Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Tuesday, 15 November 2022

ഹെര്‍ണിയ ആയുര്‍വേദത്തില്‍

ഹെര്‍ണിയ ചികിത്സ ആയുര്‍വേദത്തില്‍

'കുടലിറക്കം' എന്നാണ് ഹെര്‍ണിയ രോഗം അറിയപ്പെടുന്നത്. 'കുടല്‍വീക്കം' എന്നും ഇതിനെ പറയാറുണ്ട്. ആയുര്‍വേദത്തിലെ 'ആന്ത്രവൃദ്ധി' എന്ന രോഗവുമായി ഹെര്‍ണിയയെ താരതമ്യം ചെയ്യാം.

ആന്ത്രം എന്നാല്‍ കുടല്‍ എന്നാണര്‍ത്ഥം. ചെറുകുടലിനെ ക്ഷുദ്രാന്ത്രം എന്നും വന്‍കുടലിനെ ബൃഹദാന്ത്രം എന്നുമാണ് ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്നത്. വൃദ്ധി എന്നത് വീക്കം അഥവാ 'ഇറക്കം' എന്നതിനെ കുറിക്കുന്നു. വൃദ്ധി ഒരു രോഗം തന്നെയാണ്. വൃഷണത്തെ ബാധിക്കുന്ന രോഗം. വൃദ്ധ്‌ന രോഗം എന്നും ഇതിനെ പറയുന്നു. രോഗകാരണമനുസരിച്ച് ഇത് ഏഴു വിധമുണ്ട്. ഇപ്രകാരം ഏഴുതരം വൃദ്ധിരോഗങ്ങളില്‍ ഒന്നാണ് ആന്ത്രവൃദ്ധി.

ഒരു അവയവത്തിന്റെയോ ശരീരകലയുടെയോ ഭാഗം അസാധാരണമായ ഒരു ദ്വാരത്തിലൂടെ പുറത്തുചാടി മുഴപോലെ വീര്‍പ്പുണ്ടാക്കുന്ന രോഗമാണ് ആന്ത്രവൃദ്ധി അഥവാ ഹെര്‍ണിയ. പുറത്തുചാടുന്നത് ചിലരില്‍ ചെറുകുടലിന്റെ ഭാഗമായിരിക്കും. ചിലരില്‍ വന്‍കുടലിന്റെ ഭാഗമായിരിക്കും. അപൂര്‍വമായിട്ടാണെങ്കിലും മൂത്രാശയത്തിന്റെ ഭാഗവും ഇത്തരത്തില്‍ പുറത്തുചാടുന്നുണ്ട്. നാഭിയുടെ അടിഭാഗത്താണ് പ്രധാനമായും ഹെര്‍ണിയ രൂപപ്പെടുന്നത്. 73 ശതമാനം ഹെര്‍ണിയകളും നാഭിയുടെ അടിഭാഗത്ത് കാണുന്ന ഇന്‍ഗൈ്വനല്‍ ഹെര്‍ണിയയാണ്.

എന്തുകൊണ്ട്

വാതകോപമുണ്ടാക്കുന്ന ആഹാരങ്ങളും വിഹാരങ്ങളുമാണ് ഈ രോഗത്തിന്റെ അടിസ്ഥാനകാരണം. കയ്പും ചവര്‍പ്പും രസമുള്ളതും ശീതവീര്യപ്രധാനമായതുമായ ആഹാരങ്ങളുടെ തുടര്‍ച്ചയായ ഉപയോഗം വാതകോപത്തിന്റെ കാരണങ്ങളാണ്. മദ്യപാനം, പുകവലി, അമിതമായ ഭക്ഷണം, വ്യായാമമില്ലാത്ത ജീവിതചര്യ എന്നിവയും ശരീരത്തിന് തീര്‍ത്തും അഹിതങ്ങളായ വിഷയങ്ങളാണ്.

അമിതഭാരമോ കുടവയറോ ഉള്ളവരില്‍ ഹെര്‍ണിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കഠിനമായ ശരീരായാസമാണ് മറ്റൊരു പ്രധാന കാരണം. വിട്ടുമാറാത്ത ചുമ, കഠിനമായ മലബന്ധം എന്നിവ ഹെര്‍ണിയയ്ക്ക് കാരണമാകാം. ഭാരം തലച്ചുമടായി എടുക്കുന്നതും കൈച്ചുമടായി എടുക്കുന്നതും ശരീരത്തിന് ആയാസം വരുത്തുന്ന കാര്യങ്ങളാണ്. ഉയരത്തില്‍ നിന്നുള്ള വീഴ്ച, മല്‍പിടുത്തം, പഞ്ചഗുസ്തി എന്നിവയും ഹെര്‍ണിയയ്ക്കു കാരണമാകാം. അശ്രദ്ധമായി ഭാരോദ്വഹനംപോലെയുള്ള വ്യായാമങ്ങള്‍ ആവര്‍ത്തിക്കുന്നതും ഒരു പ്രധാന കാരണമാണ്.

ലക്ഷണങ്ങള്‍

അരക്കെട്ട്, നാഭി, വൃഷണം, ലിംഗം ഈ ശരീരഭാഗങ്ങളില്‍ വേദന, അധോവായുവിന് തടസ്സം എന്നിവയാണ് പ്രാരംഭലക്ഷണങ്ങള്‍. തുടര്‍ന്ന് ഗ്രന്ഥിരൂപത്തില്‍ വൃദ്ധി കാണപ്പെടുന്നു. നാഭിയില്‍ ഇത് രണ്ടു വിധത്തിലുണ്ടാകാറുണ്ട്. ഒന്ന്, മുതിര്‍ന്നവരില്‍ കാണുന്ന ഇന്‍ഗൈ്വനല്‍ ഹെര്‍ണിയയാണ്. കഴലഭാഗത്ത് കാണുന്ന സ്വാഭാവികമായ ഒരു വിടവാണ് ഇന്‍ഗൈ്വനല്‍ കനാല്‍. കുടലിന്റെ ഒരു ഭാഗം ഉദരത്തില്‍ നിന്നും പുറത്തു ചാടുന്നത് ഈ വിടവിലൂടെയാണ്. പുറത്തു ചാടിയ ഭാഗം ഒരു ഗോളംപോലെ കഴലയില്‍ വ്യക്തമായി കാണാം. കാലക്രമത്തില്‍ ഇത് വൃഷണസഞ്ചിയിലേക്ക് ഇറങ്ങുന്നതോടെ വൃഷണസഞ്ചി വീര്‍ക്കുന്നു. 

ജനിച്ച് കുറച്ച് ആഴ്ചകള്‍ക്കു ശേഷമോ മാസങ്ങള്‍ക്ക് ശേഷമോ ഉണ്ടാകുന്ന അമ്പിലിക്കല്‍ ഹെര്‍ണിയയാണ് നാഭിയില്‍ ഉണ്ടാവുന്ന രണ്ടാമത്തെ ഇനം. നാഭിനാളഛിദ്രത്തിന്റെ ബലക്ഷയമാണ് ഇവിടെ ഹെര്‍ണിയക്ക് കാരണമാകുന്നത്.

സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന ഹെര്‍ണിയയാണ് ഫെമറല്‍ ഹെര്‍ണിയ. സ്ത്രീകളില്‍ ശ്രോണീനീളം കൂടുതലായതാണ് ഇതിനു കാരണം. ഫിമറല്‍ കനാലിലേക്കാണ് ഇവിടെ കുടലിറക്കമുണ്ടാകുന്നത്. ഇതും ഒരു ഗോളംപോലെ ഉയര്‍ന്നുനില്‍ക്കുന്നതായി കാണാം. ചുമയ്ക്കുമ്പോള്‍ വായു നിറയുന്നതുപോലെ ഉയര്‍ന്നുവരികയും അമര്‍ത്തുമ്പോള്‍ ഉദരത്തിന്റെ ഭാഗത്തേക്ക് അമര്‍ന്ന് പോകുകയും ചെയ്യും.

ഉദരഭിത്തിയുടെ അകല്‍ച്ചകൊണ്ട് വരുന്നതാണ് ഉദരഭിത്തിഗത ഹെര്‍ണിയ . പൊണ്ണത്തടിയാണ് ഇവിടെ പ്രധാന കാരണം. ജന്മനാ ഉണ്ടാകുന്ന ഉദരപടലഗത ഹെര്‍ണിയയുടെ കാരണം മധ്യഛദത്തിന്റെ രണ്ടു വശത്തേയും അര്‍ദ്ധഭാഗങ്ങളുടെ അപൂര്‍ണമായ വികാസമാണ്. ഈ വിടവില്‍ക്കൂടി ആമാശയം, വസ, വന്‍കുടല്‍, ചെറുകുടലില്‍ കുറച്ചു ഭാഗം എന്നിവ നെഞ്ചിന്റെ ഭാഗത്തേക്കാണ് തള്ളിവരുന്നത്.

ഉപദ്രവങ്ങള്‍

കോഥം അഥവാ പഴുപ്പ് ആണ് രോഗത്തിന്റെ പ്രധാന ഉപദ്രവം. പുറത്തേക്ക് ചാടുന്ന കുടലിന്റെ ഭാഗങ്ങളില്‍ രക്തവാഹിനികള്‍ക്ക് ഞെരുക്കം സംഭവിക്കുന്നതാണ് പഴുപ്പിനു കാരണം. ഇത് മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവിക്കാം. ഉദരത്തില്‍ കഠിനമായ വേദനയും സ്തബ്ധതയും ഉണ്ടാകാന്‍ ഇതിടയാക്കും. തണുത്ത വിയര്‍പ്പ് വരുകയും നാഡി ദുര്‍ബലമാകുകയും ശരീരത്തിന്റെ താപക്രമം കുറയുകയും ചെയ്യും. പഴുപ്പ് വര്‍ദ്ധിക്കുമ്പോള്‍ വേദന കുറയുന്നതായി കാണാം. ഇത് അപകടലക്ഷണമാണെന്നു മാത്രം.

ചികിത്സ

അടിസ്ഥാനകാരണങ്ങളെ കണ്ടെത്തി ദോഷശമനം വരുത്തുന്നതിലൂടെയാണ് ആയുര്‍വേദം ഈ രോഗത്തെ ഫലപ്രദമായി ചികിത്സിച്ചു മാറ്റുന്നത്. ഇവിടെ പ്രധാനമായി കോപിക്കുന്ന ദോഷം വാതമാണ്. മേദസ്സും അനുബന്ധമായി ദുഷിച്ചേക്കാം. വാതത്തില്‍ അപാനവായുവിനാണ് കൂടുതല്‍ ദോഷമുണ്ടാകുന്നത്. വാതഹരങ്ങളായ സ്‌നേഹവിരേചനം, കഷായവസ്തി, സ്‌നേഹവസ്തി, സ്വേദപ്രയോഗങ്ങള്‍, ലേപനം മുതലായ ചികിത്സകള്‍ അവസ്ഥാനുസരണം യുക്തിപൂര്‍വം ചെയ്യാം. പഴുപ്പുണ്ടായാല്‍ അടിയന്തരമായി വ്രണത്തിന്റെ ചികിത്സയാണ് ചെയ്യേണ്ടത്.

വാതഹരവും മേദോഹരവുമായ ലശുനാദി കഷായം, വാശാദികഷായം, വരണചിത്രബലാദിഘൃതം, സുകുമാരഘൃതം, ഹിംഗുത്രിഗുണം, ഏരണ്ഡതൈലം മുതലായവ ഫലപ്രദമായ ഔഷധങ്ങളാണ്.

വെളുത്തുള്ളി ഇവിടെ ശ്രേഷ്ഠമായ ഔഷധമാണ്. ഇത് വാതഹരവും കഫമേദോഹരവുമാണ്. ദുര്‍മേദസിനേയും സ്ഥൗല്യത്തേയും ചെറുക്കുന്നതില്‍ വെളുത്തുള്ളിയുടെ ഗുണം അപാരമാണ്. വെളുത്തുള്ളി, കഴട്ടിവേര്, ചുക്ക്, ഉഴിഞ്ഞവേര്, ആവണക്കിന്‍വേര് ഇത്രയും കഴുകിച്ചതച്ച് കഷായം വെച്ച് അരിച്ചതില്‍ ആവണക്കെണ്ണയും ഇന്തുപ്പും മേമ്പൊടി ചേര്‍ത്ത് സേവിക്കുന്നത് ഹെര്‍ണിയക്ക് ഫലപ്രദമാണ്. വെളുത്തുള്ളി ഇടിച്ചുപിഴിഞ്ഞ നീരും ഉഴിഞ്ഞ ഇടിച്ച് പിഴിഞ്ഞ നീരും സമം ചേര്‍ത്ത് ഇതിന് തുല്യം ആവണക്കെണ്ണയും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. അരിക്കാടിയില്‍ പുളിയിലയും ഉഴിഞ്ഞയും ഇട്ട് തിളപ്പിച്ച് അതുകൊണ്ട് നാഭിയിലും പൃഷ്ഠഭാഗത്തും വിയര്‍പ്പിക്കാം. ഇതുതന്നെ മിതമായ ചൂടില്‍ നാഭിക്ക് താഴെ ധാരകോരുന്നതിനും ഉപയോഗിക്കാം. ആവണക്കെണ്ണ കഴിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ കോഷ്ടശുദ്ധി വരുത്തുന്നതും നല്ലതാണ്.

