ഭക്ഷണ സാധനങ്ങള്‍ പാകം ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ മാത്രമല്ല ഔഷധമെന്ന നിലയിലും ഏറെ പ്രധാന്യമുള്ളതാണ് ഉള്ളി. ജലദോഷം, ആസ്ത്മ, അണുബാധ, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, ചുമ, ആന്‍ജൈന തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്നായും രക്തം കുടിക്കുന്ന പ്രാണികളെ തുരത്താനും ഉള്ളി ഉപയോഗിക്കാം. ചുരുക്കി പറഞ്ഞാല്‍ നിങ്ങളെ കരയിക്കുമെങ്കിലും പ്രകൃതിയുടെ ഒരു വരദാനം തന്നെയാണ് ഉള്ളി. പുരാതനകാലം മുതല്‍ ചികിത്സാപരമായ ആവശ്യങ്ങള്‍ക്ക് ഉള്ളി ഉപയോഗിച്ചിരുന്നു. ലോകാരോഗ്യസംഘടന വിശപ്പുണ്ടാകാനും, രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് ചുരുങ്ങുന്ന രോഗമായ ആതറോസ്ക്ലറോസിസ് എന്ന രോഗത്തിന് പ്രതിവിധിയായും ഉള്ളിയെ പരിഗണിക്കുന്നു. കടുത്ത ആസ്ത്മ, അലര്‍ജി, ബ്രോങ്കൈറ്റിസ്, ജലദോഷം, ജലദോഷവുമായി ബന്ധപ്പെട്ട ചുമ എന്നീ രോഗങ്ങള്‍ക്ക് കുറവ് ലഭിക്കാന്‍ ഉള്ളി സഹായിക്കുമെന്ന് ആരോഗ്യവിദഗ്ദന്മാരും അഭിപ്രായപ്പെടുന്നു. സള്‍ഫറിന്‍റെയും, ക്യുവെര്‍സെറ്റിന്‍റെയും സാന്നിധ്യമാണ് ഉള്ളിക്ക് ഔഷധഗുണം നല്കുന്നത്. മികച്ച ആന്‍റി ഓക്സിഡന്‍റുകളായ ഇവ ശരീരത്തിലെ ദ്രോഹകാരികളായ മൂലകങ്ങളെ നിര്‍വീര്യമാക്കുന്നു. നൂറ്റാണ്ടുകളായി ഉള്ളിയെ ഔഷധാവശ്യങ്ങള്‍ക്കായി മുനഷ്യന്‍ ഉപയോഗിച്ചുവരുന്നുണ്ട്. കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. അണുബാധക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ഉള്ളിയുടെ കഴിവ് ഏറെ പ്രസ്തമാണ്. നനവുള്ളിടത്തും, നീര്‍വാര്‍ച്ച ഉള്ളിടത്തും ഉള്ളി വളരും. വേണമെങ്കില്‍ പൂന്തോട്ടത്തിലോ, പച്ചക്കറിത്തോട്ടത്തിലോ വളര്‍ത്താം. ലോകമെങ്ങും നിരവധി ആഹാരപദാര്‍ത്ഥങ്ങളിലെ ഒരു പ്രധാന ഘടകമാണ് ഉള്ളി. മറ്റ് പച്ചക്കറിയിനങ്ങള്‍ക്കും, സസ്യങ്ങള്‍ക്കുമൊപ്പം വളരുമെന്നതിനാല്‍ സൗഹൃദ സസ്യം എന്നും ഉള്ളിയെ വിളിക്കുന്നു. ഉള്ളിയുടെ പ്രധാന ആരോഗ്യപരമായ ഗുണങ്ങളാണ് ഇവിടെ പറയുന്നത്.
അണുബാധ
വായിലുണ്ടാകുന്ന അണുബാധയെ ചെറുക്കാനും, പല്ലിന് കേടുണ്ടാകുന്നത് തടയാനും ഉള്ളി സഹായിക്കും. രണ്ടുമൂന്ന് മിനുട്ട് പച്ച ഉള്ളി ചവയ്ക്കുന്നത് വായിലെ അണുക്കളെ നീക്കാന്‍ സഹായിക്കും
രക്തം രക്തം കട്ടിയാകുന്നത് തടയാന്‍ ഉള്ളിക്ക് കഴിവുണ്ട്. രക്തത്തിലെ ചുവന്ന കോശങ്ങള്‍ കട്ടിയായി തീര്‍ന്നാല്‍ ഹൃദയത്തിനും, ധമനികള്‍ക്കും തകരാറുണ്ടാവും.
