പരമ്പരാഗതമായ ആയുര്വേദ കൂട്ടാണ്. പഴയകാലങ്ങളില്‍നിന്ന് ഇപ്പോഴും പല കഷായങ്ങളിലും കറളകം ചേര്ക്കാറുണ്ട്.വിഷത്തിന് ഉപയോഗിക്കുന്നു. പഴയകാലങ്ങളില്പാമ്പുകടിയേറ്റാല്കറളകത്തിന്റെ പച്ച വേര് അരച്ച് പശുവിന്‍പാലില്‍ചേര്ത്ത് പാമ്പുകടിയേറ്റയാള്ക്ക് നല്കിയാല്‍വളരെഘാടതയുള്ള വിഷം പെട്ടെന്ന് കയറുകയില്ല.ചെറിയഘാടതയില്ലാത്ത വിഷമാണെങ്കില്‍ ഇതിനാല്‍(കറളകം)തന്നെശമിപ്പിക്കാന്‍ സാധിക്കും. കറളകത്തിന്റെ വേര്വളയുടെരൂപത്തിലാക്കി ചെറിയകുട്ടികള്ക്ക്അപസ്മാരമുണ്ടാകുന്ന സമയത്ത് മണപ്പിച്ചതിന് ശേഷം(വള)കൈകളില്‍ ഇട്ടാല്‍ അപസ്മാരഇളക്കം തടയാന്‍സാധിക്കും.
പഴക്കംചെന്ന ചൊറികള്ക്ക് കറളകത്തിന്റെ വള്ളി,ഇലഎന്നിവയുടെ നീരെടുത്ത് ആ നീരില്കൊട്ടം, കരിംജീരകം,എന്നിവചേര്ത്തരച്ച് കലക്കി അത്രവെളിച്ചെണ്ണയും ചേര്ത്തത് കുറച്ച്ചൊറിയുള്ളഭാഗത്ത് (വൃണംഉള്ള) തേച്ചാല്വൃണം കരിഞ്ഞ്പോകും.പല കഷായങ്ങളിലും കറളകംവരാറുണ്ട്.ചെറിയകുഞ്ഞുങ്ങള്ക്കുള്ളകഷായത്തിലും ഉപയോഗിക്കുന്നുണ്ട്.പനി, കഫക്കെട്ട്തുടങ്ങിയവയ്ക്ക് കറളകത്തിന്റെവേര്ചേര്ത്തതാണ്കുട്ടികള്ക്കായിഉപയോഗിക്കുന്നത്.സമൂലംചേര്ത്തരച്ചതിന്റെ നീര്വയറിലെഅസുഖങ്ങള്ക്കുംനീരിനും വയറുവേദനക്കുംഉപയോഗിക്കുന്നു. വയര്അസുഖത്തിന് ഇലയരച്ച്കുടിച്ചാല്‍സുഖപ്പെടും.
101) മുന്തിരി- Vitis Vinifera
ഔഷധഗുണമുള്ള പഴമാണ് മുന്തിരി.ട്യൂമര്‍, അര്ബുദം, കരള്രോഗങ്ങള്തുടങ്ങിയവയെ ചെറുക്കാന്‍ മുന്തിരിപ്പഴത്തിന്കഴിവുണ്ട്.ഇരുമ്പ്, കാത്സ്യം,വിറ്റാമിന്‍-സി എന്നിവ കൂടുതലുണ്ട്.ധാതുപുഷ്ടി, മലബന്ധം, വിശപ്പ്,ദഹനം, ദേഹപുഷ്ടി,രക്തശുദ്ധിഎന്നിവക്ക് ഉത്തമം.മുന്തിരിയുടെ കുരുവില്ഒരു പ്രത്യേകതരംഎണ്ണ അടങ്ങിയിരിക്കുന്നു. സോപ്പ് നിര്മ്മാണരംഗത്താണ് ഈ എണ്ണപ്രധാനമായും ഉപയോഗിക്കുന്നത്. മുന്തിരിയുടെ വളര്ച്ചക്ക്ഫലഭൂയിഷ്ഠവും ഈര്പ്പമേറിയതുമായ മണ്ണ്അനിവാര്യമാണ്.മരങ്ങളില്പടര്ന്ന്വളരുന്ന ഇവയുടെഇലകള്ക്ക്വൃത്താകൃതിയുംദീര്ഘവൃത്താകൃതിയുമാണ്
102) കറിവേപ്പില