ഹെര്‍ണിയക്ക് ഫലപ്രദമായ മറ്റൊരു മാര്‍ഗമാണ് അരപ്പട്ടയുടെ ഉപയോഗം. ഇതിനെ ട്രസ് എന്നു പറയും. വളരെ ലളിതവും സൗകര്യപ്രദവുമായ ഒരു ബന്ധനചികിത്സയാണിത്. ആന്ത്രം കൂടുതല്‍ ഇറങ്ങാതിരിക്കാനും ഇറങ്ങിയ ആന്ത്രം കുറച്ചൊക്കെ ഉള്ളിലേക്ക് പോകാനും ഇത് സഹായിക്കും. രാത്രി ഉറങ്ങാന്‍ കിടന്നാല്‍ ഈ അരപ്പട്ട അഴിച്ചുവെക്കാം. രാത്രി ചുമച്ചുകൊണ്ടിരിക്കുന്ന രോഗിയാണെങ്കില്‍ ഉറങ്ങുമ്പോഴും അഴിച്ചുവെക്കരുത്. അരപ്പട്ട കെട്ടിയതിനുശേഷം മാത്രമേ കാലത്ത് എഴുന്നേല്‍ക്കാന്‍ പാടുള്ളൂ.

പച്ചക്കറികള്‍ കഴിക്കുക

ഭക്ഷണത്തില്‍ പച്ചക്കറികള്‍ കൂടുതലായി ഉള്‍പ്പെടുത്തണം. പ്രത്യേകിച്ചും നാരുള്ള പച്ചക്കറികള്‍ മലബന്ധമൊഴിവാക്കാന്‍ സഹായിക്കും. മുരിങ്ങക്കായ, പടവലം, ഉണ്ണിപ്പിണ്ടി, ചീര, തവിഴാമ മുതലായവ കറിയായും തോരനായും നിത്യവും കഴിക്കാം. ചേന, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ കറികളില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മോര് ഇഞ്ചിയും കറിവേപ്പിലയും ചേര്‍ത്ത് സംഭാരമായി നിത്യേന ഉപയോഗിക്കാം. കുടിക്കുന്നതിന് ചൂടുവെള്ളമാണ് നല്ലത്.

ശ്രദ്ധിക്കേണ്ടത്

ഹെര്‍ണിയയ്ക്ക് കാരണമായ ആഹാരങ്ങളും വിഹാരങ്ങളും രോഗി തീര്‍ത്തും ഉപേക്ഷിക്കണം. ഉദരത്തില്‍ സമ്മര്‍ദ്ദമുണ്ടാകുന്ന വ്യായാമങ്ങളും യോഗാസനങ്ങളും ദൈനംദിന പ്രവൃത്തികളും ഉപേക്ഷിക്കുന്നതാണ് അഭികാമ്യം. ശരീരത്തിന് കുലുക്കമുണ്ടാകുന്ന രീതിയില്‍ വാഹനങ്ങളില്‍ സഞ്ചരിക്കുക, തുടര്‍ച്ചയായ യാത്ര, തുടര്‍ച്ചയായ ഇരുത്തം, അമിതമായ വ്യായാമം, അമിതമായ മൈഥുനം, വേഗധാരണം എന്നിവയും നല്ലതല്ല.

ഹെര്‍ണിയയുടെ പ്രാരംഭദശയില്‍ ഈ ചികിത്സകൊണ്ട് പൂര്‍ണമായ രോഗശാന്തി പ്രതീക്ഷിക്കാം. എന്നാല്‍ രോഗത്തെ ഇത്തരത്തില്‍ ശമിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ക്രമേണ ഔഷധത്താല്‍ അസാധ്യമായിത്തീര്‍ന്നേക്കാം എന്നു സുശ്രുതസംഹിതയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

നല്ല ഓർമ്മശക്തിയുണ്ടായിരിയ്ക്കുക Boost Your Memory.

