മോണയിലെ രക്തസ്രാവം തടയാം
മോണയില്‍ നിന്ന് രക്തം വരുന്ന പ്രശനം അനുഭവിക്കുന്നവര്‍ക്ക് വീട്ടില്‍ തന്നെ അതിന് എളുപ്പത്തില്‍ പരിഹാരം കാണാനാവും. നാരങ്ങ വര്‍ഗ്ഗത്തില്‍പ്പെട്ട പഴങ്ങളും, പാല്‍, പച്ചക്കറികള്‍, ബേക്കിംഗ് സോഡ, ഗ്രാമ്പൂ, ഗ്രാമ്പൂ എണ്ണ, കര്‍പ്പൂരതുളസി, പുതിന ഓയില്‍, ജമന്തി ഓയില്‍, ഉപ്പ് എന്നിവ ഉപയോഗിച്ചും, മോണ മസാജ് ചെയ്യുക, പുകവലി, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക വഴിയും മോണയിലെ രക്തം വരവ് തടയാം. മോണയില്‍ നിന്ന് രക്തം വരുന്നത് ചികിത്സിക്കേണ്ടുന്ന അവസ്ഥയാണ്. ഈ സമയത്ത് മോണ വീര്‍ക്കുകയും, കട്ടിയുള്ള ഭക്ഷണസാധനങ്ങള്‍ ചവയ്ക്കുമ്പോള്‍ രക്തം വരുകയും ചെയ്യും. വായിലെ ശുചിത്വക്കുറവാണ് ഈ പ്രശ്നത്തിന് പിന്നിലെ പ്രധാന കാരണം. എന്നാല്‍ ഗര്‍ഭം, വിറ്റാമിന്‍ കുറവ്, ലുക്കീമിയ, രക്തപിത്തം, അണുബാധ എന്നിവയും രോഗത്തിന് കാരണമാകും. ഏതാനും ആഴ്ചകളിലെ വീട്ടുചികിത്സ കൊണ്ട് തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണാനാവും. മോണയില്‍ നിന്ന് രക്തം വരുന്നത് സാധാരണ ഗതിയില്‍ സ്ഥിരമായുണ്ടാവും. പ്ലേറ്റ്ലെറ്റ് തകരാറ്, ലുക്കീമിയ തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളാലും മോണയില്‍ നിന്ന് രക്തം വരാം. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ മോണപഴുപ്പും, കഠിനമായ വേദനയും ഉണ്ടാവുകയും ചെയ്യും. മോണയില്‍ നിന്ന് രക്തം വരുന്നത് പല തരത്തിലും തിരിച്ചറിയാം. പല്ലുതേക്കുമ്പോളോ, തുപ്പുമ്പോളോ, ഉമിനീരില്‍ രക്തത്തിന്‍റെ അംശം കാണാം. നാര്കൂടുതലായടങ്ങിയതോ, കടുപ്പം കൂടിയതോ ആയ ഭക്ഷണ സാധനങ്ങള്‍ കഴിക്കുമ്പോഴും രക്തം വരാം. വായ്നാറ്റവും ഇതിന്‍റെ ലക്ഷണമാണ്. ഇതിന്റെ പ്രതിവിധികള്‍ അറിയൂ,
നാരങ്ങ വര്‍ഗ്ഗത്തിലുള്ള പഴങ്ങള്‍ വിറ്റാമിന്‍ സിയുടെ കുറവ് മോണയില്‍ നിന്നുള്ള രക്തസ്രാവത്തിനുള്ള പ്രധാന കാരണമാണ്. ഓറഞ്ച്, നാരങ്ങ തുടങ്ങിയവയും, കാബേജ്, കോളിഫ്ലവര്‍ എന്നിവയും വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയവയായതിനാല്‍ ഇവ കഴിക്കുന്നത് വഴി രോഗശമനം
പാല്‍ കാല്‍സ്യം ധാരാളമായി അടങ്ങിയതാണ് പാല്‍. പാല്‍ കഴിക്കുന്നത് വഴി മോണകളെ ശക്തിപ്പെടുത്താം. പതിവായി പാല്‍ ഉപയോഗിച്ചാല്‍ പ്രശ്നപരിഹാരം ലഭിക്കും.
