കുഞ്ഞിന് പ്രശ്‌നം ഗര്‍ഭകാലത്ത് ചിക്കന്‍ പോക്‌സ് വന്നാല്‍ കുഞ്ഞിന് കണ്ണിന് പ്രശ്‌നം, ചെറിയ തല, ബുദ്ധിമാന്ദ്യം എന്നിവ വരാനുള്ള സാധ്യത ഏറെ കൂടുതലാണ്
കുഞ്ഞിന് ഫീച്വല്‍ വാരിസെല്ല സിന്‍ഡ്രോം എന്ന അവസ്ഥ വരാനും സാധ്യത കൂടുതലാണ്. ഇത് കുഞ്ഞിന്റെ ചര്‍മം, ക്ണ്ണ്, കൈ, തലച്ചോര്‍ എന്നീ ഭാഗങ്ങളെ ബാധിയ്ക്കും.
ഗര്‍ഭിണികള്‍ക്ക് ചിക്കന്‍ പോക്‌സ് വരുന്നത് കുഞ്ഞിന്റെ തൂക്കം ഗണ്യമായി കുറയ്ക്കും.
കുഞ്ഞിന്റെ ചര്‍മത്തില്‍ ചിക്കന്‍ പോക്‌സ് ഗര്‍ഭകാലത്തു വരുന്നത് കുഞ്ഞിന്റെ ചര്‍മത്തില്‍ വടുക്കളും പാടുകളുമെല്ലാം അവശേഷിപ്പിയ്ക്കും. ഇത് പിന്നീട് പോകാനും ബുദ്ധിമുട്ടാണ്.
ചിക്കന്‍ പോക്‌സ് അബോര്‍ഷന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും
ഗര്‍ഭകാലത്തെ ചിക്കന്‍ പോക്‌സ് മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകും.
ഗര്‍ഭകാലത്ത് ചിക്കന്‍ പോക്‌സ് വന്നാല്‍ അമ്മയ്ക്ക് ന്യൂമോണിയ വരാനുളള സാധ്യതയും കൂടുതലാണ്. അത് കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തെ ഒരുപോലെ ബാധിയ്ക്കും.
No comments:
Post a Comment