മീസിൽസ് എന്ന് ഇംഗ്ളീഷിലും മണ്ണൻ, പൊക്കൻ എന്നിങ്ങനെ നാട്ടിൻപുറങ്ങളിലും അറിയപ്പെടുന്ന അസുഖമാണ് അഞ്ചാം പനി. തീവ്രമായ പനി, ചുമ, മൂക്കടപ്പ്, തുമ്മൽ, കണ്ണിന് ചുവപ്പു നിറം, കണ്ണിൽ നിന്നും മൂക്കിൽ നിന്നും നീരൊഴുത്ത് എന്നിവയാണ് ആദ്യലക്ഷണങ്ങൾ. മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ദേഹമാസകലം മണൽത്തരി പോലെ ചെറുകുമിളകൾ പൊന്തും. ആദ്യം മുഖത്തും പിന്നീട് നെറ്റിത്തടത്തിലും ചെവികൾക്ക് പിന്നിലും ദേഹത്തും തുടർന്ന് കൈകാലുകളിലും കുമിളകൾ പൊന്തുകയും അതോടൊപ്പം പനി കൂടുകയും ചെയ്യും. പൂർണമായി പൊന്തിക്കഴിഞ്ഞാൽ രണ്ടുനാൾക്കകം പനി വിട്ടു മാസും. ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ ചെറുകുമിളകൾ കരിഞ്ഞ് അസുഖം പൂർണമായും മാറും.അഞ്ചാംപനി അപകടകാരിയല്ലെങ്കിലും തീരെ അവഗണിച്ചാൽ ചില ഉപദ്രവരോഗങ്ങൾ തുടർന്നുണ്ടാകും. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് സാധാരണ ഉണ്ടാവുക. ചിലരിൽ ബ്രോങ്കയിൽ ആസ്‌ത്‌മ ഉണ്ടാവുകയും നീണ്ടു നിൽക്കുകയും ചെയ്യും. ചില കുട്ടികളിൽ വിളർച്ചയും കൂടക്കൂടെയുള്ള വയറിളക്കവും ഉണ്ടാകും. ചെവിപഴുപ്പ്, ബോധക്ഷയം, തളർവാതം, ബാല ടി.ബി (ക്ഷയം) എന്നീ രോംങ്ങളും ഉണ്ടായിക്കൂടെന്നില്ല.
പനി കണ്ടാലുടനെ വീര്യം കൂടിയ മരുന്നുകൾ സേവിക്കുന്നത് അപകടം വിളിച്ചു വരുത്തും. ചിലപ്പോൾ അഞ്ചാംപനിയുടെയോ ചിക്കൻപോക്സിന്റെയോ പൂർവ്വ രൂപമാകാം. മണൽത്തരികൾ പോലെയുള്ള കുമിളകൾ മുഴുവൻ പൊന്തിവരാനുള്ള സാഹചര്യമൊരുക്കുകയാണ് വേണ്ടത്.
ലളിതം ചികിത്സ* തുളസിയിലക്കഷായമോ മല്ലിക്കഷായമോ ഗോപീചന്ദനാദി ഗുളിക ചേർത്തുകൊടുക്കാം.പനിയും ചുമയും തുമ്മലും കണ്ണിൽ നിന്നും മൂക്കിൽ നിന്നും നീരൊഴുക്കും വർദ്ധിച്ചാൽ ദശമൂലകടുത്രയം കഷായത്തിൽ വെട്ടുമാറൻ ഗുളികയോ, ധാന്വന്തരം ഗുളികയോ അരച്ചു സേവിപ്പിക്കുക. ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്കും ബ്രോങ്കയിൽ ആസ്‌ത്‌മയ്‌ക്കും ഇതുവഴി ശമനം കിട്ടും.
* 1. പൂവാംകുറുന്തൽ, വിഷ്‌ണുക്രാന്തി, കൃഷ്‌ണതുളസി 2. ചുവന്ന തുളസിയില, ചുവന്നുളളി, പനിക്കൂർക്ക, കൊത്തമല്ലി, ചുക്ക്. 3. മായാക്, മക്കിപ്പൂവ്, കൊത്തമല്ലി, ചുവന്നുള്ളി, മുന്തിരിങ്ങാപ്പഴം, കടുകുരോഹിണി, സൊന്നാമുക്കി. 4. പുത്തരിച്ചുണ്ട വേര്, ചിറ്റമൃത്, ചുക്ക്, മുത്തങ്ങാക്കിഴങ്ങ് ഇവയിലേതെങ്കിലും കഷായം വച്ച് കൽക്കണ്ടം മേമ്പൊടി ചേർത്തു കഴിച്ചാൽ അഞ്ചാം പനി ശമിക്കും
അഞ്ചാംപനിയുള്ളവർ അകത്തും പുറത്തും മെഴുക് എണ്ണ, നെയ്യ് എന്നിവ ഉപയോഗിക്കരുത്. പൊടിയരിക്കഞ്ഞിയും ചുട്ട പപ്പടവും കഴിച്ച് പൂർണവിശ്രമമെടുക്കുക.
No comments:
Post a Comment