Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Friday, 30 May 2014

യുനാനി

ആസാ (അവയവങ്ങള്‍)
ഏതൊരവയവത്തിന്റെയും അനാരോഗ്യം ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെ ബാധിക്കുന്നു.
ഖുവ്വത്ത് (ശേഷികള്‍)
മൂന്ന് തരം ശേഷികളുണ്ട്:
പ്രകൃതിശക്തി (കുവ്വാതബിയത്ത്) ഉപാപചയത്തിനും പ്രത്യുല്‍പാദനത്തിനുമുള്ള ശേഷിയാണിത്. ഇതിന്റെ ആസ്ഥാനം കരളാണ്. ഇതിന്റെ പ്രക്രിയ ശരീരത്തിലെ എല്ലാ കലളിലും നിര്‍വഹിക്കപ്പെടുന്നു. ശരീത്തിന്റെ പോഷണവും വളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രക്രിയകളാണ് ഉപാപചയം. മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചയുടെയും നിര്‍മ്മിതിയുടെയും ഉത്തരവാദിത്തം വളര്‍ച്ചാശക്തിക്കാണ്.
മന:ശക്തി (കുവ്വാനഫ്സാനിയത്ത്) നാഡിയവും മാനസികവുമായ ശേഷിയാണിത്. ഇതിന്റെ ആസ്ഥാനം മസ്തിഷ്ക്കമാണ്. ഗ്രഹണപരവും ചലനഹേതുകവുമായ ശേഷിയാണ് മന:ശക്തി. ഗ്രഹണ ശേഷി സംവേദനങ്ങളെ പ്രേഷണം ചെയ്യുകയും ചലനശേഷി അവയോടുള്ള പ്രതികരണം എന്ന നിലയില്‍ ചലനങ്ങള്‍ ഉളവാക്കുകയും ചെയ്യുന്നു.
ജീവശക്തി (കുവ്വാഹയ്വാനിയ്യ) ജീവന്‍ നിലനിര്‍ത്താന്‍ കാരണമായിരിക്കുന്ന ഈ ശേഷിയാണ് എല്ലാ അവയവങ്ങള്‍ക്കും മന:ശക്തിയുടെ ഫലങ്ങളെ സ്വീകരിക്കാനുള്ള കഴിവ് പ്രദാനം ചെയ്യുന്നത്. ജീവശക്തി കുടി കൊള്ളുന്നത് ഹൃദയത്തിലാണ്. കലകളില്‍ ജീവന്‍ നിലനിര്‍ത്തുന്നത് ജീവശക്തിയാണ്

വാജികരണം-

ബദാം ,അക്രൂട്ട്‌ ഇവയിലേതെങ്കിലും ഒന്നിന്റെ ചൂര്‍ണം ഒരു നാഴി , നായകുരുണ പരിപ്പ് ചൂര്‍ണം ഒരു നാഴി , ഉഴുന്ന് പരിപ്പ് ചൂര്‍ണം ഒരു നാഴി എള്ള് പൊടി രണ്ടു നാഴി ,ചെറുപയര്‍ പൊടി രണ്ടു നാഴി ,ഗോതമ്പ് പൊടി ഒരു നാഴി ,നവരയരി പൊടി ഒരു നാഴി ,നെയ്യ് ഒരു നാഴി ഇവയെല്ലാം കൂടെ പശുവിന്‍ പാലില്‍ കുഴച്ചു അപ്പം ചുട്ടു അഗ്നി ബലത്തിന് അനുസരിച്ച് തിന്നണം. ആ അപ്പം തിന്നാല്‍ കൂടുതല്‍ വൃഷ്യം ആണ്.

വാജികരണം- ഉത്തേജനം

ശതാവരി കിഴങ്ങ് കല്‍ക്കമാക്കി നെയ്യിന്റെ പത്തിരട്ടി പാല്‍ ചേര്‍ത്തു സ്നേഹ പാക വിധി പ്രകാരം കാച്ചി അരിച്ചെടുത്ത് പഞ്ചസാരയും തിപ്പലി പൊടിയും തേനും ചേര്‍ത്തു സേവിച്ചാല്‍ അത് ഏറ്റവും ഉത്തമമായ വൃഷ്യമാകുന്നു

യുനാനി

അഫാല്‍ (ധര്‍മ്മങ്ങള്‍)
ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും ധര്‍മ്മങ്ങളും ചലനങ്ങളുമാണ് ഈ ഘടകം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ആരോഗ്യമുള്ള ഒരു ശരീരത്തില്‍ വിവിധ അവയവങ്ങള്‍ അവയുടെ ശരിയായ ആകൃതിയില്‍ സ്ഥിതി ചെയ്യുക മാത്രമല്ല, അവയുടെ ധര്‍മ്മങ്ങള്‍ ശരിയാംവണ്ണം നിര്‍വഹിക്കുകയും ചെയ്യുന്നു. മനുഷ്യശരീരത്തിന്റെ ധര്‍മ്മങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാന്‍ ഓരോ അവയവത്തിന്റെയും ധര്‍മ്മങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനുപേക്ഷണീയമാണ്.
ആരോഗ്യം:
ശരീരധര്‍മ്മളെയും സാധാരണ ഗതിയില്‍ നിര്‍വഹിക്കപ്പെടുന്ന അവസ്ഥയാണ് ആരോഗ്യം എന്ന് പറയുന്നത്. രോഗം എന്നത് ആരോഗ്യത്തിന്റെ വിപരീതാവസ്ഥയാണ്. ഈ അവസ്ഥയില്‍ ഒന്നോ അതിലധികമോ ശരീരാവയവങ്ങളുടെ ധര്‍മ്മമോ ഘടനയോ തകരാറിലായിരിക്കും.
രോഗനിര്‍ണ്ണയം:
യുനാനി സമ്പ്രദായത്തില്‍ ശരീരപരിശോധനയും നിരീക്ഷണവുമാണ് രോഗ നിര്‍ണ്ണയത്തിന്റെ അടിസ്ഥാനം. ഒരാളുടെ ഏതൊരു രോഗാവസ്ഥയും ഇനി പറയുന്നവയുടെ ഉല്പന്നമായി കണക്കാക്കപ്പെടുന്നു:
അയാളുടെ ശരീരം നിര്‍മ്മിതമായിരിക്കുന്ന ദ്രവ്യം
അയാളുടെ പ്രകൃതം, ഘടന, ശേഷികളുടെ കരുത്ത്
അയാളില്‍ പ്രവര്‍ത്തിക്കുന്ന ബാഹ്യഘടകങ്ങള്‍
അയാളുടെ ശാരീരിക ധര്‍മ്മങ്ങള്‍ നിലനിര്‍ത്താനും തടസ്സങ്ങളെ പരമാവധി ഒഴിവാക്കാനും പ്രകൃത്യാതന്നെ ശരീരത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍
പരസ്പര ബന്ധിയായ ഘടകങ്ങളെയെല്ലാം കണക്കിലെടുത്തു കൊണ്ട് രോഗത്തിന്റെ കാരണവും സ്വഭാവും മനസ്സിലാക്കി ചികിത്സ നിശ്ചയിക്കപ്പെടുന്നു. രോഗ കാരണങ്ങളെ വിശദമായി പഠിച്ച ശേഷമാണ് രോഗ നിര്‍ണ്ണയം നടത്തുന്നത്. വൈദ്യന്മാര്‍ ഇതിനായി മുഖ്യമായും ആശ്രയിക്കുന്നത് നാഡീമിടിപ്പ് പരിശോധനയും മലം, മൂത്രം എന്നിവയുടെ പരിശോധനയുമാണ്. ഹൃദയത്തിന്റെ സങ്കോച വികാസങ്ങള്‍ മൂലം ധമനികളില്‍ ഒന്നിടവിട്ട് അനുഭവപ്പെടുന്ന സങ്കോചവും വികാസവുമാണ് നാഡീമിടുപ്പ് (നബ്സ്).
നാഡീമിടിപ്പ്, മലം, മൂത്രം എന്നിവയുടെ പരിശോധനയ്ക്കു പുറമെ ശരീര പരിശോധന ഹൃദയസ്പന്ദനം പരിശോധിക്കല്‍, വിരല്‍ കൊണ്ട് ശരീരത്തില്‍ കെട്ടി പരിശോധനിക്കല്‍, ഗുപ്തവിദ്യങ്ങള്‍ (ീരരൌഹമേശീിേ) എന്നിവയും രോഗ നിര്‍ണയത്തിന് ഉപയോഗിക്കുന്നു.

കൊളസ്ട്രോൾ - ജാതിപത്രി

ജാതിപത്രിയും കറിവേപ്പിലയും അരച്ച് മോരിൽക്കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കും. കോളസ്ട്രോൾ കുറയ്ക്കാൻ തുടങ്ങുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം. നമ്മുടെ ശരീരത്തിനു അതെത്രമാത്രം ആവശ്യമുണ്ടെന്നു ആദ്യം പഠനം നടത്തണം. ഡോക്ടറന്മാരുടെ കണക്ക് സ്റ്റാൻഡാർഡ് സ്റ്റാറ്റിസ്റ്റിക്സാണു. കൊളസ്ട്രോൾ അളവ് വ്യക്തികളിൽ വ്യത്യാസപ്പെട്ടിരിക്കും. അതിനു സ്റ്റാൻഡാർഡുമായി യോജിച്ചു പോകണമെന്നു നിർബ്ബന്ധമില്ല.

നെയ്യ്

നെയ്യിന്റെ മാത്രം ഗുണമാണ് , ഏതു മരുന്നിനോട് ചേര്‍ന്ന് നിന്നാലും നെയ്യിന്റെ ഗുണങ്ങള്‍ക്ക് യാതൊരു കുറവും വരുന്നില്ല എന്നുള്ളത്. മാത്രമല്ല ചേര്‍ത്ത മറ്റു മരുന്നുകളുടെ ഗുണം നഷ്ട പ്പെടുത്തുന്നും ഇല്ല.
നെയ്യ്‌ പിത്തത്തേയും വാതത്തേയും ശമിപ്പിക്കും. രസത്തിന്നും, ശുക്ലത്തിനും ഓജസ്സിനും നല്ലതാകുന്നു. ചുട്ടുനീറലിനെ (അത്യഗ്നിയെ) ശമിപ്പിക്കും. ശരീരത്തിന്ന്‌ മാര്‍ദ്ദവമുണ്ടാക്കും. സ്വരപ്രസാദത്തേയും വര്‍ണ്ണപ്രസാദത്തേയും ഉണ്ടാക്കും.
ശരത്‌ഋതുവില്‍ നെയ്യ്‌ സേവിക്കണം. അത്യുഷ്‌ണകാലത്തും ശൈത്യകാലത്തും സ്‌നേഹപാനം ചെയ്യരുത്‌.
എന്നാല്‍ വാതപിത്താധിക്യത്തിലും അത്യുഷ്‌ണകാലത്തും മനുഷ്യന്‍ രാത്രിയില്‍ സ്‌നേഹപാനം ചെയ്യണം. കഫാധിക്യത്തിലും ശീതകാലത്തും പകല്‍ സൂര്യന്‍ കാര്‍മേഘംകൊണ്ട്‌ മൂടപ്പെടാതെ നിര്‍മ്മലമായിരിക്കുമ്പോള്‍ സ്‌നേഹപാനം ചെയ്യണം. ഇതിനെ മറികടന്നു പകല്‍ അത്യുഷ്‌ണകാലത്തോ അഥവാ വാതപിത്താധി-ക്യത്തിലോ പകല്‍ സ്‌നേഹപാനം ചെയ്‌താല്‍ മോഹാലസ്യത്തേയോ തണ്ണീര്‍ദാഹത്തേയോ ഉന്മാദത്തേയോ കാമിലാരോഗത്തേയോ ഉണ്ടാക്കും

ഭസ്മ ധാരണം എന്തിന്.

കുളി കഴിഞ്ഞ് നനച്ച ഭസ്മം തന്നെ ധരിക്കുന്നതെന്തിന്?
ഭസ്മധാരണത്തെപ്പറ്റി ചിന്തിക്കുമ്പോള്‍, ചില നേരത്ത് നനച്ച ഭസ്മം ധരിക്കണമെന്നും മറ്റുചിലപ്പോള്‍ നനയ്ക്കാത്ത ഭസ്മം ധരിക്കണമെന്നും പറയാറുണ്ട്‌. ഇത് വൈരുദ്ധ്യമല്ലേയെന്ന് ചോദിക്കുന്നത് സ്വാഭാവികം മാത്രമാണ്. ഇതിനുത്തരം നല്‍കാന്‍ പഴമക്കാര്‍ക്കായില്ലെങ്കിലും ഭസ്മത്തിലെ ഔഷധവീര്യത്തെപ്പറ്റി അവര്‍ക്ക് നല്ല ബോധമുണ്ടായിരുന്നുവെന്നതാണ് വാസ്തവം.
രാവിലെ ഉണര്‍ന്ന് കൈകാല്‍മുഖം കഴുകി വന്ന് പൂമുഖത്ത് തൂക്കിയിട്ടിരിക്കുന്ന ഭസ്മചട്ടിയില്‍ നിന്നും ഒരുപിടി ഭസ്മം വാരി നെറ്റിയിലും പിന്നെ നെഞ്ചിലും ഇരുഭുജങ്ങളിലും മറ്റുചില മര്‍മ്മസ്ഥാനങ്ങളിലും മുത്തശ്ശനും മുത്തശ്ശിയുമൊക്കെ പുരട്ടുന്നത് കാണാന്‍ ചിലര്‍ക്കെങ്കിലും ഭാഗ്യമുണ്ടായിട്ടുണ്ട്. സന്ധ്യാസമയത്തും കൈകാല്‍മുഖം കഴുകി വന്നശേഷവും ഇങ്ങനെ ഭസ്മം പുരട്ടാറുണ്ട്. ഈ രണ്ടു സമയങ്ങളിലും അവര്‍ അണിഞ്ഞിരുന്നത് നനയ്ക്കാത്ത ഭാസ്മമായിരുന്നു.
എന്നാല്‍ കുളികഴിഞ്ഞ് വന്നതിനുശേഷമാകട്ടെ ഭസ്മമെടുത്ത് നനച്ചാണ് ദേഹത്ത് പുരട്ടിയിരുന്നത്.
ഈ രണ്ടു തരത്തിലുള്ള ഭസ്മധാരണരീതികള്‍ കാണുമ്പോള്‍ നാം മനസ്സിലാക്കേണ്ടത്, നനയ്ക്കാത്ത ഭസ്മത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കഴിവും നനച്ച ഭസ്മത്തിന് ശരീരത്തില്‍ അമിതമായുണ്ടാകുന്ന ഈര്‍പ്പത്തെ വലിച്ചെടുത്തു നീക്കം ചെയ്യാനുള്ള ഔഷധ വീര്യവുമുണ്ടെന്നാണ്.
ഇത്രയും രേഖപ്പെടുത്തുമ്പോള്‍, നമ്മുടെ ശരീരത്തില്‍ എങ്ങിനെയാണ് രാവിലെയും സന്ധ്യയ്ക്കും മാത്രം അണുബാധയുണ്ടാവുകയെന്ന ചോദ്യം സ്വാഭാവികം. രാത്രിയില്‍ ഒരു വ്യക്തി കിടന്നുറങ്ങുമ്പോള്‍ അയാളുടെ കിടക്കയില്‍ ലക്ഷകണക്കിന് അണുക്കളാണ് വിഹരിക്കുന്നതെന്ന് ആധുനിക വൈദ്യശാസ്ത്രം തെളിയിച്ചിട്ടുണ്ട്. അതുപോലെതന്നെ സന്ധ്യാവേളയിലും അന്തരീക്ഷത്തിലുണ്ടാകുന്ന വിഷാണുബാധ ഇതിനകം തന്നെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇതും നമ്മുടെ ശരീരത്തെ ബാധിക്കും. അതുകൊണ്ടാണ് അണുബാധയകറ്റാനായി ഈ രണ്ടു സമയങ്ങളിലും നനയ്ക്കാതെ ഭസ്മം ധരിക്കുന്നത്.
കുളിക്കുന്ന സമത്താകട്ടെ, ശരീരത്തിലെ സന്ധികളില്‍ നനവുമൂലം നീര്‍ക്കെട്ടുണ്ടാകുവാനും ക്രമേണ അതിലൂടെ കൊഴുപ്പ് വര്‍ദ്ധിച്ച് അങ്ങനെ സന്ധിവാതമായി മാറാനുമുള്ള സാധ്യത ശാസ്ത്രം തള്ളികളയുന്നില്ല. ഇങ്ങനെയുള്ള നീര്‍ക്കെട്ട് ഒഴിവാക്കാനാണ് കുളിച്ച ശേഷം നനഞ്ഞ ഭസ്മം ധരിക്കുന്നത്.
ഭസ്മധാരണം നടത്തുമ്പോള്‍ ചൊല്ലാനായി ആചാര്യന്മാര്‍ മന്ത്രവും വിധിച്ചിട്ടുണ്ട്.
" ഓം അഗ്നിരിതി ഭസ്മ ജലമിതി ഭസ്മ
സ്ഥലമിതി ഭസ്മ വ്യോമേതി ഭസ്മ
സര്‍വം ഹവാ ഇദം ഭസ്മേ
മന ഏതാനി ചക്ഷും ഷി ഭസ്മ."

