പണ്ട് നര പ്രായമായതിന്റെ ലക്ഷണമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്‌ട്രെസും പരിസരമലിനീകരണവും ജീവിത ശൈലികളും മറ്റും ചെറുപ്പക്കാരിലും നര വളര്‍ത്തുകയാണ്. നരച്ച മുടി കറുപ്പിയ്ക്കാന്‍ മിക്കവാറും പേര്‍ ആശ്രയിക്കുന്നത് ഹെയര്‍ ഡൈകളെയാണ്. എന്നാല്‍ ഇതിന് ദോഷവശങ്ങളും ഏറെയുണ്ട്. സ്വാഭാവിക രീതിയില്‍ മുടി കറുപ്പിയ്ക്കുവാന്‍ ചില വഴികളുണ്ട്. ഇത്തരം വഴികള്‍ ഏതൊക്കെയെന്നു നോക്കൂ
ഇഞ്ചി
ഇഞ്ചിയില്‍ അല്‍പം പാല്‍ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ ഒരിക്കല്‍ ഇതു ചെയ്താല്‍ ഗുണം ലഭിയ്ക്കും
തേന്‍
കുളിയ്ക്കുന്നതിനു മുന്‍പ് അല്‍പം തേന്‍ മുടിയില്‍ പുരട്ടുക. 15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. മുടിയ്ക്ക് കറുപ്പു നിറം തിരികെ ലഭിയ്ക്കും
ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും
അല്‍പം ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും ചേര്‍ത്ത് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് അല്‍പം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. മുടിയ്ക്ക് കറുപ്പു നിറം സ്വാഭാവികമായി ലഭിയ്ക്കും
പാല്‍
തിളപ്പിയ്ക്കാത്ത പാല്‍ മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നത് ഗുണം ചെയ്യും. ( മില്‍മ ,പാക്കെറ്റ് പാല്‍ അല്ല )
സവാള
സവാള അരച്ചതും സവാളയുടെ നീരുമെല്ലാം മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് ഗുണം നല്‍കും.
കറിവേപ്പില
കറിവേപ്പില അരച്ചു തലയില്‍ പുരട്ടുന്നതും ഇതിട്ട വെള്ളം കൊണ്ട് തല കഴുകുന്നതുമെല്ലാം മുടിയ്ക്ക് കറുപ്പു നിറം ലഭിയ്ക്കാന്‍ സഹായിക്കും.
തൈരും
മയിലാഞ്ചിപ്പൊടിയും തൈരും മയിലാഞ്ചിപ്പൊടിയും സമാസമം എടുത്ത് തലയില്‍ തേയ്ക്കുക. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നത് ഗുണം നല്‍കും.
നെല്ലിക്ക
നെല്ലിക്ക അരച്ചതോ നെല്ലിയ്ക്കാപ്പൊടിയോ തലയില്‍ തേയ്ക്കുന്നത് മുടിയ്ക്ക കറുപ്പു നിറം നല്‍കും. നെല്ലിക്ക കഴിയ്ക്കുന്നതും നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നതുമെല്ലാം നല്ലതാണ്.
തേയിലവെള്ളം
തേയിലവെള്ളം തലയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇതും മുടിയ്ക്കു കറുപ്പുനിറം നല്‍കും.
നല്ല മുടിയ്ക്കു സഹായിക്കും വീട്ടുവിദ്യകള്‍
ഭംഗിയുള്ള, ഇട തൂര്‍ന്ന മുടി മിക്കവാറും പേരുടെ സ്വപ്‌നമാണെങ്കിലും ഈ ഭാഗ്യം ലഭിയ്ക്കുന്നവര്‍ വളരെ ചുരുക്കമായിരിക്കും. ഷാംപൂവും കണ്ടീഷണറും ബ്യൂട്ടി പാര്‍ലറിലെ ഹെയര്‍ സ്പായും പായ്ക്കുകളുമെല്ലാം നല്ല മുടിയ്ക്കു വേണ്ടി പരീക്ഷിയ്ക്കുന്നവരുണ്ട്. എന്നാല്‍ നല്ല ഭംഗിയുള്ള മുടിയ്ക്കായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വിദ്യകളുണ്ട്. വീട്ടില്‍ തന്നെ ഭക്ഷണമായും ചര്‍മസൗന്ദര്യത്തിനായും ഉപയോഗിയ്ക്കുന്ന പലതും മുടിയ്ക്കു വേണ്ടിയും ഉപയോഗിക്കാം. ഇവയല്ലാത്തവയും നമുക്കു വാങ്ങി വീട്ടില്‍ തന്നെ ഉപയോഗിക്കാവുന്നതേയുള്ളൂ. ഇത്തരം ചില സാധനങ്ങളെക്കുറിച്ചറിയൂ, നല്ല മുടിയ്ക്കു സഹായിക്കും വീട്ടുവിദ്യകള്‍
നെല്ലിക്ക
നെല്ലിക്ക ഭക്ഷണമാണെങ്കിലും ഇത് മുടി സംരക്ഷണത്തിനും ഉപയോഗിക്കാം. നെല്ലിക്ക ഉണക്കിപ്പൊടിച്ചു തേയ്ക്കുന്നതു ഗുണം ചെയ്യും.
