Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Friday, 19 June 2015

അഗ്നിഹോത്ര ഔഷധം

അഗ്നിഹോത്ര ഔവ്ഷധം നിങ്ങള്‍ക്കും തെയ്യാര്‍ ചെയ്യാം . നൂറ്റിയെട്ട് ഔവ്ഷധങ്ങള്‍ കൊണ്ട് ഇതു ഒരു കിലോ നിര്‍മ്മിക്കാന്‍ ആയിരം രൂപയെ വരികയുള്ളൂ. ആറു മാസം നടത്താന്‍ ഒരു കിലോ മതിയാകും.
ഇന്നലെ ഔവ്ഷധം തേടി എന്റെ ഭവനത്തില്‍ വന്നവര്‍ക്ക് പലര്‍ക്കും അല്പ്പം വീതം കൊടുത്തയച്ചു .നല്ല സുഗന്ധം എന്നാണു അപിപ്പ്രായം പറഞ്ഞത്. ദയവായി ഇതു നിങ്ങള്‍ക്ക് നിര്‍മ്മിക്കാന്‍ സാധിക്കുന്ന കാര്യo മാത്രം .
അമൃത് / ചിറ്റമൃത് / രാമച്ചം / ഏലക്ക / ജാതിക്ക ഇരട്ടിമധുരം/ നെല്ലിക ഉണങ്ങിയത്‌ / ശതാവരി / ഗ്രാമ്പു / എള്ള് / ഉണക്കമുന്തിരി / കടുക്ക / താന്നിക്ക / കച്ചോലം / ചന്ദനം / അകിൽ / വയമ്പ് / യെവം / പച്ചരി / ബ്രെഹ്മി / ചെറുപയർ / ഉഴുന്ന് / കടുക് / കടല / പരിപ്പ് / മുതിര / കാരെള്ള്/ കോപ്പ്ര / തുളസി ഇലയും പുവും / വേപ്പിലയും തൊലിയും / വഴനയിലയും തൊലിയും / കറുകപ്പുല്ല് / കുവളയില / കുറു കുറുംതോട്ടി / നീല കുറുംതോട്ടി സമുലം / ചെറുതേൻ / മുത്തങ്ങ / വെങ്കടുക് / മാതള തൊണ്ട് / മാവില മൊട്ടു / പ്ലാവില മൊട്ടു / ജാതിപത്രി / ശര്ക്കര / പച്ചകര്പ്പുരം / ജടമഞ്ഞി / നഗപ്പൂ / ഇഞ്ചിപ്പുല്ല്/ മുക്കുറ്റി / കുടുകപ്പാലയരി / കർക്കൊകിലയരി / നവധാനിയം / ജീരകം / ആര്യവ്വേപ്പിൻ തൊലി / ഇലഞ്ഞി തൊലി / ഗുല് ഗുലു / ചുക്ക് / / താലിസ് പത്രം / തകരം / നറുനീണ്ടി / ദേവധാരു / കുംകുമപ്പൂ / നെയ്യ് /ചമത / ഒരിലതമാര / പടതാളികിഴങ്ങു / കടലാടി / എന്നുവേണ്ട് നൂറ്റി എട്ടു ഔവ്ഷ്ധങ്ങൽ ചതച്ച് ഉണക്കി പത്തു ഗ്രാം വീതം നെയ്യിലും തേനിലും കുഴച്ചു കത്തിക്കുന്ന ചടങ്ങ് ആണ് അഗ്നിഹോത്രം.നൂറ്റിയെട്ട് മരുന്നുകള്‍ ലഭ്യ മല്ലെങ്കില്‍ കിട്ടുന്നത് കൊണ്ട് ചെയ്യുക. എല്ലാ പച്ച മരുന്ന് കടകളിലും ഇതൊക്കെ വാങ്ങാന്‍ കിട്ടും .
ഇത് ആചരിക്കാന്‍ മന്ത്രങ്ങള്‍ വേണ്ട ശുദ്ധമായ മനസ്സ് മാത്രം മതി . നല്ല ചിന്തയില്‍ നിന്ന് ഉടലെടുക്കുന്ന ശ്വാസ നിശ്വാസങ്ങള്‍ പോലും മഹാ മന്ത്രങ്ങളാണ്. ഇതു നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു നല്ല ആരോഗ്യം കൈവരുന്നു കുഞ്ഞുങ്ങളില്‍ പോലും പ്രസന്നത വരുന്നു. വീട്ടില്‍ സദാസമയവും ശുദ്ധ വായു നിറഞ്ഞു നില്ക്കുന്നു.
എയര്‍ ഫ്രഷ്‌ ഉണ്ടാകാന്‍ ഓഫീസുകളില്‍ ഇതു പുകയ്ക്കാം .പറ്റുമെങ്കില്‍ ആഴചയില്‍ ഒരു ദിനം ഓഫിസുകളില്‍ കത്തിക്കുക . കൂടുതല്‍ അറിയാന്‍ വിളിക്കുക 9995033225

