• കണ്ണിന്ചുറ്റുമുള്ള കറുപ്പു നിറം മാറാന്‍..
ചിലരുടെ സൗന്ദര്യത്തെ നശിപ്പിക്കുന്ന ഈ കറുപ്പു ശമിപ്പിക്കാന്‍ താമരപ്പൂവിന്റെ് ഉള്ളിലുള്ള അരി എടുത്തു അരച്ച് കണ്ണിന് ചുറ്റും പതിവായി പുരട്ടിയാല്‍ കറുപ്പു നിറം മാറിക്കിട്ടും..
• സ്വര മാധുരിക്ക്..
പരുപരുത്ത ശബ്ദം മാറ്റാന്‍ കര്പ്പൂരകിഴങ്ങോ ഇരട്ടി മധുരമോ ഉണക്കിപൊടിച്ച പൊടി അല്പ്പാല്പ്പമായി ഇടയ്ക്കിടക്ക് കഴിക്കുക..
• പുരികം നന്നാക്കാന്‍ ..
ചിലരുടെ പുരികം കട്ടിയുള്ളതോ അല്ലെങ്കില്‍ അല്പാല്പമുള്ളതോ ആയിരിക്കും.. ഇങ്ങനെയുള്ളവര്‍ ദിവസവും രാവിലെ വെറും വയറ്റില്‍ പത്ത് ആര്യവേപ്പിലയുടെ ഇല പുരികത്തിനു മാറ്റം വരും..
• മുഖത്തെ ചൊറി മാറ്റുവാന്‍..
മുഖത്തെ ചൊറി മാറുവാന്‍ ഒരു തേങ്ങാ വെന്ത വെളിച്ചെണ്ണയും ,തുല്യ അളവില്‍ ഗ്ലിസറിനും എടുത്തു ചേര്ത്തിളക്കി ചൊറിയുള്ള ഭാഗത്ത് പുരട്ടുക.ഒരു മണിക്കൂറിനു ശേഷം ഒരു ചെറുനാരങ്ങ രണ്ടായി മുറിച്ചെടുത്തു ,മുറിഭാഗം കൊണ്ടു ചൊറിയുള്ള ഭാഗത്ത് അഞ്ച് മിനിട്ട് ഉരസുക..പിന്നീടു കഴുകി കളയുക..ഇങ്ങനെ തുടര്ച്ചയായി രണ്ടാഴ്ച ചെയ്യുക..
• മുഖത്തെ തടിപ്പ് മാറ്റുവാന്‍..
മുഖത്തെ തടിപ്പ് മാറ്റുവാന്‍ താമര വളയം,ചന്ദനം,കൊട്ടം,ഞാവല്പ്പൂ എന്നിവ സമാസമം എടുത്തു പാലില്‍ അരച്ച് കൂടെക്കൂടെ പുരട്ടുക..
• മുഖത്തെ കുരുക്കള്‍ മാറുവാന്‍ ..
ഒരു ടീസ്പൂണ്‍ ഗോതന്പ് പൊടിയും ഒരു ടീസ്പൂണ്‍ ചെറുതേനും നന്നായി ചേര്ത്ത് കുരു ഉള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കുക..
• മുഖ സൗന്ദര്യം വര്ധിപ്പിക്കാന്‍..
പത്ത് ഗ്രാം നിലപ്പന കിഴങ്ങ് അരച്ചെടുത്ത് ഒരു തുടം ആട്ടിന്‍ പാലില്‍ കലക്കി,അതില്‍ ഒരു ടീസ്പൂണ്‍ ചെറുതേനും നന്നായി ചേര്ത്തിളക്കുക.
ഈ മരുന്ന് രണ്ടു നേരം വീതം മുഖത്ത് നന്നായി പുരട്ടുക..
ഈ മരുന്ന് രണ്ടു നേരം വീതം മുഖത്ത് നന്നായി പുരട്ടുക..
No comments:
Post a Comment