ആര്‍ത്തവവിരാമം പലരിലും പലതരത്തിലുള്ള വ്യതിയാനങ്ങള്‍ ശാരീരികമായും മാനസികമായും വരുത്തുന്നു. എന്നാല്‍ ഇവയെല്ലാം വ്യക്തിയുടെ ആരോഗ്യാവസ്ഥയെയും ശരീര പ്രകൃതിയെയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും എന്നുമാത്രംആയുര്വേദം സ്ത്രീകളുടെ ആരോഗ്യത്തിന് പ്രഥമസ്ഥാനമാണ് നല്‍കുന്നത്. കഠിനമായ പഥ്യത്തിന്റെയോ കഷായത്തിന്റെയോ സഹായമില്ലാതെ, സ്ത്രീകളില്‍ പൊതുവെ കാണുന്ന പല രോഗങ്ങളേയും അകറ്റി നിര്‍ത്താമെന്ന് ആയുര്‍വേദം അനുശാസിക്കുന്നു.മൂത്രത്തില്‍ പഴുപ്പ്ആര്ത്തവകാലത് തികഞ്ഞ ശുചിത്വം പാലിക്കാത്തവരില്‍ മൂത്രത്തില്‍ പഴുപ്പ് വരാനുള്ള സാധ്യത കൂടുതലാണ്. അടിവയറ്റില്‍ അസഹ്യമായ വേദന, മൂത്രമൊഴിക്കുമ്പോള്‍ വേദന എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.1. ബാര്‍ലിയിട്ടു തിളപ്പിച് വെള്ളംച കുടിക്കുന്നത് മൂത്രത്തില്‍ പഴുപ്പ് മാറുന്നതിന് നല്ലതാണ്.2. ഒരു പിടി തഴുതാമയിട്ട് തിളപ്പിച്ച വെള്ളം ദിവസവും മൂന്നുനേരം കുടിക്കുക.3. ഒരു പിടി ഞെരിഞ്ഞിലിട്ട വെള്ളം ദിവസവും പലപ്രാവശ്യം കുടിക്കുന്നതും നല്ലതാണ്.മൂത്രതടസംസ്ത്രീകളില് കണ്ടുവരുന്ന മൂത്രതടസം ചിലപ്പോള്‍ ഗര്‍ഭാശയരോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. മൂത്രം അധികനേരം പിടിച്ചുവെച്ചാല്‍ അടിവയറ്റില്‍ വേദനയും നീരും ഉണ്ടാകുന്നതിന് കാരണമാവും.1. ഒരു ഗ്ലാസ് കരിക്കിന്‍വെള്ളത്തില്‍ 5 ഗ്രാം ഏലത്തരി പൊടിച്ച് കുടിക്കുക.2. ചെറിയ കഷണം കുമ്പളങ്ങ അരചെ്െടുത്ത് നാഭിയില്‍ ലേപനം ചെയ്താല്‍ മൂത്രതടസം മാറിക്കിട്ടും.3. ഒരു ടീസ്പൂണ്‍ കൂവപ്പൊടി, ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുന്നതും മൂത്രതടസത്തിന് നല്ലതാണ്.മൂത്രത്തില്‍ ഉപ്പ്ഗര്ഭിണികളില് കണ്ടുവരുന്ന രോഗമാണ് മൂത്രത്തില്‍ ഉപ്പ്. മൂത്ര പരിശോധനയിലൂടെ രോഗത്തിന്റെ തീവ്രത കണ്ടെത്താവുന്നതാണ്. തലവേദന, ഛര്‍ദ്ദി, കാഴ്ചയ്ക്കു മങ്ങല്‍ തുടങ്ങിയവ ലക്ഷണങ്ങളാണ്.1. തഴുതാമയിട്ട് തിളപ്പിച്ച വെള്ളം ദിവസം രണ്ടുനേരം പതിവായി കുടിക്കുക.2. തഴുതാമയില ഒരുപിടി അരച്ച് ചെറുചൂടു വെള്ളത്തില്‍ കലക്കി ദിവസവും കുടിക്കുക.