Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Monday, 30 June 2014

പ്രസവാനന്തര ശുശ്രൂഷ.

അനുച്ചേച്ചിയുടെ പ്രസവം നേരിൽ കാണാൻ കഴിഞ്ഞതു ഞങ്ങൾക്ക് ഒരനുഗ്രഹമായിരുന്നു. പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനും വേണ്ട പരിചരണങ്ങൾ എങ്ങനെയൊക്കെയാണെന്ന് പഠിക്കുവാൻ ഞങ്ങൾക്കു കഴിഞ്ഞു. അമ്മയുടെ നിർദ്ദേശപ്രകാരം പ്രസവദിനം മുതൽ അനുച്ചേച്ചിക്കായി ഞങ്ങൾ പ്രത്യേകമരുന്നുകൾ തയ്യാറാക്കി ത്തുടങ്ങി .പ്രസവിച്ച നാൾ മുതൽ ഒരു ഔഷധക്കുറുക്ക് കൊടുത്തു തുടങ്ങണം. തുമ്പ, മുക്കുറ്റി, മഞ്ഞൾ, മല താങ്ങീ (മുലതാങ്ങി) ജീരകം, ആശാളി, തെറ്റിപ്പൂവ്, ഉലുവ, പൂക്കില എന്നിവയിൽ ഓരോന്ന് മുമ്മൂന്നു ദിവസം കുറുക്കിൽ ചേർത്തു കൊടുക്കണം. ഉണക്കലരി, കരുപ്പട്ടി, തേങ്ങാപ്പാൽ, എന്നിവ കുറുക്കിലെ സ്ഥിരം ചേരുവകളാണ്. അങ്ങനെ 27 ദിവസം കഴിക്കണം. അന്നു രാവിലെ തുമ്പ ചേർത്ത കുറുക്കാണു ചേച്ചിക്കു കൊടുത്തത് ഇങ്ങനെ ഇരുപത്തേഴു ദിവസം ഈ കുറുക്കു കഴിക്കണം. ധാരാളം ഉള്ളിയിട്ടു മൂപ്പിച്ച മഞ്ഞൾച്ചോറാണു ഉച്ചഭക്ഷണമായി നൽകുക. ചിലപ്പോൾ രസവും ഉണ്ടാകും. നാലുമണിക്കു പെരിങ്ങലത്തിൻ വേരു ചേർത്ത ഓട്ടടയോ കൊഴുക്കട്ടയോ കൊടുക്കും . വൈകിട്ടു ചോറും, മുളകൂഷ്യമൊ ധാരാളം പച്ചക്കറികൾ ചേർത്ത നെയ്ച്ചോറോ കൊടൂക്കും, പ്രസവ ശേഷം പതിനാറു ദിവസം വേതിട്ടു കുളിക്കണമെന്നു അമ്മ പറഞ്ഞു തന്നു. മുരിങ്ങ , കുരുമുളക് , പുളി , ആടലോടകം , ആവണക്ക് , എരുക്ക് , കരിനൊച്ചി , ഇവയുടെ ഇലകളും ചെറുനാരങ്ങ, ചിറ്റരത്ത, നാൽപ്പാമരം, പഴുത്ത പ്ലാവില, മാവില , മുരിങ്ങതൊലി ,ചിരട്ട, തൊണ്ട് , എന്നിവ വെള്ളത്തിൽ ഇട്ട് തിളപ്പിച്ചാണു വേതുണ്ടാക്കുന്നത്. കൂടാതെ പാച്ചോറ്റി ത്തൊലി , പാടക്കിഴങ്ങ് ,വാതംകൊല്ലി മുതലായവയും ഇതിൽ കിഴികെട്ടി ഇടാറുണ്ട് . ധാന്വന്തരം എണ്ണ തേച്ചാണു കുളിക്കേണ്ടത്. തല കഴുകുന്നതും പ്രത്യേകം തയ്യാറാക്കിയ വെള്ളത്തിലാവണം. നറുനീണ്ടി , ചിറ്റരത്ത, ദേവതാരു, ചന്ദനം , ഇരുവേലി , മുത്തങ്ങ , രാമച്ചം , ഉണക്ക നെല്ലിക്ക എന്നിവ കിഴികെട്ടി തണുത്ത വെള്ളത്തിൽ ചേർത്തു മൺകലത്തിൽ അടച്ചു വയ്ക്കും . ഇതാണു തലകഴുകാൻ എടുക്കുക . ഇങ്ങനെയാണു ഞങ്ങൾ ചേച്ചിക്കു ചെയ്യുന്ന പ്രസവ ശുശ്രൂഷ ചെയ്തു കൊണ്ടിരിക്കുന്നത്.

HEALTH BENEFITS OF MORINGA

(A) Moringa: Cancer Treatment :-


1. Taking Moringa with meals & as tea is as effective as anti-retroviral drugs, but without the usual side-effects.

2. Moringa contains benzyl isothiocyanate which have anti-cancer and chemo protective capabilities.

3. The chemo protective aspect is critical for those who are battling cancer; this helps strengthen cells so that they can tolerate chemotherapy.

4. Antioxidants are also involved in the prevention of cellular damage — the common pathway for cancer, aging, and a variety of diseases.


(B) Moringa: Treatment for Diabetic Patients :-


As rich source of ascorbic acid it helps the diabetic patients to control their blood glucose level:


1. Vitamins (B1, B2, B12, C, & E), Pantothenic Acid, Protein, Potassium, Magnesium and Carbohydrate – stimulates production of insulin.

2. Vitamin A convert Beta-carotene to reduce the risk of blindness in diabetics.

3. Vitamin B12 helps people suffering form diabetic neuropathy.

4. High dose supplements of vitamin C prevent sorbitol accumulation and glycosylation of proteins, both of which are important factors in the development of diabetic complications such as cataracts.

5. Vitamin E reduces oxidative stress, thus improving membrane physical characteristics and related activities in glucose transport.

6. This antioxidant promotes healing of diabetes-related lesions.

7. Magnesium helps in the metabolism of glycogen, Mg works closely with vitamin B6 to help the metabolic process within the cell.


(C) Moringa: Source of Nutrition :-


1. Moringa is nutrient supplement and helps to effectively digest the food.

2. It has a rich and rare combination of zeatin, quercetin, β-sitosterol, caffeoylquinic acid and kaempferol.

3. Moringa leaves, roots, seed, bark, fruit, flowers and immature pods act as cardiac and circulatory stimulants.

4. They possess anti-tumor, anti-pyretic, anti-epileptic, anti-inflammatory, anti-ulcer, anti-spasmodic, diuretic, anti-hypertensive, cholesterol lowering, anti-oxidant, anti-diabetic, hepatoprotective, antibacterial and antifungal properties.

5. Antioxidants To Boost Immune System

6. Moringa contains 46 antioxidants that help the cells neutralize the free radicals due to oxidative stress.

7. It enhances immunity against diseases.

8. Maintains and enhances your health, wellness and well-being.

9. Provides energy boost and stamina to fight daily stress.

10. Regulates, normalizes and balances different body systems.


(D) Moringa: Other Health Benefits :-


1. Anti-stress, Anti-anemia, Anti-Aging

2. Good for digestion, cleanses digestive system

3. Cleans urinary, circulatory, and digestive system

4. Maintains normal blood pressure

5. Remedy for asthma, arthritis, insomnia, cardiovascular problems, nervousness, skin problems, depression

6. Rebuilds weak bones

7. Regulates bowel movement

8. Good for treating heavy menstrual periods, Menstrual cramps

9. Good for Rectal bleeding, diabetic patients

10. Good recovery for patients suffering from strokes

11. Good substitute for persons can’t eat vegetables or fruits

12. Good for the Skin and Eyes, varicose veins

13. Removes toxins from the body and helps prevents ulcer

14. Remedy for Fever, Nausea, Stomach distress

15. Convalescence (gradual return to good health after an illness or medical treatment or the period spent recovering)

16. Remedy for colds, fever, nausea, runny nose

17. Tonic (to feel stronger, more energetic, and generally healthier)

18. Diuretic (causing increased flow of urine) – Good for Urinary tract infection (UTI)

19. Liver disorder remedy

20. Nourishes Breast Fed babies, Lactate (Increases the flow of breast milk for woman)

21. Good for Lupus treatment

22. Natural treatment for gout, arthritis and anti-inflammation


(E) The Moringa Oil :-


1. Moringa oil heals skin allergies, irritations, wounds, and blemishes.

2. It has high antioxidant properties, making it a valuable source of Vitamins A, C, and E; it is one of the highest naturally occurring sources of antioxidants.

3. The Moringa oil, being very light and pleasant-tasting is similar to Olive oil is good for healthier eating.

4. The oil itself is also known as Behen oil, a good rub for a pregnant woman’s belly. Soothing and softening to the skin.

5. Moringa oil has moisturizing, nourishing, and emollient properties, and also excellent cleaning ability.

6. Modern uses are found in soap, perfumes, shampoos, and other skin care products.

7. The light properties of Moringa oil led to be used as a lubricant for fine machinery.

8. This was known as Ben Oil, and is well known to watchmakers and other fine craftsmen.

9. Moringa Oil provides a high quality fuel for lamps, giving a clear, smokeless light.

10. After the seeds are cold-pressed to expel their valuable oil, the remaining substance can be used to purify water.

11. Miraculously, the particles of Moringa seed cake attract solids in water, and since bacteria cling to the solids, the water is purified and made safe to drink. In most countries of the world, this alone would be reason to cultivate the tree.


(F) Moringa: Roots :-


1. The roots of the Moringa plant contains the chemical compounds found throughout the rest of the plant and can provide therapeutic benefits for many conditions and ailments.

2. The roots contain traces of a paralyzing agent called Spirochin that can be dangerous for sensitive individuals or if taken in extremely large quantities.

3. The roots can treat impotence, sexual dysfunction, female reproductive tract issues and to bring on menstruation.

4. It can combat epithelial ovarian cancer and provide new hope for cancer sufferers.

5. In poultice form, the roots are used for cramps and arthritis pains.

6. Reduce or eliminate kidney stones by allowing the body to flush calcium and phosphates from the kidneys more efficiently.

7. Improves overall kidney function.

8. Useful for longer, less interrupted sleep.

9. Important agent of healing and nourishment.

10. The roots are also used to create medicines, perfumes, natural pesticides, fertilizers, cleaning agents, animal fodder and many other important products.


Plant Many Moringa Trees :-


1. Sow the Seeds in good earth

2. Setup a Nursery!

3. Constantly Trim the Branches!

4. In order to produce the maximum amount of leaves and seeds!

5. In tropical climates the trees can be cut back 7 or 8 times a year.

6. In a plantation one can produce up to 120 tons of dry leaves per hectare and year!


Moringa Seeds: Purify Water :-


1. The crushed seeds attract suspended particles in the water and settle them to the bottom, leaving pure, clean water at the top of the treatment container.

2. The process requires mature seed pods.

3. The seeds are removed from the shell and the seed coats are removed; any discolored or misshapen seeds are discarded during this phase.

4. The seeds are crushed and mixed with water to create a paste; this paste is then mixed and thoroughly shaken with a larger quantity of water to produce a solution.

5. The solution is filtered through cloth and then mixed with the water to be treated.

6. The purification process requires at least two hours for full effectiveness.

7. The seeds are safe and nontoxic; the water is ready for use.

8. Two seeds can treat up to one liter of the dirtiest water.

9. This treatment does not remove all impurities and should typically only be used in cases where the water supply is presumed to be free of chemical or biological contamination.

10. This new method of purification can produce wholesome drinking water even in isolated or technologically disadvantaged areas of the world.

അസിഡിറ്റി പരിഹാരം.

