• കോപം മാറ്റാന്‍..
പതിവായി കോപം ഉണ്ടാകുന്നവര്‍ പഴകിയ നെല്ലെടുത്ത് ഉണക്കലരിയാക്കി പാലില്‍ കഞ്ഞി വെച്ച് ,ചെറുപയര്‍ തോരനും കൂട്ടി എന്നും രാവിലെയും രാത്രിയിലും കഴിക്കുക..
• ഓര്മ്മകുറവിനു..
വെള്ള ശംഖുപുഷ്പത്തിന്റെ വേര് (പത്ത് ഗ്രാം) പാലില്‍ അരച്ച് എന്നും രാവിലെയും വൈകീട്ടും കഴിക്കുകയാണെങ്കില്‍ ഓര്മ്മകുറവ് മാറിക്കിട്ടും..
• ശരീരത്തിലെ ദുര്ഗന്ധം അകറ്റാന്‍...
ചിലരുടെ ശരീരത്തിന് മറ്റുള്ളവര്ക്ക് വെറുപ്പുണ്ടാക്കുന്ന വിധത്തില്‍ ദുര്ഗന്ധം ഉണ്ടാകാറുണ്ട്..ശരീരത്തില്‍ കൊഴുപ്പും മറ്റു ധാതുലവണങ്ങളും വര്ദ്ധിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്..ഇങ്ങനെയുള്ളവര്‍ മത്സ്യം,മാംസം,മുട്ട എന്നിവ കഴിക്കരുത്..നിത്യേന ശരീരത്തില്‍ എണ്ണ തേച്ചു കുളിക്കുക..സോപ്പിനു പകരം കടലപൊടി ഉപയോഗിക്കണം മെഴുക്കിളക്കാന്‍..
• ശരീരത്തിലെ തഴമ്പ് മാറ്റാന്‍..
ഒരു ചെറു നാരങ്ങാ രണ്ടായി മുറിച്ചെടുത്തു മുറിഭാഗം കൊണ്ടു തഴമ്പ് ഉള്ള ഭാഗത്ത് ദിവസത്തില്‍ പലപ്രാവശ്യം ഉരസുക..ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും ഇങ്ങനെ ചെയ്യണം..
• തീപ്പൊള്ളലേറ്റ പാടുകള്‍ മാറുവാന്‍..
തീപൊള്ളലേറ്റാലുടനെ സോപ്പും പഞ്ചസാരയും ചേര്‍ത്ത് കുഴമ്പാക്കി പുരട്ടിയാല്‍ പൊള്ളല്‍ ശമിക്കും.. ഇങ്ങനെ ചെയ്താല്‍ പാടുകളും മാഞ്ഞുപോകും..
• ഓര്മ്മശക്തിക്ക്....
ഒരു ഗ്ലാസ് കരിമ്പിന്‍ നീര് ദിവസേന കഴിച്ചു കൊണ്ടിരുന്നാല്‍ നല്ല ഓര്മ്മ ശക്തിയുണ്ടാവും..
• കാല്‍ വിള്ളല്‍ മാറാന്‍..
കാലിന്റെ അടിഭാഗം നന്നായി കഴുകി വൃത്തിയാക്കി കശുവണ്ടി എണ്ണ രാത്രിയില്‍ പുരട്ടുക..
• വിളര്ച്ച മാറുവാന്‍..
പത്ത് ഗ്രാം ശര്ക്കരയും നാഴി പശുവിന്‍ പാലും ചേര്ത്ത് ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുക..വിളര്ച്ച മാറുവാന്‍ ഏറെ സഹായകരമാണ്..
• ചര്മ്മ രോഗങ്ങള്‍ മാറാന്‍..
ഗ്ലിസ്സറിനും ശുദ്ധമായ വെളിച്ചെണ്ണയും സമാസമം യോജിപ്പിച്ച് ശരീരത്തില്‍ പുരട്ടുക..പിന്നീടു കടല പൊടി ഉപയോഗിച്ച് മെഴുക്കിളക്കുക..
• നിത്യ യൌവ്വനമുണ്ടാകുവാന്‍..
വെള്ളം ചേര്ക്കാത്ത ഒരു കപ്പ് തൈരില്‍ അല്പം ശര്ക്ക രയും,കാല്‍ ടീസ്പൂണ്‍ കുരുമുളക് പൊടിയും ചേര്ത്ത് യോജിപ്പിച്ച് എന്നും രാവിലെ വെറും വയറ്റില്‍ കഴിക്കുക..
• ശരീരം വണ്ണം വയ്ക്കാന്‍..
ഒരു സവാളയും അത്ര തന്നെ ചക്കരയും ചേര്ത്ത് ദിവസത്തില്‍ ഒരു പ്രാവശ്യം കഴിക്കുക..ഇങ്ങനെ തുടര്ച്ചയായി 41 ദിവസം കഴിക്കുക..
• വ്രണങ്ങള്‍ മാറാന്‍..
വ്രണം ഉള്ള ഭാഗത്ത് ശുദ്ധമായ തേന്‍ പുരട്ടുക..വ്രണം വേഗത്തില്‍ ഉണങ്ങി കിട്ടും..തീപൊള്ളലിനും തേന്‍ നല്ല ഒരു മരുന്നാണ്..
• ചുണങ്ങ് മാറുവാന്‍..
ചെറു നാരങ്ങാ നീരില്‍ പടിക്കാരം ചേര്ത്ത് ചാലിച്ചു നിത്യവും പുരട്ടുക..
• ചുമ മാറുവാന്‍..
കുരുമുളക്, തുളസിയില, വെറ്റില എന്നിവ ചേര്ത്ത് കഷായം വച്ച് തേന്‍ ചേര്ത്ത് കഴിക്കുക.
• ചര്ദ്ദി മാറുവാന്‍..
മലരും ഇഞ്ചിയും ചേര്ത്തു തിളപ്പിച്ചു പഞ്ചസാര ചേര്ത്ത് ഇടയ്ക്കിടെ കഴിക്കുക...
മലരും ഇഞ്ചിയും ചേര്ത്തു തിളപ്പിച്ചു പഞ്ചസാര ചേര്ത്ത് ഇടയ്ക്കിടെ കഴിക്കുക...
• പുകവലി മൂലം മുഖം വിളറിയാല്‍ ....
അമിതമായി പുകവലിക്കുന്നവരുടെ മുഖം വിളറി വരുന്നതായി കണ്ടു വരുന്നു.. ഇങ്ങനെയുള്ളവര്‍ പതിവായി പൈനാപ്പിള്‍ കഴിക്കുകയും ധാരാളം ശുദ്ധമായ ജലം കുടിക്കുകയും ചെയ്താല്‍ മുഖത്തെ വിളര്ച്ച മാറും..
No comments:
Post a Comment