ആധുനികശാസ്ത്രീയ മാര്ഗ്ഗങ്ങളിലൂടെ ഭക്ഷ്യവസ്തുക്കളിലെപോഷകങ്ങള്‍കണ്ടെത്തുന്ന വിദ്യഉപയോഗിച്ച് ഇപ്പോള്കറിവേപ്പിനെ സംബന്ധിക്കുന്ന ഒരു രഹസ്യംകണ്ടെത്തിയിരിക്കുന്നു.കറിവേപ്പില തിളയ്ക്കുന്ന എണ്ണയിലിട്ടാല്അതിലുള്ള ജീവകം(എ)പൂര്ണ്ണമായും എണ്ണയില്ലയിക്കും.അതുകൊണ്ടാണ് നമ്മുടെപൂര്വികര്കടുകുവറുത്തകറിയിലെകറിവേപ്പില എച്ചില്പാത്രത്തിലേക്കെറിഞ്ഞത്.നന്ദികേട്അഥവാ ആവശ്യംകഴിഞ്ഞ് വലിച്ചെറിയുക എന്നഅര്ത്ഥത്തില്‍ നമ്മള്‍ കറിവേപ്പില പോലെഎന്നു പറയാറില്ലേ.ഇതൊക്കെ ആയിരക്കണക്കിന് വര്ഷം മുമ്പ് അവര്എങ്ങനെമനസ്സിലാക്കി എന്നുചോദിച്ചാല്ആര്ക്കുംഉത്തരമുണ്ടാവില്ല എന്നുറപ്പാണ്. നമ്മള്മലയാളികള്കറിവേപ്പില നിത്യേനഉപയോഗിക്കാറുണ്ടെങ്കിലുംഅതിന്റെഔഷധ ഗുണത്തെക്കുറിച്ച് വേണ്ടത്ര അറിവുള്ളവരല്ല.ആയുര്വേദനാടന്ചികിത്സാരീതികളിലെ ഒരു സിദ്ധ ഔഷധമാണ്കറിവേപ്പില. മുറിയ കൊയ്നിജിസ്പ്രെങ്ങ് എന്നശാസ്ത്രനാമത്തിലാണ് റൂട്ടേസിസസ്യ കുടുംബാംഗമായ നമ്മുടെ കറിവേപ്പിലഅറിയപ്പെടുന്നത്.സുഗന്ധിയായ വേപ്പ്എന്നഅര്ത്ഥത്തില്സംസ്കൃതത്തില്‍ ഈ സസ്യത്തിന്സുരഭീനിംബഎന്നാണ്പേര്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്ഇലയ്ക്കുവേണ്ടി കറിവേപ്പ്നട്ടുവളര്ത്തിവരുന്നു.സാവധാനംവളരുന്ന ഒരു ചെറുവൃക്ഷമാണ് കറിവേപ്പ്. 5-6മീറ്ററോളംഉയരം വയ്ക്കും. തടിയ്ക്ക് തവിട്ടുനിറവും,ഇലകള്‍ക്ക്സുഗന്ധവുമുണ്ട്. ഇലകളിലടങ്ങിയിരിക്കുന്ന ബാഷ്പശീലതൈലമാണ്ഈ സുഗന്ധത്തിനു കാരണം. കുലകളായികാണപ്പെടുന്നചെറുപൂക്കളും പച്ചമുത്തുകള്‍ പോലെകൂട്ടമായിക്കാണുന്നഫലങ്ങളുമുണ്ട്.പഴുത്ത കായ്വീണാണ് തൈ കിളിര്ക്കുന്നത്.ആയുര്വേദ വിധിപ്രകാരം കടുരസപ്രദാനവുംഉഷ്ണവീര്യദായകവുമാണ് കറിവേപ്പ്.ഇലയുംവേരിലെതൊലിയുമാണ് പ്രധാനമായും ഔഷധയോഗ്യം.പ്രകൃതിചികിത്സയില്‍ പറയുന്നഒമ്പത് ഔഷധപത്രങ്ങളില്‍ ഒന്നാണ്കറിവേപ്പില. ആദ്യ ഘട്ടത്തില്‍ അല്പം ശ്രദ്ധയുംപരിചരണവുംകൊടുത്താല്‍ കറിവേപ്പ് നട്ടുപിടിപ്പിക്കാം.ഇലകളില്ഒരുതരംപച്ചപ്പുഴുക്കള്‍ ഉണ്ടാകാറുണ്ട് എന്നല്ലാതെമറ്റുകീടബാധയൊന്നും കറിവേപ്പിനുണ്ടാകാറില്ല. ചുരുക്കത്തില്ആദ്യഘട്ടത്തിലെ അല്പശ്രദ്ധ കൊണ്ട്നമ്മുടെ കറികള്ക്ക്ഗുണവുംമണവുംനല്കുന്ന പല അസുഖങ്ങള്ക്കും ഔഷധമായകറിവേപ്പ്വര്ഷങ്ങളോളം നിങ്ങളുടെസുഹൃത്താകും. ജീവകംഎ ധാരാളമുള്ളകറിവേപ്പില. നമ്മുടെആരോഗ്യസംരക്ഷണ കാര്യത്തില്പ്രധാനപങ്കുവഹിക്കുന്നുണ്ട്.
