# ജലദോഷത്തിനു …ജലദോഷം പെട്ടന്ന് നില്‍ക്കാന്‍ ,2 -3 ചെറുനാരങ്ങ പിഴിഞ്ഞ് നീര് 4 നേരം സേവിച്ചാല്‍ പെട്ടന്ന് ആശ്വാസം കിട്ടും (ജലദോഷം പെട്ടന്ന് നിര്‍ത്തുന്നത് അത്ര നല്ലതല്ല ..എങ്കിലും ഇംഗ്ലീഷ് മരുന്നിന്റെ പുറകെ പോകുന്നതിലും നല്ലതാ # ചുമക്കു …മഞ്ഞള്‍ പൊടിച്ചതും ,കുരുമുളക്ക് പൊടിച്ചതും, തേനും സമംചേര്‍ത്തു ചാലിച്ചു 3-4 നേരം സേവിച്ചാല്‍ ചുമക്കു പെട്ടന്ന് ആശ്വാസം ലഭിക്കും . # കൊളോസ്ട്രോള്‍ …. കറിവേപ്പില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് പതിവാക്കുക …10-15 ദിവസത്തിനകം രോഗം കുറവ് കാണുന്നതാണ് # ഗ്യസ്ട്രബുള്‍….വെളുത്തുള്ളി ചുട്ടു ഓരോ ഇതള്‍ വീതം ചവച്ചരച്ചു കഴിച്ചാല്‍ രോഗം പെട്ടെന്ന് ശമിക്കും .. # രാവിലെ ഉണര്‍ന്ന ഉടനെ അര ലിറ്റര്‍ ശുദ്ധമായ പച്ച വെള്ളം കുടിക്കുക…ബെഡ് കോഫിക്ക് പകരം…..കൊളസ്ട്രോള്‍,ഗ്യാസ് ട്രബിള്‍,ഉദരശുദ്ധി ഇവക്കൊക്കെ വളരെ നല്ലതാണ്.. #അലര്‍ജിക്ക് !… രക്തത്തില്‍ അശുദ്ധി ഉള്ളവര്‍ക്കാണ് അലര്‍ജി …മഞ്ഞള്‍,മൈലാഞ്ചി ,കറിവേപ്പില ,ശര്‍ക്കര എന്നിവ സമം അരച്ചു നെല്ലിക്കയോളം വലിപ്പത്തില്‍ രാവിലെയും ,വൈകീട്ടും കഴിക്കുക .. # അലര്‍ജിക്ക്…ഈത്തപ്പഴം (dates) ദിവസം 3-4 നേരം 5-6 എണ്ണം വീതം കഴിച്ചാല്‍ ..അലര്‍ജിമൂലമുള്ള തുമ്മല്‍ ,കഫകെട്ടു മുതലായവ ഒരാഴ്ചക്കുള്ളില്‍ വളരെഅധികം കുറവ് വരുന്നത് കാണാം .. # മുലപ്പാല്‍ വര്‍ധിപ്പിക്കാന്‍ …നാളികേരം ചിരകി ഇട്ടു കഞ്ഞി കുടിക്കുക ….ചീര ,മുരിങ്ങ ഇല നാളികേരം ചേര്‍ത്ത് പാചകം ചെയ്തു കഴിക്കുക .. # പപ്പായ (കറത്ത്,കര്മത്തി ) പപ്പായ കഫ, വാത ദോഷങ്ങളെ ശമിപ്പിക്കുന്നു. കഫത്തെ ഇളക്കി ചുമയ്ക്ക് ആശ്വാസം നല്‍കുന്നു,പഴുത്ത പപ്പായ പിത്തശമനമാണ്. മൂത്രം ധാരാളമായി പോകാന്‍ സഹായിക്കും. കറയുടെ ഉപയോഗം കൂടുതലും പുറമേ പുരട്ടുന്നതിനാണ് നിര്‍ദേശിക്കുന്നത്. തൊലിപ്പുറത്തുണ്ടാകുന്ന പുഴുക്കടി, മറ്റു ത്വഗ്‌രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമാണ്. പഴുത്ത പപ്പായ ഗ്യാസിന്റെ വിഷമത്തെ ദൂരീകരിക്കുന്നു. സോറിയാസിസിനും പപ്പായയുടെ ഉപയോഗം നല്ലതാണ് # കുട്ടികള്‍ക്ക് ഉണ്ടാവുന്ന വിരശല്യത്തിനു പപ്പായ വളരെ നല്ലതെന്ന് മുത്തശി പറയണത് കേട്ടിട്ടുണ്ട് . # തണുത്ത വെള്ളത്തില്‍ ദിവസവും രാവിലെ തേന്‍ കഴിച്ചാല്‍ തടികൂടും ….ച്ചുടുവെള്ളത്തിലായാല്‍ തടി കുറയും ..! # മോണയില്‍ നിന്ന് രക്തം വരുന്നതിനു …..