ചര്‍മ്മത്തിന്
ചര്‍മ്മത്തിന് തിളക്കം കിട്ടാനും, മുഖക്കുരു മാറ്റാനും ഉള്ളി ഉപയോഗപ്പെടുത്താം. ഇതിനായി ഉള്ളിയുടെ നീര് തേനുമായോ, ഒലിവെണ്ണയുമായോ ചേര്‍ത്ത് പുരട്ടിയാല്‍ മതി
തൊണ്ടവേദന ഉള്ളിയുടെ നീരും, തേനും ഒരേ അളവില്‍ കലര്‍ത്തി കഴിച്ചാല്‍ തൊണ്ടവേദനയും, ചുമയും കുറയും.
തേനീച്ച
തേനീച്ച കുത്തിയാലുണ്ടാകുന്ന വേദനക്ക് ഉള്ളി നീര് പുരട്ടുന്നത് നല്ലതാണ്. പ്രാണികളോ, തേളോ കുത്തിയാല്‍ ഉള്ളിയുടെ നീരോ, ഉള്ളി അരച്ചതോ പുരട്ടിയാല്‍ മതി.
ക്യാന്‍സറിന്‍റെ വ്യാപനം
ഉള്ളിയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ക്യാന്‍സറിന്‍റെ വ്യാപനം തടയാന്‍ സഹായിക്കും.ചെവിവേദന
കടുത്ത ചെവിവേദനയുണ്ടെങ്കില്‍ ഏതാനും തുള്ളി ഉള്ളിനീര് ചെവിയില്‍ ഇറ്റിക്കുക. ചെവിയില്‍ മൂളല്‍ അനുഭവപ്പെടുന്നതിന് ഒരു കോട്ടണ്‍ തുണിയില്‍ ഉള്ളിയുടെ നീര് മുക്കി ചെവിയില്‍ ഇറ്റിച്ചാല്‍ മതി.
ലൈംഗിക ശേഷി
ലൈംഗിക ശേഷി ശക്തിപ്പെടുത്താന്‍ കഴിവുള്ളതാണ് ഉള്ളി. ഒരോ സ്പൂണ്‍ ഉള്ളിനീരും, ഇഞ്ചി നീരും പരസ്പരം കലര്‍ത്തി ദിവസം മൂന്ന് പ്രാവശ്യം കഴിക്കുന്നത് ലൈംഗികശേഷി കൂട്ടാന്‍ സഹായിക്കും.
വിളര്‍ച്ച
വിളര്‍ച്ച മാറ്റാന്‍ ഉള്ളി ശര്‍ക്കരയും, വെള്ളവും കൂട്ടി കഴിച്ചാല്‍ മതി.
അസിഡിറ്റി
വയറ്റില്‍ അസിഡിറ്റി മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും, ബാക്ടീരിയ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും ഉള്ളി നല്ലൊരു മരുന്നാണ്.മൂത്രം ചുടല്‍ മൂത്രം ചുടല്‍ എന്ന രോഗമുള്ളവര്‍ക്ക് ഉള്ളി നല്ലൊരു മരുന്നാണ്. ആശ്വാസം കിട്ടാനായി ആറോ ഏഴോ ഗ്രാം ഉള്ളിയിട്ട് തിളപ്പിച്ച വെള്ളം രോഗികള്‍ കുടിക്കണം.
ആസ്ത്മ
ഉള്ളിയില്‍ സള്‍ഫര്‍ നല്ലതുപോലെ അടങ്ങിയിട്ടുണ്ട്. ഇത് ആസ്ത്മക്ക് ഇടയാക്കുന്ന ശാരീരിക മാറ്റങ്ങളെ തടയും. കടുത്ത ചുമ അനുഭവിക്കുന്നവരിലെ കഫം ഇല്ലാതാക്കാന്‍ ഉള്ളിക്ക് കഴിവുണ്ട്. ബോധക്ഷയം സംഭവിച്ചവര്‍ക്ക് ഊര്‍ജ്ജസ്വലതയും, കരുത്തും മടക്കി കിട്ടാന്‍ ഉള്ളിയുടെ നീര് നല്കാറുണ്ട്.
No comments:
Post a Comment