സാധാരണയായി എല്ലാവരിലും കണ്ടു വരുന്ന പ്രശ്‌നമാണ്‌ അസിഡിറ്റി. ഈ പ്രശ്നത്തിന് എല്ലാവരും കണ്ടെത്തുന്ന പരിഹാരം അന്‍റാസിഡുകള്‍ ഉപയോഗിക്കുക എന്നതാണ്. എന്നാല്‍ അതില്ലാതെ പ്രകൃതിദത്തമായ ചില മാര്‍ഗ്ഗങ്ങളിലൂടെ അസിഡിറ്റി മാറ്റാനാവും. അങ്ങനെ ചെയ്യാനായാല്‍ മരുന്നുകളുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാമെന്ന ഗുണവുമുണ്ട്. പ്രകൃതിദത്തമായ രീതിയില്‍ അസിഡിറ്റി പരിഹരിക്കാനുള്ള വഴികള്‍വാഴപ്പഴം - ഉയര്‍ന്ന പി.എച്ച്‌ മൂല്യമുള്ള ആല്‍ക്കലി ധാതുക്കള്‍ ധാരാളമായി അടങ്ങിയ പൊട്ടാസ്യത്താല്‍ സമൃദ്ധമാണ് വാഴപ്പഴം. ഉയര്‍ന്ന പി.എച്ച്‌ മൂല്യം അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ തന്നെ അസിഡിറ്റിയെ ചെറുക്കാന്‍ പറ്റിയതാണ് വാഴപ്പഴം. വയറ്റിലെ ഉള്‍പാളിയിലുള്ള ശ്ലേഷ്മം കൂടുതലായി ഉണ്ടാക്കാന്‍ ഇത് സഹായിക്കും. ഈ ശ്ലേഷ്മം ആന്തരികപാളിയെ അസിഡിറ്റിയുടെ ഉപദ്രവത്തില്‍ നിന്ന് സംരക്ഷിക്കുകയും, തകരാറ് വന്നത് ഭേദമാക്കുകയും ചെയ്യും. അസിഡിറ്റിക്കെതിരെ മികച്ച ഫലം കിട്ടാന്‍ നല്ലതുപോലെ പഴുത്ത വാഴപ്പഴം കഴിക്കുക.തുളസി ദഹനത്തെ സഹായിക്കുന്ന ഘടകങ്ങള്‍ തുളസിയില്‍ അടങ്ങിയിട്ടുണ്ട്. അള്‍സറിനെ തടയാന്‍ സഹായിക്കുന്ന ശ്ലേഷ്മം ഉദരത്തിലുത്പാദിപ്പിക്കപ്പെടാന്‍ തുളസി സഹായിക്കും. ഉദരത്തിലെ പെപ്റ്റിക് ആസിഡിന്‍റെ ശക്തി കുറയ്ക്കുന്നതിനാല്‍ അമിതമായ അസിഡിറ്റിയും, വയറ്റില്‍ ഗ്യാസുണ്ടാവുന്നതും തടയാന്‍ തുളസി ഉത്തമമാണ്. ഭക്ഷണശേഷം അഞ്ചോ ആറോ ഇല തുളസി കഴിക്കുന്നത് ഫലം നല്കും.തണുത്ത പാല്‍ കാല്‍സ്യത്താല്‍ സമ്ബുഷ്ടമായ പാല്‍ വയറ്റിലെ അമിതമായ ആസിഡിനെ ആഗിരണം ചെയ്യാന്‍ കഴിവുള്ളതാണ്. അതുപോലെ തന്നെ തണുത്ത പാലിന് എരിച്ചില്‍ കുറയ്ക്കാനും കഴിവുണ്ട്. പഞ്ചസാര പോലുള്ളവയൊന്നും ചേര്‍ക്കാതെ വേണം തണുത്ത പാല്‍ കുടിയ്ക്കാന്‍. പാലില്‍ ഒരു സ്പൂണ്‍ നെയ്യ് കൂടിച്ചേര്‍ത്താല്‍ മികച്ച ഫലം കിട്ടും.ജീരകം മികച്ച ദഹനം സാധ്യമാക്കുന്ന ഉദര സ്രവങ്ങളുത്പാദിപ്പിക്കാന്‍ സഹായിക്കുന്ന ജീരകം ശാരീരികപ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനും അനുയോജ്യമാണ്. വയറിലുണ്ടാകുന്ന അസ്വസ്ഥതകള്‍ പരിഹരിക്കാനും, അള്‍സര്‍ ഭേദപ്പെടുത്താനും ആയുര്‍വേദത്തില്‍ ജീരകം ഉപയോഗിക്കുന്നു. ഇത് നേരിട്ട് വായിലിട്ട് ചവയ്ക്കുകയോ, കൂടുതല്‍ ഫലം കിട്ടാന്‍ വെള്ളത്തിലിട്ട് തിളപ്പിച്ച്‌ തണുപ്പിച്ച ശേഷം ഉപയോഗിക്കുകയോ ചെയ്യാം.കഫ, പിത്ത ദോഷങ്ങളെ ശമിപ്പിക്കുന്നതും, വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയതുമാണ് നെല്ലിക്ക. അസിഡിറ്റി മൂലം തകരാറിലായ അന്നനാളത്തെയും, ഉദരത്തിലെ ശ്ലേഷ്മപാളിയെയും സുഖപ്പെടുത്താന്‍ നെല്ലിക്കക്ക് സാധിക്കും. ദിവസം രണ്ട് തവണ നെല്ലിക്കപ്പൊടി കഴിക്കുന്നത് അസിഡിറ്റിയെ അകറ്റി നിര്‍ത്തും.തേങ്ങാവെള്ളം തേങ്ങാവെള്ളം അസിഡിറ്റി ശമിപ്പിക്കാന്‍ പറ്റിയ ഒരു ഭക്ഷ്യവസ്തുവാണ്. തൈര് പാല്‍ കുടിയ്ക്കുവാന്‍ പ്രശ്‌നമുള്ളവര്‍ക്ക് തൈര് കഴിയക്കാം. ഇത് അസിഡിറ്റിയുണ്ടാക്കില്ല. അസിഡിറ്റിയില്‍ നിന്നും ആശ്വാസം നല്‍കുകയും ചെയ്യും

ഗര്‍ഭരക്ഷ.

പലപ്പോഴായി പലരും ഇവിടെ ചോദിച്ചിട്ടുണ്ട് ഗര്‍ഭിണി എന്തൊക്കെ കഴിക്കാം ,കഴിക്കണം . ആയുര്‍വേദ വിധി അനുസരിച്ച് ചില കാര്യങ്ങള്‍ പറയാം എന്ന് കരുതുന്നു.മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ക്ക് വീട്ടു ജോലിയില്‍ നിന്ന് ശരീരത്തിന് വേണ്ട ആയാസവും ആരോഗ്യവും ഉണ്ടായിരുന്നു .ഇന്നത്തെ സ്ത്രീകള്‍ക്ക് അതില്ലാത്തത് കാരണം ഗര്‍ഭാവസ്ഥയുടെ രണ്ടാം മാസം മുതല്‍ കട്ടിലിനെ അഭയം തെടണ്ട ഗതികേടും ഏഴാം മാസം മുതല്‍ ആശുപത്രി വാസവും അവസാനം ഒരു സിസ്സേരിയനും പിന്നെ ആജീവാനന്ത നടുവേദനയും. അല്പം ശ്രദ്ധിച്ചാല്‍ ഇതൊക്കെ ഒഴിവാക്കാം നിത്യവും ദീര്‍ഘ ദൂരം യാത്ര ചെയ്ത് ജോലിക്ക് പോകുന്നവരെ ഒഴിവാക്കിയിരിക്കുന്നു """ അല്ലാത്തവര്‍ എന്നെ തല്ലാന്‍ വരല്ലേ സത്യം പറഞ്ഞു അത്ര മാത്രം """"

വെണ്ണ നെയ്യ് ,നെയ്യ്,പാല്‍ , തുടങ്ങി പോഷകാഹാരങ്ങള്‍ കൂടാതെ വൈദ്യ നിര്‍ദേശം അനുസരിച്ച് ഗര്‍ഭ രക്ഷാ കഷായം,ഭദ്രാ വേരാദി കഷായം,ധാന്വന്തരം ഗുളിക, ആശാള്യാദി ഗുളിക, ധാന്വന്തര തൈലം ,വാത ഹരങ്ങളായ മറ്റു തൈലങ്ങള്‍ ,വില്വാദി ലേഹം,ജീരക വെള്ളം ഇവ ഔചിത്യം പോലെ ശീലിക്കണം . മഹാ കല്യാണഘൃതം ,ചിഞ്ചാദി ലേഹം ഇവയും ചിലപ്പോള്‍ ആവശ്യമായി വരും .എട്ടാം മാസം മുതല്‍ ക്ഷീരബലയോ ധാന്വന്തരമോ ആവര്‍ത്തിച്ചത് അത്താഴം കഴിഞ്ഞു സേവിക്കുന്നതും ധാന്വന്തരം ഉപയോഗിച്ചു തേച്ചു കുളിക്കുകയും വേണം . അധികമായ മൈഥുനം ,വ്യായാമം ,ചുമടെറ്റ്ക ,പട്ടിണി കിടക്കുക ,മദ്യപാനം മുതലായതു വര്‍ജ്ജിക്കണം .നിത്യവും തേച്ചു കുളിച്ചാല്‍ നന്ന്. അധിക നേരം മലര്‍ന്നു കിടക്കരുത് . പ്രസവത്തിനു തകരാര്‍ ഉള്ളവര്‍ മൂന്നാം മാസം മുതല്‍ രണ്ടു നേരവും ഗര്‍ഭ രക്ഷിണി ഗുളിക സേവിക്കുകയും ഫലാസര്‍പ്പിസ് കൂട്ടി ഉണ്ണുകയും ചെയ്യുന്നത് നന്നായിരിക്കും എട്ടാം മാസം മുതല്‍ക്ക് സുഖ പ്രസവദഘൃതം കൂട്ടി ഉണ്ണുന്നതും നന്നായിരിക്കും .

ഗര്‍ഭ കാല ചര്ദ്ധിക്ക് : മല്ലി അരച്ച് പഞ്ചസാര(വെളുത്തത് അല്ല )ചേര്‍ത്തു കഴിക്കുക . പറങ്കിയണ്ടി പരിപ്പ് കുറേശെയായി ചവച്ചരച്ചു തിന്നുക ,അഞ്ചോ ആറോ ഏലക്കായ് പൊടിച്ചു കരിക്കിന്‍ വെള്ളത്തില്‍ കുടിക്കുക .

ഗര്‍ഭ സംരക്ഷണത്തിനു :കടുക്കാ തോട് ,താന്നിക്കാ തോട് ,ഇരട്ടി മധുരം ,എന്നിവ പത്തു ഗ്രാം വീതവും നെല്ലിക്കാ തോട് 30 ഗ്രാം ഉണക്കി പൊടിച്ചു പാലില്‍ ചേര്‍ത്തു ഒരാഴ്ച കാലത്തും വൈകിട്ടും കഴിക്കുക .. അടപതിയന്‍ കിഴങ്ങ് ഉണക്കി പൊടിച്ചു പാലില്‍ കാച്ചി മധുരം ചേര്‍ത്ത് കഴിക്കുക . മുരിങ്ങതോലി കഷായം വെച്ച് കഴിക്കുക ഗര്‍ഭാശയ നീരും ശമിക്കും. .. എള്ള് പൊടിച്ചത് പത്തു നെല്മണി തൂക്കം ദിവസം മൂന്നോനാലോ തവണ കഴിക്കുക ഇത് ഗര്‍ഭാശയ സങ്കോചം തടയും.

അടിവയറില്‍ പ്രസവ ശേഷം പാടുകള്‍ ഉണ്ടാകാതിരിക്കാന്‍ : മൂന്നാം മാസം മുതല്‍ അരച്ചെടുത്ത മഞ്ഞള്‍ വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദര ഭാഗങ്ങളില്‍ പുരട്ടിയത്തിനു ശേഷം കുളിക്കുക. മൂന്നാം മാസം മുതല്‍ ഒലിവെണ്ണ ഉദര ഭാഗങ്ങളില്‍ തേച്ചു കുളിക്കുക.

സുഖ പ്രസവത്തിനു : വിഷ്ണു ക്രാന്തി ഇടിച്ചു പിഴിഞ്ഞ നീരെടുത്ത് എള്ള് എണ്ണ ചേര്‍ത്തു കഴിക്കുക . പന്ത്രണ്ടു കഴഞ്ച് കുറുന്തോട്ടി വേരുംഒരു പിടി ജീരകവും കൂടി നാല് നാഴി വെള്ളത്തില്‍ വെന്തു രണ്ടു നാഴിയാക്കി പിഴിഞ്ഞെടുത്ത ശേഷം ഒരു പിടി അരിയിട്ട് വേവിച്ചു അല്പം നെയ്‌ ചേര്‍ത്തു കഴിക്കുക് വേദനയില്ലാതെ പ്രസവിക്കും.


  •  ഗർഭസംരക്ഷണത്തിന് വെറുതെ കുറൂന്തോട്ടിവേർ പാൽക്കഷായം ആക്കി ആദ്യത്തെ നാല് മാസം സേവിക്കുക. വ്യായാമം സാധാരണ പോലെ തുടരുക.

കടുകിന്‍റെ വലുപ്പം.

അടുക്കളയിലെ താരമാണ് കടുക്.കാഴ്ചക്ക് കുഞ്ഞനെങ്കിലും കാര്യത്തില്‍ വമ്പന്‍ തന്നെ ഈ താരം.കടുക് താളിക്കാത്ത കറികള്‍ അടുക്കളയില്‍ ചുരുക്കമായിരിക്കും.കടുകിന്റെ ഔഷധഗുണം അറിഞ്ഞിട്ട് തന്നെയാവണം കടുക് താളിക്കല്തന്നെ ഉണ്ടായത്.
കടുകും മുരിങ്ങതൊലിയും ഗോമൂത്രത്തില്‍ അരച്ച് തേച്ചാല്‍ വാതം കൊണ്ട് ഉണ്ടാവുന്ന വേദനകള്‍ ശമിക്കും.കടുകും,വയമ്പും,പാച്ചോറ്റിതൊലിയും അരച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു മാറുമത്രേ.കടുക്,വയമ്പ്,ഇന്തുപ്പ് ഇവ അരച്ച് മുഖത്ത് ഇട്ടാല്‍ കരിമുഖം എന്ന അസുഖം ഭേദമാവും.കടുക് അരച്ച് നെറ്റിയില്‍ ഇട്ടാല്‍ തലവേദന മാറും എന്ന് പറയപ്പെടുന്നു.ചുക്ക് അരച്ച് കടുകെണ്ണയില്‍ ചേര്ത്ത് കഴിക്കുന്നത് ചിലയിനം ചുമകള്‍ക്ക് നല്ലതാണ് എന്നും കേള്‍ക്കുന്നു...കടുക്,ജീരകം,വറുത്തകായം,ചുക്ക്,ഇന്തുപ്പ് എന്നിവ സമം പൊടിച്ച് മോരില്‍ കഴിച്ചാല്‍ നല്ല ദഹനം കിട്ടുമത്രേ.കടുകെണ്ണ ചെവിയില്‍ ഇറ്റിച്ചാല്‍ ചെവിയോലിപ്പ് മാറും.കടുകെണ്ണയില്‍ ചുക്ക്,കായം,ഇന്തുപ്പ് ഇവ ചേര്ത്ത് കാച്ചി ചെവിയില്‍ ഒഴിക്കുന്നത് ചെവി വേദന മാറാന്‍ സഹായിക്കും.വിഷജന്തുക്കള്‍ കടിച്ച് ഉണ്ടാവുന്ന നീര് മാറാന്‍ കടുക് അരച്ച് പുറമേ ഇട്ടാല്‍ മതിയാകും..ഉള്ളില്‍ ചെല്ലുന്ന വിഷം ചര്ദ്ദി പ്പിച് കളയാന്‍ ഒരു സ്പൂണ്‍ കടുക്പൊടി ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കൊടുത്താല്‍ മതിയാകുന്നതാണ്.
കടുക് അണുനാശകം ആണ്. കടുക് താളിക്കുന്ന മണം വരുമ്പോൾ തന്നെ ഒട്ടുമിക്ക കൃമികളും നശിക്കും, പണ്ട് അപരിചിതർ ആയ ആരെങ്കിലും വീട്ടിൽ വന്നാൽ അമ്മമാർ 21മുളകും, കടുകും ഒക്കെ അടുപ്പിലിടും. കടുകും മുളകും അടുപ്പിൽ കിടന്നു കത്തിയ മണം വരുംമ്പോൾ ഒരായിരം അണുക്കൾ ആണ് നശിക്കുന്നത്. അത്രയും മതി ചില രോഖശാന്തിക്. വിശ്വാസം അന്തവിശ്വാസം ആയതിന്റെ കഥകൾ പലതുണ്ട്.

