Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Friday, 19 June 2015

ഗര്‍ഭാശയ തള്ളല്‍

ഗര്‍ഭാശയ തള്ളല്‍ :
നിരവധി യുവ തലമുറയിലെ സ്ത്രീകള്‍ നേരിടുന്ന ഒരുപ്രശ്നം ഗര്‍ഭ പാത്രം താഴോട്ടു തള്ളല്‍ . വ്യായാമ കുറവും അടിവയറ്റിലെ മാംസ പേശികളുടെ ബാലാ ക്ഷയം , ഗര്‍ഭിണി ആയിരിക്കുന്ന സമയത്തെ അമിത ഭാരം തൂക്കല്‍ , അമിത ലൈംഗിക ബന്ധം ഇവകള്‍ ഒക്കെ കാരണമായി പാ
രമ്പര്യ വൈദ്യം കാണുന്നു .അതിനുള്ള ഒരു മരുന്ന് പറയാം .
വെള്ള കയ്യോന്നി ഇല - 10 ഗ്രാം ഇല മാത്രം നുള്ളി എടുക്കുക .
നാടന്‍ പുളി - 10 ഗ്രാം (വാളന്‍ പുളി, സാമ്പാര്‍ പുളി പിഴു പുളി എന്നും അറിയും )
പുളി കുരു കുത്തി ഉണക്കി മണ്‍ കലത്തില്‍ സൂക്ഷിച്ചത് വേണം . പഴക്കം കൂടും തോറും ഗുണം കൂടും .മൂന്നു വര്ഷം പഴക്കമുള്ളത് കിട്ടിയാല്‍ വളരെ നല്ലത് . കടയില്‍ വാങ്ങാന്‍ കിട്ടുന്നത് പ്രയോജനപ്പെടില്ല .
മഞ്ഞള്‍ പൊടി - 2 നുള്ള്
ജീരകം - 3 നുള്ള്
മരുന്ന് അരക്കുന്ന കല്ലില്‍ അരച്ചുരുട്ടി ഒരു നെല്ലിക്കാ അളവ് എടുത്തു വായില്‍ ഇട്ടു ചവച്ചരച്ചു രുചിച്ചു കഴിക്കുക . വിഴുങ്ങരുത് . രാവിലെ വേണം കഴിക്കാന്‍ ഭക്ഷണത്തിനു ശേഷം . കുറഞ്ഞത് ഒരു മണിക്കൂര്‍ ഇടവേള വേണം . 7 ദിവസം തുടര്‍ച്ചയായി കഴിക്കണം . നാവിലെ തൊലി ചിലര്‍ക്ക് പോകാന്‍ സാധ്യത ഉണ്ട് അങ്ങനെ എങ്കില്‍ നിര്‍ത്തുക . 7 ദിവസത്തില്‍ കൂടുതല്‍ ഒരു പ്രാവശ്യം ചെയ്യരുത് . കഴിക്കുന്ന ദിവസങ്ങള്‍ തമ്മില്‍ ഒരു മാസം ഇടവേള വേണം . ആക്രാന്തം കാണിച്ചു ഡോസ് , ദിവസങ്ങള്‍ കൂട്ടരുത് . കൂട്ടിയാല്‍ കുടല്‍ പുണ്ണില്‍ അവസാനിക്കും .


