ഒരു വ്യക്തിയുടെ ആന്തരിക ശക്തിയെ സമതുലിതമായ രീതിയില്‍ വികസിപ്പിക്കാനോ മെച്ചപ്പെടുത്താനോനുള്ള പരിശീലനമാണ് യോഗ. പൂര്‍ണ്ണമായ ആത്മ സാക്ഷാല്‍ക്കാരത്തിനുള്ള പാതയാണിത്. ‘യോഗ’ എന്ന സംസ്കൃത വാക്കിന് ചേര്‍ച്ച എന്നാണര്‍ത്ഥം. അതിനാല്‍ ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ചേര്‍ച്ച എന്ന് യോഗയെ നിര്‍വചിക്കാം. മനസ്സിന്റെ ചാഞ്ചല്യങ്ങളെ നിയന്ത്രിക്കലാണ് യോഗ എന്ന് പതഞ്ജലി മഹര്‍ഷി പറയുന്നു.
യോഗ ഒരു സാര്‍വിക അനുശീലനം
സംസ്കാരം, ദേശീയത, വംശം, ജാതി, മതവിശ്വാസം, ലിംഗം, പ്രായം, ശാരീരികാവസ്ഥ എന്നിവയ്ക്കതീതമായി അനുശീലിക്കാവുന്ന യോഗ പ്രകൃതത്തില്‍ സര്‍വജന സ്വീകാര്യവും സാര്‍വലൌകികവുമാണ്. സംഹിതകള്‍ വായിക്കുന്നതിലൂടെയോ സന്യാസിവേഷം ധരിക്കുന്നതിലൂടെയോ ഒരാള്‍ക്ക് ഒരു യോഗിയാകാന്‍ കഴിയില്ല. പരിശീലനമില്ലാതെ ഒരാള്‍ക്കും യോഗ തന്ത്രങ്ങളുടെ പ്രയോജനം അനുഭവിക്കുവാനോ അതിന്റെ അന്തര്‍ലീനമായ വീര്യം സാക്ഷാല്‍ക്കരിക്കാനോ സാദ്ധ്യമല്ല. നിത്യ സാദകം കൊണ്ടുമാത്രമേ ശരീരത്തിലും മനസ്സിലും അവയെ ഉദ്ധരിക്കുവാനുള്ള ഒരു ക്രമം രൂപപ്പെടുകയുള്ളൂ. ബോധത്തെ ശുദ്ധീകരിച്ചു കൊണ്ടും മനസ്സിനെ പരിശീലിപ്പിച്ചും കൊണ്ടും ബോധത്തിന്റെ ഉയര്‍ന്ന തലങ്ങളെ അനുഭവിക്കാനുള്ള ഉല്‍ക്കടമായ അഭിവാഞ്ചര സാധകന് ഉണ്ടാകണം.

No comments:
Post a Comment