കറിവേപ്പിലയും മഞ്ഞളും കൂടിഅരച്ച് ഒരു മാസം പതിവായികഴിച്ചാല്അലര്ജിശമിക്കും. വിഷ ജന്തുക്കള്‍ കടിച്ചാല്‍: കറിവേപ്പില,പാലിലിട്ട് വേവിച്ച്അരച്ച് ജന്തുകടിച്ചിടത്ത് തേച്ച്പിടിപ്പിച്ചാല്വിഷം കൊണ്ടുള്ളനീരും വേദനയുംശമിക്കും. കറിവേപ്പില ചതച്ചിട്ടവെള്ളംകുടിക്കുന്നത്വിഷ ശമനത്തിനുനല്ലതാണ്. മഞ്ഞപ്പിത്തം:കറിവേപ്പില പ്രധാനമായി ചേര്ത്തുണ്ടാക്കുന്നകൈഡിര്യാദികഷായം വയറുകടി,മഞ്ഞപ്പിത്തം എന്നിവയ്ക്ക്ഫലപ്രദമാണ്.
കറിവേപ്പിന്റെ കുരുന്നില എടുത്ത്ദിവസം 10 എണ്ണംവീതംചവച്ചുകഴിക്കുക. വയറുകടിക്ക് ശമനം കിട്ടും.കറിവേപ്പിലയിട്ടുതിളപ്പിച്ച വെള്ളം പതിവായികഴിക്കുന്നത് വയറിന്റെപ്രശ്നങ്ങള്അകറ്റാന്നല്ലതാണ്. വയറിളക്കം,രക്തദൂഷ്യം,വിഷം,വയറിലുണ്ടാകുന്ന രോഗങ്ങള്‍,കൃമി എന്നിവക്കെല്ലാംഉപയോഗിക്കാം. കറിവേപ്പില അരച്ച് കഴിക്കുന്നതും, മോരില്കാച്ചിഉപയോഗിക്കുന്നതും അലര്ജി, ത്വക്ക് രോഗങ്ങള്എന്നിവക്ക്നല്ലതാണ്.അലര്ജി സംബന്ധമായ അസുഖങ്ങള്ക്ക് കറിവേപ്പിലയുംമഞ്ഞളുംകൂട്ടിയരച്ച് തുടര്ച്ചയായി ഒരുമാസത്തോളം സേവിച്ചാല്മതി. ഉദര രോഗങ്ങള്‍ ശമിക്കാന്‍ കറിവേപ്പില വെന്തവെള്ളംകുടിക്കുന്നത് ഫലവത്താണ്.പാദസൗന്ദര്യത്തിന്പച്ചമഞ്ഞളും കറിവേപ്പിലയും തുടര്ച്ചയായി മൂന്നുദിവസംകാലില്തേച്ച് പിടിപ്പിക്കുക. കാല് വിണ്ടുകീറുന്നതിന്കറിവേപ്പിലയും മഞ്ഞളുംതൈരില്‍ അരച്ചുകുഴമ്പാക്കിരോഗമുള്ളഭാഗത്ത് രാത്രികിടക്കുന്നതിനു മുമ്പ്പുരട്ടുക. ചര്‍മ്മസംബന്ധമായ അസുഖങ്ങള്മാറിക്കിട്ടാന്‍ കറിവേപ്പിലയരച്ച്കുഴമ്പാക്കി രോഗിമുള്ളഭാഗത്ത് പുരട്ടിയാല്‍ മതി.അസുഖംമാറിക്കിട്ടുന്നതുവരെ തുടര്ച്ചയായി പുരട്ടണം.പുഴുക്കടിശമിക്കാന്കറിവേപ്പിലയും മഞ്ഞളും ചേര്ത്ത് കഴിച്ചാല്‍മതി. അരുചിക്ക് കറിവേപ്പിലയരച്ച് മോരില്കലക്കി സേവിച്ചാല്മതി. ദഹനശക്തിവര്ധിക്കാനുംഉദരത്തിലെ കൃമിനശിപ്പിക്കാനുംകറിവേപ്പില അതിവിശിഷ്ഠമാണ്.