Boost Your Memory.
നല്ല ഓർമ്മശക്തിയുണ്ടായിരിയ്ക്കുകയെന്നത്, ഏതൊരാളും, ഏതുപ്രായത്തിലും ആഗ്രഹിയ്ക്കുന്ന കാര്യമാണു. ശരിയായ ഭക്ഷണം( പ്രത്യേകിച്ചും പഴങ്ങളും, പച്ചക്കറികളും, മുളപ്പിച്ചവിത്തുകളൂം ), ശരിയായ വിശ്രമം, മതിയായ ഉറക്കം, മനസ്വാസ്ഥ്യം, ശരിയായ ബ്രീത്തിങ്, ശരിയായ മാനസ്സിക വ്യായാമം എന്നിവയിലൂടെ നമുക്ക് ഓർമ്മശക്തിയെ വർദ്ധിപ്പിയ്ക്കുകയും, നിലനിർത്തുകയും ചെയ്യാവുന്നതാണു.
മനുഷ്യ മസ്തിഷ്ക്കം ഒരു സൂപ്പർ ബയോകമ്പ്യൂട്ടറാണു. മസ്ഥിഷ്ക്കത്തെ പ്രവർത്തിപ്പിയ്ക്കുന്നത് വൈദ്യുതശക്തിയാണു. സ്വതന്ത്രഗ്ളൂക്കോസ്, ഓക്സിജൻ എന്നിവ ഉപയോഗിച്ഛാണു ഇതിനാവശ്യമായ വൈദ്യുതി മസ്തിഷ്ക്കംതന്നെ നിർമ്മിയ്ക്കുന്നത്.
മനുഷ്യമസ്തിഷ്കത്തിന്റെ എകദേശതൂക്കം 1.4 കി.ഗ്രാം ആണു.ഇത് ശരീരഭാരത്തിന്റെ ഏകദേശം 2 ശതമാനമാണു വരുന്നതെങ്കിലും, നമ്മൾ ശ്വസിയ്ക്കുന്ന ഓക്സിജന്റെ 20 ശതമാനവും, രക്തത്തിന്റെ 20 ശതമാനവും മസ്തിഷ്ക്കത്തിന്റെ പ്രവർത്തനത്തിനുവേണ്ടി ഉപയോഗിയ്ക്കപ്പെടുന്നു
അറിവുകളെ തരംതിരിച്ചു ശേഖരിയ്ക്കുന്നതിനും, ആവശ്യമുള്ളപക്ഷം ഓർത്തെടുക്കുന്നതിനും, സന്ദർഭോചിതമായി ഉപയോഗിയ്ക്കുന്നതിനും മനുഷ്യമസ്തിഷ്ക്കത്തിനു കഴിയും.
നമ്മുടെ മസ്ഥിഷ്ക്കം കോർപ്പസ് കലോസം എന്ന നാഡീ ഭിത്തിയാൽ ഇടത് മസ്തിഷ്ക്കം എന്നും വലതു മസ്തിഷ്ക്കം എന്നും രണ്ടായി ഭാഗിയ്ക്കപ്പെട്ടിരിയ്ക്കുന്നു. നമ്മളിൽ കൂടുതൽ ആളുകളും ഭൂരിഭാഗം സമയവും ഇടതു മസ്ഥിഷ്ക്കമാണു ഉപയോഗിയ്ക്കുന്നത്. കൂടുതൽ സ്വസ്ഥതയ്ക്കും, ഓർമ്മശക്തി വർദ്ധനവിനും വലതുമസ്തിഷ്ക്കത്തെകൂടി ഉപയോഗപ്പെടുത്തേണ്ടതാണു.
മസ്തിഷ്ക്കത്തിലെ വൈദ്യുതതരംഗങ്ങളുടെ ആവർത്തി അനുസരിച്ച് Brain frequency യെ Beta, Alfa, Theta, Delta എന്നിങ്ങനെ നാലായി തരം തിരിയ്ക്കാം.
ഏറ്റവും സുഖകരവും ഗുണകരവുമായ അവസ്ഥയാണു Alfa( 14 to 25 Hz), Theta ( 8 to 14 Hz) Frequency Level, എന്നാൽ സാധാരണ മനുഷ്യർ വളരെ കുറച്ചുസമയം മാത്രമേ ഈ അവസ്ഥകളിൽ ജീവിയ്ക്കുന്നുള്ളു. ആല്ഫാ തലങ്ങളിൽ, ചിന്തിയ്ക്കുക, ഓർമ്മിയ്ക്കുക ഭാവനചെയ്യുകയെന്നത് ഓർമ്മശക്തിവർദ്ധനവിനു വളരെ നല്ലതാണു. നിരന്തര ധ്യാന പർശീലനത്താൽ ബോധപൂർവ്വം ആല്ഫാ തലത്തിൽ തുടരാൻ കഴിയുന്നതാണു. അബ്ഡോമിനൽ ബ്രീത്തിങ്ങ് ആല്ഫാ തലത്തിലേയ്ക്ക് എത്താൻ എളുപ്പത്തിൽ സഹായിയ്ക്കുന്നു.
മനസ്സിനെ സൌകര്യാർത്ഥം, ബോധമനസ്സ്, ഉപബോധമനസ്സ് എന്നിങ്ങനെ രണ്ടായി തിരിയ്ക്കാം. നമ്മൾ ഉണർന്നിരിയ്ക്കുമ്പോഴാണു ബോധമനസ്സ് പ്രവർത്തിയ്ക്കുന്നത്, പഞ്ചേന്ദ്രിയങ്ങൾ വഴി കിട്ടുന്ന സന്ദേശങ്ങൾ ബോധമനസ്സ് ചിത്രരൂപങ്ങളിൽ സ്വീകരിച്ച് ഉപബോധമനസ്സിലേയ്ക്ക് അയയ്ക്കുന്നു.
ഓർമ്മയെന്നുപറയുന്നത് ഒരു വ്ര്യദ്ധി ( impression ) ആകുന്നു. impression എത്രയ്ക്ക് ആഴമുള്ളതായിരിയ്ക്കുന്നുവോ അത്രയ്ക്ക് ശക്തമായിരിയ്ക്കും നമ്മുടെ ഓർമ്മ ശക്തി. സത്യത്തിൽ വാക്കുകൾ, രൂപങ്ങൾ, നിറങ്ങൾ, സംഗീതം എന്നിങ്ങനെയുള്ള അറിവുകളെ മസ്തിഷ്ക്കം ഉല്പ്പാദിപ്പിയ്ക്കുന്നുണ്ടെങ്കിലും അത് ഒന്നും ഒർത്തെടുക്കുന്നില്ല. വസ്തുക്കൾ തമ്മിലുള്ള ബന്ധങ്ങളുടെ ഇൻഫോർമേഷന്റെ അടിസ്ഥാനത്തിലാണു ഓർമ്മകൾ സൂക്ഷിയ്ക്കപ്പെടുന്നത്. വിവിധ വസ്തുക്കൾ, സംഭവങ്ങൾ എന്നിവ തമ്മിലുള്ള ബന്ധങ്ങൾ നിർമ്മിച്ചെടുക്കുന്ന പ്രക്രിയയാണു ഓർമ്മ.
The three important processes occurred in the Brain.
1.Encoding- –അറിവുകളെ മസ്തിഷ്ക്കത്തിൽ വച്ച് ന്യൂറൽ ഭാഷയായി ഓർമ്മയായി മാറ്റുന്ന പ്രക്രിയ.
2. Storage – അറിവുകളെ ന്യൂറൽ കോഡ് ആയി മാറ്റി ഓർമ്മയായി യഥാകാലം സൂക്ഷിയ്ക്കുന്ന പ്രക്രിയ.
3. Retrivel- –ഓർമ്മയിൽനിന്നും അറിവുകളെ ആവശ്യത്തിനു തെരഞ്ഞെടുക്കുന്ന പ്രക്രിയ.
ദീർഘകാല ഓർമ്മകൾ Explicit Memory / Declarative Memory & Implicit Memory / Non Declarative Memory- എന്നിങ്ങനെ രണ്ടുതരത്തിലുണ്ട്
1. Explicit Memory / Declarative Memory-(ബോധപൂർവ്വം ഓർത്തെടുക്കുന്ന ഓർമ്മകളാണു എക്സ്പ്ളിസിറ്റ് മെമ്മൊറി.)
2. Implicit Memory / Non Declarative Memory-( ബോധപൂർവ്വമല്ലാതെ ഓർത്തെടുക്കാൻ കഴിയുന്നു. പഠിച്ചിട്ടുള്ള കാര്യങ്ങൾ, കളികൾ, സ്കിൽസ് എന്നിവ)
1. Explicit Memory / Declarative Memory-എക്സ്പ്ളിസിറ്റ് മെമ്മൊറി ,രണ്ടുതരമുണ്ട്.
1. Semantic Memory (General Knowledge) and 2. Episodic Memory (Personnel Experiences)
1. Semantic Memory (General Knowledge)-പൊതുവായ അറിവുകൾ, സത്യങ്ങളെക്കുറിച്ച്, വാസ്ഥവികമായ കാര്യങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ.
2. Episodic Memory (Personnel Experiences)-വ്യക്തിപരമായ അനുഭവങ്ങൾ, എന്നു എവിടെവച്ച് സംഭവിച്ചു എന്നിങ്ങനെയുള്ള ഓർമ്മകൾ.
ഇനി മറ്റൊരുതരം ഒർമ്മയാണു Flashbulb Memory- സ്ഥലവുമായി ബന്ധപ്പെട്ട ഓർമ്മകൾ.
.
ഓർമ്മ ശക്തിവർദ്ധിപ്പിയ്ക്കാനാഗ്രഹിയ്ക്കുന്നുവെങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾ കാര്യമായി ശ്രദ്ധിയ്ക്കുന്നത് നന്നായിരിയ്ക്കും
1. Focus on it. ഓർമ്മവയ്ക്കാനാഗ്രഹിയ്ക്കുന്ന കാര്യങ്ങളിൽ അതീവ ശ്രദ്ധകൊടുക്കുകയെന്നതാണു ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഈ സമയത്ത് മറ്റു കാര്യങ്ങളിലൊന്നും ശ്രദ്ധിയ്ക്കരുത്. നമ്മൾ കാണുന്ന, കേൾക്കുന്ന, വായിയ്ക്കുന്ന കാര്യങ്ങൾ ചിത്രങ്ങളായി ഉപബോധമനസ്സിലേയ്ക്ക് പോകുന്നുണ്ട്. ഈ ചിത്രങ്ങൾക്ക് എത്രമാത്രം വ്യക്തതയും, മിഴിവുമുണ്ടോ അത്രയ്ക്കും ശക്തമായിരിയ്ക്കും ഓർമ്മകൾ.
2.Smell, touch, taste, hear and see it. ചെയ്യുന്ന കാര്യങ്ങളിൽ, സന്ദർഭങ്ങളിൽ പഞ്ചേന്ദ്രിയങ്ങളെ പരമാവധി ശ്രദ്ധാപൂർവ്വം ഉപയോഗപ്പെടുത്തുക. ഈ സന്ദർഭങ്ങൾക്ക് എത്രമാത്രം വ്യക്തതയും, മിഴിവുമുണ്ടോ അത്രയ്ക്കും ശക്തമായിരിയ്ക്കും ഓർമ്മകൾ.
3. Repeat it. ആവർത്തിച്ച് പലതവണ ഓർക്കുക, ഇത് ഏതൊരാളുടേയും ഓർമ്മശക്തി വർദ്ധിപ്പിയ്ക്കും. മറന്നുപോകുകയെന്നത് സാധാരണ സംഭവിയ്ക്കുന്ന കാര്യമാണു. അതുകൊണ്ട് പഠിയ്ക്കാനുള്ള കാര്യങ്ങൾ ആദ്യദിവസത്തിനുശേഷം 3, 5, 9,എന്നി ദിവസങ്ങളിലും അവസാനമായി 14 മത്തെ ദിവസവും വായിയ്ക്കുകയാണെങ്കിൽ അത് സ്ഥിരമായി നമ്മുടെ ഓർമ്മയിൽ നില്ക്കുന്നതായിരിയ്ക്കും.
ഓർമ്മ ശക്തിവർദ്ധിപ്പിയ്ക്കാനാഗ്രഹിയ്ക്കുന്നുവെങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾ കാര്യമായി ശ്രദ്ധിയ്ക്കുന്നത് നന്നായിരിയ്ക്കും
4.Chunk it- eg:10 ഡിജിറ്റ് ഫോൺ നമ്പറിനെ ഒറ്റയടിയ്ക്ക് ഓർക്കാൻ ശ്രമിയ്ക്കാതെ, 3 ഭാഗങ്ങളായി ഓർക്കാൻ പഠിയ്ക്കുക.
5.Organize it. Our brains like organization of information. പുസ്തകങ്ങളിൽ പഠിയ്ക്കാനുള്ള കാര്യങ്ങളെ പാരഗ്രാഫുകളായി, തലക്കുറിപ്പുകളായി, വിവരിയ്ക്കുന്നത് എളുപ്പത്തിൽ ഓർത്തെടുക്കുന്നതിനു വേണ്ടിയാണു. അതുപോലെ ഓർത്തെടുക്കാനുള്ള കാര്യങ്ങളെ ശരിയായ രീതിയിൽ organize ചെയ്താൽ മസ്തിഷ്ക്കത്തിനു എളുപ്പത്തിൽ ഓർത്തെടുക്കാൻ സാധിയ്ക്കും
6.Use mnemonic devices. ചിത്രങ്ങളായൊ പദ്യങ്ങളായൊ, പാട്ടുകളായൊ, കഥകളായൊ ഓർക്കാനാഗ്രഹിയ്ക്കുന്ന അറിവുകളെ കോർത്തിണക്കുക.
7. Learn it the way that works for you. നമ്മൾക്ക് അനുയോജ്യമായ രീതി തിരഞ്ഞെടുക്കുക.പലതവണ എഴുതുന്നതാണൊ, ഓർക്കുന്നതാണൊ, റെക്കോർഡ് ചെയ്ത് കേൾക്കുന്നതാണൊ, ഓരോരുത്തർക്കും സ്വീകാര്യമായ എളുപ്പമുള്ളരീതികൾ ഉപയോഗിയ്ക്കുക.
8. Connect new information to existing information or experiences in your mind. പഠിയ്ക്കുമ്പോൾത്തന്നെ പുതിയ അറിവുകളെ, നിലവിലുള്ള, അറിവുകളുമായി, അനുഭവങ്ങളുമായി, എളുപ്പത്തിൽ കോർത്തിണക്കാൻ ശ്രമിയ്ക്കുക.
ഓർമ്മശക്തി കുറയാനുള്ള കാരണങ്ങൾ
വേണ്ടത്ര പോഷകാംശങ്ങളുടെ അഭാവം, അന്തരീക്ഷമലിനീകരണം, വർദ്ധിച്ചമാനസ്സികപിരിമുറുക്കം, മതിയായവിശ്രമമില്ലായ്മ, മദ്യപാനം, പുകവലി, അമിതമായ ജങ്ക്ഫുഡ്, അപകടം, മസ്തിഷ്ക്കാഘാധം എന്നിവമൂലം തലച്ചോറിനുണ്ടാകുന്ന ക്ഷതങ്ങൾ, പ്രായാധിയ്ക്കം എന്നിവയെല്ലാം ഓർമ്മശക്തി കുറയാൻ കാരണമാകാറുണ്ട്.
നമ്മുടെ ശരീരം ഉല്പ്പാദിപ്പിയ്ക്കുന്ന സൾഫർ ഓക്സൈഡ്, ഹൈഡ്രോക്സിൽ, ലിപ്പിഡ്പെറോക്സൈഡ്, , ഹൈഡ്രജൻ പെറോക്സൈഡ്, സിംഗ് ലെറ്റ് ഓക്സിജൻ, തുടങ്ങിയ free radicals ന്റെ ആധിക്യം ഓർമ്മ്മശക്തിയെ കുറയ്ക്കുന്നതായി കണ്ടെത്തിയിരിയ്ക്കുന്നു. വർദ്ധിച്ച ആകാക്ഷയും മാനസ്സികപിരിമുറുക്കവും മസ്തിഷ്ക്കത്തിലെ വൈദ്യുതിയുടെ തോതും , രക്തത്തിലെ അമ്ളഗുണവും വർദ്ധിയ്ക്കാനിടവരുത്തുകയും, ഇത് free radicals ന്റെ ആധിക്ക്യത്തിനും ഓർമ്മശക്തികുറവിനും വഴിവയ്ക്കുമത്രെ.
എന്നാൽ ധാരാളം ആന്റി ഓക്സിഡന്റുകളുടെ ഉപയോഗം കൊണ്ട് ഫ്രീ റാഡികൾസിന്റെ ഉപദ്രവത്തെ നമുക്ക് ലഘൂകരിയ്ക്കാവുന്നതാണു.
A.ധാരാളം antioxidants അടങ്ങിയ താഴെപറയുന്ന ഭക്ഷണസാധനങ്ങൾ ഉപയോഗിയ്ക്കുന്നത് ഓർമ്മശക്തിനിലനിർത്താനും വർദ്ധിപ്പിയ്ക്കാനും വളരെ നല്ലതാണു.
1.Vitamin C- വൈറ്റമിൻ സി അടങ്ങിയ നെല്ലിയ്ക്ക, ചെറുനാരങ്ങ, തേൻ, broccoli, green & Red Pepper, sprouts, cauliflower, Pineapple, citrus fruits എന്നിവ
2. Vitamin A & Beta - Carotene- വൈറ്റമിൻ എ & ബീറ്റകരോട്ടിൻ അടങ്ങിയ Dark green yellow vegetables, yellow fruits, broccoli, spinach, turnip, carrot, sweet Potatoes, pumpkin, leafy vegetables, Liver, milk, butter, cheese, eggs, ghee.etc
3.Vitamin E- വൈറ്റമിൻ E അടങ്ങിയ, Soybean oil, corn oil, Saff flower oil, cotton seed oil, wheat germ, green leafy vegetables. എന്നിവ
4.Dark chocolate
5.Selenium- അടങ്ങിയ Sea foods, grains, muscle meats, Brazil Nuts
6. Zinc- അടങ്ങിയ Meat Sea Foods, Milk, liver, eggs, whole grain.
