- ശരീരവും മനസ്സും ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതില്‍ ആഹാരത്തിന് പ്രധാന പങ്കാണുള്ളത്. ഋതുഭേദങ്ങള്‍ക്കനുസരിച്ചു കഴിക്കേണ്ട ഭക്ഷണങ്ങള്‍ക്കും വ്യത്യാസമുണ്ട്. ആഹാരംതന്നെ ഔഷധമാക്കി മഴക്കാലത്ത് ദേഹരക്ഷയ്ക്കായി പ്രയോജനപ്പെടുത്താം. വര്‍ഷകാലത്ത് ദഹനശക്തി വര്‍ധിപ്പിച്ച് അതിലൂടെ രോഗപ്രതിരോധം നേടാനാവുന്ന രീതിയിലുള്ള ലഘുവായ ഭക്ഷണങ്ങളാണ് ഉചിതം. ഇടവേളകളില്‍ വെണ്ണനീക്കിയ മോര്, പച്ചക്കറി സൂപ്പുകള്‍, പഴച്ചാറുകള്‍ ഇവ കഴിക്കാം. ചുക്കും മല്ലിയും ജീരകവും ചേര്‍ത്ത് വെന്ത വെള്ളം ദഹനത്തെ എളുപ്പമാക്കും. ഗോതമ്പ്, ചെറുപയര്‍, ചെന്നെല്ല്, നെല്ലിക്ക, പാവയ്ക്ക, കോവയ്ക്ക, വാഴക്കൂമ്പ്, മുരിങ്ങക്ക, കോഴിയിറച്ചി, ആട്ടിറച്ചി ഇവ മഴക്കാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ശരീരത്തിന്റെ പ്രതിരോധശേഷി നിലനിര്‍ത്താനും ദഹനം തടസ്സപ്പെടാതിരിക്കാനും വിരുദ്ധാഹാരങ്ങള്‍ കര്‍ശനമായും ഒഴിവാക്കുക. മത്സ്യത്തോടൊപ്പം ഉഴുന്ന്, പാല്, തേന്‍, മുളപ്പിച്ച ധാന്യങ്ങള്‍ ഇവ കഴിക്കരുത്. പാലും പുളിരസമുള്ള ഭക്ഷണവും ചേര്‍ത്ത് ഉപയോഗിക്കരുത്. തേനും നെയ്യും സമം ചേര്‍ത്ത് കഴിക്കരുത്. തൈരിനോടൊപ്പം കോഴിയിറച്ചി കഴിക്കുന്നതും ഒഴിവാക്കുക. തണുത്തതും എണ്ണകൂടിയതുമായ വിഭവങ്ങള്‍ മഴക്കാലത്ത് ഒഴിവാക്കുന്നതാണ് ഉചിതം.
മഴക്കാലത്ത് നിത്യവും കഴിക്കാവുന്ന ചില ഔഷധങ്ങള്‍: എ) പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ തേങ്ങാപ്പാലില്‍ ഉണക്കലരി, ജീരകം, ആശാളി ഇവ ചേര്‍ത്ത് വെന്ത് കഴിക്കുക. ബി) തവിടുകളയാത്ത അരിയും ചെറുപയര്‍, വന്‍പയര്‍, മുതിര, ഉഴുന്ന്, മല്ലി, ജീരകം, ഏലയ്ക്ക, അയമോദകം, കുരുമുളക്, പെരുംജീരകം ഇവ ചതച്ചിട്ട് വെന്ത് കഴിക്കുക. പ്രമേഹരോഗിക്ക് പ്രതിരോധത്തിന്: നുറുക്കു ഗോതമ്പ്, ഉലുവ, പെരുംജീരകം, ഇഞ്ചി, മഞ്ഞള്‍, വെളുത്തുള്ളി ഇവ ചതച്ചിട്ട് കഞ്ഞിയാക്കി നെയ്യും കായവും ചേര്‍ത്ത് കഴിക്കുക.