പ്രമേഹ ചികിത്സകള്‍.

ആയുര്‍വേദ ചികിത്സപ്രമേഹനിയന്ത്രണത്തെ സംബന്ധിച്ച ഗവേഷണങ്ങളുടെ ഫലമായി ആയുര്‍വ്വേദത്തില്‍ ഒട്ടേറെ മരുന്നുകള്‍ ഇന്ന് പ്രമേഹരോഗികളില്‍ പ്രയോഗിക്കപ്പെടുന്നുണ്ട്. പ്രമേഹം അനിയന്ത്രിതമാവുന്ന ഘട്ടത്തില്‍ പ്രയോഗിക്കുന്ന ഇന്‍സുലിനു പകരംവയ്ക്കാന്‍ ആയുര്‍വ്വേദത്തില്‍ മരുന്നില്ല എന്നതൊഴിച്ചാല്‍ പ്രാരംഭഘട്ടത്തില്‍ ചികില്‍സിച്ചുതുടങ്ങുന്നവര്‍ക്ക് വളരെ ഫലപ്രദമാണ് ഈ പ്രകൃതിദത്ത ഔഷധങ്ങള്‍. നിരന്തരമായ ഉപയോഗത്തിലൂടെ ക്രമേണ ആരോഗ്യജീവിതത്തിലേക്കു മടങ്ങിയെത്താനാവുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം. ഫലസിദ്ധി വളരെ സാവകാശമായതിനാല്‍ അടിയന്തിരഘട്ടങ്ങളില്‍ ആയുര്‍വേദം ആശ്വാസ്യമല്ല. തുടര്‍ന്നുകൊണ്ടിരുന്ന ചികില്‍സ പെട്ടെന്നു നിര്‍ത്തി ആയുര്‍വേദത്തിലേക്കു ചുവടുമാറുന്നതും കുഴപ്പം ചെയ്യും. വിദഗ്ധ അഭിപ്രായങ്ങള്‍ സ്വീകരിച്ചുകൊണ്ട് തങ്ങള്‍ക്കിണങ്ങുന്ന ചികില്‍സാവിധി തേടുന്നതാണ് അഭികാമ്യം.ചികില്‍സആയുര്‍വ്വേദശാസ്ത്രമനുസരിച്ച് മൂന്നു വിഭാഗങ്ങളിലായി ഇരുപതുവിധം പ്രമേഹമുണ്ട്. കഫദോഷപ്രധാനം, പിത്തപ്രധാനം, വാതപ്രധാനം എന്നിവയില്‍ വാതസംബന്ധിയായ “മധുമേഹ’മാണ് പ്രമേഹം അഥവാ ഡയബറ്റിസുമായി ചേര്‍ന്നുനില്‍ക്കുന്നത്.പഥ്യംവ്യായാമംതന്നെയാണ് ഇവിടെയും പ്രധാന പഥ്യം. ചെരുപ്പും കുടയുമില്ലാതെയുള്ള നടത്തമാണ് “ചക്രദത്തം’ അനുശാസിക്കുന്ന ഏറ്റവും ഉത്തമമായ വ്യായാമം. ആഹാരപഥ്യത്തില്‍ മോര്, രസം, നെല്ലിക്ക, മഞ്ഞല്‍, പടവലം, മലര്‍ എന്നിവ ധാരാളം കഴിക്കാനും എണ്ണ, നെയ്യ്, തൈര്, തേങ്ങ, മല്‍സ്യം, മാംസം, പഞ്ചസാര, ശര്‍ക്കര, പൂവന്‍പഴം, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, അരച്ചുണ്ടാക്കുന്ന ആഹാരം എന്നിവ ഒഴിവാക്കാനും നിഷ്ക്കര്‍ഷിക്കുന്നു. പകലുറക്കവും പാടില്ല.ഔഷധങ്ങള്‍1. മൂത്രാധിക്യം കലശലാകുമ്പോള്‍ ശതാവരിത്തൊലി, പ്ലാശിന്‍തൊലി, താതിരിപ്പൂ, വിളംകായ, കരിങ്ങാലി, അത്തിത്തൊലി, പേരാല്‍വേര് ഇവകൊണ്ടുള്ള കഷായം.2. മൂത്രച്ചുടീലിന് ശതാവരിപ്പാല്‍ക്കഷായം. നെല്ലിക്കനീര്, മഞ്ഞള്‍പ്പൊടി, വാഴപ്പിണ്ടി നീര് എന്നിവ ചേര്‍ത്ത മിശ്രിതം സേവിക്കാം. പാവയ്ക്കാനീരും മഞ്ഞള്‍പ്പൊടിയും തേനില്‍ചേര്‍ത്ത് സേവിക്കാം. കൂവളത്തില, കരിങ്ങാലി, പതിമുഖം എന്നിവ ചതച്ചിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.3. മൂത്രത്തിന് കലക്കമുണ്ടെങ്കില്‍ പതിമുഖം, ചെങ്ങനിനീര്‍ക്കിഴങ്ങ്, താമരവളയം, ഞാവല്‍പ്പൂ, ഇലിപ്പിക്കാതല്‍, താതിരിപ്പൂ ഇവകൊണ്ടുള്ള വെള്ളം.4. അമിതദാഹത്തിന് തെറ്റാമ്പരല്‍ചൂര്‍ണ്ണം കന്മദം ചേര്‍ത്ത് സേവിക്കാം.5. ഇന്‍സുലിന്റെ ഉപയോഗം ക്രമേണ കുറച്ചുകൊണ്ടുവരുന്നതിന് മധുരവും നെയ്യും ചേര്‍ക്കാതെ പൊടിരൂപത്തില്‍ തയ്യാറാക്കുന്ന ച്യവനപ്രാശം ഗുണപ്രദമാണെന്ന് കാണുന്നു. തലയില്‍ ചെയ്യുന്ന “തക്രധാര’ ചികില്‍സയ്ക്ക് ഇന്‍സുലിന്‍ കുത്തിവയ്ക്കുന്നതു കുറയ്ക്കാം എന്നൊരു നേട്ടമുണ്ട്. ക്ഷീണത്തിനും പൂപ്പല്‍പ്രശ്നള്‍ക്കും ശമനമുണ്ടാകുന്നു.6. ശരീരകോശങ്ങളില്‍ അടിഞ്ഞുകൂടുന്ന വിഷപദാര്‍ത്ഥങ്ങളെ പുറംതള്ളുന്ന ശോദനചികില്‍സ.നാട്ടുമരുന്നുകള്‍കാട്ടുജീരകം:പ്രമേഹത്തിനുള്ള ദിവൌഷധമായി കരുതപ്പെടുന്നു. പ്രമേഹം തടയാനും ഉണ്ടെങ്കില്‍ കുറയ്ക്കുവാനും അനുബന്ധരോഗങ്ങള്‍ ശമിപ്പിക്കാനും ഈ ഔഷധത്തിനു കഴിവുണ്ട്.നെല്ലിക്ക:ഒരു സ്പൂണ്‍ നെല്ലിക്കനീര് (വെള്ളംചേര്‍ക്കാതെ), ഒരു നുള്ള് മഞ്ഞള്‍, ഒരു സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് വെറും വയറ്റില്‍ സേവിക്കാം. ഷുഗര്‍ കൂടുമ്പോള്‍ 2 സ്പൂണ്‍വീതം കഴിക്കാം.വെളുത്തുള്ളി:അതിയായ രോഗപ്രതിരോധശേഷിയുള്ള വെളുത്തുള്ളി അനുബന്ധരോഗങ്ങളെ ഉന്മൂലനം ചെയ്യും. ഒന്നോ രണ്ടോ അല്ലി ചവച്ചുകഴിക്കാം. പാലില്‍ ചേര്‍ത്തു കാച്ചാം. കറികളില്‍ ചേര്‍ക്കാം.ഉള്ളി (സവാള):രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാന്‍ അത്യുത്തമം. ഉള്ളിയിലെ “അല്ലിസിന്‍’ എന്ന രാസവസ്തുവാണ് ഇതിനു സഹായിക്കുന്നത്.കറിവേപ്പില:അമിതവണ്ണവും കൊള്ട്രോളും കുറയ്ക്കുന്നു. നീരെടുത്ത് മഞ്ഞള്‍ ചേര്‍ത്ത് സേവിക്കാം.ആര്യവേപ്പ്:കൂവളത്തിലയുടെ നീരും ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ സേവിക്കാം.കറുവപ്പട്ട, ഗ്രാമ്പൂ:ഈ സുഗന്ധദ്രവ്യങ്ങള്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നു.ഉലുവ:ഉലുവയിലെ “സോളബിന്‍ ഫൈബര്‍’ ഷുഗറും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും.തേന്‍:മധുരമുള്ള ഉല്‍പ്പന്നമാണെങ്കിലും തേന്‍ മറ്റ് ഔഷധങ്ങളുമായി ചേരുമ്പോള്‍ കോശങ്ങളുടെ പ്രവര്‍ത്തനക്ഷമത കൂട്ടുകയും കോശനിര്‍മ്മിതി നടത്തുകയും ചെയ്യുന്നു. ഊര്‍ജ്ജദായകവുമാണ്.ഇന്‍സുലിന്‍ ചെടി:പ്രമേഹത്തിനുള്ള ഔഷധമെന്ന നിലയില്‍ വളരെപ്പെട്ടെന്ന് പ്രചാരം നേടിയ ഈ ചെടിയുടെ ഇലകള്‍ ചിലരില്‍ ഫലമുമുണ്ടാക്കുന്നുണ്ട്.സിദ്ധ ചികില്‍സപ്രമേഹത്തിന് പ്രകൃതിദത്തമായ ഔഷധങ്ങള്‍ക്കൊണ്ടുള്ള ചികില്‍സ സിദ്ധയിലും നിലവിലുണ്ട്. രോഗലക്ഷണങ്ങള്‍ക്കനുസരിച്ചാണ് ചികില്‍സ വിധിക്കുന്നത്. നെല്ലിക്ക, മഞ്ഞള്‍, ചക്കരക്കൊല്ലി, കരിഞ്ചീരകം, ഉലുവ, ഞാവല്‍പ്പഴത്തിന്റെ വിത്ത് തുടങ്ങിയവകൊണ്ടുള്ള ഔഷധക്കൂട്ടുകള്‍ പ്രയോഗിക്കുന്നു.

ഏലക്കാ ഗുണങ്ങള്‍.

ഭക്ഷണത്തില്‍ ഉപയോഗിക്കുന്നതിനാണ് ഏലയ്ക്ക കൂടുതലായും ഉപയോഗിക്കാറ്. ഇതിന് ആരോഗ്യവശങ്ങളും ധാരാളമുണ്ട്. ഏലം പ്രധാനമായും ഒരു സുഗന്ധവസ്തുവായാണ് ഉപയോഗിയ്ക്കുന്നത്. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലം അറിയപ്പെടുന്നത്.ഏലച്ചെടിയുടെ വിത്തിന് ഔഷധഗുണവും സുഗന്ധവുമുണ്ട്.ആരോഗ്യവശങ്ങള്‍----------------------ഗ്യാസ്, അസിഡിറ്റി സംബന്ധമായ പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ ഏലയ്ക്ക നല്ലതാണ്. വയറ്റിലെ ഗ്യാസ്ട്രിക് ജ്യൂസുകളുടെ ബാലന്‍സ് നിയന്ത്രിച്ചാണ് ഏലയ്ക്ക അസിഡിറ്റി നിയന്ത്രിക്കുന്നത്.ചുമ, ആസ്തമ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏലയ്ക്ക വളരെ നല്ലതാണ്. പേശീസങ്കോചം കുറച്ചാണ് ഏലയ്ക്ക ഇത്തരം രോഗങ്ങള്‍ നിയന്ത്രിക്കുന്നത്. തൊണ്ടയിലെ അണുബാധ, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഏലയ്ക്ക പൊടിച്ചതില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും.കടുത്ത ചൂടില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഏലയ്ക്കക്കു കഴിയും. വെയിലത്തു പോകുമ്പോള്‍ ഏലയ്ക്ക വായിലിട്ടു ചവച്ചാല്‍ സൂര്യാഘാതം ഏല്‍ക്കില്ല.തലവേദനയ്ക്കുള്ള ഒരു മരുന്നു കൂടിയാണിത്. ഏലയ്ക്ക ഇട്ടു തിളപ്പിച്ച ചായ കുടിച്ചാല്‍ തലവേദന മാറും.അമിതമായി കാപ്പി കുടിയ്ക്കുന്നവര്‍ക്ക് ശരീരത്തിലെ കഫീന്റെ അളവ് കുറയ്ക്കാന്‍ ഏലയ്ക്ക ഉപയോഗിക്കാം. കഫീന്‍ ശരീരത്തില്‍ നിന്നും പുറന്തള്ളുകയാണ് ഏലയ്ക്ക ചെയ്യുന്നത്.ആയുര്‍വേദ പ്രകാരം ശരീരത്തിലെ വാത, കഫ, പിത്ത ദോഷങ്ങള്‍ കുറയ്ക്കാന്‍ ഏലയ്ക്ക് നല്ലതാണെന്നു പറയും. നല്ല സ്വരമുണ്ടാകാനും ഏലയ്ക്ക കഴിയ്ക്കുന്നത് നല്ലതാണ്. ഡിപ്രഷനുള്ള ഒരു മരുന്നു കൂടിയാണിത്.പൊടിക്കൈകളില്‍ പ്രധാനം1. ഓര്‍ക്കാപ്പുറത്ത്‌ കടന്നുവരുന്ന കൊച്ചു കൊച്ചു അസുഖങ്ങള്‍ക്ക്‌ ആശ്വാസം പകരാന്‍ ഏലയ്‌ക്കയ്‌ക്ക് കഴിയും.2. മൂത്ര തടസമുണ്ടാവുമ്പോള്‍ അല്‍പം ഏലത്തരി വറുത്ത്‌ പൊടിച്ച്‌ ഇളനീര്‍ വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ ഉടന്‍ ഫലം കിട്ടും.3. ഛര്‍ദ്ദി, ദഹനക്കുറവ്‌, അരുചി എന്നീ അസുഖങ്ങളില്‍ ഏലപ്പൊടി തേനില്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ മതി.4. വാത, പിത്ത കഫ രോഗങ്ങള്‍ ശമിപ്പിക്കും. വായ്‌നാറ്റം, മോണ പഴുപ്പ്‌ ഇവയില്‍ പ്രത്യേകം ഗുണം ചെയ്യും, ദഹനശക്‌തി വര്‍ദ്ധിപ്പിക്കും.