ത്രിഫല അഥവാ നെല്ലിക്ക താന്നിക്ക കടുക്ക

സര്‍വ്വ രോഗ മുക്തി വേണോ ? എങ്കില്‍ പഴങ്ങള്‍ ഭക്ഷിക്കുക അല്ലെങ്കില്‍ ഈ പോസ്റ്റ് വായിക്കുക.
ഒരു സന്തോഷ വാര്‍ത്ത സമ്മാനിക്കുന്നു . പഴങ്ങളെ കുറിച്ച് ചില ആരോഗ്യ മാസികകളിലെ വാര്‍ത്തകള്‍ കണ്ടിട്ടുണ്ടോ? കുറെ പഴങ്ങളുടെ ജീവന്‍ തുടിക്കുന്ന ചിത്രം കാണിച്ചു നിങ്ങളെ കൊതിപ്പിച്ചു കൊണ്ട് അവര്‍ പറയും.
പഴവര്‍ഗ്ഗങ്ങള്‍(ഫലങ്ങള്‍) നിത്യ യവ്വനം നല്കുമത്രേ !! ആരോഗ്യം നല്കുമത്രേ.മുഖകാന്തി കൈവരും. മല മൂത്ര ശോചന കൃത്യമാകും . മുടി കിളിര്‍ക്കും . ഫ്രൂട്ടെറിയന്‍ ആയാല്‍ ഡോക്ടറെ കാണേണ്ടി വരില്ല. പിന്നെയങ്ങിനെ പലതുണ്ട് പറയാന്‍
.പഴങ്ങളെ കുറിച്ചെല്ലാം പറയുന്നത് സത്യം തന്നെ. അമിതമായ വില പിന്നിലേക്ക്‌ വലിക്കുന്നത് കാരണം പലര്‍ക്കും പഴങ്ങള്‍ നോക്ക് കുത്തികള്‍ മാത്രം
പക്ഷേ പഴങ്ങള്‍ വാങ്ങാന്‍ പണം വേണം. മലയാളികള്‍ കണ്ടാല്‍ തിരിഞ്ഞു പോലും നോക്കാതിരുന്ന !!മുള്ളാത്ത!!യില്‍ വരെ പണത്തിന്റെ മുള്ളുകള്‍ കാണുന്നു. ചക്ക പോലും വിദേശങ്ങളിലേക്ക് പറക്കുന്നു.
പഴങ്ങള്‍ ശീലിച്ചാല്‍ ആരോഗ്യം വര്ദ്ധനവ് ഉണ്ടാകുമത്രേ.പക്ഷേ വാങ്ങാന്‍ പണമില്ല.
ശുദ്ധമായ സ്വോതിക ഭക്ഷണമാണ് പഴങ്ങള്‍ പക്ഷേ പലര്‍ക്കും വാങ്ങാന്‍ സാമ്പത്തികം അനുവദിക്കുന്നില്ല. .
കീശയുടെ കനക്കുറവു കാരണം ചിലര്‍ക്ക് ഫ്രൂട്സ് സ്റ്റാള്‍ കാണുന്നത് തന്നെ അലര്‍ജ്ജിയാണ്.
ഈശ്വര ഈ പഴങ്ങള്‍ തിന്നാന്‍ ആഗ്രഹമുണ്ട് പക്ഷേ നിത്യവൃത്തിക്ക് വകയില്ലാത്തവന് ഇതൊക്കെ സ്വപ്നം മാത്രമാണ് ?
സൃഷ്ട്ടാവേ നീയെന്തിന് ഈ ഫലങ്ങള്‍ കഴുകന്റെ കണ്ണുള്ള കച്ചവടക്കാരനില്‍ എത്തിക്കുന്നു. കരുണാമയനെ അതെല്ലാം എന്ത് കൊണ്ട് നേരിട്ട് ദരിദ്രന്റെ കൈകളില്‍ എത്തുന്നില്ല പഴങ്ങള്‍ക്ക് .എന്ത് കൊണ്ട് ഇവരിത്ര വില വാങ്ങുന്നു.
പഴങ്ങള്‍ വാങ്ങാന്‍ സമ്പത്തില്ലാത്തവന്‍ ഇങ്ങിനെ ചിന്തിക്കുന്നതില്‍ തെറ്റില്ലല്ലോ?.. അല്ലെങ്കില്‍ പഴങ്ങള്‍ വാങ്ങാന്‍ വിഷമിക്കുന്നവന്റെ രോദനം ഇതൊക്കെയാണ് . ഇശ്വരാ നീയിത്ര ക്രൂരനോ!!!?...
ഇനി മറ്റൊന്ന് ഇന്ന്‍ ലോകത്തുള്ള സര്‍വ്വ പഴങ്ങളും മതി മറന്നു തിന്നുന്ന ഒരാളെ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കില്ല കാരണം ലോകത്തില്‍ ഉണ്ടാകുന്ന സര്‍വ്വ ഫലങ്ങളും വിപണിയില്‍ നമുക്ക് ലഭിക്കില്ല.ഇന്നും നാം കാണാത്ത എത്രയോ ഫലങ്ങള്‍ ഭൂമിയില്‍ ഉണ്ട്. അതൊക്കെ കണ്ട് കിട്ടുക തന്നെ പ്രയാസം .അങ്ങിനെ യുള്ളപ്പോള്‍ എല്ലാ പഴങ്ങളുടെയും രുചി യറിഞ്ഞ ആളുകള്‍ ഉണ്ടാവോമോ ?
പഴങ്ങള്‍ ഭൂമിയുടെ അമൃത് ചുരത്തുന്ന സ്തനങ്ങളാകുന്ന പഴങ്ങളില്‍ നിരവധി രസങ്ങള്‍ അടങ്ങിയിരിക്കുന്നു കയ്പ്പും പുളിയും ചവര്‍പ്പും മധുരവും ഒക്കെ പഴങ്ങളില്‍ നിറയുന്നു.
ത്രിദോഷം എന്ന വാത പിത്ത കഫ ദോഷങ്ങള്‍ തുല്യമായി നിര്‍ത്തി നമുക്ക് ത്രിതീയ ഫലങ്ങള്‍ തരുന്ന ത്രിഫലയാണ് പഴങ്ങള്‍ .
മനുഷ്യന് പൂര്‍ണ്ണ ആരോഗ്യം തരുന്നവയാണ് പഴങ്ങള്‍. പൂര്‍ണ്ണ ആരോഗ്യം തരുന്ന മൂന്നു ഗുണങ്ങള്‍ പഴങ്ങളില്‍ ഉണ്ടെന്ന് അറിയുക ഇതെല്ലാം ഒന്നിച്ചു തരുന്നത് കൊണ്ട് പഴവര്‍ഗ്ഗങ്ങള്‍ എല്ലാം തന്നെ ഫലങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.
ഓരോ പഴത്തിലും മധുരം ചേര്‍ത്ത നെല്ലിക്കയുടെ രുചിയോ താന്നിക്കയില്‍ ശര്‍ക്കര ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സുഖമുള്ള ചവര്‍പ്പോ .കടുക്കയില്‍ തേന്‍ ചേരുമ്പോള്‍ നാവിന് അനുഭവപ്പെടുന്ന ആനന്ദമോ. ഇതൊക്കെയാണ് സകല പഴങ്ങളില്‍ നിന്നും നാവിന് ലഭ്യമായ അനുഭവങ്ങള്‍ .
സര്‍വ്വ പഴങ്ങളിലും അടങ്ങിയിരിക്കുന്നത് ത്രിഫലങ്ങളില്‍ ഒന്നായിരിക്കും.
ഒട്ടു മിക്ക പഴത്തിലും ഉള്ളതെല്ലാം തന്നെ നെല്ലിക്കയില്‍ മാത്രം പ്രപഞ്ചസൃഷ്ട്ടിയുടെ വൈദ്യനാഥന്‍ നിറച്ചു വെച്ചിരിക്കുന്നു.
നെല്ലിക്ക താന്നിക്ക കടുക്ക / ഇതില്‍ അടങ്ങിയിരിക്കുന്ന മൂന്ന് രസങ്ങളില്‍ അടങ്ങിയിരിക്കുന്ന ഏതെങ്കിലും ഒന്നായിരിക്കും സര്‍വ്വ പഴങ്ങളിലും ഉള്ളത്. ഇതൊന്ന് നിരീക്ഷിച്ചാല്‍ ഇതിന്‍റെ വാസ്തവം മനസിലാകും .ത്രിഫലയുടെ ഗുണങ്ങള്‍ ആണ് എല്ലാ പഴ വര്‍ഗ്ഗത്തിലും ഉള്ളത് അത് തന്നെയായിരിക്കും പരിശോദനയില്‍ തെളിയുന്നതും അനുഭവപ്പെടുന്നതും.അത് സ്വയം തിരിച്ചറിയുക.
ഇന്ന് കാണുന്ന പഴങ്ങളിലെല്ലാം . നെല്ലിക്ക താന്നിക്ക കടുക്ക എന്നിവയുടെ രസങ്ങളും കരിമ്പിന്റെ മധുരവും കൂടി ചേര്‍ന്നിട്ടുണ്ട്.
സാധാരണ യായി പഴങ്ങളെ ആയുര്‍വ്വേദം !!ഫലം!! എന്നാണു വിളിക്കുന്നത്‌
അപ്പോള്‍ ശുദ്ധമായ പഴങ്ങളും അതിനുള്ളില്‍ സൃഷ്ട്ടാവ് കരുതി വെച്ചിട്ടുള്ള ഗുണങ്ങളും ഭാരതത്തിന്റെ ലാബ്‌ ടെസ്റ്റില്‍ പണ്ടെങ്ങോ മാമുനികള്‍ ഗവേഷണം നടത്തി തെളിയിച്ചു തന്നിട്ടുണ്ട് . മഹാര്‍ഷികളുടെ തപസ്സില്‍ തെളിഞ്ഞതിനെല്ലാം അടിസ്ഥാന പരമായി അതിന് യോജിക്കുന പേരും കണ്ടെത്തി നല്‍കിയിട്ടുണ്ട്. !!ത്രിഫല!! എന്നാണു ആ നാമം.നെല്ലിക്ക താന്നിക്ക കടുക്ക ഇവയില്‍ സര്‍വ്വ പഴങ്ങളും അടങ്ങിയിട്ടുണ്ട്.പേരുകൊണ്ട് തന്നെ ഇതിന്റെ മഹത്തം മനസില്ലാക്കാം.
ത്രിഫല ചൂര്‍ണ്ണം ഉണ്ടാക്കാന്‍ തുച്ചമായ വിലയെ വരുന്നുള്ളൂ
വിലയില്ല എന്നതാണ് ഇതിന്റെ വില
ഒരു നുള്ള് ത്രിഫലയില്‍ മൂന്ന് കിലോ പഴച്ചാര്‍ അടങ്ങിയിരിക്കുന്നു.
ഇതാണ് വേദങ്ങള്‍ ഗ്രഹിക്കുമ്പോള്‍ മനസ്സില്‍ പതിയുന്നത്
ഭാരത മുനി ശ്രേഷ്ട്ടന്‍ മാര്‍ക്ക് സ്വസ്തി പാടുക . സര്‍വ്വ പഴങ്ങളിലും നിന്നും നമുക്ക് ഊര്‍ജ്ജം തരുന്ന ഫലങ്ങളുടെ സ്വതിക ഗുണം അകക്കണ്ണ്‍ കൊണ്ട് മറ്റു പലതിലും അവര്‍ കണ്ടെത്തി. കോണകം പോലും ധരിക്കാതെ സ്വര്‍ഗ്ഗ കാമനയില്‍ ലെയിച്ച് മുഴുത്ത ലിന്ഗവും കാട്ടി നടന്നവര്‍ ശാസ്ത്ര സത്യങ്ങളും കണ്ടെത്തി. അവര്‍ക്ക് ജനിച്ചതാണ് ഇന്നു കാണുന്ന ആയുര്‍ വേദ ശാസ്ത്രം. അവര്‍ കണ്ടു പിടിച്ചതിന് അപ്പുറം ഇനിയോരുത്തനും കണ്ടു പിടിക്കാനില്ല.
ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തി വെയ്പ്പിനെക്കാളും മികച്ചത് ത്രിഫല ചൂര്‍ണ്ണം ആകുന്നു. രാത്രി നിദ്ര പിടി പെടുന്നതിനു മുന്‍പ് അല്പ്പം ശര്‍ക്കര ചേര്‍ത്തു നെല്ലിക്കാ വലിപ്പത്തില്‍ കഴിക്കുക. പത്തു നാള്‍ കൊണ്ട്കൈ വിട്ടു പോയ ആരോഗ്യം തിരിച്ചു വരും.
മുഖക്കുരു കൊണ്ട് വിഷമിച്ച ഒരു സ്ത്രിയോട് പ്രകൃതി ചികിത്സകന്‍ പഴങ്ങള്‍ കഴിക്കാന്‍ പറഞ്ഞു പ്രകൃതി ആചാര്യന്‍ പറഞ്ഞത് തീര്‍ത്തും സത്യമാണ് . സാമ്പത്തികമായി തകര്‍ന്നവര്‍ പഴങ്ങള്‍ വാങ്ങില്ല . മാത്രമല്ല വിഷങ്ങള്‍ നിറഞ്ഞ പഴങ്ങള്‍ മറ്റൊരു രോഗം കൂടി സമ്മാനിക്കില്ലേ ? സ്ത്രിയുടെ ഈ ചോദ്യം കേട്ട് വൈദ്യന്‍ പറഞ്ഞു .വളരെ വിലയുള്ള മറ്റൊരു പഴത്തിന്റെ പേര് പറയാം വിലയും തുച്ഛം ഗുണവും മിച്ചം അത് വങ്ങാവോ?
ആകാംഷയോടെ രോഗി ചോദിച്ചു എന്താത്?
ത്രിഫല പൊടിച്ചു കഴിക്കാമോ? എങ്കില്‍ പെട്ടന്ന് മാറും നിലവില്‍ വിലയില്ലാത്ത നല്ല വഴികള്‍ ഒന്നും തന്നെ രോഗിയില്‍ ഗുണം ചെയ്യില്ല അത് കൊണ്ട് രോഗികളോട് പഴങ്ങള്‍ കഴിക്കുവാന്‍ മാത്രമേ സാധാരണയായി ഏതൊരു വൈദ്യനും പറയാറുള്ളൂ എന്‍റെയും ഗതികേട് അതാണ്‌ വൈദ്യന്‍ അദ്ദേഹത്തിന്റെ വിഷമങ്ങള്‍ വിളമ്പി.ആയതു കൊണ്ട് സകല പഴങ്ങളും അടങ്ങിയ ത്രിഫല പൊടിച്ചു കഴിക്കുക.നൂറു ഗ്രാം പൊടിയില്‍ ആയിരം പഴങ്ങള്‍ അലിഞ്ഞുചേര്‍ന്ന ഗുണമാണ് എവിടെയും കൊണ്ട് നടക്കാം ജലം പോലും ഇല്ലാതെ നുണഞ്ഞു കഴിക്കാം. വിലയില്ല ഗുണമുണ്ട്.
ആ സ്ത്രി ത്രിഫല ചൂര്‍ണ്ണം രണ്ടു നേരം കഴിക്കാന്‍ തുടങ്ങി അത്ഭുതം എന്ന് പറയട്ടെ മുപ്പതു നാള്‍ കൊണ്ട്മുഖക്കുരു നിശ്ശേഷം മാറിയെന്നു മാത്രമല്ല ചര്‍മ്മ കാന്തി വര്‍ദ്ധിച്ചു എന്ന് കൂടി അറിയിക്കുന്നു.
ഇന്നു മലബന്ധം കാരണം പലതിനും സമയക്കുറവ് കാണുന്നു. പണ്ട് പത്തു മക്കളും ഒരു കക്കൂസും കൊണ്ട് ജീവിച്ചവര്‍ ഇന്നു നാലാളും നാല് കക്കൂസും ഒക്കെയായി ഇന്നു മിക്ക വീടുകളിലും ഭാത്ത്റൂമിന്റെ എണ്ണം കൂടിയിട്ടുണ്ട് നാം രണ്ടു നമുക്ക് രണ്ടു !!നമ്മള്‍ക്ക് നാലും!! അതാണ്‌ ന്യൂ ജനറേഷന്‍ രൂപം.
അവരോടും ഒരപേക്ഷയുണ്ട് ദയവായി ത്രിഫല ചൂര്‍ണ്ണം നെല്ലിക്കാ വലിപ്പത്തില്‍ ശര്‍ക്കര ചേര്‍ത്ത് കുഴച്ചു എല്ലാവരും കഴിക്കുക. മലിനമായ വയര്‍ നിങ്ങളില്‍ നിത്യ രോഗം തരും .കുടവയറും സമ്മാനിക്കും പണ്ട് പുരുഷനു മാത്രം അവകാശപ്പെട്ടിരുന്ന കുടവയര്‍ ഇന്നു തുല്യമായി സ്ത്രികള്‍ക്കുണ്ട്.രണ്ട് നേരം ത്രിഫല കഴിക്കുക വയര്‍ ഒട്ടും .കാരണം കെട്ടി കിടക്കുന്ന മലം പോകുന്നതാണ് കാരണം .മലിനമോക്കെ പോകട്ടെ ശരീരം നന്നായാല്‍ മനസ്സും നന്നാകും.
മദ്യത്തിന് അടിമപ്പെട്ട ഒരാള്‍ അത് നിര്‍ത്തണം എന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചു വൈദ്യന്‍ ഏതോ പൊടി തേനില്‍ കഴിക്കാന്‍ കൊടുത്തു തേന്‍ ഒഴിവാക്കരുത്‌ എന്ന്‍ വെക്തമായി അറിയിച്ചു . തേന്‍ മദ്യപരില്‍ പുനര്‍ ചിന്ത ഉണ്ടാക്കും അയാളത് സ്ഥിരം കഴിക്കാന്‍ തുടങ്ങി ആദ്യമൊക്കെ കുറച്ചു വിരക്തിയൊക്കെ കാണിച്ചു പിന്നീട് ആ മരുന്നിലെ സുഖം അയാള്‍ അനുഭവിക്കാന്‍ തുടങ്ങി. മദ്യം പൂര്‍ണ്ണമായും ഒഴിവാക്കി ജീവിക്കാന്‍ തുടങ്ങി . അയാള്‍ ഏതു വെള്ളം കുടിച്ചാലും മധുരമുള്ളതായി തോന്നി തുടങ്ങി. മധുരത്തിന്റെ കാരണം ത്രിഫലയിലെ നെല്ലിക്കയുടെ ഗുണം ആണെന്ന് അയാള്‍ മനസിലാക്കിയില്ല. ഷുഗര്‍ രോഗം എന്ന് സംശയിച്ചു ഈ വിവരം വൈദ്യനെ അറിയിച്ചു .ഈ സമയം മുതലെടുത്ത വൈദ്യന്‍ പറഞ്ഞു താങ്കളില്‍ അന്ന പൂര്‍ണ്ണഈശ്വരി ജീവിക്കുന്നു കണ്ടോ പച്ച വെള്ളം പോലും മധുരം. പോയ്‌ ഇനിയുള്ള കാലം ത്രിഫല ചൂര്‍ണ്ണം ഉണ്ടാക്കി പതിവായി കഴിച്ചു സുഖമായി ജീവിക്കുക എന്ന് പറഞ്ഞു സന്തോഷിപ്പിച്ചു വിട്ടു.
മുലയൂട്ടുന്ന അമ്മമ്മാര്‍ ത്രിഫല കഴിക്കുക മുലപ്പാല്‍ ദുഷിക്കില്ല പാല്‍ വര്‍ദ്ധിക്കും രുചിയും കൂടും ആ പോടിക്കുഞ്ഞിന് ഒരസുഖവും വരില്ല നിങ്ങള്‍ക്കും ആരോഗ്യം.
യവ്വനം നിലനിര്‍ത്താന്‍ ത്രിഫലയുടെ കൂടെ കാരെള്ള് ചേര്‍ത്തു ശര്‍ക്കരയും കൂട്ടി കഴിച്ച മുഴവന്‍ പേര്‍ക്കും അറുപതിലും ചര്‍മ്മം തിളങ്ങി നിന്നു മുടി നരച്ചില്ല എന്നതും മറക്കരുത്.
ത്രിഫലയെ കുറിച്ച് ഞാന്‍ ക്ലാസ് എടുത്തപ്പോള്‍ ചിലര്‍ കൂക്കി വിളിച്ചു് അവരോടും ഞാന്‍ പറയുന്നു ഇതൊന്നും എന്‍റെ കണ്ടു പിടിത്തമല്ല.;;ഇദം; നമ; മ
ഞാന്‍ ഈ പറഞ്ഞതെല്ലാം എന്‍റെ അറിവില്‍ പെട്ടതും ഋഷികളോട് കടപ്പെട്ടതും ആകുന്നു .
ഞാന്‍ ഈ പറഞ്ഞതെല്ലാം ഋഷി വാക്കുകള്‍ മാത്രം തുണിയില്ലാതെയും കോണാന്‍ കെട്ടിയും നടന്ന മഹര്‍ഷികള്‍ പറഞ്ഞത് ഒന്ന് ആവര്‍ത്തിച്ചു എന്ന് മാത്രം അവര്‍ കോണകം കെട്ടി നടന്നു കണ്ടു പിടിച്ചതെല്ലാം ചില കഴുതകള്‍ കോണാന്‍ കെട്ടി വന്ന് അധിഷേപിക്കുന്നു. ഈ പ്രധിഷേപ കഴുതകളുടെ കോണാന്‍ കഴുത്തില്‍ ആണെന്ന് മാത്രം. അതെടുത്തു അടിയില്‍ കെട്ടിയിരുന്നെങ്കില്‍ വൃഷ്ണം തൂങ്ങിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാം. എന്നേ എനിക്ക് പറയാനുള്ളൂ? കാരണം കോണകത്തിന് പോലും ശാസ്ത്രമുണ്ട്.
നെല്ലിക്ക 300 ഗ്രാം / കടുക്ക 200 ഗ്രാം/ താന്നിക്ക 100 ഗ്രാം/ ഇതാണ് ത്രിഫലയുടെ ചേരുവ. താന്നിക്ക സമം ആയാലും കുഴപ്പമില്ല.വിദേശരാജ്യത്ത് പോകുന്നവര്‍ക്ക് എളുപ്പം കരുതാവുന്ന ഒന്നാണ് ത്രിഫല.കാറില്‍ പോലും കൊണ്ട് നടക്കാംകുട്ടികള്‍ കഴിച്ചാലും നല്ലത്.
ഒരു കിലോ ത്രിഫല നിര്‍മ്മിക്കാന്‍ എനിക്ക് ചെലവ് വരുന്നത് ഇരുന്നൂറ്റി അമ്പതു രൂപ മാത്രം നാല് പേര്‍ക്ക് ആറു മാസം അത് മതി .
സസ്നേഹം അനില്‍ വൈദിക് 9995033225 അഗ്നയേ ഇദം നമ; മ