അറിയാതെയുള്ള മൂത്രം പോക്ക്പ്രായമായ സ്ത്രീകളിലാണ്് ഈ അസുഖം കൂടുതലായും കണ്ടുവരുന്നത്. ചിരിക്കുക, തുമ്മുക, ചുമയ്ക്കുക, ഭാരം ഉയര്‍ത്തുക തുടങ്ങിയ അവസരങ്ങളില്‍ അറിയാതെ മൂത്രം പോകുന്ന അവസ്ഥാണിത്.1. ചന്ദ്രപ്രഭാവടി (ആയുര്‍വേദ കടയില്‍ ലഭ്യമാണ്) കഴിക്കുന്നത് മൂത്രം അറിയാതെ പോകുന്നത് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.സ്തന കല്ലിപ്പ്ചില സ്ത്രീകളില്‍ ആര്‍ത്തവസമയത്ത് സ്തനങ്ങളില്‍ കല്ലിപ്പും വിങ്ങലും അനുഭവപ്പെടാറുണ്ട്. എന്നാല്‍ സ്തനങ്ങള്‍ക്ക് വലുപ്പവ്യത്യാസം അനുഭവപ്പെടുകയോ മുലക്കണ്ണില്‍ നിന്ന് സ്രവം വരികയോ ചെയ്താല്‍ ചികിത്സ ആവശ്യമാണ്.1. കൊട്ടംചുക്കാദി തൈലം പുരട്ടി തടവുന്നത് സ്തനവേദന കുറയ്ക്കാന്‍ സഹായിക്കുന്നു.2. കാഞ്ചനാഗുല്ഗുലു (വിപണിയില്‍ ലഭ്യമാണ്) രണ്ടുമൂന്നു മാസം പതിവായി കഴിക്കുക.3. കുമാരിയാസവം പതിവായി കഴിക്കുന്നത് സ്തനങ്ങളിലെ കല്ലിപ്പും വേദനയും മാറാന്‍ സഹായിക്കും.വയറു ചൊറിഞ്ഞു തടിക്കല്‍1. രാമച്ചം, ചന്ദനം എന്നിവ അരച്ച് വെണ്ണ ചേര്‍ത്ത് ചൊറിഞ്ഞുതടിക്കുന്ന ഭാഗത്ത് പുരട്ടുക.2. ഗര്‍ഭിണിയായിരിക്കുമ്പോള്‍ മൂന്നാം മാസം മുതല്‍ ഉദരഭാഗത്ത് ഒലിവെണ്ണ പുരട്ടി കുളിക്കുന്നത് വയറ് ചൊറിഞ്ഞുതടിച്ചുണ്ടാകുന്ന പാടുകള്‍ മാറാന്‍ നല്ലതാണ്.3. ധന്വന്തരം കുഴമ്പ് പുരട്ടി കുളിക്കുന്നതും ചൊറിഞ്ഞു തടിക്കലിന് നല്ലതാണ്.വെള്ളപോക്ക്സ്ത്രീകളെ ഏറ്റവും അലട്ടുന്ന പ്രശ്നമാണ് വെള്ളപോക്ക് അഥവാ അസ്ഥിസ്രാവം. യോനീനാളത്തിലൂടെ അമിതമായി വെള്ളനിറം കലര്‍ന്ന യോനീസ്രവമുണ്ടാകുന്ന അവസ്ഥയാണിത്. ഇത് ഒരു രോഗമായി കാണേണ്ടതില്ല. എന്നാല്‍ വളരെ കൊഴുത്തതോ, നിറംമാറിയതോ, ദുര്‍ഗന്ധത്തോടുകൂടിയ സ്രവമോ ഉണ്ടാകുകയാണെങ്കില്‍ ചികിത്സ തേടേണ്ടതാണ്. വെള്ളപോക്കിനോടൊപ്പം ചിലരില്‍ ക്ഷീണം, എരിച്ചില്‍, വയറുവേദന എന്നിവയും കണ്ടുവരാറുണ്ട്.1. ഉലുവയും പൊടിയരിയും തേങ്ങാപ്പാലും ചേര്‍ത്ത് വേവിച്ച് കഞ്ഞിയാക്കി ഓരോ കപ്പ്, ഒരാഴ്ച കഴിക്കുക.2. നീളമുള്ള രണ്ട് ശതാവരിക്കിഴങ്ങ് അരച്ച് ഒരു ഗ്ലാസ് പാലില്‍ ചേര്‍ത്ത് തിളപ്പിച്ച് രാവിലെ വെറുംവയറ്റില്‍ രണ്ടാഴ്ച കഴിക്കുക.3. ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ പാലില്‍ ഒരുപിടി ചെമ്പരത്തിമൊട്ട് അരച്ചുകലക്കി ദിവസവും രണ്ടുനേരം കഴിക്കുക.അര്ശസ്അധികസമയം നിന്നു ജോലി ചെയ്യുന്നതും എരിവുള്ള ആഹാരങ്ങള്‍ കൂടുതല്‍ കഴിക്കുന്നതും അര്‍ശസിന് കാരണമാകാറുണ്ട്. ഗര്‍ഭിണികളില്‍ കാണപ്പെടുന്ന അര്‍ശസ് പ്രസവത്തോടെ മാറുകയാണ് പതിവ്. ഗര്‍ഭത്തിന്റെ അവസാന മാസങ്ങളിലാണ് അര്‍ശസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലും.1. ഒരു ടീസ്പൂണ്‍ ത്രിഫലചൂര്ണം ഒരു ഗ്ലാസ് തിളപ്പിച്ച പാലില്‍ കലക്കി രാത്രി കിടക്കാന്‍ നേരം സേവിക്കുക.2. പത്ത് ചുവന്നുള്ളി വട്ടത്തിലരിഞ്ഞ് ഒരു ഗ്ലാസ് പാലില്‍ തിളപ്പിച്ച് കുടിക്കുന്നതും അര്ശസുള്ളവര്ക്ക് നല്ലതാണ്.3. കുടകന്റെ ഇല അരച്ച് പതിവായി വെറുംവയറ്റില്‍ കഴിക്കുക.യോനീവരള്ച്ചയോനീവരള്ച്ച മിക്കപ്പോഴും സ്ത്രീകളില്‍ ലൈംഗികബന്ധത്തിന് ആയാസം സൃഷ്ടിക്കുന്നു. ഇതിന് ആയുര്‍വേദം ചില പൊടിക്കൈകള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.1. ശതധനതഘൃതം (ആയുര്‍വേദ കടയില്‍ ലഭ്യമാണ്) കഴിക്കുന്നത് യോനീവരള്‍ച്ചയ്ക്ക് നല്ലതാണ്.2. ശതാവരി ലേഹ്യം കഴിക്കുന്നതും യോനീവരള്‍ച്ച കുറയാന്‍ സഹായിക്കും.3. കഴുകി വൃത്തിയാക്കി ഒരുപിടി കുറുന്തോട്ടി വേര് ഒരു ഗ്ലാസ് പാലില്‍ കഷായമാക്കിയശേഷം അരച്ചുകുടിക്കുക. ദിവസം രണ്ടുപ്രാവശ്യം കുടിക്കാവുന്നതാണ്.യോനീനാള വീക്കംഅണുബാധയാണ് യോനീനാള വീക്കത്തിനു കാരണം. ശുചിത്വമില്ലായ്മയാണ് ഇതിനുള്ള മുഖ്യ കാരണം. യോനീനാള വീക്കം ലൈംഗിക ജീവിതത്തെയും സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു.1. 45 ഗ്രാം തഴുതാമയില നാലിരട്ടി വെള്ളത്തില്‍ നാലിലൊന്നാക്കി കഷായംവച്ച് കുടിക്കുന്നത് നല്ലതാണ്.2. നിലപ്പനക്കിഴങ്ങുകൊണ്ട് പാല്‍ക്കഷായം വച്ച് സേവിക്കുന്നതും യോനീനാള വീക്കത്തിന് ഫലപ്രദമാണ്.3. ശുദ്ധമായ വെളിചെ്െണ്ണയില് ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്തു കലക്കി പുരട്ടിയാല്‍ യോനീനാള വീക്കം സുഖപ്പെടും.