Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Monday, 2 February 2015

ചൂട് കുരു

ചൊറിച്ചിലും, അസ്വസ്ഥതകളുമുണ്ടാക്കുന്ന ചുവന്ന നിറത്തിലുള്ള ചൂടുകുരുക്കള്‍ വേനല്‍കാലങ്ങളില്‍ പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ഇത് ചര്‍മ്മത്തിനെ ദോഷകരമായി രീതിയില്‍ ബാധിക്കുകയും ചെയ്യും. ഇവ ശരീരത്തിലെവിടയും കാണാമെങ്കിലും പ്രധാനമായും കാണുന്നത് മുഖം, കഴുത്ത്, പുറം, നെഞ്ച്, തുടകള്‍ എന്നിവിടങ്ങളിലാണ്.ചൂടുകുരുവിന് ഫലപ്രദമായ പ്രതിവിധിയാണ് ഓട്ട്സ്. അല്പം ഓട്ട്സ് ബാത്ത് ടബ്ബിലിട്ട് നല്ലതുപോലെ ഇളക്കുക. തുടര്‍ന്ന് ഇതില്‍ പതിനഞ്ച് മിനുട്ടെങ്കിലും കിടക്കുക. ഇത് ചര്‍മ്മത്തിന് വളരെ ഗുണം ചെയ്യും. ദിവസം രണ്ട് തവണ ഇത് ചെയ്യുക.കടുത്ത ചൂടില്‍ നിന്നും ചൂടുകുരുവില്‍ നിന്നും മുക്തി ലഭിക്കാനുപയോഗിക്കാവുന്ന ഒന്നാണിത്. ചൂടുകുരു കാണപ്പെടുന്ന സ്ഥലങ്ങളില്‍ ചെറിയ ഐസ് ക്യൂബുകള്‍ കൊണ്ട് ഉരയ്ക്കുക. ഇത് വളരെ ഗുണം ചെയ്യും.രണ്ട് സ്പൂണ്‍ സാന്‍ഡല്‍ പൗഡറും, മല്ലിപ്പൊടിയും എടുക്കുക. അതില്‍ രണ്ടോ മൂന്നോ സ്പൂണ്‍ പനിനീര്‍ ചേര്‍ത്ത് പേസ്റ്റുണ്ടാക്കുക. ഇത് ചൂടുകുരു ഉള്ള സ്ഥലങ്ങളില്‍ തേച്ച് ഉണങ്ങാനനുവദിക്കുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.ഫുള്ളേഴ്സ് എര്‍ത്ത് അഥവാ മുള്‍ട്ടാണി മിട്ടി എന്ന മണ്ണ് വളരെ ഫലപ്രദമായ ഒന്നാണ്. നാല് അഞ്ച് ടേബിള്‍സ്പൂണ്‍ പൊടിയില്‍ രണ്ട്-മൂന്ന് ടേബിള്‍സ്പൂണ്‍ പനിനീരും, അത്ര തന്നെ വെള്ളവും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് ചൂടുകുരു ഉള്ള സ്ഥലങ്ങളില്‍ തേച്ച് രണ്ടുമൂന്ന് മണിക്കൂര്‍ ഉണങ്ങാന്‍ അനുവദിക്കുക. തുടര്‍ന്ന് തണുത്തവെള്ളത്തില്‍ കഴുകുക.ഒരു കോട്ടണ്‍ തുണിയോ, സ്പോഞ്ചോ തണുത്തവെള്ളത്തില്‍ മുക്കി ചൂടുകുരു ഉള്ള ഭാഗത്ത് അല്പസമയം വെയ്ക്കുക. ഇത് ദിവസം രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കുക. ഇത് പെട്ടന്ന് തന്നെ ചൂടുകുരുവിന് ആശ്വാസം തരും.അരയാലിന്റെ തോല്‍ ചൂടുകുരുവിന് ഫലപ്രദമാണ്. തൊലി ഉണക്കിപ്പൊടിച്ച് ചൂടുകുരു ഉള്ള ഭാഗങ്ങളില്‍ തേക്കുക. പെട്ടന്ന് തന്നെ ശമനം കിട്ടും.കുറെ വേപ്പിലയെടുത്ത് നല്ലതുപോലെ അരയ്ക്കുക. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിച്ച് ഉണങ്ങാനനുവദിക്കുക. വേപ്പിലയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയല്‍ ഘടകം രോഗാണുക്കളെ നീക്കം ചെയ്ത് പെട്ടന്ന് തന്നെ ആശ്വാസം നല്കും.ഒരു ടീസ്പൂണ്‍ സോഡ പൊടി ഒരു കപ്പ് തണുത്തവെള്ളത്തില്‍ കലക്കുക. ഒരു വൃത്തിയുള്ള ഒരു തുണി ഇതില്‍ മുക്കിപ്പിഴിഞ്ഞ ശേഷം ചൂടുകുരു ഉള്ള ഭാഗങ്ങളില്‍ വെയ്ക്കുക. വെള്ളം ചൂടുകുറയ്ക്കുമ്പോള്‍ ബേക്കിംഗ് സോഡ ചൊറിച്ചിലും അസ്വസ്ഥതകളും കുറയ്ക്കും. നല്ല ഫലം കിട്ടാന്‍ ദിവസം നാലഞ്ച് തവണ ഇത് ആവര്‍ത്തിക്കുക.ദിവസവും ധാരാളം നാരങ്ങവെള്ളം കുടിക്കുന്നത് ചൂടുകുരു കുറയ്ക്കാന്‍ സഹായിക്കും. ദിവസം മൂന്ന് നാല് ഗ്ലാസ്സ് നാരങ്ങവെള്ളം കുടിച്ചാല്‍ രണ്ടാഴ്ചകൊണ്ട് തന്നെ ഫലം കാണാനാവും.ചോളത്തിന്റെ പൊടി വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് ചൂടുകുരുവുള്ള ഭാഗങ്ങളില്‍ തേച്ച് അര മണിക്കൂറോളം ഉണങ്ങാന്‍ അനുവദിക്കുക. തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ കുളിക്കുക. ശരീരത്തില്‍ തേച്ച ചോളം നല്ലതുപോലെ കഴുകിക്കളയുക.വീടുകളില്‍ കറ്റാര്‍ വാഴ വളര്‍ത്തുന്നത് വളരെ നല്ലതാണ്. ഏറെ ഔഷധമൂല്യമുള്ളതാണ് കറ്റാര്‍വാഴ. ഇതിന്റെ ഇലയില്‍ നിന്നുള്ള ജെല്‍ ചൂടുകുരുവിന്‍റെ പ്രശ്നമുള്ള സ്ഥലങ്ങളില്‍ തേക്കുക. അല്പസമയം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കുളിക്കുക.ശരീരത്തോട് ഇറുകി കിടക്കുന്ന വസ്ത്രങ്ങള്‍ വേനല്‍കാലത്ത് ഒഴിവാക്കുക.ക്രീമുകളും ഓയിലുകളും ഉപയോഗിക്കാതിരിക്കുക. ഇവ ചൂടുകുരു തടയില്ല എന്ന് മാത്രമല്ല, ചര്‍മ്മ സുഷിരങ്ങള്‍ അടയാനുമിടയാക്കും.

No comments:

Post a Comment