നേന്ത്രപ്പഴം വിശേഷങ്ങള്‍.

 പ്രകൃതിയുടെ ടോണിക്  നേന്ത്രപ്പഴം പഴ വര്‍ഗങ്ങളില്‍ ഏറ്റവും പോക്ഷക ഗുണങ്ങള്‍ അടങ്ങിയ പ്രകൃതിയിലുള്ള വിറ്റാമിന്‍ ടോണിക് ആണെന്ന് നിസ്സംശയം പറയാം . ശരീര കോശങ്ങളുടെ പുനര്‍ നിര്‍മാണത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങള്‍ ധാരാളം ഉള്ളത് കൊണ്ടും വളെരെ പെട്ടെന്ന് ദഹിക്കതക്ക വിധം ലഘു ആയതു കൊണ്ടും ശീഘ്രം ഉന്മേഷം തരുന്നത് കൊണ്ടും രോഗികള്‍ക്ക്‌ ഇതു നിരപായം ഉപയോഗിക്കാം .ഇരുമ്പ്,ഫോസ്ഫറസ് തുടങ്ങിയ ധാതു ലവണങ്ങളും നിയാസിന്‍,റിബോ ഫ്ലെവിന്‍ തുടങ്ങിയവിറ്റാമിനുകളും ഇതില്‍ അടങ്ങിയിരിക്കുന്നു .വളരെ ഉയര്‍ന്ന തോതിലുള്ള കലോറി മൂല്യം നേന്ത്രപ്പഴത്തിനുണ്ട് . ഏതാണ്ട് 200ല്‍ കൂടുതല്‍ കലോറി ശരീരത്തിന് നല്‍കാന്‍ സാമാന്യം വലിപ്പമുള്ള ഒരു നേന്ത്രപ്പഴത്തിനു കഴിയും.

രക്തത്തിലെ അമ്ലതം കുറക്കാന്‍ നേന്ത്രപ്പഴം വളരെ സഹായിക്കും .വിറ്റാമിന്‍ സി, ജീവകം എ, ബി ,ഡി, ഇ എന്നിവയും നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട് .നേന്ത്രപ്പഴത്തിന്റെ കൂടെ ചൂടു പാല്‍ കുടിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ ശരീരത്തിന് അമിത വണ്ണം ഉള്ളവര്‍ പാല്‍ ഒപ്പം കഴിക്കാതിരുക്കുന്നതാണ് നല്ലത് .തിളക്കത്തിന് നേന്ത്രപ്പഴംആരോഗ്യത്തിനൊപ്പം ബുദ്ധിയും അഴകും നൽകുന്ന ഫലമാണ് നേന്ത്രപ്പഴം എന്നു പണ്ടു മുതൽക്കേ പറഞ്ഞുവരുന്നു. നേന്ത്രപ്പഴവും മാതളനാരങ്ങയുടെ നീരും ദിവസേന കഴിച്ചാൽ അൾസർ ശമിക്കും.അൽപം പാലിൽ നേന്ത്രപ്പഴം നന്നായി അരച്ചു ചേർത്തു പുരട്ടിയാൽ കണ്ണിനു താഴെയുള്ള കറുപ്പുനിറം മാറും. ഞാലിപ്പൂവൻ പഴം നന്നായി അരച്ച് മുഖത്തിട്ട് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ചർമ്മം തിളങ്ങുമെന്നത് തീർച്ച. വാഴപ്പഴം ചെറിയ കഷണങ്ങളാക്കി നുറുക്കി വെണ്ണ, തേൻ, നരങ്ങാനീര് ഇവ ചേർത്തു പതിവായി കഴിച്ചാൽ ഉണർവുണ്ടാകും

വണ്ണം വക്കാന്‍.

പലരെയും മാനസികമായി അലട്ടുന്ന ഒരു പ്രശ്നമാണ് മെലിഞ്ഞ ശരീരം. ചെറിയ പ്രായത്തില്‍ മെലിഞ്ഞിരിക്കുന്ന പല ആളുകളും പ്രായമേറുമ്പോള്‍ വണ്ണം വയ്ക്കുന്നതായി കാണാം.കൃത്യസമയത്ത് ആവശ്യമായ അളവില്‍ ഭക്ഷണം കഴിക്കുന്നതും കൃത്യമായ വ്യായാമവും ആരോഗ്യമുള്ള ഒരു ശരീരം നിങ്ങള്‍ക്ക് പ്രദാനം ചെയ്യും.മൂന്ന് നേരം പ്രധാനഭക്ഷണം കഴിക്കുന്നതോടൊപ്പം ഇടവേളകളില്‍ പഴങ്ങളോ സാലഡുകളോ പലഹാരങ്ങളോ (എണ്ണപലഹാരങ്ങള്‍ ഒഴിവാക്കണം ) കഴിക്കുന്നത് നല്ലതാണ്.മെലിയാനുള്ള കാരണങ്ങള്‍ ഇവയാകാം ;പാരമ്പര്യംഉറക്കമില്ലായ്മമാനസികസമ്മര്‍ദ്ദംഹൈപ്പര്‍തൈറോയിഡിസംചില അസുഖങ്ങളുടെ ലക്ഷണങ്ങള്‍ കൊണ്ട്ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുന്നത്.ആഹാരക്രമത്തില്‍ നിന്ന് വര്‍ജ്ജിക്കേണ്ടവ :വറത്തെടുത്ത എണ്ണപലഹാരങ്ങള്‍ഫാസ്റ്റ്ഫുഡ്സമോസപൂരിസോഫ്ട് ഡ്രിങ്ക്സ്കഴിക്കേണ്ടവ :നട്സ്ഡ്രൈഫ്രൂട്ട്സ്പഴങ്ങള്‍മത്തി , ടൂണ തുടങ്ങിയ മത്സ്യവിഭവങ്ങള്‍പയര്‍വര്‍ഗ്ഗങ്ങള്‍ഓട്സ്പാലും പാലുത്പന്നങ്ങളുംപച്ചക്കറികള്‍വണ്ണം വയ്ക്കാനൊരു ഭക്ഷണക്രമംരാവിലെ - ചായ , കാപ്പി , പാല്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഒരു ഗ്ലാസ്സ്രണ്ട് മണിക്കൂറിന് ശേഷം രണ്ടോ മൂന്നോ പുഴുങ്ങിയ പഴവും ഒരു പുഴുങ്ങിയ മുട്ടയും പ്രാതലായി കഴിക്കാം.രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഡ്രൈഫ്രൂട്ട്സോ ലസിയോ ജ്യൂസോ കഴിക്കാം.ഉച്ചയ്ക്ക് ചോറോ ചപ്പാത്തിയോ മീനോ ഇറച്ചിയോ വെജിറ്റേറിയനാണെങ്കില്‍ പരിപ്പ് കറിയോ മറ്റോ കൂട്ടി കഴിക്കാം.ഫ്രൂട്ട് സലാഡ് , തൈര് എന്നിവയും ഉച്ചഭക്ഷണത്തിലുള്‍പ്പെടുത്താം.വൈകിട്ട് ഒരു ഗ്ലാസ്സ് ചായ , കാപ്പി , പാല്‍ എന്നിവയില്‍ ഏതെങ്കിലുമൊന്നിനോടൊപ്പം പുഴുങ്ങിയ പഴമോ മറ്റോ ആകാം.രാത്രി ഭക്ഷണം വയറ് നിറച്ച് കഴിക്കരുത് . ചപ്പാത്തി , ചോറ് തുടങ്ങിയവ കഴിക്കാം.ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് ഇളം ചൂടുള്ള പാല്‍ കുടിക്കുന്നത് നല്ലതാണ്.

മുടി കൊഴിച്ചിലിന്.

ഇന്ദ്രലുപ്തമെന്നും രുഞ്ജാചാപാ എന്നുംപറയുന്ന തലയിലുണ്ടാകുന്ന ചില രോഗങ്ങളില്‍ കഷണ്ടിപോലെ മുടി കൊഴിഞ്ഞുപോകാറുണ്ട്. ചികിത്സിക്കാതിരുന്നാല്‍ മുടിമുഴുവന്‍ കൊഴിഞ്ഞുപോകും. പിത്തവും വാതവും കഫവും ദുഷിച്ച് രോമകൂപങ്ങള്‍ കേന്ദ്രീകരിച്ച് അവിടെ ദുഷിച്ച് മുടി വേരോടെ പിഴുതെറിയപ്പെടാറുണ്ട്. വട്ടത്തില്‍ മുടി പൂര്‍ണമായും കൊഴിഞ്ഞുപോകുന്നതിനെയാണ് ഇന്ദ്രലുപ്തം എന്നുപറയുന്നത്. ചികിത്സിക്കാതിരുന്നാല്‍ വട്ടം കൂടികൂടിവരുകയും മുടി മുഴുവന്‍ കൊഴിയുകയും. വെളുത്തകീഴാര്‍നെല്ലി, ചെമ്പരത്തിയില, കുറുന്തോട്ടിയില, വെള്ളിലംതാളിയില ഇവയില്‍ ഒന്ന് അരച്ച് താളി തേച്ചുകുളിച്ചാല്‍ മുടികൊഴിച്ചില്‍ മാറും. തലേദിവസത്തെ കഞ്ഞിവെള്ളംകൊണ്ട് തലകഴുകുന്നതും നല്ലതാണ്. മുടിവളരാന്‍ "കയ്യുണ്യം" (കയ്യോന്നി) ആണ് ഏറ്റവും ഫലപ്രദമായ ഔഷധം.

കറ്റാര്‍വാഴ, നീലയമരി, ഉമ്മത്തില, പിച്ചകത്തില ഇവയ്ക്കെല്ലാം കയ്യോന്നി കഴിഞ്ഞുള്ള സ്ഥാനമേയുള്ളു. കയ്യോന്നി, ചിറ്റമൃത്, പച്ചനെല്ലിക്ക ഇവയുടെ നീരില്‍ എണ്ണയും പശുവിന്‍പാലും ചേര്‍ത്ത് ഇരട്ടിമധുരം, അഞ്ജനകല്ല് ഇവ കല്‍ക്കം ചേര്‍ത്ത് കാച്ചിയാല്‍ കയ്യുണ്ണ്യാദിതൈലമായി. മുടി സമൃദ്ധമായി വളരാനും അകാലനരമാറാനും തലവേദന, ദന്തരോഗങ്ങള്‍, നേത്രരോഗങ്ങള്‍ ഇവ വരാതിരിക്കാനും ഇവ വന്നവരില്‍ മാറാനും ഈ തൈലം ഉത്തമം. 