തുളസി ചൂടുന്നത് എന്തിന്.

തുളസിയിറുത്ത് എന്തിനാണ് ചെവിയ്ക്ക് പുറകില്‍ വയ്ക്കുന്നത്?.
ചെവിക്കു പിറകില്‍ തുളസി ചൂടാന്‍ പഴമക്കാര്‍ തയ്യാറായത് വെറുതെയല്ല. മനുഷ്യശരീരത്തിലെ ഏറ്റവും കൂടുതല്‍ആഗിരണശക്തിയുള്ള സ്ഥലം ചെവിക്കുപിറകിലാണെന്ന് കണ്ടുപിടിച്ചിട്ട് അധികനാളായിട്ടില്ല. തുളസിയുടെ ഔഷധഗുണത്തെപ്പറ്റി ആരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ട കാര്യവുമില്ല. അങ്ങനെയുള്ള തുളസിയുടെ ഔഷധഗുണം എളുപ്പത്തില്‍ ചെവിക്കു പിന്നിലെ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടും. ഇതുകൊണ്ടാണ് ചെവിയില്‍ തുളസി ചൂടാന്‍ പഴമക്കാര്‍ നിര്‍ദ്ദേശിച്ചതും അവര്‍ അങ്ങനെ ചെയ്തിരുന്നതും.
പഴയ ഭവനങ്ങളിലെല്ലാം തന്നെ തുളസിത്തറ കെട്ടി ആ ദിവ്യചെടിയെ സംരക്ഷിച്ചു പോന്നിരുന്നതായി കാണാം.
സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കിഴക്കുവശത്ത്‌ നിന്നുള്ള വാതിലിനു നേര്‍ക്കായി വേണം ഗൃഹത്തില്‍ തുളസിത്തറ നിര്‍മ്മിക്കേണ്ടതെന്ന് ആചാര്യന്മാര്‍ പഠിപ്പിക്കുന്നു. വീട്ടിലെ തറയുരത്തിനേക്കാള്‍ താഴ്ന്നതാവാതെ നിശ്ചിത വലുപ്പത്തില്‍ വേണം തുളസിത്തറ നിര്‍മ്മിക്കേണ്ടത്.തുളസിത്തറയില്‍ നടാനായി കൃഷ്ണതുളസി തെരഞ്ഞെടുക്കേണ്ടതാണുത്തമമെന്നും വിധിയുണ്ട്.
തുളസിച്ചെടിയുടെ സമീപത്ത് അശുദ്ധമായി പ്രവേശിക്കാന്‍ പാടില്ല. നാമം ജപിച്ചു കൊണ്ടായിരിക്കണം തുളസിയുടെ പരിസരത്ത് ചെല്ലേണ്ടത്. തുളസിയെ ദിവസവും മൂന്നു തവണ പ്രദക്ഷിണം വയ്ക്കേണ്ടതാണ്.

അസിഡിറ്റി - നെഞ്ചെരിച്ചില്‍

നാട്ടില്‍ ഉള്ള ആള്‍ ആണെങ്കില്‍ കാക്ക മുട്ട പച്ചക്ക് കുടിക്കുന്നത് അസിടിടി കുറക്കും എന്ന് കേട്ടിട്ടുണ്ട് ., വള്ളി പയര്‍ ചെറുതായി അരിഞ്ഞു ശുദ്ധമായ മഞ്ഞള്‍പൊടിയും ഇന്തുപ്പും അല്പം ശുദ്ധമായ വെളിച്ചെണ്ണ ചേര്‍ത്തു പകുതി വേവില്‍ വഴറ്റി കഴിക്കുക . മാതള നാരങ്ങാ കഴിക്കുക ,കറിവേപ്പില വെള്ളം തൊടാതെ അരച്ച് നെല്ലിക്കാ വലിപ്പം ആട്ടിന്‍ പാലില്‍ രാവിലെ കഴിക്കുക മലര്‍ പൊടിയില്‍ തേനും പഞ്ചസാരയും ചേര്‍ത്തു കഴിക്കുക.

ജലോപാസന

 ഉപാസനകള്‍ കാര്യസിദ്ധിക്ക്‌ ഉത്തമമാണ്‌. പഞ്ചഭൂത നിര്‍മ്മിതമായ മനുഷ്യ ശരീരത്തിന്‌ ആരോഗ്യം നിലനിറുത്താന്‍ ഏറ്റവും ലളിതവും ഉത്തമവുമായ മാര്‍ഗ്ഗമാണ്‌ പഞ്ചഭൂതോപാസന.
‘അപ്‌സ്വന്ദ: അമൃതം 
അപ്‌സു ഭേഷജം
അപ ഉത പ്രശസ്‌തയേ’
എന്ന വേദ മന്ത്രത്തില്‍ ജലത്തിനെ അമൃതായും ഔഷധമായും പ്രശംസിക്കുന്നു. ജലമില്ലെങ്കില്‍ ജീവനില്ല.
‘പാനീയം പ്രാണിന പ്രാണ: ജീവജാലങ്ങളുടെ പ്രാണനാണ്‌ ജലം. ഭൂമിയിലെ പോലെ നമ്മുടെ ശരീരത്തിലും 80 ശതമാനവും ജലമാണ്‌. ശുദ്ധീകരണമാണ്‌ ജലത്തിന്റെ പ്രധാന ധര്‍മ്മം. ഭൂമിയില്‍ കേവലം 25 ശതമാനം മാത്രമുള്ള കരയില്‍ അവിടവിടെയായി കാണപ്പെടുന്ന ശുദ്ധജലം മാത്രമേ ജീവജാലങ്ങള്‍ക്ക്‌ ഉപയോഗിക്കാന്‍ സാധിക്കൂ.
മഴവെള്ളം കൊണ്ട്‌ മാത്രമേ ആഹാരത്തിനുള്ള സസ്യലതാദികള്‍ ഉണ്ടാകുന്നുള്ളൂ. നദികളും ശുദ്ധജല തടാകങ്ങളും കുളങ്ങളും കിണറുകളും സംരക്ഷിക്കണം. ജലം ജീവിതവും സന്തോഷവും ഹൃദ്യതയും ആഹ്ലാദവും ബുദ്ധിശക്തിയും പ്രദാനം ചെയ്യുന്നു. ശരീരത്തിന്റെ താപനിലയെ നിയന്ത്രിക്കുന്നു.
ജലോപാസനയിലൂടെ രോഗശമനം
പനി, ഛര്‍ദ്ദി, വേദനകള്‍, വയറിളക്കം, തലവേദന തുടങ്ങിയവ ജലം മാത്രം കഴിച്ച്‌ 24 മണിക്കൂര്‍ ഉപവസിച്ചാല്‍ മാറിക്കിട്ടും. രോഗത്തിന്‌ കാരണമായ അഴുക്കുകളെ (മെറ്റബോളിക്‌ വേസ്‌റ്റ്‌) മലമൂത്രമായി പുറത്ത്‌ കളഞ്ഞ്‌ അഗ്‌നിമാന്ദ്യം അകറ്റി ശരീരം ശുദ്ധീകരിക്കാന്‍ ജലത്തിന്‌ മാത്രമേ കഴിയൂ.
സ്‌നാനം ദീപനം ആയുഷ്യ
വൃഷ്യം ഊര്‍ജ്ജ ബലപ്രദ’
എന്ന്‌ സ്‌നാനത്തിന്റെ ഗുണങ്ങള്‍ ആയുര്‍വേദാചാര്യന്മാര്‍ പറയുന്നു. ദഹനരസത്തെ വര്‍ദ്ധിപ്പിക്കുന്നതിനും ആയുസ്സിനെ കൂട്ടുന്നതിനും ഓജസും ഊര്‍ജ്ജവും ബലവും നല്‍കുന്നതിനും എന്നും ശുദ്ധജലത്തില്‍ കുളിക്കേണ്ടതാണ്‌. കുളിയാകട്ടെ ചൊറിച്ചില്‍, അഴുക്കുകള്‍, ക്ഷീണം, വിയര്‍പ്പ്‌, തളര്‍ച്ച, ദാഹം, സ്‌ട്രെസ്‌ ഇവ അകറ്റുന്നതിനൊപ്പം തന്നെ മനസ്സിനകത്ത്‌ അടിഞ്ഞുകൂടുന്ന പാപചിന്തയെക്കൂടി കഴുകി കളയുന്നു. ഓരോ തുള്ളി ജലവും അമൃതാണ്‌. ഒരു കൈക്കുമ്പിളില്‍ കൊള്ളുന്ന ശുദ്ധജലത്തെ പവിത്രമായ മന്ത്രം ചൊല്ലി ആചമന (അല്‍പം കുടിച്ച്‌) സ്വഭാവത്തില്‍ ആചരിക്കുന്നതോടെ ഇന്ദ്രിയങ്ങള്‍ക്ക്‌ ഉണര്‍വുണ്ടാകുന്നു.
വെള്ളം കുടിക്കേണ്ടതെങ്ങനെ?
ജലം കുടിക്കുമ്പോള്‍ അല്‍പനേരം വായില്‍ നിറുത്തി ദാഹം ഉണ്ടാക്കിയ ഗ്രന്ഥികളെ അറിയിച്ച ശേഷം സാവധാനം കുടിച്ചിറക്കുക. എങ്കില്‍ മാത്രമേ ജലത്തിന്റെ രുചി നമുക്ക്‌ അനുഭവിച്ചറിയാന്‍ കഴിയൂ. ഭൂമിയില്‍ സ്‌പര്‍ശിക്കാതെ എത്തുന്ന മഴവെള്ളമാണ്‌ ഏറ്റവും ഉത്തമം. ഇതിനെ ഗംഗാജലം എന്ന്‌ ആയുര്‍വേദം പറയുന്നു. ജലം അന്നമാകുന്നു. അന്നത്തെ പരിരക്ഷിക്കുന്നത്‌ ഒരു വ്രതമായിരിക്കട്ടെ. ജലം ജ്യോതിസ്സിലും ജ്യോതിസ്സ്‌ ജലത്തിലും പ്രതിഷ്‌ഠിക്കപ്പെടുന്നു

യുനാനി രോഗപ്രതിരോധം

രോഗപ്രതിരോധം
രോഗ ചികിത്സ പോലെ തന്നെ രോഗ പ്രതിരോധവും ഈ വൈദ്യ സമ്പ്രദായത്തിന്റെ മുഖ്യ പരിഗണനാവിഷയമാണ്. ചുറ്റുപാടിനും പാരിസ്ഥിതിക ഘടകങ്ങള്‍ക്കും മനുഷ്യന്റെ ആരോഗ്യത്തിന്മേലുള്ള സ്വാധീനം ഈ സമ്പ്രദായത്തിന്റെ ആരംഭകാലം മുതലേ തിരിച്ചറിയപ്പെട്ടിരുന്നു. ജലം, ആഹാരം, വായു എന്നിവ മാലിന്യമുക്തമായി സുക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തില്‍ യുനാനി വൈദ്യം ഊന്നല്‍ നല്‍കുന്നു. ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ആറ് ആവശ്യമുന്നുപാധികള്‍ (അസ്ബാബ് സിത്താ-എ-സരോരിയ്യ) യുനാനി സമ്പ്രദായം മുന്നോട്ട് വയ്ക്കുന്നു:
വായു
ഭക്ഷ്യപേയങ്ങള്‍
ശാരീരിക വ്യായാമങ്ങളും വിശ്രമവും
മാനസിക വ്യായാമങ്ങളും വിശ്രമവും
ഉറക്കും ഉണര്‍വും
ശോധനയും അതിന്റെ നിയന്ത്രണവും
നല്ല ശുദ്ധവായു ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പരിസ്ഥിതിയില്‍ വരുന്ന ഗുണപരമായ മാറ്റം പല രോഗികളെയും രോഗ വിമുക്തരാക്കുന്നതായി പ്രസിദ്ധ അറബ് ഭിഷഗ്വരനായ അവിസെന്നയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. നല്ല വായു സഞ്ചാരമുള്ള, വാതായനങ്ങളോടുകൂടിയ വീടുകളുടെ ആവശ്യകതയില്‍ അദ്ദേഹം ഊന്നല്‍ നല്‍കിയിരുന്നു. അഴുകാത്തതും രോഗാണുക്ത പദാര്‍ത്ഥങ്ങള്‍ ഇല്ലാത്തതുമായ പുതിയ ആഹാരമാണ് ഒരാള്‍ കഴിക്കേണ്ടത്. മലിനജലം പലവിധ രോഗങ്ങളെ വഹിക്കുന്നതാണ്. അതിനാല്‍ ജലം എല്ലാതരം മാലിന്യങ്ങളില്‍ നിന്നും വിമുക്തമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം യുനാനി വൈദ്യം എടുത്തു പറയുന്നു.
ഉത്തമാരോഗ്യത്തിന്റെ പരിപാലനത്തില്‍ വ്യായാമങ്ങള്‍ക്കും വിശ്രമത്തിനും വലിയ പങ്കാണുള്ളത്. പേശികളുടെ വളര്‍ച്ചയ്ക്കും പോഷണം ഉറപ്പു വരുത്താനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും വിസര്‍ജ്ജനവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിനും വ്യായാമം സഹായകമാണ്. ഹൃദയവും കരളും സുസ്ഥിതിയില്‍ നിലനിലക്കാനും വ്യായാമം ആവശ്യമാണ്.
സന്തോഷം, ദു:ഖം, ദേഷ്യം തുടങ്ങിയ മാനസിക ഘടകങ്ങള്‍ക്ക് ആരോഗ്യത്തിന്മേലുള്ള സ്വാധീനത്തെ കുറിച്ച് യുനാനി വൈദ്യം വിസ്താരമായി രേഖപ്പെടുത്തുന്നുണ്ട്. ഈ വിഷയം വിശദമായി കൈകാര്യം ചെയ്യുന്ന മന:ശാസ്ത്ര ചികിത്സ എന്ന ഒരു ശാഖ തന്നെ യുനാനിയിലുണ്ട്.
സാധാരണ ഗതിയുള്ള ഉറക്കവും ഉണരലും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഉറക്കം ശാരീരികവും മാനസികവുമായ വിശ്രമം പ്രദാനം ചെയ്യുന്നു. ഉറക്കക്കുറവ് ഊര്‍ജ്ജത്തിന്റെ ദുര്‍വ്യയത്തിനും മാനസിക ദുര്‍ബലതയ്ക്കും ദഹന പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.
ശരിയായ വിധത്തില്‍ വിസര്‍ജ്ജന ധര്‍മ്മങ്ങള്‍ നിര്‍വഹിക്കപ്പെടേണ്ടത് ആരോഗ്യം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. മാലിന്യങ്ങള്‍ പൂര്‍ണമായും പുറന്തള്ളപ്പെടാതിരിക്കുന്നതോ അതിന് പ്രയാസമോ തടസമോ അനുഭവപ്പെടുന്നതോ രോഗാവസ്ഥയിലേക്ക് നയിക്കുന്നു.