കറിവേപ്പിലയരച്ച് ഒരു പൊളിച്ചഅടയ്ക്കയോളം വലുപ്പത്തില്ഉരുട്ടി കാലത്ത്ചൂടുവെള്ളത്തില്‍ കഴിക്കുകയാണെങ്കില്കൊളസ്ട്രോള്‍ വര്ധിച്ച് ഉണ്ടാകുന്ന രോഗങ്ങള്ക്ക് ശമനംകിട്ടും.കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച്തലയില്തേച്ച് അരമണിക്കൂറിനുശേഷം കുളിക്കുന്നത്പതിവാക്കിയാല്‍ പേന്‍, താരന്എന്നിവ നിശ്ശേഷംഇല്ലാതാകും.തലമുടികൊഴിച്ചില്‍ തടയാന്കറിവേപ്പില, കറ്റാര്‍വാഴ, മൈലാഞ്ചിഎന്നിവചേര്ത്ത്എണ്ണ കാച്ചിതേക്കുന്നത് പതിവാക്കിയാല്‍ മതി.കറിവേപ്പിലയിട്ട് എണ്ണകാച്ചി തേച്ചാല്തലമുടിക്ക് നല്ലകറുപ്പ്നിറംകൈവരുകയും തലമുടികറുത്തിരുണ്ട് ഇടതൂര്ന്ന് വളരുകയുംചെയ്യും.കണ്ണുകളുടെ രക്ഷയ്ക്ക് കറിവേപ്പില പതിവായികഴിക്കുന്നഭക്ഷണപദാര്ത്ഥങ്ങളില്‍ ഉള്പ്പെടുത്തുന്നത് വളരെനല്ലതാണ്.കറിവേപ്പിലയും മഞ്ഞളുംചേര്ത്തരച്ച്നെല്ലിക്കവലിപ്പത്തില്‍ കാലത്ത് ചൂടുവെള്ളത്തില്‍ ചേര്ത്ത്കഴിച്ചാല്എക്സിമഎന്ന ചര്മ്മരോഗത്തിന് ശമനംകിട്ടും. പൂര്ണഫലപ്രാപ്തികൈവരിക്കാന് ഈ പ്രക്രിയഇടയ്ക്കിടെ ആവര്ത്തിക്കണം.
കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍, ജീരകം,ഉപ്പ്എന്നിവചേര്ച്ച്മോര് കാച്ചികഴിച്ചാല്‍ വയറിളക്കംനില്ക്കും.ഇറച്ചികഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയുംകറിവേപ്പിലയുംഅരച്ച്മോരില്‍ കലക്കികഴിച്ചാല്‍ മതി. വിഷം പുരണ്ടാല്കറിവേപ്പിലയരച്ച് പുരട്ടുകയോ തിളപ്പിച്ച വെള്ളംകൊണ്ട്മുറിപ്പാടില്‍ കഴുകുകയോ ചെയ്താല്ഫലസിദ്ധി ഉറപ്പാണ്.ഇതിന്ഉദരരോഗങ്ങളെ ശമിപ്പിക്കാന്‍ കഴിയും.കറിവേപ്പില ചതച്ചിട്ട്താറാവു മുട്ടഎണ്ണ ചേര്ക്കാതെ പൊരിച്ചുകഴിച്ചാല്‍ വയറുകടിക്ക്ശമനമുണ്ടാകും. കറിവേപ്പിലയും മഞ്ഞളും അരച്ചുചേര്ത്ത്തിളപ്പിച്ചെടുത്ത പാല്‍ കുടിച്ചാല്‍ ത്വക്ക് രോഗങ്ങള്ക്ക്ശമനമുണ്ടാകും.