എണ്ണ തയ്യാറാക്കുന്നവിധം: നാഴി എണ്ണ (300 മില്ലി), എണ്ണകാച്ചാന്‍ കയ്യോന്നി, ചിറ്റമൃത്, പച്ചനെല്ലിക്ക ഇവയുടെ നീര് ഒരിടങ്ങഴി (1200 മില്ലി), പശുവിന്‍പാല്‍ 300 മില്ലി (600 ആകാം) അഞ്ജനകല്ലും ഇരട്ടിമധുരവും രണ്ടുംകൂടി 6 കഴഞ്ച് (30 ഗ്രാം), പച്ചനെല്ലിക്ക ചിറ്റമൃത് കയ്യുണ്യം ഇവ ഓരോന്നും നാഴിക്ക് 12 കഴഞ്ച് (60 ഗ്രാം) വീതം ഉരലില്‍ ഇട്ട് ഇടിച്ച് ഇടങ്ങഴി വെള്ളത്തില്‍ പിഴിഞ്ഞ് അരിച്ച് എടുക്കുക (1 ഇടങ്ങഴി വെള്ളത്തില്‍). സ്വരസം (പച്ചനെല്ലിക്ക, ചിറ്റമൃത്, കയ്യുണ്യം ഇവയുടെ നീര്), എണ്ണ, പശുവിന്‍പാല്‍ ഇവയില്‍ കല്‍ക്കം അരച്ചുചേര്‍ത്ത് ചെറുതീയില്‍ അടുപ്പത്തുവയ്ക്കുക. എണ്ണ ഒറ്റദിവസംകൊണ്ട് കാച്ചിയാല്‍ ഗുണംകുറയും. രണ്ടോമൂന്നോ ദിവസംകൊണ്ട് കാച്ചി മണല്‍പാകത്തില്‍ അരിക്കുക. ഇളക്കിക്കൊണ്ടിരിക്കുമ്പോള്‍ പത അടങ്ങിയാല്‍ വാങ്ങാം. കല്‍ക്കം കൈയിലിട്ടു തിരുമ്മിയാല്‍ മണല്‍ത്തരിപോലെയിരിക്കും. അഞ്ജനകല്ല് എണ്ണ അരിക്കുന്ന പാത്രത്തില്‍ പൊടിച്ചിട്ടാലും മതി. നീര്‍പ്പിടിത്തത്തിന് അല്‍പ്പം പച്ചകര്‍പ്പൂരം എണ്ണ അരിക്കുന്ന പാത്രത്തില്‍ പൊടിച്ചിടാവുന്നതാണ്.

കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ അടങ്ങിയ ഭക്ഷണം മുടിവളരാന്‍ സഹായിക്കും. ചെറുതരം മത്സ്യങ്ങള്‍, മീന്‍എണ്ണ, പാല്‍, ഓട്സ്, ഇലക്കറികള്‍, പേരയ്ക്ക, നെല്ലിക്ക എന്നിവ മുടിവളരാന്‍ ഉത്തമമാണ്. പോഷകസമൃദ്ധമായ ഭക്ഷണപദാര്‍ഥങ്ങള്‍, ഫലവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ ശീലമാക്കേണ്ടതാണ്. മുടി വൃത്തിയായും അഴുക്കില്ലാതെയും എന്നും സംരക്ഷിക്കണം. തലയോട്ടിയില്‍ വിരലുകള്‍ ഓടിക്കുക, കട്ടിയുള്ള പല്ലുകളുള്ള ചീര്‍പ്പ് ഉപയോഗിച്ച് അമര്‍ത്തി ചീകുക ഇവ ചെയ്താല്‍ രക്തയോട്ടം വര്‍ധിക്കുകയും മുടി സമൃദ്ധമായി വളരുകയും ചെയ്യും. 

രോമ കൂപങ്ങളില്‍ പിത്തവും വാതവും ചേര്ന്ന് കോപിച്ചു രോമം പൊഴിയുമ്പോള്‍ കഫവും രകതവും കൂടി രോമ കൂപങ്ങളെ അടച്ചു മുടി മുളക്കാതെ വരുന്നതിനു കാരണമാവുന്നു. (വട്ടത്തില്‍ മുടി പൂര്ണുമായും കൊഴിഞ്ഞുപോകുന്നതിനെയാണ് ഇന്ദ്രലുപ്തം എന്നുപറയുന്നത്).

പുരാതന കാലത്തെ ഒരു ചികിത്സഅട്ടയെ കൊണ്ട് കടിപ്പിച്ചു അല്പം രക്തം കളയിക്കുകപിന്നെ ചുക്ക് പൊടിച്ചു കിഴി കെട്ടി എണ്ണയില്‍ കാച്ചി തടവുകഅരി കഴുകിയ വെള്ളം കൊണ്ട് ധാരയിടുക

നിലപ്പന കിഴങ്ങ് ,തുമ്പയില ,അമരിയില ,ഇവ സമം ഇടിച്ചു പിഴിഞ്ഞ നീരില്‍ എണ്ണയും പാലും പകര്‍ന്നു കാഞ്ഞിരക്കുരു കല്‍ക്കം ചേര്‍ത്തു കാച്ചിയരിച്ചു തേക്കുക

ഇരട്ടി മധുരം എരുമപ്പാലില്‌ അരച്ച് തേക്കുകയും ചെയ്യാംഎന്നാല്‍ ഇന്ദ്രലുപ്തം എന്നാ രോഗം മാറികിട്ടും

ചിരട്ടക്കരി പൊടിച്ചു ശീലപ്പൊടിയാക്കി, മാലത്യാദി, നീലിഭൃംഗാദി, കയ്യുണ്യാദി എന്നീ തൈലങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ചാലിച്ചു പുരട്ടി മൂന്നുമാസം തടവിയാൽ ഫലമുണ്ടാകും. പൂര്‍ണഫലം കിട്ടണമെങ്കില്‍ ഷാംപൂ, സോപ്പ് എന്നിവ ഉപയോഗിക്കാതെ ചെറുപയര്‍, ഉഴുന്ന്, കടല എന്നിവയുടെ പൊടികളോ താളിയോ ഇഞ്ചയോ ശീലിക്കണം

കുട്ടികളുടെ ആരോഗ്യ സംരക്ഷണം.

