ഗ്യാസ്‌ട്രമ്പിളിന് ആയുര്‍വേദം…….
ഗ്യാസ്‌ട്രബിള്‍ ഉപദ്രവകാരിയല്ല. എന്നാല്‍ ശാരീരിക അസ്വസ്‌ഥതകള്‍ ഏറെയാണ്. ജീവിതശൈലിയില്‍ അല്‌പമൊന്നു ശ്രദ്ധിച്ചാല്‍ ഗ്യാസ്‌ട്രബിള്‍ അകറ്റി നിര്‍ത്താവുന്നതേയുള്ളൂ.ജോലിത്തിരക്കുകള്‍ക്കിടയില്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ ശ്യാംമിന് കഴിയാറേയില്ല. വിശപ്പുണ്ടെങ്കിലും അത് കടിച്ചമര്‍ത്തിവയ്‌ക്കും. ഭക്ഷണം കഴിക്കാന്‍ സമയം കണ്ടെത്തുമ്പോഴേക്കും വയറ്റില്‍ അസ്വസ്‌ഥതകള്‍ തുടങ്ങിയിട്ടുണ്ടാവും. വയറു വീര്‍ക്കലിന്റെയും ചെറിയ ശബ്‌ദങ്ങളുടെയും രൂപത്തില്‍ ആ അസ്വസ്‌ഥതകള്‍ പുറമേ പ്രകടമാകുകയും ചെയ്യും.
ഉദരസംബന്ധമായ രോഗങ്ങള്‍ അലട്ടുന്നവരില്‍ ഭൂരിപക്ഷത്തിനും ഗ്യാസിന്റെ അസ്വസ്‌ഥതകളാണ്. അല്‍പം ആഹാരം കഴിച്ചാല്‍പോലും വയറ് വീര്‍ക്കുക, വയറിനുള്ളില്‍ പുറമേ കേള്‍ക്കത്തക്കവിധത്തില്‍ ശബ്‌ദം, നെഞ്ചില്‍ ഭാരം കയറ്റിവച്ചതുപോലുള്ള അസ്വസ്‌ഥത, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, ഓക്കാനം, വായില്‍ പുളിവെള്ളം തികട്ടിവരിക, തുടര്‍ച്ചയായ ഏമ്പക്കം എന്നിങ്ങനെ പോകുന്നു ഗ്യാസ്‌ട്രബിളിന്റെ ലക്ഷണങ്ങള്‍. ചിലരില്‍ കടുത്ത മലബന്ധവും ഉണ്ടാകാറുണ്ട്.
ശല്യമാകുന്ന അസ്വസ്‌ഥതകള്‍ഗ്യാസ്‌ട്രബിള്‍ ഉപദ്രവകാരിയല്ല. എന്നാല്‍ ശാരീരിക അസ്വസ്‌ഥതകള്‍ ഏറെയാണ്. ജീവിതശൈലിയില്‍ അല്‌പമൊന്നു ശ്രദ്ധിച്ചാല്‍ ഗ്യാസ്‌ട്രമ്പിള്‍ അകറ്റി നിര്‍ത്താവുന്നതേയുള്ളൂ. പ്രമേഹം, രക്‌തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നീ രോഗങ്ങളുള്ളവരുടെ അവസ്‌ഥകൂടി കണക്കിലെടുത്തു മാത്രമേ ഗ്യാസ്‌ട്രബിള്‍ പൂര്‍ണമായി ശമിപ്പിക്കാനുള്ള ഔഷധങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിയൂ.ആഹാരത്തില്‍ താല്‍പര്യക്കുറവ്, വയറിനുള്ളില്‍ ഉരുണ്ടുകയറ്റം, നെഞ്ചുരുക്കം, ഇടയ്‌ക്കിടെ ഏമ്പക്കം, തലവേദന, പിടലിവേദന, തലയുടെ പുറകില്‍ പെരുപ്പ്, മഞ്ഞനിറത്തിലുള്ള വെള്ളം ഛര്‍ദ്ദിക്കുക, മലശോധനയുടെ രീതിയില്‍ വ്യത്യാസം, കീഴ് വായു പോകുക എന്നീ ലക്ഷണങ്ങള്‍ ഗ്യാസ്‌ട്രബിളിന്റെ ലക്ഷണങ്ങളാണ്.സ്വയം ചികിത്സയിലൂടെ രോഗലക്ഷണങ്ങളെ മൂടിവയ്‌ക്കാന്‍ ശ്രമിക്കുന്നത് അള്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു കാരണമാകുന്നു.