103) ശതാവരി(Asparagus racemoses wild)
അസാധാരണമായ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി.സഹസ്രമൂലിഎന്ന ഇതിന്റെസംസ്കൃതനാമം തന്നെആയിരംഔഷധഗുണംശതാവരിയില്‍ അടങ്ങിയിരിക്കുന്നു എന്നസൂചനനല്കുന്നു.അസ്പരാഗസ് റസിമോസസ്(Asparagus Racemosus Wild) എന്നശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ശതാവരിലല്ലിയേസികുടുംബത്തില്‍ പെട്ടതാണ്.ഇംഗ്ലീഷില് അസ്പരാഗസ്(Asparagus) എന്നപേരിലാണ് ഇത് അറിയപ്പെടുന്നത്.ശതാവരി,നാരായണി, സഹസ്രമൂലിഎന്നൊക്കെയാണ്ഇതിന്റെസംസ്കൃതനാമം. ഇലകള്ചെറുമുള്ളുകളായി കാണപ്പെടുന്നഒരു സസ്യമാണിത്. മണ്ണിനടിയില്‍ ചെറുവിരലോളം വണ്ണമുള്ളകിഴങ്ങുകള്‍ ഉണ്ടാകുന്നു. വെളുത്തപൂവുകള്‍ നിറയെഉണ്ടാകും.സ്നിഗ്ധഗുണവും ശീതവീര്യവുമാണ് ശതാവരി.രുചികരമായഅച്ചാര്എന്ന നിലയില്ഭക്ഷ്യയോഗ്യവുമാണ് ശതാവരി.നല്ലൊരുദഹനൗഷധിയാണ് ശതാവരി. കിഴങ്ങാണ്ഔഷധയോഗ്യഭാഗം,മഞ്ഞപ്പിത്തം, മുലപ്പാല്‍കുറവ്,അപസ്മാരം,അര്ശ്ശസ്,ഉള്ളംകാലിലെചുട്ടുനീറ്റല്തുടങ്ങിയരോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ഇതൊരുനല്ലഹെല്ത്ത് ടോണിക്കുമാണ്.
കാത്സ്യം,ഇരുമ്പ് എന്നിവയുടെ അഭാവംമൂലമുണ്ടാകുന്നരോഗങ്ങള്ക്കും ജ്വരത്തിനും അള്സറിനും ശതാവരിനല്ലൊരുഔഷധമായി ഉപയോഗിക്കുന്നു. ശതാവരിക്കിഴങ്ങ്ധാതുപുഷ്ടിക്ക് അത്യുത്തമമാണ്. മൂത്രക്കടച്ചിലിന് മരുന്നായുംഉപയോഗിക്കാം. മഞ്ഞപിത്തം,രക്തപിത്തം: ശതാവരിക്കിഴങ്ങ്ചതച്ചെടുത്ത നീര് പഞ്ചസാരയോതേനോ ചേര്ത്ത്കഴിക്കുക.ഉള്ളന്കാല്‍ ചുട്ടുനീറുന്നതിന്: ശതാവരിക്കിഴങ്ങ് ഇടിച്ച്പിഴിഞ്ഞനീരില്‍ രാമച്ചപ്പൊടി ചേര്ത്ത്പുരട്ടുകയും കഴിക്കുകയുംചെയ്യുക.പ്രസവിച്ചുകിടക്കുന്ന സ്ത്രീകള്ക്ക് ഇത് വളരെവിശേഷഔഷധമാണ്.ശരീരപുഷ്ടിക്കും മുലപ്പാല്വര്ദ്ധിക്കുന്നതിനുംനല്ലതാണ്.മുലപ്പാല്‍ ഉണ്ടാകാന്‍:ശതാവരിക്കിഴങ്ങ് ഇടിച്ച്പിഴിഞ്ഞനീര്പാലിലോനെയ്യിലോ ചേര്ത്ത് കഴിക്കുക.കിഴങ്ങ്ഇടിച്ചുപിഴിഞ്ഞ നീര്തേന്ചേര്ത്ത് കഴിച്ചാല്‍ സ്ത്രീകളുടെഅമിത രക്തസ്രാവം മാറും. പുളിച്ചുതികട്ടല്‍, വയറുവേദന:ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15.മി.ലി. എടുത്ത്അത്രതന്നെവെള്ളവും ചേര്ത്ത്ദിവസവും രണ്ട്നേരംപതിവായികഴിക്കുക.