കുട്ടികൾക്ക് ഉണ്ടാകുന്ന അസുഖങ്ങൾക്ക് ചില ഗൃഹചികിത്സാവിധികള്‍
കുട്ടികള്‍ക്ക് ഉണ്ടാകുന്ന സാധാരണ രോഗങ്ങളും അവയ്ക്ക് എളുപ്പം ചെയ്യാവുന്ന ഗൃഹ ചികിത്സകളുമാണ് ഇവിടെ വിശദീകരിക്കുന്നത്. കുഞ്ഞിന് മരുന്നു കഴിക്കാന്‍ പ്രയാസമായി വന്നാല്‍ ഔഷധം അമ്മയുടെ മുലകളില്‍ പുരട്ടി കുറേനേരം ഇരുന്ന് പിന്നെ കഴുകി കളഞ്ഞ് ആ മുല കുടിച്ചാല്‍ മതിയാവും.
മുലപ്പാല്‍ ഛര്‍ദ്ദിക്കല്‍
പാട്ടക്കിഴങ്ങ്, ചുക്ക്, ചിറ്റമൃത്, പുത്തിരിച്ചുണ്ടവേര്, ദേവതാരം, തിപ്പലി, നന്നാറിക്കിഴങ്ങ്, കുടകപാലയരി, പെരും കുരുമ്പവേര്, ഇവ കഷായം വെച്ച് അമ്മ കഴിക്കുക. ജീരകം, അരച്ച് നെല്ലിക്കയോളം നെയ്യും തേനും കൂട്ടി ചാലിച്ച് പലവട്ടമായി നാവിന്മേല്‍ തേച്ചു കൊടുക്കുക.
മണ്ണ് തിന്നുന്നതിന്
പാടക്കിഴങ്ങ്, വിഴാലരി, മഞ്ഞള്‍, മരമഞ്ഞള്‍, മുത്തങ്ങക്കിഴങ്ങ്, ചെറുതേക്കിന്‍ വേര്, തമിഴാമ വേര്, കൂവളവേര്, ചുക്ക്, തിപ്പലി, തേക്കിടവേര്, ഇവകൊണ്ട് നെയ്യ് കാച്ചി മൂന്നുനേരം രണ്ടുനുള്ള് വീതം നാക്കില്‍ തേച്ച് കൊടുക്കുക.
പൊക്കിള്‍ക്കൊടി പഴുത്താല്‍
കൊട്ടം ഇട്ട് കാച്ചിയ വെളിച്ചെണ്ണ പുരട്ടുക. മുത്തങ്ങാ, വരട്ടുമഞ്ഞള്‍, നെല്ലിക്കാ, വെളുത്ത കൊട്ടം, ഇവ ചതച്ച് കഷായംവെച്ച് കുറുന്തോട്ടിവേര്, കറുക, ഇരട്ടിമധുരം, ഇവ അരച്ച് കലക്കി വെളിച്ചെണ്ണ ചേര്‍ത്ത് കാച്ചി അതില്‍ പഞ്ഞി മുക്കി വെക്കുക. ഇടക്ക് നനച്ച് കൊടുക്കുക. നാളികേര പാലില്‍ പാവ് അരച്ച് കലക്കി കറുക നീര് ചേര്‍ത്ത് വെളിച്ചെണ്ണയും കൂട്ടി കാച്ചി ചെറിയ മാത്രയില്‍ അകത്തേക്ക് കൊടുക്കാവുന്നതാണ്. ആവണക്കെണ്ണ പുരട്ടുക.
മൂക്കടപ്പ്, നീരുവീഴ്ച
കുറുന്തോട്ടി വേര്, മുത്തങ്ങക്കിഴങ്ങ്, പുളിഞ്ഞരമ്പ്, അരത്ത എന്നിവ സമം പൊടിച്ച് ശീലപ്പൊടിയാക്കി ആ പൊ ടി മുലപ്പാലില്‍ കുഴച്ച് ഒരു തുണിയില്‍ പരത്തി കുഞ്ഞിന്റെ നിറുകയില്‍ ഇടുക. ഇതുതന്നെ മുരിങ്ങത്തളിരു പിഴിഞ്ഞ നീരിലും, കൂവളത്തില പിഴിഞ്ഞ നീരിലും ചേര്‍ത്ത് നെറുകയില്‍ ഇടുക. തുളസിനീര് മൂന്നു തുള്ളി വീതം അകത്തേക്ക് രണ്ടു തവണ കൊടുക്കുക.
മലബന്ധം മാറാന്‍
നെല്ലിക്ക പൊടിച്ച് പഞ്ചസാര ചേര്‍ത്ത് കൊടുക്കുക. ആവണക്കെണ്ണ മുലക്കണ്ണുകളില്‍ തേച്ച് മുലകൊടുക്കുക. കാച്ചിത്തണുത്ത വെള്ളത്തില്‍ കടുക്ക അരച്ച് മുലക്കണ്ണിന്‍മേല്‍ തേച്ച് മുല കുടിപ്പിക്കുക.
മൂത്രക്കടച്ചിലിന്
ഞെരിഞ്ഞില്‍ പൊടിച്ച് ശീലപ്പൊടിയാക്കി തേന്‍ ചേര്‍ത്ത് കൊടുക്കുക. തമിഴാമ ഇടിച്ച്പിഴിഞ്ഞ നീര് സമം തേന്‍ ചേര്‍ത്ത് കൊടുക്കുക.
മുല കുടിക്കാതിരുന്നാല്‍
ഏലത്തിരി, തിപ്പലി, വിഴാലരി, താലീസ്പത്രം, ഇവ പൊടിച്ച് പഞ്ചസാരയും തേനും ചേര്‍ത്ത് കഴിക്കുക. ലന്തക്കുരുവിന്റെ പൊടിക്ക് സമം പഞ്ചസാര ചേര്‍ത്ത് തേനിനൊപ്പം കൊടുക്കുക.
പനിക്ക്
കടുകു രോഹിണി പൊടിച്ച് മുലപ്പാലില്‍ കഴിക്കുക. പര്‍പ്പടകം ഉണക്കിപ്പൊടിച്ച് മുലപ്പാലില്‍ കഴിക്കുക. പര്‍പ്പടകം, മുത്തങ്ങാ ഇവ ഉണക്കിപ്പൊടിച്ച് മുലപ്പാലില്‍ കഴിക്കുക. തൊട്ടാവാടി ഉണക്കിപ്പൊടിച്ച് പാലില്‍ കഴിക്കുക. പാടക്കിഴങ്ങും കൊത്തമ്പാലരിയും സമം പാലിലരച്ച് സേവിപ്പിക്കുക.
തലവേദനക്ക്
ചെറുവഴുതിനവേര്, കൂവളവേര്, കൊട്ടം, മുത്തങ്ങാ, ചന്ദനം, ക ന്നാരം, ഇരുവേലി എന്നിവ മുലപ്പാലിലരച്ച് നെറ്റിയില്‍ ഇടുക.
ചുമയ്ക്ക്
ആടലോടകത്തിന്റെ ഇല വറുത്തു മലരും സമം കൂട്ടിപൊടിച്ച് ആ പൊടി പഞ്ചസാര കൂട്ടി കഴിക്കുക. ചെറുവഴുതിന വേര് തേനിലരച്ച് കഴിക്കുക. ചെറുവഴുതിനയുടെ ഇല മോരില്‍ തിളപ്പിച്ച് നല്‍കുക. മുക്കാല്‍ പിരിയത്തിന്റെ ഇല പിഴിഞ്ഞ നീരെടുത്തു പഴയ ശര്‍ക്കര ചേര്‍ത്ത് കൊടുക്കുക. ത്രികടു, ഇരട്ടിമധുരം, ചെറുതേക്കിന്‍വേര്, കീഴാനെല്ലി എന്നിവകൊണ്ട് കഷായം വെച്ച് നല്‍കുക.
ശ്വാസം മുട്ടിന്
കുറുന്തോട്ടി വേര്, ഒമ്പത് അംശം, ജീരകം, ചുക്ക്, പ്ലാവിലഞ്ഞെട്ടി എന്നിവ ഓരോ അംശം എടുത്ത് കഷായംവെച്ച് കഴിക്കുക, മേമ്പൊടി തേന്‍.കരുനെച്ചിവേര്, കരത്ത, വയമ്പ്, പുത്തിരിച്ചുണ്ടവേരിന്‍മേല്‍ത്തൊലി, കിരിയാത്ത് എന്നിവകൊണ്ട് കഷായം വെച്ച് തേന്‍ചേര്‍ത്ത് കഴിക്കുക. ബലാജീരകാദി കഷായം ആട്ടിന്‍പാലില്‍ കുറുക്കി കഴിക്കുക. ഊരകത്തിന്റെ വേര് കഷായംവെച്ച് തേനും പഞ്ചസാരയും മേമ്പൊടി ചേര്‍ത്ത് കഴിക്കുക. കന്നാരം പൊടിച്ച് പാലില്‍ കലക്കി കഴിക്കുക.
ബാലക്ഷയത്തിന്
ഓരിലവേര്, മൂവ്വിലവേര്, ചെറുവഴുതിനവേര്, ചെറുപൂളവേര്, ഞെരിഞ്ഞില്‍, കുറുന്തോട്ടി വേര്, തമിഴാമ വേര് എന്നിവകൊണ്ട് കഷായംവെച്ച് തേന്‍ മേമ്പൊടി ചേര്‍ത്ത് കഴിക്കുക. മുന്തിരിങ്ങ, ജീരകം, പുഷ്‌കരമൂലം എന്നിവകൊണ്ട് കഷായംവെച്ച് തേന്‍ മേമ്പൊടിയായി ധാരാളം ചേര്‍ത്ത് കഴിക്കുക. ഏലത്തരി, തിപ്പലി, ഇരട്ടിമധുരം ദശമൂലം, ചിറ്റമൃത്, എന്നിവകൊണ്ട് കഷായംവെച്ച് തിപ്പലി, ജീരകം, തേന്‍, പഞ്ചസാര എന്നിവ മേമ്പൊടി ചേര്‍ത്ത് കഴിക്കുക.
ഒച്ചയടപ്പിന്
കഞ്ഞുണ്ണി ഇടിച്ചു പിഴിഞ്ഞ നീരില്‍ മുന്തിരിങ്ങാപ്പഴം അരച്ചുകലക്കി നെയ്യോടുസമം പശുവില്‍പാലും ചേര്‍ത്ത് കാച്ചിയരച്ച് കഴിക്കുക. മുതുക്കിന്‍കിഴങ്ങ് ഇടിച്ച് പിഴിഞ്ഞനീരിലും ഈ നെയ്യ് കാച്ചാവുന്നതാണ്. ഏലത്തരി, ഇലവംഗത്തൊലി, പച്ചില എന്നിവ കഷായം വെച്ച് തേനും പഞ്ചസാരയും മേമ്പൊടിചേര്‍ത്ത് കഴിക്കുക. മുന്തിരിങ്ങാപഴം, തിപ്പലി, ആടലോടകത്തിന്‍വേര് ഇവ കഷായംവെച്ച് നെയ്യും പഞ്ചസാരയും ചേര്‍ത്ത് സേവിക്കുക.
അരുചിക്ക് തുമ്പപ്പൂ, മാതളനാരങ്ങായല്ലി, ഇഞ്ചി എന്നിവകൊണ്ട് കഷായം വച്ച് പഞ്ചസാര മേമ്പൊടി ചേര്‍ത്ത് കഴിക്കുക. ആട്ടിന്‍പാല്‍ കറന്ന് ആറുന്നതിനുമുമ്പേ പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
ഭക്ഷണം ഇറങ്ങുന്നില്ലെങ്കില്‍
തുമ്പപ്പൂവ്, മുത്തങ്ങാക്കിഴങ്ങ്, ഇഞ്ചി എന്നിവ കൊണ്ട് കഷായം വെച്ച് തേന്‍ ചേര്‍ത്ത് കഴിക്കുക. ചുക്ക്, മുത്തങ്ങാക്കിഴങ്ങ്, കുറുന്തോട്ടിവേര് എന്നിവ കഷായം വെച്ച് തേന്‍ അരത്ത, തിപ്പലി എന്നിവ പൊടിച്ച് മേമ്പൊടിയാക്കി കഴിക്കുക. ഊരകത്തിന്‍ വേര്, കോലരക്ക്, കരുമുളക് എന്നിവ കഷായംവെച്ച് തേനും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിക്കുക.
ഛര്‍ദ്ദിക്ക്
കൂവളവേര്, തേനിലരച്ച് കഴിക്കുക. മലര്, കൂവളത്തിന്‍ വേര്, ചെറുപയറിന്‍ പരിപ്പ്, കദളിവാഴക്കിഴങ്ങ്, ദേവതാരം, ഞാവല്‍ത്തൊലി, ഏലത്തരി, എന്നിവകൊണ്ട് കഷായംവെച്ച് പഞ്ചസാര മേമ്പൊടി ചേര്‍ത്ത് കഴിക്കുക. മുളക്, അഞ്ജനക്കല്ല്, തിപ്പലി, കാവിമണ്ണ് എന്നിവ പൊടിച്ച് താളിമാതളത്തിന്‍ കായോ തളിരോ പിഴിഞ്ഞ നീരില്‍ ചാലിച്ച് പഞ്ചസാര ചേര്‍ത്ത് കഴിക്കുക. അക്ലാരിത്തേങ്ങ (അര്‍ക്കരാഗം) കാച്ചിത്തണുത്ത വെള്ളത്തില്‍ അരച്ചു കലക്കി കഴിക്കുക.
കൃമിശല്യത്തിന്
വിഴാലരി, മഞ്ഞള്‍, മരമഞ്ഞള്‍ത്തൊലി, പ്ലാശിന്‍തൊലി കഷായംവെച്ച് കായം മേമ്പൊടി ചേര്‍ത്ത് കഴിക്കുക. നായ്‌ക്കൊരണയുടെ പുറമേയുള്ള തൊണ്ട് ശര്‍ക്കരയുടെ അകത്താക്കി പൊതിഞ്ഞ് കാപ്‌സ്യൂള്‍ രൂപത്തിലാക്കി കഴിക്കുക. കാട്ടുതിപ്പലിവേര്, തിപ്പലി, മുരിങ്ങവേര്, വിഴാലരി, മുളക് എന്നിവ കഷായം വെച്ച് മോര് ഒഴിച്ച് മോര്‍ക്കഞ്ഞി വെച്ച് ചവര്‍ക്കാരം പൊടിച്ചിട്ട് കഴിക്കുക. കുപ്പമഞ്ഞള്‍ മോരില്‍ തിളപ്പിച്ച് കഴിക്കുക.
വയറ്റില്‍വേദന
ദശമൂലമിട്ടു കാച്ചിയ ആട്ടിന്‍പാല്‍ പഞ്ചസാരയിട്ടു കഴിക്കുക. കരുവേപ്പില അരച്ച് പുളിച്ച മോരിലോ ചൂടുവെള്ളത്തിലോ കഴിക്കുക. ചപല്‍ക്കാരവും അയമോദകവും സമംകൂടി പൊട്ടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക. കുമ്പളത്തിന്റെ ഇല, പാലയില, നന്നാറിയില, എന്നിവ വാട്ടിപ്പിഴിഞ്ഞ് നീര് വെവ്വേറെ കഴിക്കുക.
മഞ്ഞപ്പിത്തത്തിന്
മാവിന്റെ തളിരില ഇളനീര്‍വെള്ളത്തില്‍ കഴിക്കുക. തമിഴാമവേര് അരച്ച് ഇളനീരില്‍ കലക്കി പഞ്ചസാര ചേര്‍ത്ത് കഴിക്കുക. തുമ്പപ്പൂവ് അരച്ച് കറന്ന ചൂടാറാത്ത പാലില്‍ കഴിക്കുക. കരിമുത്തിളിന്റെ ഇല പിഴിഞ്ഞ നീര് പാലുകൂട്ടി കഴിക്കുക.
മൂത്രത്തില്‍ ഊറല്‍
വെളുത്ത ചെമ്പരത്തിവേരോ, തെച്ചിയുടെ പൂവോ മുരുക്കിന്റെ തൊലിയോ, എരിഞ്ഞിക്കുരുവോ, അത്തിക്കൂമ്പോ അരച്ച് മോരില്‍ കഴിക്കുക.
നിറം കൂട്ടാന്‍
കൊട്ടം, വയമ്പ്, ബ്രഹ്മി, താമരയല്ലി ഇവ പൊടിച്ച് നെയ്യും തേനും ചേര്‍ത്ത് കുഴച്ച് ശിശുവിന് കൊടുത്താല്‍ നിറം, ആയുസ്സ്, കാന്തി എന്നിവയുണ്ടാകും.കൃഷ്ണതുളസിയില ഇടിച്ച് പിഴിഞ്ഞ നീര് 10 തുള്ളിമുതല്‍ അര ഔണ്‍സ് വരെ പ്രായഭേദമന്യേ കൊടുത്താല്‍ കുട്ടി വെളുത്ത് കാന്തിയുള്ളവനാകും. ഒലീവ് ഓയില്‍ പുരട്ടി കുളിപ്പിക്കുക.
ബുദ്ധിയുണ്ടാകാന്‍
ബ്രഹ്മി, മഞ്ഞള്‍ എന്നിവ പിഴിഞ്ഞ നീര് ഒന്നിച്ചോ വെവ്വേറെയോ കൊടുക്കുക. സാരസ്വതാരിഷ്ടം കഴിക്കുക. പ്രായമനുസരിച്ച് മാത്രം. ഗോമൂത്രം അരിച്ചെടുത്ത് അതില്‍ സമം തേന്‍ ചേര്‍ത്ത് കൊടുക്കുക. വയമ്പില്‍ സ്വര്‍ണകമ്പി അടിച്ചുകേറ്റി ചാണയില്‍ അരച്ച് ദിവസവും കൊടുക്കുക. ഇരട്ടിമധുരവും ഇപ്രകാരം കൊടുക്കാവുന്നതാണ്.
നീരിന്
പാലിലോ, ഗോമുത്രത്തിലോ ആവണക്കെണ്ണ ചേര്‍ത്ത് കഴിക്കുക. കുമിഴിന്‍ വേര് കൂവളവേര്, പൂപ്പാതിരി വേര്, പലകപ്പയ്യാനി വേര്, മുഞ്ഞ വേര് എന്നിവ ഓരോ ഭാഗം തമിഴാമവേര്, അഞ്ചു ഭാഗം ചുക്ക് രണ്ടു ഭാഗം, ഇങ്ങനെ ചേര്‍ത്ത് കഷായംവെച്ച് തിപ്പലി, പഞ്ചസാര മേമ്പൊടി ചേര്‍ത്തു കഴിക്കുക. വയല്‍ച്ചുള്ളി വേര്, കടുക്കാ, കൂവളവേര് എന്നിവ കഷായംവെച്ച് പഞ്ചസാര, തിപ്പലി പൊടിച്ചു ചേര്‍ത്ത് കഴിക്കുക. വേപ്പിന്‍ തൊലി, ഞെരിഞ്ഞില്‍, മുത്തങ്ങാക്കിഴങ്ങ് എന്നിവ കഷായംവെച്ച് തേന്‍ ചേര്‍ത്ത് കഴിക്കുക. ഇഞ്ചിയും ശര്‍ക്കരയും കൂടി തേന്‍ ചേര്‍ത്ത് രാവിലെ സൂര്യനു അഭിമുഖമായി നിന്നു കഴിക്കുക. കരിക്കൊടിക്കിഴങ്ങ് ഗോമൂത്രത്തില്‍ അരച്ചുകലക്കി നെയ്യ് ചേര്‍ത്ത് കാച്ചിയരിച്ചു കഴിക്കുക.
കരപ്പന്‍ മാറാന്‍
നന്നാറിക്കിഴങ്ങോ, വേമ്പാടത്തൊലിയോ തേങ്ങാപ്പാലില്‍ അരച്ച് കൂടെക്കൂടെ പുരട്ടുക. മഞ്ചാടിപ്പൊടി, നന്നാറിക്കിഴങ്ങ്, മുത്തങ്ങാക്കിഴങ്ങ് എന്നിവ തൈര്‍വെള്ളത്തില്‍ അരച്ചു പുരട്ടുക. മയിലെള്ളിന്റെ തൊലി തയിര്‍വെള്ളത്തില്‍അരച്ചുപുരട്ടുക. അപ്പോള്‍ കറന്ന പാലില്‍ ആവണക്കെണ്ണ ചേര്‍ത്തുകൊടുത്ത് വയര്‍ ഇളക്കുക. ത്രീകോല്‍പക്കൊന്ന പൊടിച്ച് തേങ്ങാപ്പാലില്‍ കൊടുക്കുക. നെല്ലിക്ക, ഇരട്ടിമധുരം, മഞ്ചട്ടിപ്പൊടി, ചന്ദനം എന്നിവ പൊടിച്ച് നെയ്യില്‍ ചാലിച്ച് തലയില്‍ കുഴമ്പ് ഇടുക. ചെന്നിനായകം, കന്നാരം, ഇരുവേലി, രാമച്ചം, ചന്ദനം, മുത്തങ്ങാക്കിഴങ്ങ് എന്നിവ പൊടിച്ച് മുലപ്പാല്‍ ചേര്‍ത്ത് അരച്ച് നെറ്റിയില്‍ ഇടുക.
പാലുണ്ണി
ഇരട്ടിമധുരം തേനിലരച്ച് പുരട്ടുക. പാലുണ്ണി പഴുത്തുപൊട്ടിപ്പോകും. താമരയിലനീരില്‍ ഇരട്ടിമധുരം അരച്ചുകലക്കി വെളിച്ചെണ്ണയും വെളിച്ചെണ്ണയ്ക്കു സമം പശുവിന്‍ പാലും ചേര്‍ത്ത് കാച്ചിയരച്ച് പുരട്ടുക. വെള്ളുള്ളിനീര് പുരട്ടുക.
മുഖക്കുരുവിന്
കൊത്തമ്പാലരി, വയമ്പ്, പാച്ചോറ്റിത്തൊലി എന്നിവ തൈര്‍ വെള്ളത്തില്‍ അരച്ചുപുരട്ടുക. പേരാലിന്‍ത്തളിര്, മഞ്ചട്ടിപ്പൊടി, പാച്ചോറ്റിത്തൊലി എന്നിവ തൈര്‍ വെള്ളത്തില്‍ അരച്ചുപുരട്ടുക. ഒരു മാസക്കാലം 'നവനീതമധുസ്‌നുഹീ' കഴിക്കുക. ഭക്ഷണം ഉടനെ പാകം ചെയ്ത് ചൂടോടെ കഴിക്കണം.
ചുണങ്ങ് മാറാന്‍
പൊങ്കാരം തീയ്യില്‍ കാച്ചി ചെറുനാരങ്ങാ നീരില്‍ഇട്ട് ചന്ദനമുട്ടികൊണ്ട് അരച്ചുചേര്‍ത്ത് ആ ചന്ദനത്തോടുകൂടി ചുണങ്ങിന്മേല്‍ പുരട്ടി വലിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ കഴുകിക്കളയുക. പുളിച്ച മോരുകൊണ്ട് ആ മരുന്നു പുരട്ടിയ സ്ഥലത്ത് ധാരകോരുക. ചന്ദനം, വയമ്പ് ഇവ മോരിലരച്ച് ലേപനം ചെയ്യുക. ചെറുനാരങ്ങാനീരില്‍ ശംഖുപാഷാണം, ചന്ദനം എന്നിവ അരച്ചുപുരട്ടുക.
കാലിലെ വിള്ളലിന്
വരട്ടുമഞ്ഞള്‍, മാവിന്റെ പശ, വെളുത്ത മെഴു എന്നിവ അരയാലിന്റെ പാലില്‍ അരച്ചുപുരട്ടുക. കൃഷ്ണാജിനത്തിന്റെ ഭസ്മം വെണ്ണ ചേര്‍ത്ത് പുരട്ടുക. നാഗദന്തി വേര്, താന്നിക്കാക്കുരു, വരട്ടു മഞ്ഞള്‍, ഇന്തുപ്പ് എന്നിവ ഗോമൂത്രത്തില്‍ അരച്ചുപുരട്ടുക.
അരിമ്പാറ മാറാന്‍
പൊന്നാരന്തകരക്കുരു കള്ളിയാലനീരില്‍ അരച്ച് പുരട്ടുക. അട്ടക്കരി ചെറുനാരങ്ങനീരില്‍ അരച്ചു പുരട്ടുക. കള്ളിപ്പാലില്‍ കൊടുവേലിക്കിഴങ്ങ് അരച്ചുപുരട്ടുക. കള്ളിപ്പാലില്‍ കടുക്ക കുരുവോടുകൂടി അരച്ചു പുരട്ടുക. അക്ലാരി തേങ്ങാ കടലാവണക്കിന്റെ പാലില്‍ അരച്ചുപുരട്ടുക.
മെലിയുവാന്‍
കരിങ്ങാലിക്കാതല്‍, വേങ്ങാക്കാതല്‍ എന്നിവയുടെ കഷായത്തില്‍ രാത്രി മുഴുവനിട്ട് പകല്‍ മുഴുവനും ഇണക്കി ഏഴു തവണ ഭാവനചെയ്ത ത്രിഫല പൊടിച്ച് തേനില്‍ കഴിക്കുക. കന്മദം പൊടിച്ചു മുഞ്ഞയില നീരിലോ തേനിലോ കഴിക്കുക. തണുത്ത പച്ചവെള്ളവും തേനും സമമായി ചേര്‍ത്തുകഴിക്കുക.
തടി വെക്കാന്‍
അമുക്കുരത്തിന്റെ പൊടി നെയ്യില്‍ കഴിക്കുക. എത്ര ചടച്ചവര്‍ ആയാല്‍ പോലും 15 ദിവസംകൊണ്ട് തടിക്കും. അന്നന്നു കടഞ്ഞെടുത്ത വെണ്ണയും ഇന്തുപ്പുംകൂട്ടി രാത്രിയില്‍ നവരച്ചോരില്‍ ചേര്‍ത്ത് ഭക്ഷിക്കുക. താമസം വിനാ തടിക്കും. നെല്ലിക്ക, അടപതിയന്‍ കിഴങ്ങ്, പുണ്ഡരീക കരമ്പ് എന്നിവയുടെ നീരില്‍ എള്ള് അരച്ചുകലക്കി നെയ്യും ചേര്‍ത്ത് കാച്ചിയരിച്ച് കഴിക്കുക.
വായില്‍ പുണ്ണ്
മച്ചിങ്ങാമുഖം നന്നായി തേനിലരച്ച് പുരട്ടുക. കാവിമണ്ണ് ശുദ്ധദ്ദുര്‍വാദി വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക. തിപ്പലി, വേപ്പില എന്നിവ വെണ്ണയില്‍ അരച്ചുകൊടുക്കുക

