വാർധക്യത്തിന്റെ പിടിയിൽ നിന്നുമോചനം കിട്ടാൻ നെല്ലിക്ക പോലെ ഉത്തമമായ ഒരൗഷധം വേറെയില്ലെന്ന് ആയുർവേദം പറയുന്നു. ജരാനരകളകറ്റി യുവത്വം നിലനിർത്താൻ പര്യാപ്‌തമായ ച്യവനമഹർഷിയുടെ ച്യവനപ്രാശത്തിലെ മുഖ്യഘടകം നെല്ലിക്കയാണ്. ച്യവനപ്രാശം പോപ്പുലർ ആകാൻ കാരണവും ജരാനരകളിൽ നിന്നു മോചനം നൽകുന്നു എന്നതാണ്.
രോഗപ്രതിരോധശേഷി കൂട്ടുന്ന നെല്ലിക്ക, വൈറ്റമിൻ സിയുടെ ഒരു കലവറകൂടിയാണ്. കാൽസ്യം, ഇരുന്പ്, ഗൈനിക്കമ്ളം, ടാനിക്കമ്ളം, അന്നജം, പഞ്ചസാര, പ്രോട്ടീൻ എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇവയ്‌ക്കുപുറമേ ബി കോംപ്ളക്സ് വൈറ്റമിനുമുണ്ട്. ഇലപൊഴിയും മരങ്ങളുടെ കൂട്ടത്തിൽപെട്ട നെല്ലി, യൂഫോർബിയേസി കുടുംബത്തിലേതാണ്. ഈ ഔഷധവൃക്ഷത്തിന്റെ സംസ്കൃതനാമം ആമലകി. ധാത്രി, അമൃതഫലം,ശിവം എന്നും ഹിന്ദിയിൽ ആമിലാ എന്നും തമിഴിൽ നെല്ലിക്കായ് എന്നും അറിയപ്പെടുന്നു.
നെല്ലിക്ക ത്രിദോഷങ്ങളെയും (വാതം-പിത്തം-കഫം) ശമിപ്പിക്കുന്നതാണ്. രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ളം എന്നീ സപ്തധാതുക്കളേയും പുഷ്ടിപ്പെടുത്തുകയും യുവത്വം നിലനിർത്തുകയും ചെയ്യും. ഹൃദ്രോഗം, പ്രമേഹം, രക്തപിത്തം, പനി, അമ്ളപിത്തം, രക്തദോഷം എന്നീ രോഗങ്ങൾക്ക് ആശ്വാസം നൽകും. കാഴ്ചശക്തിയും മേധാശക്തിയും വർദ്ധിപ്പിക്കും. നാഡികളുടെ ബലം ഇരട്ടിപ്പിക്കുകയും ചെയ്യും. നെല്ലിക്കാത്തൊണ്ട് ഉണക്കിപ്പൊടിച്ച് തിപ്പലിപ്പൊടിയും പഞ്ചസാരയും നെയ്യും തേനും ചേർത്തു കഴിച്ചാൽ ജരാനരയുണ്ടാകില്ലെന്ന് ആയുർവ്വേദാചാര്യന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

നെല്ലിക്ക അരച്ച് കന്മദഭസ്മം ചേർത്തു സേവിച്ചാൽ പ്രമേഹം ശമിക്കും. പച്ചനെല്ലിക്കാനീരിൽ മഞ്ഞൾപ്പൊടി ചേർത്തുകഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രണവിധേയമാക്കാം. നെല്ലിക്ക ജ്യൂസ് ആയി കഴിക്കുന്നതും ഫലപ്രദമാണ്. പ്രമേഹരോഗികൾക്ക് സദാ ദാഹം തോന്നാം. അപ്പോൾ നെല്ലിക്കയുടെ തൊണ്ട് ചതച്ചിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ അല്പം തേനും മലർപ്പൊടിയും ചേർത്തുകഴിച്ചാൽ ശമനം കിട്ടും.
നെല്ലിക്കാനീരിൽ അല്പം പഞ്ചസാര ചേർത്തു കൊടുത്താൽ കുഞ്ഞുങ്ങൾക്ക് ക്രമമായ മലശോധനയുണ്ടാകും. നെല്ലിക്കാനീരും മുന്തിരിങ്ങാനീരും അല്പം തേനും ചേർത്തുകൊടുത്താൽ കുട്ടികളുടെ ഛർദിമാറും. നെല്ലിക്ക അരച്ച് വെണ്ണചേർത്ത് ദേഹത്ത് പുരട്ടിയാൽ പോളങ്ങൾ (വിസർപ്പം) മാറിക്കിട്ടും. നെല്ലിക്ക വ്രണത്തെ ശുദ്ധമാക്കുകയും ഉണക്കുകയും ചെയ്യും.
മൂക്കിൽ നിന്നു രക്തം വരുന്ന (രക്തപിത്തം) രോഗികളിൽ നെല്ലിക്ക അരച്ച് നെയ്യിൽ കുഴച്ച് നെറുകയിൽ തളംവെച്ചാൽ ഉടനേ ആശ്വാസം കിട്ടും.
നെല്ലിക്കാത്തൊണ്ടും പച്ചമഞ്ഞളും കൂടി കഷായം വച്ച് അതിൽ ഇന്തുപ്പ് ചേർത്ത് ധാരകോരിയാൽ വളംകടി (ചേറ്റുപുണ്ണ്) മാറും. കാല്പാദം വരഞ്ഞുകീറുന്നവർക്ക് നെല്ലിക്ക അരച്ച് നെയ്യിൽ കുഴച്ചുപുരട്ടിയാൽ ആശ്വാസം കിട്ടും.
നെല്ലിക്കാത്തൊണ്ട് ഉണക്കിപ്പൊടിച്ച് എണ്ണയിലിട്ടു കാച്ചി തേച്ചാൽ മുടി സമൃദ്ധമായി വളരും. കണ്ണിന് നല്ല കാഴ്ചശക്തിയും കുളിർമയും ലഭിക്കും.
ശ്വാസകോശാർബുദം, ബ്രെയിൻ ട്യൂമർ എന്നീ മാരകരോഗങ്ങൾ വരാതിരിക്കുന്നതിനും നെല്ലിക്ക ഫലപ്രദമാണ്. ച്യവനപ്രാശം, ത്രിഫലാദി ചൂർണം, ത്രിഫലാദി എണ്ണ തുടങ്ങിയ നിരവധി ആയുർവേദ ഔഷധങ്ങളിലും മിക്കവാറും എല്ലാ കഷായങ്ങളിലും നെല്ലിക്ക സുപ്രധാന ചേരുവയാണ്

No comments:
Post a Comment