തേന്‍ തേന്‍ അലര്‍ജിയെ ചെറുക്കാനുള്ള നല്ല ഒരു ഒൗഷധമാണ്. പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന തേനാണ് പ്രതിരോധ സംവിധാനത്തെ ഉദ്ദീപിച്ച് അലര്‍ജിയെ ചെറുക്കാന്‍ നല്ലത്.
ആപ്പിള്‍, ഉള്ളി ആപ്പിള്‍, ഉള്ളി എന്നിവ ധാരാളമായി കഴിക്കുക. ഇതോടൊപ്പം കട്ടന്‍ചായയും ശീലമാക്കുക. ഇവയില്‍ അടങ്ങിയിരിക്കുന്ന ക്വര്‍സെറ്റെയിന്‍ എന്ന ആന്‍റി ഓക്സിഡന്‍റ് ഹിസ്റ്റമിന്‍ ഉല്‍പ്പാദനത്തെ കുറക്കുകയും അതുവഴി അലര്‍ജി ലക്ഷണങ്ങള്‍ കുറയുകയും ചെയ്യുന്നു.
വൈറ്റമിന്‍ സി വൈറ്റമിന്‍ സി നല്ളൊരു പ്രകൃതിദത്ത ആന്‍റി ഹിസ്റ്റമിന്‍ ആണ്. ഭക്ഷണത്തില്‍ വൈറ്റമിന്‍ സിയുടെ അളവ് കൂട്ടിയാല്‍ അലര്‍ജിയെ മറികടക്കാന്‍ സഹായകരമാകും
തക്കാളി കുരുവുള്ള മുന്തിരിച്ചാറ്, പഴം, ആപ്പിള്‍, തക്കാളി, കാരറ്റ്, ഉള്ളി എന്നിവ ധാരാളം കഴിക്കുക. ഇവയില്‍ അടങ്ങിയ പ്രകൃതിദത്ത ആന്‍റി ഓക്സിഡന്‍റുകള്‍ അലര്‍ജി പ്രതിരോധത്തിന് നല്ലതാണ്
ഉപ്പുവെള്ളം അലര്‍ജി മൂലം തൊണ്ടയിലുള്ള ബുദ്ധിമുട്ടുകള്‍ മാറാന്‍ ഉപ്പുവെള്ളം കൊള്ളുക.
അലര്‍ജിക്ക് റിയാക്ഷന് കാരണമാകുന്ന രാസവസ്തുക്കളുടെ ഉല്‍പ്പാദനം തടയാന്‍ ഒമേഗാ ത്രീ ഫാറ്റി ആസിഡിന് കഴിയും. മത്തിപോലുള്ള ചെറു മീനുകളിലും അക്രോട്ട് പഴം, മീനെണ്ണ തുടങ്ങിയവയില്‍ ഒമേഗാ ത്രീ ധാരാളമായി അടങ്ങിയിട്ടുണ്ട്.
അലര്‍ജിയില്‍ നിന്ന് ആശ്വാസമേകുന്ന ആന്‍റി ഹിസ്റ്റമിന്‍ ഗ്രീന്‍ ടീയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു ദിവസം 12 കപ്പ് ഗ്രീന്‍ ടീ കഴിച്ചാല്‍ അലര്‍ജിയില്‍ നിന്ന് ആശ്വാസം ലഭിക്കും
അലര്‍ജി മൂലമുള്ള ചൊറിച്ചില്‍ മാറ്റാന്‍ ആപ്പിള്‍ സൈഡര്‍ വിനാഗിരി ഉപയോഗിച്ചാല്‍ മതി. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ അല്ളെങ്കില്‍ വെള്ളത്തില്‍ ലയിപ്പിച്ച ശേഷം അലര്‍ജി ബാധിത പ്രദേശങ്ങളില്‍ പുരട്ടുകയോ ചെയ്യണം. ബാക്ടീരിയകളെയും രോഗാണുക്കളെയും അകറ്റാന്‍ ഇത് സഹായകരമാണ്.
അലര്‍ജിക്ക് തേന്‍ പോലെ ഫലപ്രദമായ ഒന്നാണ് ഇഞ്ചി. ഹിസ്റ്റമിന്‍ ഉല്‍പ്പാദനത്തെ കുറക്കുന്നതിനൊപ്പം കഫക്കെട്ട് മാറ്റാനും ഇത് സഹായകരമാണ്. ചായ തിളപ്പിക്കുമ്പോള്‍ ഇഞ്ചി ഇടുകയോ അല്ളെങ്കില്‍ തേനിനൊപ്പം കഴിക്കുകയോ ചെയ്യാം.
വൈറല്‍ പ്രതിരോധ സ്വഭാവമുള്ളതിനാല്‍ അലര്‍ജി പ്രതിരോധത്തിന് വെളുത്തുള്ളി നല്ല മരുന്നാണെന്ന് പറയാം. പാചകം ചെയ്തതിനേക്കാള്‍ പച്ചയാണ് നല്ലത്. ഒരു ദിവസം 34 വെളുത്തുള്ളികള്‍ തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ അലര്‍ജിക്ക് നല്ളൊരളവ് വരെ ആശ്വാസ്യമാകും
No comments:
Post a Comment