നാരങ്ങ നീര് നാരങ്ങ നീര് മുഖത്തെ ബ്രൗണ്‍ പാടുകള്‍ നീക്കാന്‍ ഏറെ അനുയോജ്യമാണ്. മെലാസ്മ, ചുണങ്ങ് എന്നിവയ്ക്കും ഇത് ഫലപ്രദമാണ്. ഒരു കോട്ടണ്‍ ബോള്‍ നാരങ്ങ നീരില്‍ മുക്കി പാടുള്ളിടത്ത് തേച്ച് പതിനഞ്ച് മിനുട്ടിന് ശേഷം കഴുകുക. കറുത്ത പാടുകള്‍ മങ്ങുകയും ചര്‍മ്മത്തിന് ശോഭ ലഭിക്കുകയും ചെയ്യും.
നാരങ്ങനീരും തക്കാളി ജ്യൂസും നാരങ്ങനീരും തക്കാളി ജ്യൂസും കലര്‍ത്തി മുഖത്ത് തേച്ചാല്‍ മുഖത്തെ ഇരുണ്ട നിറവും, പാടുകളും, ചുണങ്ങും, നിറവ്യത്യാസങ്ങളും മാറി തിളക്കം ലഭിക്കും. മുഖത്തെ തവിട്ട് നിറമുള്ള പാടുകള്‍ നീക്കാന്‍ മികച്ച ഒരു മാര്‍ഗ്ഗമാണിത്
ഉള്ളി നീര് ഒരു ടേബിള്‍സ്പൂണ്‍ ഉള്ളി നീര്, രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ കൂട്ടിക്കലര്‍ത്തി മുഖത്തെ പാടുകളില്‍ തേച്ച് പതിനഞ്ച് മിനുട്ട് ഇരിക്കുക. ശേഷം മുഖം കഴുകാം. ഇത് ഏറെ ഫലപ്രദമായ മാര്‍ഗ്ഗമാണ്
തേന്‍ പുളിച്ച പാല്‍, ക്രീം, തേന്‍ എന്നിവ കൂട്ടിക്കലര്‍ത്തി മുഖത്ത് തേച്ച് പിടിപ്പിക്കുക. കഴുത്ത്, കൈകള്‍, കാലുകള്‍ എന്നിവിടങ്ങളിലും ഇത് തേയ്ക്കാം. കറുത്ത കലകളും, തവിട്ട് പാടുകളും നീക്കാന്‍ ഇത് സഹായിക്കും
മുള്ളങ്കി മുഖത്തെ തവിട്ട് പാടുകള്‍ നീക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് മുള്ളങ്കി ജ്യൂസ്. ഇത് ദിവസവും മുഖത്ത് തേച്ച് പത്തുമിനുട്ടിന് ശേഷം കഴുകുക. മികച്ച ഫലം ലഭിക്കും.
ഓറഞ്ച് നീര്, നാരങ്ങനീര്, ഉണക്കമുന്തിരി നീര്, അയോമോദകച്ചെടി നീര് എന്നിവ തുല്യമായി ചേര്‍ത്ത് തയ്യാറാക്കിയ മിശ്രിതം ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് പാടുകളുള്ളിടത്തും, കഴുത്തിലും തേക്കുക. മുപ്പത് മിനുട്ടിന് ശേഷം മുഖം കഴുകുക. ഇത് മുഖത്തെ കലകളും, നിറഭേദങ്ങളും നീക്കാന്‍ വളരെ ഫലപ്രദമാണ്.
മഞ്ഞക്കടുക് അരച്ച് പാലില്‍ ചേര്‍ത്ത് ഒരു ക്രീമാക്കി മുഖത്ത് പുരട്ടുക. ഇരുപത് മിനുട്ടിന് ശേഷം ഇത് കഴുകിക്കളയുക.
സ്ട്രോബറിയും ആപ്രിക്കോട്ടും മികച്ച ഒരു പരിഹാരമാര്‍ഗ്ഗമാണ്. ഇവ രണ്ടും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കി പാടുകളില്‍ പുരട്ടുക. എല്ലാത്തരം പാടുകളെയും ഇത് മാറ്റാന്‍ സഹായിക്കും.
ഒരു കപ്പ് രക്തചന്ദനപ്പൊടി, ചന്ദനപ്പൊടി, അരകപ്പ് ഓട്ട്മീല്‍, അല്പം പാല്‍, റോസ് വാട്ടര്‍, എന്നിവയുമായി ചേര്‍ത്ത് ക്രീം തയ്യാറാക്കുക. ഇത് ബ്രഷ് ഉപയോഗിച്ച് ആഴ്ചയില്‍ മൂന്ന് തവണ മുഖത്ത് തേയ്ക്കുക. പാടുകള്‍ പതിയെ അപ്രത്യക്ഷമാകുന്നത് കാണാം.