കൃഷ്ണ തുളസി ഇല ,കൂവളത്തിന്റെ ഇല ഇവയില്‍ ഒന്ന് കടിച്ചു ചവച്ചു നീര് ഇറക്കുന്ന പക്ഷം രോഗം കുറയുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്# തുമ്മലും മൂകൊലിപ്പും സ്ഥിരമായി ഉണ്ടായാല്‍ ..പച്ചമഞ്ഞളും കറിവേപ്പിലയും ചേര്‍ത്ത് അരച്ചു ഒരു നെല്ലിക്ക വലിപ്പത്തില്‍ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ രോഗം കുറയും .. # എക്കിള്‍, എക്കിട്ട തുടര്‍ച്ചയായി ഉണ്ടായാകുകയാണെങ്കില്‍ മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളം കുടിച്ചാല്‍ മതിയാകും. # ദൈനംദിനജീവിതത്തിലെ അപത്ഥ്യങ്ങളും ക്രമംതെറ്റിയുള്ള ആഹാരവിഹാരങ്ങളും ഒ ഴിവാക്കുകയാണ് ഈരോഗം ബാധിക്കാതിരിക്കാന്‍ പ്രധാനമായും വേണ്ടത്. ശരീരത്തിനു ഹിതമല്ലാത്ത ആഹാരപാനീയങ്ങള്‍ ഏതൊക്കെയെന്നു മനസ്സിലാക്കി അവ വര്‍ജ്ജിക്കണം. ഈ കാലത്ത് മായം ചേര്‍ക്കാത്ത ഭക്ഷണപാനീയങ്ങള്‍ പൊതുവിപണിയില്‍ നിന്ന് ലഭിക്കുക ബുദ്ധിമുട്ടാകയാല്‍ അത്തരം ആഹാരങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കുകയാണു നല്ലത്. ഫ്രിഡ്ജ ില്‍ വെച്ച ഭക്ഷ്യവസ്തുക്കളും കൂള്‍ഡ്രിങ്ക്‌സ്, ഐസ്‌ക്രീം തുടങ്ങിയവയും ഗ്യാസ്ട്രബിളുള്ളവര്‍ ഒഴിവാക്കണം. പരസ്പരം യോജിക്കാത്തവ (പാലും മീനും പോലുള്ള വിരുദ്ധാഹാരങ്ങള്‍) ഒരേ സമയത്ത് ഒന്നിച്ചുപയോഗിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. പഴകിയതും ദുഷിച്ചതുമായ മത്സ്യം മാംസം തുടങ്ങിയവ കഴിക്കരുത്. ദഹിക്കുവാന്‍ വിഷമം ഉള്ളതും എരിവും പുളിയും അധികം ചേര്‍ത്തതുമായവയും കഴിക്കാതിരിക്കണം. ആഹാരം കഴിച്ചയുടനേയുള്ള പകലുറക്കം ഒഴിവാക്കുകയാണു നല്ലത്. ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കൂടെക്കൂടെ വെള്ളം കുടിക്കരുത്. # മുടി കൊഴിചിലിന്റെ പ്രധാന കാരണം താരനാണ് …!ഷാമ്പൂ,ഹെയര്‍ ഓയില്‍ ഒഴിവാകി വെളിച്ചന്നയോ ,നല്ലന്നയോ കുളിക്കുന്നത്നു ഒരു മണികൂര്‍ മുമ്പ് തലയില്‍ മ്രതുവായി മസ്സാജ് ചെയ്യുക …. കടലപോടി ഉപയോകിച്ച്ചു കഴുകി കളയാം ….ഭക്ഷണത്തില്‍ ഇല കറികള്‍ക്ക് പ്രധാനം നല്‍കുക..ക്യാരറ്റ്, വെള്ളരിക്ക,നാളികേരം എന്നിവയില്‍ ഏതാണ്കിലും പ്രധാന ഭക്ഷണത്തിനു മുമ്പ് കടിച്ചു തിന്നുന്നത് നന്നായിരിക്കും …. #കറിവേപ്പില കറിവേപ്പ് ഇല്ലാത്ത വീടുകളുണ്ടാകില്ല കേരളത്തില്‍. മലയാളികളുടെ ആഹാരത്തോട് അത്രയധികം കറിവേപ്പില ഇഴുകിച്ചേര്‍ന്നു കഴിഞ്ഞു. കറികളില്‍ കാച്ചി ചേര്‍ക്കാന്‍ മാത്രമാണു കറിവേപ്പില നാം ഉപയോഗിക്കുന്നത്. എന്നാല്‍ കറിവേപ്പിലയ്ക്ക് ആരോഗ്യഗുണങ്ങള്‍ നിരവധിയുണ്ട്.
