Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Friday, 9 January 2015

ഈന്തപ്പഴം

ഈത്തപ്പഴത്തിന്റെ ഗുണങ്ങള്‍
ഉണങ്ങിയ ഈത്തപ്പഴം (dried dates) എല്ലാ സീസണിലും ലഭ്യമാണെങ്കിലും നമ്മുടെ നാട്ടില്‍ റംസാന്‍ വ്രതാനുഷ്ഠാനക്കാലത്താണ് ഇവ ധാരാളമായി എത്താറ്. ഒരു ദിവ്യഫലം എന്ന രീതിയിലാണ് പലരും അതിനെ കാണുന്നതെങ്കിലും ഈത്തപ്പഴത്തിന്റെ അമൂല്യമായ ഔഷധഗുണങ്ങളെക്കുറിച്ച് അത്ര കൂടുതലായൊന്നും നാം മനസിലാക്കിയിട്ടില്ല. ഈത്തപ്പഴം പഴുത്തതായാലും ഉണങ്ങിയതായാലും ആരോഗ്യത്തിന് ഒരുപോലെ ഗുണകരമാണ്. അറേബ്യന്‍ നാടുകളില്‍ ഹൃദ്രോഗവും ക്യാന്‍സറും വളരെ കുറഞ്ഞ തോതില്‍ മാത്രമേയുള്ളൂ എന്ന് കണ്ടെത്തിയിട്ടുണ്ട്. അതിന്റെ കാരണം ഈത്തപ്പഴത്തിന്റെ വ്യാപകമായ ഉപയോഗമാണെന്ന് പറയപ്പെടുന്നു. ശരീരസൌന്ദര്യം നിലനിര്‍ത്തുന്ന, ഓജസും പുഷ്ടിയും പ്രദാനം ചെയ്യുന്ന ഈന്തിന്റെ മറ്റു സവിശേഷഗുണങ്ങള്‍ എന്തെല്ലാമാണെന്നു നോക്കാം.
1. വിറ്റാമിനുകളുടെ സമ്പന്നമായ കലവറ.
ഈന്തപ്പഴം നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നു പറയാന്‍ കാരണമുണ്ട്. ഇതില്‍ പലതരത്തിലുള്ള വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍-എ, വിറ്റാമിന്‍-സി, വിറ്റാമിന്‍-കെ, വിറ്റാമിന്‍ ബി6, തയാമിന്‍, നിയാസിന്‍, റിബോഫ്ളവിന്‍ എന്നിവയാണ് ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകള്‍. ഇത്രയേറെ വിറ്റാമിനുകള്‍ ഒന്നിച്ച് ശേഖരിച്ചുവച്ചിട്ടുള്ള വേറെ ഏതു ഫലമാണുള്ളത്? 
2. ധാതുക്കളുടെ കലവറ
ഹീമോഗ്ളോബിന്റെ കുറവുമൂലമുണ്ടാകുന്ന അനീമിയ എന്ന അവസ്ഥ നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കില്‍ ഈത്തപ്പഴം നിങ്ങളെ അതില്‍നിന്ന് മോചിപ്പിക്കും. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ആവശ്യമായ കാല്‍സ്യം ഈത്തപ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. റ്യുമാറ്റിസം, ആര്‍ത്രൈറ്റിസ് എന്നിവ തടയുന്നതിനും ഈന്തപ്പഴം സഹായിക്കുന്നു. കാരയ്ക്കയിലെ മറ്റു ധാതുക്കളാണ് മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാഷ്യം, കോപ്പര്‍, മാംഗനീസ്, സെലെനിയം എന്നിവ.
3. മലബന്ധത്തിന് പരിഹാരം
നിങ്ങള്‍ മലബന്ധം മൂലമുള്ള പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ സ്ഥിരമായി ഈത്തപ്പഴം കഴിക്കൂ. നിങ്ങളുടെ പ്രശ്നം ഒരു ചികില്‍സയും കൂടാതെ പമ്പ കടക്കും. ഈത്തപ്പഴത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കുടലും മലാശയവുമെല്ലാം ശുദ്ധീകരിക്കപ്പെടുന്നു. 