തക്കാളി ജ്യൂസ്, ബട്ടര്‍ മില്‍ക്ക് എന്നിവ മിക്സ് ചെയ്തുണ്ടാക്കുന്ന ക്രീം ഏറെ ഫലപ്രദമാണ്. നാല് ടേബിള്‍ സ്പൂണ്‍ ബട്ടര്‍മില്‍ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ തക്കാളി ജ്യൂസുമായി മിക്സ് ചെയ്യുക. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക
ഒരു ടേബിള്‍സ്പൂണ്‍ ഉള്ളിനീരും ഒരു സ്പൂണ്‍ വെളുത്തുള്ളി നീരും കലര്‍ത്തി മുഖത്തെ പാടുകളില്‍ തേക്കുക. പതിനഞ്ച് മിനുട്ട് ഇത് ഉണങ്ങാനായി അനുവദിക്കുക. ചര്‍മ്മത്തിന്‍റെ ഇരുളലും, പാടുകളും പതിയെ കുറയും
ഉരുളക്കിഴങ്ങ് ജ്യൂസാക്കി മുഖത്തെ പാടുകളില്‍ തേക്കാം. പതിനഞ്ച് - ഇരുപത് മിനുട്ടിന് ശേഷം ഇത് കഴുകാം. മികച്ച ഫലം ഇതുവഴി ലഭിക്കും.
മുഖത്ത് തവിട്ട്, മഞ്ഞ, ചുവുപ്പ് പാടുകളില്‍ നിന്ന് മുക്തി കിട്ടാന്‍ കറ്റാര്‍വാഴ മികച്ച ഒരു മരുന്നാണ്. കറ്റാര്‍വാഴയുടെ നീരോ ജെല്ലോ മുഖത്ത് പാടുകളുള്ളിടത്ത് തേക്കുക. നീര് പഴയാതാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് ദിവസം രണ്ട് പ്രാവശ്യം ചെയ്യാം. വീട്ടില്‍ ചെയ്യാവുന്ന പ്രതിവിധികളില്‍ ഏറെ ഫലം തരുന്ന ഒന്നാണിത്
എളുപ്പത്തില്‍ ചെയ്യാവുന്ന മറ്റൊരു മാര്‍ഗ്ഗമാണ് ചന്ദനപൊടി വെള്ളത്തില്‍ കലക്കി മുഖത്ത് തേക്കുന്നത്. സൂര്യതാപം കൊണ്ടുള്ള പാടുകള്‍, ലിവര്‍ സ്പോട്ട് തുടങ്ങിയവയെല്ലാം ഇതുവഴി ഭേദമാകും.
വിറ്റാമിന്‍ ഇ ഓയില്‍ മുഖത്ത് തേച്ചും പാടുകള്‍ ഭേദമാക്കാം. വിറ്റാമിന്‍ ഇ ഓയില്‍ മുഖത്ത് തേച്ച് മസാജ് ചെയ്യുക. ഇത് മുഖക്കുരുവിന്‍റെ പാടുകളും, കലകളും മങ്ങാന്‍ സഹായിക്കും
ആപ്പില്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ പാടുകള്‍ നീക്കാന്‍ സഹായിക്കുന്നതാണ്. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും തേനും ചേര്‍ത്ത് ദിവസവും കുടിക്കുക.
ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങനീര്, കറ്റാര്‍ വാഴ നീര്, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ കാല്‍കപ്പ് തൈരില്‍ ചേര്‍ക്കുക. ഇത് മുഖത്ത് പാടുകളുള്ളിടത്ത് തേക്കുക. മുപ്പത് മിനുട്ടിന് ശേഷം മുഖം കഴുകാം. മുഖത്തെ പാടുകള്‍ മങ്ങാന്‍ ഈ മിശ്രിതം സഹായിക്കും
മുഖത്തെ പാടുകള്‍ , ചുണങ്ങ്, ചര്‍മ്മത്തിലെ ഇരുണ്ട നിറം എന്നിവ മാറ്റാന്‍ ഒരു മാര്‍ഗ്ഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ദിവസവും 6-8 ഗ്ലാസ്സ് വെള്ളം കുടിക്കുക. ഇത് ഉപദ്രവകാരികളായ ടോക്സിനുകളെ പുറന്തള്ളി ചര്‍മ്മത്തിന്‍റെ സ്നിഗ്ധത നിലനിര്‍ത്തുകയും പാടുകള്‍ മങ്ങിപ്പോകാന്‍ സഹായിക്കുകയും ചെയ്യും.
No comments:
Post a Comment