ഇലവംഗം / കറുവാപ്പട്ട
സിലാനിക്കേസി (Zeylanaceae) സസ്യകുലത്തില്‍ പെട്ട ഇലവംഗത്തിന് ഇംഗ്ലീഷില്‍ സിനമണ്‍(Cinnamon) എന്നും സംസ്കൃതത്തില്‍ ലവംഗം, തമാലപത്രം എന്നും മലയാളത്തില്‍ കറുവ, ഇലവര്‍ങംഎന്നും പറയുന്നു. ഭാരതീയ വൈദ്യഗ്രന്ഥങ്ങളിലെല്ലാം ഇലവംഗത്തിന്റെ ഗുണത്തെക്കുറിച്ച്പരാമര്‍ശമുണ്ട്. ചരകസംഹിതയിലും അഷ്ടാംഗഹൃദയത്തിലും ഇലവര്‍ങത്തിന്റെ ഔഷധഗുണങ്ങള്‍വിവരിക്കുന്നുണ്ട്.
കറികള്‍ക്ക് നല്ല രുചിയും മണവും നല്കുന്നതുകാരണം കറിമസാലകളിലാണ് സര്‍വ്വസാധാരണമായികറുവാപ്പട്ട ഉപയോഗിക്കുന്നതെങ്കിലും പല ഔഷധഗുണവുമുള്ളതാണ്. പനി, വയറിളക്കംആര്‍ത്തവസംബന്ധമായ തകരാറുകള്‍ തുടങ്ങിയവക്ക് ചൈനീസ് ഭിഷഗ്വരന്മാര്‍ ഫലപ്രദമായഔഷധമായി കറുവപ്പട്ടയെ കരുതുന്നു. ഉന്മേഷവും ഉണര്‍വ്വും ഓര്‍മ്മശക്തിയും നല്കുവാന്‍ കറുവാപ്പട്ടയ്ക്ക്കഴിയും. ഗ്യാസ്ട്രബിളിന് കുറവുണ്ടാകും.
കറുവമരത്തിന്റെ ഇലകള്‍, പൊടിയായോ (പൌഡര്‍ രൂപത്തിലായോ) ഡിക്കോക്ഷനായോ ഉപയോഗിക്കാം. വായുകോപത്തെ ഇല്ലാതാക്കാനും മൂത്രതടസ്സം നീക്കാനും ഇതു സഹായിക്കുന്നു. മാനസികസംഘര്‍ഷം ഇല്ലാതാക്കാനും ഓര്‍മയുണര്‍ത്താനും കറുവപ്പട്ട സഹായിക്കുന്നു. ഒരു നുള്ളു കറുവപ്പട്ടപൊടിച്ചത് അല്പം തേനില്‍ ചാലിച്ചു പതിവായി കഴിച്ചാല്‍ വായുകോപം ശമിക്കുകയും മൂത്രതടസ്സമില്ലാതാകുകയും, മാനസിക സംഘര്‍ഷം അകലുകയും ചെയ്യും. കറുവ ദഹനക്കേട് മാറ്റുകയും പ്രമേഹരോഗിയുടെ രക്തത്തിലുള്ള പഞ്ചസാരയെ നിയന്ത്രിക്കുകയും ചെയ്യും. വയറ്റിനൂള്ളിലുണ്ടാകുന്നമുറിവുകള്‍, മൂത്രനാളിയിലും യോനിയിലുമുള്ള അണുബാധ എന്നിവ ഇല്ലാതാക്കും. ദന്തക്ഷയം ചെറുക്കും. മോണരോഗം ഇല്ലാതാക്കും. ഒരു കഷണം കറുവപ്പട്ട എടുത്തു ചവച്ചാല്‍ അതു വായില്‍ മധുരവും പല്ലിനു തിളക്കവുമേകും. ജലദോഷത്തിനു പറ്റിയ മരുന്നാണ് കറുവ. കറുവപ്പട്ട പൊടിച്ചു താഴെ പറയുംപ്രകാരം ഡിക്കോക്ഷന്‍ തയ്യാറാക്കുക. നന്നായി പൊടിച്ച ഒരു നുള്ളു കറുവപ്പട്ട എടുത്ത് ഒരു ഗ്ലാസ്സ്വെള്ളത്തിലിട്ട് ഒരു നുള്ള് കുരുമുളകു പൊടിയും തേനും ചേര്‍ത്ത് കഴിച്ചാല്‍ ഇന്‍ഫ്ലുവന്‍സ, തൊണ്ടയടപ്പ്,എന്നിവയെല്ലാം ശമിക്കും. ദഹനക്കേടിനും വയറ്റിളക്കത്തിനും ഇതു തന്നെ ഉപയോഗിക്കാം. കറുവത്തൈലം തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ ജലദോഷത്തിന്റെ തീവ്രത കുറയും. ഛര്‍ദ്ദിക്കാനുള്ളതോന്നല്‍ ഇല്ലാതാകും. സ്വാഭാവിക ഗര്‍ഭനിരോധനൌഷധം കൂടിയാണ് കറുവപ്പട്ട. പ്രസവം കഴിഞ്ഞ്ഒരു മാസത്തേക്ക് എല്ലാ രാത്രിയിലും ഒരു കഷണം കറുവപ്പട്ട കഴിക്കുക. 15-20 മാസം വരെ ആര്‍ത്തവംവൈകുന്നു. അങ്ങനെ വീണ്ടും ഉടനടി ഗര്‍ഭം ധരിക്കാതിരിക്കാനും ധാരാളം മുലപ്പാല്‍ ഉണ്ടാകാനുംസഹായിക്കുന്നു. കറുവ പ്രധാന ചേരുവയായ ഡിക്കോക്ഷന്‍ പ്രസവവേദനയുടെ കാഠിന്യംകുറക്കും. ശീതക്കാറ്റേറ്റുണ്ടാകുന്ന തലവേദന ശമിക്കാന്‍ കറുവ പൊടിച്ചു വെള്ളത്തില്‍ ചാലിച്ചു നെറ്റിയില്‍ പുരട്ടുക. നെറ്റിയില്‍ കറുവത്തൈലം പുരട്ടുന്നതും ആശ്വാസം പകരും. പല്ലുവേദന ശമിക്കാന്‍കറുവത്തൈലത്തില്‍ മുക്കിയെടുത്ത ഒരു ചെറിയ കഷണം പഞ്ഞി പല്ലിന്റെ പോട്ടിനുള്ളില്‍ തിരുകുക. വേദന ശമിക്കും.വായ് നാറ്റം അകറ്റാനും കറുവക്ക് കഴിയും. ഒരു സൌന്ദര്യ സംവര്‍ധക വസ്തുകൂടിയാണ്കറുവ. മുഖക്കുരുവിന്റെ വേദന അകറ്റാനും അതുമൂലമുണ്ടാകുന്ന പാടുപോകാനും കറുവപ്പട്ട പൊടിച്ചുനാരങ്ങാനീരില്‍ ചാലിച്ചു പുരട്ടുക.
ഇല, ഞെട്ട്, പട്ടയുടെ കഷണങ്ങള്‍ തുടങ്ങിയവ വാറ്റി കറുവത്തൈലം ഉല്പാദിപ്പിക്കുന്നു. 2 ഗ്രാം കറുവാപ്പട്ട, 2 ഗ്രാം കരയാംപൂവ്, 10 ഗ്രാം തുളസിയില, 6 ഗ്രാം ചുക്ക്, 3 ഗ്രാം ഏലക്കായ ഇവ പൊടിച്ച് ഇടങ്ങഴി വെള്ളത്തിലിട്ട് തിളപ്പിച്ച് ( 15 മിനിട്ട് തിളപ്പിക്കണം) ചൂടാറിയതിന് ശേഷം 3 ഔണ്‍സ് തേനും ചേര്‍ത്ത് കുലുക്കി 4 ഔണ്‍സ് വീതം 4 മണിക്കൂര്‍ ഇടവിട്ട് കഴിച്ചാല്‍ വൈറല്‍ഫീവര്‍ എന്ന ജലദോഷപ്പനിമാറുകയും അതിനെത്തുടര്‍ന്നുണ്ടാകുന്ന ചുമ, ക്ഷീണം, അരുചി എന്നിവയ്ക്ക് പരിപൂര്‍ണ്ണശാന്തി ലഭിക്കുകയും ചെയ്യും. ആഹാരം കഴിഞ്ഞ ഉടനെ 2 കഷ്ണം കറുവാപ്പട്ട ചവച്ച് നീരിറക്കിയാല്‍ വായ്നാറ്റവും പല്ല് തേയുന്നതും മാറി ഒരു നവോന്മേഷം ഉണ്ടാകും. ഇലവംഗപ്പട്ട പൊടിച്ചത് ഒരു ടീസ്പൂണ്‍ വീതം തേനില്‍ ചാലിച്ച് രാത്രിതോറും പതിവായി കഴിച്ചാല്‍ ഓര്‍മ്മക്കുറവ്, ബുദ്ധിമാന്ദ്യം എന്നിവയ്ക്ക് ഗുണം കിട്ടുന്നതാണ്. പ്രായമായവര്‍ക്ക് ഉണ്ടാകുന്ന അള്‍ഷിമേഴ്സ് എന്ന രോഗത്തിന് ഈ പ്രയോഗം ഒരു പരിധിവരെ ഫലം ചെയ്തുകാണാറുണ്ട്.