7. Pycnogenol- അടങ്ങിയ നിലക്കടല ഗ്രേപ് സീഡ്
8.വെളുത്തുള്ളി, bilberry, ginkgo biloba etc
B. Brain Food- താഴെപറയുന്ന ഭക്ഷണസാധനങ്ങൾ ഉപയോഗിയ്ക്കുന്നത് ഓർമ്മശക്തിനിലനിർത്താനും വർദ്ധിപ്പിയ്ക്കാനും വളരെ നല്ലതാണു.
1.Vitamin B12- വൈറ്റമിൻ ബി 12 അടങ്ങിയ-പാൽ, പാലുല്പ്പന്നങ്ങൾ, ഇറ ച്ചി, മുട്ട, മൽസ്യം, Yogurt, Liver, Kidney, Nuts, Legumes, Chicken, Pork, liver, Kideny
2.Vitamin B6- ( pyridoxine) - വൈറ്റമിൻ ബി 6- അടങ്ങിയ നേന്ത്രപ്പഴം, മുളപ്പിച്ച ഗോതമ്പ്, പൾസസ്, Brown Rice,
3. Nuts- ബദാം, Walnuts, സോയാബീൻ, എള്ള്, ഗോതമ്പ്, മുളപ്പിച്ച ഗോതമ്പ്,
4. Fruits & Vegetables- Citrus fruits, carrots, Fresh Fruits
5. Lecithin – അടങ്ങിയ Soyabeen, Peanuts .
6.ഫ്ളവർ എസ്സെൻസ്- smell Rosemary oil
C.ബി വൈറ്റമിൻസ് ന്യൂറോറ്റ്രാൻസ്മിറ്റേർസ് ആയ ഡോപാമിൻ, നോർ എപിനെഫ്രിൻ,സിറോട്ടോണിൻ, എന്നിവയുടെ ഉല്പ്പാദനത്തിനു അത്യന്താപേക്ഷിതമായ വൈറ്റമിനുകളാണു. അതുകൊണ്ട് ഇവ ഭക്ഷണത്തിൽ ആവശ്യത്തിനു ഉൾപ്പെടുത്തുക.
a.B1-(Thiamine)- Legumes, seeds, Nuts, whole grains, beans, peas, Liver, Kidney,
b.B3-(Niacin) – Wheat Grass, Rice bran, Nuts, Cabbage, Mushroom, Brewers Yeast, Chicken
c.B6 (Pyridoxine)-Whole grains, Buts, legumes, Chicken, Fish, Pork, Liver, Kidney.
d. B12-(Cobalamin)-Yogurt, Liver, Kidney, Dairy, Fish, Oyesters, Salmon.
e.Folic acid –Green leafy vegetables, Legumes, Fruits, Liver, Yeast.
D. പാരമ്പര്യ നാട്ടുമരുന്നുകൾ
i. രാമച്ചം ഇട്ട വെള്ളം തിളപ്പിച്ചു കഴിയ്ക്കുക
ii.ബ്രഹ്മി തണലിൽ ഉണക്കി തേനിലൊ, പാലിലൊ കഴിയ്ക്കുക
iii.കൂവളത്തിന്റെ തളിരില അതിരാവിലെ ചവച്ചരച്ച് തിന്നുക.
iv.ചുക്ക്, മണിക്കുന്തിരിയ്ക്കം, തേൻ ചേർത്ത് കഴിയ്ക്കുക
v.ബ്രഹ്മി ഇടിച്ചുപിഴിഞ്ഞനീരിൽ മുത്തൾ,ശംഖുപുഴ്പ്പത്തിന്റെ വേരു,വയമ്പ്,മീനങ്ങാടി, സ്വർണ്ണത്തകിട് എന്നിവ അരച്ച് പാലുചേർത്ത് കാച്ചിയെടുത്ത് നെയ്യ് ചേർത്ത് സേവിയ്ക്കുക.
vi.ബ്രഹ്മി അരച്ച് ഒരു നെല്ലിയ്ക്കപ്രമാണം ഉരുട്ടി പശുവിൻപാലിലൊ, നെയ്യിലൊ, വെണ്ണയിലൊ ചാലിച്ച് അതിരാവിലെ സേവിയ്ക്കുക.
vii.അക്രോട്ടണ്ടിയും തേനും ദിവസേന കഴിയ്ക്കുക
viii.വിഷ്ണുക്രാന്തി സമൂലം ഇടിച്ചുപിഴിഞ്ഞനീരു 10 മി.ലി.നെയ്യ് ചേർത്ത് ദിവസേന കഴിയ്ക്കുക.
ix.ഭക്ഷണത്തിനുശേഷം വെണ്ണയും ശർക്കരയും ചേർത്തുകഴിയ്ക്കുക.
x. ബദാം, 2 ഏലയ്ക്ക, 2 ഈത്തപ്പഴം രാത്രിയിൽ വെള്ളത്തില്കുതർത്തി വെച്ച് രാവിലെ കുരുനീക്കി അരച്ച് 25 ഗ്രാം പഞ്ചസാരയും, 25 ഗ്രാം വെണ്ണയും ചേർത്ത് കഴിയ്ക്കുക.
xi. ബദാം പരിപ്പ് രാത്രിയിൽ വെള്ളത്തിൽ കുതർത്തി പാലിൽ അരച്ച് തേൻ ചേർത്ത് രാവിലെ കഴിയ്ക്കുക.
E. പ്രാണയാമം, യോഗാസനം എന്നിവ ചെയ്യുക.
i.അനുലോമവിലോമ പ്രാണയാമം- ( ആയാസപ്പെടാതെ, വലതു നാസിക അടച്ച് ഇടതു നാസികയിൽ സാവധാനം ദീർഘമായി ശ്വാസമെടുത്തു വലതുനാസികയിലൂടെ സാവധാനം ദീർഘമായി വിടുക, തുടർന്നു, ഇതുപോലെ വലതുനാസികയിൽ ശ്വാസമെടുത്തു ഇടതുനാസികയിലൂടെയും വിടുക. ശ്വാസം പിടിച്ചുനിർത്താൻ ശ്രമിക്കേണ്ട.), ഒരുനേരം പത്തുതവണ ചെയ്യ്യ്യുക, ക്രമേണ എണ്ണം വർധിപ്പിച്ചുകൊണ്ടുവരിക. (ഇടതു വലതു മസ്തിഷ്ക്കത്തെ തുലനം ചെയ്യുന്നു. ശരീരരസതന്ത്രം, ഹോർമോൺ നിലവാരം എന്നിവ ക്രമീകരിയ്ക്കുന്നു, ശ്വാസകോശങ്ങളുടെ ശക്തിവർദ്ധിപ്പിയ്ക്കുന്നു, മനസ്സിനെ ശാന്തമാക്കുന്നു. )
ii.ഭ്രാമരിപ്രാണയാമം-പദ്മാസനത്തിലൊ, സിദ്ധാസനത്തിലൊ, ചമ്രം പടിഞ്ഞോ ഇരിക്കുക. നട്ടെല്ല്, ശിരസ്സ്, കഴുത്ത്, പുറം നിവർത്തി, കണ്ണുകളടച്ച് ,ഇരിക്കുക. രണ്ടുകയ്യിലേയും തള്ളവിരൽ കൊണ്ടു ചെവികളും, നടുവിരലുകൾകൊണ്ട് കണ്ണുകളും, ചൂണ്ടുവിരലുകൾകൊണ്ട് പുരികത്തിനു മുകളിലും, മോതിര വിരലുകൾ കൊണ്ട് മൂക്കുകളും ഭാഗികമായും അടക്കുക. വായ അടച്ച് പിടിക്കുക. നാസാ ദ്വാരങ്ങളിലൂടെ സാവധാനം ശ്വാസം ഉള്ളിലേക്കെടുത്ത് തേനീച്ചയുടേതുപോലുള്ള മൂളൽ ശബ്ദത്തോടെ സാവധാനം ശ്വാസം നിർത്താതെ പുറത്തേക്കുവിടുക. ഇതുതന്നെ പത്തുതവണ ചെയ്യ്യ്യുക, ക്രമേണ എണ്ണം വർധിപ്പിച്ചുകൊണ്ടുവരിക.
( മനസ്സിനെ ശാന്തമാക്കുന്നു.)
iii. രണ്ടുപുരികങ്ങൾക്കും മദ്ധ്യേ തള്ളവിരൽ കൊണ്ട് 10 തവണ clock wise and anti clock wise മർദ്ദം കൊടുക്കുക. ( ദിവസവും രാവിലേയും വൈകീട്ടും ചെയ്യുക.) (diffuse stress and eye fatigue)
iv. ഇടതുചൂണ്ടുവിരലിന്റെ അറ്റം മേല്ചുണ്ടിൽ നാസികയ്ക്കു താഴേയും, വലതു കയ്യിന്റെ ചൂണ്ടുവിരലിന്റെ അറ്റംകീഴ്ചുണ്ടിലും അമർത്തി മുന്നോട്ടും പിന്നോട്ടും 10 തവണ മർദ്ദം കൊടുക്കുക. കൈവിരൽത്തുമ്പുകളുടെ സ്ഥാനം മാറ്റി ഇതുപോലെ ആവർത്തിയ്ക്കുക. തുടർച്ചയായി പഠിയ്ക്ക്മ്പോൾ മൈൻഡ് ക്ളിയർ ചെയ്യുന്നതിനു ഇടയ്ക്കിടയ്ക്ക് ചെയ്യാവുന്നതാണു.. (for mind refreshment) .
v. ലഘുവായ ആസനങ്ങൾ Vajrasana, Paschimotanasana, Sirshasans, Sarvangasana, Halasana, Sarpasana. എന്നിവ ചെയ്യുക
vi. ജ്ഞാനമുദ്ര- പദ്മാസനത്തിലൊ, സുഖാസനത്തിലൊ, ചമ്രം പടിഞ്ഞൊ ഇരിയ്ക്കുക. രണ്ടുകയ്യിലേയും ചൂണ്ട് വിരൽതുമ്പ് തള്ളവിരൽതുമ്പുമായി തൊടുവിയ്ക്കുക. എന്നിട്ട് അതാത് കാല്മുട്ടുകളിൽ കൈപ്പത്തി മുകളിലേയ്ക്ക് മലർന്നിരിയ്ക്കുന്നവിധം വയ്ക്കുക.കണ്ണുകളടച്ച് ശ്വാസനിശ്വാസങ്ങളിൽ ഈശ്വരനാമം ജപിയ്ക്കുക.20മിനിട്ടോളം ഈ നിലയിൽ തുടരുക.
vii.ത്രാടകം
നട്ടെല്ല് നിവർത്തി ഇരിയ്ക്കുക. കണ്ണിനു സമാന്തരമായി ഒന്നോ രണ്ടോ അടി അകലത്തിൽ ഒരു ദീപം കൊളുത്തിവച്ച് ഇമവെട്ടാതെ നോക്കിയിരിയ്ക്കുക. നെയ് വിളക്ക് ഉപയോഗിയ്ക്കുന്നത് വളരെ നല്ലതാണു. ശ്വാസനിശ്വാസങ്ങളിൽ ഈശ്വരനാമം ജപിച്ചുകൊണ്ട് ത്രാടകം ചെയ്യാവുന്നതാണു. കൂടാതെ ശ്വാസം ഉള്ളിലേയ്ക്കെടുക്കുമ്പ്പോൾ ഈശ്വരാനുഗ്രഹത്തെ സ്വീകരിയ്ക്കുന്നതായും, നിശ്വസിയ്ക്കുമ്പോൾ എന്റെ ഓർമ്മശക്തിയും, ബുദ്ധിശക്തിയും വർദ്ധിച്ചുവരുന്ന് എന്നു മനനം ചെയ്യുക. ആദ്യദിവസങ്ങളിൽ കുറച്ചു സമയം മാത്രം ഉപയോഗിയ്ക്കുക. പടിപടിയായി സമയം വർദ്ധിപ്പിച്ചുകൊണ്ടുവരിക.
viii.ഡയഫ്രമിക് ബ്രീത്തിങ്ങ് / അബ്ഡോമിനൽ ബ്രീത്തിങ്ങ്./ Meditation.
ആദ്യമായി അബ്ഡോമിനൽ ബ്രീത്തിങ്ങിനോടുകൂടി പ്രോഗ്രസ്സീവ് റിലാക്സേഷൻ ചെയ്യുക. അതിനുശേഷം കട്ടിലിലോ, പായ വിരിച്ചു തറയിലോ കൈകൾ ശരീരത്തിനു ഇരുവശവും വച്ച് കണ്ണുകളടച്ചു മലർന്നു കിടക്കുക. (കിടന്നുകൊണ്ടല്ലാതെ, ഇരുന്നുകൊണ്ടും, യാത്രചെയ്യുമ്പോഴും ധ്യാനം പരിശീലിയ്ക്കാവുന്നതാണു)
ശരീരമാകെ അയച്ചുതളർത്തിയിടുക. ശരീരത്തിലേയ്ക്കു ശ്രദ്ധകൊണ്ടുവരികയും കാൽ വിരൽ ത്തുമ്പുമുതൽ നിറുകവരെ പടിപടിയായി ശരീരത്തെ മനസ്സുകൊണ്ടു അയച്ചുതളർത്തിയിടുകയും ചെയ്യുക. അതിനുശേഷം ശരീരത്തെ വീണ്ടൂം മുഴുവനായി . ഭാവനചെയ്ത് ഇശ്വരനെ സ്മരിച്ച് , അപാരമായ ദൈവാനുഗ്രഹം നിറുകയിലൂടെ ഒഴുകിയിറങ്ങുന്നതായി സങ്കല്പ്പിക്കുക. താൻ സുരക്ഷിതനാണെന്നും, എപ്പോഴും താൻ, ഈശ്വരനാൽ സംരക്ഷിയ്ക്കപ്പെട്ടവനാണെന്നും ഭാവനചെയ്യുക. ധ്യാനാവസ്ഥയിൽ സ്വന്തം ഭൂതകാലത്തിലെ പ്രധാനസംഭവങ്ങളെ year wise ഓർക്കാൻ ശ്രമിയ്ക്കുക.
വിദ്യാർത്ഥികളാണെങ്കിൽ പഠിച്ചകാര്യങ്ങളെ ധ്യാനാവസ്ഥയിൽ ഓർക്കാൻ ശ്രമിയ്ക്കുക, ക്ളാസ്സുമുറിയെ, പരീക്ഷാഹാളിനെ ഭാവനയില്കാണുകയും പരീക്ഷ എഴുതുന്നതായി സങ്കല്പ്പിയ്ക്കുകയും ചെയ്യുക. മനസ്സിൽ ഇങ്ങിനെ പറയുക. “ഞാൻ പഠിച്ചിട്ടുള്ള, വായിച്ചിട്ടുള്ള, കേട്ടിട്ടുള്ള സകല അറിവുകളും മനസ്സിൽ പ്രത്യേക ചിത്രങ്ങളായി സൂക്ഷിയ്ക്കപ്പെട്ടിട്ടുണ്ട്. ഞാൻ എപ്പോൾ അവയെ ഓർക്കാൻ ആഗ്രഹിയ്ക്കുന്നുവോ അപ്പോൾ അവ എന്റെ ഓർമ്മയിലേയ്ക്ക് ഉണർന്നുവരും. എപ്പോഴെങ്കിലും ഓർക്കാൻ പ്രയാസം നേരിടുന്നുവോ അപ്പോൾ ഇങ്ങിനെ എന്റെ ഇടതുകയ്യിലെ ചൂണ്ടുവിരൽതുമ്പ് തള്ളവിരൽതുമ്പുമായി തൊടുവിച്ച് അതിശക്ത്മായ ജ്ഞാന മുദ്ര സ്ര്യഷ്ഠിയ്ക്കുമ്പോൾ നിമിഷനേരം കൊണ്ട് ഞാൻ ആഗ്രഹിയ്ക്കുന്ന എതൊരറിവും എന്റെ ഓർമ്മയിലേയ്ക്ക് വളരെ പെട്ടെന്നു ഉണർന്നുവരും.കാരണം ചൂണ്ടുവിരൽ തുമ്പിലും, തള്ളവിരൽതുമ്പിലും എത്തിനില്ക്കുന്ന നാഡികൾ മസ്തിഷ്ക്കത്തിലെ ഓർമ്മയുടെ കേന്ദ്രങ്ങളുമായി നേരിട്ടുബന്ധപ്പെട്ടു കിടക്കുന്നവയാണു. ഇപ്പോൾ മാത്രമല്ല എപ്പോൾ വിരൽത്തുമ്പുകൾ ജ്ഞാനമുദ്രയിൽ പിടിയ്ക്കുന്നുവോ അപ്പോൾ എന്റെ ഓർമ്മശക്തി അപാരമായി വർദ്ധിച്ചുവന്നിരിയ്ക്കും.ഏതൊരു കാര്യവും എന്റെ ഓർമ്മയിലേയ്ക്ക് ഉണർന്നുവരും”
ഓരൊദിവസം ചെല്ലുംതോറൂം, ആരോഖ്യവും, സൌഖ്യവും, ഓർമ്മശക്തിയും
വർദ്ധിച്ചുവരുന്നതായും സത്യമായും തനിക്കത് അനുഭവിച്ചറിയാൻ കഴിയുന്നുണ്ടെന്നും , ഏതൊരു പ്രതികൂലാവസ്ഥയിലും സമചിത്തനായിരിയ്ക്കാനും,, ഏതൊരു പ്രതിസന്ധിയേയും ഈശ്വരാനുഗ്രഹത്താൽ ധൈര്യപൂർവ്വം തനിയ്ക്കുനേരിടാൻ കഴിയുമെന്നും മനസ്സാൽ ചിന്തിയ്ക്കുക. ഈശ്വരനെ സ്മരിച്ചു ജപിച്ചു സുഖകരമായ ആ അനുഭൂതിയിൽ ആഴ്ന്നാഴ്ന്നുപോകുക. മതിയായ സമയം ധ്യാനിയ്ക്കുക. മനസ്സിൽ ഒന്നുമുതൽ അഞ്ചുവരെ എണ്ണിക്കഴിയുമ്പോൾ കൂടുതൽ ആത്മവിശ്വാസത്തോടെ, ആരോഗ്യത്തോടെ, തനിയ്ക്കു ഉണർന്നുവരാൻ കഴിയുമെന്നു മനസ്സിൽ പറയുക. ഉണർന്നുവന്നുകഴിഞ്ഞാലും ധ്യാനാവസ്ഥയിൽ ലഭിച്ച സൌഖ്യവും, സുരക്ഷിതബോധവും എപ്പോഴും നിലനില്ക്കുമെന്നും, ഓരോ ദിവസം ചെല്ലുംതോറും ഓർമ്മ ശക്തി വർദ്ധിച്ചുവരുന്നുവെന്നും, ഏതൊരുകാര്യവും തനിയ്ക്ക് എളുപ്പത്തിൽ ഓർത്തെടുക്കാൻ കഴിയുമെന്നും മനനം ചെയ്യുക. എന്നിട്ട് മനസ്സിൽ ഒന്നു മുതൽ അഞ്ചുവരെ എണ്ണി ധ്യാനാവസ്ഥയിൽ നിന്നും ഉണർവ്വിലേയ്ക്ക് വരിക.
ix. ദിവസത്തിൽ ഒരു തവണ ചിത്രത്തിൽ കൊടുത്തിട്ടുള്ള അക്യുപ്രഷർ മർമ്മങ്ങളിൽ 2 മിനിട്ടുനേരം മർദ്ദം കൊടുക്കുക.
x. ഉറങ്ങുന്നതിനുമുൻപ് രണ്ടു ചെവികളിലൂം നന്നായി മർദ്ദം കൊടുക്കുക.