മഴക്കാലത്ത് കരുത്തേകാന്‍ സൂപ്പുകള്‍: ശരീരം ക്ഷീണിച്ചുവരുന്നവര്‍ക്ക് മാംസസൂപ്പാണ് ഉചിതം. 250 ഗ്രാം ആട്ടിന്‍മാംസം ഒരുലിറ്റര്‍ വെള്ളത്തില്‍ തിളപ്പിക്കുക. 15 ഗ്രാം പഞ്ചകോലചൂര്ണംകൂടി ചേര്‍ക്കുക. 100 മില്ലി മാതളനാരങ്ങാനീര് ചേര്‍ത്തശേഷം അരിച്ച് ഇന്തുപ്പ്, കായം, ജീരകം ഇവ നെയ്യില്‍ വറുത്തു പൊടിച്ച് ചേര്‍ക്കുക. അസ്ഥിക്ഷയം, വേദന ഇവ ഇല്ലാതാകും. ചെറുപയര്‍ കഷായംവച്ച് അരിച്ചെടുത്ത് ഇന്തുപ്പ്, മല്ലി, ചുക്ക് ഇവ പൊടിച്ചുചേര്‍ത്ത് മാതളനാരങ്ങനീരു ചേര്‍ത്ത് ചുവന്നുള്ളിയും കറിവേപ്പിലയും നെയ്യില്‍ താളിച്ച് ഉപയോഗിക്കുന്നത് ശരീരബലം കൂട്ടാന്‍ ഏറെ ഉത്തമമാണ്. കുട്ടികള്‍ക്കും ഗുണപ്രദം. വയറിനെ ശുദ്ധമാക്കും മുക്കുടി ചുക്ക്, ജീരകം, അയമോദകം, കുരുമുളക്, പുളിയാരില, കുടകപ്പാലയരി, കൊത്തമല്ലി ഇവ അരച്ച് ഒരു ഗ്ലാസ് മോരില്‍ കലക്കി തിളപ്പിച്ച് പതയുമ്പോള്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് രാവിലെ കഴിക്കുക. ദഹനരസങ്ങളെ ഉദ്ദീപിപ്പിക്കാനും വയര്‍ ശുദ്ധമാക്കാനും ഉത്തമമാണ് മുക്കുടി.
നമ്മുടെ നാട്ടിൽ പരമ്പരാഗതമായി പ്രയോഗത്തിലുണ്ടായിരുന്ന എന്നാൽ ഇപ്പോൾ അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്ന നാടൻ ചികിൽസകളും ഒറ്റമൂലികളും മുത്തശ്ശി വൈദ്യവുമാണ് ഈ സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പരാമർശിച്ചിരിക്കുന്ന ചികിൽസകൾ സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്യേണ്ടതാണ്. നാശനഷ്ടങ്ങൾക്കൊ മറ്റ് പ്രശ്നങ്ങൾക്കൊ ഞങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.
Labels
Apilepsy
Dengue fever
natural bleach
Polycystic Ovarian Disease (PCOD or PCOS)
Sinusitis
അകാല നര
അപകടങ്ങള്‍
അപസ്മാരം
അമിതവണ്ണം
അരിഷ്ടങ്ങള്‍
അര്‍ബുദം
അലര്‍ജി
അസിഡിറ്റി
അസ്ഥി വേദന
അറിവുകള്‍
ആണിരോഗം
ആര്‍ത്തവ പ്രശ്നങ്ങള്‍
ആര്യവേപ്പ്
ആസ്ത്മ
ആഹാരക്രമം
ഇഞ്ചി
ഇരട്ടി മധുരം
ഉപ്പൂറ്റി വേദന
ഉലുവാ
ഉഷ്ണ ഭക്ഷണം
ഉറക്കത്തിന്
എരുക്ക്