കരിംജീരകം

അനവധി ഫലങ്ങളും ഔഷധ മൂല്യങ്ങളുമടങ്ങിയതാണ് കരിഞ്ചീരകം. ഫോസ്‌ഫേറ്റ്, അയേണ്‍ (ഇരുമ്പ്), ഫോസ്ഫറസ്, കാര്ബ്ണ്‍ ഹേഡ്രേറ്റ് തുടങ്ങിയവ അതില്‍ അടങ്ങിയിരിക്കുന്നു. അതിന്റെ ഇരുപത്തിയെട്ട് ശതമാനത്തോളം ഏറെ ഉപകാരപ്രദമായ എണ്ണയാണ്. കൂടാതെ, വൈറസിനെയും മറ്റു സൂക്ഷ്മാണുക്കളെയും നഷിപ്പിക്കുന്ന ജൈവപ്രതിരോധ ഘടകങ്ങള്‍, കാന്സംറിനെ പ്രതിരോധിക്കുന്ന കരോട്ടിന്‍, ശക്തവും ഉന്മേഷ ദായകവുമായ ജനിതക ഹോര്മോ ണുകള്‍, മൂത്രത്തെയും പിത്തത്തെയും ഇളക്കിവിടുന്ന ഡ്യൂററ്റിക്, ദഹനത്തെ സഹായിക്കുന്ന എന്സൈങമുകള്‍, അമ്ലപ്രതിരോധങ്ങള്‍ തുടങ്ങിയവയും അതില്‍ അടങ്ങിയിരിക്കുന്നു (മുഅ്ജിസാത്തുശ്ശിഫാഅ്: 14).
അനവധി രോഗങ്ങള്ക്കുറള്ള മരുന്നാണ് കരിഞ്ചീരകം. ഉഷ്ണവീര്യമുള്ളതാണെന്നതുകൊണ്ടുതന്നെ ശൈത്യരോഗങ്ങളെ അത് ഇല്ലാതാക്കുന്നു. നീരും മറ്റും കാരണമായുണ്ടാകുന്ന നെഞ്ചു വേദനക്കും അത് ശമനമാണ്.
കരിഞ്ചീരകവുമായി ബന്ധപ്പെട്ട പ്രവാചക നിര്ദ്ദേ ശങ്ങള്‍ അടിസ്ഥാനപ്പെടുത്തി സ്വഹാബികള്‍ ചികിത്സ നടത്തുകയും ഫലം കാണുകയും ചെയ്തിരുന്നു. ഖതാദ (റ) പറയുന്നു:
”ഓരോ ദിവസവും ഇരുപത്തിയൊന്ന് കരിഞ്ചീരകമെടുത്ത് ശീലക്കഷ്ണത്തില്‍ പൊതിര്ത്തുതക. ശേഷം, എല്ലാ ദിവസവും അതുപയോഗിച്ച് നസ്യം ചെയ്യുക (മൂക്കിലുറ്റിക്കുക). വലത്തെ മൂക്കില്‍ രണ്ടു തുള്ളിയും ഇടത്തെ മൂക്കില്‍ ഒരു തുള്ളിയും ഉറ്റിക്കുക. രണ്ടാം ദിവസം ഇടത്തേതില്‍ രണ്ട് തുള്ളിയും വലത്തെതില്‍ ഒരു തുള്ളിയും ഉറ്റിക്കുക. മൂന്നാം ദിവസം വലത്തെതില്‍ രണ്ടു തുള്ളിയും ഇടത്തെതില്‍ ഒരു തുള്ളിയും ഉറ്റിക്കുക (തുര്മുഉദി). ഇത് ഏറെ പല രോഗങ്ങള്ക്കും ശമനമാണ്.
ഇസ്‌ലാമിക വൈദ്യശാസ്ത്ര പണ്ഡിതന്മാര്‍ കരിഞ്ചീരകം അനവധി രോഗങ്ങള്ക്ക് മരുന്ന് നിര്ദ്ദേ ശിച്ചിരുന്നതായി നമുക്ക് കാണാന്‍ കഴിയും. അവയെടുത്തു പരിശോധിച്ചാല്‍ പ്രവാചക പ്രസ്താവങ്ങളുടെ പ്രസക്തി മനസ്സിലാക്കാവുന്നതാണ്. അബൂ ഫിദാഅ് മുഹമ്മദ് ഇസ്സത്ത് മുഹമ്മദ് ആരിഫ് എഴുതിയ മുഅ്ജിസാത്തുശ്ശിഫാഅ് എന്ന ഗ്രന്ഥത്തില്‍ ഇതിന് അനവധി ഉദാഹരണങ്ങള്‍ നല്കിപ്പെട്ടിട്ടുണ്ട്.
മുടികൊഴിച്ചില്‍
കരിഞ്ചീരകപ്പൊടി കാട്ടുആശാളിയുടെ നീരില്‍ ഒരു ടീസ്പൂണ്‍ സുര്ക്കസയും ഒരു കപ്പ് സൈതൂണ്‍ എണ്ണയും കൂട്ടിക്കുഴക്കുക. ദിവസേന വൈകുന്നേരങ്ങളില്‍ തലയില്‍ തേച്ച ശേഷം ചുടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി ശുദ്ധിയാക്കുക. മുടി കൊഴിച്ചിലിന് ശമനമുണ്ടാകും.
തലവേദന
അല്പംന കരിഞ്ചീരകപ്പൊടിയും അതിന്റെ പകുതി ഗ്രാമ്പൂവിന്റെയും ചോലട (ഒരു തരം ചെറിയ പെരിഞ്ചീരകം) യുടെയും നന്നായി പൊടിച്ച പൊടികള്‍ സമമായി കൂട്ടിച്ചേര്ത്ത്ി തലവേദനയുണ്ടാകുമ്പോള്‍ ഒരു ടീസ്പൂണ്‍ വെണ്ണയെടുക്കാത്ത പാലില്‍ സേവിക്കുക. കൂടാതെ കരിഞ്ചീരക എണ്ണ തലവദനയുള്ളയിടത്ത് തേച്ച് ഉഴിയുക.
ഉറക്കമില്ലായ്മ
ഒരു സ്പൂണ്‍ കരിഞ്ചീരകം തേന്കൊഴണ്ട് മധുരിപ്പിച്ച ഒരു കപ്പ് ചുടുപാലില്‍ ചാലിച്ച് കുടിക്കുക.
പേനും ഈരും
കരിഞ്ചീരകം നന്നായി പൊടിച്ച് സുര്ക്കത ചേര്ത്താ ല്‍ കുഴമ്പായി വരും. മുടി കളഞ്ഞ് പുരട്ടുകയോ കളയാതെ മുടിയുടെ അടിഭാഗത്ത് പുരട്ടുകയോ ചെയ്ത് പതിനഞ്ചു മിനുട്ട് വെയില്‍ കായുക. അഞ്ചു മണിക്കൂറിനു ശേഷമേ കുളിക്കാവൂ. ഇപ്രകാരം ഒരാഴ്ച തുടരുക.
തലചുറ്റലും ചെവിവേദനയും
കരിഞ്ചീരകമെണ്ണ പാനീയമായി ഉപയോഗിക്കുന്നതോടൊപ്പം ഒരു തുള്ളി ചെവിയില്‍ പുരട്ടുന്നത് ചെവിയെ ശുദ്ധീകരിക്കാനും വൃത്തിയാക്കാനും ഉതകുന്നതാണ്. അതോടൊപ്പം ചെന്നിയിലും തലയുടെ പിന്ഭാ ഗത്തും എണ്ണ തേക്കുക. തലകറക്കം മാറും.
ചുണങ്ങും കഷണ്ടിയും
ഒരു സ്പൂണ്‍ നന്നായി പൊടിച്ച കരിഞ്ചീരകവും ഒരു കപ്പ് നേര്പ്പിപച്ച സൂര്ക്കെയും ഒരു ടീസ്പൂണ്‍ വെളുത്തുള്ളി നീരും കൂട്ടിച്ചേര്ത്ത്ി ലേപനമാക്കി രോഗബാധിത സ്ഥലത്തുള്ള കുറഞ്ഞ മുടികള്‍ കളഞ്ഞ് ചെറുതായി ചുരണ്ടി പുരട്ടുക. രാവിലെ മുതല്‍ വൈകുന്നേരം വരെ അതേ രൂപത്തില്‍ നിര്ത്തു ക. ശേഷം, കരിഞ്ചീരക എണ്ണ ഉപയോഗിക്കുക. ഇത് ഒരാഴ്ച ആവര്ത്തി ക്കുക.
പുഴുക്കടി
പുഴുക്കടിയുള്ള ഭാഗത്ത് ദിവസേന മൂന്നു പ്രാവശ്യം കരിഞ്ചീരകം എണ്ണ പുരട്ടുക.
പല്ലു രോഗങ്ങള്‍, തൊണ്ടവേദന
കരിഞ്ചീരകം പൊടിക്കാതെ ഒരു ടീസ്പൂണ്‍ ദിനേന വെറും വയറ്റില്‍ കുടിക്കുകയും കരിഞ്ചീരക കഷായം കൊണ്ട് വായ കൊപ്ലിക്കുകയും ചെയ്യുന്നത് വായ, തൊണ്ട രോഗങ്ങള്ക്ക് അങ്ങേയറ്റം ഫലപ്രദമാണ്. അതോടൊപ്പം തൊണ്ടയില്‍ കരിഞ്ചീരകമെണ്ണ പുരട്ടുകയും മോണയില്‍ മധുരം തേക്കുകയും ചെയ്യുക.
എല്ലാവിധ ചര്മ് രോഗങ്ങള്ക്കും്
കരിഞ്ചീരകമെണ്ണയും പനിനീരെണ്ണയും സമമായിച്ചേര്ത്ത് അവയുടെ ഇരട്ടി നാടന്‍ ഗോതമ്പ് പൊടി എണ്ണയില്‍ നന്നായി കുഴക്കുക. ഇത് പുരട്ടുന്നതിനു മുമ്പായി നേര്പിയച്ച സുര്ക്കയയില്‍ നനച്ച പഞ്ഞികൊണ്ട് രോഗബാധിത സ്ഥലം തുടച്ച് വെയില്‍ കൊള്ളിക്കുക. ഇന്ദ്രിയോത്തേജികളായ മത്സ്യം, മുട്ട, മാങ്ങ തുടങ്ങിയവയില്‍ നിന്ന് പഥ്യം പാലിച്ചുകൊണ്ട് ദിനേന പുരട്ടുക.
പാലുണ്ണി, അരിമ്പാറ
കരിഞ്ചീരകപ്പൊടി കട്ടി സുര്ക്കയയില്‍ ചാലിച്ച് രാവിലെയും വൈകുന്നേരവും രോമവസ്ത്രമോ നാരുവസ്ത്രമോ കൊണ്ട് ഉപയോഗിച്ച് ഉരസുക.
മുഖ കാന്തിക്ക്
കരിഞ്ചീരകപ്പൊടി സൈത്തൂണ്‍ എണ്ണയില്‍ ചാലിച്ച് മുഖത്ത് പുരട്ടി പകല്‍ ഏതെങ്കിലും സമയത്ത് വെയില്‍ കൊള്ളുക.
മുറിവുകള്‍ മാറുന്നതിന്
പയറും ചുവന്നുള്ളിയും പുഴുങ്ങിയ മുട്ടയും ചേര്ത്തു ണ്ടാക്കിയ സൂപ്പില്‍ ഒരു കരണ്ടി കരിഞ്ചീരകപ്പൊടി ചേര്ക്കു ക. ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും അത് ഉപയോഗിച്ച് കെട്ടുക. ബാന്റേജ് ഇടുകയും മുറിവിന്റെ പരിസര ഭാഗങ്ങള്‍ കരിഞ്ചീരകമെണ്ണ പുരട്ടുകയും ചെയ്യുക. ബാന്റേജഴിയ്യ ശേഷം ദിനേന ചൂടുള്ള കരിഞ്ചീരകമെണ്ണ തേക്കുക.
വാതരോഗം
കരിഞ്ചീരകമെണ്ണ തിളപ്പിച്ച് വാതബാധയേറ്റ ഭാഗം എല്ലുരക്കുന്നതുപോലെ ശക്തമായി ഉരക്കുക. ഉറങ്ങുന്നതിനു മുമ്പ് അല്പം തേല്‍ കൊണ്ട് മധുരിപ്പിച്ച് നന്നായി തിളപ്പിച്ച ശേഷം എണ്ണ കുടിക്കുക.
രക്തസമ്മര്ധം ണവ ഉയര്ത്താംന്‍
ചൂടുപാനീയങ്ങള്‍ കുടിക്കുമ്പോഴെല്ലാം അതില്‍ കരിഞ്ചീരകമെണ്ണ ഉറ്റിക്കുക. ഈ എണ്ണ ആഴ്ചയിലൊരിക്കല്‍ ദേഹമാസകലം പുരട്ടി വെയില്‍ കൊള്ളുന്നത് സര്വ്വെ വിധ ആരോഗ്യ പുഷ്ടിക്കും ഏറെ ഉചിതമാണ്.
വൃക്കാവീക്കം
സൈത്തൂന്‍ എണ്ണയില്‍ കരിഞ്ചീരകപ്പൊടിയുടെ വറുകുഴമ്പ് കുഴച്ചുണ്ടാക്കി വൃക്ക വേദനിക്കുന്ന ഭാഗത്ത് പുരട്ടുക. അതോടൊപ്പം ദിനേന ഒരാഴ്ചയോളം ഒരു ടീസ്പൂണ്‍ കരിഞ്ചീരകം വെറും വയറ്റില്‍ കഴിക്കുക .
മലബന്ധം
ഒരു കപ്പ് കരിഞ്ചീരകം പൊടിച്ച് ഒരു കപ്പ് തേനില്‍ കുഴക്കുക. മൂന്നു വെളുത്തുള്ളി അതിനോടു ചേര്ക്കു ക. അതിന്റെ മൂന്നിലൊരു ഭാഗം ദിനേന സേവിക്കുക. അതിനു ശേഷം ഒരു ചെറുനാരങ്ങ തൊലിയോടെ ഭക്ഷിക്കുന്നത് വളരെ ഉചിതമായിരിക്കും. കാരണം അത് വയറിനെ ശുദ്ധമാക്കുകയും രോഗാണുക്കളെ ഉന്മൂുലനം ചെയ്യുകയും ചെയ്യുന്നു.
മൂത്രതടസ്സം
ഉറങ്ങുന്നതിനു മുമ്പായി ദിവസേന ഗുഹ്യരോമസ്ഥാനത്ത് കരിഞ്ചീരകമെണ്ണ തേക്കുകയും ശേഷം ഒരു കപ്പ് കരിഞ്ചീരകമെണ്ണ തേനിനാല്‍ മധുരിപ്പിച്ച് കുടിക്കുകയും ചെയ്യുക.
അറിയാതെ മൂത്രം പോവല്‍
കോഴിമുട്ട തോട് വറുത്ത് പൊടിച്ച് കരിഞ്ചീരകവുമായി ചേര്ത്ത് ഒരു ടീസ്പൂണ്‍ ഒരു കപ്പ് പാലിനോടൊപ്പം ഒരാഴ്ച കഴിക്കുക.
കരള്വീണക്കം
ഒരു ടീസ്പൂണ്‍ കരിഞ്ചീരകപ്പൊടി കാല്‍ ടീസ്പൂണ്‍ കറ്റു വായ നീരോടുകൂടെ തേനില്‍ കുഴച്ച് ദിനേന വെറും വയറ്റില്‍ രണ്ടു മാസം കഴിക്കുക.
പിത്താശയ രോഗം, മുഖം ചുവക്കല്‍
കാല്‍ ടീസ്പൂണ്‍ ചീരപ്പൊടിയോടൊപ്പം ഒരു ടീസ്പൂണ്‍ കരിഞ്ചീരകവും ഒരു കപ്പ് തേനും കലര്ത്തി ജാം രൂപത്തിലാക്കി രാവിലെയും വൈകുന്നേരവും കഴിക്കുക. മുഖം ചുകപ്പു വര്ണറമാകും. പിത്താശയ രോഗത്തിന്റെ മുഴുവന്‍ സങ്കോചങ്ങളും ഇല്ലാതാകുന്നതുവരെ ദിനേന ആവര്ത്തി ക്കുക.
പ്ലീഹ രോഗം
തിളപ്പിച്ച സൈത്തൂണ്‍ എണ്ണയില്‍ കുഴച്ച കരിഞ്ചീരകം വറുത്ത് വൈകുന്നേര സമയം വാരിയെല്ലുകള്ക്കു താഴെ തേക്കുക. അതോടൊപ്പം ഉലുവ കഷായം തേനില്‍ മധുരിപ്പിച്ചത് ഒരു കപ്പ് കുടിക്കുക. രണ്ടാഴ്ച സേവിക്കുന്നതിലൂടെ രോഗശമനം സാധ്യമാകുന്നതാണ്.
രക്ത ചംക്രമണം
രക്ത ചംക്രമണം, ഹൃദയ സുരക്ഷ ഇവ രണ്ടിനുമായി ഭക്ഷണമായും പാനീയമായും കരിഞ്ചീരകത്തിന്റെ ഉപയോഗം വര്ദ്ധി പ്പിക്കുക.
വയറിളക്കം
കാട്ടാശാളിയുടെ നീര് ഒരു കരണ്ടി കരിഞ്ചീരകപ്പൊടിയുമായി ചേര്ത്ത് ഒരു കപ്പ് വീതം മൂന്നു തവണ കഴിക്കുക. അടുത്ത ദിവസം ശമനം കിട്ടും. സുഖപ്പെട്ടാല്‍ മരുന്ന് ഉപയോഗിക്കാതിരിക്കുക.
ഛര്ദ്ദി
കരിഞ്ചീരകവും ഗ്രാമ്പൂവും നന്നായി തിളപ്പിച്ച് മധുരിപ്പിക്കാതെ മൂന്നു തവണ ദിനേന കുടിക്കുക. അധികവും മൂന്നാമതായി ഉപയോഗിക്കേണ്ടി വരില്ല.
കണ്ണിന്റെ അസുഖങ്ങള്‍
കരിഞ്ചീരകമണ്ണ ഉറങ്ങുന്നതിനു മുമ്പായി ചെന്നി ഭാഗത്തും കണ്‍ പോളകളിലും പുരട്ടുകയും ഏതെങ്കിലും ചുടുപാനീയത്തിലോ മുള്ളങ്കി നീരിലോ എണ്ണത്തുള്ളികള്‍ ഉറ്റിച്ച് കുടിക്കുകയും ചെയ്യുക.
ബില്ഹാതരിസിയ
രക്തത്തില്‍ കടന്നുകൂടുന്ന അണുക്കള്‍ മൂലമുണ്ടാകുന്ന ഒരു തരം രോഗമാണിത്. രാവിലെയും വൈകുന്നേരവും ഒരു ടീസ്പൂണ്‍ കരിഞ്ചീരകം കഴിക്കുക. പത്തിരിക്കഷ്ണമോ പാല്ക്കമട്ടിയോ സഹായകമായി കഴിക്കാവുന്നതാണ്. ഉറങ്ങുന്നതിനു മുമ്പായി വലതു വശത്ത് കരിഞ്ചീരകമെണ്ണ പുരട്ടുക. ഇപ്രകാരം മൂന്നു മാസക്കാലം തുടരുക.
ഗ്യാസ്
കരിഞ്ചീരകപ്പൊടി വെറും വയറ്റില്‍ കഴിക്കുക. അതിനു പിന്നാലെ കരിമ്പിന്‍ ചാറ് അലിയിച്ച ചൂടുവെള്ളം മൂന്നു ടീസ്പൂണ്‍ കുടിക്കുക. ഒരാഴ്ചയോളം ദിവസേന തുടരുക.
ആസ്തമ
ദിവസേന പ്രഭാതത്തിലും പ്രദോഷത്തിലും കരിഞ്ചീരകമെണ്ണയുടെ ആവി പിടിക്കുകയും അതിനു മുമ്പാടി ഒരു ടീസ്പൂണ്‍ കരിഞ്ചീരകം അതേപടി തിന്നുകയും ചെയ്യുക. അതോടൊപ്പം ഉറങ്ങുന്നതിനു മുമ്പായി കരിഞ്ചീരകമെണ്ണ നെഞ്ചിലും തൊണ്ടയിലും പുരട്ടുക.
അള്സര്‍
പത്തു തുള്ളി കരിഞ്ചീരകമെണ്ണയും ഉണക്കിയ റുമ്മാന്‍ പഴത്തൊലി പൊടിച്ചതും ഒരു കപ്പ് തേനില്‍ ചാലിച്ച് വെറും വയറ്റില്‍ കഴിക്കുക. അതിനു പിന്നാലെ മധുരിപ്പിക്കാത്ത ഒരു കപ്പ് പാല്‍ കുടിക്കുക.
കാന്സാര്‍
കരിഞ്ചീരകമെണ്ണ ദിനേന മൂന്നു പ്രവാശ്യം പുരട്ടുകയും കരിഞ്ചീരകം പൊടിച്ചത് ഒരു കപ്പ് ശീമമുള്ളങ്കി നീരില്‍ കഴിക്കുകയും ചെയ്യുക. ഇപ്രകാരം മൂന്നു മാസം തുടരുക.
ഭക്ഷണത്തിന് ആഗ്രഹമുണ്ടാവാന്‍
ഭക്ഷണം കഴിക്കുന്നതിന്റെ മിനുട്ടുകള്ക്കുക മുമ്പ് ഒരു ടീസ്പൂണ്‍ കരിഞ്ചീരകം പൊടിച്ചത് കഴിക്കുക. അതിനു ശേഷം അല്പംന സുര്ക്ക്ത്തുള്ളികള്‍ ഉറ്റിച്ച ഒരു കപ്പ് തണുത്ത വെള്ളം കുടിക്കുക. ഫലം പ്രകടമായേക്കും. ഭക്ഷണത്തോടുള്ള ആര്ത്തിി വന്നുഭവിക്കുന്നത് സൂക്ഷിക്കേണ്ടതാണ്.
മടിയും ബലഹീനതയും
പത്തുതുള്ളി കരിഞ്ചീരകമെണ്ണ മധുര നാരങ്ങാനീരുമായി കലര്ത്തി യത് പത്തു ദിവസം ദിനേന വെറും വയറ്റില്‍ കഴിക്കുക. എന്നാല്‍ ഉന്മേഷവും വിശാലമനസ്സും ഉണ്ടായേക്കും. അതോടൊപ്പം സുബഹിക്കു ശേഷം ഉറക്കം വര്ജിചക്കുകയും ഇശാഇനു ശേഷം ഉറക്കം പതിവാക്കുകയും അല്ലാഹുവിന് ദിക്‌റ് വര്ദ്ധികപ്പിക്കുകയും ചെയ്യുക. ഭൗതികോന്മേഷത്തിനും പെട്ടന്ന് മന:പാഠമാകുന്നതിനും വിലാത്തി പൊതീന തിളപ്പിച്ച് തേനില്‍ മധുരിപ്പിച്ച ശേഷം ഏഴു തുള്ളി കരിഞ്ചീരകമെണ്ണ ഉറ്റിച്ച് ചൂടോടെ ഉദ്ദേശിച്ച സമയത്ത് കുടിക്കുക. ചായയുടെയും കാപ്പിയുടെയും പകരം ഇത് പതിവാക്കിയാല്‍ അനിതര സാധാരണമായ ബുദ്ധിശക്തിയും ജ്വലിക്കുന്ന ഗ്രഹണ ശേഷിയും കൂടും