മുടി വളരാന്‍ വിദ്യ

മുടി തഴച്ചുവളരാന്‍ ചില വിദ്യകള്‍..................................... മുഖം എത്ര മനോഹരമായാലും തലമുടിക്കുവേണ്ട സംരക്ഷണം നല്കിയില്ലെങ്കില്‍ നമ്മുടെ സൗന്ദര്യത്തിന് ആരും വേണ്ടത്ര വില കല്പിക്കില്ല. തലമുടി നമ്മുടെ ശരീരത്തിന്റെ കിരീടമാണ്. നമ്മുടെ ഉപേക്ഷകാരണം തലമുടി മോശമായ അവസ്ഥയിലായാല്‍ അല്ലെങ്കില്‍ മുടി ശരിയായി പരിപാലിച്ചില്ലെങ്കില്‍ എല്ലാം നഷ്ടപ്പെട്ടു എന്നു കണക്കാക്കേണ്ടതില്ല. ആവശ്യാനുസരണം ശ്രദ്ധയും സംരക്ഷണവും നല്കി മുടിയുടെ അവസ്ഥ നന്നാക്കുവാന്‍ നമുക്കു സാധിക്കും. മുടി ഏതു തരത്തിലുള്ളതാണ് എന്നു നിശ്ചയിക്കേണ്ടത് അവശ്യംതന്നെ. എങ്കിലേ അതിനനുസൃതമായ പരിചരണം അവയ്ക്കു നല്കുവാന്‍ നമുക്കു കഴിയൂ.നാലു തരത്തിലുള്ള മുടികള്‍1. സാധാരണമുടി 2. എണ്ണമയമുള്ള മുടി 3. വരണ്ടമുടി 4. ഇവ രണ്ടിന്റെയും (2,3) സ്വഭാവത്തോടുകൂടിയതരം മുടി. ഒരു ടിഷ്യൂപേപ്പറിന്റെ സഹായത്താല്‍ മുടിയുടെ തരം നിശ്ചയിക്കാവുന്നതാണ്. ആദ്യം തലമുടി ഷാമ്പൂ ഉപയോഗിച്ചു വൃത്തിയായി കഴുകി ഉണക്കുക. അടുത്ത ദിവസം ഒരു ടിഷ്യൂപേപ്പര്‍കൊണ്ടു തലയുടെ മദ്ധ്യഭാഗത്തും ചെവികള്‍ക്കു പിന്നിലും അമര്‍ത്തുക. ടിഷ്യൂപേപ്പറില്‍ എണ്ണമയം കണ്ടാല്‍ നിങ്ങള്‍ക്ക് എണ്ണമയമുള്ള മുടിയാണെന്നു മനസ്സിലാക്കാം. മറിച്ചാണെങ്കില്‍ വരണ്ടമുടി അഥവാ ഉണങ്ങിയ മുടി ആണെന്നര്‍ത്ഥം.സാധാരണ ചര്‍മ്മമാണു നിങ്ങളുടേതെങ്കില്‍ സാധാരണമുടിയായിരിക്കും നിങ്ങളുടേത് എന്നതാണു വിദഗ്ധരുടെ വിശ്വാസം. എണ്ണമയമുള്ള ത്വക്കിനുടമകള്‍ എണ്ണമയമുള്ള മുടിയോടുകൂടിയവരും. നിങ്ങളുടെ തല എണ്ണമയമുള്ളതും വരണ്ടതുമാണോ? എങ്കില്‍ നിങ്ങളുടെ മുടി ഈ രണ്ടു സ്വഭാവത്തോടും കൂടിയതായിരിക്കും. സാധാരണമുടി തിളക്കമാര്‍ന്നതും കൈകാര്യംചെയ്യാന്‍ സുഗമമായതും ആയിരിക്കും. അല്പദിവസം ഇവ പറന്നു കിടക്കുമെങ്കിലും ചീകി ഒതുക്കിയാല്‍ ഒരാഴ്ചയോളം ഭംഗിയായി ഒതുങ്ങിയിരിക്കുകയും ചെയ്യും. എണ്ണമയമുള്ള മുടിയില്‍ ഷാമ്പൂ തേച്ചു കുളിച്ചാല്‍ ഒന്നുരണ്ടു ദിവസംവരെ ഭംഗിയായി ഒതുങ്ങിയിരിക്കും. എന്നാല്‍ ഉടന്‍തന്നെ ഈ അവസ്ഥ മാറിയെന്നുമിരിക്കും. ഇത്തരം മുടിയുള്ളവരുടെ തലയില്‍ താരന്‍ കടന്നുകൂടാന്‍ സാധ്യതകള്‍ ഏറെയാണ്.വരണ്ടമുടിയില്‍ ഷാമ്പൂ പ്രയോഗിച്ചാല്‍ സംരക്ഷണം വളരെ പ്രയാസമാകും. മുടിയുടെ ഭംഗി നഷ്ടപ്പെട്ട് അവയുടെ അഗ്രം വരണ്ടുപോകുന്നതിനും പിളരുന്നതിനും ഇടയാക്കും. തലയും വരണ്ടിരിക്കും. ചിലപ്പോള്‍ ചൊറിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. വരണ്ടമുടി പൊട്ടാനും എളുപ്പമാണ്. നാലാംതരത്തിലുള്ള മുടിക്കു വരണ്ടമുടിയുടെയും എണ്ണമയമുള്ള മുടിയുടെയും പ്രത്യേകതകള്‍ കാണും. തലയോടുചേര്‍ന്നുള്ള മുടി എണ്ണമയമുള്ളതും അറ്റം വരണ്ടുമിരിക്കും. ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ മുടി ഭംഗിയാകുന്നു. എങ്കിലും അഗ്രം ഭംഗിയുള്ളതാകണമെന്നില്ല. ഇത്തരം മുടി ചീകിയൊതുക്കുവാന്‍ അത്ര എളുപ്പമല്ല. അറ്റം പിളരാന്‍ സാധ്യതയുണ്ട്. കട്ടികുറഞ്ഞതും മങ്ങിയനിറത്തോടുംകൂടിയ മുടിയായിരിക്കും ഇക്കൂട്ടര്‍ക്ക്. ഈ അവസ്ഥയില്‍ ഷാമ്പൂ വീണ്ടും ഉപയോഗിക്കേണ്ടതായിവരുന്നു. തദവസരത്തില്‍ മുടിയുടെ ഭംഗി വീണ്ടെടുക്കുവാന്‍ സാധിക്കുന്നു.ഇനി ഓരോതരം മുടിയും സംരക്ഷിക്കുന്നതെങ്ങനെയെന്നു പരിശോധിക്കാം:
സാധാരണമുടിക്ക് : ആഴ്ചയില്‍ ഒരിക്കല്‍ ഷാമ്പൂ ഉപയോഗിച്ചു കഴുകുക. തലയില്‍ അല്പം ഷാമ്പൂ തേച്ച് വിരലഗ്രമുപയോഗിച്ചു നന്നായി ഉരസുക. ഇങ്ങനെചെയ്യുന്നതിനാല്‍ ഷാമ്പൂ മുടിയുടെ അറ്റംവരെ എത്തുന്നതിനു സഹായകമാകും. മുടിയുടെ അഗ്രം ആവശ്യമില്ലാതെ ഉരസരുത്. ഒരു കപ്പ് ചൂടുവെള്ളത്തില്‍ 2 മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്തു നന്നായടിച്ചു തലയില്‍ ഒഴിച്ചു നന്നായി തിരുമ്മി പിടിപ്പിക്കുക. ഒരു പോളിത്തീന്‍ബാഗുകൊണ്ടു കേശമാകെ മൂടി 10 മിനിറ്റ് കാത്തിരിക്കുക. അതിനുശേഷം ചെറു ചൂടുവെള്ളം കൊണ്ട് മുടി കഴുകുക. എന്നിട്ട് ഷാമ്പൂതേച്ചു കഴുകുക.എണ്ണമയമുള്ള മുടിക്ക്: തലമുടി ഒട്ടിപ്പിടിക്കുന്നതുമാതിരി കാണുമ്പോള്‍ 3 ദിവസത്തില്‍ ഒരിക്കല്‍ മുടി നന്നായി കഴുകുക. കഴുകിയില്ലെങ്കില്‍ മുഖത്തു ചെറിയ പാടുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. ആകയാല്‍ കൂടുതല്‍നാള്‍ മുടി കഴുകാതിരിക്കരുത്. നാരങ്ങാചേര്‍ത്തിട്ടുള്ള ഷാമ്പൂവേണം ഉപയോഗിക്കുവാന്‍. ഇതു തേക്കുമ്പോള്‍ തല നന്നായി മസാജ് ചെയ്യണം. മുടി അവസാനമായി കഴുകുമ്പോള്‍ വെള്ളത്തില്‍ അല്പം വിനാഗിരി ഒഴിച്ച് അത് ഉപയോഗിക്കുക. മുടി വൃത്തിയാക്കുവാനിത് ഉപകരിക്കും. ഇത്തരം മുടിക്കാര്‍ക്ക് ഡ്രൈ ഷാമ്പൂ ആണ് ഉത്തമം. നിങ്ങളുടെ തലമുടി പല വിഭാഗങ്ങളായി തിരിക്കുക. മുള്‍ട്ടാണിമിട്ടി പൗഡര്‍ ഓരോ വിഭാഗങ്ങള്‍ക്കിടയ്ക്കും വിതറുക. നന്നായി തിരുമ്മിപ്പിടിപ്പിച്ച് 10 മിനിറ്റ് ഇരിക്കുക. വൃത്തിയുള്ള ഒരു ചീപ്പ് ഉപയോഗിച്ചു നന്നായി ചീകുക. തലയിലെ എണ്ണമയവും ചെളിയും മറ്റും മുള്‍ട്ടാണിമിട്ടി വലിച്ചെടുക്കുന്നു. ഇക്കൂട്ടര്‍ ആഴ്ചയിലൊരിക്കല്‍ ഷാമ്പൂ ഉപയോഗിക്കുക. ഇതിനുശേഷം ഒരു കണ്ടീഷണറും ഉപയോഗിക്കുക. താഴെപ്പറയുന്നതു നല്ല ഒരു കണ്ടീഷണര്‍ ആണ്.2 ടേബിള്‍സ്പൂണ്‍ ഒലീവ് ഓയില്‍ ചൂടാക്കി തലയില്‍ തേച്ചു പിടിപ്പിക്കുക. ഒരു പോളിത്തീന്‍ബാഗുകൊണ്ട് തലമുടി മൂടുക. ഉണങ്ങിയ ഒരു ടൗവല്‍കൊണ്ട് ഈ ബാഗ് മൂടുക. ഇങ്ങനെ അരമണിക്കൂര്‍ വച്ചതിനുശേഷം മുടി ഷാമ്പൂ ഉപയോഗിച്ചു കഴുകുക. മുടി പറന്നുകിടന്നാല്‍ ഹെയര്‍ സ്‌പ്രേ ഒഴിവാക്കുക. പകരം എതെങ്കിലും ഒരു ക്രീം കണ്ടീഷനര്‍ ഉപയോഗിച്ചതിനു ശേഷം മുടി ചീകിയൊതുക്കുക.
കോമ്പിനേഷന്‍ മുടിയുള്ളവര്‍ അഥവാ വരണ്ട മുടിയുടെയും എണ്ണമയമുള്ള മുടിയുടെയും സ്വഭാവമുള്ള മുടിക്കാര്‍ക്ക്: തലയിലെ ചൊറിച്ചില്‍ അകറ്റാനും ചെളി നീക്കംചെയ്യാനുമായി വൃത്തിയായി കഴുകുക. വരണ്ട കേശാഗ്രത്തില്‍ ഷാമ്പൂ പുരട്ടരുത്. എന്നാല്‍ മറ്റു ഭാഗങ്ങളില്‍ ഷാമ്പൂ ഉപയോഗിക്കുകയും ചെയ്യുക. അവസാനം ഒരു കണ്ടീഷനര്‍ ഉപയോഗിക്കുകയും ചെയ്യുക. വരണ്ട അഗ്രഭാഗം കൂടക്കൂടെ വെട്ടുവാന്‍ ശ്രദ്ധിക്കുക.വരണ്ടമുടിക്ക്: മുടി വരണ്ടതായി തോന്നിയാല്‍ അവയുടെ തിളക്കം കുറയും. പ്രധാനപ്രശ്‌നം മുടിയുടെ അഗ്രം പിളര്‍ന്നുപോകുന്നു എന്നതാണ്. അവ പെട്ടെന്നു പൊട്ടാനും സാധ്യതയുണ്ട്. വരണ്ടമുടി കൂടക്കൂടെ ചീകേണ്ടതാണ്. ഇത്തരം മുടിക്കു പ്രത്യേകശ്രദ്ധയും പരിപാലനവും നല്‌കേണ്ടതാണ്. ചുവടേകൊടുത്തിട്ടുള്ള ചില നിര്‍ദ്ദേശങ്ങള്‍ കൈക്കൊള്ളുക:വെളിച്ചെണ്ണയോ ഒലീവെണ്ണയോ ഉപയോഗിച്ചു മുടി നന്നായി തിരുമ്മുക. ഇത് ആഴ്ചയില്‍ 2 തവണയെങ്കിലും ചെയ്യുക. ശിരോചര്‍മ്മത്തില്‍ വിരലുകളുപയോഗിച്ചു വൃത്താകൃതിയില്‍ മസാജ് ചെയ്യുക. ഇനി തിളച്ചവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവ്വല്‍കൊണ്ടു മുടിക്കിടയില്‍ ആവി കയറ്റുക. ഈ ടവ്വല്‍ തലയില്‍ നന്നായി കെട്ടിവയ്ക്കുകയാണു ചെയ്യേണ്ടത്. ഇത് 6-8 തവണ ആവര്‍ത്തിക്കുക. ഇങ്ങനെ ചെയ്യുന്നതുമൂലം എണ്ണ നേരിട്ടു മുടിയുടെ റൂട്ടിലേക്കു പോകുകയും ഇത് മുടിവളര്‍ച്ചയ്ക്കു സഹായിക്കുകയും ചെയ്യും. സെബേഷ്യസ് ഗ്ലാന്റുകള്‍ ഉണര്‍വോടെ പ്രവര്‍ത്തിക്കുകയും മുടിക്കു സ്വാഭാവികമായ തിളക്കം കൈവരിക്കുവാന്‍ സാധിക്കുകയും ചെയ്യുന്നു. ഹോട്ട് ടവ്വല്‍ പരിചരണത്തിനുശേഷം മുടി മുട്ടചേര്‍ത്തു തയ്യാറാക്കിയ ഷാമ്പൂ ഉപയോഗിച്ചു കഴുകുക. മൂന്നു മാസത്തില്‍ ഒരിക്കല്‍ മുടിയുടെ അഗ്രം വെട്ടിനിരപ്പാക്കേണ്ടതാണ്. ദിവസവും ഷാമ്പൂ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇതു മുടി കൂടുതല്‍ വരളാന്‍ ഇടയാക്കും.വരണ്ടമുടിക്കാര്‍ വളരെ അത്യാവശ്യമുള്ളപ്പോള്‍മാത്രമേ മുടിയില്‍ കളര്‍ ഇടാവൂ. കാരണം ഇതും മുടി കൂടുതല്‍ വരണ്ടതാക്കാന്‍ സാഹചര്യമൊരുക്കും. അര കപ്പ് പാലില്‍ ഒരു മുട്ട പൊട്ടിച്ച് ഒഴിക്കുക. ഇതു നന്നായി അടിക്കുക. ഈ മിശ്രിതം മുടിയിലും ശിരോചര്‍മ്മത്തിലും തേച്ചുപിടിപ്പിക്കുക. ഇനി വീര്യംകുറഞ്ഞ ഷാമ്പൂ ഉപയോഗിച്ചു കഴുകിക്കളയുക. ആഴ്ചയില്‍ 2 തവണ ഇങ്ങനെ ചെയ്യുക. ഹെന്ന ഉപയോഗിക്കുമ്പോള്‍ വരണ്ടമുടിയുള്ളവര്‍ ഒരു കാര്യം ശ്രദ്ധിക്കുക. ഹെന്ന മിശ്രിതത്തിലേക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ കൂടി ചേര്‍ത്ത് ഇളക്കിയശേഷം ഉപയോഗിക്കുക. അല്ലെങ്കില്‍ മുടി വളരെ വരണ്ടതായി കാണപ്പെടും.മുടി ചീകുമ്പോള്‍മുടി നന്നായി ഉണങ്ങിയതിനുശേഷമേ ചീകാവൂ. നനവോടെ മുടി ചീകുമ്പോള്‍ മുടിയുടെ അറ്റം വിണ്ടുകീറാന്‍ സാധ്യതയുണ്ട്. ആദ്യം തല താഴേക്കാക്കി ശിരോചര്‍മ്മംമുതല്‍ താഴേക്കു ചീകുക. മുടി ചീകുമ്പോള്‍ തല മുമ്പോട്ടാക്കി ചെരിച്ചുപിടിക്കുക. ഇതു തലയിലേക്കുള്ള രക്തചംക്രമണം കൂട്ടുകയും മുടിവളര്‍ച്ചയ്ക്കു സഹായിക്കുകയും ചെയ്യും. മുടി ചീകുന്നതുമൂലം മുടിയില്‍ സ്വാഭാവികമായുണ്ടാകുന്ന എണ്ണ മുടിയുടെ അറ്റംവരെയെത്തുകയാണു ചെയ്യുന്നത്. കടപ്പാട്: 100 ബ്യൂട്ടി ടിപ്‌സ് / ഇന്ദു നാരായണന്‍


