മൂന്ന് തരം ശേഷികളുണ്ട്:
പ്രകൃതിശക്തി (കുവ്വാതബിയത്ത്) ഉപാപചയത്തിനും പ്രത്യുല്‍പാദനത്തിനുമുള്ള ശേഷിയാണിത്. ഇതിന്റെ ആസ്ഥാനം കരളാണ്. ഇതിന്റെ പ്രക്രിയ ശരീരത്തിലെ എല്ലാ കലളിലും നിര്‍വഹിക്കപ്പെടുന്നു. ശരീത്തിന്റെ പോഷണവും വളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രക്രിയകളാണ് ഉപാപചയം. മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചയുടെയും നിര്‍മ്മിതിയുടെയും ഉത്തരവാദിത്തം വളര്‍ച്ചാശക്തിക്കാണ്.
മന:ശക്തി (കുവ്വാനഫ്സാനിയത്ത്) നാഡിയവും മാനസികവുമായ ശേഷിയാണിത്. ഇതിന്റെ ആസ്ഥാനം മസ്തിഷ്ക്കമാണ്. ഗ്രഹണപരവും ചലനഹേതുകവുമായ ശേഷിയാണ് മന:ശക്തി. ഗ്രഹണ ശേഷി സംവേദനങ്ങളെ പ്രേഷണം ചെയ്യുകയും ചലനശേഷി അവയോടുള്ള പ്രതികരണം എന്ന നിലയില്‍ ചലനങ്ങള്‍ ഉളവാക്കുകയും ചെയ്യുന്നു.
ജീവശക്തി (കുവ്വാഹയ്വാനിയ്യ) ജീവന്‍ നിലനിര്‍ത്താന്‍ കാരണമായിരിക്കുന്ന ഈ ശേഷിയാണ് എല്ലാ അവയവങ്ങള്‍ക്കും മന:ശക്തിയുടെ ഫലങ്ങളെ സ്വീകരിക്കാനുള്ള കഴിവ് പ്രദാനം ചെയ്യുന്നത്. ജീവശക്തി കുടി കൊള്ളുന്നത് ഹൃദയത്തിലാണ്. കലകളില്‍ ജീവന്‍ നിലനിര്‍ത്തുന്നത് ജീവശക്തിയാണ്

No comments:
Post a Comment