ചെറുതല്ല ഈ നാരങ്ങ......------------------------------------ഇത്തിരിപ്പോന്ന വലിപ്പം കണ്ടിട്ട് ആളെ കളിയാക്കേണ്ട. ചെറുനാരങ്ങയ്ക്ക് ഗുണങ്ങള്‍ ഒരുപാടുണ്ട്. മുടിയുടെ സാരമായ പ്രശ്‌നങ്ങള്‍ക്ക് ചെറുനാരങ്ങ ഫലപ്രദമാണ്.
ഒരു കപ്പ് ചെറുനാരങ്ങാനീരില്‍ കാല്‍കപ്പ് ചൂടുവെള്ളവും ഒരു കപ്പ് ഓറഞ്ച് ജ്യൂസും ചേര്‍ത്ത് ഒരു സ്‌പ്രേ ബോട്ടിലില്‍ ഒഴിക്കുക. കുറേശ്ശെയായി മുടിയില്‍ സ്‌പ്രേ ചെയ്യുക. കേടുവന്ന മുടിയിഴകള്‍ നന്നായി വളരുന്നതിന് ഇത് സഹായിക്കും. ഈ മിശ്രിതത്തോടൊപ്പം കണ്ടീഷണര്‍ കൂടി ചേര്‍ത്ത് പുരട്ടിയാല്‍ മുടിയുടെ വരള്‍ച്ച മാറും. ഏതു തരം തലമുടിക്കാര്‍ക്കും ചെറുനാരങ്ങാനീരുകൊണ്ടുള്ള സ്‌പ്രേ ഉപയോഗിക്കാം.
ചെറുനാരങ്ങയും ഓറഞ്ചും ചേര്‍ന്ന മിശ്രിതം കൊണ്ട് മുടിക്ക് നിറം കൊടുക്കാം. ഈ മിശ്രിതത്തില്‍ കോട്ടണ്‍ മുക്കി നിറം കൊടുക്കേണ്ട ഭാഗത്ത് തേച്ചാല്‍ മതി. ഒന്നരമണിക്കൂര്‍ കഴിഞ്ഞ് ഒരിക്കല്‍കൂടി ചെറുനാരങ്ങാനീര് പുരട്ടി വീണ്ടും അര മണിക്കൂര്‍ ഇരിക്കണം. ശേഷം കണ്ടീഷണര്‍ ഉപയോഗിച്ച് തലമുടി നന്നായി കഴുകുക. നിറം മാറി വരാന്‍ മൂന്നോ നാലോ ആഴ്ച വേണ്ടിവരും. ചെറുനാരങ്ങാനീരിനൊപ്പം അല്‍പം മോയിസ്ചറൈസര്‍ ക്രീം മിക്‌സ് ചെയ്ത് പുരട്ടുക. താത്കാലികമായി മുടിയുടെ നിറം മാറ്റാം.
ചെറുനാരങ്ങാനീര് തലയോട്ടിയില്‍ തേച്ചാല്‍ രണ്ടുണ്ട് ഗുണം. താരന്‍ കുറയും. ചെറുനാരങ്ങ നല്ലൊരു കണ്ടീഷണറാണ്. ഓരോ ടേബിള്‍സ്പൂണ്‍ വീതം ഒലീവ് എണ്ണയും, തേനും, ചെറുനാരങ്ങനീരും ചേര്‍ക്കുക. ഈ മിശ്രിതം തലയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ വെക്കുക. 30 മിനിട്ടിനു ശേഷം മുടി നന്നായി കഴുകാം. മുടിക്കു ചേര്‍ന്ന പ്രകൃതിദത്തമായ കണ്ടീഷണറാണിത്. ഒരേ അളവില്‍ ചെറുനാരങ്ങ നീരും വെളിച്ചെണ്ണയും എടുത്തു കാച്ചി തലയില്‍ തേക്കുന്നത് നന്ന്.മുടി വളരാനും വിദ്യയുണ്ട്. ഒരുമുട്ട, അഞ്ച് ടേബിള്‍സ്പൂണ്‍ ഹെന്ന എന്നിവ ഒരു കപ്പ് ഇളം ചൂടുവെള്ളത്തില്‍ ചേര്‍ക്കുക. അതിലേക്ക് ഒരു പകുതി ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് തലയോട്ടിയില്‍ തേക്കുക. രണ്ട് മണിക്കൂറിന് ശേഷം ഷാംപൂ ഇട്ട് കഴുകാം.
നാലു ടേബിള്‍സ്പൂണ്‍ തേങ്ങയുടെ തലപ്പാലും ഒരു ചെറുനാരങ്ങയുടെ നീരും യോജിപ്പിക്കുക. തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്താല്‍ മുടികൊഴിച്ചില്‍ ഭേദപ്പെടും. തലയിലെ രക്തയോട്ടം കൂടും. മുടിക്ക് കട്ടിയും തിളക്കവും ലഭിക്കും.
പ്രകൃതിദത്തമായ ഷാംപൂ ആണ് ചെറുനാരങ്ങനീര്. ചെറു ചൂടുവെള്ളത്തില്‍ സോപ്പ് അലിയിക്കുക. അല്പം ഒലീവ് എണ്ണയും ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് നന്നായി കുലുക്കി ഷാംപൂവായി ഉപയോഗിക്കാം. ഒരാഴ്ചവരെ ഇത് ഉപയോഗിക്കാം.
കറ്റാര്‍വാഴയുടെ നീരും ചെറുനാരങ്ങാനീരും ചേര്‍ന്ന മിശ്രിതം തലയോട്ടിയിലും തലമുടിയിലും തേക്കുക. 15 മിനിട്ടിനു ശേഷം മുടി കഴുകണം. ആഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം ഇങ്ങനെ ചെയ്താല്‍ മുടി കൊഴിച്ചില്‍ മാറും.
No comments:
Post a Comment