കുടവയര്‍ കുറയുവാന്‍ ഓംകാരം

ഇനി ഇൻ ഷേയ്പ്പ് എന്ന കുന്ത്രാണ്ടം വേണ്ട'''''''
;;കുടൽചുരുക്കി;; കുടവയർ ഒട്ടിക്കുന്ന മരുന്ന് ഇതാണ്;;ഈ ചെടിക്ക്
ഇളം ചുവപ്പ് നിറമുള്ള തണ്ടും വേപ്പില രൂപത്തിലുള്ള ഇലകളും തണ്ടിന് ബലമുള്ള ചതുര രൂപവും ആണ് (ഉരുണ്ടതല്ല) ഇടിച്ചു കിട്ടുന്ന നീര് രണ്ടുനേരം തേൻ ചേർത്തു കഴിക്കുക വയർ ഒട്ടും.

കഴിച്ചിട്ട് ചുമ്മാ ഇരിക്കരുതട്ടോ ;;; നിങ്ങൾ റെയിൽവേ സ്റ്റെഷനിലെ പട്ടിയെ നോക്കൂ അവ ആളുകളെ നോക്കി കുരക്കുന്നില്ല നിങ്ങൾ കൊടുക്കുന്നതെന്തും അവ നന്ദിയോടെ ഭക്ഷിക്കുന്നു പക്ഷേ അവയ്ക്ക് നല്ല ഉരുണ്ടു തടിച്ച ശരീരവും വയറും ആണ് ഉള്ളത് വളരെ തിരക്കുള്ള ബസ്‌ സ്റ്റെഷനിലും തടിച്ച പട്ടികൾ ഉണ്ട് ഇവയ്ക്കൊക്കെ വീട്ടിലെ നായ്ക്കളെ പോലെ കുരക്കേണ്ട സാഹചര്യo ഇല്ല .. ഈ city dogsന് കുരക്കൽ കുറവാണ് അതുകൊണ്ട് അവയുടെ അധോവായു പുറത്തേക്ക് പോകുന്നില്ല അതുകൊണ്ട് തടിക്കുന്നു 

കുരക്കുന്ന പട്ടികളുടെ വയർ ചുരുങ്ങിയിരിക്കും..
സാദാ സമയവും സകല അഴുക്കും തിന്നുന്ന കാക്ക എപ്പോഴും കരയുന്നു.... but കക്ഷി slim beauty ആണ്.  പക്ഷേ  മൂകനായി ഇരിക്കുന്ന കഴുകൻ തടിച്ചതാണ്  പക്ഷേ കഴുകനോളം തന്നെ കാക്കയും തീറ്റ പണ്ടാരമാണ്. ഭക്ഷിക്കല്‍  ഏതാണ്ട് തുല്യo തന്നെ എന്ന് പറയാം.

''''നിങ്ങൾക്ക് ചുമ പിടിപെട്ടാൽ വയർ ഒട്ടുന്നു '''
'''കൃത്രിമ ചുമ ഉണ്ടാക്കിയാല്‍ പോലും വയര്‍ ഒട്ടും.
                               !!അല്ലെങ്കിൽ''
രാവിലെ  ഇരുപത്തിയേഴു വട്ടം ഓംകാരം ചൊല്ലി നോക്കൂ വയര്‍ ഒട്ടി ചുരുങ്ങി വരുന്നത് കാണാം .കാരണം ഈ ശബ്ദം കൊണ്ട്  അധോവായു പുറത്തു പോകുന്നു കൂടെ  വായ്‌ നാറ്റവും പോകും.

ഇനി ഓംകാരം തന്നെ വേണമെന്നില്ല പുലിയെ പോലെ ചീറ്റിയാലും മതി
ഈ പ്രവർത്തി കൊണ്ട് ചുരുങ്ങുന്ന കുടലിനെ മുകളിൽ പറഞ്ഞ മരുന്നുകൾ സ്തംഭിപ്പിച്ചു നിർത്തുന്നു വെറും ഒരു മാസം കൊണ്ട് വയർ ഒട്ടുന്ന.ANIL VAIDIK 

puthra beejak പുത്ര ബീജക് ആണ്‍ കുഞ്ഞ് വേണോ ?

ജയ്‌ ശ്രി   രാം ദേവ്;;; രാം ദേവ് സാറേ  പുത്ര ബീജക് എന്ന ഔവ്ഷധം അത്തി മരത്തിന്റെ തളിരലയ്ക്ക്  പറയുന്ന പേരാണ് .
താങ്ങള്‍ പറയുന്ന പുത്ര ബീജക് എന്ന ഔവ്ഷധ സസ്യo ഭൂമിയില്‍ ഇല്ല അത് അത്തി മരം തന്നെ യാണ്
രാമായണം മനസ്സിരുത്തി വായിച്ചാല്‍ അത് പുടികിട്ടും.
ആണ്‍ കുഞ്ഞു വേണ്ട സ്ത്രികള്‍ അത്തിയിലയും തിന്ന് കുതിര സവാരി ചെയ്യൂ സംഗതി നടക്കും.


   ആണ്‍കുഞ്ഞു വേണോ പുത്രകാമേഷ്ട്ടി
സാർ എന്താണ് ഈ ''ഇ = ഷ്ട്ടി ?
ഹോ അതോ;; അത് നമ്മുടെ പുര പണിക്ക് ഉപയോഗിക്കുന്ന ''ഇഷ്ട്ടികയാണ് ''
എന്ന് വെച്ചാൽ സംസ്കൃതത്തിൽ ഇഷ്ട്ടികയെ ''ഇഷ്ട്ടി '' എന്നാണു വിളിക്കുന്നത്‌ മലയാളി അതിനെ ഇഷ്ടിക എന്ന് വിളിച്ചു
അപ്പൊ പുത്രകാമേഷ്ട്ടി യാഗം എന്നാൽ എന്താണ് ? വന്ധ്യതക്കുള്ള ചികില്സ്സ യാണോ ?

;;ഹയ്യോ'' കഷ്ട്ടം ''പുത്രകാമേഷ്ട്ടി'' എന്നല്ല ''പുത്ര+ കാമ+ ഇഷ്ട്ടി എന്നാണു..ഈ യാഗം ആണ്‍കുഞ്ഞ് ജെനിക്കാനുള്ള സൂത്ര വിദ്യയണ് വന്ധ്യതക്കുള്ള ചികില്സ്സയല്ല '''പുത്രകാമേ'' എന്നാണ് ഇത് അറിയപ്പെടുന്നത് പുത്രിയെ നിർമ്മിക്കാനല്ല ഈ യാഗം.

 കാമം എന്നാല്‍ ഇണയോടുള്ള വികാരത്തെ സൂചിപ്പിക്കുന്ന പദമല്ല. കടുത്ത ഇഷ്ട്ടത്തെ  കാമം  എന്നാണു  പറയുന്നത് പുത്ര കാമേ എന്നാല്‍ പുത്രനോടുള്ള ഇഷ്ട്ടം.

;; ഒന്ന് കൂടി വിശദമാക്കൂ!!

സാധാരണയായി യാഗത്തിന് മുൻപ് മഹർഷികളും അവരെ സഹായിക്കാൻ വരുന്ന വൈദികരും (ഇഷ്ട്ടി ) ഇഷ്ട്ടിക നിരത്തി ഹോമിക്കാൻ ചുറ്റുമതിൽ എന്ന് അർഥം വരുന്ന HOME ഉണ്ടാക്കുന്നു.