ഇലവംഗത്തില്‍ നിന്നും വാറ്റിയെടുക്കുന്ന കറപ്പത്തൈലം ഭക്ഷ്യപദാര്‍ത്ഥങ്ങള്‍കേടുവരാതിരിക്കുന്നതിന് ഉപയോഗിക്കുന്നു. അഞ്ചോ എട്ടോ തുള്ളി കറപ്പത്തൈലം അല്പം തേനില്‍ ദിവസം മൂന്ന് തവണ കഴിച്ചാല്‍ ദഹനക്കേട്, വയറിളക്കം, ജലദോഷം എന്നിവയ്ക്ക് ശമനം കിട്ടും. പതിനഞ്ച് തുള്ളി കറപ്പത്തൈലം മൂന്ന് ഔണ്‍സ് ആവണക്കെണ്ണയില്‍ ചേര്‍ത്ത് മൂലക്കുരുവിനും മറ്റു പുണ്ണുകള്‍ക്കുംവീക്കത്തിനും പുറമെ പുരട്ടിയാല്‍ ആശ്വാസം കിട്ടും. കറപ്പത്തൈലവും യൂക്കാലിപ്റ്റസ് തൈലവും സമമെടുത്ത് തൂവാലയില്‍ തളിച്ച് മണപ്പിച്ചാല്‍ ജലദോഷവും മൂക്കടപ്പും മാറുന്നതാണ്.
സോസ്, അച്ചാര്‍ ബേക്കറി പലഹാരങ്ങള്‍, ശീതളപാനീയങ്ങള്‍, ഔഷധങ്ങള്‍, പെര്‍ഫ്യൂമുകള്‍,എന്നിവ നിര്‍മ്മിക്കാന്‍ കറുവത്തൈലം ഉപയോഗിക്കുന്നു. ടൂത്തപേസ്റ്റ്, സോപ്പ്, സുഗന്ധവ്യഞ്ജനങ്ങള്‍,കീടനാശിനികള്‍, എന്നിവയുടെ നിര്‍മാണത്തിനും ഈ തൈലം ഉപയോഗിക്കുന്നു. കറുവത്തൈലംഭക്ഷ്യവിഭവങ്ങള്‍ കേടാകാതെ സൂക്ഷിക്കാന്‍ സഹായിക്കുന്നു. കറുവയുടെ ഉണങ്ങിയ ഇലയും ഉള്ളിലെ പട്ടയും കേക്കിനും മധുരവിഭവങ്ങള്‍ക്കും ഗരംമസാലപ്പൊടിക്കും സ്വാദു പകരുന്നു. കറുവ ഇല പെര്‍ഫ്യൂംഉണ്ടാക്കാനും ഉപയോഗിക്കുന്നു. ഒട്ടേറെ ഗുണങ്ങള്‍ അവകാശപ്പെടാമെങ്കിലും അമിതമായിഉപയോഗിച്ചാല്‍ വൃക്കകളും മൂത്രസഞ്ചിയും തകരാറിലാകും. ഗര്‍ഭിണികള്‍ അളവിലേറെ കഴിച്ചാല്‍ ഗര്‍ഭംഅലസിപ്പോകും
No comments:
Post a Comment