ആധുനിക ജീവിത ശൈലിയില്‍ പലരും നേരിടുന്ന ഒരു പ്രശ്നം നെഞ്ചെരിച്ചില്‍ .കാരണങ്ങള്‍ .ഹോട്ടല്‍ ഭക്ഷണം , കടകളില്‍ വില്‍കുന്ന എണ്ണയില്‍ പൊരിച്ച സാധനങ്ങള്‍ . ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതി ബേക്കറി സാധനങ്ങള്‍ .ചൂടില്‍ നടന്നു വന്നിട്ട ഐസ് വെള്ളം അല്ലെങ്കില്‍ സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുക ഇവയെല്ലാം കാരണങ്ങള്‍ .പിന്നെ വ്യായാമം ഇല്ലായ്മയും .
മരുന്ന് :
മണിതക്കാളി ഇല -50ഗ്രാം
കൊത്തമല്ലി - 5 ഗ്രാം
ജീരകം - 2 ഗ്രാം
കുരുമുളക് -10 എണ്ണം
ചുവന്നുള്ളി - 20 ഗ്രാം .
കൊത്തമല്ലി - 5 ഗ്രാം
ജീരകം - 2 ഗ്രാം
കുരുമുളക് -10 എണ്ണം
ചുവന്നുള്ളി - 20 ഗ്രാം .
ചെയ്യണ്ട വിധം :
നറുക്കണ്ടത് നറുക്കിയും ചതക്കണ്ടത് ചതച്ചും എടുത്തു ആവശ്യത്തിനു വെള്ളം ചേര്‍ത്തു തിളപ്പിക്കുക .ഇലകള്‍ വെന്തതിനു ശേഷം ഹിതമായ ചൂടില്‍ അല്പാല്‍പ്പം ആയി വായില്‍ ഒഴിച്ച് രുചിച്ചു കുടിക്കുക . ഒറ്റയടിക്ക് വലിച്ചു കുടിക്കരുതെന്നു സാരം .വെന്ത ഇലയും ഉള്ളിയും എല്ലാം ചവച്ചു തിന്നുക . ഈ സൂപ്പ് കുറച്ചു ദിവസം തുടര്‍ന്ന് കുടിച്ചാല്‍ വയറിലെ ഭിത്തികളില്‍ ഉണ്ടായ മുറിവുകള്‍ വൃണങ്ങള്‍ കരിയാന്‍ തുടങ്ങും .
ഇങ്ങനെ സ്ഥിരമായി നെഞ്ചെരിച്ചില്‍ ഉള്ളവര്‍ ഭക്ഷണം ശ്രദ്ധിക്കണം .കൂടാതെ ഈ അസ്വസ്ഥത തോന്നുമ്പോള്‍ ഒരു പച്ച ക്യാരറ്റ് ചവച്ചരച്ചു തിന്നുന്നത് ഉടനടി ആശ്വാസം തരും .
No comments:
Post a Comment