സ്ത്രീയുടെ സൌന്ദര്യലക്ഷണങ്ങളില്‍ ഒന്ന് തഴച്ചുവളരുന്ന തലമുടി തന്നെ. മുടി തഴച്ചുവളരുമെന്ന് പ്രലോഭിപ്പിച്ച് നൂറുകണക്കിന് എണ്ണകളും ലേപനങ്ങളും മാര്‍ക്കറ്റില്‍ ഇറങ്ങുന്നത് മുടിയുടെ മാസ്മരികതയില്‍ മയങ്ങുന്ന സ്ത്രീയെ ലക്‌ഷ്യം‌വച്ചുതന്നെ. കേശസ‌മൃദ്ധിക്ക് തികച്ചും ‘നാച്ചുറല്‍’ ആയ എന്തെങ്കിലും ഭക്ഷണമോ വീട്ടുമരുന്നുകളോ മറ്റ് പൊടിക്കൈകളോ ഉണ്ടോ?

സൌന്ദര്യവും ഉള്ളും ഉള്ള മുടിക്കായി ഇതാ കുറച്ച് ‘ടിപ്പുകള്‍’

കാരറ്റ്‌, പഴ വര്‍ഗ്ഗങ്ങള്‍, പാല്‍ ഉത്‌പന്നങ്ങള്‍, മുട്ട, മത്സ്യം, കരള്‍ എന്നീ വൈറ്റമിന്‍ 'എ' അടങ്ങിയ ഭക്ഷ്യവസ്തുക്കളും വൈറ്റമിന്‍ 'ഇ' ഉള്ള മധുരക്കിഴങ്ങ്‌, തണ്ണിമത്തന്‍, കാബേജ്‌, തക്കാളി, ചെറിയും ഇരുമ്പ്‌ അടങ്ങിയ നെല്ലിക്ക, ഇലക്കറികള്‍ എന്നിവയും കഴിക്കുന്നത്‌ തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും നല്ലതാണ്‌.

നനഞ്ഞ മുടി ശക്തിയായി ചീകരുത്‌. കഴിയുന്നതും മുടിയെ തനിയെ ഉണക്കാന്‍ വിടുക. നനഞ്ഞമുടി കെട്ടിവയ്ക്കരുത്‌. മുടിക്കൊഴിച്ചിലുള്ളവര്‍ ആവണക്കെണ്ണ പുരട്ടി മസാജ്‌ ചെയ്ത്‌ നന്നായി ചൂടാക്കിയ ഒരു ടൗവ്വല്‍ കൊണ്ട്‌ കുറച്ചു നേരം തുവര്‍ത്തുക. പിന്നീട്‌ ഷാംമ്പു തേച്ച്‌ കുളിക്കുക.

അറ്റം പിളര്‍ന്ന മുടി രണ്ട്‌ മാസത്തിലൊരിക്കല്‍ അറ്റമൊപ്പിച്ച്‌ മുറിയ്കുക.

എണ്ണ മിതമായി തലയില്‍ തേച്ച ശേഷം ചെറുനാരങ്ങ അരമുറിയെടുത്ത്‌ തലയോട്ടിയില്‍ തേച്ച്‌ പിടിപ്പിക്കുക. ഒരു മണിക്കൂറിന്‌ ശേഷം കുളിയ്ക്കുക.

ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത്‌ തലയില്‍ തേയ്ക്കുന്നതും ചെമ്പരത്തിപ്പൂവും ഇലയും അരച്ച്‌ തലയില്‍ പുരട്ടി അരമണിക്കൂറിന്‌ ശേഷം കുളിക്കുന്നതും താരന്‌ നല്ലതാണ്‌.

ചെറുനാരങ്ങ രണ്ടായി മുറിച്ച്‌ പച്ചവെളിച്ചെണ്ണയില്‍ മുക്കി തലയില്‍ അമര്‍ത്തി തിരുമ്മുക. ഇങ്ങനെ ചെയ്ത്‌ ഒരു മണിക്കൂര്‍ മുടി കെട്ടിവയ്ക്കുക. തുടര്‍ന്ന്‌ താളി ഉപയോഗിച്ച്‌ തല കഴുകുക. ഇങ്ങനെ ചെയ്യുന്നതും താരന്‍ ശമിപ്പിക്കും.