കറിവേപ്പില ദഹനശക്തിയെ വര്‍ധിപ്പിക്കുന്നു. മലത്തെ പിടിച്ചു നിര്‍ത്തുന്നു. വേദന ശമിപ്പിക്കുന്നു. രുചിയുണ്ടാക്കുന്നു. വായുവിനെ ശമിപ്പിക്കുന്നു. വയറുവേദനയോടു കൂടി മലം ഇളകിപ്പോകുന്ന അതിസാരത്തില്‍ കറിവേപ്പിലയുടെ തളിരില ചവച്ചു തിന്നാല്‍ മതി.
വയറിളക്കത്തില്‍ കറിവേപ്പില വെണ്ണ പോലെയരച്ച് കോഴിമുട്ട അടിച്ചു ചേര്‍ത്ത് പച്ചയായോ പൊരിച്ചോ ചേര്‍ത്തു നല്‍കുമ്പോള്‍ സുഖം കണ്ടിട്ടുണ്ട്. (3പട്ട ക-റിവേപ്പില ഒരു കോഴിമുട്ട) രണ്ടു മൂന്നു പ്രാവശ്യമായിട്ടു കൊടുക്കുക. കറിവേപ്പില ചതച്ചിട്ട വെള്ളം കുടിക്കുന്നതു വിഷാംശം നശിക്കാന്‍ നല്ലതാണ്.
അലര്‍ജി എന്നു പറയുന്ന തുമ്മലും മൂക്കൊലിപ്പും സ്ഥിരം അനുഭവപ്പെട്ടാല്‍ പച്ചമഞ്ഞളും കറിവേപ്പിലയും അരച്ച് ഒരു ചെറിയ ഉരുള ദിവസവും കഴിച്ചാല്‍ കുറവു കണ്ടിട്ടുണ്ട്. കറിവേപ്പില അരച്ചുരുട്ടി കഴിക്കയോ കഷായമാക്കി കഴിക്കുകയോ ചെയ്താല്‍ മഞ്ഞപ്പിത്തത്തിനു ഫലപ്രദമാണ്. ആയുര്‍വേദത്തില്‍ കറിവേപ്പില ചേരുന്ന കഷായങ്ങള്‍ – കൈഡര്യാദി കഷായം,കാളശാകാദി കഷായം, അരിമേദാദിതൈലം # ആയുര്‍വേദത്തിലൂടെ നാം അറിയുന്നത് പ്രകൃതിയുടെ സ്പന്ദനത്തെയാണ്. പ്രകൃതി ഒരുക്കിയിരിക്കുന്ന ഒട്ടേറെ പാനീയങ്ങളെ ആയുര്‍വേദം നമുക്ക് പരിചയപ്പെടുത്തുന്നു. മനുഷ്യ ശരീരത്തിലെ ഒട്ടേറെ രോഗങ്ങളെ തടയാന്‍ ഈ പാനീങ്ങള്‍ക്കാവും.
പ്രകൃതിയുടെ രുചിയറിയൂ ഒപ്പം അവയുടെ ഔഷധമൂല്യത്തേയും.
മള്‍ബറി മള്‍ബറിയുടെ ജൂസ് ചര്‍മ്മ സൌന്ദര്യത്തെ വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മരോഗങ്ങളെ തടയുകയും ചെയ്യുന്നു.
ചാമ്പക്ക മൂത്രസംബന്ധമായ രോഗങ്ങളേയും പ്രമേഹത്തേയും നിയന്ത്രിക്കാന്‍ ചാമ്പക്കാജൂസ് നല്ലതാണ്.
കൂവളപ്പഴം കൂവള്‍പ്പഴത്തിന്‍റെ ജൂസ് കുടിക്കുന്നവര്‍ക്ക് മലബന്ധം ഇല്ലാതാവും.
അത്തിപ്പഴം ഈ പഴത്തിന്‍റെ ജൂസ് മുലപാല്‍ വര്‍ദ്ധിപ്പിക്കും.
ആമ്പല്‍പ്പൂവ് ആമ്പല്‍പ്പൂവിന്‍റെ ജൂസ് കുടിച്ചാല്‍ വെള്ളപ്പോക്ക് നിലയ്ക്കും.
അഗസ്തിക്കീര ഇതിന്‍റെ പുഷ്പത്തിന്‍റെ നീരെടുത്ത് പശുവിന്‍ പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ വളരെ പഴക്കം ചെന്ന വെള്ളപ്പോക്കും മാറും.
