രൂക്ഷമായ തലവേദന, ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദ്ദം, അപസ്മാരം, മതിഭ്രമം, ഭ്രാന്ത് എന്നിവയ്ക്കുള്ള ചികിത്സ (ധാര)
സസ്യ എണ്ണകള്‍, ഔഷധക്ഷീരം, ദ്രവങ്ങള്‍ എന്നിവ നെറ്റിയിലും ശരീരമാസകലവും പ്രത്യേക രീതിയില്‍ ഒഴിക്കുന്നു. കണ്ണ്, ചെവി, ത്വക്ക് എന്നിവയെ ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഊര്‍ദ്ധ്വംഗധാര, ഓര്‍മ്മക്കുറവ്, അസഹനീയമായ തലവേദന, ഭ്രാന്ത് എന്നിവയാല്‍ വിഷമിക്കുന്നവര്‍ക്ക് തക്രധാര, ശിരസ്സിനും ശരീരത്തിനും ഒരു പോലെ ആവശ്യമായ സര്‍വാംഗധാര എന്നിങ്ങനെ ധാരകള്‍ തന്നെ പലവിധം.
സന്ധിവാതം, രക്താര്‍ബുദം തുടങ്ങിയവയ്ക്കുള്ള ചികിത്സ (സ്‌നേഹപാനം) :ഔഷധങ്ങള്‍ ചേര്‍ത്ത നെയ്യ് ആന്തരികമായി സേവിക്കാന്‍ നല്‍കുന്നു. നിശ്ചിത ഇടവേളകളില്‍ നെയ്യുടെ അളവ് കൂട്ടുന്നു.
നാസാരന്ധ്രം, വായ്, തൊണ്ട എന്നിവയുടെ വരള്‍ച്ച, ശക്തമായ തലവേദനകള്‍, മുഖസ്തംഭനം, തലയുടെ എരിച്ചില്‍ എന്നീ രോഗങ്ങള്‍ക്കുള്ള ചികിത്സ (ശിരോവസ്തി) :ശിരസ്സില്‍ ഉറപ്പിച്ചിട്ടുള്ള ഒരു തോല്‍തൊപ്പിക്കുള്ളിലേക്ക് ഭിഷഗ്വരന്റെ നിര്‍ദ്ദേശാനുസരണം നിശ്ചിത ഇടവേളകളില്‍ ഇളം ചൂടുള്ള സസ്യഎണ്ണകള്‍ ഒഴിക്കുന്നു.
പിടലിവേദന, സന്ധിരോഗങ്ങള്‍, വാതം, പക്ഷാഘാതം, പക്ഷവാതം, നാഡീക്ഷയം, നാഡീരോഗങ്ങള്‍ എന്നിവയ്ക്കുള്ള ചികിത്സ (പിഴിച്ചില്‍) :ഇളം ചൂടില്‍ ഔഷധസസ്യ എണ്ണകള്‍ ലിനനില്‍ മുക്കി ശരീരമാസകലം പുരട്ടുന്നു. പ്രതിദിനം ഒന്നോ ഒന്നരയോ മണിക്കൂര്‍ ഇടവിട്ട് ഏഴു മുതല്‍ ഇരുപത്തിയൊന്നു ദിവസം പരിശീലനം സിദ്ധിച്ചതിരുമ്മലുകാരാണ് ഇത് ചെയ്യുന്നത്.
പക്ഷവാതം, പക്ഷാഘാതം, പൊണ്ണത്തടി, സന്ധിവേദന എന്നിവയ്ക്കുള്ള ചികിത്സ (ഉദ്‌വര്‍ത്തനം) :ചൂര്‍ണ്ണങ്ങള്‍ ഉപയോഗിച്ചുള്ള ഉഴിച്ചില്‍.
അപകടങ്ങളും ക്ഷതങ്ങളും മൂലം അസ്ഥികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന രോഗങ്ങള്‍ക്കുള്ള ചികിത്സ (മര്‍മ ചികിത്സ) :ശരീരത്തിലെ 107 മര്‍മ്മങ്ങളിലുള്ള ചികിത്സ.
