Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Monday, 2 February 2015

തേനും കറുവപ്പട്ടയും;ഒരു മാന്ത്രിക മിശ്രിതം

കൊളസ്ട്രോള്‍ ഹൃദയ രോഗങ്ങള്‍ അമിതവണ്ണംവാര്‍ദ്ധക്യരോഗങ്ങള്‍ ചര്‍മ്മരോഗങ്ങള്‍ സന്ധിരോഗങ്ങള്‍ (ആര്‍ത്രിറ്റിസ്)മൂത്രാശയ അണുബാധഇന്ഫ്ലുവന്‍സാ തൊണ്ട വേദനമുഖക്കുരു ദഹനക്കുറവ്ഗ്യാസ്ട്രബിള്‍വായ്നാറ്റം തുടങ്ങി അനേകം രോഗങ്ങള്‍ ഈ മിശ്രിതം സുഖപ്പെടുത്തും.

കറുവപ്പട്ട-തേന്‍ മിശ്രിതം അനേകം രോഗാവസ്ഥകള്‍ക്ക് ഫലപ്രദമായ ചികിത്സയാണെന്ന് സമീപകാല പഠനങ്ങള്‍ തെളിയിക്കുന്നു. മധുരമുള്ളതാണെങ്കിലും നിശ്ചിത അളവിലും സമയക്രമത്തിലും സേവിച്ചാല്‍ പ്രമേഹരോഗികള്‍ക്കും തേന്‍ ഉപയോഗിക്കാമെന്ന് ആധുനിക വൈദ്യശാസ്ത്രവും സമ്മതിച്ചു തുടങ്ങിയിരിക്കുന്നു. 

********പ്രത്യേക മുന്നറിയിപ്പ്: കറുവപ്പട്ടയുടെ അതെ രൂപവും രുചിയും ഗന്ധവുമുള്ള കാസിയ (Cassia) എന്ന ഒരു മരത്തൊലിയാണ് ഇപ്പോള്‍ അധികവും കറുവപ്പട്ടയുടെ പേരില്‍ മാര്‍ക്കെറ്റില്‍ ലഭ്യമായിട്ടുള്ളത്. കാസിയയുടെ ദീര്‍ഘകാല ഉപയോഗം വൃക്കസംബന്ധമായ രോഗങ്ങള്‍ക്കും മറ്റും കാരണമാവുമെന്ന് പറയപ്പെടുന്നു. ആയതിനാല്‍ യഥാര്‍ത്ഥ കറുവപ്പട്ടയും ശുദ്ധ തേനീച്ചത്തേനുമാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്തുക. ********

കറുവപ്പട്ട-തേന്‍ മിശ്രിതത്തിന്‍റെ ദൈനന്തിന ഉപയോഗം ഫലപ്രദമായി തടയുന്ന അനേകം രോഗങ്ങളില്‍ ചിലത് താഴെ: 

ഹൃദ്രോഗം

കറുവപ്പട്ട പൌഡറും തേനും ചേര്‍ത്തു കുഴമ്പ് രൂപത്തിലാക്കി ജാമിനു പകരം ടോസ്റ്റ് സാന്റ്വിച്ച് തുടങ്ങിയവയില്‍ ചേര്‍ത്ത് പ്രാതലിന് സേവിച്ചാല്‍ കൊളസ്ട്രോള്‍ നന്നായി കുറയുകയും ഹൃദയാഘാത സാധ്യത വളരെയേറെ കുറയുകയും ചെയ്യും. നേരത്തെ ഹൃദയാഘാതമുണ്ടായവര്‍ക്കും അടുത്തൊരു അറ്റാക്കിന് മുമ്പുള്ള കാലദൈര്‍ഗ്യം വളരെ വര്‍ദ്ധിക്കുന്നു. 