അടപതിയന്‍ കിഴങ്ങ് ഈ കിഴങ്ങിന്‍റെ ജൂസ് കുടിച്ചാല്‍ നേത്രരോഗങ്ങളെ പ്രതിരോധിക്കാം.
അത്തിയാല് രക്തം പോകുന്ന അര്‍ശ്ശസ് ഉള്ളവര്‍ അത്തിയാലിന്‍റെ ഇലയും നീരും കുടിച്ചാല്‍ നല്ലതാണ്.
അമര അമരയുടെ നീര് കുടിച്ചാല്‍ കണ്ഠ്ശുദ്ധിയുണ്ടാകും.
അമുക്കുരു ഇതിന്‍റെ പൂവ് ജൂസാക്കി കുടിച്ചാല്‍ സന്ധിവാതം കുറയും
ചിറ്റമൃത് വൃക്കരോഗങ്ങല്‍ തടയാന്‍ ഇതിന്‍റെ ജൂസ് ദിവസവും ഓരോ ഗ്ലാസ് വീതം രണ്ടു നേരം കുടിക്കുന്നത് നല്ലതാണ്.
അരയാല് അരയാലിന്‍റെ മൊട്ട് അരച്ച് പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍ ലൈഗിംകാസക്തിയുണ്ടാവും.
അശോകം ഇതിന്‍റെ കുരു കരിക്കിന്‍ വെള്ളത്തില്‍ ചേര്‍ത്ത് കുടിച്ചാല്‍ മൂത്രതടസ്സം, ഗര്‍ഭാശയസങ്കോചങ്ങള്‍ എന്നിവ ഇല്ലാതാവും.
ആനച്ചുവടി ശരീരത്തിലെ വിഷാശം കുറയ്ക്കാന്‍ ആനച്ചുവടിയുടെ ജൂസ് നല്ലതാണ്.
വേപ്പ് വേപ്പിലയുടെ ജൂസ് കാല്‍ ഗ്ലാസ് വീതം ദിവസവും രാവിലെ വെറും വയറ്റില്‍ ഏഴ് ദിവസം കുടിച്ചാല്‍ കൃമിശല്യം മാറിക്കിട്ടും.
ആടലോടകം ശ്വാസംമുട്ടല്‍ ശമിക്കാന്‍ ആടലോടകത്തിന്‍റെ ഇല അടിച്ച് കുടിച്ചാല്‍ മതി.
അട്ക്കാ മണിയന്‍ ഇതിന്‍റെ കായ എടുത്ത് കഴിച്ചാല്‍ അമിതമായ ആര്‍ത്തവസ്രാവം നിലയ്ക്കും. # ശരീരത്തില്‍ ഉണ്ടാകുന്ന കുരു (പ്രത്യേകിച്ച് കഴല ഭാഗങ്ങളില്‍) ഉണ്ടാകുന്ന കുരു പഴുത്തു പൊട്ടി പോകുവാന്‍ “പാട താളി”എന്ന് പറയുന്ന വള്ളിയുടെ ഇല അരച്ച് പുരട്ടുക. ഒരു മണിക്കൂറിനുള്ളില്‍ തന്നെ പൊട്ടി അകത്തുള്ള പഴുപ്പ് പോകുന്നതാണ്.
കുഷിനഖം പോകാന്‍ – കോവലിന്റെ ഇല അരച്ച് പുരട്ടുക.
മുറിവിനു – തൊട്ടാവാടി വായിലിട്ടു ചവച്ചരച്ചു മുറിവില്‍ പൊതിയുക. പിറ്റേ ദിവസത്തേക്ക് മുറി കൂടിയിരിക്കും.
മഞ്ഞപിത്തം – കീഴാര്‍ നെല്ലി സമൂലം അരച്ച് നീര് കഴിക്കുക. ആവനക്കെന്ന കാച്ചിയത് തലയില്‍ തേച്ചു കുളിക്കുക. തലയില്‍ നിന്നുള്ള മഞ്ഞപ്പിത്തം അതിവേഗം ഇറങ്ങുന്നതിനു വളരെ ഫലപ്രദം. # മുറിവായിടത്ത് ഉപ്പും മഞ്ഞളും ചേര്‍ത്ത് വെച്ചു കെട്ടിയാല്‍ പെട്ടെന്ന് മുരിവുനങ്ങും. #പ്രപഞ്ചത്തിലുള്ള എല്ലാ പദാര്‍ത്ഥങ്ങളുടെയും അടിസ്ഥാനഘടകം ആറ്റങ്ങള്‍ ആണെന്ന പോലെ ശരീരത്തിന്റെ അടിസ്ഥാനഘടകം കോശങ്ങളാണ് . അതായത് കോശങ്ങള്‍ ചേര്‍ന്നാണ് ശരീരം ഉണ്ടായിട്ടുള്ളത് . കോശങ്ങളും ആറ്റങ്ങള്‍ ചേര്‍ന്ന് നിര്‍മ്മിക്കപ്പെട്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ . ഒരു കോശത്തില്‍ വെച്ച് ജീവന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നു .