ഗുഹ്യഭാഗത്തെ ചൊറിച്ചില്പൂപ്പല്രോഗവും അണുബാധയും മറ്റും ചൊറിച്ചിലിന് കാരണമാകാറുണ്ട്.1. ആര്യവേപ്പിലയും ഒരുപിടി ഗ്രാമ്പുവിന്റെ ഇലയുമിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് ചെറു ചൂടോടെ യോനി കഴുകുക.2. കണിക്കൊന്നയിട്ട് തിളപ്പിച്ച ചെറു ചൂടുള്ള വെള്ളംകൊണ്ട് കഴുകുന്നതും ഗൃഹ്യഭാഗത്തെ ചൊറിച്ചില്‍ ശമിപ്പിക്കും.പുളിച്ചുതികട്ടല്‍1. ആറ് പെരുംജീരകം ദിവസം നാലു പ്രാവശ്യമായി ചവച്ചുതിന്നുക.2. പച്ചമല്ലി അഞ്ചോ ആറോ എണ്ണം പലവട്ടം ചവച്ചിറക്കുന്നതും ഉത്തമമാണ്.3. മല്ലിയിലയിട്ടു തിളപ്പിച്ച വെള്ളം തുടര്‍ച്ചയായി കുടിക്കുക.കൊടിഞ്ഞിനെറ്റിയുടെ ഒരു ഭാഗത്തുനിന്ന് തുടങ്ങി ക്രമേണ മറുഭാഗത്തേക്കും തലയുടെ പിന്‍ഭാഗത്തേക്കും വ്യാപിക്കുന്ന വേദനയാണ് കൊടിഞ്ഞിയുടെ അഥവാ മൈഗ്രേന്റെ ലക്ഷണം. കൊടിഞ്ഞിയുള്ള സ്ത്രീകളില്‍ സാധാരണയായി ആര്‍ത്തവദിവസങ്ങളിലും അതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിലും ശക്തമായ തലവേദന അനുഭവപ്പെടാറുണ്ട്. വിശപ്പില്ലായ്മ, ശബ്ദം കേള്‍ക്കുമ്പോഴോ, വെളിച്ചം കാണുമ്പോഴോയുള്ള അസ്വസ്ഥത, ക്ഷീണം, ഉത്കണ്ഠ, ദേഷ്യം തുടങ്ങിയ ലക്ഷണങ്ങളും കൊടിഞ്ഞിയുടെ ഭാഗമായി കണ്ടുവരാറുണ്ട്.1. വാതം കൊല്ലിയുടെ വേര് ചതച്ച് തുണിയില്‍ കിഴികെട്ടി തലവേദനയുള്ളപ്പോള്‍ മൂക്കിലൂടെ വലിക്കുക.2. ഒരു ഗ്ലാസ് പശുവിന്‍പാലില്‍ അര ടീ സ്പൂണ്‍ ജീരകം പൊടിച്ചിട്ട് തിളപ്പിച്ചാറ്റി ദിവസവും കുടിക്കുക.3. ഉഴുന്നുപരിപ്പ് കുഴയാതെ വേവിച്ച് തേങ്ങ തിരുമ്മിയത്, കരുപ്പെട്ടി, ശര്‍ക്കര ഇവ ചേര്‍ത്ത് ദിവസവും വൈകിട്ട് കഴിക്കുക. ഒരാഴ്ച ഇത് ആവര്‍ത്തിക്കണം.ഗര്‍ഭകാല ഛര്ദ്ദിഗര്ഭകാലത്തിന്റെ മുഖ്യ പ്രാരംഭ ലക്ഷണമാണ് ഛര്‍ദ്ദി. എന്നാല്‍ എല്ലാ ഗര്‍ഭിണികള്‍ക്കും ഛര്‍ദ്ദി ഉണ്ടാകണമെന്നില്ല. പലപ്പോഴും ഗര്‍ഭിണികളിലുണ്ടാകുന്ന ഛര്‍ദ്ദി തനിയെ ശമിക്കാറുണ്ട്. എന്നാല്‍ ഏതു ഭക്ഷണം കഴിച്ചാലും അത് ഛര്‍ദ്ദിച്ചു പോവുകയും ശരീരത്തിലെ ജലാംശം കുറഞ്ഞ് ഗര്‍ഭിണി അവശയാവുകയും ചെയ്യുന്ന അവസ്ഥവന്നാല്‍ നിര്‍ബന്ധമായും വൈദ്യസഹായം തേടണം.1. വില്വാദിലേഹ്യം നാവില്‍ പുരട്ടുന്നത് ഗര്‍ഭകാല ഛര്‍ദ്ദിക്ക് നല്ലതാണ്.2. പുതിന നീരും, തേനും, ചെറുനാരങ്ങ നീരും സമം ചേര്‍ത്ത് ദിവസവും മൂന്നുനേരം കഴിക്കുക.3. മലരോ, പൊരിയോ പഞ്ചാസാര ചേര്‍ത്തു ചവച്ചരച്ചു കഴിക്കുന്നതും ഛര്‍ദ്ദിക്ക് ഫലപ്രദമാണ്.