വാര്‍ദ്ധക്യത്തോടെ ആര്‍ട്ടറികളുടെയും ധമനികളുടെയും മാര്‍ദ്ധവവും ബലവും കുറയുകയും ബ്ലോക്കുകള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുകയും ചെയ്യുന്നുവെന്നും; തേനും കറുവപ്പട്ടയും സേവിക്കുന്നത് ആര്‍ട്ടറികളെയും ധമനികളെയും ബലപ്പെടുത്തി ഹൃദ്രോഗസാധ്യത ഫലപ്രദമായി തടയുന്നതായും അമേരിക്കയിലെയും കാനഡയിലെയും അനേകം നഴ്സിംഗ്ഹോമുകളില്‍ നടന്ന പരീക്ഷണങ്ങളില്‍ വ്യക്തമായി. 

ആര്‍ത്രിറ്റിസ് - സന്ധിരോഗങ്ങള്‍ 

ഒരു കപ്പു ചൂടുവെള്ളത്തില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ തേനും ഒരു ചെറിയ ടീസ്പൂണ്‍ കറുവപ്പട്ട പൊടിയും കലര്‍ത്തി സ്ഥിരമായി കഴിച്ചാല്‍ എത്ര പഴകിയ ആര്‍ത്രിറ്റിസ് രോഗവും സുഖപ്പെടുത്താം.

കോപ്പന്‍ഹെഗന്‍ സര്‍വ്വകലാശാലയിലെ ഡോക്ടര്‍മാര്‍ 200 രോഗികളില്‍ നടത്തിയ ഒരു ഗവേഷണത്തില്‍, പ്രാതലിന് മുമ്പ് ഒരു ടേബിള്‍ സ്പൂണ്‍ തേനും അര ടീസ്പ്പൂണ്‍ കറുവപ്പട്ടപൊടിയും നല്‍കിയപ്പോള്‍ 73 രോഗികള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ വേദന പൂര്‍ണ്ണമായും ശമിക്കുകയും, ഒരു മാസത്തിനുള്ളില്‍ എല്ലാ രോഗികളും വേദനയില്ലാതെ സ്വാഭാവികമായി എഴുന്നേറ്റു നടന്നു തുടങ്ങുകയും ചെയ്തു. 

മൂത്രാശയ അണുബാധ: 

ഒരു ഗ്ലാസ്‌ ചെറു ചൂട്വെള്ളത്തില്‍ രണ്ടു ടീസ്പൂണ്‍ കറുവപ്പട്ടപൊടിയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് സേവിച്ചാല്‍ മൂത്രാശയ അണുബാധ സുഖപ്പെടും. 

കൊളസ്ട്രോള്‍ 

പതിനാറ് ഓണ്‍സ് ചായയില്‍ രണ്ടു ടീസ്പ്പൂണ്‍ തേനും മൂന്നു ടീസ്പ്പൂണ്‍ കറുവപ്പട്ട പോടിയും ചേര്‍ത്ത് ഒരു കൊളസ്ട്രോള്‍ രോഗിക്ക് നല്‍കിയപ്പോള്‍ 2 മണിക്കൂറിനുള്ളില്‍ രക്തത്തിലെ കൊളസ്ട്രോള്‍ ലവല്‍ 10 ശതമാനം കുറഞ്ഞു.ആര്‍ത്രിറ്റിസ് രോഗത്തിന്‍റെ കാര്യത്തില്‍ പറഞ്ഞ പോലെ തന്നെ ദിവസം മൂന്നു നേരം സേവിച്ചാല്‍ എത്ര പഴകിയ കൊളസ്ട്രോള്‍ രോഗവും പൂര്‍ണ്ണമായും സുഖപ്പെടും. 

ഈ വിവരങ്ങളുടെ സ്രോതസ്സായ പ്രസിദ്ധീകരണം പറയുന്നതനുസരിച്ച്, ദിവസേന ആഹാരത്തോടൊപ്പം തേന്‍ കഴിച്ചാല്‍ കൊളസ്ട്രോള്‍ സംബന്ധമായ ക്രമക്കേടുകള്‍ തീര്‍ത്തും പരിഹരിക്കപ്പെടും. 

