രോഗപ്രതിരോധം
രോഗ ചികിത്സ പോലെ തന്നെ രോഗ പ്രതിരോധവും ഈ വൈദ്യ സമ്പ്രദായത്തിന്റെ മുഖ്യ പരിഗണനാവിഷയമാണ്. ചുറ്റുപാടിനും പാരിസ്ഥിതിക ഘടകങ്ങള്‍ക്കും മനുഷ്യന്റെ ആരോഗ്യത്തിന്മേലുള്ള സ്വാധീനം ഈ സമ്പ്രദായത്തിന്റെ ആരംഭകാലം മുതലേ തിരിച്ചറിയപ്പെട്ടിരുന്നു. ജലം, ആഹാരം, വായു എന്നിവ മാലിന്യമുക്തമായി സുക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തില്‍ യുനാനി വൈദ്യം ഊന്നല്‍ നല്‍കുന്നു. ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ആറ് ആവശ്യമുന്നുപാധികള്‍ (അസ്ബാബ് സിത്താ-എ-സരോരിയ്യ) യുനാനി സമ്പ്രദായം മുന്നോട്ട് വയ്ക്കുന്നു:
വായു
ഭക്ഷ്യപേയങ്ങള്‍
ശാരീരിക വ്യായാമങ്ങളും വിശ്രമവും
മാനസിക വ്യായാമങ്ങളും വിശ്രമവും
ഉറക്കും ഉണര്‍വും
ശോധനയും അതിന്റെ നിയന്ത്രണവും
നല്ല ശുദ്ധവായു ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പരിസ്ഥിതിയില്‍ വരുന്ന ഗുണപരമായ മാറ്റം പല രോഗികളെയും രോഗ വിമുക്തരാക്കുന്നതായി പ്രസിദ്ധ അറബ് ഭിഷഗ്വരനായ അവിസെന്നയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. നല്ല വായു സഞ്ചാരമുള്ള, വാതായനങ്ങളോടുകൂടിയ വീടുകളുടെ ആവശ്യകതയില്‍ അദ്ദേഹം ഊന്നല്‍ നല്‍കിയിരുന്നു. അഴുകാത്തതും രോഗാണുക്ത പദാര്‍ത്ഥങ്ങള്‍ ഇല്ലാത്തതുമായ പുതിയ ആഹാരമാണ് ഒരാള്‍ കഴിക്കേണ്ടത്. മലിനജലം പലവിധ രോഗങ്ങളെ വഹിക്കുന്നതാണ്. അതിനാല്‍ ജലം എല്ലാതരം മാലിന്യങ്ങളില്‍ നിന്നും വിമുക്തമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം യുനാനി വൈദ്യം എടുത്തു പറയുന്നു.

ഉത്തമാരോഗ്യത്തിന്റെ പരിപാലനത്തില്‍ വ്യായാമങ്ങള്‍ക്കും വിശ്രമത്തിനും വലിയ പങ്കാണുള്ളത്. പേശികളുടെ വളര്‍ച്ചയ്ക്കും പോഷണം ഉറപ്പു വരുത്താനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും വിസര്‍ജ്ജനവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിനും വ്യായാമം സഹായകമാണ്. ഹൃദയവും കരളും സുസ്ഥിതിയില്‍ നിലനിലക്കാനും വ്യായാമം ആവശ്യമാണ്.
സന്തോഷം, ദു:ഖം, ദേഷ്യം തുടങ്ങിയ മാനസിക ഘടകങ്ങള്‍ക്ക് ആരോഗ്യത്തിന്മേലുള്ള സ്വാധീനത്തെ കുറിച്ച് യുനാനി വൈദ്യം വിസ്താരമായി രേഖപ്പെടുത്തുന്നുണ്ട്. ഈ വിഷയം വിശദമായി കൈകാര്യം ചെയ്യുന്ന മന:ശാസ്ത്ര ചികിത്സ എന്ന ഒരു ശാഖ തന്നെ യുനാനിയിലുണ്ട്.
സാധാരണ ഗതിയുള്ള ഉറക്കവും ഉണരലും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഉറക്കം ശാരീരികവും മാനസികവുമായ വിശ്രമം പ്രദാനം ചെയ്യുന്നു. ഉറക്കക്കുറവ് ഊര്‍ജ്ജത്തിന്റെ ദുര്‍വ്യയത്തിനും മാനസിക ദുര്‍ബലതയ്ക്കും ദഹന പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.
ശരിയായ വിധത്തില്‍ വിസര്‍ജ്ജന ധര്‍മ്മങ്ങള്‍ നിര്‍വഹിക്കപ്പെടേണ്ടത് ആരോഗ്യം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. മാലിന്യങ്ങള്‍ പൂര്‍ണമായും പുറന്തള്ളപ്പെടാതിരിക്കുന്നതോ അതിന് പ്രയാസമോ തടസമോ അനുഭവപ്പെടുന്നതോ രോഗാവസ്ഥയിലേക്ക് നയിക്കുന്നു.
No comments:
Post a Comment