4. മസിലുകള്‍ക്ക് ബലം നല്‍കുന്നു
ഹൃദയാരോഗ്യം കുറഞ്ഞവരുടെ ഹൃദയപേശികള്‍ക്ക് ബലം കൂട്ടാന്‍ ഈത്തപ്പഴത്തിനു കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഗര്‍ഭിണികളോട് പതിവായി ഈന്തപ്പഴം കഴിക്കാന്‍ പറയുന്നത്. ഗര്‍ഭപാത്രത്തിന്റെ മസിലുകള്‍ക്ക് ബലം ലഭിക്കുന്നതുവഴി പ്രസവം പ്രയാസമില്ലാത്തതാവും. 
5. ശരീരപുഷ്ടി കൂട്ടുന്നു
ഈത്തപ്പഴത്തിന് ശരീരപുഷ്ടി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നുള്ളത് ഒരു പാരമ്പര്യ വിശ്വാസമാണ്. ഇതില്‍ നിരവധി പോഷകങ്ങളും ധാതുക്കളും  അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് ഒരേസമയം കരുത്തും പുഷ്ടിയും പ്രദാനം ചെയ്യുന്നു.
6. ദഹനത്തിനും ഉദരാരോഗ്യത്തിനും
ദഹനക്കുറവുമൂലമുണ്ടാകുന്ന നെഞ്ചെരിച്ചില്‍, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങളെ ഈത്തപ്പഴത്തിന്റെ ഉപയോഗത്തിലൂടെ ഒഴിവാക്കാം. മാത്രമല്ല, ശരീരത്തിനാവശ്യമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും ഇത് ഫലപ്രദമാണ്.
7. ഉയര്‍ന്ന കാലറി
കുറഞ്ഞ അളവില്‍ കൂടുതല്‍ കാലറി-അതാണ് ഈത്തപ്പഴത്തിന്റെ മറ്റൊരു സവിശേഷത. ഏറ്റവും മികച്ചതരം ഈത്തപ്പഴത്തിലെ ഒരെണ്ണത്തില്‍ 66 കാലറി ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ ഡേറ്റ്സ് അകത്താക്കിയാല്‍ വളരെപ്പെട്ടെന്ന് നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിക്കും. അതേസമയം ഉണങ്ങിയ ശരീരമുള്ളവര്‍ക്ക് തടിക്കാന്‍ പറ്റിയ ആഹാരവുമാണ് ഈത്തപ്പഴം. പ്രസവശേഷം ആഹാരം കൂടുതല്‍ കഴിക്കേണ്ടിവരുന്നതിനാല്‍ ബോഡി ഫിറ്റ്നസ് നഷ്ടപ്പെടുമോയെന്ന ആശങ്ക ഇന്നത്തെ യുവതികളില്‍ കലശലായുണ്ട്. അവര്‍ക്ക് കുറഞ്ഞ അളവില്‍ ഭക്ഷണം കഴിച്ച് കൂടുതല്‍ കാലറി നല്‍കാന്‍ ഈന്തപ്പഴത്തിനു സാധിക്കുന്നു. 
8. തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നു
തലച്ചോറിന് ആവശ്യമായ വിറ്റാമിന്‍ എ, വിറ്റാമിന്‍-സി എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഈത്തപ്പഴം കുട്ടികളുടെ ബുദ്ധിവികാസത്തിന് അനുയോജ്യമാണ്. സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് ബേക്കറിപ്പലഹാരങ്ങള്‍ക്കു പകരം സ്നാക്സായി കൊണ്ടുപോകാവുന്ന ഉത്തമഭക്ഷണമാണ് ഈത്തപ്പഴം. രണ്ട് ഈത്തപ്പഴവും ഒരു അണ്ടിപ്പരിപ്പും ഒരു ബദാംപരിപ്പും ചേര്‍ത്തു കഴിച്ചാല്‍ പിന്നെ ആരോഗ്യത്തെക്കുറിച്ച് വേവലാതിപ്പെടുകയേ വേണ്ട.

