ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍..
• രാത്രി നേരത്തെ കിടന്നുറങ്ങുന്നതും അതിരാവിലെ എഴുന്നേല്ക്കുന്നതും ശീലിക്കുക..
• പല്ലുകള്‍ വൃത്തിയാക്കുക..ഭക്ഷണം കഴിച്ച ശേഷവും രാത്രി കിടക്കുന്നതിനു മുന്പും വായയും പല്ലും വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്..
• ശുദ്ധവായു ശ്വസിക്കുക..
• പരിസരം വൃത്തിയായി സൂക്ഷിക്കുന്നത് സാംക്രമിക രോഗങ്ങളെ തടയാന്‍ സാധിക്കും..
• മലമൂത്ര വിസര്ജ്ജ നത്തിനു സമയക്രമം ശീലിക്കുക..
• ദിവസവും രണ്ടു നേരവും കുളിക്കുക.ഇത് അഴുക്കുകളില്‍ നിന്നും ശരീരത്തെ ശുദ്ധമായി നിര്ത്തും ..
• അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്
• ദിവസേന ഒരു നിശ്ചിത സമയത്ത് വ്യായാമം ചെയുക..ഭക്ഷണം കഴിച്ച ഉടനെ വ്യായാമം ചെയ്യാന്‍ പാടില്ല..
• ആഴ്ചയില്‍ ഒരു ദിവസം ഉപവാസം അനുഷ്ടിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രദാനം ചെയ്യുന്നു..
• ഭക്ഷണത്തില്‍ സമയനിഷ്ട പാലിക്കാന്‍ ശ്രദ്ധിക്കുക..
• ധാന്യങ്ങള്‍ കഴിയുന്നതും തവിട് കളയാതെ ഉപയോഗിക്കുവാന്‍ ശ്രമിക്കുക..
• പച്ചക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മലശോധന നേരെയാക്കാന്‍ സഹായിക്കും..
• തളര്‍ന്ന് അവശനായിരിക്കുമ്പോള്‍ അല്പം വിശ്രമിച്ചതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക..
• നല്ല വിശപ്പ് ഉള്ളപ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക..
• ഭക്ഷണം കഴിച്ച ഉടനെ കഠിനാധ്വാനത്തില്‍ ഏര്പ്പെടരുത്.. അല്പം വിശ്രമിച്ചതിനു ശേഷം മാത്രം ജോലി ചെയുക..
• ഉപ്പ്,പുളി,മുളക് എന്നിവ കഴിയുന്നത്ര ഒഴിവാക്കുകയും ശര്ക്കര പഞ്ചസാര എന്നിവയുടെ ഉപയോഗം കുറക്കുകയും ചെയ്യുക..
• പച്ചക്കറികള്‍ നന്നായി കഴുകിയ ശേഷമാണ് അരിയേണ്ടത്. അരിഞ്ഞശേഷം കഴുകരുത്..
• വില കൂടിയ വസ്തുക്കളില്‍ പോഷകാംശങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നത് മിഥ്യാ ധാരണയാണ്..
• നമ്മുക്ക് സാധാരണയായി ലഭിക്കുന്ന മുരിങ്ങ,നെല്ലിക്ക,പപ്പായ,ചെറു നാരങ്ങ, പഴവര്ഗങ്ങള്‍ ,പച്ചക്കറികള്‍ എന്നിവ ശരീരത്തിന്റെ നിലനില്പ്പിനും പോഷണത്തിനും മതിയായവയാണ്..
• മാംസഭോജിയോ ,സസ്യാഹാര ഭോജിയോ ആവാതെ രണ്ടും ആവശ്യാനുസരണം ഉപയോഗിക്കുക..
• വയര്‍ നിറയെ ആഹാരം കഴിക്കാന്‍ പാടില്ല..രണ്ടു ഭാഗം ആഹാരം കൊണ്ടും ഒരു ഭാഗം വെള്ളം കൊണ്ടും നിറച്ച ശേഷം നാലാമത് ഭാഗം ശൂന്യമായി കിടക്കട്ടെ..
• മദ്യം,പുകവലി,മുറുക്ക്,മയക്കുമരുന്ന് എന്നിവ ഉപേക്ഷിക്കുക..
• ബേക്കറി സാധനങ്ങളുടെ ഉപയോഗം തീര്ത്തും കുറയ്ക്കുക..
• രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ നേരം സൂര്യ പ്രകാശമേല്ക്കുന്നത് വളരെ നല്ലതാണ്..
• രാത്രി കിടക്കാന്‍ നേരത്ത് ഒരു ടീസ്പൂണ്‍ ശുദ്ധമായ തേന്‍ കുടിക്കുന്നത് വളരെ നല്ലതാണ്..
• കൈകാലുകള്‍ നന്നായി നിവര്‍ത്തി വെച്ച് മലര്‍ന്ന് കിടന്നു ഉറങ്ങുക..
• കമിഴ്ന്നു കിടന്നു ഉറങ്ങുന്നത് അത്ര നല്ലതല്ല..
• സ്വാര്ത്ഥത,അസൂയ,പക,അഹങ്കാരം എന്നിവ മനസില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കുന്നു..
No comments:
Post a Comment