സ്ത്രീകളുടെ ഗര്‍ഭ പാത്ര പ്രശ്നങ്ങള്‍ക്ക് ഏറ്റവും നല്ല മരുന്ന് അശോകം .
ചില പ്രയോഗങ്ങള്‍ പറഞ്ഞു തരാം :-
കാല്‍ കിലോ അശോക മര തൊലി 50 ഗ്രാം കറുത്ത എള്ള് ഇത് രണ്ടും ഇടിച്ചു പൊടിച്ചു ചൂര്‍ണം ആക്കി വെക്കുക . ഇതില്‍ ഒരു സ്പൂണ്‍ വീതം എടുത്തു രണ്ടു ഗ്ലാസ് വെള്ളത്
തില്‍ ഇട്ടു തിളപ്പിച്ച്‌ ഒരു ഗ്ലാസ് ആക്കി ഇത് രാവിലെയും വൈകുന്നേരവും കുടിച്ചാല്‍ ഗര്‍ഭാശയ ബലഹീനം,ഗര്‍ഭാശയ മുഴ , ഗര്‍ഭാശയ വീക്കം ,ഗര്ഭാശയത്തിലെ മാംസ വളര്‍ച്ച ,ഫലോപ്പിയന്‍ ട്യൂബില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നീക്കി ഗര്‍ഭ ധാരണത്തിനു സഹായിക്കും .
മാസമുറ ആരോഗ്യവതിയായ സ്ത്രീക്ക് 28 ദിവസം കൂടുമ്പോള്‍ ഒന്ന് എന്ന കണക്കില്‍ മിതമായ അളവില്‍ രക്തം വെളിയില്‍ വന്നാല്‍ അത് ആരോഗ്യത്തെ സൂചിപ്പിക്കുന്നു . എന്നാല്‍ പല വിധ ശരീര പ്രശ്നങ്ങളാല്‍ മാസ മുറ സമയത്ത് ഉണ്ടാകാതെ ഇരിക്കാം . ഇതിനെല്ലാം ഉത്തമ ഔഷധം അശോകം ആകുന്നു .
കാല്‍ കിലോ അശോകതൊലി ,നീര്‍മാതള തൊലി 100 ഗ്രാം ,ചുക്ക് 25 ഗ്രാം 
കരിംജീരകം 25 ഗ്രാം ഇവകള്‍ ചൂര്‍ണം ചെയ്തു സൂക്ഷിക്കുക . ഇതില്‍ നിന്നും 3 ഗ്രാം വീതം രാവിലെ വെറും വയറ്റിലും വൈകുന്നേരവും കഴിച്ചു കൊണ്ടിരുന്നാല്‍ മാസമുറ നേരെയാകും .
മാസമുറ സമയത്ത് ഉണ്ടാകുന്ന വയര്‍ വേദന സ്ത്രീകള്‍ക്ക് ഒരു പ്രശ്നം ആണ് 
അതിനു 100 ഗ്രാം അശോകപട്ട പോടിച്ചതിന്റെ കൂടെ 25 ഗ്രാം പെരുംകായം പൊടിച്ചു ചേര്‍ത്തു സൂക്ഷിക്കുക . ഇതില്‍ നിന്ന് 2 ഗ്രാം വീതം എടുത്തു നാടന്‍ പശുവിന്റെ വെണ്ണയില്‍ കുഴച്ചു മൂന്നു നേരം കഴിക്കുക . ഇങ്ങനെ ഒന്ന് രണ്ടു മാസങ്ങളില്‍ കഴിച്ചാല്‍ മാസ മുറ സമയത്തെ വയര്‍ വേദനക്ക് ആശ്വാസം ഉണ്ടാകും .
അമിതാര്‍ത്തവം, ഗര്‍ഭാശയം തള്ളല്‍ , ഗര്‍ഭാശയത്തില്‍ ഉണ്ടാകുന്ന ചില പ്രശ്നങ്ങള്‍ ശരീരത്തില്‍ വേണ്ടുന്ന അളവിലുള്ള വിടാമിനുകളുടെ കുറവ് , രക്ത കുറവ് ഇവകള്‍ കാരണങ്ങള്‍ . അത് പോലെ അമിത വണ്ണം കാരണം ശരീരം മാത്രമല്ല വണ്ണിക്കുക ആനുപാതികമായി മറ്റു അവയവങ്ങളും അവയുടെ തനതു രൂപത്തില്‍ നിന്നും മാറി പോകുന്നു . അങ്ങനെ ഉള്ള സ്ത്രീകള്‍ക്കും ഗര്‍ഭ ധാരണം ഉണ്ടാകാന്‍ ഉള്ള സാധ്യത വളരെ കുറവ്.
അമിതാര്‍ത്തവം നിയന്ത്രിക്കാന്‍ 5 ഗ്രാം അശോക പട്ട പൊടിച്ചത് കട്ടിയായ പശുവിന്‍ തൈരില്‍ കലക്കി ദിവസം രണ്ടു നേരം വീതം കഴിച്ചാല്‍ അമിതാര്‍ത്തവം നില്‍ക്കും.
സ്ത്രീ രോഗങ്ങള്‍ മാത്രമല്ല മറ്റു പല വിധ രോഗങ്ങള്‍ക്കും അശോക തൊലി ഒരു കൈകണ്ട ഔഷധം ആണ്,
അശോക തൊലി കഴിക്കുമ്പോള്‍ മലബന്ധം ഏര്‍പ്പെട്ടാല്‍ അതിനോട് അല്പം 
കടുക്കാത്തോട് സമം ചേര്‍ത്തു കഴിക്കുക.

No comments:

Post a Comment