9. രോഗപ്രതിരോധശേഷിക്ക്
ഇത്രയേറെ പോഷകങ്ങളുടെ കലവറയായ ഫലമെന്ന നിലയ്ക്ക് ഈത്തപ്പഴത്തിന് നമ്മുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കഴിയും.

10. ലൈംഗികശേഷിക്ക്
ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനുള്ള അത്ഭുതസിദ്ധി ഈത്തപ്പഴത്തിനുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു കൈക്കുമ്പിള്‍ ഉണങ്ങിയ ഈത്തപ്പഴം ഒരു ഗ്ളാസ് ആട്ടിന്‍പാലില്‍ കുതിര്‍ത്തശേഷം അതേ പാലില്‍ത്തന്നെ മിക്സിയില്‍ അടിച്ച് ബദാംപൊടിയും തേനും ചേര്‍ത്തിളക്കി കഴിച്ചാല്‍ ലൈംഗികശേഷിക്കുറവ് പരിഹരിക്കാം.  
ഈത്തപ്പഴത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഗുണം ഇത് തികച്ചും പ്രകൃതിദത്ത ഫലമാണ് എന്നതാണ്. യാതൊരു രാസവളത്തിന്റെയും ആവശ്യമില്ലാതെ, ജലാംശമില്ലാത്ത മരുഭൂമിയിലും സമൃദ്ധമമായി വിളയുന്ന ഈന്തുകള്‍ മനുഷ്യന് പ്രകൃതി സമ്മാനിച്ച സവിശേഷവരദാനംതന്നെയാണ്. ഫലങ്ങളില്‍ ജലത്തിന്റെ അംശം കുറവായതിനാല്‍ ഉണങ്ങിയാലും ഇത് വരണ്ടുപോവുകയില്ല. അതുകൊണ്ട് വര്‍ഷംമുഴുവന്‍ ഈത്തപ്പഴം നമുക്ക് രക്ഷയേകുന്നു. ഇനി വിഷംതളിച്ച പഴങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകുമ്പോള്‍ ഒരു നിമിഷം ചിന്തിക്കുക. കണ്ണടച്ചു വിശ്വസിക്കാവന്ന ഈത്തപ്പഴത്തെയുംകൂടി വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുക.


ഈന്തപ്പഴം ഭക്ഷണമായും മരുന്നായും ഉപയോഗിക്കുന്നു. ശരീരത്തിന് ഊര്‍ജസ്വലതയും ആരോഗ്യവും നല്‍കുന്ന പത്ത് ഘടകങ്ങള്‍ കാരക്കയിലടങ്ങിയിട്ടുണ്ട്. ഈന്തപ്പഴവും വെള്ളവും മാത്രം തിന്നുകൊണ്ട് ജീവിക്കാന്‍ സാധിക്കും. ഒരു ഗ്ലാസ് പാലും ഒരു ഈന്തപ്പഴവും മതി ഒരു ദിവസത്തേക്ക്. ഈന്തപ്പഴത്തിലടങ്ങിയ പ്രോട്ടീന്‍, കാല്‍സ്യം, അമിനോ ആസിഡ്, സള്‍ഫര്‍, അയേണ്‍, പൊട്ടാസ്യം, ഫോസ്ഫറസ്, മാംഗനീസ്, കോപ്പര്‍, മഗ്‌നീഷ്യം എന്നീ പോഷകങ്ങള്‍ കൂടാതെ ഫൈബര്‍, ജീവകം എ1, ബി1, ബി2, ബി3, ബി5, ബി9 എന്നിവയും ധാരാളമുണ്ട്. വയര്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, ലൈംഗികക്ഷീണം, വയറിലെ കാന്‍സര്‍, എന്നിവയ്ക്ക് ഈന്തപ്പഴം മരുന്നാണ്. മസിലുകള്‍ വളരാനും സഹായിക്കുന്നു. ഒരു കപ്പ് ഈന്തപ്പഴത്തില്‍ 415 കലോറി ഊര്‍ജവും 95 ഗ്രാം ഷുഗറും, 110 ഗ്രാം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ ജലത്തിന്റെ അളവ് സന്തുലിതമാക്കുന്നതിനാവശ്യമായ പൊട്ടാസ്യം ഈന്തപ്പഴം നല്‍കുന്നു. ഓക്‌സിജന്‍ ശരിയാംവിധം തലച്ചോറിലെത്തിക്കാനും രക്തത്തിലെ വിസര്‍ജ്യങ്ങളെ തള്ളാനും പൊട്ടാസ്യം ആവശ്യമാണ്. കിഡ്‌നിയുടെ പ്രവര്‍ത്തനം, എല്ലുകളുടെ വളര്‍ച്ച എന്നിവ കാര്യക്ഷമമാക്കാന്‍ ഈന്തപ്പഴത്തിന് കഴിയും. രക്തത്തില്‍ ഇരുമ്പിന്റെ കുറവ് പരിഹരിക്കാം. ജീവകം ബി5, ബി9 എന്നിവ നാഡീഞരമ്പുകള്‍ക്ക് ശക്തി നല്‍കും. മധുരമുള്ളതാണെന്നുവച്ച് പ്രമേഹരോഗികള്‍ ഈന്തപ്പഴം ഒഴിവാക്കേണ്ട കാര്യമില്ല. അതിന്റെ മറ്റ് ഗുണങ്ങള്‍ വളരെ ഗുണം ചെയ്യും. കരിമ്പിന്റെ പഞ്ചസാരയുടെ അത്ര ദോഷകരമല്ല ഈന്തപ്പനയിലെ പഞ്ചസാര. അജ്‌വ ഇനത്തില്‍ പെട്ട ഈന്തപ്പഴം പ്രമേഹത്തിനുള്ള ഔഷധം കൂടിയാണെന്ന് അഭിപ്രായമുണ്ട്. ഈ ഇനം പ്രവാചകന് കൂടി ഇഷ്ടമായിരുന്നു.
ഗര്‍ഭിണികള്‍ക്കും പ്രസവിച്ചുകിടക്കുന്നവര്‍ക്കും ഏറ്റവും നല്ല ആഹാരമാണിത്. ഈന്തപ്പഴം പ്രസവസമയത്ത് കഴിക്കുന്നത് ക്ഷീണിതയായ ഗര്‍ഭിണിയുടെ മസിലുകള്‍ക്ക് ശക്തിയും ഉന്മേഷവും നല്‍കും. ഈന്തപ്പഴത്തിലെ ഓക്‌സിറ്റോസിന്‍ എന്ന ഘടകമാണ് പ്രസവം എളുപ്പമാക്കുന്നത്. മുലപ്പാല്‍ വര്‍ധിപ്പിക്കും. രക്തം പുറത്തുപോവുന്നതുകൊണ്ട് പ്രസവസമയത്ത് പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദ്ദവും കുറഞ്ഞുപോവാതിരിക്കാന്‍ ഈന്തപ്പഴം നന്ന്. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ പോഷകങ്ങളും ഇതില്‍നിന്ന് ലഭിക്കും.