ഒഴിവാക്കേണ്ടത്‌ജീവിതക്രമത്തിലെ അപഥ്യങ്ങളും ക്രമം തെറ്റിയ ആഹാരവിഹാരങ്ങളും ജീവിതശൈലിയും പാശ്‌പാത്യ ഭക്ഷണരീതിയും ഗ്യാസ്‌ട്രബിളിനുള്ള മുഖ്യ കാരണങ്ങളാണ്.ശരീരത്തിന് ഹിതമല്ലാത്ത ആഹാരപാനീയങ്ങള്‍, പാലും മീനുംപോലുള്ള വിരുദ്ധ ആഹാരങ്ങള്‍, ആഹാരം കഴിച്ചാലുടന്‍ പചനവ്യൂഹത്തെ മരവിപ്പിക്കുന്ന ഐസ്‌ക്രീം പോലുള്ള തണുത്ത ഭക്ഷണം കഴിക്കുക, ദുഷിച്ചതും പഴകിയതുമായ ആഹാരവസ്‌തുക്കള്‍, എണ്ണയില്‍ വറുത്തതും എരിവും പുളിയും അധികം ഉള്ളതുമായവ, കേടാകാതിരിക്കാനും പഴക്കം അറിയാതിരിക്കാനുമായി രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത ഭക്ഷണം ഇവയെല്ലാം ഗ്യാസ്‌ട്രബിളിന് വഴിവയ്‌ക്കും.
ഗ്യാസ് ട്രബിളിനുള്ള മറ്റു കാരണങ്ങള്‍ആഹാരം കഴിച്ച ഉടനുള്ള ഉറക്കം, വിശന്നാലും ആഹാരം കഴിക്കാതിരിക്കുക, ആഹാരകാര്യത്തിലുള്ള സമയനിഷ്‌ഠയില്ലായ്‌മ, ആഹാരം കഴിക്കുമ്പോള്‍ വെള്ളം കുടിക്കുക, കഴിച്ച ആഹാരം പൂര്‍ണമായി ദഹിക്കും മുമ്പ് വീണ്ടും ആഹാരം കഴിക്കുക,ഉരുളക്കിഴങ്ങ്, ചെറുപഴം, തുവരപ്പരിപ്പ്, എരിവ്, ഇവയുടെ അമിതഉപയോഗം. മദ്യപാനവും പുകവലിയും അമിതമാകുക.അമിത മനസംഘര്‍ഷങ്ങള്‍, ആധി, ഭയം, ഉത്‌കണ്‌ഠ എന്നിവ ഗ്യാസ്‌ട്രബിള്‍ ക്ഷണിച്ചുവരുത്തുന്നവയാണ്.മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ വാതാദിദോഷങ്ങള്‍ വര്‍ധിച്ച് പാചകാഗ്നിയെ കെടുത്തുന്നു. ഇതുമൂലം എത്ര ലഘുവായ ആഹാരം കഴിച്ചാലും ദഹിപ്പിക്കുവാനുള്ള കഴിവ് ഇല്ലാതാക്കുന്നു. ദഹിക്കാതെയുള്ള അവസ്‌ഥയില്‍ ആഹാരം ആമാശയത്തില്‍ കെട്ടിനിന്ന് പുളിച്ചു തികട്ടുന്നു. അതുവഴി കഴിക്കുന്ന ആഹാരത്തിന്റെ ദഹനവും ആഗീരണവും തകരാറിലാകും. എന്തു കഴിച്ചാലും ഭാഗികമായി മാത്രം ദഹിച്ച് കെട്ടിക്കിടന്ന് ദുഷിച്ച് അമ്ലസ്വഭാവത്താല്‍ പുളിച്ചുതികട്ടലും മനംപുരട്ടലും മറ്റ് അസ്വസ്‌ഥതകളും ഉണ്ടാകുന്നു.ദഹിക്കാതെ ദുഷിച്ച ഭക്ഷണവസ്‌തുക്കളില്‍ ബാക്‌ടീരിയയുടെ പ്രവര്‍ത്തന ഫലമായി വായു ഉണ്ടാകുന്നു. ഇത് ഏമ്പക്കരൂപത്തില്‍ പുറന്തള്ളപ്പെടും. ഈ വായുവിനെ ഫലപ്രദമായി പുറത്തുവിടാന്‍ ആമാശയത്തിന് കഴിഞ്ഞാല്‍ ഗ്യാസ്‌ട്രബിളിന്റെ ശല്യം ശമിക്കുന്നതാണ്. ദഹനശക്‌തി വര്‍ധിപ്പിക്കുന്ന മരുന്നുകളും പഥ്യാഹാരങ്ങളും ഇതിനൊപ്പം നല്‍കുന്നു.
