Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Friday, 30 May 2014

ചെറുചണ- FLAX SEED

കായകൾക്കും നാരിനും വേണ്ടിയും അലങ്കാര ചെടിയായും വളർത്തുന്ന സസ്യമാണ് ചെറുചണ. അതസി, അഗശി എന്നീ പേരുകളിലും അറിയപ്പെടുന്നു. വസ്ത്രങ്ങൾ, ചായം, കടലാസ്, ഔഷധങ്ങൾ, മത്സ്യബന്ധന വലകൾ, സോപ്പ് മുതലായവുടെ നിർമ്മാണത്തിന് അഗശി ഉപയോഗിക്കുന്നു.
ഔഷധഗൂണം
കായ്കളിൽ അടങ്ങിയിരിക്കുന്ന ലിഗ്നനുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും ഹൃദയ ആരോഗ്യത്തെയും, സ്തന, പ്രോസ്റ്റേറ്റ് അർബുദ പ്രതിരോധത്തെയും വർദ്ധിപ്പിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതു വഴി പ്രമേഹത്തിലും അഗസി ഒരു ഔഷധ/ആഹാരമായുപയോഗിക്കാം.
നാരുകളുടെ ആധിക്യം കാരണം അഗസി ഒരു വിരേചന ഔഷധമായും സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ്. എങ്കിലും ആമാശയത്തിൽ ജലാംശം കുറയുകയാണങ്കിൽ ആമാശയത്തിൽ തടസ്സങ്ങളുണ്ടാക്കുകയും, മറ്റ് മരുന്നുകളുടെ ഫലം കുറയ്ക്കുകയും ചെയ്യും
ആയുർവേദത്തിൽ
രസാദിഗൂണങ്ങൾ
രസം - മധുരം, തിക്തം.
ഗൂണം - സ്നിഗ്ദ്ധം, ലഘു.
വീര്യം - ഉഷ്ണം.
വിപാകം - കടു.
ഔഷധയോഗ്യഭാഗങ്ങൾ
വിത്ത്, പുവ്, ഇല, വിത്തിൽ നിന്ന് എടുക്കുന്ന തൈലം.
അറബി ഭിഷഗ്വരന്മാർ ധാരാളം ഉപയോഗിച്ചിരുന്ന സസ്യമാണ് അഗശി. അഗശിയുടെ തണ്ടിന്റെയുള്ളിലെ നാരുപയോഗിച്ച് നിർമ്മിക്കുന്ന വസ്ത്രങ്ങൾ ശരീരം ചൂടാകാതെ കാക്കുകയും വിയർപ്പു കുറയ്ക്കുകയും ചെയ്യുന്നു. ഇതേ നാര് കത്തിച്ച പുകയേൽക്കുന്നത് ഉന്മാദത്തിലും മോഹാലസ്യത്തിലും ഫലപ്രദമാണ്.
അഗശി കുരു
അഗശി കുരു അരച്ച് ലേപനം ചെയ്യുന്നിടത്തെ രക്തവാഹിനികൾ വികസിക്കുകയും, പേശികൾക്ക് അയവുലഭിക്കുകയും ചെയ്യുന്നു.
മറ്റ് ഉപയോഗങ്ങൾ
നേത്ര രോഗങ്ങൾ
അസ്ഥിസ്രാവം
മൂത്രാശയ രോഗങ്ങൾ
ക്ഷയം
പുഷ്പം ഹൃദയസംബന്ധിയായ രോഗങ്ങളിൽ ഉപയോഗിക്കാം
കാമോദ്ദീപനം
അതസീ നീലപുഷ്പീച പാർവതീ സ്വാദുമാക്ഷുമാ
അതസീ മധുരാതീക്താ സ്നിഗ്ദ്ധോപാകേ കടുർഗൂരൂ
ഉഷ്ണാദൃക് ശൂക്രവാതഘ്ന കഫ പിത്ത വിനാശിനീ - ഭാവപ്രകാശനിഘണ്ടു.

No comments:

Post a Comment