തൈറോയിഡ്

കടുക്കത്തോട് ശർക്കരചെര്തരച്ചു ചിറ്റമ്രുതിൻ നീരിൽ കൊടുക്കുക. രോഗം മാറും.

തൈറോയ്ഡും രോഗങ്ങളും
ഡോ. പ്രിയ ദേവദത്ത്‌
കഴുത്തിന്റെ മുന്‍ഭാഗത്ത് ഒരു ചിത്രശലഭം പോലെ ചേര്‍ന്നിരിക്കുന്ന ചെറുഗ്രന്ഥിയാണ് തൈറോയ്ഡ്. 3-4 സെ.മീ. നീളവും 25 ഗ്രാം തൂക്കവും ഇതിനുണ്ടാകും. കാഴ്ചയില്‍ ചെറുതെങ്കിലും ശരീരത്തിലെ പ്രധാന അവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനങ്ങളെ തൈറോയ്ഡ് സ്വാധീനിക്കാറുണ്ട്. വളര്‍ച്ചയെയും ശാരീരിക പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്ന അതിപ്രധാന ഹോര്‍മോണുകള്‍ തൈറോയ്ഡ് ഗ്രന്ഥിയിലാണ് ഉത്പാദിപ്പിക്കുന്നത്. 

തൈറോയ്ഡ് ഹോര്‍മോണിന്റെ അളവിലെ ചെറിയ ഏറ്റക്കുറച്ചിലുകള്‍ പോലും വലിയ മാറ്റങ്ങള്‍ ശരീരത്തിലുണ്ടാക്കും. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഹോര്‍മോണാണ്. ശരീരതാപം നിയന്ത്രിക്കുന്നതോടൊപ്പം കോശങ്ങളുടെ വളര്‍ച്ചയെയും വിഘടനത്തെയും നിയന്ത്രിക്കുന്നതും ഈ ഹോര്‍മോണ്‍ തന്നെ. കൂടാതെ ഹൃദയം, വൃക്കകള്‍, ത്വക്ക്, മസ്തിഷ്‌കം, കരള്‍ തുടങ്ങിയ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനും തൈറോയ്ഡ് ഹോര്‍മോണ്‍ അനിവാര്യമാണ്. തൈറോയ്ഡ് ഹോര്‍മോണ്‍ ആരോഗ്യപ്രശ്‌നത്തിനിടയാക്കുന്നതെങ്ങനെ?തൈറോയ്ഡിന്റെ പ്രവര്‍ത്തനവൈകല്യങ്ങള്‍ മൂലം ഹോര്‍മോണിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കും. കൂടാതെ തൈറോയ്ഡിന് വീക്കം (ഗോയിറ്റര്‍) വരാം. മുഴകള്‍ രൂപപ്പെടാം. ചില മുഴകള്‍ കാന്‍സറായും വരും. സ്ത്രീകളെയും പുരുഷന്മാരെയും തൈറോയ്ഡ് രോഗങ്ങള്‍ ബാധിക്കാറുണ്ട്. എങ്കിലും സ്ത്രീകളില്‍ തൈറോയ്ഡ് രോഗങ്ങള്‍വരാനുള്ള സാധ്യത എട്ടുമടങ്ങ് കൂടുതലാണ്. പ്രകടമായ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാകാത്തതിനാല്‍ ഗൗരവമായ അവസ്ഥയില്‍ എത്തുമ്പോഴാണ് പലപ്പോഴും രോഗം തിരിച്ചറിയുക. ചികിത്സയിലൂടെയും ജീവിതശൈലീ ക്രമീകരണങ്ങളിലൂടെയും തൈറോയ്ഡ് രോഗങ്ങളെ നിയന്ത്രിച്ച് നിര്‍ത്താം.

കാരണങ്ങള്‍: തൈറോയ്ഡ് രോഗങ്ങള്‍ക്ക് പലതിനും പാരമ്പര്യവുമായി ഏറെ ബന്ധമുണ്ട്. മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടെങ്കില്‍ അടുത്ത തലമുറയിലും രോഗസാധ്യത ഏറെയാണ്. അയഡിന്റെ കുറവ്, ശരീരത്തിലെ തന്നെ പ്രതിരോധ വ്യവസ്ഥ തൈറോയ്ഡ് ഗ്രന്ഥിക്കെതിരെ പ്രവര്‍ത്തിക്കുക, ജീവിതശൈലിയില്‍വന്ന മാറ്റം, മാനസിക സംഘര്‍ഷം ഇവയൊക്കെ തൈറോയ്ഡ് രോഗങ്ങള്‍ക്കിടയാക്കും.

തൈറോയ്ഡ് ഗ്രന്ഥി പ്രവര്‍ത്തനം കുറഞ്ഞാല്‍: തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറഞ്ഞാല്‍ ഹോര്‍മോണുകളുടെ അളവിലും കുറവുണ്ടാകും. തൈറോയ്ഡ് രോഗങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വ്യാപകമായി ഈ അവസ്ഥയാണ് കാണാറുള്ളത്. ഹോര്‍മോണുകളുടെ അളവില്‍ കുറവുവരുമ്പോള്‍ ശരീരം തടിക്കുക, തണുപ്പ് സഹിക്കാന്‍ പറ്റാതാവുക, ക്ഷീണം, വരണ്ട ചര്‍മം, മുടികൊഴിച്ചില്‍, ക്രമം തെറ്റിയ ആര്‍ത്തവം, ഗര്‍ഭം അലസല്‍, വിഷാദം തുടങ്ങിയവ കാണാറുണ്ട്.

തൈറോയ്ഡ് ഗ്രന്ഥി അമിതമായി പ്രവര്‍ത്തിച്ചാല്‍: തൈറോയ്ഡ് ഗ്രന്ഥിയുടെ അമിതപ്രവര്‍ത്തനം തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് കൂട്ടും. അമിത വിയര്‍പ്പ്, മുടികൊഴിച്ചില്‍, കണ്ണുകള്‍ പുറത്തേക്ക് തള്ളിനില്‍ക്കല്‍, ഭാരം കുറയല്‍, ചൂട് സഹിക്കാന്‍ പ്രയാസം, ചര്‍മം മൃദുവാകുക, ഗര്‍ഭച്ഛിദ്രം തുടങ്ങിയവ ഇവരില്‍ കാണുന്നു.

ഗോയിറ്റര്‍: തൈറോയ്ഡ് ഗ്രന്ഥിയില്‍ വീക്കമുണ്ടായി കഴുത്തില്‍ മുഴപോലെ തോന്നുന്ന അവസ്ഥയാണ് ഗോയിറ്റര്‍. ഭക്ഷണത്തിലെ അയഡിന്റെ കുറവാണ് പ്രധാന കാരണം. കഴുത്തില്‍ കീഴ്ഭാഗത്തുള്ള വീക്കം ആണ് പ്രധാന ലക്ഷണം. 

തൈറോയ്ഡ് കൗമാരത്തില്‍: ആണ്‍കുട്ടിയിലും പെണ്‍കുട്ടിയിലും കൗമാരത്തിന്റെതായ മാറ്റങ്ങള്‍ സമയത്തിന് ഉണ്ടാകാത്തതിന്റെ പിന്നിലെ ഒരു കാരണം തൈറോയ്ഡുമായി ബന്ധപ്പെട്ടതാണ്. ആര്‍ത്തവം വൈകുക, ആര്‍ത്തവമില്ലാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും തൈറോയ്ഡ് കാരണമാകാറുണ്ട്.

ഗര്‍ഭകാലവും തൈറോയ്ഡും: ഗര്‍ഭിണികളില്‍ തൈറോയ്ഡിന്റെ പ്രവര്‍ത്തനം സന്തുലിതമായിരിക്കണം. കുഞ്ഞിന്റെ മസ്തിഷ്‌ക വളര്‍ച്ചയ്ക്ക് തൈറോയ്ഡ് ഹോര്‍മോണ്‍ കൂടിയേ തീരൂ. ശിശുവില്‍ ജന്മനാ കാണുന്ന ബുദ്ധിമാന്ദ്യത്തിന്റെ പ്രധാന കാരണം ഗര്‍ഭകാലത്ത് അമ്മയുടെ തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് കുറയുന്നതാണ്. ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്ന് മാസങ്ങളില്‍ കുഞ്ഞിന് തൈറോയ്ഡ് ഹോര്‍മോണ്‍ ലഭിക്കുന്നത് അമ്മയില്‍ നിന്നാണ്. ഗര്‍ഭിണിയില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ കൂടുകയോ കുറയുകയോ ചെയ്യുന്നത് ഗര്‍ഭസ്ഥ ശിശുമരണം, മാസം തികയാത്ത പ്രസവം, പ്രസവാനന്തര രക്തസ്രാവം തുടങ്ങിയവയ്ക്കു വഴിവെക്കാറുണ്ട്. 

രോഗപ്രതിരോധം ഭക്ഷണത്തിലൂടെ: തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തവിട് കളയാതെ ധാന്യങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, ചെറുമത്സ്യങ്ങള്‍ ഇവ ഭക്ഷണത്തില്‍ പെടുത്തണം. കഞ്ഞി, വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളം, കരിക്കിന്‍ വെള്ളം ഇവയും ഉള്‍പ്പെടുത്താം. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ചെറുപയര്‍ കറിയാക്കിയോ സൂപ്പാക്കിയോ കഴിക്കുന്നത് തൈറോയ്ഡ് രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും. കാബേജ്, ബ്രോക്കോളി, കോളിഫ്ലവര്‍ തുടങ്ങിയവ തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവര്‍ക്ക് നിത്യോപയോഗത്തിന് ഗുണകരമല്ല. വിരുദ്ധാഹാരങ്ങളും ഒഴിവാക്കണം. 

ചികിത്സ: ഔഷധങ്ങള്‍ കഴിക്കുന്നതോടൊപ്പം സ്വേദനം, ലേപനം, ഉപനാശം തുടങ്ങി വിശേഷ ചികിത്സകള്‍ ആയുര്‍വേദം നിര്‍ദേശിക്കുന്നു. ചുവന്ന മന്ദാരം, കണിക്കൊന്ന, വേപ്പിന്‍തൊലി, ചിറ്റാമൃത്, തഴുതാമ, മുരിങ്ങത്തൊലി, തിപ്പലി, ശംഖ്പുഷ്പി, കടുക്ക, നെല്ലിക്ക, തുളസി, അശ്വഗന്ധ, താന്നിക്ക, ഗുഗ്ഗുലു തുടങ്ങിയവ തൈറോയ്ഡ് ഗ്രന്ഥിക്ക് കരുത്തേകുന്ന ഔഷധികളില്‍ ചിലതാണ്

വാജീകരണം- ലൈംഗികത

ഇരട്ടി മധുര ചൂര്‍ണം - 3 കഴഞ്ച് , നെയ്യ് -3 കഴഞ്ച് ,തേന്‍ 3കഴഞ്ച് ഇവയെല്ലാം കൂടെ ചേര്‍ത്തു സേവിച്ചു മീതെ പശുവിന്‍ പാല്‍ കുടിച്ചാല്‍ എല്ലായ്പ്പോഴും വേഗവാന്‍ ആയിരിക്കും
വൃഷ്യം : ഇതിനര്‍ത്ഥം പലരും ചോദിക്കുന്നു. ഷണ്ഡത്വം ഇല്ലാതാക്കുന്നത് എന്ന് പറയും