തേങ്ങാപ്പാല്‍ തലയില്‍ തേച്ച്‌ പിടിപ്പിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞ്‌ കുളിക്കുക. പുളിച്ച കഞ്ഞിവെള്ളം തലയില്‍ തേക്കുക. രണ്ടും താരന്‍ കുറയ്ക്കും

ഋതു കാലങ്ങള്‍

ആറു ഋതുക്കളും - ആഹാര ക്രമങ്ങളും --------------------------------------------------------
ഋതുക്കളായി ഭാഗിക്കുന്നതുകൊണ്ട് ഒരുകൊല്ലം ആറ് അംഗമാണെറിയണം. അതായത് ആറ് ഋതുവാണെറിയണം. ഈ ആറ് ഋതുക്കളിൽ ശിശിരം, വസന്തം, ഗ്രീഷ്മം എന്നീ മൂന്ന് ഋതുക്കൾ ആദിത്യന്റെ ഉത്തരായണ കാലമാകുന്നു. ഇതിന് ആദാനകാലമെും പറയുന്നു. വർഷ, ശരത്, ഹേമന്തം എന്നീ 3 ഋതുക്കൾ സൂര്യന്റെ ദക്ഷിണായന കാലമാകുന്നു. ഇതി് വിസർഗ്ഗകാലമെന്നും പറയുന്നു .
വിസർഗ്ഗത്തിൽ (ദക്ഷിണായന കാലത്തിൽ) വായു അതിരൂക്ഷതയില്ലാതെയും ആദാനത്തിൽ (ഉത്തരായന കാലത്തിൽ) വായു രൂക്ഷതയോടു കൂടിയും വീശുതാകുന്നു. വിസർഗ്ഗകാലത്തിൽ (ദക്ഷിണായനത്തിൽ) ചന്ദ്രനും ബലവാനായി തന്റെ ശീതകരണങ്ങളാൽ ഭൂമിയെ നിറച്ചു ലോകത്തെ നിരന്തരമായി തൃപ്തിപ്പെടുത്തുന്നു. അതിൽ വിസർഗ്ഗകാലം (ദക്ഷിണായനകാലം) സൗമ്യവും ആദാനകാലം (ഉത്തരായനകാലം) അഗ്നേയവുമായിരിക്കും.
സൂര്യനും വായുവും ചന്ദ്രനും കാലസ്വഭാവത്തിനും മാർഗ്ഗത്തിനും അധീനമായി കാലം, ഋതു, രസം, ദോഷം, ദേഹബലം എിവ നിവൃത്തിക്കുവാൻ ഹേതുഭൂതന്മാരായിത്തീരുന്നു.
ഉത്തരായന കാലത്തിൽ സൂര്യൻ തന്റെ കിരണങ്ങളാൽ ജഗത്തിന്റെ സ്‌നേഹഭാഗത്തെ (ജലഭാഗത്തെ) സ്വീകരിക്കുകയും തീവ്രവും രൂക്ഷവുമായ വായു ജഗത്തിന്റെ സ്‌നേഹഭാഗത്തെ ശുഷ്‌കമാക്കുകയും ശിശിരത്തേക്കാൾ വസന്തത്തിലും വസന്തത്തേക്കാൾ ഗ്രീഷ്മത്തിലും യഥാക്രമം രൂക്ഷതയെ വർദ്ധിപ്പിക്കുകയും രൂക്ഷങ്ങളായ കയ്പ്, ചവർപ്പ്, എരിവ് എീ രസങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്തിട്ടു മനുഷ്യർക്ക് ദുർബലതയെ ഉണ്ടാക്കുന്നു.
വർഷ - ശരത് - ഹേമന്ത ഋതുക്കളിൽ സൂര്യൻദക്ഷിണായനം പ്രാപിച്ചിടുമ്പോൾ മേഘവും കാറ്റും വർഷവും കഘമാർഗ്ഗപ്രതാപത്തെ ഹനിക്കും. ചന്ദ്രൻ പൂർണ്ണ ബലവാനാകും. ലോകത്തിന്റെ ചൂട് മഴവെള്ളംകൊണ്ട് ശാന്തമാകും.
രൂക്ഷമല്ലാത്ത അമ്ല - ലവണ - മധുരരസങ്ങൾ യഥാക്രമം വർദ്ധിക്കും. അപ്പോൾ മനുഷ്യർക്ക് ബലം വർദ്ധിക്കുന്നതാകുന്നു.
വിസർഗ്ഗ കാലത്തിന്റെ ആദിയിലും (വർഷഋതുവിലും) ആദാന കാലത്തിന്റെ അന്ത്യത്തിലും (ഗ്രീഷ്മഋതുവിലും) മനുഷ്യന്മാർക്ക് ദുർബലതയുണ്ടാകും. വിസർഗ്ഗത്തിലും ആദാനത്തിലും മദ്ധ്യത്തിൽ (ശരത്തിലും വസന്തത്തിലും)
മനുഷ്യന്മാർക്ക് ബലം മദ്ധ്യമായിരിക്കും. വിസർഗ്ഗകാലത്തിന്റെ അന്തത്തിലും (ഹേമന്തത്തിലും) ആദാനകാലത്തിന്റെ ആദിയിലും (ശിശിരത്തിലും) മനുഷ്യർക്ക് ബലം ശ്രേഷ്ഠമായിരിക്കും.
ആറു ഋതുക്കള്‍ ----------------------------
വസന്തം - (Spring) (ഫെബ്രുവരി ഉത്തരാർധം, മാർച്, ഏപ്രിൽ പൂർവാർധം)
ഗ്രീഷ്മം - (Summer) (ഏപ്രിൽ ഉത്തരാർധം, മേയ്, ജൂൺ പൂർവാർധം)
വർഷം - (Rainy)(ജൂൺ ഉത്തരാർധം, ജുലൈ, ഓഗസ്റ്റ് പൂർവാർധം)
ശരദ് - (Autumn) (ഓഗസ്റ്റ് ഉത്തരാർധം, സെപ്റ്റംബർ, ഒക്ടോബർ പൂർവാർധം)
ഹേമന്തം - (Pre-Winter)(ഒക്ടോബർ ഉത്തരാർധം, നവംബർ, ഡിസംബർ പൂർവാർധം)
ശിശിരം-(Winter)(ഡിസംബർ ഉത്തരാർധം, ജനുവരി, ഫെബ്രുവരി പൂർവാർധം)
ശീതളമായ ഹേമന്തത്തില്‍ ശീതക്കാറ്റേറ്റു ചൂട് പുറമെ തടയപ്പെടുകയാല്‍ ബലവാന്മാര്ക്ക് ഉള്ളില്‍ ബലപ്പെടുന്നതാകുന്നു. അപ്പോള്‍ മാത്ര കൂടുതലായാലും ഗുരുദ്രവ്യമായാലും ആഹാരം ദഹിക്കപ്പെടുന്നതാകുന്നു.
ശീതകാലത്ത് ഉള്ളില്‍ ബലപ്പെടുന്നതായ ആ ജഠരാഗ്നിക്ക് യുക്തമായ ഭക്ഷണം ലഭിക്കാതിരുന്നാല്‍ അപ്പോള്‍ ശരീരത്തിലുള്ള ധാതുവെ ശോഷിപ്പിക്കുന്നതാകുന്നു. അത് ഹേതുവായി ശരീരം രൂക്ഷമാവുകയും ശീതഗുണമുള്ളതായ വായു ശീതകാലത്ത് കോപിക്കുകയും ചെയ്യുന്നു.
അതിനാല്‍ ശീതകാലത്ത് നെയ്യും അമ്ല-ലവണരസങ്ങളും കൊഴുപ്പുള്ള മത്സ്യങ്ങളും ആനുപജീവികളുടെ മാംസങ്ങളും ഉപയോഗിക്കണം. മുള്ളന്‍പന്നി മുതലായ ഗുഹയില്‍ വസിക്കുന്ന ജീവികളുടെ മാംസവും കോഴി മുതലായ
പ്രസഹജീവികളുടെ മാംസവും വറുത്തുതിന്നുകയും മദിരാമദ്യം, സീധുമദ്യം, മധുമദ്യം മുതലായവ അനുപാനമായി കഴിക്കുകയും വേണം.
പാല്‍, കരിമ്പിന്‍ നീര് ഇവ കൊണ്ടുണ്ടാക്കുന്നവ, വസ, തൈലം, പുന്നെല്ലരിച്ചോറ്, ചൂടുവെള്ളം എന്നിവ ഹേമന്തത്തില്‍ ശീലിക്കുന്നവര്‍ക്ക് ആയുസ്സ് ക്ഷയിക്കുകയില്ല. കൂടാതെ ശരീരത്തില്‍ എണ്ണതേക്കുക, എണ്ണയിട്ടു തിരുമ്മുക,
തലയില്‍ എണ്ണ തേക്കുക, വെയില്‍ കൊള്ളുക എന്നിവ ശീലിക്കുകയും ചൂടുള്ള ഗുഹയിലോ ഉള്ളറയിലോ താമസിക്കുകയും വേണം.
ശീതകാലത്തില്‍ യാത്രചെയ്യുന്ന വാഹനം, ഉറങ്ങുന്ന സ്ഥലം, ഇരിക്കുന്ന സ്ഥലം, എന്നിവിടങ്ങളില്‍ നല്ലവണ്ണം മറയ്ക്കണം. കിടക്കവിരി മുതലായതിന്ന് കമ്പിളി, മാന്‍ മുതലായ മൃഗങ്ങളുടെ തോല്, പട്ടുവസ്ത്രം, തടിച്ച വസ്ത്രം കഥകം
(ചിത്രകമ്പിളി) മുതലായ ചൂടുള്ളവ ഉപയോഗിക്കണം.
ശീതകാലത്തില്‍ തടിച്ചതും ചൂടുള്ളതുമായ വസ്ത്രം ധരിക്കണം. നല്ല കനത്തില്‍ അകില്‍, ചന്ദനം അരച്ചു എപ്പോഴും ദേഹത്തില്‍ പൂശണം. ശയനത്തില്‍ അകില്‍ പൂശിയതുമായ സ്ത്രീയെ (ഭാര്യയെ) ആശ്ലേഷിച്ചുകൊണ്ടുറങ്ങണം.
ശീതകാലത്തില്‍ മൈഥുനം കുറച്ചു കൂടുതലാവുകയും വേണം.
ശീതകാലത്തില്‍ ലഘുവായിട്ടുള്ളതും വാതത്തെ വര്ദ്ധി പ്പിക്കുന്നതുമായ അന്നപാനങ്ങളും കാറ്റു കൊള്ളുന്നതും അല്പാഹാരം കഴിക്കുന്നതും മലര്‍പ്പൊടി വെള്ളത്തില്‍ കലക്കി കുടിക്കുന്നതും വര്‍ജ്ജിക്കണം.
ശിശിരഋതുവില്‍ ഹേമന്തഋതുവിന് തുല്യമാണ്. എന്നാല്‍ ശിശിരത്തില്‍ അല്പം ചില വിശേഷതയുണ്ട്. ആദാനകാലജന്യമായ രൂക്ഷതയും മേഘ-മാരുത-വര്ഷയജന്യമായ ശീതവും ഉണ്ടാകും. അതിനാല്‍ ഹേമന്തവിധികളെല്ലാം
ശിശിരത്തില്‍ ശീലിക്കുന്നത് നല്ലതാകുന്നു. വിശേഷിച്ച് ശിശിരത്തില്‍ കൂടുതല്‍ കാറ്റേല്ക്കാത്തതും കൂടുതല്‍ ചൂടുള്ളതുമായ വീട്ടില്‍ താമസിക്കുകയും വേണം.
