പലര്‍ക്കും ഞരമ്പ് വേദന , മുട്ടിനു വേദന , ഇടുപ്പിനു വേദന ,കഴുത്തു വേദന .ഇരുന്നിട്ട് എണീക്കുമ്പോള്‍ കാലില്‍ വേദന .കാലിന്റെ മുഴംകാലില്‍ വേദന തുടങ്ങി ഞരമ്പ് മണ്ഡലം ബാധിച്ചു ഉണ്ടാകുന്ന വേദനക്ക് ,കൂടുതല്‍ നേരം നിന്ന് ജോലി ചെയ്യുന്നവര്‍ക്കും കാലില്‍ വേദന കോച്ചി പിടിച്ചുണ്ടാകുന്ന വേദന ഇവകള്‍ക്ക് ഒരു പാരമ്പര്യ വൈദ്യം . ഇലകള്‍ എവിടെ കിട്ടും എന്ന് ചോദിക്കരുതേ .അന്വേഷിക്കുക .പടം ഇട്ടിരിക്കുന്നത് ഇലകള്‍ മനസിലാകാന്‍ വേണ്ടി .
മരുന്നുകള്‍ :
വാത നാരായണന്‍ ഇല വാത മടക്കി ഇല
ആടലോടകം ഇല
വെളുത്തുള്ളി -10 ഗ്രാം
എള്ള് എണ്ണ -200 മില്ലി
വെളിച്ചെണ്ണ -200മില്ലി
ആടലോടകം ഇല
വെളുത്തുള്ളി -10 ഗ്രാം
എള്ള് എണ്ണ -200 മില്ലി
വെളിച്ചെണ്ണ -200മില്ലി
ചെയ്യണ്ട വിധം :
എണ്ണകള്‍ രണ്ടും ചേര്‍ത്തു പാത്രത്തില്‍ ഒഴിച്ച് ചെറുതീയില്‍ ചൂടാകുമ്പോള്‍ അതില്‍ വെളുത്തുള്ളി ഇടുക . വെളുത്തുള്ളി വഴണ്ട് വരുമ്പോള്‍ ഇലകള്‍ എല്ലാം സമ അളവില്‍ എടുത്തു ചെറുതായി നുറുക്കി എണ്ണയില്‍ ഇടുക. ഇല വെന്തു വരുമ്പോള്‍ തീ അണച്ച് എണ്ണ അരിച്ചെടുക്കുക . വേദനയുള്ള ഭാഗത്ത് രാത്രിയില്‍ പുരട്ടി രാവിലെ ചൂട് വെള്ളം ഒഴിച്ച് കഴുകുക . ഒരു വിധപെട്ട വേദനകള്‍ 3 ദിവസം കൊണ്ട് കുറയും . നെല്ലിന്റെ തവിട് കിഴി ആക്കി പുഴുങ്ങി ചൂട് കൊടുക്കുന്നത് വളരെ നല്ലത് .ഒരു വിധ പെട്ട സാധാരണ വേദനകള്‍ക്ക് ഈ മരുന്ന് നല്ലത് .
കടപ്പാട് : പാരമ്പര്യ വൈദ്യന്‍ ൧൨.൫.൧൫
പടങ്ങള്‍ :
1 . വാത നാരായണന്‍ ഇല
2 വാത മടക്കില്‍ ഇല
3 ആടലോടക ഇല
1 . വാത നാരായണന്‍ ഇല
2 വാത മടക്കില്‍ ഇല
3 ആടലോടക ഇല
No comments:
Post a Comment