മുളയരി- ഒരു ഔഷധം

കണ്ടാല്‍ ഗോതമ്പ്‌ പോലെ തോന്നുമെങ്കിലും മുളയരി സ്വാദിലും ഗുണത്തിലും അരി പോലെ തന്നെ ആണ്. അല്‍പം മധുരിമ കൂടുതലുണ്ട്. അരി കൊണ്ടുള്ള എല്ലാ പലഹാരങ്ങളും ഇത് കൊണ്ടും ഉണ്ടാക്കാം. ചോറും വെക്കാം. ഉഷ്ണമാണ്‌. ശരീരത്തെ തടിപ്പിയ്ക്കും. രക്തസ്രാവം വര്‍ദ്ധിപ്പിയ്ക്കും. വയനാട്ടില്‍ മിക്കവാരും എല്ലാ കടകളിലും കിട്ടുന്നു. 200 മുതല്‍ 400 വരെ തക്കം പോലെ ആണ് കിലോ വില.
സ്വര്‍ണ്ണവര്‍ണ്ണത്തില്‍ തലകുനിച്ച് നില്‍ക്കുന്ന മുളങ്കാടുകള്‍ വയനാടന്‍ കാടുകളിലെ സാധാരണ കാഴ്ചയാണ്. ഒരിക്കല്‍ മാത്രം പൂത്തുലഞ്ഞ് നില്ക്കുന്ന അവരുടെ ജീവിതം അരിമണികള്‍ പാകമായി പൊഴിഞ്ഞുവീഴുന്നതോടെ അവസാനിക്കുന്നു. മുളകള്‍ പൂത്‌താല്‍ പിന്നെ ഉണങ്ങി നശിച്ചു പോകുകയാണ്‌ ചെയ്യുന്നത്.
പന്ത്രണ്ടുവര്‍ഷമാകുമ്പോള്‍ മുതല്‍ നാല്‍പത് വര്‍ഷം വരെയാകുമ്പോള്‍ ആണ് മുള പൂക്കുന്നത്. പൂത്ത് കഴിഞ്ഞാല്‍ അരി വീഴുന്നതും നോക്കി പായ വിരിച്ച് ആദിവാസികളും നാട്ടുകാരും കാത്തിരിക്കും.മുളയരിയുടെ ഔഷധമൂല്യവും വിലയും ആവശ്യക്കാരെ മുളയുടെ കാവല്‍ക്കാരാക്കുന്നു.
മുളയരി പോലെ തന്നെ മുളയുടെ മറ്റ് ഭാഗങ്ങളും ഉപയോഗപ്രദമാണ്.
മുളം കൂമ്പ്‌ ആദിവാസികളുടെ ഇഷ്ട ആഹാരമാണ്‌. മുളം കൂമ്പ്‌ അച്ചാര്‍ ഇപ്പോള്‍ കടകളിലും കാണാം. മുള ഉപയോഗിചച്‌ കരകൌശലവസ്തുക്കള്‍ ഉണ്ടാക്കുന്ന വിദ്യ ആദിവാസികള്‍ക്ക് തൊഴിലാണ്‌.
ഇപ്പോള്‍ വയനാട്ടില്‍ മുളയരി വീണ്‌ മുളച്ച തൈമുളംകൂട്ടങ്ങളുടെ കാലമാണ്‌.
മുള പൂത്താല്‍ ക്ഷാമ കാലം എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. മുള പൂക്കുന്ന കാലത്ത് മുളയരി തിന്ന് ഒരുപാടു എലികള്‍ പെറ്റു പെരുകും, മുളയരി തീരുമ്പോള്‍ ഈ എലികള്‍ മറ്റു ഭക്ഷ്യ സാധനങ്ങളില്‍ കൈ വെക്കും. അതും തീര്‍ന്നാല്‍ നാട്ടില്‍ ഇറങ്ങി വിളകള്‍ തിന്നു നശിപ്പിക്കാന്‍ തുടങ്ങും. അങ്ങനെ നാട്ടിലുള്ള ഭക്ഷ്യ സാധനങ്ങള്‍ എല്ലാം തീര്‍ന്നാല്‍ ക്ഷാമം വരും.. അത് കൊണ്ടായിരിയ്ക്കണം ഈ പറച്ചില്‍.

ചക്ക

ഉയര്‍ന്ന പോഷകമൂല്യങ്ങള്‍ ഉള്ള ഏറ്റവും വലിയ ഫലമായ ചക്ക മലയാളികളുടെ പ്രിയപ്പെട്ട ഒരു വിഭവം തന്നെയാണ്..പലപ്പോഴും നമ്മള്‍ ഇതിന്‍റെ ഔഷധഗുണങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നില്ല എന്നത് പരമമായ സത്യം. ..ആപ്പിളും ഓറഞ്ചും മുന്തിരിയും പോലെ മാരകമായ വിഷമടിച്ചതാണോ എന്ന് ആര്‍ക്കും പേടി വേണ്ട..ഒരിക്കലും കൃത്രിമമായി കാര്ബൈഡ് വെച്ച് പഴുപ്പിക്കാനും സാധ്യമല്ല..നമ്മുക്ക് പ്രകൃതി നല്കുുന്ന ഏറ്റവും കൂടുതല്‍ പോഷക മൂല്യങ്ങള്‍ ഉള്ള ഒരു വിഭവം തന്നെയാണ് ചക്ക എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയം വേണ്ട.
100 ഗ്രാം ചക്കപ്പഴത്തില്‍ അടങ്ങിയിട്ടുള്ളവ ഇതാ ..
19.8 ഗ്രാം അന്നജം,
1.9 ഗ്രാം പ്രോട്ടീന്‍ .
88 കലോറി ഊര്ജ്ജം .
0.1 ഗ്രാം കൊഴുപ്പ്.
20 മില്ലി ഗ്രാം കാത്സ്യം.
15 മില്ലി ഗ്രാം ഫോസ്ഫറസ്..
0.5 ഗ്രാം ഇരുമ്പ് .
7 മില്ലി ഗ്രാം വൈറ്റമിന്‍ സി.
ചക്കക്കുരുവില്‍ ചുളയേക്കാള്‍ കൂടുതല്‍ അളവില്‍ പ്രോട്ടീന്‍,ഇരുമ്പ്,വൈറ്റമിന്‍ ബി.എന്നിവ അടങ്ങിയിട്ടുണ്ട്.100 ഗ്രാം ചക്കക്കുരുവില്‍ നിന്ന് 133 കലോറി ഊര്ജ്ജം ലഭിയ്ക്കും..ചക്കപ്പഴത്തില്‍ എയ്ഡസിനെ പ്രതിരോധിക്കുന്ന ഘടകങ്ങള്‍ ഉണ്ട് എന്ന് ചില പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു..

തൈറോയിടിനു പ്രതിവിധി എള്ള്

ഇന്നു ഗെർഭിണികൽക്കു അയണ്‍ ഗുളിക കൊടുക്കുന്നു ഇതു ഇരമ്പു അരച്ചത് തന്നെ എന്ന് വെച്ചാൽ തുരുമ്പ് തന്നെ MBBS പാസായ ac റൂമിലെ വയറ്റാട്ടി (ഗൈനൊ) നമ്മുടെ സ്ത്രികളെ ഈ വിഷം പത്തു മാസം തീറ്റിക്കും
പ്രസവശേഷം ഇവര്ക്ക് തൈറോടും ലഭിക്കും ഹാ ഹാ പിന്നീട് ആശുപത്രി ബിസ്സന
സ്സു കാർക്ക് തൈറോടും ചികിത്സിക്കാം എത്ര ലാഭം എത്ര നല്ല കച്ചവടം
നമ്മുടെ നാട്ടിലെ പെണ്കുട്ടികള്ക്ക് പ്രസവശേഷം ആണ് തൈറോട് വരുന്നത്
spingil TATA ഉപ്പും തൈറോട് വരുത്തിവെക്കുന്നു ടാറ്റയോടും TATA പറയു

എള്ളില് ജൈവ ഇരുമ്പ് സത്തുകൾ ഈശോരൻ നിറച്ചു വെച്ചിരിക്കുന്നു ഒരു ഗ്ലാസ്സ് ജലത്തിൽ എള്ള് ഇട്ടു കലക്കുക മറ്റൊരു ഗ്ലാസ്സിൽ ഇരുമ്പോ തുരുമ്പോ ഇടുക രണ്ടിനും ഓരോ നിറം ഓരോ ഗുണം
ഇതു ലാബിൽ ടെസ്റ്റ് ചെയ്തും നോക്കാം എള്ള്‌ ശുദ്ധ അയഡിൻ എന്ന് നിങ്ങൾ തിരിച്ചറിയുക
എള്ള്‌ ശെനിയാഴിച്ച ഭക്ഷണമാക്കുക അപ്പോളത് നിങ്ങള്ക്ക് മാത്രം ഗുണം ചെയ്യും ഇനി കുറച്ചു എള്ള്‌ അടുപ്പിലോ തിരിയാക്കി എണ്ണയിലോ കത്തിക്കുക ഈ ഗുണം മറ്റുള്ളവര്ക്കും കിട്ടും നമ്മുടെ ശത്രുവിനും ഈ ഗുണം ലഭിക്കും എള്ള്‌ എന്തിനു കത്തിക്കുന്നു ഇതു ചുമ്മാ കത്തി പോവുകയല്ലേ എന്നും ചിന്തിക്കാമല്ലോ അങ്ങിനെ ചിന്തിക്കരുത് അതിലൊന്നും കഴമ്പില്ല എന്ന് വിചാരിക്കുന്നോ നിങ്ങള് ''മുളക്'' കത്തിക്കുക എങ്കിൽ നമ്മുടെ അഥിതികൽ മൂക്കും പൊത്തി വീട് വിടും
മുളകിന്റെ ദൂഷ്യo വായുവില് കലർന്ന് ആ രൂക്ഷഗെന്ധം ശോസ കോശത്തിൽ എത്തിയാൽ ആ ദോഷം ശരീരം ചുമയുണ്ടാക്കി പുറത്തു കളയുമെങ്കില് മുളകിന്റെ പുക നമുക്ക് സഹിക്കില്ലെങ്കിൽ അത് കത്തുകയോ പുകയാനൊ അനുവദിക്കരുത്
നെയ്യും നാളികേരവും കത്തിച്ചാൽ ചുമ പോലും വരുന്നില്ലെങ്കിൽ ജാതിക്ക കത്തുന്ന ഗെന്ധം ഉന്മേഷം തരുന്നുവെങ്കിൽ നിങ്ങള് എള്ള്‌ കത്തിക്കണം ആ ഔവ്ഷ്ധഗെന്ധം വായുവിലൂടെ സർവ്വ ജീവജാലത്തിനും ലഭിക്കും ഇരുമ്പ് സത്ത് ഭൂമിയിൽ കുറയില്ല
എല്ലാ മാധ്യമങ്ങളും തൈറോടിന്റെ കാരണം ആരായുന്നു കൂടെ കുറെ ഡോക്റ്റർമാരും ശാസ്ത്രഞ്ജരും കാരണം തേടുന്നു ഫലം കണ്ടെത്തിയോ ? ഇല്ലേ ??''''
ഒരു യെജൂര് വേദ മന്ത്രം പാടാം

ഓം ''അയം'' ആല്മത ബലതാ യെസ്യ വിശ്യ ഉപാസതെ പ്രെശിഷ്യo
യെസ്യ ദേവാ; യെസ്യ ചായമൃതം യെസ്യ മൃത്വു; കസ്മൈ
ദേവായ ഹവിസ്സ് വിധേമ yejurvedam 25/13
ആരാണോ അയത്തെ പോലെ ( എള്ള്‌ എന്ന് വിവക്ഷ ) ബലം നല്കുന്നത് ശാരീരികവും സാമൂഹികവുമായ ബലം നല്കുന്നത് ആ ഈശോരന് ഹവിസ്സ് അര്പ്പിക്കുക

എള്ളിന്റെ പുക മണം നമ്മളിൽ അയഡിന്റെ അളവ് കുറയ്ക്കില്ല അത് കൊണ്ട് ശെനിയാഴ്ച എള്ള്‌ ഭക്ഷണം ആക്കണം തൈറോട് വരില്ല എള്ളെണ്ണ തേച്ച് കുളിക്കുക എന്നിട്ട് അല്പ്പം എള്ളുതിരി വീട്ടിലോ ജോലിസ്ഥലത്തോ കത്തിക്കണം അവിടെ നിന്ന് ലോക നന്മ്മക്ക് വേണ്ടി മൌനമായി പ്രാർത്ഥിക്കാം നിന്റെ ഒന്നും അവിടത്തേക്ക് അറിയിക്കേണ്ട അവൻ എല്ലാം അറിയുന്നവാൻ ആകുന്നു ഇന്ദുപ്പ് തൈറോഡിനു ഔവ്ഷ്ധമാണ് കറുത്ത വസ്ത്രം ഉടുക്കുന്നവരിൽ തൈറോട് കുറയുന്നു ശെനി ദേവൻ എന്ന് അയ്യപ്പനും പേരുണ്ടല്ലോ ഇവിടെയും കറുത്ത വസ്ത്രം ആണ് അത് പോലെ ശെനിദേവന്റെ ഭക്ത്തരും കറുപ്പ് ഉടുക്കുന്നു 
പക്ഷികളിൽ കാക്കയ്ക്ക് തൊണ്ട രോഗം ഒന്നും തന്നെ വരുന്നില്ല അതുകൊണ്ടാണോ ശെനിയുടെ പക്ഷി കാകനയത് എന്ന് തോന്നുന്നു
കാട്ടാന ശെനിയാഴ്ച ആണ് പുറം കാട്ടിലേക്ക് വരുന്നതും ഏറെ നേരം വെയിൽ കൊള്ളുന്നതും എന്ന് വനപാലകരും പറയുന്നു മനുഷ്യനിൽ കറുത്ത വര്ഗ്ഗക്കാര്ക്ക് തൈറോടു കുറവ് ആണ്

