കേരളത്തില്‍ അറിയപെട്ടിരുന്ന ഔഷധ ഗുണങ്ങള്‍ ഉള്ള നെല്ലുകള്‍ ആണ്, കുഞ്ഞിനെല്ല്, എരുമക്കരി, നെടുവാലി,വേല്‍വാലി,ചെമ്പാവ്, കവുങ്ങിന്‍ പൂതാല,കളമപ്പാരി, നരിക്കാരി,വരകന്‍, പൂവാളി,തനവല, കരിങ്കുറുവ,പെരുനെല്ല്, ഉളിങ്കത്തി, വലനെല്ല്, ചിറ്റേനി,ആനൂരി, ചെന്നെല്ല് തുടങ്ങിയ നെല്‍വിത്തിനങ്ങള്‍ക്കുംഔഷധഗുണങ്ങളുണ്ടെങ്കിലും ഞവരയുടെശ്രേഷ്ഠത ഒന്നുവേറെത്തന്നെയാണ്.
നാട്ടുവൈദ്യത്തില്‍ പ്രായഭേദ്യമന്യേ ഞവരക്കഞ്ഞി ഉത്തമാഹാരമാണ്. ക്ഷീണം,ബലക്ഷയം,ഉദരരോഗം,പനി എന്നിവയ്ക്ക് പ്രതിവിധിയുമാണ്. സന്ധിബന്ധങ്ങള്‍ക്ക് ഉറപ്പുംപ്രസരിപ്പും പ്രദാനംചെയ്യും.
ആറുമാസംപ്രായമായ കുട്ടികള്‍ക്ക് ഞവരയുടെ ഉമി പൊടിച്ചുവറുത്തതും ഏലക്കാപ്പൊടിയും (കുന്നന്‍വാഴയുടെ)ചേര്‍ത്തുണ്ടാക്കുന്ന കുറുക്ക് വിശിഷ്ടമാണ്.
ഞവരയുടെ കഞ്ഞിവെള്ളം ധാരകോരുന്നത് മുടികൊഴിച്ചാല്‍ ശമിപ്പിക്കും. ഞവര ചക്കരയും നെയ്യും ചേര്‍ത്ത് പായസമാക്കി കഴിച്ചാല്‍മുലപ്പാല്‍ വര്‍ധിക്കും. ഞവര അരിയുടെമലര്, വെള്ളത്തിലോ മോരിലോ ചേര്‍ത്ത് കഴിക്കുന്നത് വയറിളക്കത്തിന്ഫലപ്രദമാണ്. ഞവരച്ചോറും കറിവേപ്പിലയും പുളിച്ചമോരും ചേര്‍ത്ത് കഴിക്കുന്നത് മൂലക്കുരുവിന് ശമനം നല്‍കും. ബീജവര്‍ധനക്കുംഞവര ഉത്തമമെന്ന് കരുതപ്പെടുന്നു.
കാലിന്ബലക്ഷയമുള്ള കുട്ടികള്‍ക്ക്,ഞവരച്ചോറ് അരയ്ക്ക്കീഴ്പോട്ട് തേച്ചുപിടിപ്പിക്കുന്നത് ഫലം ചെയ്യും. പാമ്പുകടിയേറ്റവര്‍ക്ക്കൊടുക്കാവുന്ന സുരക്ഷിതഭക്ഷണമാണ് ഞവരച്ചോറ്.
ആയുര്‍ വേദത്തില്‍ഞവരക്ക് വിശിഷ്ഠസ്ഥാനമാണ് കല്‍പിച്ചു നല്കിയിട്ടുള്ളത്. രക്ത,ദഹന, നാഡി,ശ്വാസചംക്രമണവ്യവസ്ഥകള്‍ക്ക്ഞവരവളരെ ഗുണംചെയ്യുന്നു. ധാതുബലംവര്‍ധിപ്പിക്കുന്നതിനും ഞവര ഉത്തമമാണ്.നാഡീ-പേശിസംബന്ധമായ ന്യൂനതകള്‍ക്കും ഉത്തമ പ്രതിവിധിയാണ്.
പഞ്ചകര്‍മ്മ ചികില്‍സയില്‍ ഏറെപ്രാധാന്യമുണ്ടിതിന്. പച്ചനെല്ല് കുത്തിയെടുക്കുന്ന അരിയാണ് കിഴിക്ക്ഉപയോഗിക്കുന്നത്. കുറുന്തോട്ടി ചേര്‍ത്ത്പാലില്‍ വേവിച്ചഞവരയരി കിഴികെട്ടി, അഭ്യംഗം ചെയ്തശരീരത്തില്‍ ചെറുചൂടോടെ സ്വേദനം (വിയര്‍പ്പിക്കല്‍) നടത്തുന്നു. ഇങ്ങനെചെയ്യുമ്പോള്‍ പുറമെനിന്നും നല്കുന്ന ചെറിയസമ്മര്‍ദം, ത്വക്കില്‍ സമൃദ്ധമായുളള ചെറിയരക്തക്കുഴലു(കാപ്പിലറികള്‍)കളുടെ പോഷണവിനിമയ ശേഷിഗണ്യമായി വര്‍ധിപ്പിക്കുന്നുവെന്നും, സിരകളുടെ,പൊതുവെ ചുരുങ്ങിക്കിടക്കുവാനുള്ള പ്രവണത വ്യത്യാസപ്പെടുത്തി രസായന ഗുണമായശരീരപുഷ്ടിക്ക് കാരണമാകുന്നുവെന്നും പറയപ്പെടുന്നു. സമ്മര്‍ദ്ദത്തോടൊപ്പമുള്ള ചൂടുംസ്നിഗ്ധതയും നാഡീപ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനാല്‍ വാതശമനവും സാധ്യമാണ്.വിവിധതരത്തിലുള്ള പക്ഷാഘാതങ്ങള്‍ക്കും സ്പോണ്ടിലൈറ്റിസ്, മയോപ്പതി തുടങ്ങിയവക്കും ഇത്തരത്തിലുള്ള സ്വേദനംപ്രതിവിധിയാണ്.
ഞവരക്കിഴിസാധ്യമാവാത്ത വളരെക്ഷീണമുള്ള രോഗികളില്‍,ഞവരച്ചോറു തേച്ചുള്ള‘ഷാഷ്ഠികാന്നലേപന’ (ഞവരത്തേപ്പ്)വും ഫലപ്രദമാണ്. ഭക്തരോധം, സ്തംഭനം,തരിപ്പ്, തളര്‍ച്ച, ചുട്ടുനീറ്റം, എല്ലുകള്‍ക്ക് ഒടിവ്,രക്തവാതം, കൈകാല്‍മെലിച്ചില്‍ എന്നിവക്കും ഈ ലേപനംഗുണകരമാണ്
No comments:
Post a Comment