വയറുകടിക്ക് ശതാവരിക്കിഴങ്ങ് അരച്ച്പാലില്‍ ചേര്ത്ത് കഴിക്കുക,മൂത്രതടസ്സം,ചുടിച്ചില്‍ എന്നിവശമിക്കും. ശരീരത്തിന് കുളിര്മ്മനല്കാനും ഗൃഹാന്തരീക്ഷം ഭംഗികൂട്ടാനും ഉപയോഗിക്കുന്നു. വാത-പിത്തങ്ങളെ ശമിപ്പിക്കാന്‍ ഇതിനാകും.വാതരോഗത്തിനുംകൈകാല്ചുട്ടുനീറുന്നതിനും ഉപയോഗിക്കുന്ന വാതാശിനിതൈലത്തിന്റെയും മുഖ്യചേരുവയായശതാവരിഅലങ്കാരച്ചെടിയുമാണ്. സ്ത്രീകളില്‍ കാണുന്നഅസ്ഥിസ്രാവരോഗത്തിന് പാല്കഷായമുണ്ടാക്കുന്നതിനുംസന്താനോല്പാദനശേഷികുറവുള്ള പുരുഷന്മാര്ക്ക്കഷായമുണ്ടാക്കുന്നതിനും ശതാവരിക്കിഴങ്ങ് ഉത്തമമാണ്.15 മില്ലിശതാവരിക്കിഴങ്ങ് നീര് നേര്പ്പിച്ചു സേവിച്ചാല്‍ ആഹാര-ദഹനസംബന്ധമായ അസുഖങ്ങള്മാറും. ശതാവരികിഴങ്ങ്അടങ്ങിയപ്രധാന ഔഷധങ്ങള്സാരസ്വതാരിഷ്ടം മഹാചന്ദനാദിതൈലം, പ്രഫംജനംകുഴമ്പ്, അശോകഘൃതം, വിദര്യാദികഷായം.വാരങ്ങള്‍തയ്യാറാക്കി 2 അടി അകലത്തില്‍ കുളികളെടുത്ത്ചാണകപ്പൊടി ചേര്ത്തിളക്കിപുതുമഴയോടെ തൈകള്‍ നടാം.ഈകൃഷിക്ക്2 വര്ഷത്തെകാലദൈര്ഘ്യമുണ്ട്.ഒരു വര്ഷംകഴിയുമ്പോള്‍കിഴങ്ങ്മാന്തി വില്‍ക്കാം. വീണ്ടും കിഴങ്ങ്പൊട്ടി വളരും.
104) ഉമ്മം
നീല, വെള്ള എന്നിങ്ങനെ രണ്ടുതരംഉമ്മമുണ്ട്. നീല ഉമ്മമാണ് വളരെഫലപ്രദം.സമൂലമാണ് ഔഷധമായിഉപയോഗിക്കുന്നത്. പണ്ടുള്ളവര്പറമ്പിലെവിടെയും ഉമ്മംകിളിര്ക്കാന്അനുവദിച്ചിരുന്നില്ല.ഒരുവീട്അല്ലെങ്കില്‍ ഒരു തറവാട് അനാഥമായിപ്പോവുകയോമുടിഞ്ഞുപോവുകയോ ചെയ്യുമ്പോള്‍ ഉമ്മംകുരുത്തുപോയിഎന്നശാപമൊഴിയുണ്ടായി. ബ്രോങ്കൈല്‍ ആസ്ത്മ: തണ്ടുംഇലയുംപൂവുംഉണക്കിപ്പൊടിച്ചത് ഹുക്കയിലിട്ടോചുരുട്ടിസിഗരറ്റാക്കിയിട്ടോ പുകവലിച്ചാല്‍ ബ്രോങ്കൈല്ആസ്ത്മമാറിക്കിട്ടും. ആമവാതം,സന്ധിവാതം: ഇല അരച്ച് നീരുംവേദനയുമുള്ള സന്ധികളില്‍ പുരട്ടുകയാണെങ്കില്നീരുംവേദനയുംഎളുപ്പം മാറിക്കിട്ടും. ആമവാതത്തിന് ഉമ്മത്തിലഅരച്ച്മൂന്നുനേരം സന്ധികളില്പുരട്ടുക.ഒരു മണിക്കൂറിനുശേഷംതുടച്ചുകളയുക. പേപ്പട്ടിവിഷം: ഉണങ്ങിയ കായുംതഴുതാമയുംസമൂലം തുല്ല്യഅളവിലെടുത്ത്കഷായംവെച്ച്കൊടുക്കുകയോ അവ ഉണക്കിപ്പൊടിച്ച് 400.മി.ലി.ഗ്രാം മുതല്‍600.മി.ലി. ഗ്രാം വരെ ദിവസംമൂന്നുനേരംകഴിക്കുകയോചെയ്താല്പേപ്പട്ടി വിഷംശമിക്കും.