യുനാനി വൈദ്യം

രോഗിയുടെ വൈയക്തികതയെ മൊത്തത്തിലാണ് യുനാനി വൈദ്യം കണക്കിലെടുക്കുന്നത്. ഓരോ വ്യക്തിക്കും അയാളുടേതായ അടിസ്ഥാന ഘടനയും ശരീരഘടനയും നിര്‍മ്മിതിയും പ്രതിരോധ സംവിധാനവും ഇഷ്ടാനിഷ്ടങ്ങളുമുണ്ട്. പരിസ്ഥിതി ഘടകങ്ങകോട് ഓരോ വ്യക്തിയും പ്രതികരിക്കുന്നത് ഓരോ രീതിയിലാണ്.
യുനാനിയില്‍ ഇനി പറയുന്ന തരത്തിലുള്ള ചികിത്സകളാണുള്ളത്:
നിയന്ത്രിത ചികിത്സ (ഇലാജ്-ബില്‍-തദ്ബീര്‍)
ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തിയും മാലിന്യങ്ങളെ പുറന്തള്ളിയും ശരീരഘടനയെ പുഷ്ടിപ്പെടുത്തി ആരോഗ്യം സംരക്ഷിക്കാനുള്ള പ്രത്യേക സങ്കേതങ്ങളും രീതികളുമാണ് നിയന്ത്രിത ചികിത്സ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അറിയപ്പെടുന്ന “വിഷവിമുക്തീകരണ മാര്‍ഗ്ഗ”ങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ട ചികിത്സയാണിത്.
നിയന്ത്രിത ചികിത്സയിലെ പ്രധാന സങ്കേതങ്ങളും അവ ഫലപ്രദമാണെന്ന് കരുതപ്പെടുന്ന ആരോഗ്യ പ്രശ്നങ്ങളും തുടര്‍ന്ന് വിവരിക്കുന്നു:
സിരോഛേദം (ഫസ്ദ് : കൊത്തിക്കല്‍) താഴെ പറയുന്ന പ്രശ്നങ്ങള്‍ക്ക് ഫലപ്രദം:
രക്ത സംബന്ധിയായ പ്രശ്നങ്ങള്‍, രക്താതി സമ്മര്‍ദ്ദം എന്നിവ ശരിയാക്കാന്‍
രക്തത്തില്‍ മാലിന്യങ്ങളുടെ കുമിഞ്ഞുകൂടല്‍ ഒഴിവാക്കി രക്തദൂഷ്യം തടയാന്‍
വിവിധ ശരീരഭാഗങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളെ പുറന്തള്ളാന്‍
ഉപാപചയ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കാന്‍
ചില ആര്‍ത്തവ പ്രശ്നങ്ങള്‍ കൊണ്ടുള്ള അസുഖങ്ങള്‍ മാറ്റാന്‍
ശരീര പ്രകൃതത്തിലെ ഉഷ്ണ പദാര്‍ത്ഥങ്ങളെ ക്രമീകരിക്കാന്‍
രക്തചൂഷണം (അല്‍-ഹിജാമ : കൊമ്പുവെക്കല്‍) - ചുവടെ നല്‍കിയി രിക്കുന്ന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു:
മാലിന്യങ്ങള്‍ ഒഴിവാക്കി ത്വക്കിനെ ശുദ്ധീകരിക്കാന്‍.
ആര്‍ത്തവാധിക്യം, നാസികാരക്തസ്രാവം എന്നിവ പരിഹരിക്കാന്‍
കരള്‍ രോഗശമനത്തിന്
മലമ്പനി ചികിത്സയ്ക്കും പ്ളീഹ സംബന്ധിയായ പ്രശ്നങ്ങള്‍ പരിഹരിക്കണം
അര്‍ശസ്സ്, വൃഷ്ണങ്ങളുടെയും ഗര്‍ഭപാത്രത്തിന്റെയും നീര്‍വീക്കം, ചിരങ്ങ്, കുരു തുടങ്ങിയവയുടെ ചികിത്സയ്ക്ക്.
സ്വേദനം (തരീവ് : വിയര്‍പ്പിക്കല്‍):
സാധാരണ വിയര്‍ക്കല്‍ പ്രക്രിയ ത്വക്ക്, രക്തം, മറ്റ് ശരീരഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പാഴ്വസ്തുക്കളെ പുറന്തള്ളാന്‍ പ്രയോജനപ്പെടുന്നു. അമിതമായ ചൂട് കുറക്കാന്‍ സഹായകരം, വരണ്ടതോ ഈര്‍പ്പമുള്ളതോ ആയ ആവികൊള്ളിക്കല്‍, ചൂടുവെള്ളത്തിലുള്ള കുളി, ഉഴിച്ചില്‍, രോഗിയെ ചൂടുവായുവുള്ള മുറിയിലിരുത്തല്‍ എന്നിവ സ്വേദനത്തിനുള്ള മാര്‍ഗങ്ങളാണ്
മൂത്രസംവര്‍ദ്ധനം (ഇദ്രാര്‍-ഇ-ബൌള്‍):
മൂത്രത്തിലൂടെ പുറന്തള്ളല്‍, ഹൃദയം, കരള്‍, ശ്വാസകോശങ്ങള്‍ എന്നിവയെ ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയില്‍ പ്രയോഗിക്കുന്നു.
തുര്‍ക്കിസ്നാനം (ഹമാം):
മലിന പദാര്‍ത്ഥപ്രശ്നം, അമിതവിയര്‍ക്കല്‍ എന്നിവ പരിഹരിക്കാന്‍.
ചെറു ചൂട് നല്‍കാന്‍
പോഷണം വര്‍ദ്ധിപ്പിക്കാന്‍
കൊഴുപ്പ് കുറയ്ക്കന്‍
കൊഴുപ്പ് കൂട്ടാന്‍
സാധാരണ ആരോഗ്യമുള്ളപ്പോള്‍ തണുത്ത വെള്ളത്തിലുള്ള കുളിയാണ് അഭിലഷണീയം. പക്ഷാഘാതം, പേശീബലം കുറയല്‍ എന്നിവ പോലുള്ള രോഗങ്ങളില്‍ ഉഴിച്ചിലിനുശേഷം ചൂടു വെള്ളത്തിലുള്ള കുടി നിര്‍ദ്ദേശിക്കുന്നു.
ഉഴിച്ചില്‍ (മാലീഷ്):
മൃദുവായ ഉഴിച്ചില്‍ പ്രശാന്തിദായകവും വിശ്രാന്തിദായകവുമാണ്. വെള്ളം തൊടാതെയുള്ള അമര്‍ത്തി ഉഴിച്ചില്‍ വിരേചനകരവും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതുമാണ്. എണ്ണകൂട്ടിയുള്ള ഉഴിച്ചില്‍ പേശികളെ അയവുള്ളതാക്കുകയും ത്വക്കിനെ മൃദുവാക്കുകയും ചെയ്യുന്നു.
പ്രതിപ്രകോപനം ():
ഈ സങ്കേതം വേദന, ചുട്ടുനീറ്റല്‍, ചൊറിച്ചല്‍ എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കുന്നു. മുഴകള്‍ ഭേദ മാക്കാനും വീക്കം കുറക്കാനും ഇത് സഹായിക്കുന്നു.
വയറിളക്കല്‍ (ഇസ്ഹല്‍):
യുനാനിയില്‍ വിരേചന ഔഷധങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ പ്രയോഗത്തിന് ലിഖിതങ്ങളായ നിയമങ്ങളുണ്ട്. ഈ രീതി സാധാരണ ഉപാപചയ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നു.
വമനം (ഖയ്):
തലവേദന, ചെന്നിക്കുത്ത്, ടോണ്‍സ്ലൈറ്റിസ്, ബ്രോങ്കോ നിമോണിയ, ബ്രോങ്കിയന്‍ ആസ്മ എന്നിവ ഭേദമാക്കാന്‍ വമനഔഷധങ്ങ ഉപയോഗിക്കപ്പെടുന്നു. ഉന്മാദം, വിഷാദം, എന്നിവപോലുള്ള മാനസിക രോഗങ്ങള്‍ക്കും ഈ രീതി പ്രയോജനകരമാണ്.
വ്യായാമം (റിയാളത്ത്):
ഉത്തമാരോഗ്യത്തിനും ചിലരോഗങ്ങളുടെ ചികിത്സയക്കും ശരീരത്തിന്റെ വ്യായാമം വളരെ പ്രധാനമാണ്. ആമാശയാരോഗ്യത്തിനും ദഹനത്തിന്റെ ഉദ്ദീപനത്തിനും വ്യായാമം ഗുണകരമാണ്. വിവിധതരം വ്യായാമങ്ങള്‍ക്ക് പ്രത്യേകം ചട്ടങ്ങളും സമയക്രമവും വ്യവസ്ഥകളും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
അട്ടയെക്കൊണ്ട് കടിപ്പിക്കല്‍ (തലീവ്-ഇ-അലാഖ്):
രക്തത്തില്‍ നിന്ന് ദൂഷിത പദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാനുള്ള ഒരു മാര്‍ഗമാണിത്. പുഴുക്കടി, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമാണ്. ഇതിന്റെ പ്രയോഗത്തിന് യുനാനിയില്‍ പ്രത്യേക വ്യവസ്ഥകള്‍ വിവരിക്കുന്നുണ്ട്.

മൂത്ര ചുടീല്‍

ചൂട് സമയം കൂടെ വെള്ളം കുടിക്കുന്നത് കുറവും കൂടാതെ രാത്രിയില്‍ കഴിക്കുന്ന അമിത മാംസ ഭക്ഷണ വും രക്തത്തിലെ യൂറിക് ആസിഡ് കൂട്ടുകയും മൂത്രം concentrate ആകുകയും ചെയ്യുന്നു . രാത്രിയില്‍ ഭ്കഷനത്തിന്റെ കൂടെ മല്ലി വെള്ളം കരിങ്ങാലി വെള്ളം , ഇവകള്‍ ധാരാളം കുടിക്കുക

ഉപ്പൂറ്റി വേദന

 ഉപ്പൂറ്റി വേദന : മുന്‍പ് ഉപ്പൂറ്റി ഇടിച്ചു വീണ ക്ഷതം , യൂറിക് ആസിഡ് ലെവല്‍ പിന്നെ ചിലര്‍ക്ക് ജോയിന്റില്‍ കാത്സ്യം ഡിപോസിറ്റ് ധരിക്കുന്ന ചെരുപ്പ് /ഷൂ വിന്റെ ഹീല്‍ വ്യത്യാസം എന്നിവ കാരണങ്ങള്‍ . ഏറ്റവും നല്ല മരുന്ന് യൂറിക് ആസിഡ് ലെവല്‍ കുറച്ചു നിര്‍ത്തുക . ഷൂവിന്റെ ഹീലില്‍ ചില സോഫ്റ്റ്‌ അയ ഹീല്‍ പാട് വെക്കുക പി ന്നെ കുളിക്കുമ്പോള്‍ ഒരു കല്ലില്‍ കാലുരച്ചു കഴുകുക .ആദ്യം അല്പം വേദന ഉണ്ടാകും പക്ഷെ ക്രെമേണ മാറും .

ചുമക്കു പരിഹാരം

തണുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക..കഴിക്കുന്ന ഭക്ഷണം ഇളം ചൂടോടെ കഴിക്കുക..< തേന്‍, ഇഞ്ചിനീര്‌, ഉള്ളിനീര്‌ എന്നിവ യോജിപ്പിച്ച്‌ കഴിക്കുക..>.<ദിവസം മൂന്നോ നാലോ നേരം ആവികൊള്ളുക..>. <നാരാങ്ങാവെള്ളത്തില്‍ തേന്‍ ചേര്ത്ത് ‌ കുടിക്കുക...ഇഞ്ചി ചുട്ട്‌ തൊലികളഞ്ഞ്‌ തിന്നുക.>..<ശുദ്ധമായ കുരുമുളകുപൊടിയില്‍ തേനോ നെയ്യോ ചേര്ത്ത് ‌ കഴിക്കുക..>..<അയമോദകം ചേര്ത്ത വെള്ളംകൊണ്ട്‌ ആവിപിടിക്കുക.>.<കുരുമുളക്‌, തുളസിയില, വെറ്റില എന്നിവ ചേര്ത്ത് കഷായം വച്ച്‌ തേന്‍ ചേര്ത്ത് ‌ കഴിക്കുക.>..<ചുക്ക് ,കുരുമുളക്,തിപ്പലി എന്നിവ സമം എടുത്തു ഉണക്കി പൊടിച്ചു ശര്ക്ക രയും ചേര്ത്ത് യോജിപ്പിച്ചത് 5 ഗ്രാം എടുത്തതില്‍ അല്പം പശുവിന്‍ നെയ്യ് ചേര്ത്ത് കഴിക്കുക...>
<തിപ്പലി പൊടിച്ചു തേന്‍ ചേര്ത്ത് കഴിക്കുക..>
<തിപ്പലി നെയ്യില്‍ വറുത്തു പൊടിച്ചു അല്പം ഇന്തുപ്പും ചേര്ത്ത് ഉപയോഗിക്കുക..>
<തിപ്പലി,ചുക്ക്,കടുക്ക ഇവ സമം ഉണക്കി പൊടിച്ചു തേനും കൂട്ടി കഴിക്കുക..>
.കഫം ഉണ്ടാക്കുന്ന പാല്‍,മുട്ട.പപ്പടം,ഉഴുന്ന്‌ കൊണ്ടുണ്ടാക്കുന്ന പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക..

കാല്‍ മുട്ട് വേദന

എരുക്കിന്റെ ഇല കിട്ടുമെങ്കില്‍ അത് എടുത്തു അല്പം എള്ള് എണ്ണ പുരട്ടി തീകനലില്‍ വാട്ടി വേദനയുള്ള മുട്ടില്‍ വെച്ച് കെട്ടുക. കല്ലുപ്പും മുരിങ്ങയിലയും ചേര്‍ത്ത് അരച്ച് വെച്ച് കെട്ടുക .ആവണക്കില വെച്ച് കെട്ടുക

രോമവളര്‍ച്ച

 മഞ്ഞളും പച്ച പപ്പായയും അരച്ചു മുഖത്ത് പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞു കഴുകി കളയുക . ചെറു പയര്‍ പൊടി പാലില്‍ ചാലിച്ച് ചെറു നാരങ്ങാ നീര് ചേര്‍ത്തു മുഖത്ത് പുരട്ടുക .പാല്‍ പാടയും കസ്തൂരി മഞ്ഞളും ചേര്‍ത്തു അരച്ച് മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകി കളയുക .

കര്‍പ്പൂരത്തിന്റെ സൗന്ദര്യവശങ്ങള്‍

പൂജാസാമഗ്രികളില്‍ പ്രധാനമാണ് കര്‍പ്പൂരം. പൂജാദ്രവ്യമെന്നതിലുപരിയായി കര്‍പ്പൂരത്തിന് ഔഷധഗുണങ്ങളും ഏറെയുണ്ട്. ചിലതരം മരുന്നകള്‍ ഉണ്ടാക്കാന്‍ കര്‍പ്പൂരം ഉപയോഗിക്കാറുണ്ട്. ഇതുപോലെ ചര്‍മത്തിനും മുടിയ്ക്കും സംരക്ഷണം നല്‍കുന്നതു വഴി നല്ലൊരു സൗന്ദര്യോപാധിയായും കര്‍പ്പൂരത്തെ കണക്കാക്കാം. കര്‍പ്പൂരത്തിന്റെ സൗന്ദര്യ, ആരോഗ്യവശങ്ങള്‍ എന്തൊക്കെയെന്നറിയൂ. 


 പൊള്ളലിന്റെ പാടുകള്‍ നീക്കാനും കര്‍പ്പൂരം നല്ലതാണ്. അല്‍പം കര്‍പ്പൂരം വെള്ളത്തില്‍ ചാലിച്ച് ഈ ഭാഗത്തു പുരട്ടിയാല്‍ മതിയാകും. എന്നാല്‍ പൊള്ളല്‍ മുഴുവന്‍ ഭേദമായതിനു ശേഷം മാത്രം ഇങ്ങനെ ചെയ്യുക. അല്ലെങ്കില്‍ അണുബാധയ്ക്കു സാധ്യത കൂടുതലാണ്.

 മുഖക്കുരുവും മുഖക്കുരു പാടുകളും പരിഹരിക്കാനുള്ള നല്ലൊരു വഴി കൂടിയാണ് കര്‍പ്പൂരം. കര്‍പ്പൂരതൈലം കിട്ടും. ഇതു പുരട്ടി നോക്കൂ. അല്ലെങ്കില്‍ ഫേസ് പായ്ക്കില്‍ അല്‍പം കര്‍പ്പൂരം ചേര്‍ത്താലും മതിയാകും.

 ചര്‍മത്തിലുണ്ടാകുന്ന പാടുകള്‍ പരിഹരിക്കാനും കര്‍പ്പൂരം പുരട്ടുന്നത് നല്ലതാണ്.


 വിണ്ടുപൊട്ടിയ ഉപ്പുറ്റികള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കര്‍പ്പൂരം. വെള്ളത്തില്‍ കര്‍പ്പൂരം കലക്കി ഇതില്‍ കാലുകള്‍ ഇറക്കി വച്ചാല്‍ മതിയാകും.  

മുടിയുടെ വളര്‍ച്ചയ്ക്കും കര്‍പ്പൂരം നല്ലതാണ്. തേയ്ക്കുന്ന എണ്ണയില്‍ കര്‍പ്പൂരം ചേര്‍ത്തിളക്കാം. മുടി വളര്‍ച്ചയ്ക്കും മുടിയ്ക്കു തിളക്കവും മൃദുത്വവും ലഭിയ്ക്കുന്നതിനും ഇത് നല്ലതാണ്. കര്‍പ്പൂരതൈലത്തില്‍ അല്‍പം തൈരോ മുട്ടയോ ചേര്‍ത്താല്‍ കൂടുതല്‍ നല്ലതാണ്.


മുടികൊഴിച്ചിലിനും കര്‍പ്പൂരം നല്ലതാണ്. കര്‍പ്പൂരം ചേര്‍ത്ത എണ്ണയുപയോഗിച്ച് തല മസാജ് ചെയ്യാം. സ്‌ട്രെസ് കുറയ്ക്കാനും റിലാക്‌സ് ചെയ്യാനും കര്‍പ്പൂരം ചേര്‍ത്ത എണ്ണ കൊണ്ട് തല മസാജ് ചെയ്യുന്നത് നല്ലതാണ്.  

പ്രതിരോധ ശക്തി കൂടാന്‍

സ്ഥിരമായി തുളസി ഇല ഇട്ടു വെള്ളം തിളപ്പിച്ച്‌ കുടിക്കുക , മഞ്ഞള്‍പൊടി ഇട്ടു തിളപ്പിച്ച്‌ ചായ കുടിക്കുക , നെല്ലിക്കാ രസായനം ,ച്യവനപ്രാശം ലേഹ്യം / ദശമൂലാരിഷ്ടം (വീട്ടില്‍ ഉണ്ടാക്കി എടുക്കുന്നത് ) കഴിച്ചാല്‍ പ്രതിരോധ ശക്തി കൂടും

യൂനാനി ചികിത്സാ തത്വങ്ങള്‍ :


ഭക്ഷണചികിത്സ (ഇലാജ്-ബില്‍-ഘിസ്)
യുനാനി ചികിത്സയില്‍ ആഹാരത്തിന് പ്രമുഖ സ്ഥാനമാണുള്ളത്. ആഹാരത്തിന്റെ അളവും ഗുണവും ക്രമീകരിക്കുന്നതിലൂടെ പലവിധ രോഗങ്ങളും വിജയകരമായി ചികിത്സിച്ചു ഭേദമാക്കാനാകും. ചില പ്രത്യേക രോഗങ്ങളുമായി ബന്ധപ്പെട്ട ഭക്ഷണ ക്രമം വിസ്തരിക്കുന്ന ധാരാളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ചില ആഹാരങ്ങള്‍ വിരേചകങ്ങളും ചിലവ മൂത്രവര്‍ദ്ധകങ്ങളും മറ്റു ചിലവ സ്വേദകങ്ങളുമായി കണക്കാക്കപ്പെടുന്നു.
ഔഷധ ചികിത്സ (ഇലാജ്-ബില്‍-ദവ)
പ്രകൃതി ദത്തമായ, മുഖ്യമായും സസ്യജന്യമായ ഔഷധങ്ങളുടെ പ്രയോഗമാണ് ഈ ചികിത്സാ ക്രമത്തില്‍ ഉള്ളത്. ജന്തുജന്യവും ധാതുജന്യവുമായ മരുന്നുകളും ഉപയോഗത്തിലുണ്ട്. പ്രാദേശികമായി ലഭ്യമായവയായതിനാലും ശേഷഫലങ്ങള്‍ (മളലൃേ ലളളലര) ഇല്ലാത്തവയോ വളരെ കുറഞ്ഞവയോ ആയതിനാലും പ്രകൃതിദത്ത ഔഷധങ്ങള്‍ മാത്രമാണ് ഉപയോഗിക്കപ്പെടുന്നത്. മരുന്നുകള്‍ക്കും അവയുടെതായ പ്രകൃതമുണ്ടെന്ന് യുനാനി വൈദ്യം സങ്കല്‍പ്പിക്കുന്നു. വ്യക്തിയുടെ പ്രത്യേക പ്രകൃതത്തിന് ഊന്നല്‍ നല്‍കുന്ന ചികിത്സാരീതിയായതിനാല്‍ രോഗിയുടെ പ്രകൃതത്തിന് അനുയോജ്യമായതുഠ അതിനാല്‍ തന്നെ രോഗമുക്തിയെ ത്വരിതപ്പെടുത്തുന്നതും പാര്‍ശ്വഫലങ്ങള്‍ കൊണ്ടുള്ള അപായസാദ്ധ്യത ഒഴിവാക്കുന്നതുമായ ഔഷധങ്ങളാണ് ഉപയോഗപ്പെടുന്നത്. മരുന്നുകള്‍ അവയുടെ താപ-ശീത-ആര്‍ദ്ര-അനാര്‍ദ്ര പ്രകൃതങ്ങളാലാണ് (ചൂടുള്ള, തണുപ്പുള്ളദ ഈര്‍പ്പമുള്ള, വരണ്ടപ്രകൃതങ്ങള്‍) പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവയെ പ്രകൃതത്തിന്റെ അടിസ്ഥാനത്തില്‍ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഔഷധത്തിന്റെ മാത്രം വീര്യം (ുീലിേര്യ) രോഗിയുടെ പ്രായം, പ്രകൃതം, രോഗത്തിന്റെ സ്വഭാവം, രോഗ കാഠിന്യം എന്നിവ വൈദ്യന്‍ പരിഗണിക്കുന്നു. ചൂര്‍ണ്ണങ്ങള്‍, കഷായങ്ങള്‍, രസങ്ങള്‍, ആസവങ്ങള്‍, അരിഷ്ടങ്ങള്‍, ലേഹ്യം, മധുരദ്രവങ്ങള്‍ ഗുളികകള്‍ തുടങ്ങിയ രൂപങ്ങളില്‍ മരുന്നുകള്‍ പ്രയോഗിക്കപ്പെടുന്നു. ബദല്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കാനുള്ള നിയമങ്ങള്‍ യുനാനിയിലുണ്ട്.

