Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Friday, 19 June 2015

പ്രസവരക്ഷ

 പ്രസവിച്ച സ്ത്രീക്കു ഓമം, കുരുമുളക് ഇവ അരച്ചു കരിപ്പട്ടി (പനഞ്ചക്കര)യിലിട്ടു ഉരുളയാക്കിയെടുക്കുന്ന അരമരുന്ന് കൊടുക്കാം.  "നറും മഞ്ഞളുമുഗ്രഗന്ധമുലുവാ കാനക്കരിപ്പട്ടി വന്‍ജീരകമിവയ്ക്കൊപ്പം വെളുത്തുള്ളിയും" എന്നു പേറ്റുമരുന്നിനു വിധിയുണ്ട്.  പ്രസവിച്ചാലുടന്‍‍ കുരുമുളകു പൊടിച്ച് കരിപ്പട്ടി ചേര്‍ത്തുരുട്ടി കൊടുക്കും.  ചിലരാകട്ടെ പിണംപുളിയും കുരുമുളകും കരിപ്പട്ടിയും കാച്ചിക്കൊടുക്കും.  ചിലര്‍ ഇതിനൊപ്പം ഉള്ളിയുംചേര്‍ക്കാറുണ്ട്.  അരിമാവ്, മഞ്ഞള്‍പൊടി കരിപ്പട്ടി ഇവ ചേര്‍ത്ത് കാച്ചിക്കൊടുത്തശേഷം കാരയില. അരിമാവ്,കരിപ്പട്ടി ഇവയും കാച്ചിക്കുറുക്കും.  കറിവേപ്പില, അരിമാവ്, കരിപ്പട്ടി ഇവയും കാച്ചിക്കുറുക്കിക്കൊടുക്കുന്നരീതിയുണ്ട്.  ഇവ മുമ്മൂന്നു ദിവസം വീതം യഥാക്രമം നല്കണം.  മാവു വറുത്തു ചീലാന്തിയില, അരിമാവ്,മുള്ളന്‍കാരയില, കരിപ്പട്ടി ഇവയിട്ടു  പേറ്റുമരുന്നുണ്ടാക്കുന്നു.  ഉള്ളിലെ മുറിവുണങ്ങുന്നതിനുവേണ്ടി നാല്,പന്ത്രണ്ട്, പതിനെട്ട് ദിവസങ്ങളിലായി കുരുമുളക്, ചുക്ക്, കരിപ്പട്ടി, ഓമം, വെളുത്തുള്ളി എന്നിവഅരച്ചുരുട്ടിയെടുക്കുന്ന കായം കാച്ചിയതും നല്കാറുണ്ട്.  ഇതിനായി മറ്റു ചിലര്‍ തീണ്ടാനാഴിയില (മുക്കുറ്റി) അരച്ചു അരിമാവും കരിപ്പട്ടിയും ചേര്‍ത്ത കുറുക്കു ആദ്യ മൂന്നുദിവസങ്ങളില്‍ കൊടുക്കും. 