സ്തനത്തില്‍ പഴുപ്പും നീരുംവേദനയും വരുമ്പോള്ഉമ്മത്തിന്റെഇലയുംപച്ചമഞ്ഞളും കൂടിഅരച്ച്പൂശിയാല്‍ ശമനമുണ്ടാകും.ആര്ത്തവത്തിന്റെ സമയത്തുണ്ടാകുന്ന വയറുവേദനമാറാന്ഉമ്മത്തിന്റെ ഇലയിട്ടുവെന്ത വെള്ളംതുണിയില്മുക്കിനാഭിയിലും അടിവയറ്റിലും ആവി പിടിച്ചാല്‍ ശമനംകിട്ടും.മുടികൊഴിച്ചില്‍ – 10:1 എന്നഅളവില്‍ വെളിച്ചെണ്ണയുംഉമ്മത്തിലനീരും ചേര്ത്ത് കാച്ചിയ എണ്ണ20മിനിട്ട് തലയില്തേച്ച്പിടിപ്പിച്ച് കുളിച്ചാല്‍ മുടികൊഴിച്ചില്‍ മാറും. ചൊറി,ചിരങ്ങ്,എന്നിവയ്ക്ക് ഉമ്മത്തിന്റെ ഇലനീരില്‍സമം തേങ്ങാപാല്‍ചേര്ത്ത്വെയിലത്തുണക്കിഎണ്ണയുണ്ടാക്കി മൂന്ന്നേരംപുരട്ടുക.ഉമ്മത്തിന്റെ എല്ലാഭാഗവും കൂടിയഅളവില്ഉപയോഗിച്ചാല്‍ മയക്കം ഉണ്ടാകാനോജീവാപയംതന്നെസംഭവിക്കാനോ കാരണമാകുന്നു. ഉമ്മംഒരു വിഷസസ്യവുംപ്രതിവിഷസസ്യവുമാണ്. അതായത്വിഷത്തിന്മറുമരുന്നുണ്ടാക്കുന്ന വിഷം എന്നര്‍ത്ഥം. ജംഗമവിഷങ്ങള്അഥവാജന്തുവിഷങ്ങള്ക്ക്മറുമരുന്നായാണ് ഇതുപയോഗിക്കുന്നത്.
105) നറുനീണ്ടി
നറുനീണ്ടിയുടെ വേര് ഉണക്കിപ്പൊടിച്ച പൊടി 3ഗ്രാംവീതംരാവിലെയുംവൈകീട്ടും കഴിക്കുന്നത്രക്തദൂഷ്യം, തേനീച്ചവിഷം,സിഫിലിയസ് എന്നിവമാറിക്കിട്ടാന്‍ സഹായിക്കും. എലികടിച്ചാല്നറുനീണ്ടിയുടെ വേര്കഷായവും കല്ക്കവുമായിവിധിപ്രകാരം നെയ്യ്കാച്ചിസേവിക്കുക. നറുനീണ്ടി വേര്പാല്ക്കഷായം വെച്ച് ദിവസവുംരണ്ട് നേരവും25.മി.ലി. വീതംരണ്ടോ മൂന്നോദിവസംകുടിക്കുന്നത് മൂത്രംമഞ്ഞനിറത്തില്പോവുക, ചുവന്നനിറത്തില്‍ പോവുക,മൂത്രച്ചുടിച്ചില്എന്നിവക്ക്ശമനം ലഭിക്കും. നറുനീണ്ടിക്കിഴങ്ങിന്റെ പുറംതൊലികളഞ്ഞ്നല്ല പോലെഅരച്ചത് ഒരു താന്നിക്കയുടെവലിപ്പത്തില്പശുവിന്പാലില്‍ ചേര്ത്ത് തുടര്ച്ചയായി21 ദിവസംകഴിച്ചാല്മൂത്രക്കല്ലിന്ശമനമുണ്ടാകും. കൂടാതെഅസ്ഥിസ്രാവം,ചുട്ടുനീറ്റല്‍, വിഷം, ചൊറി,ചിരങ്ങ് തുടങ്ങിയവക്കും ഫലപ്രദമാണ്.