കോശമെന്നാല്‍ ഒരു സമ്പൂര്‍ണ്ണ യൂനിറ്റ് ആണെന്ന് അര്‍ത്ഥം . ഒരു കോശം മാത്രം ഉള്ള ജീവികളാണ് ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ഉള്ളത്. നമുക്കവയെ നഗ്നനേത്രം കൊണ്ട് കാണാന്‍ കഴിയില്ല . പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരത്തില്‍ ഇരുന്നൂറിലധികം തരത്തിലുള്ള, 100,000,000, 000,000 കോശങ്ങളുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഭൂമിയില്‍ ഒരു നിശ്ചിത മുഹൂര്‍ത്തത്തില്‍ അചേതനമായ പദാര്‍ത്ഥങ്ങള്‍ സംശ്ലേഷിച്ച് ഉണ്ടായ ആദിമ ജൈവ കണികയുടെ തുടര്‍ച്ചയാണ് നമ്മുടെ ശരീര കോശങ്ങളും എന്ന വസ്തുത അത്ഭുതം ഉളവാക്കുന്നതാണ് അല്ലേ . എന്നാല്‍ യാഥാര്‍ത്ഥ്യം അതാണ് . ജീവനില്ലാത്ത അചേതന പദാര്‍ത്ഥങ്ങളായ കാര്‍ബണ്‍ , നൈട്രജന്‍ , ഓക്സിജന്‍ , ഹൈഡ്രജന്‍ മുതലായ അണുക്കള്‍ സംയോജിച്ച് ജൈവപദാര്‍ത്ഥം ഉരുത്തിരിയുന്നതിന് അനുയോജ്യമായ ഒരു ഭൌമാന്തരീക്ഷവും കാലാവസ്ഥവയും നിലനിന്ന സമയത്താണ് ഭൂമിയില്‍ ആദിമ ജൈവകോശങ്ങള്‍ ഉണ്ടായത്. അതില്‍ പിന്നീട് ആ കോശങ്ങളുടെ തുടര്‍ച്ചയായല്ലാതെ മറ്റ് വഴികളില്‍ ശൂന്യതയില്‍ നിന്ന് പുതിയ ജീവന്‍ ഭൂമിയില്‍ ഉണ്ടായിട്ടില്ല. ഇതെങ്ങിനെ മനസ്സിലാക്കാമെന്ന് നോക്കാം . നമ്മള്‍ എങ്ങിനെയാണുണ്ടയത് ? അച്ഛന്റെ ബീജകോശവും അമ്മയുടെ അണ്ഡകോശവും സംയോജിച്ചുണ്ടായ സിക്താണ്ഡം ബ്രൂണമായി വളര്‍ന്നാണ് നമ്മുടെ ശരീരം ഉണ്ടായിരിക്കുന്നത് . ഇതേപോലെ മുത്തച്ഛനിലൂടെയും മുത്തശ്ശിയിലൂടെയും നമ്മള്‍ പിറകോട്ട് പോയാല്‍ ഒടുവില്‍ ചെന്നെത്തുക ആ ആദിമ ജൈവ കോശത്തിലായിരിക്കും . അതായത് ഒരു പൊതു ജൈവ കോശത്തില്‍ നിന്നാണ് ഇന്ന് കാണുന്ന ഇത്രയും വൈവിധ്യപൂര്‍ണ്ണമായ ജന്തു-സസ്യജാലങ്ങള്‍ പരിണമിച്ചുണ്ടായിട്ടുള്ളത്. ഇങ്ങിനെ ജീവജാലങ്ങള്‍ ഭൂമിയില്‍ മാത്രമാണോ ഉള്ളത് എന്ന് തത്സമയം നമുക്കറിയില്ല . എന്നാല്‍ അങ്ങിനെ ഉണ്ടെങ്കില്‍ അഥവാ എന്നെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ നടന്നു വരികയാണ്. അപ്പോള്‍ കോശം എന്നാല്‍ എന്ത് , എങ്ങിനെയാണ് കോശം പ്രവര്‍ത്തിക്കുന്നത് , എത്രതരം കോശങ്ങളുണ്ട് എന്നൊക്കെ മനസ്സിലാക്കിയാലേ ശരീരം എന്ത്, അതിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെയാണ് എന്നൊക്കെ മനസ്സിലാവുകയുള്ളൂ . സമാനകോശങ്ങള്‍ ചേര്‍ന്ന് റ്റിഷ്യൂ (ശരീരകല) ഉണ്ടാവുന്നു. സമാന കലകള്‍ ചേര്‍ന്ന് അവയവങ്ങള്‍ ഉണ്ടാവുന്നു . അവയവങ്ങള്‍ ചേര്‍ന്ന് ശരീരവും (Cell > Tissue > Organ > System > Human) . ഒരു കോശത്തിന്റെ വലുപ്പം എത്രയാണെന്ന് സങ്കല്‍പ്പിക്കാമോ ? തലനാരിഴ ഛേദിച്ചാല്‍ അതിന്റെ വ്യാസത്തിന്റെ അത്രയും വലുപ്പമേയുള്ളൂ ഏറ്റവും വലിയ ഒരു ശരീര കോശത്തിന് . ജന്തുകോശവും സസ്യ കോശവും തമ്മില്‍ വ്യത്യാസമുണ്ട്
- അർശസ് അകറ്റാൻ ഒറ്റമൂലികള്‍...