അപ്പൊ പലരും മഹർഷിമാരൊട് ;ഈ ഇഷ്ട്ടി HOME (ഹോമം) എന്തിനാണ് എന്ന് ചോദിക്കും ഇത് സോമയഗത്തിനാണോ അതോ രാജസ്സൂയത്തിനോ അഗ്നി ഹോത്രത്തിനാണോ in HOME മിൽ ഹവിസ്സിനായി (house) എന്ത് ഔവ്ഷധം ആണ് ? എന്ന് സംശയ രൂപേണ പലതും ചോദിക്കും

അപ്പൊ മഹർഷികൾ കൊടുക്കുന്ന മറുപടി ഇതാണ്;
ഈ യാഗം പുത്രനെ മാത്രം ഉത്പ്പാദിപ്പിക്കുന്ന ''പുത്രകാമ'' എന്ന് അറിയപ്പെടുന്നു. അതിനുള്ള ഇഷ്ട്ടിയാണ് ഇവിടെ പടുക്കുന്നത്ഹവിസ്സായി സ്ത്രി പുരുഷന്മാരിൽ ആണ്‍ ബീജങ്ങൾ ഉണ്ടാകുന്ന ഒവ്ഷധവും ആണ്ഹോമിക്കുന്നത്.

ആണ്‍ കുഞ്ഞു ജെനിക്കാനുള്ള ആ ദിവ്യ ഒവ്ഷധം എങ്ങിനെയാണ് ഉണ്ടാക്കുന്നത്‌?

സ്ത്രൈണ ബീജ കോശങ്ങൾ ലെവലേശം പോലുമില്ലാത്തൊരു മരുന്നാണത്‌ പുരുഷ പ്രജ ജനിക്കാൻ മാത്രം ഉപയുക്തമായ ഔവ്ഷധങ്ങൾ കൊണ്ട് സംബുഷ്ട്ടമാക്കിയ ശേഷം ദമ്പതികൾക്ക് ഭക്ഷിപ്പാൻ കൊടുക്കുന്നു അതും സ്വർണ്ണ പാത്രത്തിൽ തന്നെ കൊടുക്കണം അല്ലെങ്കിൽ സ്വര്ണ്ണം അരച്ചു ചേർക്കണം.

അപ്പോൾ പുരുഷഗ്രെന്ധിയിൽആണ്‍ പ്രേജക്കുള്ള ബീജം മാത്രം ഉണ്ടാകുന്നു പുത്രനെ ഗെർഭം ധരിപ്പിക്കാൻ ഉതകുന്ന ബീജമേ ഉണ്ടാകൂ. ആണ്‍ ബീജം മാത്രമേ ഭോഗ വേളയിൽ സ്കലിക്കയുള്ളൂ. ആണ്‍ പ്രജയെ ഉണ്ടാകൂ. ഇതാണ് പുത്രകാമേഷ്ട്ടിയാഗത്തിന്റെ ഗുണം.

ആണ്‍ പ്രേജക്ക് വേണ്ടി മാത്രമുള്ള യാഗം എന്ന് മാത്രം മനസ്സിലാക്കണം.

'' പക്ഷെ അയോദ്യ രാജാവ് വന്ധ്യതക്ക് ആയിരുന്നില്ല ഇതു നടത്തിയത്. ദശരേഥരാജാവിനോ ഭാര്യമാർക്കോ വന്ദ്യത ഉണ്ടായതായി രാമായണം പറയുന്നുമില്ല.

ദശരേഥരാജാവ് ഏതെങ്കിലും കാര്യത്തിൽ എടുത്തു ചാടുന്ന വെക്തിയല്ലായിരുന്നു. എല്ലാ ഇന്ദ്രിയ ചിന്തകളും നിലക്ക് നിർത്താൻ ഈ സൂര്യവംശ രാജന് കഴിയുമായിരുന്നു.

 കൂടാതെ നല്ലൊരു പക്ഷി നിരീക്ഷകനും വനസ്നേഹിയും ആയിരുന്നു.. വാല്മീകി രാമായണം ഇദ്ദേഹത്തെ കുറിച്ച് പറയുന്ന മറ്റൊരു വസ്തുത. ഈ മനുഷ്യന് ശബ്ദവേദം അറിയാമായിരുന്നു. എന്ന് വെച്ചാൽ ഏതൊരു പക്ഷിയുടെയും മൃഗത്തിന്റെയും  ശബ്ദം കൊണ്ട് തിരിച്ചറിയാനും അത് ആണ്‍ പക്ഷിയോ പക്ഷികുഞ്ഞാണോ എന്ന് മുതൽ അത് ഇണ ചേരുമ്പോൾ ഉണ്ടാക്കുന്ന വിചിത്ര നാദം പോലും മനസ്സിലാക്കാൻ കഴിവുണ്ടായിരുന്നു.

 മാൻ പേട വെള്ളം കുടിക്കുന്നതും ആനകൾ കൂട്ടത്തോടെ വെള്ളം കുടിക്കുന്നതും ശബ്ദം കൊണ്ട് മനസ്സിലാക്കിയ രാജാവിന് കുടത്തിൽ വെള്ളം നിറയുന്ന ശബ്ദം കേട്ട് ക്രൂരനായ ആനയിലെ ഏതോ ഒറ്റയാൻ വെള്ളം കുടിക്കുന്ന എന്ന് തെറ്റിദ്ധരിച്ച്‌ ഒരു യുവാവിനെ കൊന്നു.

അങ്ങിനെ രാജാവിനും പിഴവ് സംഭവിച്ചു.

ഏതു പണ്ഡിതനും പിഴവ് സംഭവിക്കാം . യുവാവിന്റെ മാതാ പിതാക്കൾ കൊടുത്ത ശാപമോ പുത്ര ദുഃഖമെന്ന ശാപവും.

ശാപം നിമിത്തം ദശരേഥരാജാവിന് പെണ്‍കുഞ്ഞുങ്ങളെ ജനിക്കുകയുള്ളൂ ആദ്യ മായി ഉണ്ടായതും ശാന്ത എന്ന സുന്ദരിയാണ്. ആ ഒരു പരീഷണം കൊണ്ട് തന്നെ തനിക്കു കിട്ടിയ ശാപം തിരിച്ചറിഞ്ഞു ആ പെണ്‍കുഞ്ഞിനെ ലോമപാദന് വളർത്താൻ കൊടുക്കുകയും ചെയ്തു.

പക്ഷേ ആണ്‍ കുഞ്ഞിനെ ജനിപ്പിക്കുവാനുള്ള തന്റെ ബീജത്തിന്റെ കഴിവില്ലായ്മയും രാജാവായ ദശരേഥന് നന്നേ ബോധ്യമായിരുന്നു ഭാര്യയുടെ കഴിവില്ലായ്മ ആണ് എന്ന് കരുതി രാജൻ മൂന്ന് പത്നി മാരെ സോന്തമാക്കി എന്നിട്ടും ആണ്‍ കുഞ്ഞു ഉണ്ടായില്ല.

പുത്രനോടുള്ള കാമം രാജാവിനെ അലട്ടി. ഇതിന് രാജ പുരോഹിതന്മാർ കൊടുത്ത ഉപദേശമാകട്ടെ യാഗം നടത്തുക എന്നായിരുന്നു.

അതും രാജസൂയം സോമയാഗം ആശ്വമേധം എന്നിവയൊക്കെ . അവസാനം യാഗവേളയിൽ നിർമ്മിച്ച നിരവധി മരുന്നുകളിൽ പുത്രന്മാർ മാത്രമുണ്ടാകുന്ന പുത്രാകാമ മെന്ന ഒവ്ഷധം ഹോതാക്കൾ ഹോമാഗ്നികൊണ്ട് പാചകം ചെയ്തു സമ്മാനിച്ചു.

അപ്പോൾ പുത്രകാ മേഷ്ട്ടിയിലുള്ള ആ മരുന്നുകൾ എന്താണ് ??
രാമായണത്തിൽ വിശ്വമിത്രൻ ശ്രിരാമന് നിരവധി ഔവ്ഷധങ്ങൾ പറഞ്ഞു കൊടുക്കുന്നുണ്ട് രാമായണം വായിക്കുന്നവന് ഇതെല്ലാം മന്ത്രജ്ഞാന സൃഷ്ട്ടിയാണെന്നേ തോന്നൂ.

ബലയും അധി ബലയും ഉണ്ടാകാനുള്ള മന്ത്രം വിശ്വമിത്ര മഹർഷി ഉപദേശിക്കുന്നുണ്ട് ഇവ മന്ത്രമല്ല അത് കുറുകുറുംതോട്ടിയും നീലക്കുറുംതോട്ടിയും ആണ്. ഇവ കഴിച്ചാല്‍ നല്ല ബലം ഉണ്ടാകും

രാമായണ കാവ്യങ്ങളുടെ തനതായ അർത്ഥം ഊഹിച്ചെടുക്കവുന്നതെ ഉള്ളൂ
തമിഴ് നാട്ടിൽ ചില ബ്രാമണ കുടുംബങ്ങളിൽ വിവാഹം ഉറപ്പിച്ച യുവതികൾക്ക്‌ ഒരു മണ്ഡലക്കാലം കടംബിന്റെ ഇലകളിൽ ഇരുന്നു വ്രതം അനുഷ്ട്ടിക്കുക നിർബന്ധ ആചാരമാണ്അത്തിയാലിന്റെ ല കിളുന്നു ഇലകൾ 41 ദിവസം ഭക്ഷിപ്പാൻ കൊടുക്കുന്നു. തമിഴ് ബ്രാഹ്മണന്‍  അത്തി മരത്തിന്റെ കിളുന്ന ഇല തന്നെ കൊടുത്താല്‍ വീട്ടില്‍ ആണ്‍ പ്രജ തന്നെ ജെനിക്കും ഇവരൊക്കെ   ആണ്‍ പ്രേജക്ക് വേണ്ടിയാണ് അത്തിയാ ലില ഔവ്ഷധമായി കൊടുക്കുന്നത്.

ഗെർഭിണികൾക്ക് മൂന്നു മാസം വരെ പേരാൽ മൊട്ടു പിഴിഞ്ഞ് കൊടുക്കാനും അത് മണപ്പിക്കാനും ഷോഡശക്ക്രീയയിൽ വിധിയുണ്ട് ഇതും ആണ്‍ പ്രേജക്ക് വേണ്ടിയാണ്.
 ആദ്യത്തെ കണ്മണി ആണായിരിക്കണമെന്ന്  ചില കഴുതകള്‍ക്ക് നിര്‍ബന്ധമാണത്രേ.

ഹോമാക്ക്രീയയിൽ പേരാൽ മൊട്ട് ഹോമിക്കുന്നു എന്തിനാണ് ഇതെന്ന് താന്ത്രിക വിധി ആചരിക്കുന്ന പൂജാരികൾക്കും അറിയില്ല അവർ അഥർവ്വവേദ മന്ത്രങ്ങൾ മനസ്സിരുത്തി പഠിക്കുന്നില്ലയെന്ന് തോന്നുന്നു.

 പുംസവനത്തിൽ വഞ്ചി മരക്കൊമ്പും ഹോമിക്കാവുന്നതാണ്. സീമന്തംഎന്ന ചടങ്ങിൽ കടംബിന്റെ പൂവും മുടിയിൽ ചൂടിക്കണം സ്രെവങ്ങൾ നില്ക്കാൻ കടമ്പ് ഉപയോഗിക്കുന്നു.

നിലപ്പന/ പാൽമുതുക്ക് / ശത വരി/ ആലിലകൾ/ പേരാൽ മൊട്ട്/ എന്നീ ഔവ്ഷധങ്ങൾക്ക് ചന്ദ്ര പൂർണ്ണിമയിൽ ആണ്‍ ബീജം നിറയുന്നതായി അഥർവ്വം പറയുന്നു. മറ്റു ചെടികളിലും ആണ്‍ സാന്ന്യധ്യo ഉണ്ടാകുന്നു.

ശ്രാവണപൂർ ണ്ണിമയിൽ (ചിങ്ങം) പുരുഷനിൽ ആണ്‍ ബീജം മാത്രമേ ഉ
ണ്ടാകൂ. പരാശര മുനിക്ക്‌ വ്യാസൻ ജെനിച്ചത് പൌർണ്ണമിനാളിലാണ്.

ഈ പൌർണ്ണമി ദിനം സ്ത്രികളിൽ ഉൽത്സാഹം ഉണ്ടാക്കും പൂർണ്ണ ചന്ദ്രനെ കണ്ട് രാത്രിയിലും അവർ ആടി തിമിർക്കാറുണ്ട് തിരുവാതിര കളിയൊരു മോഹിനിയാട്ടമാണ് പുരുഷനോടുള്ള മോഹം സ്ത്രികൾ കയറു പോട്ടിക്കതിരിക്കാൻ ഈ ദിനം തരുണികളെ കൊണ്ട് തിങ്കൾ നോയമ്പ് നോറ്റിക്കുന്നു.

