ഉപാസനകള്‍ കാര്യസിദ്ധിക്ക് ഉത്തമമാണ്. പഞ്ചഭൂത നിര്‍മ്മിതമായ മനുഷ്യ ശരീരത്തിന് ആരോഗ്യം നിലനിറുത്താന്‍ ഏറ്റവും ലളിതവും ഉത്തമവുമായ മാര്‍ഗ്ഗമാണ് പഞ്ചഭൂതോപാസന.
‘അപ്‌സ്വന്ദ: അമൃതം
അപ്‌സു ഭേഷജം
അപ ഉത പ്രശസ്‌തയേ’
‘അപ്‌സ്വന്ദ: അമൃതം
അപ്‌സു ഭേഷജം
അപ ഉത പ്രശസ്‌തയേ’
എന്ന വേദ മന്ത്രത്തില്‍ ജലത്തിനെ അമൃതായും ഔഷധമായും പ്രശംസിക്കുന്നു. ജലമില്ലെങ്കില്‍ ജീവനില്ല.
‘പാനീയം പ്രാണിന പ്രാണ: ജീവജാലങ്ങളുടെ പ്രാണനാണ് ജലം. ഭൂമിയിലെ പോലെ നമ്മുടെ ശരീരത്തിലും 80 ശതമാനവും ജലമാണ്. ശുദ്ധീകരണമാണ് ജലത്തിന്റെ പ്രധാന ധര്‍മ്മം. ഭൂമിയില്‍ കേവലം 25 ശതമാനം മാത്രമുള്ള കരയില്‍ അവിടവിടെയായി കാണപ്പെടുന്ന ശുദ്ധജലം മാത്രമേ ജീവജാലങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കൂ.
മഴവെള്ളം കൊണ്ട് മാത്രമേ ആഹാരത്തിനുള്ള സസ്യലതാദികള്‍ ഉണ്ടാകുന്നുള്ളൂ. നദികളും ശുദ്ധജല തടാകങ്ങളും കുളങ്ങളും കിണറുകളും സംരക്ഷിക്കണം. ജലം ജീവിതവും സന്തോഷവും ഹൃദ്യതയും ആഹ്ലാദവും ബുദ്ധിശക്തിയും പ്രദാനം ചെയ്യുന്നു. ശരീരത്തിന്റെ താപനിലയെ നിയന്ത്രിക്കുന്നു.
ജലോപാസനയിലൂടെ രോഗശമനം
പനി, ഛര്‍ദ്ദി, വേദനകള്‍, വയറിളക്കം, തലവേദന തുടങ്ങിയവ ജലം മാത്രം കഴിച്ച് 24 മണിക്കൂര്‍ ഉപവസിച്ചാല്‍ മാറിക്കിട്ടും. രോഗത്തിന് കാരണമായ അഴുക്കുകളെ (മെറ്റബോളിക് വേസ്‌റ്റ്) മലമൂത്രമായി പുറത്ത് കളഞ്ഞ് അഗ്‌നിമാന്ദ്യം അകറ്റി ശരീരം ശുദ്ധീകരിക്കാന്‍ ജലത്തിന് മാത്രമേ കഴിയൂ.
സ്‌നാനം ദീപനം ആയുഷ്യ
വൃഷ്യം ഊര്‍ജ്ജ ബലപ്രദ’
വൃഷ്യം ഊര്‍ജ്ജ ബലപ്രദ’
എന്ന് സ്‌നാനത്തിന്റെ ഗുണങ്ങള്‍ ആയുര്‍വേദാചാര്യന്മാര്‍ പറയുന്നു. ദഹനരസത്തെ വര്‍ദ്ധിപ്പിക്കുന്നതിനും ആയുസ്സിനെ കൂട്ടുന്നതിനും ഓജസും ഊര്‍ജ്ജവും ബലവും നല്‍കുന്നതിനും എന്നും ശുദ്ധജലത്തില്‍ കുളിക്കേണ്ടതാണ്. കുളിയാകട്ടെ ചൊറിച്ചില്‍, അഴുക്കുകള്‍, ക്ഷീണം, വിയര്‍പ്പ്, തളര്‍ച്ച, ദാഹം, സ്‌ട്രെസ് ഇവ അകറ്റുന്നതിനൊപ്പം തന്നെ മനസ്സിനകത്ത് അടിഞ്ഞുകൂടുന്ന പാപചിന്തയെക്കൂടി കഴുകി കളയുന്നു. ഓരോ തുള്ളി ജലവും അമൃതാണ്. ഒരു കൈക്കുമ്പിളില്‍ കൊള്ളുന്ന ശുദ്ധജലത്തെ പവിത്രമായ മന്ത്രം ചൊല്ലി ആചമന (അല്‍പം കുടിച്ച്) സ്വഭാവത്തില്‍ ആചരിക്കുന്നതോടെ ഇന്ദ്രിയങ്ങള്‍ക്ക് ഉണര്‍വുണ്ടാകുന്നു.
വെള്ളം കുടിക്കേണ്ടതെങ്ങനെ?
ജലം കുടിക്കുമ്പോള്‍ അല്‍പനേരം വായില്‍ നിറുത്തി ദാഹം ഉണ്ടാക്കിയ ഗ്രന്ഥികളെ അറിയിച്ച ശേഷം സാവധാനം കുടിച്ചിറക്കുക. എങ്കില്‍ മാത്രമേ ജലത്തിന്റെ രുചി നമുക്ക് അനുഭവിച്ചറിയാന്‍ കഴിയൂ. ഭൂമിയില്‍ സ്‌പര്‍ശിക്കാതെ എത്തുന്ന മഴവെള്ളമാണ് ഏറ്റവും ഉത്തമം. ഇതിനെ ഗംഗാജലം എന്ന് ആയുര്‍വേദം പറയുന്നു. ജലം അന്നമാകുന്നു. അന്നത്തെ പരിരക്ഷിക്കുന്നത് ഒരു വ്രതമായിരിക്കട്ടെ. ജലം ജ്യോതിസ്സിലും ജ്യോതിസ്സ് ജലത്തിലും പ്രതിഷ്‌ഠിക്കപ്പെടുന്നു
No comments:
Post a Comment