ഇരുവേലി

ഇരുവേലിയും മല്ലിയും വെള്ളത്തിലിട്ടു കുത്ര്ത്തു പിഴിഞ്ഞ നീര് അതിസാരത്തിന് ഉത്തമം 
കൂവളക്കായുടെ മന്ജയും ഇരുവേലിയും കഞ്ഞി വെള്ളത്തിൽ കഴിക്കുന്നത്‌ ചര്ദ്ധി ശെമിപ്പികകുന്നു 
ഇരുവേലിയുടെ ഉണങ്ങിയ കായ കത്തിച്ച് ഉണ്ടാകുന്ന മണം ആസ്മ ഇല്ലാതാക്കും 
ഉണങ്ങിയ കായ എണ്ണ കാച്ചി മുടിവളര്ച്ചക്ക് ഉപയോഗിക്കുന്നു 
കുഷ്ട്ടം മാറാനും ഈ എണ്ണ ഉപയോഗിക്കും ഇക്കിൾ മാറാനും നല്ലത് 
ഇതിന്റെ കറുത്ത വേര് ഇടിച്ചു വെള്ളം കുടിച്ചാൽ ഹൃദയ ബ്ലോക്കുകൾ തുറക്കുന്നു 
ദേവ അഷട്ടഗെന്ധം നിര്മ്മിക്കാൻ ഇരുവേലി നിര്ബന്ധം ആണ്

നെല്ലിക്ക ത്രിദോഷങ്ങളെയും ശമിപ്പിക്കുന്നതാണ്

വാർധക്യത്തിന്റെ പിടിയിൽ നിന്നുമോചനം കിട്ടാൻ നെല്ലിക്ക പോലെ ഉത്തമമായ ഒരൗഷധം വേറെയില്ലെന്ന് ആയുർവേദം പറയുന്നു. ജരാനരകളകറ്റി യുവത്വം നിലനിർത്താൻ പര്യാപ്‌തമായ ച്യവനമഹർഷിയുടെ ച്യവനപ്രാശത്തിലെ മുഖ്യഘടകം നെല്ലിക്കയാണ്. ച്യവനപ്രാശം പോപ്പുലർ ആകാൻ കാരണവും ജരാനരകളിൽ നിന്നു മോചനം നൽകുന്നു എന്നതാണ്.
രോഗപ്രതിരോധശേഷി കൂട്ടുന്ന നെല്ലിക്ക, വൈറ്റമിൻ സിയുടെ ഒരു കലവറകൂടിയാണ്. കാൽസ്യം, ഇരുന്പ്, ഗൈനിക്കമ്ളം, ടാനിക്കമ്ളം, അന്നജം, പഞ്ചസാര, പ്രോട്ടീൻ എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇവയ്‌ക്കുപുറമേ ബി കോംപ്ളക്സ് വൈറ്റമിനുമുണ്ട്. ഇലപൊഴിയും മരങ്ങളുടെ കൂട്ടത്തിൽപെട്ട നെല്ലി, യൂഫോർബിയേസി കുടുംബത്തിലേതാണ്. ഈ ഔഷധവൃക്ഷത്തിന്റെ സംസ്കൃതനാമം ആമലകി. ധാത്രി, അമൃതഫലം,ശിവം എന്നും ഹിന്ദിയിൽ ആമിലാ എന്നും തമിഴിൽ നെല്ലിക്കായ് എന്നും അറിയപ്പെടുന്നു.
നെല്ലിക്ക ത്രിദോഷങ്ങളെയും (വാതം-പിത്തം-കഫം) ശമിപ്പിക്കുന്നതാണ്. രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ളം എന്നീ സപ്തധാതുക്കളേയും പുഷ്ടിപ്പെടുത്തുകയും യുവത്വം നിലനിർത്തുകയും ചെയ്യും. ഹൃദ്രോഗം, പ്രമേഹം, രക്തപിത്തം, പനി, അമ്ളപിത്തം, രക്തദോഷം എന്നീ രോഗങ്ങൾക്ക് ആശ്വാസം നൽകും. കാഴ്ചശക്തിയും മേധാശക്തിയും വർദ്ധിപ്പിക്കും. നാഡികളുടെ ബലം ഇരട്ടിപ്പിക്കുകയും ചെയ്യും. നെല്ലിക്കാത്തൊണ്ട് ഉണക്കിപ്പൊടിച്ച് തിപ്പലിപ്പൊടിയും പഞ്ചസാരയും നെയ്യും തേനും ചേർത്തു കഴിച്ചാൽ ജരാനരയുണ്ടാകില്ലെന്ന് ആയുർവ്വേദാചാര്യന്മാർ വ്യക്തമാക്കിയിട്ടുണ്ട്.
നെല്ലിക്ക അരച്ച് കന്മദഭസ്മം ചേർത്തു സേവിച്ചാൽ പ്രമേഹം ശമിക്കും. പച്ചനെല്ലിക്കാനീരിൽ മഞ്ഞൾപ്പൊടി ചേർത്തുകഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രണവിധേയമാക്കാം. നെല്ലിക്ക ജ്യൂസ് ആയി കഴിക്കുന്നതും ഫലപ്രദമാണ്. പ്രമേഹരോഗികൾക്ക് സദാ ദാഹം തോന്നാം. അപ്പോൾ നെല്ലിക്കയുടെ തൊണ്ട് ചതച്ചിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ അല്പം തേനും മലർപ്പൊടിയും ചേർത്തുകഴിച്ചാൽ ശമനം കിട്ടും.
നെല്ലിക്കാനീരിൽ അല്പം പഞ്ചസാര ചേർത്തു കൊടുത്താൽ കുഞ്ഞുങ്ങൾക്ക് ക്രമമായ മലശോധനയുണ്ടാകും. നെല്ലിക്കാനീരും മുന്തിരിങ്ങാനീരും അല്പം തേനും ചേർത്തുകൊടുത്താൽ കുട്ടികളുടെ ഛർദിമാറും. നെല്ലിക്ക അരച്ച് വെണ്ണചേർത്ത് ദേഹത്ത് പുരട്ടിയാൽ പോളങ്ങൾ (വിസർപ്പം) മാറിക്കിട്ടും. നെല്ലിക്ക വ്രണത്തെ ശുദ്ധമാക്കുകയും ഉണക്കുകയും ചെയ്യും.
മൂക്കിൽ നിന്നു രക്തം വരുന്ന (രക്തപിത്തം) രോഗികളിൽ നെല്ലിക്ക അരച്ച് നെയ്യിൽ കുഴച്ച് നെറുകയിൽ തളംവെച്ചാൽ ഉടനേ ആശ്വാസം കിട്ടും.
നെല്ലിക്കാത്തൊണ്ടും പച്ചമഞ്ഞളും കൂടി കഷായം വച്ച് അതിൽ ഇന്തുപ്പ് ചേർത്ത് ധാരകോരിയാൽ വളംകടി (ചേറ്റുപുണ്ണ്) മാറും. കാല്പാദം വരഞ്ഞുകീറുന്നവർക്ക് നെല്ലിക്ക അരച്ച് നെയ്യിൽ കുഴച്ചുപുരട്ടിയാൽ ആശ്വാസം കിട്ടും.
നെല്ലിക്കാത്തൊണ്ട് ഉണക്കിപ്പൊടിച്ച് എണ്ണയിലിട്ടു കാച്ചി തേച്ചാൽ മുടി സമൃദ്ധമായി വളരും. കണ്ണിന് നല്ല കാഴ്ചശക്തിയും കുളിർമയും ലഭിക്കും.
ശ്വാസകോശാർബുദം, ബ്രെയിൻ ട്യൂമർ എന്നീ മാരകരോഗങ്ങൾ വരാതിരിക്കുന്നതിനും നെല്ലിക്ക ഫലപ്രദമാണ്. ച്യവനപ്രാശം, ത്രിഫലാദി ചൂർണം, ത്രിഫലാദി എണ്ണ തുടങ്ങിയ നിരവധി ആയുർവേദ ഔഷധങ്ങളിലും മിക്കവാറും എല്ലാ കഷായങ്ങളിലും നെല്ലിക്ക സുപ്രധാന ചേരുവയാണ്

മുരിങ്ങയില

മുരങ്ങയിലെ കാഴ്‌ചശക്തി വർദ്ധിപ്പിക്കാനും തിമിരം പോലുള്ള നേത്ര രോഗത്തിനും ഫലപ്രദമായ ഔഷധമാണ്. മുരിങ്ങയില പതിവായി കഴിക്കുന്നവർക്ക് കണ്ണടയുടെ സഹായം കൂടാതെതന്നെ എഴുതാനും വായിക്കാനും സാധിക്കും. നാല്പതു വയസ്സു കഴിഞ്ഞവർ മുരിങ്ങയില ഒരു ആഹാരപദാർത്ഥമായി ഉപയോഗിക്കേണ്ടതാണ്. മുരിങ്ങയില രക്തസമ്മർദ്ദവും പ്രമേഹവും കുറയ്ക്കുകയും ചെയ്യും.
മുരിങ്ങയുടെ പഞ്ചാംഗങ്ങളും (വേര്, തൊലി, ഇല, പൂവ്, കായ) ഔഷധസന്പുഷ്ടമാണ്. നിരവധി രോഗങ്ങളെ നിശ്ശേഷം ഇല്ലാതാക്കുന്ന ഒരു ഔഷധമാണ് മുരിങ്ങ. വാതം, അശ്മരി, കുഷ്ഠം, പ്രമേഹം, മഹോദരം, ഭഗന്ദരം, അർശസ്സ്, ഗ്രഹണി എന്നീ എട്ടു രോഗങ്ങളെ മഹാരോഗങ്ങളുടെ പട്ടികയിലാണ് ആയുർവേദാചാര്യന്മാർ ഉൾപ്പെടുത്തിയിട്ടുള്ളത്.ഈ മഹാരോഗങ്ങൾക്കും മുരിങ്ങ ഫലപ്രദമായ ഔഷധമാണ്.
മൂത്രാശയക്കല്ല് പുറത്തുകളയാൻ മുരിങ്ങവേരിൻത്തൊലി കഷായം വെച്ചു സേവിക്കുന്നത് ഉത്തമമാണ്.
പ്രമേഹരോഗികൾക്ക് മുരിങ്ങാക്കായും മുരിങ്ങയിലും പഥ്യാഹാരമാണ്. ആമവാതരോഗികൾക്കും മുരിങ്ങയില ഫലപ്രദമാണ്. വാതരോഗികൾക്കുള്ള ഇലക്കിഴിയിൽ മുരിങ്ങയില സർവസാധാരണമായുപുയോഗിക്കുന്നുണ്ട്.
മുരിങ്ങയിലയുടെ വിത്തിൽ നിന്നു ലഭിക്കുന്ന എണ്ണ ആമവാതരോഗത്തിന് സിദ്ധൗഷധമാണ്. സന്ധിവാതരോഗത്തിനും ഈ എണ്ണ ഫലപ്രദമാണ്. മുരിങ്ങയില ഉപ്പുചേർത്ത് അരച്ച് പുറമേ പുരട്ടിയാൽ സന്ധികളിലുണ്ടാകുന്ന നീരും വേദനയും വളരെ വേഗം മാറും.
മുരിങ്ങയുടെ പൂവിനും ഇലയുടെ പോലെതന്നെ ഔഷധഗുണമുണ്ട്. മുരിങ്ങപ്പൂവും കറിക്ക് ഉപയോഗിക്കാം. മുരിങ്ങപ്പൂവും മുരിങ്ങയിലയും അരിപ്പൊടിയും ചേർത്ത് അടയുണ്ടാക്കി കഴിക്കുന്നതും നല്ലതാണ്. മുരിങ്ങക്കായുടെ വിത്ത് ഉണക്കിപ്പൊടിച്ച് ശീലപ്പൊടിയാക്കി മൂക്കിൽ വലിച്ചാൽ അർദ്ദിതം (മുഖം ഒരുവശത്തേക്ക് കോടിപ്പോകുക) എന്ന വാതത്തിന് വളരെ വേഗം ആശ്വാസം ലഭിക്കും.
മുരിങ്ങ വേരിൻത്തൊലി കഷായംവെച്ച് അതിൽ ഇന്തുപ്പും കായം പൊടിച്ചതും മേന്പൊടി ചേർത്ത് കഴിച്ചാൽ സ്ത്രീകൾക്ക് ആർത്തവകാലത്തുണ്ടാകുന്ന വയറുവേദന മാറിക്കിട്ടും.
രക്തത്തിൽ പഞ്ചസാരയുടെ തോത് ക്രമാധികം വർദ്ധിക്കുന്പോൾ പ്രമേഹരോഗികളുടെ കണ്ണിന് തകരാറുസംഭവിക്കും. കണ്ണിന്റെ കാഴ്ച മങ്ങുകയും കണ്ണിൽ ചുവപ്പുനിറമുണ്ടാകുകയും ചെയ്യും. മുരിങ്ങയില കുറച്ചുദിവസം കഴിച്ചാൽ ഈ അസുഖം മാറുന്നതാണ്. മുരിങ്ങയില നീര് 10 മില്ലി വീതം രാവിലെ കഴിച്ചാൽ ഹൈപ്പർ ടെൻഷൻ (രക്തസമ്മർദ്ദം) കുറഞ്ഞുകിട്ടും.
നടുവേദന, കാൽമുട്ടുവേദന, ആമവാതം, സന്ധിവാതം,ഹെർണിയ എന്നീ രോഗമുള്ളവർ മുരിങ്ങവേരിലെ തൊലി കഷായം വെച്ചു കഴിച്ചാൽ ആശ്വാസം കിട്ടും.
മുരിങ്ങക്കായുടെ കുരു ഉണക്കിപ്പൊടിച്ച് പാലിലിട്ട് കാച്ചി പഞ്ചസാര ചേർത്തുകുടിച്ചാൽ ശീഘ്രസ്ഖലനം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഉത്തമമാണെന്ന് ആയുർവേദഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്.