 ഈ തിരുവാതിര കേളി കാണാൻ പുരുഷനെ അനുവദിക്കില്ല.കണ്ടാല്‍ ഇരുവരും പരിസരം മറന്നു പലതും കാട്ടികൂട്ടും .അത് കൊണ്ട് കാരണവന്‍ മാര്‍ ഉണ്ടാക്കിയ നിയമം എത്ര മനോഹരം .

അഥർവ്വം പറയുന്ന ശാസ്ത്ര സത്യങ്ങൾ മുഴുവനും ഇവിടെ പറയുന്നില്ല പുരുഷ പ്രജ മാത്രം ജനിക്കുന്ന അവസ്ഥ സ്ത്രികൾക്ക് എന്നോട് കൊപം തോന്നാം. രാം ദേവ് ഇതു ചെയ്യരുത് അവിശക്കാര്‍ സ്വയം ഔവ്ഷധം ഉണ്ടാക്കട്ടെ.

പൌർണ്ണമി ദിനം മത്സ്യങ്ങൾ മുട്ടകൾ ഇടുന്നു ഇണ ചേരുന്നു എന്നുള്ളത് ശാസ്ത്ര സത്യമാണ് പണ്ട് കാലങ്ങളിൽ പൌർണ്ണമിനാളിൽ മുക്കുവൻ കടലിൽ പോകില്ല '

ഗ്ര്ഭിണിക്കുള്ള ആരോഗ്യകർമ്മം ആയ പുംസവനം എന്ന വളരെ ചെറിയ യാഗത്തിൽ ഈയുള്ളവൻ പേരാൽ മൊട്ട് ഹോമിക്കാറുണ്ട് ഇതിന്റെ ശാസ്ത്രം വശം പറയാറുണ്ട്.

വഹ്നി ചമതയാണ് വിറകിനായി ഈ അവസരത്തിൽ എടുക്കുന്നത്
ദശരേഥമഹാ രാജാവ് നടത്തിയ പുത്രകാ മേഷ്ട്ടിയിൽ ഋശ്യശ്രന്ഗൻ എന്ന മഹർഷിവീരൻ അഥർവ്വമന്ത്രങ്ങൾ ആണ് ഉരവിട്ടതു ആ യാഗം ഒരു വർഷത്തിൽ കൂടുതൽ നീണ്ടു നിന്നതായി രാമായണം പറയുന്നു.

എന്നാൽ പുത്രകാ മേഷ്ട്ടി ഏറെ നാൾ നീണ്ടു നില്ക്കുന്ന യാഗമല്ലെന്നു യാഗവിധി പഠിച്ചാൽ മനസ്സിലാക്കാം. വെറും ഏഴു ദിനം മാത്രമേ പുത്രകാമേഷ്ട്ടി യാഗത്തിന് വിധിയുള്ളൂ .പിന്നെ പുംസവനമെന്ന മരുന്ന് സേവയാണ് അതും മൂന്നു മാസമേ നീണ്ടു നില്ക്കാവൂ.
 .
പിന്നെ എന്തിനു വേണ്ടിയാണ് ആ യാഗം ഒരു വർഷം നീണ്ടത് എന്ന് ചിന്തിച്ചു തല പുകയേണ്ട രാജസൂയ യാഗത്തിന്റെ കൂടെ പുത്രകാമെഷ്ട്ടിയും നടത്തി അത്രേയുള്ളൂ''

ആണ്‍ പ്രേജക്ക് വേണ്ടി ദശരേഥമഹാ രാജാവിന്റെ ഭാര്യമാർ ഒരു വർഷം തപസ്സിരുന്നു ആശ്വത്തെ (ഇന്ദ്രിയത്തെ) മൂന്നു വാളുകൾ കൊണ്ട് വെട്ടി കൌസല്യ ശുദ്ധ തപസ് അനുഷ്ട്ടിച്ചു അവള്ക്കുണ്ടായതോ പുത്രനിൽ ശ്രേഷ്ട്ടനായ രാമനും.

പക്ഷേ യാഗവേളയിൽ സുമിത്ര കൈകേയി ഇവർ എന്ത് എടുക്കുന്നു എന്ന് നോക്കുക ഇവർ കുതിരകളെ ശുശ്രൂഷിക്കുന്നതായി കാണാം ആശ്വോഗെന്ധം/ കുതിരയുടെ ചാണകം മെഴുകിയ തറ ഇവയൊക്കെ പുരുഷ ഹോർമോണ്‍ ആണ് കുതിരയുമായുള്ള സഹവാസമാണ് ധാൻസിറാണിയെ ആണിനെപ്പോലെ യുദ്ധം ചെയ്യാൻ പ്രേരിപ്പിച്ചത്.

ഇനി മറ്റൊന്ന് ലോകത്ത് ഇതു വരെ ആരും കാണാത്ത പൂവാണ് അത്തിപ്പൂ കാരണം അത്തിമരത്തിന് ആണ്‍  വർഗ്ഗം ഇല്ല സ്കലനം സംഭവിക്കുന്ന വേളയില്‍ പുരുഷന്‍ തളരുന്ന പോലെ . ആണ്‍ പൂവുകള്‍ പെട്ടന്ന്‌ നശിച്ചു പോകുന്നു . അത്തി ഇണയില്ലാത്ത മരമാണ് അത്തിയിൽ ആണ്‍  വർഗ്ഗം മാത്രം അത്തിപ്പഴം ആണ്‍ കുഞ്ഞിനു ജന്മം  നല്കും പ്രകൃതി മുലപ്പാൽ നിറച്ചു വെച്ചിരിക്കുന്ന ഫലമത്രെ ആത്തിപ്പഴം അത് പോലെ സ്ത്രികൾക്ക് വേണ്ട ഗുണങ്ങളും ഉള്ളതാണ് അത്തിപ്പഴം.

ലോകത്തുള്ള എല്ലാ യഗത്തിനും ഒഴിച്ച് കൂടാത്ത ഒന്നാണ് അത്തികമ്പുകൾ. പക്ഷേ സൂര്യവംശരാജൻ ഈ യാഗത്തിൽ അത്തികമ്പ് ഉപയോഗിച്ചില്ല എന്നതും ശ്രേദ്ധേയമാണ്.

ഇവിടെ പെണ്‍കുഞ്ഞു തരിമ്പും ജനിക്കാൻ പാടില്ല. പുത്രിയെ അല്ല കാമിച്ചത് പുത്രനെ ആണ് .ആയതിനാൽ അത്തിയും ഒഴിവാക്കി. അത്തിക്കംബിനു പകരം ആറ്റുവഞ്ചി കമ്പുകൾ ഉപയോഗിച്ചു.

പുംസവനത്തിനും കല്യണത്തിനുമുള്ള യാഗത്തിനും ആറ്റുവഞ്ചിയുടെ കമ്പുകൾ ഹോമിക്കുന്നു. ( പുരുഷബീജ മരം) വഹ്നി / വഞ്ചി / എന്നൊക്കെ ഈ മരത്തിനു പേരുണ്ട്.

പക്ഷേ സത്യമിതല്ല അത്തി മരക്കൊമ്പ് കൊണ്ടാണ് പുത്രകാ മേഷ്ട്ടി നടത്തിയത്
ഈ ഭാഗം വായിക്കുന്നവന്‍ പുത്രന് വേണ്ടി ശ്രെമിക്കും അത് കൊണ്ട് വാല്മീകി പണ്ഡിതന് മാത്രം മനസിലാകുന്ന ഭാഷയാണ്‌ ഇവിടെ കൊടുത്തിട്ടുള്ളത്.

പുത്രകാമേഷ്ട്ടി യാഗത്തിന്റെ സമാപനത്തിൽ യാഗാഗ്നി കൊണ്ട് പാചകം ചെയ്ത പായസം സോർണ്ണ പാത്രത്തിൽ പകർന്നു അതിനു ശേഷമാണ് മൂവരും അത് ഭക്ഷിക്കുന്നത്. അത് കഴിച്ചപ്പോൾ തന്നെയൊന്നും ഗെർഭം ഉണ്ടായില്ല. മൂവരും വളരെ സുന്ദരികൾ ആയി കാണപ്പെട്ടു മൂന്നു പേരും മൂന്ന് സമയങ്ങളിൽ ആണ് ശിശുവിന് ജന്മം നല്കുന്നത്.

കര്ക്കിടക മാസം മുഴുവനും മൂവരും വ്രതം നോക്കിയതായി പറയുന്നു
പക്ഷേ ബീജ ദാനത്തിനുവേണ്ടി രാജാവ് ചിങ്ങ മാസമാണ് എടുത്തിരിക്കുന്നത്. അതും പൌർണ്ണമി നാളിൽ

എല്ലാ കമന്റുകളും ഞാന്‍ വായിക്കുന്നുണ്ട് പക്ഷേ ഇല്ലാത്തത്  ഉണ്ട് എന്ന്‍ വിളിച്ചു പറഞ്ഞാല്‍ എങ്ങിനെ വിശ്വസിക്കും.
 അതും ഇന്ത്യയിലും  അത് പോലെ ലോകത്തും വളരെ അറിയപ്പെടുന്ന ഒരു യോഗാചാര്യന്‍ തന്നെ ഇങ്ങനെ പറയുമ്പോള്‍ എതിര്‍ക്കും
കാരണം ഈ രാംദേവ് പഠിക്കുന്നതും ഞാനും പഠിക്കുന്നതും വേദങ്ങള്‍ തന്നെ

അതില്‍ ഇല്ലാത്ത വസ്തുതകള്‍ നിരത്തി പണം ഉണ്ടാക്കാന്‍ നോക്കുന്ന ചില മണ്ണുണ്ണികള്‍ വേദങ്ങള്‍ കച്ചവടം ചെയ്യുന്നു അങ്ങിനെയുള്ള   ബിസ്സിനസ് കുരുക്കള്‍ ഇന്നുണ്ട്. അവരുടെ കുരുക്കള്‍ പോട്ടിയോലിചാലും വേണ്ടില്ല ഇല്ലാത്തത് വിളിച്ചു കൂവരുത് .

ദശ രഥ രാജന്റെ കാല ഹട്ടം ത്രേതാ യുഗമാണ് എന്ന് വെച്ചാല്‍ വേദങ്ങള്‍ കൊടികുത്തി വാണ കാലം ആയുര്‍ വേദകുലപതികള്‍ വിരാജിച്ചിരുന്ന കാലമാണ് ത്രേതാ യുഗം എല്ലാ ഭവനത്തിലും  അഗ്നി ഹോത്രികള്‍ ഉണ്ടായ ആ മഹാ യുഗത്തില്‍ പോലും ഇങ്ങിനെ ഒരു സസ്യമില്ല .
അയോധ്യ രാജധാനി ആയുര്‍വേദ വൈദ്യ സംവാദം നടന്നിരുന്ന സ്ഥലമാണ് എന്ന് വായനക്കാര്‍ ഓര്‍ക്കുക

ഇങ്ങിനെ ഒരു മരുന്ന് അന്നുപോലുമില്ല  ഉണ്ടായെങ്കില്‍  അയോധ്യരാജനോട്‌  പലരും പറയുമായിരുന്നു   ദശരഥ രാജാവേ അങ്ങ് എന്തിനാണ് ഈ പുത്രകാമേഷ്ട്ടി നടത്തുന്നത് പുത്ര ജീവക് എന്ന മരുന്ന് കഴിച്ചാല്‍ മതിയല്ലോ ? അത് കഴിച്ചു പുതനു ജന്മം നല്കിയാലും എന്ന് പറയുമായിരുന്നു

വസിഷ്ട്ടന്‍ നല്ലൊരു ആയുര്‍ വേദ വൈദ്യനാണ് യാഗം മുടക്കുന്ന അസുരികളെ തുരത്താന്‍ പോകുന്ന വേളയില്‍ രാമ ലക്ഷ്മണന്‍ മാര്‍ക്ക് വിവിധ ഔവ്ഷധ ചെടികളെ പരിചയ പ്പെടുത്തുന്നുണ്ട്  ആ സമയം വസിഷ്ട്ടന് ഇങ്ങിനെ വേണമെങ്കില്‍ പറയാമായിരുന്നു .