ഗ്യാസ്‌ട്രബിള്‍ ഒഴിവാക്കാന്‍സമയംതെറ്റി ഭക്ഷണം കഴിക്കുന്ന അല്ലെങ്കില്‍ കിഴങ്ങുവര്‍ഗങ്ങള്‍ കഴിക്കുന്ന എല്ലാവര്‍ക്കും ഗ്യാസ്‌ട്രമ്പിള്‍ ഉണ്ടാകുന്നില്ലല്ലോ. മിക്കവര്‍ക്കും ഇങ്ങനെ ഒരു സംശയം തോന്നാം. ഓരോരുത്തരുടെയും ശരീരപ്രകൃതിയിലുള്ള വ്യതിയാനമാണ് ഇതിനു കാരണം. നല്ല ദഹനശക്‌തിയുള്ളവരില്‍ ഗ്യാസ്‌ട്രബിള്‍ ഉണ്ടാകില്ല.ഹിതവും മിതവുമായ ആഹാരം കൃത്യസമയത്തു നന്നായി ചവച്ചരച്ചു കഴിക്കണം.തണുത്ത ഭക്ഷണപാനീയങ്ങളും എണ്ണയില്‍ വറുത്തതും മുളകും മസാലയും കൂടുതല്‍ ചേര്‍ത്തതുമായ ഭക്ഷ്യവസ്‌തുക്കള്‍ ഒഴിവാക്കുന്നതാണ് നല്ലത്. മനസ് സംഘര്‍ഷരഹിതവും സ്വസ്‌ഥവും പ്രസന്നവുമായിരിക്കാന്‍ ശ്രദ്ധിക്കണം. ചായയും കാപ്പിയും ഒരു ദിവസം രണ്ടെണ്ണത്തില്‍ കൂടരുത്. പുകവലിയും മദ്യപാനവും പൂര്‍ണമായി ഉപേക്ഷിക്കുക. വെളുത്തുള്ളിയും കുരുമുളകും ചേര്‍ത്ത രസവും കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തുകാച്ചിയ മോരും ധാരാളം ഉപയോഗിക്കാവുന്നതാണ്. മായം ചേര്‍ത്ത ഭക്ഷണപാനീയങ്ങള്‍ അജിനോമോട്ടോ ചേര്‍ത്ത ചൈനീസ് ഭക്ഷണങ്ങള്‍ ഇവ വര്‍ജിക്കണം.
ഔഷധങ്ങള്‍ഗന്ധര്‍വഹസ്‌താദി കഷായം, സുകുമാരംകഷായം, ഹിംഗുവചാദിചൂര്‍ണം, ധാന്വന്തരം ഗുളിക, വില്വാദിലേഹ്യം, ദശമൂലഹരിതകിലേഹ്യം തുടങ്ങിയ ഔഷധങ്ങള്‍ വിദഗ്‌ധ മേല്‍നോട്ടത്തില്‍ ഉപയോഗിക്കുന്നത് ഗ്യാസ്‌ട്രബിളിന് ഫലപ്രദമാണ്. പഥ്യം കൃത്യമായി പാലിക്കണം. വെളുത്തുള്ളി ചതച്ചിട്ട ചൂടുപാല്‍ കുടിക്കുന്നത് ഗ്യാസിട്രമ്പിളിന്റെ അസ്വസ്‌ഥതകള്‍ കുറയ്‌ക്കും. ദഹനത്തെ സഹായിക്കുന്ന യോഗാസനങ്ങളും വ്യായാമങ്ങളും ശീലിക്കുക. ഒരേ സ്‌ഥലത്ത് തുടര്‍ച്ചയായി ഇരിക്കുന്നത് കുടലുകളുടെയും ആമാശയത്തിന്റെയും ചലനത്തെ ദോഷകരമായി ബാധിക്കും. ഇത് ദഹനം തകരാറിലാക്കാം. അതിനാല്‍ ഓഫീസിലും മറ്റും തുടര്‍ച്ചയായി ഇരിക്കാതെ ഇടയ്‌ക്കിടെ എഴുന്നേറ്റ്‌് നടക്കുക.
ഗ്യാസ് ട്രബിളിള്‍ അകറ്റാന്‍അയമോദകം ചേര്‍ത്തു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുക.ജാതിക്ക അരച്ച് തേന്‍ചേര്‍ത്തു കഴിക്കുക. കറിവേപ്പില വെള്ളം തൊടാതെ അരച്ച് മോരില്‍ കഴിക്കുക. മുരിങ്ങയില തോരന്‍വച്ച് ദിവസേന കഴിക്കുക, വെളുത്തുള്ളി ചതച്ച് ഇഞ്ചിനീരില്‍ കഴിക്കുക.ചുക്ക്, ഗ്രാമ്പു, ജീരകം, ഏലയ്‌ക്കാ ഇവ സമം പൊടിച്ച് മൂന്നുനേരം കഴിക്കുക. കായം, ശതകുപ്പ, കടുക്ക ഇവ പൊടിച്ച് തേന്‍ചേര്‍ത്ത് ആഹാരത്തിനു മുമ്പു കഴിക്കുക. ഒരുകഷണം ഇഞ്ചി ഏലയ്‌്ക്കാ വെളുത്തുള്ളി ഇവ ചേര്‍ത്ത് മൂന്നുനേരം കഴിക്കുക. വെളുത്തുള്ളി ചൂടുപാലില്‍ രാത്രി കഴിക്കുക.വിവരങ്ങള്‍ക്ക്‌കടപ്പാട്: പ്രൊഫ. ഡോ. കെ മുരളീധരന്‍.
No comments:
Post a Comment