ഗ്യാസ്ട്രബിള്സ്ത്രീകളെ അലട്ടുന്ന രോഗങ്ങളില്‍ മറ്റൊന്നാണ് ഗ്യാസ്ട്രബിള്‍. കഴിക്കുന്ന ആഹാര പദാര്‍ഥങ്ങളെ ആശ്രയിച്ചാണ് ഇത് പ്രകടമാകുന്നത്. ശരീരം വിയര്‍ക്കുക, നെഞ്ചിന്റെ താഴെയായി വേദന, വയറുവേദന, എന്നിവയാണ് ഗ്യാസ്ട്രബിളിന്റെ ലക്ഷണങ്ങള്‍.1. തിപ്പലി, ചുക്ക്, കുരുമുളക് ഇവ സമം പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കുഴച്ച് നെല്ലിക്കാ വലുപ്പത്തില്‍ പതിവായി കഴിക്കുക.2. ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്, നാരങ്ങ നീരോ, പഞ്ചസാരയോ ചേര്‍ത്ത് കഴിക്കുന്നതും ഗ്യാസ്ട്രബിള്‍ മാറാന്‍ സഹായിക്കും.3. ഒരു ഗ്ലാസ് പാലില്‍ നാലു വെളുത്തുള്ളി ചതച്ചിട്ട് കാച്ചി രാത്രി ആഹാരത്തിനുശേഷം ദിവസവും കുടിക്കുക.ഗര്ഭോല്പാദനത്തിന്പശുവിന്പാലില് 5 ഗ്രാം തിരുതാളിവേര് അരച്ചുകലക്കി നാല്പത്തൊന്നു ദിവസം തുടര്‍ച്ചയായി സേവിക്കുക.1. നാഗപ്പൂവ് പൊടിച്ച് 5 ഗ്രാം വീതം പാലില്‍ കലക്കി കുടിക്കുക.2. എട്ട് പേരാല്‍മൊട്ട് 50 മി.ലി. പശുവിന്‍പാലില്‍ ചതച്ചിട്ട് കാച്ചി ആര്‍ത്തവസമയത്ത് കഴിക്കണം. തുടര്‍ച്ചയായി മാസങ്ങളോളം ഇതാവര്‍ത്തിക്കുക.ഗര്‍ഭിണികളിലെ നടുവേദനഗര്ഭിണിയാകുന്നതോടെ ശരീരം കൂടുതല്‍ അയയുന്നു. ഇതുകൊണ്ടുതന്നെ അധികം അധ്വാനിക്കുകയോ കുനിഞ്ഞുനിന്നു ജോലി ചെയ്യുകയോ, ഭാരമെടുക്കുകയോ ചെയ്യുമ്പോള്‍ നടുവേദന അനുഭവപ്പെടുന്നു. എല്ലാ നടുവേദനയും ഇതുമൂലം ആകണമെന്നില്ല. ഗര്ഭാശയത്തിന്റേയും എല്ലുകളുടെയും തകരാറുകാരണവും നടുവേദന ഉണ്ടാകാറുണ്ട്. അതിനാല്‍ ഗര്‍ഭിണികളിലെ നടുവേദന നിസാരമായി തള്ളിക്കളയരുത്. നടുവേദന കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ വൈദ്യന്റെ സഹായം തേടണം.1. ഒരു ടീ സ്പൂണ്‍ മുളയിലനീരും, സമം അരക്കാടിയും തിളപ്പിച്ച് നടുവില്‍ പുരട്ടിയാല്‍ വേദനയ്ക്ക് ശമനം കിട്ടും.2. സഹജരാദിതൈലം അല്പം ചൂടാക്കി നടുവില്‍ പുരട്ടി തടവിയതിനുശേഷം ആവി പിടിക്കുന്നതും നടുവേദനമാറാന്‍ നല്ലതാണ്.3. ഉലുവ വറുത്തുപൊടിച്ച് കാപ്പിയില്‍ ചേര്‍ത്ത് ദിവസവും കുടിക്കുക.ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന രക്തസമ്മര്ദ്ദംരക്തസമ്മര്ദ്ദത്തിന്റെ തോതനുസരിച്ച് ഗര്‍ഭിണികളുടെ കൈകാലുകളിലും മുഖത്തും നീരു കാണപ്പെടുന്നു. കൂടാതെ ഉയര്‍ന്ന രക്തസമ്മര്ദ്ദമുള്ളപ്പോള് തലചുറ്റല്‍, കാഴ്ചക്കുറവ്, ഓക്കാനം, തലവേദന, ഛര്‍ദ്ദി എന്നിവയും അനുഭവപ്പെടുന്നു. ഗര്‍ഭിണികളുടെ രക്തസമ്മര്‍ദ്ദം ഇടക്കിടെ പരിശോധിക്കേണ്ടതാണ്്.1. അല്പം കൃഷ്ണ തുളസിയിലയും മൂന്നല്ലി വെളുത്തുള്ളിയും ഒന്നിച്ച് ചവച്ചരച്ചു കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന് നല്ലതാണ്.2. രണ്ട് ചെറിയ കഷണം ശതാവരിക്കിഴങ്ങ് ഒരു ഗ്ലാസ് പാലില്‍ അരച്ചുകലക്കി നാല്പത്തൊന്നു ദിവസം തുടര്‍ച്ചയായി സേവിക്കുക.3. ധന്വന്തരം ഗുളിക അലിയിച്ചു കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയാന്‍ സഹായിക്കും.ഗര്‍ഭകാല പ്രമേഹംപാരമ്പര്യമായി പ്രമേഹമുള്ള കുടുംബത്തിലെ സ്ത്രീകള്‍ ഗര്‍ഭിണികളായാല്‍ അവരില്‍ പ്രമേഹമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രമേഹം അധികരിച്ചാല്‍ ഗര്‍ഭം അലസിപ്പോവുക, ഗര്‍ഭസ്ഥ ശിശുവിന് വൈകല്യം, ഗര്‍ഭിണിയില്‍ രക്തസ്രാവം, മൂത്രാശയത്തിനും ഗര്‍ഭാശയത്തിനും അണുബാധ തുടങ്ങിയ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍ ഗര്‍ഭിണികളില്‍ തുടക്കത്തില്‍തന്നെ പ്രമേഹപരിശോധന നടത്തണം.1. ശുദ്ധിചെയ്ത കന്മദം അരഗ്രാം എടുത്ത് ഒരു ഗ്ലാസ് കാച്ചിയ പാലില്‍ ചേര്‍ത്ത് പതിവായി കഴിക്കുക.2. ഒരു പിടി ഞെരിഞ്ഞില്വേര് പാല്കഷായംവെച്ച് കുടിക്കുക.3. നെല്ലിക്കാനീരും പച്ചമഞ്ഞള്‍ നീരും സമം ചേര്‍ത്ത് ദിവസവും അരഗ്ലാസ് വീതം കഴിക്കുന്നത് പ്രമേഹത്തിന് ഉത്തമമാണ്.ആര്‍ത്തവ വേദനമിക്ക സ്ത്രീകളുടെയും പ്രശ്നമാണ് ആര്‍ത്തവ സമയത്തെ വയറുവേദന. ആര്‍ത്തവരക്തം ശരിയായ രീതിയില്‍ പോകാതിരിക്കുമ്പോഴാണ് വേദന അനുഭവപ്പെടുന്നത്. എന്നാല്‍ ആര്‍ത്തവത്തിന്റെ ആദ്യ രണ്ടുദിവസങ്ങളില്‍ മറ്റു കാരണങ്ങളൊന്നുമില്ലാതെയും വേദന തോന്നാറുണ്ട്. അത് സ്വാഭാവികം മാത്രമാണ്. ചിലരില്‍ രക്തം കെട്ടിക്കിടന്ന് ഗര്‍ഭപാത്രത്തിനു ചുറ്റും നീര് പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം വേദനകളില്‍ ഓക്കാനം, ഛര്‍ദ്ദി, തലവേദന, നടുവേദന