രാമ നിന്റെ പിതാവ് നിന്നെ ഗര്‍ഭത്തില്‍ വസിപ്പിക്കാന്‍ പുത്രകാമേഷ്ട്ടി നടത്തി വളരെ കഷ്ട്ടപെട്ടു .
ആ സമയം കൊണ്ട് ദാ.. ആ കാണുന്ന പുത്ര ജീവക് എന്ന ചെടിയുടെ ഔവ്ഷധം കഴിച്ചാല്‍ മതിയായിരുന്നു എന്നെങ്കിലും പറയു മായിരുന്നു .രാമായണം നിറയെ ഔവ്ഷധം കൊണ്ടുള്ള പ്രയോഗം കാണുന്നു രാമന്റെ ജീവന്‍ രക്ഷിക്കുന്ന ഹനുമാന്‍ മൃത സഞ്ജീവനി കൊണ്ട് വരുന്നുണ്ട് ചില ബാണങ്ങള്‍ കൊണ്ട് ബോധം നശിക്കുന്നവരെ വീണ്ടും നല്ല ആരോഗ്യo കൊടുക്കുന്നു അങ്ങിനെ എത്ര എത്ര മരുന്നുകള്‍ പക്ഷേ ഭാരതത്തിലെ ഒരു താളിയോലകളിലും എഴുതാത്ത പുത്ര ജീവക് ഇയാളുടെ കൈവശം ഉണ്ടെന്നു പറഞ്ഞാല്‍ മണ്ടന്‍മാര്‍ അത് വാങ്ങട്ടെ ..എനിക്ക് അതേ പറയാനുള്ളൂ
 (പുത്രകാ മേഷ്ട്ടിയാണേ സത്യo ബാക്കി സമയം പോലെ എഴുതാം ) അനില്‍ vaidik

എള്ളിനും നമസ്കാരം തിലം നമഹ

!!ഭാരതീയന്റെ ഓരോ പൂജയിലും ഓരോ ശാസ്ത്രമുണ്ട്
ശെനിയാഴ്ച ഒട്ടുമിക്ക അയ്യപ്പ ഷെക്ത്രങ്ങലിലും ശെനീശോരകൊവിലുകളിലും പ്രത്യേക പൂജകൾ നടക്കും
എള്ള് ആണ് ശെനി ദേവന് ഇഷ്ട്ടം എള്ളിലും വിലയുള്ള കശുവണ്ടി/ ബദാം/ ഒന്നും ഭക്തൻ പൂജക്ക്‌ കൊണ്ട് വരുന്നില്ല ഇവയൊന്നും ഒരു ശെനി ദേവനും വേണ്ട.

വേണ്ടത് ' എള്ള് മാത്രം എന്തിനു വേണ്ടി '''എന്തിനാണ് ഭക്ത ശിരോമാണികളെ ഈ എള്ള്‌ ചുമ്മാ കത്തിച്ചു കളയുന്നത് എന്തും കത്തിച്ചു കളയുന്ന പാമര സമൂഹം ആണോ ഭാരതീയ സനാതനമെന്ന സമൂഹം.

എള്ളില് ജൈവ ഇരുമ്പ് സത്തുകൾ ഈശോരൻ നിറച്ചു വെച്ചിരിക്കുന്നു ഒരു ഗ്ലാസ്സ് ജലത്തിൽ എള്ള് ഇട്ടു കലക്കുക മറ്റൊരു ഗ്ലാസ്സിൽ ഇരുമ്പോ തുരുമ്പോ ഇടുക രണ്ടിനും ഓരോ നിറം കാണാം.

ഇതു ലാബിൽ ടെസ്റ്റ് ചെയ്തും നോക്കാം എള്ള്‌ ശുദ്ധ അയഡിൻ എന്ന് നിങ്ങൾ തിരിച്ചറിയുക.

എള്ള്‌ ശെനിയാഴിച്ച ഭക്ഷണമാക്കുക അപ്പോളത് നിങ്ങള്ക്ക് മാത്രം ഗുണം ചെയ്യും. ഇനി കുറച്ചു എള്ള്‌ അടുപ്പിലോ തിരിയാക്കി എണ്ണയിലോ കത്തിക്കുക ഈ ഗുണം മറ്റുള്ളവര്ക്കും കിട്ടും. നമ്മുടെ ശത്രുവിനും ഈ ഗുണം ലഭിക്കും. എള്ള്‌ എന്തിനു കത്തിക്കുന്നു ഇതു ചുമ്മാ കത്തി പോവുകയല്ലേ എന്നും ചിന്തിക്കാമല്ലോ. അങ്ങിനെ ചിന്തിക്കരുത് അതിലൊന്നും കഴമ്പില്ല . നിങ്ങള് ''മുളക്'' കത്തിക്കുക എങ്കിൽ നമ്മുടെഅതിഥി മൂക്കും പൊത്തി വീട് വിടും.

മുളകിന്റെ ദൂഷ്യo വായുവില് കലർന്ന് ആ രൂക്ഷഗെന്ധം ശോസ കോശത്തിൽ എത്തിയാൽ ആ ദോഷം ശരീരം ചുമയുണ്ടാക്കി പുറത്തു കളയുമെങ്കില് മുളകിന്റെ പുക നമുക്ക് സഹിക്കില്ലെങ്കിൽ അത് കത്തുകയോ പുകയാനൊ അനുവദിക്കരുത്.

നെയ്യും നാളികേരവും കത്തിച്ചാൽ ചുമ പോലും വരുന്നില്ലെങ്കിൽ ജാതിക്ക കത്തുന്ന ഗെന്ധം ഉന്മേഷം തരുന്നുവെങ്കിൽ നിങ്ങള് എള്ള്‌ കത്തിക്കണം ഇതു നിങ്ങളുടെ കണ്ടകശെനി  ഇല്ലാതാക്കും ജോതിഷികള്‍  പറയുന്ന കണ്ടക ശേനി തൈറോടാണ് എന്ന വാസ്ഥവം നിങ്ങളറിയുക. അത് മാറാന്‍ പൂജകള്‍ ചെയ്തിട്ട് എന്ത് ഫലമാണ് കിട്ടുക  പകരം അല്‍പ്പം എള്ള് തിന്നാല്‍ മതി. ആ ഔവ്ഷ്ധഗെന്ധം വായുവിലൂടെ സർവ്വ ജീവജാലത്തിനും ലഭിക്കും ഇരുമ്പ് സത്ത് ഭൂമിയിൽ കുറയില്ല.

എല്ലാ മാധ്യമങ്ങളും തൈറോടിന്റെ കാരണം ആരായുന്നു കൂടെ കുറെ ഡോക്റ്റർമാരും ശാസ്ത്രഞ്ജരും കാരണം തേടുന്നു ഫലം കണ്ടെത്തിയോ ? ഇല്ലേ ??''''

ലോകത്തുള്ള ഡോക്റ്റർ മാരെ നിങ്ങൾ ഈ ധർമ്മത്തിലെക്കു വരൂ .
ഒരു യെജൂര് വേദ മന്ത്രം കേൾക്കൂ
ഓം ''അയം'' ആല്മത ബലതാ യെസ്യ വിശ്യ ഉപാസതെ പ്രെശിഷ്യo
യെസ്യ ദേവാ; യെസ്യ ചായമൃതം യെസ്യ മൃത്വു; കസ്മൈ
ദേവായ ഹവിസ്സ് വിധേമ yejurvedam 25/13
ആരാണോ അയത്തെ പോലെ ( എള്ള്‌ എന്ന് വിവക്ഷ ) ബലം നല്കുന്നത് ശാരീരികവും സാമൂഹികവുമായ ബലം നല്കുന്നത് ആ ഈശോരന് ഹവിസ്സ് അര്പ്പിക്കുക
(23)  എള്ളിന്റെ പുക മണം നമ്മളിൽ അയഡിന്റെ അളവ് കുറയ്ക്കില്ല അത് കൊണ്ട് ശെനിയാഴ്ച എള്ള്‌ ഭക്ഷണം ആക്കണം തൈറോട് വരില്ല എള്ളെണ്ണ തേച്ച് കുളിക്കുക എന്നിട്ട് അല്പ്പം എള്ളുതിരി വീട്ടിലോ ജോലിസ്ഥലത്തോ കത്തിക്കണം അവിടെ നിന്ന് ലോക നന്മ്മക്ക് വേണ്ടി മൌനമായി പ്രാർത്ഥിക്കാം.

നിന്റെ ഒരു വിഷമങ്ങളും അവിടത്തേക്ക് അറിയിക്കേണ്ട സൃഷ്ട്ടി എല്ലാം അറിയുന്നവാൻ ആകുന്നു.

ഇന്ദുപ്പ് തൈറോഡിനു ഔവ്ഷ്ധമാണ് കറുത്ത വസ്ത്രം ഉടുക്കുന്നവരിൽ തൈറോട് കുറയുന്നു ശെനി ദേവൻ എന്ന് ശബരിമല അയ്യപ്പനും പേരുണ്ടല്ലോ. ഇവിടെയും കറുത്ത വസ്ത്രം ആണ് അത് പോലെ ശെനിദേവന്റെ ഭക്ത്തരും കറുപ്പ് ഉടുക്കുന്നു.

പക്ഷികളിൽ സർവ്വ നേരവും കാ ..കാ . എന്ന് തൊണ്ട പൊട്ടി കരയുന്ന കാക്കയ്ക്ക് തൊണ്ട രോഗം ഒന്നും തന്നെ വരുന്നില്ല അതുകൊണ്ടാണ് ശെനിയുടെ പക്ഷി കാകൻ ആയത് .

കാട്ടാന ശെനിയാഴ്ച ആണ് പുറം കാട്ടിലേക്ക് വരുന്നതും ശെനി ദിനം ഏറെ നേരം വെയിൽ കൊള്ളുന്നതായി വനപാലകരും പറയുന്നു.
മനുഷ്യനിൽ കറുത്ത വര്ഗ്ഗക്കാര്ക്ക് തൈറോടു കുറവ് ആണ്
അഥർവ്വം ശനി ഗ്രെഹത്തെ കുറിച്ച് പറയുന്നത് കേൾക്കൂ.

ശനിഗ്രേഹം പതുക്കെ സഞ്ചരിക്കുന്ന കക്ഷിയാണ് .മന്ദൻ എന്നും ഇതിന് പേരുണ്ട്
നൂറു ശതമാനവും സ്റ്റീൽ കൊണ്ട് നിർമ്മിതമായ ഈ ഇശോര സൃഷ്ട്ടി ശേനിയാഴച്ച ഭൂമിയെ കൂടുതൽ ആകർഷിക്കുന്നു
ഇരുമ്പും തുരുമ്പും ശെനി ഗ്രെഹത്തിൽ ഇല്ലാത്തത് കൊണ്ട് ഇരുമ്പ് സോല്പ്പ മാത്രം ഉള്ളത് കൊണ്ടും ഈ ഗ്രെഹം ശേനിയാഴ്ച ഭൂമിയിൽ നിന്നും ഇരുമ്പ് വലിച്ചെടുക്കുന്നു.

കാന്തം കാന്തത്തെ ആകർഷിക്കുമെങ്കിൽ അത് പോലെ ഗ്രഹങ്ങൾ പരസ്പ്പരം ആകര്ഷിക്കുമെങ്കിൽ ജലം സോയം ആകര്ഷിച്ചു സമുദ്രമായി ഒന്നിച്ചു കിടക്കുന്നുവെങ്കിൽ എവിടെയും ആകര്ഷണം എന്ന കാന്തം പ്രവര്ത്തിക്കുന്നല്ലോ .

ചന്ദ്രനിലെ ജലം ഭൂമിയിലെ ജലത്തെയും അകര്ഷിക്കുന്നു. അതുകൊണ്ടും വേലിയേറ്റം ഉണ്ടാകുന്നു ശാസ്ത്രവും ശാസ്ത്രഞ്ജരും മറ്റൊരു കാരണവും പറഞ്ഞേക്കാം അതും നിങ്ങക്ക് സീകരിക്കാം .

ശെനിയാഴ്ച ഒട്ടുമിക്ക അയ്യപ്പ ഷെക്ത്രങ്ങലിലും ശെനീശോരകൊവിലുകളിലും പ്രത്യേക പൂജകൾ നടക്കും
എള്ള് ആണ് ശെനി ദേവന് ഇഷ്ട്ടം എള്ളിലും വിലയുള്ള കശുവണ്ടി/ ബദാം/ ഒന്നും ഭക്തൻ പൂജക്ക്‌ കൊണ്ട് വരുന്നില്ല ഇവയൊന്നും ഒരു ശെനി ദേവനും വേണ്ട.

'''എള്ള്'' എള്ള് മാത്രം കൊണ്ട് വരുന്നു എന്തിനു വേണ്ടി '''എന്തിനാണ് ഭക്ത ശിരോമാണികളെ ഈ എള്ള്‌ ചുമ്മാ കത്തിച്ചു കളയുന്നത് എന്തും കത്തിച്ചു കളയുന്ന പാമര സമൂഹം ആണോ ഭാരതീയ സനാതനം.

ഇതു എന്തിനു വേണ്ടിയാണ് ഈ ധര്മ്മം എന്ന് നമുക്ക് കണ്ടെത്താം. അനില്‍ വൈദിക്