നെയ്യിന്റെ മാത്രം ഗുണമാണ് , ഏതു മരുന്നിനോട് ചേര്‍ന്ന് നിന്നാലും നെയ്യിന്റെ ഗുണങ്ങള്‍ക്ക് യാതൊരു കുറവും വരുന്നില്ല എന്നുള്ളത്. മാത്രമല്ല ചേര്‍ത്ത മറ്റു മരുന്നുകളുടെ ഗുണം നഷ്ട പ്പെടുത്തുന്നും ഇല്ല.
നെയ്യ് പിത്തത്തേയും വാതത്തേയും ശമിപ്പിക്കും. രസത്തിന്നും, ശുക്ലത്തിനും ഓജസ്സിനും നല്ലതാകുന്നു. ചുട്ടുനീറലിനെ (അത്യഗ്നിയെ) ശമിപ്പിക്കും. ശരീരത്തിന്ന് മാര്‍ദ്ദവമുണ്ടാക്കും. സ്വരപ്രസാദത്തേയും വര്‍ണ്ണപ്രസാദത്തേയും ഉണ്ടാക്കും.
ശരത്‌ഋതുവില്‍ നെയ്യ് സേവിക്കണം. അത്യുഷ്‌ണകാലത്തും ശൈത്യകാലത്തും സ്‌നേഹപാനം ചെയ്യരുത്.
എന്നാല്‍ വാതപിത്താധിക്യത്തിലും അത്യുഷ്‌ണകാലത്തും മനുഷ്യന്‍ രാത്രിയില്‍ സ്‌നേഹപാനം ചെയ്യണം. കഫാധിക്യത്തിലും ശീതകാലത്തും പകല്‍ സൂര്യന്‍ കാര്‍മേഘംകൊണ്ട് മൂടപ്പെടാതെ നിര്‍മ്മലമായിരിക്കുമ്പോള്‍ സ്‌നേഹപാനം ചെയ്യണം. ഇതിനെ മറികടന്നു പകല്‍ അത്യുഷ്‌ണകാലത്തോ അഥവാ വാതപിത്താധി-ക്യത്തിലോ പകല്‍ സ്‌നേഹപാനം ചെയ്‌താല്‍ മോഹാലസ്യത്തേയോ തണ്ണീര്‍ദാഹത്തേയോ ഉന്മാദത്തേയോ കാമിലാരോഗത്തേയോ ഉണ്ടാക്കും
No comments:
Post a Comment