      തിരുവനന്തപുരം ജില്ലയിലെ കാണിക്കാര്‍  പ്രസവത്തിനായി ഏഴു തേങ്ങ, ഒരിടങ്ങഴി കാന്താരി മുളക്, കുറച്ചുമഞ്ഞള്‍, ഒരു പറ നെല്ലിന്റെ അരി (പൊടിയാത്തത്)  ഇവ ഉണക്കി സൂക്ഷിക്കും.  വേദന തുടങ്ങിയാല്‍‍നാഴിയരിയെടുത്തു കഞ്ഞിവെയ്ക്കും.  തേങ്ങ പുറം ചെത്തി കുറച്ചു മഞ്ഞളും  മുളകും കൂടി അരച്ച് ഉപ്പു ചേര്‍ത്ത്ചൂടാക്കി ചെറുചൂടില്‍ ചിരട്ടയില്‍ ഒഴിച്ചു കുടിപ്പിക്കും.  പലനാളായി ഈ പേറ്റുമരുന്നു കൊടുത്തു തീര്‍ക്കും. മുക്കുവര്‍ക്കിടയില്‍ പ്രസവിച്ചാല്‍ ചുക്കും മഞ്ഞളുമിട്ട കഞ്ഞിയോ ഉലുവയിട്ട കഞ്ഞിയോ പ്രസവിച്ച അന്നു തന്നെ കൊടുക്കും.  ചമ്പാവരിക്കഞ്ഞി തേങ്ങാപ്പാലൊഴിച്ചു കൊടുക്കും.  സുഖപ്രസവമായാല്‍ ഓമം, കുരുമുളക്,മുളക്, മല്ലി, ഉലുവ, മഞ്ഞള്‍, പുളി ഇവ ചേര്‍ത്തുള്ള വറുത്തരപ്പു കൊടുക്കും.  നെയ്യില്ലാത്ത മീനുകളായ നെത്തോലി, തെരണ്ടി, കടുമീന്‍ ഇവ പിറ്റേദിവസം മുതല്‍ കൊടുക്കും.  ഉള്ളിലുള്ള മാച്ചു പോകാന്‍മണിയരിക്കില, വേപ്പില എന്നിവ അരച്ചതും ദേഹത്തു തേക്കും.  അമ്മക്കു ഉള്ളില്‍ കഴിക്കാനുള്ളപേറ്റുമരുന്നായി ഓമം, ചുക്ക്, കുരുമുളക്, മഞ്ഞള്‍ ഇവയെല്ലാം അരച്ചു പച്ചയ്ക്കു കൊടുക്കും.  കരിപ്പട്ടി ചേര്‍ത്തുകാച്ചിയും കൊടുക്കാറുണ്ട്.  തെങ്ങിന്‍കൂമ്പ് അരച്ചു കരിപ്പട്ടിയിട്ടു കുറുക്കിയോ കാച്ചിയോ നല്കുകയും ചെയ്യും. പ്രസവിച്ച സ്ത്രീക്കു വേതുവെള്ളം  പിടിക്കും.  വേതുവെള്ളം തയ്യാറാക്കാന്‍ പ്ലാഞ്ചിത്തോല്‍ കൊച്ചങ്ങ,തെങ്ങിന്‍മടല്‍, പേരത്തോല്‍, നാല്പാമരപ്പട്ട എന്നിവയെല്ലാം ഉപയോഗിക്കുന്നു.  കസ്തൂരിമഞ്ഞള്‍‍ വെള്ളത്തിലിട്ടുകുതിര്‍ത്തരച്ചതു കുഞ്ഞിന്റെയും അമ്മയുടെയും ദേഹത്തു തേയ്ക്കും.  ആചാരപ്രകാരം നിശ്ചിത ദിവസം മഞ്ഞള്‍തേച്ചുള്ള കുളിയുമുണ്ടാകും.  വിഷഹരമായ മഞ്ഞള്‍‍ രോഗാണുക്കളെ ചെറുക്കുന്നു.  കൊഴിഞ്ഞിലെടുത്തുവെള്ളത്തിലിട്ടു പിഴിഞ്ഞെടുത്ത താളികൊണ്ടു തല കഴുകി പച്ചവെള്ളത്തില്‍ കുളിക്കുന്നവരുമുണ്ട്.  

        ഉലുവചോര്‍, ഉള്ളിച്ചോര്‍, പേറ്റുമുക്കിടി, ജീരകക്കോഴി,  പാല്‍, കോഴിമുട്ട  എന്നിവയും കൊടുക്കാം.    രക്തംതെളിയാന്‍ ഉള്ളിക്കോഴി കഴിക്കാം.    ആട്ടിന്‍കുടല്‍, ആട്ടിന്‍കരള്‍, ആട്ടിന്‍തല തുടങ്ങിയവ പാകം ചെയ്ത്കൊടുക്കുന്നതും മുളകും ഉപ്പും മാത്രം ഉപയോഗിച്ച് കോഴി വേവിച്ച് കൊടുക്കുന്നതും  പ്രസവിച്ച സ്ത്രീകള്‍ക്ക്രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.                ഉലുവ തേങ്ങാപാലില്‍ കൂട്ടി ചേര്‍ത്തുണ്ടാക്കുന്ന ഉലുവ കഞ്ഞി,    കുറുന്തോട്ടി വേരിന്‍തൊലി, ജീരകം, പഴുത്തപ്ലാവിലയുടെ ഞെട്ട് തുടങ്ങിയവ ആട്ടിന്‍പാലില്‍ ചേര്‍ത്ത് തിളപ്പിച്ച് ഉണ്ടാക്കുന്ന ജീരകകഞ്ഞി തുടങ്ങിയവ പ്രസവ ശേഷം സ്ത്രീകള്‍ക്കുണ്ടാകുന്ന രോഗങ്ങളെതടയുന്നു.

പ്രസവശേഷം കഴിക്കുന്ന കഷായത്തിന് -  പെരുകിന്റെ വേര്, പാവുട്ട വേര്, വട്ടിയേര്, പുത്തരിച്ചുണ്ട, കരിങ്കുറിഞ്ഞി വേര്, കുറുന്തോട്ടി വേര്, മൂലപ്പെരുക് എന്നിവയാണ് കഷായക്കഞ്ഞിക്ക് ഉപയോഗിക്കുന്നത്.

ലേഹ്യം ഉണ്ടാക്കാന്‍ -  കരിമുരുക്കിന്റെ ഇല, ഞാറ, തെച്ചിയുടെ തൂമ്പില, തെങ്ങിന്‍ പൂക്കുല, ചതകുപ്പ, അയമോദകം, ജീരകം, കടുക്, കൊത്തംപാല എന്നിവയാണ് ഉപയോഗിക്കുന്നത്.


മുക്കിടിക്കഞ്ഞി - ഇടിഞ്ഞിലിന്റെ തോല്‍, കുറുന്തോട്ടി വേര്, പുത്തിരിച്ചുണ്ടയുടെ വേര്, പാടവള്ളി എന്നിവ കൂട്ടിയാണ് മുക്കിടിക്കഞ്ഞി ഉണ്ടാക്കുന്നത്

No comments:

Post a Comment