അർശസ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?... എങ്കിൽ ഈ ഒറ്റമൂലികൾ ഒന്നു പരീക്ഷിച്ചു നോക്കുക.....
1, ചെറിയ ഉള്ളി പത്തെണ്ണം തൊലി കളഞ്ഞശേഷം അരിഞ്ഞ് വെളിച്ചെണ്ണയിൽ മൂപ്പിച്ചോ കനലിൽ ചുട്ടെടുത്തോ എന്നും രാത്രി കിടക്കും മുമ്പ് കഴിക്കുക.
2,അഞ്ച് ചുവന്നുള്ളി അരിഞ്ഞ് ഒരു ഗ്ളാസ് പാലിൽ കാച്ചിക്കുടിക്കുക..
കടുക്കത്തോട്, തിപ്പലി ഇവ സമയം നെയ്യിൽ വറുത്തരച്ച് ശർക്കര ചേർത്ത് കഴിക്കുക.
4,വെളുത്തുള്ളിയും പനങ്കൽക്കണ്ടവും നെയ്യിൽ വറുത്തരച്ചത് കഴിക്കുക. ഒരു കടുക്കയുടെ വലിപ്പത്തിൽ ദിവസവും രണ്ടുനേരം വേണം കഴിക്കാൻ.
5, ഒരു പിടി കറുകപ്പുല്ല് നന്നായി കഴുകിയശേഷം ഒരു ദിവസം വെള്ളത്തിൽ കുതിർത്തുവയ്ക്കുക. പിറ്റേന്ന് രാവിലെ ഈ പുല്ല് ഇടിച്ചുപിഴിഞ്ഞ നീരെടുത്ത് വെറും വയറ്റിൽ കഴിക്കുക.
6, ഒരു സ്പൂൺ എള്ള് അരച്ചെടുത്തത് ഒരു ഗ്ളാസ് പാലിൽ കാച്ചിക്കുടിക്കുക.
- • കണ്ണിന്ചുറ്റുമുള്ള കറുപ്പു നിറം മാറാന്‍..
ചിലരുടെ സൗന്ദര്യത്തെ നശിപ്പിക്കുന്ന ഈ കറുപ്പു ശമിപ്പിക്കാന്‍ താമരപ്പൂവിന്‍റെ ഉള്ളിലുള്ള അരി എടുത്തു അരച്ച് കണ്ണിന് ചുറ്റും പതിവായി പുരട്ടിയാല്‍ ...കറുപ്പു നിറം മാറിക്കിട്ടും
• സ്വര മാധുരിക്ക്..
പരുപരുത്ത ശബ്ദം മാറ്റാന്‍ കര്‍പ്പൂര കിഴങ്ങോ ഇരട്ടി മധുരമോ ഉണക്കിപൊടിച്ച പൊടി അല്പ്പാല്പ്പമായി ഇടയ്ക്കിടക്ക് കഴിക്കുക..
• പുരികം നന്നാക്കാന്‍ ..
ചിലരുടെ പുരികം കട്ടിയുള്ളതോ അല്ലെങ്കില്‍ അല്പാല്പമുള്ളതോ ആയിരിക്കും.. ഇങ്ങനെയുള്ളവര്‍ ദിവസവും രാവിലെ വെറും വയറ്റില്‍ പത്ത് ആര്യവേപ്പിലയുടെ ഇല കഴിച്ചാല്‍ പുരികത്തിനു മാറ്റം വരും..
