ഇവിടെ പറയുന്ന മരുന്ന് പലരും കണ്ടിട്ടുള്ള ഒരു ചെടിയെ അല്ല .സിദ്ധ വൈദ്യന്മാര്‍ക്ക് ഇതിനെ പറ്റി അറിയാം .പലയിടത്തും ഇതിന്റെ മലയാളം പേര് അന്വേഷിച്ചു എങ്കിലും കിട്ടിയില്ല .അറിയുന്നവര്‍ പറയുക . സിദ്ധ വൈദ്യം തമിഴില്‍ ആയതുകൊണ്ട് ഇതിന്റെ തമിഴ് പേരെ എനിക്ക് അറിയുള്ളൂ . ഇത് കറ്റാര്‍വാഴയുടെ വംശം എന്ന് മാത്രം അറിയാം .കൂടുതലും മലയോര പ്രദേശങ്ങളില്‍ ആണ് കാണുക . കുന്നുകളില്‍ മേയുന്ന ആടിനും ഇടയന്മാര്‍ക്കും ഇത് ദാഹ ശമനി ആണ് . ഇതിനു കിഡ്നി യെ ശുദ്ധമാക്കാനുള്ള കഴിവുണ്ട് .ഇടയ്ക്കു ഇത് കഴിക്കുന്നത് കിഡ്നിയുടെ പ്രവര്‍ത്തനത്തെ സഹായിക്കും .കല്ലുകളെ പൊടിച്ചു കളയും. കണ്ടു കിട്ടിയാല്‍ വീട്ടില്‍ നട്ടു പിടിപ്പിക്കുക
മരുന്ന് :
കല്ലുടാന്‍ - ഒന്നോ രണ്ടോ ഇലയുടെ ഉള്ളിലെ കാമ്പ് . ഇത് തമിഴ് പേരാണ് .പടം കൂടെ കാണുക
ചെറൂള യുടെ പൂവ് - ഒരു കൈപിടി അളവു
കുരുമുളക് - 10 എണ്ണം
തേന്‍ : ആവശ്യത്തിനു
ചെറൂള യുടെ പൂവ് - ഒരു കൈപിടി അളവു
കുരുമുളക് - 10 എണ്ണം
തേന്‍ : ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം :
കല്ലുടാന്‍ ഇലയുടെ അകത്തെ കാമ്പ് ചെറുതായി നറുക്കുക . ചെറൂള യുടെ പൂ
ഉരുവി എടുത്തു അതിന്റെ കൂടെ കുരുമുളക് പൊടിച്ചതും മുറിച്ചു വെച്ചിരിക്കുന്ന കാമ്പും തേനും ചേര്‍ത്തു ചവച്ചു തിന്നുക . ഏകദേശം നെല്ലിക്കയുടെ രുചി ആയിരിക്കും . ഇതിനു പുറമേ ഒരു ലിറ്റര്‍ വെള്ളം കുടിക്കുക . കല്ലുകള്‍ ഉള്ളവ ചെറുതായി പൊടിഞ്ഞു വരും . കൂടുതല്‍ വെള്ളം കുടിക്കുന്നത് നല്ലത് . ചെമ്പു പാത്രത്തില്‍ വെള്ളം വെച്ച് 24 മണിക്കൂര്‍ കഴിഞ്ഞു ഉള്ള വെള്ളം ഇതോടൊപ്പം കുടിക്കുന്നത് കൂടുതല്‍ പ്രയോജനം തരും . മൂത്ര കല്ലുള്ളവര്‍ ചെമ്പു പാത്രത്തിലെ വെള്ളം കുടിക്കുന്നത് കിഡ്നി ശുദ്ധം ആക്കും .
കുട്ടികള്‍ക്ക് ഇത് ചെറിയ അളവില്‍ കൊടുത്ത് കൂടെ വെള്ളവും കൊടുക്കണം

No comments:
Post a Comment