. ഒരു സ്പൂണ് ഉപ്പുചേര്ത്ത് ഒരു ഗാസ് വെള്ളത്തില് കാല് ചെറിയ സ്പൂണ് മഞ്ഞള്പ്പൊടി ചേര്ത്തു ചൂടാക്കി ഇളം ചൂടോടെ കവിള്ക്കൊള്ളുക.
. ഇഞ്ചിവേര് നന്നായി വൃത്തിയാക്കി അഞ്ച്-പത്തു മിനിറ്റ് ചൂടുവെള്ളത്തിലിട്ട ശേഷം കുടിച്ചാല്തൊണ്ടവേദന കുറയും.
. മൂന്ന് അല്ലി വെളുത്തുള്ളി ചായയില് ചേര്ത്തോ ചവച്ചരച്ചോ കഴിക്കുക.
. ഉപ്പുവെള്ളം തുടര്ച്ചയായി വായില് കൊണ്ടാല് ബാക്ടീരിയകള് നശിച്ച് തൊണ്ടവേദന കുറയുന്നതാണ്.
. തൊണ്ട ഉണങ്ങാതിരിക്കാനും തൊണ്ടവേദന കുറയാനുമായി ധാരാളം വെള്ളം കുടിക്കുക.
. ഒരു ഗാസ് വെള്ളത്തില് ഒരു സ്പൂണ് തേയില ഇട്ടു തിളപ്പിച്ച് ഒരു സ്പൂണ് ഉപ്പും ചേര്*ത്തു കവിള്ക്കൊള്ളുക.
. ഒരു ഗാസ് തേയിലവെള്ളത്തില് അരമുറി നാരങ്ങ പിഴിഞ്ഞൊഴിച്ചു ചെറുചൂടോടെ തൊണ്ടയില്അല്പനേരം കൊള്ളിച്ചു നിര്ത്തുക. ദിവസം നാലു തവണയെങ്കിലും ഇങ്ങനെ ചെയ്യണം.
. ഇരട്ടിമധുരം, ജാതിക്ക ഇവ തുല്യ അളവിലെടുത്ത് അതില്തേന് ചേര്ത്ത് ചാലിച്ചു കഴിക്കുക.
No comments:
Post a Comment