• കോപം മാറ്റാന്‍..
പതിവായി കോപം ഉണ്ടാകുന്നവര്‍ പഴകിയ നെല്ലെടുത്ത് ഉണക്കലരിയാക്കി പാലില്‍ കഞ്ഞി വെച്ച് ,ചെറുപയര്‍ തോരനും കൂട്ടി എന്നും രാവിലെയും രാത്രിയിലും കഴിക്കുക..
• മുഖത്തെ ചൊറി മാറ്റുവാന്‍..
മുഖത്തെ ചൊറി മാറുവാന്‍ ഒരു തേങ്ങാ വെന്ത വെളിച്ചെണ്ണയും ,തുല്യ അളവില്‍ ഗ്ലിസറിനും എടുത്തു ചേര്ത്തിളക്കി ചൊറിയുള്ള ഭാഗത്ത് പുരട്ടുക.ഒരു മണിക്കൂറിനു ശേഷം ഒരു ചെറുനാരങ്ങ രണ്ടായി മുറിച്ചെടുത്തു ,മുറിഭാഗം കൊണ്ടു ചൊറിയുള്ള ഭാഗത്ത് അഞ്ച് മിനിട്ട് ഉരസുക..പിന്നീടു കഴുകി കളയുക..ഇങ്ങനെ തുടര്ച്ചയായി രണ്ടാഴ്ച ചെയ്യുക..
• മുഖത്തെ തടിപ്പ് മാറ്റുവാന്‍..
മുഖത്തെ തടിപ്പ് മാറ്റുവാന്‍ താമര വളയം,ചന്ദനം,കൊട്ടം,ഞാവല്പ്പൂ എന്നിവ സമാസമം എടുത്തു പാലില്‍ അരച്ച് കൂടെക്കൂടെ പുരട്ടുക..
• ഓര്‍മ്മ കുറവിന്...
വെള്ള ശംഖുപുഷ്പത്തിന്‍റെ വേര് (പത്ത് ഗ്രാം) പാലില്‍ അരച്ച് എന്നും രാവിലെയും വൈകീട്ടും കഴിക്കുകയാണെങ്കില്‍ ഓര്മ്മകുറവ് മാറിക്കിട്ടും..
• ശരീരത്തിലെ ദുര്‍ഗന്ധം അകറ്റാന്‍...
ചിലരുടെ ശരീരത്തിന് മറ്റുള്ളവര്ക്ക് വെറുപ്പുണ്ടാക്കുന്ന വിധത്തില്‍ ദുര്ഗന്ധം ഉണ്ടാകാറുണ്ട്..ശരീരത്തില്‍ കൊഴുപ്പും മറ്റു ധാതുലവണങ്ങളും വര്ദ്ധിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്..ഇങ്ങനെയുള്ളവര്‍ മത്സ്യം,മാംസം,മുട്ട എന്നിവ കഴിക്കരുത്..നിത്യേന ശരീരത്തില്‍ എണ്ണ തേച്ചു കുളിക്കുക..സോപ്പിനു പകരം കടലപൊടി ഉപയോഗിക്കണം മെഴുക്കിളക്കാന്‍.. ശുദ്ധമായ ജലത്തില്‍ ബാര്‍ളി പൊടിയും, തക്കാളി നീരും ചേര്ത്ത് കഴിക്കുകയാണെങ്കില്‍ ഒരു പരിധി വരെ ശരീര ദുര്ഗന്ധം ശമിപ്പിക്കാന്‍ കഴിയും..
• ശരീരത്തിലെ തഴമ്പ് മാറ്റാന്‍..
ഒരു ചെറു നാരങ്ങാ രണ്ടായി മുറിച്ചെടുത്തു മുറിഭാഗം കൊണ്ടു തഴമ്പ് ഉള്ള ഭാഗത്ത് ദിവസത്തില്‍ പലപ്രാവശ്യം ഉരസുക..ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും ഇങ്ങനെ ചെയ്യണം..
• തീപ്പൊള്ളലേറ്റ പാടുകള്‍ മാറുവാന്‍..
തീപൊള്ളലേറ്റാലുടനെ സോപ്പും പഞ്ചസാരയും ചേര്ത്ത് കുഴമ്പാക്കി പുരട്ടിയാല്‍ പൊള്ളല്‍ ശമിക്കും.. ഇങ്ങനെ ചെയ്താല്‍ പാടുകളും മാഞ്ഞുപോകും..
• ഓര്‍മ്മ ശക്തിക്ക്....
ഒരു ഗ്ലാസ് കരിമ്പിന്‍ നീര് ദിവസേന കഴിച്ചു കൊണ്ടിരുന്നാല്‍ നല്ല ഓര്മ്മ ശക്തിയുണ്ടാവും..