ജലദോഷം 

ഒരു ടേബിള്‍സ്പൂണ്‍ ചെറു ചൂടുള്ള തേനും കാല്‍ സ്പൂണ്‍ കറുവപ്പട്ട പൊടിയും കലര്‍ത്തി മൂന്നു ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ സാധാരണ ജലദോഷവും പഴകിയ കടുപ്പമുള്ള ജലദോഷവും ശമിക്കും. ഈ പ്രയോഗം, ഏകദേശം എല്ലാ ഇനം പഴകിയ ചുമകളും ജലദോഷസംബന്ധമായ രോഗങ്ങളും ശമിപ്പിക്കുകയും സൈനസ് ക്ലിയര്‍ ആക്കുകയും ചെയ്യും. 

ഉദര സ്തംഭനം

കറുവപ്പട്ടപ്പൊടി ചേര്‍ത്തു തേന്‍ സേവിച്ചാല്‍ വയറു വേദന മാറും. വയറ്റിലെ അള്‍സറിനെ (പുണ്ണ്) ഇത് വേരോടെ ഉന്മൂലനം ചെയ്യുമെന്നും പറയപ്പെടുന്നു.

ഗാസ്ട്രബിള്‍ 

തേനും കറുവപ്പട്ടയും വയറ്റിലെ ഗാസ് സുഖപ്പെടുത്തുമെന്ന് ഇന്ത്യയിലും ജപ്പാനിലും നടന്ന വൈദ്യശാസ്ത്ര പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. 

ദഹനം 

കറുവപ്പട്ടപ്പൊടി തൂവിയ രണ്ടു ടേബിള്‍സ്പൂണ്‍ തേന്‍ ആഹാരത്തിനു മുമ്പ് കഴിച്ചാല്‍ എത്ര ഭാരിച്ച ഊണും വേഗം ദഹിക്കുകയും അസിഡിറ്റി ശമിക്കുകയും ചെയ്യും. 

രോഗപ്രതിരോധശേഷി 

തേനും കറുവാപ്പട്ടയും ആവശ്യമായ അളവില്‍ സ്ഥിരമായി ഉപയോഗിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ബാക്റ്റീരിയ - വൈറസ് ആക്രമണങ്ങളെ ശരീരം ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്യും. ധാരാളം വൈറ്റമിനുകളും ഇരുമ്പും കൂടിയ അളവില്‍ തേനില്‍ ഉണ്ടെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ്. 

ദീര്‍ഘായുസ്സ്

തേനും കറുവപ്പട്ടപ്പൊടിയും ചേര്‍ത്തുണ്ടാക്കിയ ചായ സ്ഥിരമായി കഴിക്കുന്നത് വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ തടയും. നാല് ടീസ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ കറുവപ്പട്ടപ്പൊടിയും മൂന്നു കപ്പ് തിളയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ത്തിളക്കിയാല്‍ ചായയായി. ഇത് കാല്‍ കപ്പു വീതം ദിവസം മൂന്നോ നാലോ തവണ കഴിക്കുന്നത് ശീലമാക്കിയാല്‍ അത് ചര്‍മ്മത്തെ മൃദുവും ചുളിവില്ലാത്തതുമായി നില നിര്‍ത്തുകയും, ആയുര്‍ദൈര്‍ഘ്യം ശരാശരിയേക്കാള്‍ വളരെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നൂറു വയസ്സുള്ള ഒരാള്‍ക്ക് പോലും ഈ ശീലം വഴി ഒരു യുവാവിനെ പോലെ ദൈനന്തിന കാര്യങ്ങളില്‍ മുഴുകാന്‍ സാധിക്കുമെന്ന് പറയപ്പെടുന്നു. 