എരിവ്, കയ്പ്, ചവര്പ്പ് എന്നി രസങ്ങളുള്ളതും വാതത്തെ വര്‍ദ്ധിപ്പിക്കുന്നതും ലഘുവായിട്ടുള്ളതും ശീതളവുമായ അന്നപാനങ്ങള്‍ ശിശിരത്തില്‍ വര്‍ജ്ജിക്കണം.
ഹേമന്തത്തില്‍ ശരീരത്തില്‍ അടിഞ്ഞുകൂടിയ കഫം വസന്തത്തില്‍ സൂര്യന്റെ രശ്മികൊണ്ടുരുകി കായാഗ്നിയെ ദുഷിപ്പിച്ചു അതിനുശേഷം അനേകവിധത്തിലുള്ള രോഗങ്ങളെ ഉണ്ടാക്കുന്നതാകുന്നു. അതിനാല്‍ കഫശോധനാര്ത്ഥം
വമനാദി കര്മ്മുങ്ങള്‍ ചെയ്യണം. ഗുരുത്വമുള്ളതും പുളിരസമുള്ളതും സ്‌നിഗ്ദ്ധതയുള്ളതും മധുരമുള്ളതുമായ അന്നപാനാദികളും പകലുറങ്ങുന്നതും വര്‍ജ്ജിക്കണം.
വസന്തത്തില്‍ വ്യായാമം, ശരീരം, തിരുമ്മല്‍, ധൂമപാനം, കവിള്ക്രി യ, അഞ്ജനം എന്നിവയും ഇളംചൂടുള്ള വെള്ളം കൊണ്ട് സ്‌നാനാദി ശൗചക്രിയയും ശീലിക്കണം.
വസന്തത്തില്‍ ചന്ദനവും അകിലും അരച്ചു ദേഹത്തില്‍ പൂശണം. യവം കൊണ്ടും ഗോതമ്പുംകൊണ്ടും ആഹാരമുണ്ടാക്കി കഴിക്കണം. ശാരഭം (മാന്‍), മുയല്‍, ഏണം, ലാവപ്പക്ഷി, ചീവല്‍ പക്ഷി എന്നിവയുടെ മാംസം തിന്നണം.
നിഗദമദ്യമോ സീധുമദ്യമോ മാദ്ധ്വീകമദ്യമോ കുടിക്കണം.
ഗ്രീഷ്മത്തില്‍ ജഗത്തിന്റെ സാരഭാഗത്തെ (സ്‌നിഗ്ദ്ധഭാഗത്തെ ജലാംശത്തെ സൂര്യന്‍ തന്റെ രശ്മിയാല്‍ പാനം ചെയ്യപ്പെടുന്നു. അപ്പോള്‍ മധുര-ശീത-ദ്രവ സ്‌നിഗ്ദ്ധപ്രധാനമായ അന്നപാനങ്ങള്‍ ശീലിക്കുന്നത് നല്ലതാകുന്നു.
ശര്‍ക്കരയും മലര്പ്പൊ ടിയും ചേര്ത്താ ശീതജലവും ജാംഗലദേശത്ത് വസിക്കുന്ന മൃഗങ്ങളുടേയും മാംസവും നെയ്യും പാലും ചെന്നെല്ലരിച്ചോറും ഗ്രീഷ്മത്തില്‍ ശീലിക്കുന്നവന്‍ ചൂട്‌കൊണ്ട് തളരുന്നതല്ല.
ഗ്രീഷ്മകാലത്തില്‍ മദ്യം കുടിക്കരുത്. അഥവാ കുടിക്കുകയാണെങ്കില്‍ ധാരാളം വെള്ളം ചേര്ത്തു അല്പം കുടിക്കണം. ഉപ്പ്, പുളി, എരിവ് എന്നീ രസപ്രധാനമായ ദ്രവ്യങ്ങളും ഉഷ്ണദ്രവ്യങ്ങളും വ്യായാമവും വര്ജ്ജിസക്കുകയും വേണം.
പകല്‍ ശീതഗൃഹത്തിലും രാത്രി നിലാവ്‌കൊണ്ട് ശീതളമായ മാളികമുകളിലും ശരീരത്തില്‍ ചന്ദനലേപം ചെയ്തിട്ടുറങ്ങണം
മുത്ത്, മണി മുതലായവകൊണ്ടുള്ള മാലധരിച്ചു ഒരു ദിക്കില്‍ സുഖമായിരുന്നു ചന്ദനോകങ്ങളാല്‍ ശീതളമാക്കപ്പെട്ട വിശറികൊണ്ട് വീശിപ്പിക്കുകയും ചന്ദനച്ചാറില്‍ മുക്കിയ കൈകൊണ്ട് ശരീരത്തില്‍ സ്പര്ശിിക്കുകയും വേണം.
ഗ്രീഷ്മകാലത്തില്‍ മനുഷ്യന്‍ ശീതളമായ വനത്തില്‍ വസിക്കുകയും ശീതളമായ വെള്ളങ്ങളും പുഷ്പങ്ങളും ഉപയോഗിക്കുകയും മൈഥുനം ഉപേക്ഷിക്കുകയും വേണം.
ആദാനകാലത്തില്‍ സ്‌നേഹഭാഗം കുറഞ്ഞതുകൊണ്ട് ദുര്‍ബലമായ ദേഹത്തില്‍ ജഠരാഗ്നികൂടി ദുര്‍ബലമാകും. ആ ദുര്‍ബലമായ ജഠരാഗ്നി വര്‍ഷത്തില്‍ വീണ്ടും വാതാദികളാല്‍ ദുഷിപ്പിക്കപ്പെടുന്നു.
വര്‍ഷഋതുവില്‍ ഭൂമിയില്‍ നിന്നു നീരാവി ഉണ്ടാവുകയാലും മഴച്ചാറല്കൊലണ്ടും വെള്ളത്തിന്റെ അമ്ലപാകതകൊണ്ടും അഗ്നിബലത്തിന് ക്ഷീണം സംഭവിക്കകയാല്‍ വാതാദിദോഷങ്ങള്‍ കോപിക്കുന്നു. അതിനാല്‍ വര്‍ഷത്തില്‍ ത്രിദോഷശമനവും അഗ്നിദീപനവുമായിട്ടുള്ള സാധാരണ വിധികളെല്ലാം നല്ലതാകുന്നു. മലര്‍പ്പൊടി ഇട്ട വെള്ളം, പകലുറങ്ങല്‍, മഞ്ഞ്, നദീജലം, വ്യായാമം, വെയില്കൊളള്ളല്‍, മൈഥുനം എന്നിവ വര്‍ഷത്തില്‍ വര്‍ജ്ജിക്കണം.
മിക്കവാറും അന്നപാനങ്ങള്‍ തേന്‍ ചേര്‍ത്തു സംസ്‌കരിച്ചുപയോഗിക്കുകയും വേണം.
വര്‍ഷഋതുവില്‍ കാറ്റും മഴയും കാരണം വിശേഷിച്ച് തണുപ്പ് കൂടുതലുള്ള ദിവസം വാതശമനത്തിന്നായി പുളിയും ഉപ്പും നെയ്യും നല്ലവണ്ണം ചേര്‍ത്ത ആഹാരം കഴിക്കണം.
അഗ്നിയെ സംരക്ഷിച്ചുകൊണ്ട് പഴകിയ യവം, ഗോതമ്പ്, ചെന്നെല്ലരി എന്നിവകൊണ്ടുണ്ടാക്കിയ ആഹാരം അമ്ല-ലവണ-സ്‌നേഹങ്ങള്‍ ചേര്ത്തു സംസ്‌കരിച്ച ജാംഗല മാംസരസവും കൂട്ടി കഴിക്കണം.
വര്‍ഷഋതുവില്‍ തേന്‍ ചേര്ത്തു അല്പം മാധ്വീകാരിഷ്ടമോ അഥവാ കാച്ചിത്തണുത്ത മഴവെള്ളമോ കിണറ്റിലെ വെള്ളമോ പൊയ്കയിലെ വെള്ളമോ കുടിക്കണം.
വര്‍ഷത്തില്‍ മേല്തി്രുമ്മല്‍, മേല്തേ്പ്പ്, കുളി, ഗന്ധമാല്യധാരണം, നേരിയ ശുദ്ധവസ്ത്രധാരണം എന്നിവ ശീലിക്കുകയും നനവില്ലാത്ത സ്ഥലത്ത് വസിക്കുകയും വേണം.
വര്ഷ്ത്തിലെ തണുപ്പേറ്റവര്ക്ക് അപ്പോള്‍ ഉള്ളില്‍ സഞ്ചിതമായ പിത്തം ശരത്ഋതുവില്‍ പെട്ടന്ന് സൂര്യരശ്മി തട്ടി ചൂടാവുകയാല്‍ ശരത്ഋതുവില്‍ മിക്കവാറും പിത്തം കോപിക്കുന്നു.
ശരത്ഋതുവില്‍ മധുരമുള്ളതും ലഘുവും ശീതളവുമായ അന്നപാനങ്ങള്‍ നല്ല വണ്ണം വിശന്നു ഭക്ഷണത്തിനാഗ്രഹമുണ്ടായാല്‍ മാത്രക്കൊത്തുപയോഗിക്കണം.
വര്ഷരഋതു കഴിഞ്ഞു ശരല്ക്കാ ലമായാല്‍ ലാവപ്പക്ഷി, തിത്തിരിപ്പക്ഷി, മാന്‍, ആട്, മലമാന്‍, മുയല്‍ എന്നിവയുടെ മാംസവും ചെന്നെല്ലരി, യവം, ഗോതമ്പം എന്നിവകൊണ്ടുണ്ടാക്കിയ ആഹാരവും ശീലിക്കണം.
മേഘം ഒഴിഞ്ഞു ശരല്ക്കാലമായാല്‍ തിക്തകം നെയ്യ് സേവിക്കണം. വിരേചിപ്പിക്കണം. രക്തദോഷം കൂടുതലായുണ്ടെങ്കില്‍ രക്തമോക്ഷണം ചെയ്യണം. വെയില്‍ കൊള്ളുന്നത് വര്‍ജിക്കുക ക്കുകയും വേണം. കൂടാതെ വസ, തൈലം, മഞ്ഞ്, മത്സ്യം, അനൂപ മാംസം, ക്ഷാരദ്രവ്യങ്ങള്‍, തൈര്, പകലുറങ്ങല്‍, കിഴക്കന്‍ കാറ്റ്, എന്നിവയും വര്ജ്ജി ക്കേണ്ടതാണ്.
പകല്‍ സൂര്യരശ്മിയാല്‍ ചൂടാകുന്നതും കാലംകൊണ്ട് പക്വമാകുന്നതും നിര്ദ്ദോഷമായിട്ടുള്ളതും അഗസ്ത്യനക്ഷത്രോദയത്താല്‍ വിഷരഹിതമാകുന്നതും ഹംസജലമെന്ന് വിഖ്യാതമവുമായ ശരത്ഋതുവിലെ ശുദ്ധജലം, സ്‌നാനം, പാനം, മുക്കിയിരുത്തല്‍ എന്നിവയ്ക്ക് അമൃത്‌പോലെ വിശേഷമാകുന്നു.
ശരല്ക്കാലത്തുണ്ടാകുന്ന പുഷ്പങ്ങളുടെ മാല ധരിക്കുന്നതും സന്ധ്യാസമയത്ത് ചന്ദ്രരശ്മി ഏല്‍ക്കുന്നതും ശരദ്ഋതുവില്‍ നല്ലതാകുന്നു.
ഇപ്രകാരം ഇഷ്ടാഹാര വീഹാരങ്ങളെ സംബന്ധിച്ചുള്ള ഋതുസാത്മ്യത്തെ വിവരിക്കപ്പെട്ടു. നിരന്തരാഭ്യാസത്താല്‍ സുഖത്തെ ചെയ്യുന്നതേതോ അതിന്ന് ഓകസാത്മ്യം എന്നു പറയുന്നു. അതായത് ശരീരത്തിന്ന് ഹാനികരമായിട്ടുള്ളതായാല്‍ തന്നെ നിരന്തരമായ അഭ്യാസം കൊണ്ട് ശരീരസുഖത്തെ ചെയ്യുന്നതായിരിക്കും.