ഷുഗര്‍ കൊലെസ്റെരോള്‍ അനുഭവ കഥ

നിങ്ങളുടെ കൊളസ്ട്രോള്‍ പരിധി കടന്നു പോയി..” കൈയിലെ ടെസ്റ്റ് റിസള്‍ട്ടിലേയ്ക്കു നോക്കി ക്കൊണ്ട് ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ ചെവിയിയ്ക്കകത്ത് തുളച്ചു കയറി. എന്തുണ്ടാകരുതെന്ന് ആഗ്രഹിച്ചോ അതു തന്നെ സംഭവിച്ചിരിയ്ക്കുന്നു.“ടോട്ടല്‍ കൊളസ്ട്രോള്‍ - 255. LDL- 178, ഷുഗര്‍ 110........വറുത്തതും പൊരിച്ചതും തൊട്ടുപോകരുത്. എണ്ണ ഒട്ടും ഉപയോഗിയ്ക്കരുത്. മുട്ട, മാംസം ഒന്നും കഴിയ്ക്കരുത്., മധുരം കുറയ്ക്കുക.....” ഡോക്ടര്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഉള്ളിലെ ആന്തലിനിടയില്‍ പകുതിയും ഞാന്‍ കേട്ടില്ല. അവസാനം കുറിപ്പടി കൈയില്‍ കിട്ടി. കൊളസ്ട്രോളിനുള്ള മരുന്ന് കഴിയ്ക്കണം..! ഒരു മാസം കഴിഞ്ഞ് വീണ്ടും ടെസ്റ്റ് ചെയ്യണം. എന്നിട്ടേ ഡോസ് തീര്‍ച്ചപ്പെടുത്തുകയുള്ളു. നിരാശയോടെ ഞാന്‍ എഴുനേറ്റു പോന്നു.മാസം ഒന്നു കഴിഞ്ഞു. വീണ്ടും ടെസ്റ്റ്, ഡോക്ടര്‍. “ടോട്ടല്‍ - 180, LDL - 79, ഷുഗര്‍ 120.. കൊളസ്ട്രോള്‍ കുഴപ്പമില്ല. പക്ഷേ ഷുഗര്‍ കൂടി. മധുരം ഒട്ടും കഴിയ്ക്കരുത്. ആറുമാസം കഴിഞ്ഞ് ഒന്നു കൂടി ടെസ്റ്റ് ചെയ്യാം...” ദൈവമേ, അടുത്തത് പ്രമേഹ രോഗിയാകാനാണൊ വിധി..!” കടുത്ത പഥ്യവും നിയന്ത്രണവും. പ്രിയപ്പെട്ട മീന്‍ വറുത്തതും, മധുരമിട്ട ചായയും ഐസ്ക്രീമുമെല്ലാം ഉപേക്ഷിച്ചു. മരുന്ന് ചിലപ്പോഴൊക്കെ മുടങ്ങി (മുടക്കി).ആറുമാസം കഴിഞ്ഞു. ടെസ്റ്റ്, ഡോക്ടര്‍.“ടോട്ടല്‍ - 210, LDL - 150, ഷുഗര്‍ - 124.... കൊളസ്ട്രോളും ഷുഗറും കൂടിയിരിയ്ക്കുന്നു. ഭക്ഷണം ശരിയ്ക്കും കണ്‍‌ട്രോള്‍ ചെയ്യുക. അല്ലെങ്കില്‍ മെഡിസിന്‍ ഡോസ് കൂട്ടേണ്ടി വരും. ഷുഗറിനും മരുന്നു കഴിയ്ക്കേണ്ടി വരും..” ഡോക്ടറുടെ മുന്നറിയിപ്പ്...മനസ്സാകെ തളര്‍ന്നു പോയി. കൊളസ്ട്രോളിനു പുറകേ പ്രമേഹവും പടിവാതില്‍ക്കല്‍ തല കാണിച്ചു തുടങ്ങി. ഷുഗര്‍ ലെവല്‍ 126 ആയാല്‍ ഡയബറ്റിക് ആയി. ആദ്യത്തെ ഒരു മാസം വലിയ പഥ്യവും ഡയറ്റുമൊക്കെ ആയിരുന്നു. ഇതിനിടെ വെളുത്തുള്ളിയുടെ ഗുണങ്ങളെ പറ്റി ഒരു ലേഖനം വായിച്ചിരുന്നു. അതിന്‍പ്രകാരം ദിവസവും രണ്ടു നേരം വെളുത്തുള്ളി ഡ്രോപ്സ് കഴിയ്ക്കാന്‍ തുടങ്ങി. ഒപ്പം “ഇസബ്‌ഗോള്‍” എന്ന പേരില്‍ കിട്ടുന്ന ഒരിനം പുല്ലിന്റെ ഉമിയും ഓരോ സ്പൂണ്‍ വീതം രാത്രി കഴിച്ചു, ഫൈബറിന്റെ കലവറയാണത്. ഒരുമാസം കഴിഞ്ഞതോടെ ഡയറ്റ് പിടിവിട്ടു. വില്ലയിലെ നേപ്പാളികുക്കുമാര്‍ എണ്ണയില്‍ മുക്കി ഉണ്ടാക്കുന്ന കറികളും മീന്‍ വറുത്തതും ചിക്കന്‍ ഫ്രൈയുമൊക്കെ കുറേശ്ശെ കഴിച്ചു. രണ്ടു നേരം മധുരമിട്ട അരഗ്ലാസ് ചായ, മൂന്നു നേരം മധുരമില്ലാതെ കാപ്പി.. പോരാഞ്ഞിട്ട് ഇടയ്ക്ക് ഐസ്ക്രീമും പായസവും അലുവയും. ഓരോ തവണയും ഓര്‍ക്കും ഇനി കഴിക്കില്ല എന്ന്. എന്തായാലും സംഗതി കുളമായി. മരുന്നൊക്കെ വല്ലപ്പോഴും കഴിയ്ക്കും. എന്നാല്‍ വെളുത്തുള്ളിയും ഉമിയും മുടക്കിയില്ല, ഡെയിലി വ്യായാമവും.ഒരു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസം ടെസ്റ്റിനുപോകുമ്പോള്‍ എനിയ്ക്കു നല്ല ഉറപ്പായിരുന്നു, കൊളസ്ട്രോളും ഷുഗറും ആകാശം മുട്ടിക്കാണും. ഇനി മേല്‍ “നല്ല“ ഭക്ഷണം ഒരു സ്വപ്നമാകും...ഇത്തവണ കമ്പ്ലീറ്റ് ചെക്കപ്പ് ആണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. ടെസ്റ്റ് റിസള്‍ട്ടിന്മേല്‍ നോക്കി ഡോക്ടര്‍ അല്പനേരം ഇരുന്നു. പിന്നെ എന്റെ മുഖത്തേയ്ക്കും. ഞാന്‍ ആ നോട്ടം നേരിടാന്‍ വയ്യാതെ താഴേയ്ക്കു നോക്കി.“കൊള്ളാമല്ലോ ഇത്..! ടോട്ടല്‍ - 116. LDL - 59. ഷുഗര്‍ 114. കിഡ്നി ഫംഗ്ഷന്‍, ലിവര്‍ ഫംഗ്ഷന്‍ എല്ലാം നോര്‍മല്‍. യൂറില്‍ ടെസ്റ്റ് എല്ലാം നോര്‍മല്‍. ഗുഡ്....! “ അത്ഭുതം കൊണ്ട് എന്റെ കണ്ണു തള്ളിപ്പോയി. ടോട്ടല്‍ കൊളസ്ട്രോള്‍ 200 വരെ നോര്‍മല്‍ ആണ്, LDL 130 വരെയും. ഇതെങ്ങനെ സംഭവിച്ചു. ഒരു വേള ബ്ലഡ് സാമ്പിള്‍ മാറിപ്പോയോ എന്നു പോലും സംശയിച്ചു പോയി. ആലോചിച്ചപ്പോള്‍ അന്നു ലേഖനത്തില്‍ വായിച്ചതൊക്കെ ഓര്‍മ്മ വന്നു. വെളുത്തുള്ളിയുടെയും ഫൈബറിന്റെയും അത്ഭുത ഗുണങ്ങള്‍.ഇതെന്റെ അനുഭവമാണ്. ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്നെങ്കില്‍ ആവട്ടെ എന്നു കരുതി പറഞ്ഞെന്നു മാത്രം.പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നീ ജീവിത ശൈലീ രോഗങ്ങള്‍ ഒരു ദിവസം കൊണ്ടു വരുന്നതല്ല. ഒരു ദിവസം കൊണ്ടു പോകുകയുമില്ല. ഇന്ന് പല “അത്ഭുത”മരുന്നുകളും മാര്‍ക്കറ്റിലുണ്ട്. ഷുഗര്‍ മാറ്റും, കൊളസ്ട്രോള്‍ മാറ്റും എന്നൊക്കെ പറഞ്ഞ്. ശുദ്ധ തട്ടിപ്പാണിത്. നമ്മുടെ ചുറ്റിലുമുള്ള പല നിത്യോപയോഗ വസ്തുക്കള്‍ക്കും പല രോഗശമന ഗുണങ്ങളുമുണ്ട്. അവയെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ പല ആരോഗ്യപ്രശ്നങ്ങളും പരിഹരിയ്ക്കാം. നമ്മുടെ ആരോഗ്യപാലനം ഡോക്ടര്‍മാര്‍ക്ക് പൂര്‍ണമായി വിട്ടുകൊടുക്കേണ്ടതില്ല. മാരക അവസ്ഥകളില്‍ അവരുടെ സേവനം കൂടിയേ കഴിയൂ. എന്നാല്‍ ജീവിത ശൈലീ രോഗങ്ങളുടെ കാര്യത്തില്‍ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ നമുക്ക് പല രോഗങ്ങളെയും ചെറുക്കാനാകും. ആദ്യമായി വേണ്ടത്, നമ്മുടെ ശരീരത്തിന്റെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥ അറിയുക എന്നതാണ്. തുടര്‍ന്ന് മേല്‍പ്പറഞ്ഞ പോലെയുള്ള പരീക്ഷണങ്ങള്‍ ചെയ്തു നോക്കുക. ഒപ്പം സമയാസമയങ്ങളില്‍ ഡോക്ടറുടെ ഉപദേശവും തേടുക. നമ്മുടെ ശരീരത്തിന് അത്ഭുതകരമായ പുനരുജീവന ശേഷിയുണ്ട്. അതിനെ നമ്മള്‍ പരിപോഷിപ്പിച്ചാല്‍ മിക്ക രോഗങ്ങളില്‍ നിന്നും രക്ഷ നേടാം.അടിക്കുറിപ്പ്: വെളുത്തുള്ളി സത്ത് ക്യാപ്സൂള്‍ രൂപത്തില്‍ ലഭ്യമാണ്. (Garlic Pearls.) വെളുത്തുള്ളി ചൂടാക്കിയാല്‍ അതിന്റെ ഗുണം നഷ്ടപ്പെടും. പച്ചയ്ക്ക് കഴിയ്ക്കാന്‍ നമുക്കു ബുദ്ധിമുട്ടുമാണ്. ആയതിനാ; ക്യാപ്സ്യൂള്‍ മേടിയ്ക്കുകയാണ് നല്ലത്.ഉത്തരെന്ത്യയിലെ ഒരിനം പുല്‍‌വിത്തിന്റെ ഉമിയാണ് “ ISABGOL"