മുഖക്കുരു 

ഒരു ടീസ്പൂണ്‍ കറുവപ്പട്ടപൊടിയും മൂന്നു ടേബിള്‍സ്പൂണ്‍ തേനും ചേര്‍ത്ത് കുഴമ്പുണ്ടാക്കി ഉറങ്ങും മുമ്പ് മുഖത്ത് തേച്ചു രാവിലെ ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക. രണ്ടാഴ്ച തുടര്‍ച്ചയായി ചെയ്‌താല്‍ മുഖക്കുരു അടിവേര് സഹിതം നീങ്ങും. 

ചര്‍മ്മ രോഗങ്ങള്‍ 

തേനും കറുവപ്പട്ട പൊടിയും സമം ചേര്‍ത്ത് പുരട്ടിയാല്‍ എക്സിമ (eczema), വട്ടച്ചൊറി (ringworm) തുടങ്ങി അനേകയിനം ചര്‍മ്മരോഗങ്ങള്‍ സുഖപ്പെടും. 

ശരീരഭാരം, മേദസ്സ്

ഒഴിഞ്ഞ വയറ്റില്‍ പ്രാതലിന് അരമണിക്കൂര്‍ മുമ്പും രാത്രി ഉറങ്ങുന്നതിനു മുമ്പും ഒരു കപ്പു വെള്ളത്തില്‍ തേനും കറുവപ്പട്ടപ്പൊടിയും ചേര്‍ത്ത് തിളപ്പിച്ച് ആറ്റി കുടിക്കുക. സ്ഥിരമായി ചെയ്‌താല്‍ എത്ര തടിയുള്ള ആളും ക്രമേണ തടി കുറയും. എത്ര അധികം ആഹാരം കഴിക്കുന്ന ആളായാലും, സ്ഥിരമായി ചെയ്‌താല്‍ ഈ പ്രയോഗം ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. 

തളര്‍ച്ച-ക്ഷീണം 

ബ്രഷ് ചെയ്ത ശേഷവും വൈകീട്ട് മൂന്നു മണിക്ക് ശേഷവും അര ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത വെള്ളത്തില്‍ ഇത്തിരി റുവപ്പട്ടപ്പൊടി തൂവി സ്ഥിരമായി കഴിച്ചാല്‍ ഏതു പ്രായത്തിലും വളരെ ഉന്മേഷവും ഓജസ്സും നിലനില്‍ക്കുമെന്ന് പുതിയ പാശ്ചാത്യന്‍ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. സാധാരണ ഗതിയില്‍ സേവിച്ചു തുടങ്ങി ഒരാഴ്ചക്കുള്ളില്‍ ഫലം കാണും. 

വായ്‌ നാറ്റം 

തെക്കേ അമേരിക്കയിലെ ജനങ്ങള്‍ രാവിലെ ആദ്യം ചെയ്യുന്ന പണി തേനും കറുവപ്പട്ട പൌഡറും ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് വായിലെടുത്തു കുലുക്കി തുപ്പുകയാണ്. അതിനാല്‍ ദിവസം മുഴുവന്‍ അവരുടെ ശ്വാസം ഫ്രഷ്‌ ആയിരിക്കുന്നുവെന്ന് പറയപ്പെടുന്നു. 

കേള്‍വിക്കുറവ് 

കേള്‍വിക്കുറവുണ്ടെങ്കില്‍ ദിവസവും രാത്രിയും രാവിലെയും സമം ചേര്‍ത്ത് കഴിച്ചാല്‍ കുറഞ്ഞ ശ്രവണശേഷി തിരിച്ചു കിട്ടും. 

***ഈ വിവരങ്ങളെല്ലാം നെറ്റില്‍ നിന്നും കിട്ടുന്നതാണ്. വിവരങ്ങള്‍ പങ്കു വെയ്ക്കുക എന്നതില്‍ കവിഞ്ഞ ഒരു ഉത്തവാദിത്തവും പോസ്റ്റ് ചെയ്ത ആള്‍ക്ക് ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

No comments:

Post a Comment