നിരവധി പേര്‍ മുട്ട് വേദന പടിക്കെട്ട് കയറാന്‍ പറ്റുന്നില്ല . മുട്ട് മടക്കാന്‍ പറ്റുന്നില്ല . ഇതിനു മുഖ്യ കാരണം നാം ഇന്ന് കഴിക്കുന്ന രാസ ലവണങ്ങള്‍ ചേര്‍ന്ന ഭക്ഷണം തന്നെ കാരണം . മുട്ട് ഒപ്രേഷന്‍ ചെയ്യണം ,ചിരട്ട മാറ്റി വെക്കണം എന്ന് നിരവധി ചികിത്സ . ചെലവ് സഹിക്കില്ല . പാരമ്പര്യ വൈദ്യം എന്ത് പറയുന്നു എന്ന് നോക്കാം .
മരുന്നുകള്‍ :
മധുര കിഴങ്ങ് -50 ഗ്രാം
അത്തിപ്പഴം - 50 ഗ്രാം
ചുവന്നുള്ളി - 50 ഗ്രാം
അത്തിപ്പഴം - 50 ഗ്രാം
ചുവന്നുള്ളി - 50 ഗ്രാം
മലമ്പരത്തി ഇല - 50 ഗ്രാം ( പിണര്‍ ,പൊട്ടക്കാവളം, പീനാറി , പീനാരി ചങ്ക് എന്ന് തമിഴ് നാമം . ഇതിന്റെ തടിക്കും ഇലക്കും നല്ല നാറ്റം ഉള്ളത് .
ചെയ്യണ്ട വിധം :
മധുര കിഴങ്ങ് , അത്തിപ്പഴം ഒന്നിച്ചു അരച്ചെടുക്കുക . മലമ്പരത്തി ഇലയും ചുവന്നുള്ളിയും ചേര്‍ത്തു നന്നായി അരച്ചെടുക്കുക . അരപ്പുകള്‍ ഒന്നിച്ചു ചേര്‍ത്തു നല്ലവണ്ണം മിക്സ് ചെയ്യുക . വേദനയുള്ള മുട്ടില്‍ ആദ്യം പൂച്ചിടുക .ഒരു വെള്ള തുണി പൂച്ചിന്റെ പുറത്ത് കെട്ടുക . വീണ്ടും തുണിയുടെ മുകളില്‍ പൂച്ചിടുക , തുണി കെട്ടുക ,അതിന്റെ മുകളില്‍ പൂച്ചിടുക . ഇങ്ങനെ മൂന്നു പ്രാവശ്യം പൂച്ചിട്ടു കെട്ടി വെക്കുക വൈകിട്ട് കെട്ടിയാല്‍ രാവിലെ അഴിക്കാം.കുറഞ്ഞത് 12മണിക്കൂര്‍ ഇങ്ങനെ പൂച്ചു കെട്ടി വെക്കണം . അഴിച്ച് ചൂട് വെള്ളം കൊണ്ട് കഴുകണം . മൂന്നു ദിവസത്തില്‍ ഒരു പ്രാവശ്യം വീതം മൊത്തത്തില്‍ മൂന്നു തവണ പൂച്ചിട്ടാല്‍ മുട്ട് വേദന മാറും . അന്നന്ന് ചെയ്തു പുരട്ടണം .
No comments:
Post a Comment