106) ചെങ്ങഴിനീര്‍ കിഴങ്ങ്
ഇഞ്ചിവര്ഗ്ഗത്തില്പെടുന്ന ഒരു ഔഷധസസ്യമാണ് ചെങ്ങഴിനീര്‍കിഴങ്ങ്. ഇതു പ്രധാനമായും ച്യവനപ്രാശത്തിലാണ്ഉപയോഗിച്ചുവരുന്നത്. വ്രണങ്ങള്ഉണങ്ങുവാനും വളരെനല്ലതാണ്ഈ ഔഷധി.
107) ഇഞ്ചി
ഇംഗ്ലീഷില്‍ ജിഞ്ചര്‍ (Ginger) എന്നും സംസ്കൃതത്തില്‍ അര്ദ്രകംഎന്നും അറിയപ്പെടുന്ന ഇഞ്ചിസിറ്റാമിനേസി ( Scitaminaceae)സസ്യകുലത്തില്‍ പെട്ടതാണ്.സിഞ്ചിബര്‍ ഒഫിസിനേല്‍(Zingiber officinale Rosc) എന്നാണ്ഇഞ്ചിയുടെ ശാസ്ത്രനാമം. 10-25 സെ.മീ.ഉയരത്തില്‍ വളരുന്ന ഈ സസ്യത്തിന്റെഇലകള്പുല്ച്ചെടിയുടേതുപോലെ കൂര്ത്ത ഇലകളായിരിക്കും.കേരളത്തില്‍ സമൃദ്ധമായി വളരുന്നതാണിത്. മണ്ണിനുമുകളിലുള്ളസസ്യഭാഗംആണ്ടുതോറും നശിക്കുമെങ്കിലും ഒരുചിരസ്ഥായീസസ്യമാണ് ഇഞ്ചി.
ജിന്ജെറോള്‍ എന്ന സുഗന്ധതൈലവും പ്രോട്ടീന്‍,കാത്സ്യം,ഫോസ്ഫറസ് എന്നിവയുമാണ് ഇഞ്ചിയിലെമുഖ്യഘടകങ്ങള്‍. ആയുര്വേദ വിധിപ്രകാരം ഉഷ്ണവീര്യവുംതീക്ഷ്ണഗുണവുമാണ് ഇതിനുള്ളത്. ഭൂകാണ്ഡമാണ്ഔഷധമായിഉപയോഗിക്കുന്നത്. ദഹനസംബന്ധമായഅസുഖങ്ങള്ക്ക്നല്ല ഔഷധമാണ്ഇഞ്ചിയും ചുക്കും.ചുക്കുംജീരകവുംകല്ക്കണ്ടവുംചേര്ത്ത്പൊടിച്ചു കഴിച്ചാല്ചുമശമിക്കുകയും കഫം ഇളകിപ്പോകുകയും ചെയ്യും. ഇഞ്ചിനീരില് സമംതേന്ചേര്ത്ത്പതിവായി സേവിച്ചാല്‍ രക്തസമ്മര്ദ്ദംമാറും.ഇഞ്ചിനീര്അരിച്ചെടുത്ത് ചെറുചൂടാക്കി ചെവിയില്ഒഴിച്ചാല്കഠിനമായ ചെവിവേദനമാറും. ഉദരവായുവിനെശമിപ്പിക്കുന്നതും ദഹനത്തെഉണ്ടാക്കുന്നതുംഉമിനീരിനെഉത്തേജിപ്പിക്കുന്നതുമാണ് ഇഞ്ചി.വാതത്തെയുംകഫത്തെയുംശമിപ്പിക്കുന്നതുമാണ്. ഗ്രഹണി,അഗ്നിമാന്ദ്യം, ഛര്‍ദ്ദി,
No comments:
Post a Comment