നാഗ വെറ്റിലയുടെ(ഒരു ചെടി. വള്ളി അല്ല) ഏഴു ഇലകള്‍ എടുത്തു ഒരു കഷണം പച്ച മഞ്ഞള്‍ ചേര്ത്തു അരച്ച് വെറും വയറ്റില്‍ കഴിക്കുക കൂടെ ഉരിയ പശുവിന്‍ പാല്‍ കുടിക്കുക. ചെറിയ കുരുവാണെങ്കില്‍ ഏഴു ദിവസം കൊണ്ടും കടുത്തത് ആണെങ്കില്‍ 21 ദിവസം കൊണ്ടും മാറും. കൂടാതെ വയറിനകത്തുള്ള കൃമി,വിര, എന്നിവയും നശിക്കും.പാല്‍ ഉപയോഗിക്കുന്നത് ഒരേ പശുവിന്റെ പാല്‍ തന്നെ ആയിരിക്കണം.പല പശുവിന്റെ പാല്‍ ആകരുത്.അത് വിഷതുല്യം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .കല്ലില്‍ അരച്ച് വേണം മരുന്ന് ഉപയോഗിക്കാന്‍.മിക്സിയില്‍ അടിച്ചു എടുക്കരുത് .
കുറിപ്പ്:
ഈ മരുന്ന് കഴിക്കുന്നവര്‍ നേന്ത്രപ്പഴം ഒരു വര്‍ഷം കഴിക്കരുത് .കോഴി ഇറച്ചി കഴിക്കരുത് ,അഥവാ കഴിച്ചേ ഒക്കൂ എങ്കില്‍ നാടന്‍ കോഴിയുടെ മാംസം അതിന്റെ തൊലി ഉരിഞ്ഞു കളഞ്ഞതിന് ശേഷമാകണം കറി വെച്ച് കഴിക്കാന്‍
കടപ്പാട് :Suresh Ampsചെടിയുടെ പടം പോസ്റ്റ് ചെയ്യാം
- Chakrapani KP പെരികിന്റെ [പെരുക് വട്ടപ്പെരുക് പെരുവലം ] തളിരില അരച്ചു രാവിലെ വെറും വയറ്റില്‍ മൂന്ന് ദിവസം കഴിക്കുക. മീതെ ഒരു മണിക്കൂര്‍ കഴിഞ്ഞ് നെയ്യ് ഒഴിച്ചു കഞ്ഞി കുടിക്കുക. ഒരാഴ്ച മല്‍സ്യാ മാംസാദി ഗുരുവായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. വളരെ ഗുരുതരമായ അവസ്ഥ ആണെങ്കില്‍ ഒരാഴ്ചക്ക് ശേഷം ഒന്നു കൂടി ആവര്‍ത്തിക്കുക.സ്ഥിരമായി കഴിക്കാന്‍ [മെയിന്ടനന്സിന്] കാങ്കായനഗൂളികാ ഒന്നു വീതം രാത്രി കറിവേപ്പില ഇട്ട് കാച്ചിയ മോരീല്‍ അരച്ചു കലക്കി ചേര്‍ത്ത് കഴിക്കുക.അതിരാണി സമൂലം ഇട്ടു തിളപ്പിച്ച വെള്ളം സ്ഥിരമാക്കുക.
- പൈൽസ് അഥവാ മൂലക്കുരു ഇന്ന് പുരുഷൻമാരിലെന്നപോലെ സ്ത്രീകളും ധാരാളമായി കണ്ടുവരുന്ന രോഗമാണ്. മലദ്വാരത്തിനടുത്തുള്ള രക്തക്കുഴലുകൾ വികസിക്കുകയും, പൊട്ടുകയും ചെയ്യുകയാണ് രോഗലക്ഷണം. എന്നാൽ, മൂടിവയ്ക്കപ്പെടുന്ന രോഗങ്ങളുടെ കൂട്ടത്തിൽ ഇതിനെയും ഉൾപ്പെടുത്തി സ്ത്രീകൾ പറയാൻ മടിക്കുന്ന രോഗത്തെ കാണിച്ച് ചികിത്സിക്കേണ്ട അവസ്ഥയിലെത്തിക്കാറാണുള്ളത്.
No comments:
Post a Comment