വിമ്മിഷ്ടം മാറാന്‍

തുളസിയില പിഴിഞ്ഞ നീര് ചെറുതേന്‍ ചേര്‍ത്തു ദിവസം രണ്ടു നേരം കുടിക്കുക , തൊട്ടാവാടി സമൂലം ഇടിച്ചു പിഴിഞ്ഞ് നീര് കുടിക്കുക ,മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് ഒരു നെല്ലിക്കാ വലിപ്പം ഒരു മാസം കഴിക്കുക .ആടലോടകത്തില വാറ്റി പിഴിഞ്ഞ് തേന്‍ ചേര്‍ത്തു കുടിക്കുക ഇത് കുടിക്കുന്നതിനു മുന്‍പ് ഒന്ന് വയര്‍ ഇളക്കിയതിനു ശേഷം ചെയ്യുക

ഗര്‍ഭരക്ഷ

പലപ്പോഴായി പലരും ഇവിടെ ചോദിച്ചിട്ടുണ്ട് ഗര്‍ഭിണി എന്തൊക്കെ കഴിക്കാം ,കഴിക്കണം . ആയുര്‍വേദ വിധി അനുസരിച്ച് ചില കാര്യങ്ങള്‍ പറയാം എന്ന് കരുതുന്നു.മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ക്ക് വീട്ടു ജോലിയില്‍ നിന്ന് ശരീരത്തിന് വേണ്ട ആയാസവും ആരോഗ്യവും ഉണ്ടായിരുന്നു .ഇന്നത്തെ സ്ത്രീകള്‍ക്ക് അതില്ലാത്തത് കാരണം ഗര്‍ഭാവസ്ഥയുടെ രണ്ടാം മാസം മുതല്‍ കട്ടിലിനെ അഭയം തെടണ്ട ഗതികേടും ഏഴാം മാസം മുതല്‍ ആശുപത്രി വാസവും അവസാനം ഒരു സിസ്സേരിയനും പിന്നെ ആജീവാനന്ത നടുവേദനയും. അല്പം ശ്രദ്ധിച്ചാല്‍ ഇതൊക്കെ ഒഴിവാക്കാം നിത്യവും ദീര്‍ഘ ദൂരം യാത്ര ചെയ്ത് ജോലിക്ക് പോകുന്നവരെ ഒഴിവാക്കിയിരിക്കുന്നു """ അല്ലാത്തവര്‍ എന്നെ തല്ലാന്‍ വരല്ലേ സത്യം പറഞ്ഞു അത്ര മാത്രം """"

വെണ്ണ നെയ്യ് ,നെയ്യ്,പാല്‍ , തുടങ്ങി പോഷകാഹാരങ്ങള്‍ കൂടാതെ വൈദ്യ നിര്‍ദേശം അനുസരിച്ച് ഗര്‍ഭ രക്ഷാ കഷായം,ഭദ്രാ വേരാദി കഷായം,ധാന്വന്തരം ഗുളിക, ആശാള്യാദി ഗുളിക, ധാന്വന്തര തൈലം ,വാത ഹരങ്ങളായ മറ്റു തൈലങ്ങള്‍ ,വില്വാദി ലേഹം,ജീരക വെള്ളം ഇവ ഔചിത്യം പോലെ ശീലിക്കണം . മഹാ കല്യാണഘൃതം ,ചിഞ്ചാദി ലേഹം ഇവയും ചിലപ്പോള്‍ ആവശ്യമായി വരും .എട്ടാം മാസം മുതല്‍ ക്ഷീരബലയോ ധാന്വന്തരമോ ആവര്‍ത്തിച്ചത് അത്താഴം കഴിഞ്ഞു സേവിക്കുന്നതും ധാന്വന്തരം ഉപയോഗിച്ചു തേച്ചു കുളിക്കുകയും വേണം . അധികമായ മൈഥുനം ,വ്യായാമം ,ചുമടെറ്റ്ക ,പട്ടിണി കിടക്കുക ,മദ്യപാനം മുതലായതു വര്‍ജ്ജിക്കണം .നിത്യവും തേച്ചു കുളിച്ചാല്‍ നന്ന്. അധിക നേരം മലര്‍ന്നു കിടക്കരുത് . പ്രസവത്തിനു തകരാര്‍ ഉള്ളവര്‍ മൂന്നാം മാസം മുതല്‍ രണ്ടു നേരവും ഗര്‍ഭ രക്ഷിണി ഗുളിക സേവിക്കുകയും ഫലാസര്‍പ്പിസ് കൂട്ടി ഉണ്ണുകയും ചെയ്യുന്നത് നന്നായിരിക്കും എട്ടാം മാസം മുതല്‍ക്ക് സുഖ പ്രസവദഘൃതം കൂട്ടി ഉണ്ണുന്നതും നന്നായിരിക്കും .

ഗര്‍ഭ കാല ചര്ദ്ധിക്ക് : മല്ലി അരച്ച് പഞ്ചസാര(വെളുത്തത് അല്ല )ചേര്‍ത്തു കഴിക്കുക . പറങ്കിയണ്ടി പരിപ്പ് കുറേശെയായി ചവച്ചരച്ചു തിന്നുക ,അഞ്ചോ ആറോ ഏലക്കായ് പൊടിച്ചു കരിക്കിന്‍ വെള്ളത്തില്‍ കുടിക്കുക .

ഗര്‍ഭ സംരക്ഷണത്തിനു :കടുക്കാ തോട് ,താന്നിക്കാ തോട് ,ഇരട്ടി മധുരം ,എന്നിവ പത്തു ഗ്രാം വീതവും നെല്ലിക്കാ തോട് 30 ഗ്രാം ഉണക്കി പൊടിച്ചു പാലില്‍ ചേര്‍ത്തു ഒരാഴ്ച കാലത്തും വൈകിട്ടും കഴിക്കുക .. അടപതിയന്‍ കിഴങ്ങ് ഉണക്കി പൊടിച്ചു പാലില്‍ കാച്ചി മധുരം ചേര്‍ത്ത് കഴിക്കുക . മുരിങ്ങതോലി കഷായം വെച്ച് കഴിക്കുക ഗര്‍ഭാശയ നീരും ശമിക്കും. .. എള്ള് പൊടിച്ചത് പത്തു നെല്മണി തൂക്കം ദിവസം മൂന്നോനാലോ തവണ കഴിക്കുക ഇത് ഗര്‍ഭാശയ സങ്കോചം തടയും.

അടിവയറില്‍ പ്രസവ ശേഷം പാടുകള്‍ ഉണ്ടാകാതിരിക്കാന്‍ : മൂന്നാം മാസം മുതല്‍ അരച്ചെടുത്ത മഞ്ഞള്‍ വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദര ഭാഗങ്ങളില്‍ പുരട്ടിയത്തിനു ശേഷം കുളിക്കുക. മൂന്നാം മാസം മുതല്‍ ഒലിവെണ്ണ ഉദര ഭാഗങ്ങളില്‍ തേച്ചു കുളിക്കുക.

സുഖ പ്രസവത്തിനു : വിഷ്ണു ക്രാന്തി ഇടിച്ചു പിഴിഞ്ഞ നീരെടുത്ത് എള്ള് എണ്ണ ചേര്‍ത്തു കഴിക്കുക . പന്ത്രണ്ടു കഴഞ്ച് കുറുന്തോട്ടി വേരുംഒരു പിടി ജീരകവും കൂടി നാല് നാഴി വെള്ളത്തില്‍ വെന്തു രണ്ടു നാഴിയാക്കി പിഴിഞ്ഞെടുത്ത ശേഷം ഒരു പിടി അരിയിട്ട് വേവിച്ചു അല്പം നെയ്‌ ചേര്‍ത്തു കഴിക്കുക് വേദനയില്ലാതെ പ്രസവിക്കും.


  •  ഗർഭസംരക്ഷണത്തിന് വെറുതെ കുറൂന്തോട്ടിവേർ പാൽക്കഷായം ആക്കി ആദ്യത്തെ നാല് മാസം സേവിക്കുക. വ്യായാമം സാധാരണ പോലെ തുടരുക.

എപ്പൊഴും കട്ടിലിൽ കിടന്നാൽ മേല്പറഞ്ഞതു പോലെ ഒക്കെ ആകും ഫലം

ചെറുചണ- FLAX SEED

കായകൾക്കും നാരിനും വേണ്ടിയും അലങ്കാര ചെടിയായും വളർത്തുന്ന സസ്യമാണ് ചെറുചണ. അതസി, അഗശി എന്നീ പേരുകളിലും അറിയപ്പെടുന്നു. വസ്ത്രങ്ങൾ, ചായം, കടലാസ്, ഔഷധങ്ങൾ, മത്സ്യബന്ധന വലകൾ, സോപ്പ് മുതലായവുടെ നിർമ്മാണത്തിന് അഗശി ഉപയോഗിക്കുന്നു.
ഔഷധഗൂണം
കായ്കളിൽ അടങ്ങിയിരിക്കുന്ന ലിഗ്നനുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും ഹൃദയ ആരോഗ്യത്തെയും, സ്തന, പ്രോസ്റ്റേറ്റ് അർബുദ പ്രതിരോധത്തെയും വർദ്ധിപ്പിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതു വഴി പ്രമേഹത്തിലും അഗസി ഒരു ഔഷധ/ആഹാരമായുപയോഗിക്കാം.
നാരുകളുടെ ആധിക്യം കാരണം അഗസി ഒരു വിരേചന ഔഷധമായും സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ്. എങ്കിലും ആമാശയത്തിൽ ജലാംശം കുറയുകയാണങ്കിൽ ആമാശയത്തിൽ തടസ്സങ്ങളുണ്ടാക്കുകയും, മറ്റ് മരുന്നുകളുടെ ഫലം കുറയ്ക്കുകയും ചെയ്യും
ആയുർവേദത്തിൽ
രസാദിഗൂണങ്ങൾ
രസം - മധുരം, തിക്തം.
ഗൂണം - സ്നിഗ്ദ്ധം, ലഘു.
വീര്യം - ഉഷ്ണം.
വിപാകം - കടു.
ഔഷധയോഗ്യഭാഗങ്ങൾ
വിത്ത്, പുവ്, ഇല, വിത്തിൽ നിന്ന് എടുക്കുന്ന തൈലം.
അറബി ഭിഷഗ്വരന്മാർ ധാരാളം ഉപയോഗിച്ചിരുന്ന സസ്യമാണ് അഗശി. അഗശിയുടെ തണ്ടിന്റെയുള്ളിലെ നാരുപയോഗിച്ച് നിർമ്മിക്കുന്ന വസ്ത്രങ്ങൾ ശരീരം ചൂടാകാതെ കാക്കുകയും വിയർപ്പു കുറയ്ക്കുകയും ചെയ്യുന്നു. ഇതേ നാര് കത്തിച്ച പുകയേൽക്കുന്നത് ഉന്മാദത്തിലും മോഹാലസ്യത്തിലും ഫലപ്രദമാണ്.
അഗശി കുരു
അഗശി കുരു അരച്ച് ലേപനം ചെയ്യുന്നിടത്തെ രക്തവാഹിനികൾ വികസിക്കുകയും, പേശികൾക്ക് അയവുലഭിക്കുകയും ചെയ്യുന്നു.
മറ്റ് ഉപയോഗങ്ങൾ
നേത്ര രോഗങ്ങൾ
അസ്ഥിസ്രാവം
മൂത്രാശയ രോഗങ്ങൾ
ക്ഷയം
പുഷ്പം ഹൃദയസംബന്ധിയായ രോഗങ്ങളിൽ ഉപയോഗിക്കാം
കാമോദ്ദീപനം
അതസീ നീലപുഷ്പീച പാർവതീ സ്വാദുമാക്ഷുമാ
അതസീ മധുരാതീക്താ സ്നിഗ്ദ്ധോപാകേ കടുർഗൂരൂ
ഉഷ്ണാദൃക് ശൂക്രവാതഘ്ന കഫ പിത്ത വിനാശിനീ - ഭാവപ്രകാശനിഘണ്ടു.

ആയുര്‍വേദം- നുറുങ്ങു വൈദ്യം

• കോപം മാറ്റാന്‍..
പതിവായി കോപം ഉണ്ടാകുന്നവര്‍ പഴകിയ നെല്ലെടുത്ത് ഉണക്കലരിയാക്കി പാലില്‍ കഞ്ഞി വെച്ച് ,ചെറുപയര്‍ തോരനും കൂട്ടി എന്നും രാവിലെയും രാത്രിയിലും കഴിക്കുക..
• ഓര്മ്മകുറവിനു..
വെള്ള ശംഖുപുഷ്പത്തിന്റെ വേര് (പത്ത് ഗ്രാം) പാലില്‍ അരച്ച് എന്നും രാവിലെയും വൈകീട്ടും കഴിക്കുകയാണെങ്കില്‍ ഓര്മ്മകുറവ്‌ മാറിക്കിട്ടും..
• ശരീരത്തിലെ ദുര്ഗന്ധം അകറ്റാന്‍...
ചിലരുടെ ശരീരത്തിന് മറ്റുള്ളവര്ക്ക് വെറുപ്പുണ്ടാക്കുന്ന വിധത്തില്‍ ദുര്ഗന്ധം ഉണ്ടാകാറുണ്ട്..ശരീരത്തില്‍ കൊഴുപ്പും മറ്റു ധാതുലവണങ്ങളും വര്ദ്ധിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്‌..ഇങ്ങനെയുള്ളവര്‍ മത്സ്യം,മാംസം,മുട്ട എന്നിവ കഴിക്കരുത്..നിത്യേന ശരീരത്തില്‍ എണ്ണ തേച്ചു കുളിക്കുക..സോപ്പിനു പകരം കടലപൊടി ഉപയോഗിക്കണം മെഴുക്കിളക്കാന്‍..
• ശരീരത്തിലെ തഴമ്പ് മാറ്റാന്‍..
ഒരു ചെറു നാരങ്ങാ രണ്ടായി മുറിച്ചെടുത്തു മുറിഭാഗം കൊണ്ടു തഴമ്പ് ഉള്ള ഭാഗത്ത്‌ ദിവസത്തില്‍ പലപ്രാവശ്യം ഉരസുക..ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും ഇങ്ങനെ ചെയ്യണം..
• തീപ്പൊള്ളലേറ്റ പാടുകള്‍ മാറുവാന്‍..
തീപൊള്ളലേറ്റാലുടനെ സോപ്പും പഞ്ചസാരയും ചേര്‍ത്ത് കുഴമ്പാക്കി പുരട്ടിയാല്‍ പൊള്ളല്‍ ശമിക്കും.. ഇങ്ങനെ ചെയ്താല്‍ പാടുകളും മാഞ്ഞുപോകും..
• ഓര്മ്മശക്തിക്ക്....
ഒരു ഗ്ലാസ്‌ കരിമ്പിന്‍ നീര് ദിവസേന കഴിച്ചു കൊണ്ടിരുന്നാല്‍ നല്ല ഓര്മ്മ ശക്തിയുണ്ടാവും..
• കാല്‍ വിള്ളല്‍ മാറാന്‍..
കാലിന്റെ‍ അടിഭാഗം നന്നായി കഴുകി വൃത്തിയാക്കി കശുവണ്ടി എണ്ണ രാത്രിയില്‍ പുരട്ടുക..
• വിളര്ച്ച മാറുവാന്‍..
പത്ത് ഗ്രാം ശര്ക്കരയും നാഴി പശുവിന്‍ പാലും ചേര്ത്ത് ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുക..വിളര്ച്ച മാറുവാന്‍ ഏറെ സഹായകരമാണ്..
• ചര്മ്മ രോഗങ്ങള്‍ മാറാന്‍..
ഗ്ലിസ്സറിനും ശുദ്ധമായ വെളിച്ചെണ്ണയും സമാസമം യോജിപ്പിച്ച് ശരീരത്തില്‍ പുരട്ടുക..പിന്നീടു കടല പൊടി ഉപയോഗിച്ച് മെഴുക്കിളക്കുക..
• നിത്യ യൌവ്വനമുണ്ടാകുവാന്‍..
വെള്ളം ചേര്ക്കാത്ത ഒരു കപ്പ് തൈരില്‍ അല്പം ശര്ക്ക രയും,കാല്‍ ടീസ്പൂണ്‍ കുരുമുളക് പൊടിയും ചേര്ത്ത് യോജിപ്പിച്ച് എന്നും രാവിലെ വെറും വയറ്റില്‍ കഴിക്കുക..
• ശരീരം വണ്ണം വയ്ക്കാന്‍..
ഒരു സവാളയും അത്ര തന്നെ ചക്കരയും ചേര്ത്ത് ദിവസത്തില്‍ ഒരു പ്രാവശ്യം കഴിക്കുക..ഇങ്ങനെ തുടര്ച്ചയായി 41 ദിവസം കഴിക്കുക..
• വ്രണങ്ങള്‍ മാറാന്‍..
വ്രണം ഉള്ള ഭാഗത്ത്‌ ശുദ്ധമായ തേന്‍ പുരട്ടുക..വ്രണം വേഗത്തില്‍ ഉണങ്ങി കിട്ടും..തീപൊള്ളലിനും തേന്‍ നല്ല ഒരു മരുന്നാണ്..
• ചുണങ്ങ് മാറുവാന്‍..
ചെറു നാരങ്ങാ നീരില്‍ പടിക്കാരം ചേര്ത്ത് ചാലിച്ചു നിത്യവും പുരട്ടുക..
• ചുമ മാറുവാന്‍..
കുരുമുളക്‌, തുളസിയില, വെറ്റില എന്നിവ ചേര്ത്ത് കഷായം വച്ച്‌ തേന്‍ ചേര്ത്ത് ‌ കഴിക്കുക.
• ചര്ദ്ദി മാറുവാന്‍..
മലരും ഇഞ്ചിയും ചേര്ത്തു തിളപ്പിച്ചു പഞ്ചസാര ചേര്ത്ത് ഇടയ്ക്കിടെ കഴിക്കുക...
• പുകവലി മൂലം മുഖം വിളറിയാല്‍ ....
അമിതമായി പുകവലിക്കുന്നവരുടെ മുഖം വിളറി വരുന്നതായി കണ്ടു വരുന്നു.. ഇങ്ങനെയുള്ളവര്‍ പതിവായി പൈനാപ്പിള്‍ കഴിക്കുകയും ധാരാളം ശുദ്ധമായ ജലം കുടിക്കുകയും ചെയ്താല്‍ മുഖത്തെ വിളര്ച്ച മാറും..