തൈര്
തൈര് മുടിയ്ക്കു ചേരുന്ന നല്ലൊന്നാന്തരം കണ്ടീഷണറാണ്. ഇത് നേരിട്ടോ തേന്‍, ചെറുനാരങ്ങാനീര് എ്ന്നിവ ചേര്‍ത്തോ മുടിയില്‍ തേയ്ക്കാം.
ചെറുനാരങ്ങാനീര് മുടി കൊഴിച്ചിലും താരനും തടയാന്‍ ചെറുനാരങ്ങാനീര് നല്ലതാണ്
വെളിച്ചെണ്ണ വെളിച്ചെണ്ണ മുടി വളര്‍ച്ചയ്ക്കു പറ്റി നല്ലൊരു വസ്തുവാണ്. ഇത് മുടിയില്‍ പുരട്ടി മസാജ് ചെയ്യുന്നതു ഗുണം ചെയ്യും.
മയിലാഞ്ചി മയിലാഞ്ചി മുടി വളര്‍ച്ചയ്ക്കും മുടി നരയ്ക്കാതിരക്കാനും സഹായിക്കും.
വിനെഗര്‍ മുടിയ്ക്ക് മൃദുത്വവും തിളക്കവും ലഭിയ്ക്കുവാന്‍ വിനെഗര്‍ നല്ലതാണ്. മുടി അല്‍പം വിനെഗര്‍ ചേര്‍ത്ത വെള്ളത്തില്‍ കഴുകിയാല്‍ മതിയാകും.
ആര്യവേപ്പില പേന്‍ ശല്യമൊഴിവാക്കാനും ശിരോചര്‍മത്തിനുണ്ടാകുന്ന അണുബാധ തടയാനും ആര്യവേപ്പില അരച്ചു തേയ്ക്കുന്നതു ഗുണം ചെയ്യും.
ഉലുവ മുടികൊഴിച്ചില്‍, താരന്‍, വരണ്ട ശിരോചര്‍മം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ഉലുവ.
മുട്ട
നല്ലൊന്നാന്തരം കണ്ടീഷണറാണ് മുട്ട. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ചു കഴുകിക്കളയാം. അല്ലെങ്കില്‍ മറ്റു ഹെയര്‍ പായ്ക്കുകള്‍ക്കൊപ്പം ഉപയോഗിക്കാം.
ആവണക്കെണ്ണ
മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന മറ്റൊരു എണ്ണയാണ് ആവണക്കെണ്ണ. ഇത് മുടികൊഴിച്ചില്‍ കുറയാനും സഹായിക്കും.
കറ്റാര്‍ വാഴ
കറ്റാര്‍ വാഴയിലെ വൈറ്റമിന്‍ ബി മുടിവളര്‍ച്ചയ്ക്കും മുടിയുടെ തിളക്കത്തിനും സഹായിക്കുന്ന ഒന്നാണ്.
മല്ലിയില
മല്ലിയില അരച്ച് തൈരുമായി ചേര്‍ത്ത് മുടിയില്‍ തേയ്ക്കുന്നതു ഗുണം ചെയ്യും.
ലാവെന്‍ഡര്‍ ഓയില്‍
ലാവെന്‍ഡര്‍ ഓയില്‍ മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്ന മറ്റൊന്നാണ്. ഇത് മുടിയുടെ അടിവേരുകള്‍ക്ക് ബലം നല്‍കും.
തേന്‍
തേന്‍ മുട്ടവെള്ള, തൈര് എന്നിവയില്‍ കലര്‍ത്തി മുടിയില്‍ തേയ്ക്കാം.ഇത് മുടി വളര്‍ച്ചയ്ക്കു സഹായിക്കും. മുടിയ്ക്ക് തിളക്കവും മൃദുത്വവും നല്‍കുകയും ചെയ്യും.
ഷിയ ബട്ടര്‍
ഷിയ ബട്ടര്‍ തലയില്‍ പുരട്ടി മസാജ് ചെയ്യുന്നത് മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്
ചെമ്പരത്തി
ചെമ്പരത്തിയുടെ പൂവും ഇലയുമെല്ലാം അരച്ചു തലയില്‍ തേയ്ക്കുന്നത് ഷാംപൂവിന പകരം വയ്ക്കാവുന്ന ഒന്നാണ്. ചെമ്പരത്തിപ്പൂവിട്ട് വെളിച്ചെണ്ണ കാച്ചി തേയ്ക്കുന്നതും ഗുണം ചെയ്യും.
ജൊജോബ ഓയില്‍
ജൊജോബ ഓയില്‍ മുടിവളര്‍ച്ചയ്ക്കു സഹായിക്കും. ഇതും വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒന്നു തന്നെ
നാളികേരപ്പാല്‍
നാളികേരപ്പാല്‍ മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്. മുടിയ്ക്കു തിളക്കവും മൃദുത്വവും നല്‍കാന്‍ ഇതു സഹായിക്കും.
ഷിക്കാക്കായ്
ഷിക്കാക്കായ് പൊടിച്ചു തലയില്‍ തേയ്ക്കുന്നത് ഷാംപൂവിനു പകരം ഉപയോഗിക്കാവുന്ന ഒന്നാണ്.
No comments:
Post a Comment