പച്ചക്കറികള്‍
പച്ചക്കറികള്‍ വേവിക്കാതെ തന്നെ ചവച്ചരച്ച് കഴിക്കുക. ഇതു വഴി പല്ല് വൃത്തിയാവുകയും മോണകളിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് എല്ലാ ദിവസവും തുടരുക.
ക്രാന്‍ബെറി
ക്രാന്‍ബെറിയും, ഗോതമ്പ്ചെടിയുടെ ഇലയുടെ നീരും മോണയിലെ രക്തസ്രാവത്തിന് പരിഹാരം നല്കും. ക്രാന്‍ബെറി ജ്യൂസിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങള്‍ മോണയിലെ അണുക്കളെ നീ്ക്കം ചെയ്യും.
ബേക്കിംഗ് സോഡ
വിരലുപയോഗിച്ച് ബേക്കിംഗ് സോഡ മോണയിലേക്ക് വെയ്ക്കാം. ബേക്കിംഗ് സോഡ ഉമിനീരിലെ ആസിഡുമായി പ്രവര്‍ത്തിച്ച് ബാക്ടീരിയകളെ ഇല്ലാതാക്കും.
ഗ്രാമ്പൂ ഗ്രാമ്പൂ വായിലിട്ടിരിക്കുകയോ, അല്ലെങ്കില്‍ ചവയ്ക്കുകയോ ചെയ്യാം. അതല്ലെങ്കില്‍ ഗ്രാമ്പൂ ഓയില്‍ മോണയില്‍ പുരട്ടാം. പല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ പണ്ടുകാലം മുതലേ ഉപയോഗിക്കുന്ന ഒരൗഷധമാണ് ഗ്രാമ്പൂ.
തുളസി,പുതിനയെണ്ണ
പല്ല് തേക്കുമ്പോള്‍ പുതിനയെണ്ണയോ, തുളസി നീരോ ഉപയോഗിക്കാം. ഇതുവഴി വായ വൃത്തിയുള്ളതും, അണുവിമുക്തവുമാകും.
ജമന്തിപ്പൂകാലെന്‍ഡുല എന്ന സൂര്യകാന്തിയിനത്തിന്‍റെ ഇലയോ, ജമന്തിപ്പൂവില്‍ നിന്ന് നിര്‍മ്മിക്കുന്നതോ ആയ ചായയോ കുടിച്ചാല്‍ മോണയില്‍ നിന്നുള്ള രക്തസ്രാവം നില്‍ക്കും.
ഉപ്പുവെള്ളം പല്ല് തേച്ച് കഴിഞ്ഞ ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ അല്പം ഉപ്പുചേര്‍ത്ത് വായില്‍കൊള്ളുക. വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണിത്.
മസാജിങ്ങ് പല്ല് തേച്ചതിന് ശേഷം വിരലുപയോഗിച്ച് മോണയില്‍ മസാജ് ചെയ്യുക. ഇതുവഴി രക്തയോട്ടം വര്‍ദ്ധിക്കുകയും, മോണകള്‍ ശക്തിപ്പെടുകയും രക്തം വരുന്നത് കുറയുകയും ചെയ്യും.
കൊഴുപ്പ് കുറയ്ക്കുക
കൊഴുപ്പ് ധാരാളമടങ്ങിയതും, മസാലകള്‍ ചേര്‍ത്തതും,കടുപ്പമുള്ളതുമായ ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് പല്ലിലെ പോടുകളില്‍ അവ അടിയാനും മോണപഴുപ്പിനും, രക്തസ്രാവത്തിനും കാരണമാകും. അധികം കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
പുകവലി ഒഴിവാക്കുക പുകവലി വഴി വായില്‍ ചിലതരം ബാക്ടീരിയകള്‍ വളരാന്‍ ഇടയാകും. വായില്‍ ബാക്ടീരിയകളില്ലാത്ത നിലയിലായിരിക്കാന്‍ പുകവലി ഒഴിവാക്കുക.
No comments:
Post a Comment