എള്ള്
ഏലക്ക
ഒറ്റമൂലികള്‍
ഓര്‍മ്മശക്തി
ഔഷധ സസ്യങ്ങള്‍
കടുക്
കണ്ണ് വേദന
കഫക്കെട്ട്
കരൾ സുരക്ഷ
കരിംജീരകം
കര്‍പ്പൂരം
കറ്റാര്‍വാഴ
കാടമുട്ട
കാല്പാദം
കുങ്കുമപ്പൂവ്
കുട്ടികളുടെ ആരോഗ്യം
കുര അഥവാ കാസം
കൂര്‍ക്കംവലി
കൊടിഞ്ഞി
കൊളസ്ട്രോൾ
കോഴിമുട്ട
ക്യാന്‍സര്‍
ഗര്‍ഭകാലം
ഗര്‍ഭരക്ഷ
ഗൈനക്കോളജി
ഗ്രാമ്പൂ
ചര്‍മ്മ സൌന്ദര്യം
ചികിത്സകള്‍
ചുണങ്ങ്
ചുമ
ചെങ്കണ്ണ്
ചെന്നികുത്ത്
ചെവിവേദന
ചെറുതേന്‍
ഛര്‍ദ്ദി
ജലദോഷം
ജാതി പത്രി
ജീവിത ശൈലി
ഡെങ്കിപ്പനി
തലമുടി ആരോഗ്യം
തലവേദന
തീപ്പൊള്ളല്‍
തുമ്പ
തുളസി
തേങ്ങാ
തൈറോയിട്
തൈറോയിഡ്
തൊണ്ടവേദന
തൊലിപ്പുറം
തൊഴുകണ്ണി
ദഹനക്കേട്
നഖങ്ങള്‍
നടുവേദന
നരക്ക്
നാട്ടറിവ്
നാഡീ രോഗങ്ങള്‍
നാസാ രോഗങ്ങള്‍
നിത്യ യൌവനം
നുറുങ്ങു വൈദ്യം
നെഞ്ചെരിച്ചില്‍
നെയ്യ്
നെല്ലിക്ക
നേന്ത്രപ്പഴം
പച്ചമരുന്നുകള്‍
പനി
പനി കൂര്‍ക്ക
പല്ലുവേദന
പാമ്പ് കടി
പുഴുക്കടി
പേശി
പൈല്‍സ്
പ്രതിരോധ ശക്തി
പ്രമേഹം
പ്രവാചകവൈദ്യം
പ്രോസ്റ്റേറ്റ്
പ്ലേറ്റ്ലറ്റ്
ബുദ്ധി വളര്‍ച്ച
ബ്രഹ്മി
ഭഗന്ദരം-ഫിസ്റ്റുല
ഭസ്മം
മഞ്ഞപ്പിത്തം
മഞ്ഞള്‍
മനോരഞ്ജിനി
മരുന്നുകള്‍
മലബന്ധം
മഴക്കാലം
മുഖ സൗന്ദര്യം
മുഖക്കുരു
മുടി സൌന്ദര്യം
മുത്തശി വൈദ്യം
മുരിങ്ങക്കാ
മുളയരി
മുറിവുകള്‍
മൂത്രച്ചുടീല്‍
മൂത്രത്തില്‍ അസിടിടി
മൂത്രത്തില്‍ കല്ല്
മൂലക്കുരു
യുനാനി
യോഗ
യൗവനം
രക്ത ശുദ്ധി
രക്തസമ്മര്‍ദ്ദം
രുചിയില്ലായ്മ
രോഗങ്ങള്‍
രോമവളര്‍ച്ച
ലൈംഗികത
വണ്ണം വക്കാന്‍
വന്ധ്യത
വയമ്പ്
വയര്‍ വേദന
വയറിളക്കം
വാജികരണം
വാതം
വായ്പുണ്ണ്
വായ്പ്പുണ്ണ്
വിചിത്ര രോഗങ്ങള്‍
വിഷം തീണ്ടല്
വീട്ടുവൈദ്യം
വൃക്കരോഗം
വൃഷണ ആരോഗ്യം
വെള്ളപോക്ക്
വെള്ളപ്പാണ്ട്
വേദന സംഹാരികള്‍
വൈദിക് ജ്ഞാനം
ശീഖ്രസ്കലനം
ശ്വാസതടസം
സന്ധി വാതം
സന്ധിവേദന
സവാള
സോറിയാസിസ്
സൗന്ദര്യം
സ്തന വളര്‍ച്ച
സ്തനാര്‍ബുദം
സ്ത്രീകളുടെ ആരോഗ്യം
ഹൃദ്രോഗം
ഹെര്‍ണിയ
Saturday, 10 January 2015
ആഹാരം തന്നെ ഔഷധം
Subscribe to:
Post Comments (Atom)
No comments:
Post a Comment