• കാല്‍ വിള്ളല്‍ മാറാന്‍..
കാലിന്റെ അടിഭാഗം നന്നായി കഴുകി വൃത്തിയാക്കി കശുവണ്ടി എണ്ണ രാത്രിയില്‍ പുരട്ടുക..
• വിളര്‍ച്ച മാറുവാന്‍..
പത്ത് ഗ്രാം ശര്ക്കരയും നാഴി പശുവിന്‍ പാലും ചേര്ത്ത് ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുക..വിളര്ച്ച മാറുവാന്‍ ഏറെ സഹായകരമാണ്..
• മുഖത്തെ കുരുക്കള്‍ മാറുവാന്‍ ..
ഒരു ടീസ്പൂണ്‍ ഗോതന്പ് പൊടിയും ഒരു ടീസ്പൂണ്‍ ചെറുതേനും നന്നായി ചേര്ത്ത് കുരു ഉള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കുക..
• ചര്‍മ്മ രോഗങ്ങള്‍ മാറാന്‍..
ഗ്ലിസ്സറിനും ശുദ്ധമായ വെളിച്ചെണ്ണയും സമാസമം യോജിപ്പിച്ച് ശരീരത്തില്‍ പുരട്ടുക..പിന്നീടു കടല പൊടി ഉപയോഗിച്ച് മെഴുക്കിളക്കുക..
• നിത്യ യൌവ്വനമുണ്ടാകുവാന്‍..
വെള്ളം ചേര്ക്കാത്ത ഒരു കപ്പ് തൈരില്‍ അല്പം ശര്ക്കരയും,കാല്‍ ടീസ്പൂണ്‍ കുരുമുളക് പൊടിയും ചേര്ത്ത് യോജിപ്പിച്ച് എന്നും രാവിലെ വെറും വയറ്റില്‍ കഴിക്കുക..
• ശരീരം വണ്ണം വയ്ക്കാന്‍..
ഒരു സവാളയും അത്ര തന്നെ ചക്കരയും ചേര്ത്ത് ദിവസത്തില്‍ ഒരു പ്രാവശ്യം കഴിക്കുക..ഇങ്ങനെ തുടര്‍ച്ചയായി 41 ദിവസം കഴിക്കുക..
• മുഖ സൗന്ദര്യം വര്‍ധിപ്പിക്കാന്‍..
പത്ത് ഗ്രാം നിലപ്പന കിഴങ്ങ് അരച്ചെടുത്ത് ഒരു തുടം ആട്ടിന്‍ പാലില്‍ കലക്കി,അതില്‍ ഒരു ടീസ്പൂണ്‍ ചെറുതേനും നന്നായി ചേര്‍ത്തിളക്കുക. ഈ മരുന്ന് രണ്ടു നേരം വീതം മുഖത്ത് നന്നായി പുരട്ടുക..
• വ്രണങ്ങള്‍ മാറാന്‍..
വ്രണം ഉള്ള ഭാഗത്ത് ശുദ്ധമായ തേന്‍ പുരട്ടുക..വ്രണം വേഗത്തില്‍ ഉണങ്ങി കിട്ടും..തീപൊള്ളലിനും തേന്‍ നല്ല ഒരു മരുന്നാണ്..
• ചുണങ്ങ് മാറുവാന്‍..
ചെറു നാരങ്ങാ നീരില്‍ പടിക്കാരം ചേര്ത്ത് ചാലിച്ചു നിത്യവും പുരട്ടുക..
• ചുമ മാറുവാന്‍..
കുരുമുളക്, തുളസിയില, വെറ്റില എന്നിവ ചേര്‍ത്ത് കഷായം വച്ച് തേന്‍ ചേര്ത്ത് കഴിക്കുക.
• ചര്ദ്ദി് മാറുവാന്‍..
മലരും ഇഞ്ചിയും ചേര്‍ത്ത് തിളപ്പിച്ചു പഞ്ചസാര ചേര്ത്ത് ഇടയ്ക്കിടെ കഴിക്കുക...
• പുകവലി മൂലം മുഖം വിളറിയാല്‍ ....
അമിതമായി പുകവലിക്കുന്നവരുടെ മുഖം വിളറി വരുന്നതായി കണ്ടു വരുന്നു.. ഇങ്ങനെയുള്ളവര്‍ പതിവായി പൈനാപ്പിള്‍ കഴിക്കുകയും ധാരാളം ശുദ്ധമായ ജലം കുടിക്കുകയും ചെയ്താല്‍ മുഖത്തെ വിളര്ച്ച
No comments:
Post a Comment