എന്നീ അസ്വാസ്ഥ്യങ്ങളും കാണാറുണ്ട്.1. പച്ചമുട്ട ഒരു ഗ്ലാസ് തിളപ്പിച്ച പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍ വേദനയ്ക്ക് ശമനമുണ്ടാകും.2. ഒരു ടീസ്പൂണ്‍ എള്ളെണ്ണ ചെറുതായി ചൂടാക്കി ആര്‍ത്തവ ദിവസങ്ങളില്‍, ദിവസവും ഒരു നേരം വീതം സേവിക്കുക.3. ഒരു ടീസ്പൂണ്‍ അയമോദകം രണ്ടു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ദിവസം മൂന്നുനേരം കഴിക്കുക.അല്പാര്ത്തവംഅല്പം എള്ള് വറുത്തുപൊടിച്ച് ഓരോ കരണ്ടി വീതം ദിവസേന രണ്ടുനേരം കഴിക്കുക. ഗര്‍ഭിണികള്‍ എള്ള് അധികം ഉപയോഗിക്കാന്‍ പാടില്ല.1. കറ്റാര്‍വാഴയുടെ നീര് ഒരു ഔണ്‍സും ഒരു ടീസ്പൂണ്‍ ശര്‍ക്കരയും ചേര്‍ത്ത് കഴിക്കുക.അമിതാര്ത്തവംആര്ത്തവം സാധാരണ ഏഴു ദിവസംവരെയാണ് നീണ്ടുനില്‍ക്കുന്നത്. എന്നാല്‍ ചിലരില്‍ രക്തസ്രാവം 10 മുതല്‍ 15 ദിവസംവരെ നീണ്ടു നിന്നേക്കാം; ദിവസത്തില്‍ നാലില്‍ കൂടുതല്‍ പാഡ് മാറേണ്ടിവരുന്നതും അമിതാര്‍ത്തവത്തിന്റെ ലക്ഷണമാണ്. തലകറക്കം, ക്ഷീണം, വിളര്‍ച്ച, ശരീരവേദന എന്നിവയും അമിതാര്ത്തവത്തോടൊപ്പം കാണുകയാണെങ്കില്‍ ചികിത്സ തേടാന്‍ മടിക്കരുത്. ഗര്‍ഭാശയത്തിലോ, അണ്ഡാശയത്തിലോ നീര്, മുഴ, കുടിയ രക്തസമ്മര്‍ദ്ദം എന്നിവയെല്ലാം ഇതിനു കാരണമാവുന്നു.1. ചെമ്പരത്തിപ്പൂവ് വാട്ടിപിഴിഞ്ഞ് ഒരു ഔണ്‍സും നീരില്‍ തേന്‍ ചേര്‍ത്ത് ദിവസവും രണ്ടുനേരം കഴിക്കുക.2. തെങ്ങിന്‍പൂക്കുലയും അരിമാവും ചേര്‍ത്തു കുറുക്കി ദിവസവും മൂന്നുപ്രാവശ്യം ആര്‍ത്തവദിവസങ്ങളില്‍ കഴിക്കുക.3. അശോകപ്പൂവ് ഒരുപിടി പച്ചയ്ക്ക് ചവച്ചരച്ചു കഴിക്കുന്നതും അമിത രക്തസ്രാവം കുറയ്ക്കാന്‍ സഹായിക്കും
നമ്മുടെ നാട്ടിൽ പരമ്പരാഗതമായി പ്രയോഗത്തിലുണ്ടായിരുന്ന എന്നാൽ ഇപ്പോൾ അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്ന നാടൻ ചികിൽസകളും ഒറ്റമൂലികളും മുത്തശ്ശി വൈദ്യവുമാണ് ഈ സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പരാമർശിച്ചിരിക്കുന്ന ചികിൽസകൾ സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്യേണ്ടതാണ്. നാശനഷ്ടങ്ങൾക്കൊ മറ്റ് പ്രശ്നങ്ങൾക്കൊ ഞങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.
