മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് രക്തസമ്മർദ്ദം. ശരിയായ സമയത്ത് തിരിച്ചറിഞ്ഞ് നിയന്ത്രിക്കാൻ ശ്രമിച്ചില്ലെങ്കിൽ ആകെ പ്രശ്നമാകും. ബി.പി കൂടിയാൽ പക്ഷാഘാതം ഉൾപ്പെടെ പലതും ഉണ്ടാകും. ബി.പിയുടെ ലക്ഷണങ്ങൾ പലതും തിരിച്ചറിയുന്നില്ല എന്നതാണ് ഏറെ അപകടം. ഭക്ഷണനിയന്ത്രണം ശീലിച്ചാൽ വളരെ എളുപ്പത്തിൽ ബി.പി കുറയ്ക്കാനാവും. ഒപ്പം ചില ഭക്ഷണശീലങ്ങളും.
1, വാഴപ്പഴം..
ബി.പി കുറയ്ക്കാൻ ഏറ്റവും നല്ല മാർഗ്ഗമായി വിദഗ്ദ്ധൻ പറയുന്നത് വാഴപ്പഴം പതിവായി ഉപയോഗിക്കുകയാണ്. ഇതിലുള്ള പൊട്ടാസ്യമാണ് ബി.പിയെ നിയന്ത്രിക്കാൻ സഹായിക്കുന്നത്. എളുപ്പത്തിൽ കുറഞ്ഞ വിലയിൽ എവിടെയും ലഭ്യമാകുന്നതാണ് വാഴപ്പഴം...
2,തണ്ണിമത്തൻ...
ചൂടുകാലത്ത് മാത്രം ഉപയോഗിക്കാൻ പറ്റിയ ഒന്ന് എന്നാണ് തണ്ണിമത്തനെ പലരും കണക്കാക്കുന്നത്. എന്നാൽ ഇത് തികച്ചും തെറ്റാണ്. ഹൃദയാരോഗ്യം നൽകുന്ന ഏറ്റവും നല്ല ആഹാരങ്ങളിൽ ഒന്നാണ് തണ്ണി മത്തൻ. നാരുകളും വിറ്റാമിൻ എയും പൊട്ടാസ്യവും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ബി.പി കുറയ്ക്കാൻ സഹായിക്കുന്നവയാണ്.
3,ഓറഞ്ച്...
വിറ്റാമിൻ സിയുടെ കലവറയായ ഓറഞ്ച് ബി.പി കുറയ്ക്കാൻ വളരെ നല്ലതാണ്. ദിവസവും ഒരു ഗ്ളാസ് ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ബി.പിയുള്ളവർക്ക് ഗുണം ചെയ്യും. ഓറഞ്ച് കഴിക്കുന്നതും പ്രയോജനം ചെയ്യും. ഓറഞ്ചിൽ ഫൈബറും ധാരാളമുണ്ട്.
4,ഡാർക്ക് ചോക്ളേറ്റ്...
ഒരു ചെറിയ കഷണം ഡാർക്ക് ചോക്ളേറ്റ് കഴിച്ചാൽ ബി.പിയെ ഒരുപരിധിവരെ നിയന്ത്രിച്ചുനിറുത്താമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായം. ഡാർക്ക് ചോക്ളേറ്റിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. പക്ഷേ, കൂടുതൽ തിന്നാൽ സംഗതി വഷളാകും.
5,ചീര...
ചീര ആഹാരത്തിൽ പതിവാക്കുന്നതിലൂടെ ബി.പി കുറയ്ക്കാൻ കഴിയുമെന്നാണ് വിഗദ്ധരുടെ അഭിപ്രായം. നാരുകളുടെയും പൊട്ടാസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും കലവറയാണ് ചീര.ഇതുതന്നെയാണ് ഇതിന്റെ കേമത്തവും.
6,മധുരക്കിഴങ്ങ്...
പൊട്ടാസ്യത്തിന്റെ കലവറയാണ് മധുരക്കിഴങ്ങ്. ഇത് പതിവായി കഴിക്കുന്നത് രക്തത്തിലെ സോഡിയത്തിന്റെ അളവിനെ നിയന്ത്രിച്ചുനിറുത്താൻ സഹായിക്കുന്നു. മുന്തിരി ജ്യൂസ് പതിവായി കഴിക്കുന്നതും ബി.പി കുറയ്ക്കാൻ സഹായിക്കുന്നു.
കടപ്പാട്:കേരള കൗമുദി...
ചികിത്സ ഉയര്‍ന്ന രക്ത സമര്‍ദ്ദം ചികിത്സിക്കുന്നതിനായി ആഹാര നിയന്ത്രണം അത്യാവശ്യമാണ്.ഭക്ഷണത്തില്‍ ഉപ്പ് കുറയ്ക്കുകയോ പൂര്‍ണ്ണമായും ഒഴിവാക്കുകയോ വേണം. ചൂട് കൂടിയതും മസാല ചേര്‍ത്തതുമായ ഭക്ഷനവും ഒഴിവാക്കേണ്ടതുണ്ട്. കടുകെണ്ണ,ഒലീവ് എണ്ണ എന്നിവ ഉപയോഗിക്കാം.എരുമപ്പാല്‍ വര്‍ജ്ജിക്കേണ്ടതാണ്.നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹനത്തിന് സഹായകമാകും.ഇലക്കറികള്‍ ധാരാളം കഴിക്കുക. പാവയ്ക്ക, മുരിങ്ങക്ക എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.ചേമ്പ് നന്നല്ല.എന്നാല്‍, മത്തങ്ങ കഴിക്കുന്നത് പ്രയോജനപ്രദമാണ്. ഫലവര്‍ഗ്ഗങ്ങളില്‍ നേന്ത്രപ്പഴം, ഓറഞ്ച്,പേരയ്ക്ക, ആപ്പിള്‍ എന്നിവ കഴിക്കുന്നത് ഗുണകരമാണ്.ഉണങ്ങിയ പഴങ്ങളും ബദാം എന്നിവയും പ്രയോജനം ചെയ്യും.മധുരപലഹാരങ്ങളും ചോക്‍ളേറ്റുകളും ഒഴിവാക്കണം.മാംസാഹാരം വര്‍ജ്ജിക്കേണ്ടതാണ്.എന്നാല്‍, മത്സ്യം കഴിക്കുന്നത് ഗുണകരമാണ്. ആയുര്‍വേദത്തില്‍ സര്‍പ്പഗന്ധി ചേര്‍ന്ന മരുന്നുകളാണ് സാധാരണ രക്തസമ്മര്‍ദ്ദത്തിന് നല്‍കുന്നത്. അലോപ്പതിയിലും സര്‍പ്പഗന്ധി ഉപയോഗിക്കുന്നുണ്ട്.
No comments:
Post a Comment