ഈന്തപ്പഴത്തിന് നോമ്പുതുറയില്‍ പ്രധാന സ്ഥാനം ലഭിക്കുന്നതെന്ന് ചിലരെങ്കിലും കരുതുന്നുണ്ടാകാം. നോമ്പു തുറയ്ക്ക് ഈന്തപ്പഴം ഉപയോഗിക്കുന്നതിന് ആരോഗ്യപരമായ കാരണമുണ്ട്. ഇത് ആല്‍ക്കലി വിഭാഗത്തില്‍ പെട്ട ഭക്ഷണമാണെന്നതു തന്നെ. മുഴുവന്‍ സമയവും ഭക്ഷണം കഴിയ്ക്കാതിരുന്നത് അസിഡിറ്റിയുള്ള മറ്റു ഭക്ഷണങ്ങള്‍ കഴിച്ചാല്‍ വയറിന് ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഭക്ഷണം കഴിയ്ക്കാതിരുന്നാല്‍ തന്നെ വയറ്റില്‍ അസിഡിറ്റിയുണ്ടാകും. ഇതിനൊപ്പം അസിഡിറ്റിയുള്ള ഭക്ഷണസാധനങ്ങള്‍ കൂടി കഴിയ്ക്കുമ്പോള്‍ പ്രശ്‌നം രൂക്ഷമാവുകയും ചെയ്യും. വയറ്റിലെ അസിഡിറ്റി പ്രശ്‌നങ്ങള്‍ ശമിപ്പിക്കാന്‍ ആല്‍ക്കലിയടങ്ങിയ ഈന്തപ്പഴത്തിനു കഴിയും. ചിലയിടങ്ങളില്‍ ചെറുനാരങ്ങാവെള്ളം കുടിച്ച് നോമ്പു വീടുന്ന ശീലമുണ്ട്. ഇത് സത്യത്തില്‍ വയറിന് കേടാണ്. കാരണം ചെറുനാരങ്ങാവെള്ളവുംഅസിഡിറ്റി കൂട്ടൂം നോമ്പുതുറ സാധാരണ വെള്ളം കുടിച്ചുമാകാം. വെള്ളം ന്യൂട്രലായ ഒന്നാണ്. അതുകൊണ്ടു തന്നെ അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയുമില്ല.

No comments:

Post a Comment