അഫാല്‍ (ധര്‍മ്മങ്ങള്‍)
ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും ധര്‍മ്മങ്ങളും ചലനങ്ങളുമാണ് ഈ ഘടകം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ആരോഗ്യമുള്ള ഒരു ശരീരത്തില്‍ വിവിധ അവയവങ്ങള്‍ അവയുടെ ശരിയായ ആകൃതിയില്‍ സ്ഥിതി ചെയ്യുക മാത്രമല്ല, അവയുടെ ധര്‍മ്മങ്ങള്‍ ശരിയാംവണ്ണം നിര്‍വഹിക്കുകയും ചെയ്യുന്നു. മനുഷ്യശരീരത്തിന്റെ ധര്‍മ്മങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാന്‍ ഓരോ അവയവത്തിന്റെയും ധര്‍മ്മങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനുപേക്ഷണീയമാണ്.

ആരോഗ്യം:
ശരീരധര്‍മ്മളെയും സാധാരണ ഗതിയില്‍ നിര്‍വഹിക്കപ്പെടുന്ന അവസ്ഥയാണ് ആരോഗ്യം എന്ന് പറയുന്നത്. രോഗം എന്നത് ആരോഗ്യത്തിന്റെ വിപരീതാവസ്ഥയാണ്. ഈ അവസ്ഥയില്‍ ഒന്നോ അതിലധികമോ ശരീരാവയവങ്ങളുടെ ധര്‍മ്മമോ ഘടനയോ തകരാറിലായിരിക്കും.

രോഗനിര്‍ണ്ണയം:
യുനാനി സമ്പ്രദായത്തില്‍ ശരീരപരിശോധനയും നിരീക്ഷണവുമാണ് രോഗ നിര്‍ണ്ണയത്തിന്റെ അടിസ്ഥാനം. ഒരാളുടെ ഏതൊരു രോഗാവസ്ഥയും ഇനി പറയുന്നവയുടെ ഉല്പന്നമായി കണക്കാക്കപ്പെടുന്നു:
അയാളുടെ ശരീരം നിര്‍മ്മിതമായിരിക്കുന്ന ദ്രവ്യം
അയാളുടെ പ്രകൃതം, ഘടന, ശേഷികളുടെ കരുത്ത്
അയാളില്‍ പ്രവര്‍ത്തിക്കുന്ന ബാഹ്യഘടകങ്ങള്‍
അയാളുടെ ശാരീരിക ധര്‍മ്മങ്ങള്‍ നിലനിര്‍ത്താനും തടസ്സങ്ങളെ പരമാവധി ഒഴിവാക്കാനും പ്രകൃത്യാതന്നെ ശരീരത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍
പരസ്പര ബന്ധിയായ ഘടകങ്ങളെയെല്ലാം കണക്കിലെടുത്തു കൊണ്ട് രോഗത്തിന്റെ കാരണവും സ്വഭാവും മനസ്സിലാക്കി ചികിത്സ നിശ്ചയിക്കപ്പെടുന്നു. രോഗ കാരണങ്ങളെ വിശദമായി പഠിച്ച ശേഷമാണ് രോഗ നിര്‍ണ്ണയം നടത്തുന്നത്. വൈദ്യന്മാര്‍ ഇതിനായി മുഖ്യമായും ആശ്രയിക്കുന്നത് നാഡീമിടിപ്പ് പരിശോധനയും മലം, മൂത്രം എന്നിവയുടെ പരിശോധനയുമാണ്. ഹൃദയത്തിന്റെ സങ്കോച വികാസങ്ങള്‍ മൂലം ധമനികളില്‍ ഒന്നിടവിട്ട് അനുഭവപ്പെടുന്ന സങ്കോചവും വികാസവുമാണ് നാഡീമിടുപ്പ് (നബ്സ്).

നാഡീമിടിപ്പ്, മലം, മൂത്രം എന്നിവയുടെ പരിശോധനയ്ക്കു പുറമെ ശരീര പരിശോധന ഹൃദയസ്പന്ദനം പരിശോധിക്കല്‍, വിരല്‍ കൊണ്ട് ശരീരത്തില്‍ കെട്ടി പരിശോധനിക്കല്‍, ഗുപ്തവിദ്യങ്ങള്‍ (ീരരൌഹമേശീിേ) എന്നിവയും രോഗ നിര്‍ണയത്തിന് ഉപയോഗിക്കുന്നു.
No comments:
Post a Comment