Labels
Apilepsy
Dengue fever
natural bleach
Polycystic Ovarian Disease (PCOD or PCOS)
Sinusitis
അകാല നര
അപകടങ്ങള്‍
അപസ്മാരം
അമിതവണ്ണം
അരിഷ്ടങ്ങള്‍
അര്‍ബുദം
അലര്‍ജി
അസിഡിറ്റി
അസ്ഥി വേദന
അറിവുകള്‍
ആണിരോഗം
ആര്‍ത്തവ പ്രശ്നങ്ങള്‍
ആര്യവേപ്പ്
ആസ്ത്മ
ആഹാരക്രമം
ഇഞ്ചി
ഇരട്ടി മധുരം
ഉപ്പൂറ്റി വേദന
ഉലുവാ
ഉഷ്ണ ഭക്ഷണം
ഉറക്കത്തിന്
എരുക്ക്
എള്ള്
ഏലക്ക
ഒറ്റമൂലികള്‍
ഓര്‍മ്മശക്തി
ഔഷധ സസ്യങ്ങള്‍
കടുക്
കണ്ണ് വേദന
കഫക്കെട്ട്
കരൾ സുരക്ഷ
കരിംജീരകം
കര്‍പ്പൂരം
കറ്റാര്‍വാഴ
കാടമുട്ട
കാല്പാദം
കുങ്കുമപ്പൂവ്
കുട്ടികളുടെ ആരോഗ്യം
കുര അഥവാ കാസം
കൂര്‍ക്കംവലി
കൊടിഞ്ഞി
കൊളസ്ട്രോൾ
കോഴിമുട്ട
ക്യാന്‍സര്‍
ഗര്‍ഭകാലം
ഗര്‍ഭരക്ഷ
ഗൈനക്കോളജി
ഗ്രാമ്പൂ
ചര്‍മ്മ സൌന്ദര്യം
ചികിത്സകള്‍
ചുണങ്ങ്
ചുമ
ചെങ്കണ്ണ്
ചെന്നികുത്ത്
ചെവിവേദന
ചെറുതേന്‍
ഛര്‍ദ്ദി
ജലദോഷം
ജാതി പത്രി
ജീവിത ശൈലി
ഡെങ്കിപ്പനി
തലമുടി ആരോഗ്യം
തലവേദന
തീപ്പൊള്ളല്‍
തുമ്പ
തുളസി
തേങ്ങാ
തൈറോയിട്
തൈറോയിഡ്
തൊണ്ടവേദന
തൊലിപ്പുറം
തൊഴുകണ്ണി
ദഹനക്കേട്
നഖങ്ങള്‍
നടുവേദന
നരക്ക്
നാട്ടറിവ്
നാഡീ രോഗങ്ങള്‍
നാസാ രോഗങ്ങള്‍
നിത്യ യൌവനം
നുറുങ്ങു വൈദ്യം
നെഞ്ചെരിച്ചില്‍
നെയ്യ്
നെല്ലിക്ക
നേന്ത്രപ്പഴം
പച്ചമരുന്നുകള്‍
പനി
പനി കൂര്‍ക്ക
പല്ലുവേദന
പാമ്പ് കടി
പുഴുക്കടി
പേശി
പൈല്‍സ്
പ്രതിരോധ ശക്തി
പ്രമേഹം
പ്രവാചകവൈദ്യം
പ്രോസ്റ്റേറ്റ്
പ്ലേറ്റ്ലറ്റ്
ബുദ്ധി വളര്‍ച്ച
ബ്രഹ്മി
ഭഗന്ദരം-ഫിസ്റ്റുല
ഭസ്മം
മഞ്ഞപ്പിത്തം
മഞ്ഞള്‍
മനോരഞ്ജിനി
മരുന്നുകള്‍
മലബന്ധം
മഴക്കാലം
മുഖ സൗന്ദര്യം
മുഖക്കുരു
മുടി സൌന്ദര്യം
മുത്തശി വൈദ്യം
മുരിങ്ങക്കാ
മുളയരി
മുറിവുകള്‍
മൂത്രച്ചുടീല്‍
മൂത്രത്തില്‍ അസിടിടി
മൂത്രത്തില്‍ കല്ല്
മൂലക്കുരു
യുനാനി
യോഗ
യൗവനം
രക്ത ശുദ്ധി
രക്തസമ്മര്‍ദ്ദം
രുചിയില്ലായ്മ
രോഗങ്ങള്‍
രോമവളര്‍ച്ച
ലൈംഗികത
വണ്ണം വക്കാന്‍
വന്ധ്യത
വയമ്പ്
വയര്‍ വേദന
വയറിളക്കം
വാജികരണം
വാതം
വായ്പുണ്ണ്
വായ്പ്പുണ്ണ്
വിചിത്ര രോഗങ്ങള്‍
വിഷം തീണ്ടല്
വീട്ടുവൈദ്യം
വൃക്കരോഗം
വൃഷണ ആരോഗ്യം
വെള്ളപോക്ക്
വെള്ളപ്പാണ്ട്
വേദന സംഹാരികള്‍
വൈദിക് ജ്ഞാനം
ശീഖ്രസ്കലനം
ശ്വാസതടസം
സന്ധി വാതം
സന്ധിവേദന
സവാള
സോറിയാസിസ്
സൗന്ദര്യം
സ്തന വളര്‍ച്ച
സ്തനാര്‍ബുദം
സ്ത്രീകളുടെ ആരോഗ്യം
ഹൃദ്രോഗം
ഹെര്‍ണിയ
No comments:
Post a Comment