ഭഗന്ദരം

ശരീരത്തിലെ ഒരവയവത്തില്‍നിന്ന് ത്വക്കിന്റെ പുറത്തേക്കോ, ആന്തരാവയവങ്ങള്‍ തമ്മിലോ, വ്രണം നിമിത്തമോ, മറ്റു കാരണങ്ങളാലോ ഉണ്ടാകുന്ന അസാധാരണമായ ദ്വാരത്തെയാണ് 'ഫിസ്റ്റുല' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇത് പലതരത്തില്‍ ഉണ്ടാകാം. ശരീരത്തില്‍ ഏതുഭാഗത്തും ഇതു സംഭവിക്കാം. ഇതില്‍ സാധാരണമായത് കഴുത്തിന് മുന്നിലെ തൈറോയ്ഡ് ഗ്രന്ഥിയില്‍നിന്ന് കഴുത്തിന്റെ മുന്‍ഭാഗത്തേക്കോ പാര്‍ശ്വഭാഗത്തേക്കോ ഉണ്ടാകുന്ന ത്വക്കിലെ ദ്വാരമാണ്. 

പലപ്പോഴും ഫിസ്റ്റുല, ചില രോഗങ്ങള്‍ നിമിത്തമായും മുറിവോ ക്ഷതമോ മൂലമായും സംഭവിക്കാം. ഉദാഹരണത്തിന്, ഗര്‍ഭാശയവും മൂത്രാശയവുമായോ കുടലും മൂത്രാശയവും തമ്മിലോ ഫിസ്റ്റുല വഴി ബന്ധമുണ്ടാകാം. ശസ്ത്രക്രിയയിലെ നടപടിക്രമങ്ങളുടെ പിഴവുമൂലവും ഇങ്ങനെ സംഭവിക്കാം. വന്‍കുടലില്‍നിന്ന് മലം ഇത്തരം മാര്‍ഗത്തിലൂടെ മൂത്രാശയത്തിലെത്തി മൂത്രവുമായി കലര്‍ന്ന് മലഗന്ധത്തോടെയും നിറവ്യത്യാസത്തിലും മൂത്രം പുറത്തുവരാം. മൂത്രം, ഗര്‍ഭാശയത്തിലെത്തി യോനിയിലൂടെ പുറത്തുവരാം. ആമാശയത്തിന്റെയോ കുടലുകളുടെയോ ഭിത്തികളുടെ ദൗര്‍ബല്യം നിമിത്തം സഞ്ചിപോലെ തൂങ്ങിക്കിടന്ന് അണുബാധ ഉണ്ടായി വ്രണം രൂപപ്പെടുകയും അത് അടുത്ത് സ്ഥിതിചെയ്യുന്ന ഗര്‍ഭാശയം, മൂത്രാശയം തുടങ്ങിയ മറ്റവയവങ്ങളുമായി ദ്വാരരൂപേണ പരസ്പരം ബന്ധപ്പെടുന്ന അവസ്ഥയും ഉണ്ടാകും.

വളരെ സാധാരണയായി കാണപ്പെടുന്ന മറ്റൊരുതരം ഫിസ്റ്റുലയാണ് 'ഫിസ്റ്റുല ഓഫ് ഏനസ്'. ഗുദഭാഗത്തിന്റെ ഭിത്തിയിലെ ക്ഷതംനിമിത്തമോ പേശീദൗര്‍ബല്യത്താലോ വ്രണം മൂലമോ പേശി തുളച്ച് മലദ്വാരത്തിന് സമീപത്തായി പുറത്തേക്ക് ദ്വാരം ഉണ്ടാകുന്നു. ഈ ദ്വാരത്തിലൂടെ പുറത്തേക്ക് മലസ്രവണം സംഭവിക്കാം. ചിലപ്പോള്‍ ക്ഷയരോഗാണുബാധ നിമിത്തവും ഇങ്ങനെ സംഭവിക്കാം.  ഏറെ വ്യാപകമായി കാണപ്പെടുന്ന ഫിസ്റ്റുല ഗുദഭാഗത്തുണ്ടാകുന്നതാണ്. 'ഭഗന്ദരം' എന്ന് ആയുര്‍വേദത്തില്‍ വിവരിക്കുന്ന ഈ രോഗത്തിന് 'ഭഗസ്ഥാനത്തെ പിളര്‍ക്കുന്നത്' എന്ന അര്‍ഥത്തിലാണ് ഈ പേര് നല്‍കിയിട്ടുള്ളത്. മലദ്വാരത്തിന്റെ പരിസരത്ത് വേദനയും കുത്തിനോവോടും കൂടി കുരു ഉണ്ടായി പഴുത്ത് പൊട്ടുന്നു. 

നല്ല ചൊറിച്ചിലും പുകച്ചിലും ഉണ്ടായിരിക്കും. ക്രമേണ ഉണങ്ങിയതായി തോന്നുമെങ്കിലും ഉള്ളിലേക്ക് പഴുപ്പ് ബാധിച്ച് ഒരു ട്യൂബ് രൂപത്തിലായി മലാശയവുമായി ബന്ധം ഉണ്ടാകുന്നു. ഇടയ്ക്കിടെ മലദ്വാരപരിസരത്തുള്ള കുരു വീര്‍ത്ത് പഴുപ്പുണ്ടാകുകയും ചെയ്യുന്നു. യഥാസമയം വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ രോഗം മൂര്‍ച്ഛിച്ച് ഈ വ്രണദ്വാരത്തിലൂടെ മലസ്രവണം ഉണ്ടാകാം. സൈക്കിള്‍, ഓട്ടോറിക്ഷ, മോട്ടോര്‍ സൈക്കിള്‍ തുടങ്ങിയവയില്‍ സ്ഥിരമായി ഇരുന്ന് യാത്രചെയ്യുന്നതും ദുര്‍ഘടവഴിയിലൂടെയുള്ള തുടര്‍ച്ചയായ വാഹനയാത്രകളും നിമിത്തം മലദ്വാരത്തിന് ചുറ്റുമുള്ള പേശികള്‍ക്ക് ബലക്ഷയവും ക്ഷതവും ഉണ്ടാകാം. കൂടാതെ വീഴ്ചയിലൂടെയും അപകടങ്ങള്‍ നിമിത്തവും ഗുദഭാഗത്തേല്‍ക്കുന്ന ക്ഷതങ്ങളും ഭഗന്ദരത്തിന് കാരണമാകാം.

കവിളിലും വായിലും സ്ഥിതിചെയ്യുന്ന ഉമിനീര്‍ഗ്രന്ഥികള്‍ അവയുടെ സ്രവം ഒരു കുഴലിലൂടെ പുറത്തേക്ക് സ്രവിപ്പിക്കുന്നു. ഈ ബഹിര്‍ഗമനദ്വാരങ്ങള്‍ എന്തെങ്കിലും കാരണങ്ങളാല്‍ അടഞ്ഞുപോയാല്‍, ഉമിനീരിന് വായിലേക്ക് സ്രവിക്കാനാകാതെ പകരം കവിളിലേക്കോ താടിയെല്ലിന്റെ താഴെഭാഗത്തേക്കോ ദ്വാരമുണ്ടായി ത്വക്കിലൂടെ പുറത്തുവരാം. ഇതും ഒരുതരം ഫിസ്റ്റുലയാണ്. മൂര്‍ച്ചയുള്ള വസ്തുക്കള്‍കൊണ്ട് പരിക്കുണ്ടായാല്‍ ധമനികളും സിരകളും തമ്മില്‍ ബന്ധിക്കാനുള്ള സാഹചര്യം ഉണ്ടായേക്കാം. ധമനികളില്‍ ശുദ്ധരക്തവും സിരകളില്‍ അശുദ്ധരക്തവുമാണുള്ളത്. ഇവതമ്മില്‍ യോജിക്കാനിടവന്നാല്‍ കൂടുതല്‍ മര്‍ദശക്തിയുള്ള ധമനീരക്തം സിരകളിലേക്കൊഴുകും, സിരകള്‍ അസാധാരണമായി വികസിക്കുകയും ചെയ്യും. ഇതിനെ 'ആര്‍ട്ടീരിയോ വീനസ് ഫിസ്റ്റുല' എന്നു പറയുന്നു.

മലദ്വാരത്തിനടുത്തുണ്ടാകുന്ന ഫിസ്റ്റുലയില്‍ വ്രണത്തിന്റെ ആഴത്തിനനുസരിച്ച് 'ലോ ഏനല്‍' എന്നും 'ഹൈ ഏനല്‍' എന്നും രണ്ടുതരമുണ്ട്. ഫിസ്റ്റുലക്ടമി എന്ന ശസ്ത്രക്രിയയാണ് അലോപ്പതിയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. മലാശയത്തിന് താഴെയുണ്ടാകുന്ന പഴുപ്പുകള്‍ക്ക് മാത്രമേ സാധാരണയായി ഫിസ്റ്റുലക്ടമി ചെയ്യാന്‍ കഴിയൂ. മുകള്‍ഭാഗത്തുണ്ടാകുന്ന പഴുപ്പിന് പല ഘട്ടങ്ങളിലായി ഓപ്പറേഷന്‍ നടത്തേണ്ടിവരും. പൂര്‍ണശമനം ഉറപ്പില്ലതാനും.

ആയുര്‍വേദത്തില്‍ ഭഗന്ദരത്തിന് ഏറ്റവും ഫലപ്രദമായ ചികിത്സയായി വിധിച്ചിട്ടുള്ളതാണ് 'ക്ഷാരസൂത്ര'പ്രയോഗം. പ്രത്യേകരീതിയില്‍ തയ്യാര്‍ ചെയ്യുന്ന നൂലാണ് (ക്ഷാരസൂത്രം) ഇതിലുപയോഗപ്പെടുത്തുന്നത്. വളരെ എളുപ്പം ചെയ്യാവുന്ന ഒരു ചികിത്സാരീതി എന്നനിലയിലും താരതമ്യേന വേദന കുറവായിരിക്കും എന്നതിനാലും വളരെ കുറവായേ രക്തനഷ്ടം സംഭവിക്കുന്നുള്ളൂ എന്നതുകൊണ്ടും ക്ഷാരസൂത്രപ്രയോഗം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 

ക്ഷാരസൂത്രം ചെയ്തുകഴിഞ്ഞാല്‍ പെട്ടെന്നുതന്നെ വ്രണം ഉണങ്ങുന്നു. വ്രണം ഉണങ്ങിക്കഴിഞ്ഞാല്‍ കനംകുറഞ്ഞ മുറിപ്പാടേ ഉണ്ടാകുന്നുള്ളൂ. രോഗം വീണ്ടും ഉണ്ടാവുകയുമില്ല. ഫിസ്റ്റുലക്ടമി ചെയ്ത് വീണ്ടും രോഗം വന്നവര്‍ക്കും വളരെ പഴക്കംചെന്ന ഭഗന്ദരം ഉള്ളവര്‍ക്കും ക്ഷാരസൂത്രത്തിന് വിധേയനാകാം. പ്രാരംഭഘട്ടത്തിലാണെങ്കില്‍ കൂടുതല്‍ വ്യാപിക്കാതെതന്നെ പൂര്‍ണശമനം വരുത്താം.  വിരുദ്ധാഹാരങ്ങളും ഫാസ്റ്റ് ഫുഡും എരിവും മസാലയും കൂടുതലുള്ളതും അതിശീതങ്ങളുമായ ഭക്ഷ്യവസ്തുക്കളും വര്‍ജിക്കുകയും പച്ചക്കറികള്‍ ധാരാളമായുപയോഗപ്പെടുത്തുകയും വേണം