ശ്വസന രോഗങ്ങള്‍ക്കുള്ള ചികിത്സ (നസ്യം) :ശിരസിലും കണ്ഠത്തിലുമുള്ള രോഗജന്യ വസ്തുക്കള്‍ നീക്കം ചെയ്യാന്‍ സസ്യനീരുകളും എണ്ണകളും നാസാരന്ധ്രം വഴി ഉള്ളിലേക്കെത്തിച്ചുള്ള ചികിത്സയാണിത്.
കര്‍ണ്ണരോഗങ്ങള്‍ക്കുള്ള ചികിത്സ (കര്‍ണപൂരണം) :ചെവികള്‍ ശുദ്ധീകരിക്കുന്നതിനും ചെവിയെയും കര്‍ണ്ണപുടത്തെയും ബാധിക്കുന്ന രോഗങ്ങളെ സുഖപ്പെടുത്തുന്നതിനുമായി വിവിധ എണ്ണകള്‍ അഞ്ചു മുതല്‍ പത്തു വരെ മിനിട്ടു നേരം ചെവികളില്‍ ഒഴിക്കുന്നു.
തിമിരത്തെ തടയാനും കാഴ്ച മെച്ചപ്പെടുത്താനും (തര്‍പണം) :തിമിര രോഗത്തെ തടയാനും കാഴ്ചശക്തി വര്‍ധിപ്പിക്കാനും ഫലപ്രദമായ നേത്രചികിത്സ.
പേശികള്‍ക്കും സന്ധികള്‍ക്കുമുണ്ടാകുന്ന വേദന, വാതം, കായികതാരങ്ങള്‍ക്കുണ്ടാകുന്ന മുറിവുകള്‍, ചിലയിനം ത്വക് രോഗങ്ങള്‍ എന്നിവയ്ക്കുള്ള ചികിത്സ (ഞവരക്കിഴി) :മസ്‌ലിനില്‍ പൊതിഞ്ഞ ഞവരക്കിഴികള്‍ ശരീരമാസകലം പ്രയോഗിച്ച് വിയര്‍പ്പിക്കുന്നു.
പ്രത്യേക ശ്രദ്ധയ്ക്ക് : -
- വിശദമായ വിലയിരുത്തലുകള്‍ക്കു ശേഷം ആയുര്‍വേദ ചികിത്സകന്‍ ഓരോ രോഗിക്കുമുള്ള പ്രത്യേക ചികിത്സ തീരുമാനിക്കുന്നു.
- നടുവുവേദന, പേശീവേദന തുടങ്ങിയ ഗുരുതരമല്ലാത്ത ശാരീരിക പ്രശ്‌നങ്ങള്‍ക്കുള്ള ആവികൊള്ളല്‍, പിഴിച്ചില്‍, ഉഴിച്ചില്‍ തുടങ്ങിയ ഹ്രസ്വകാല ചികിത്സകളും ഒരു ആയുര്‍വേദ വിദഗ്ദന്റെ നിര്‍ദ്ദേശ പ്രകാരമാണ് നല്‍കേണ്ടത്.
- സ്ത്രീകള്‍ക്ക് ഉഴിച്ചിലിനും ഇതര ചികിത്സകള്‍ക്കുമായി വനിതാ ചികിത്സകരുണ്ടാവും.
- ചില ആയുര്‍വേദ ചികിത്സാവിധികള്‍ വൃദ്ധര്‍, ശിശുക്കള്‍, ഹൃദ്‌രോഗികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് ഉചിതമായിരിക്കില്ല.
- നിങ്ങള്‍ക്ക് ഹൃദ്‌രോഗം, പ്രമേഹം, ആസ്ത, രക്തസമ്മര്‍ദ്ദം, ഗുരുതരമായ ത്വക് രോഗങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ ആയുര്‍വേദ ചികിത്സകനെ ആ വിവരം മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.
- ചികിത്സ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതാണ് ഉചിതം.
No comments:
Post a Comment