പ്രസവരക്ഷ

 പ്രസവിച്ച സ്ത്രീക്കു ഓമം, കുരുമുളക് ഇവ അരച്ചു കരിപ്പട്ടി (പനഞ്ചക്കര)യിലിട്ടു ഉരുളയാക്കിയെടുക്കുന്ന അരമരുന്ന് കൊടുക്കാം.  "നറും മഞ്ഞളുമുഗ്രഗന്ധമുലുവാ കാനക്കരിപ്പട്ടി വന്‍ജീരകമിവയ്ക്കൊപ്പം വെളുത്തുള്ളിയും" എന്നു പേറ്റുമരുന്നിനു വിധിയുണ്ട്.  പ്രസവിച്ചാലുടന്‍‍ കുരുമുളകു പൊടിച്ച് കരിപ്പട്ടി ചേര്‍ത്തുരുട്ടി കൊടുക്കും.  ചിലരാകട്ടെ പിണംപുളിയും കുരുമുളകും കരിപ്പട്ടിയും കാച്ചിക്കൊടുക്കും.  ചിലര്‍ ഇതിനൊപ്പം ഉള്ളിയുംചേര്‍ക്കാറുണ്ട്.  അരിമാവ്, മഞ്ഞള്‍പൊടി കരിപ്പട്ടി ഇവ ചേര്‍ത്ത് കാച്ചിക്കൊടുത്തശേഷം കാരയില. അരിമാവ്,കരിപ്പട്ടി ഇവയും കാച്ചിക്കുറുക്കും.  കറിവേപ്പില, അരിമാവ്, കരിപ്പട്ടി ഇവയും കാച്ചിക്കുറുക്കിക്കൊടുക്കുന്നരീതിയുണ്ട്.  ഇവ മുമ്മൂന്നു ദിവസം വീതം യഥാക്രമം നല്കണം.  മാവു വറുത്തു ചീലാന്തിയില, അരിമാവ്,മുള്ളന്‍കാരയില, കരിപ്പട്ടി ഇവയിട്ടു  പേറ്റുമരുന്നുണ്ടാക്കുന്നു.  ഉള്ളിലെ മുറിവുണങ്ങുന്നതിനുവേണ്ടി നാല്,പന്ത്രണ്ട്, പതിനെട്ട് ദിവസങ്ങളിലായി കുരുമുളക്, ചുക്ക്, കരിപ്പട്ടി, ഓമം, വെളുത്തുള്ളി എന്നിവഅരച്ചുരുട്ടിയെടുക്കുന്ന കായം കാച്ചിയതും നല്കാറുണ്ട്.  ഇതിനായി മറ്റു ചിലര്‍ തീണ്ടാനാഴിയില (മുക്കുറ്റി) അരച്ചു അരിമാവും കരിപ്പട്ടിയും ചേര്‍ത്ത കുറുക്കു ആദ്യ മൂന്നുദിവസങ്ങളില്‍ കൊടുക്കും. 

      തിരുവനന്തപുരം ജില്ലയിലെ കാണിക്കാര്‍  പ്രസവത്തിനായി ഏഴു തേങ്ങ, ഒരിടങ്ങഴി കാന്താരി മുളക്, കുറച്ചുമഞ്ഞള്‍, ഒരു പറ നെല്ലിന്റെ അരി (പൊടിയാത്തത്)  ഇവ ഉണക്കി സൂക്ഷിക്കും.  വേദന തുടങ്ങിയാല്‍‍നാഴിയരിയെടുത്തു കഞ്ഞിവെയ്ക്കും.  തേങ്ങ പുറം ചെത്തി കുറച്ചു മഞ്ഞളും  മുളകും കൂടി അരച്ച് ഉപ്പു ചേര്‍ത്ത്ചൂടാക്കി ചെറുചൂടില്‍ ചിരട്ടയില്‍ ഒഴിച്ചു കുടിപ്പിക്കും.  പലനാളായി ഈ പേറ്റുമരുന്നു കൊടുത്തു തീര്‍ക്കും. മുക്കുവര്‍ക്കിടയില്‍ പ്രസവിച്ചാല്‍ ചുക്കും മഞ്ഞളുമിട്ട കഞ്ഞിയോ ഉലുവയിട്ട കഞ്ഞിയോ പ്രസവിച്ച അന്നു തന്നെ കൊടുക്കും.  ചമ്പാവരിക്കഞ്ഞി തേങ്ങാപ്പാലൊഴിച്ചു കൊടുക്കും.  സുഖപ്രസവമായാല്‍ ഓമം, കുരുമുളക്,മുളക്, മല്ലി, ഉലുവ, മഞ്ഞള്‍, പുളി ഇവ ചേര്‍ത്തുള്ള വറുത്തരപ്പു കൊടുക്കും.  നെയ്യില്ലാത്ത മീനുകളായ നെത്തോലി, തെരണ്ടി, കടുമീന്‍ ഇവ പിറ്റേദിവസം മുതല്‍ കൊടുക്കും.  ഉള്ളിലുള്ള മാച്ചു പോകാന്‍മണിയരിക്കില, വേപ്പില എന്നിവ അരച്ചതും ദേഹത്തു തേക്കും.  അമ്മക്കു ഉള്ളില്‍ കഴിക്കാനുള്ളപേറ്റുമരുന്നായി ഓമം, ചുക്ക്, കുരുമുളക്, മഞ്ഞള്‍ ഇവയെല്ലാം അരച്ചു പച്ചയ്ക്കു കൊടുക്കും.  കരിപ്പട്ടി ചേര്‍ത്തുകാച്ചിയും കൊടുക്കാറുണ്ട്.  തെങ്ങിന്‍കൂമ്പ് അരച്ചു കരിപ്പട്ടിയിട്ടു കുറുക്കിയോ കാച്ചിയോ നല്കുകയും ചെയ്യും. പ്രസവിച്ച സ്ത്രീക്കു വേതുവെള്ളം  പിടിക്കും.  വേതുവെള്ളം തയ്യാറാക്കാന്‍ പ്ലാഞ്ചിത്തോല്‍ കൊച്ചങ്ങ,തെങ്ങിന്‍മടല്‍, പേരത്തോല്‍, നാല്പാമരപ്പട്ട എന്നിവയെല്ലാം ഉപയോഗിക്കുന്നു.  കസ്തൂരിമഞ്ഞള്‍‍ വെള്ളത്തിലിട്ടുകുതിര്‍ത്തരച്ചതു കുഞ്ഞിന്റെയും അമ്മയുടെയും ദേഹത്തു തേയ്ക്കും.  ആചാരപ്രകാരം നിശ്ചിത ദിവസം മഞ്ഞള്‍തേച്ചുള്ള കുളിയുമുണ്ടാകും.  വിഷഹരമായ മഞ്ഞള്‍‍ രോഗാണുക്കളെ ചെറുക്കുന്നു.  കൊഴിഞ്ഞിലെടുത്തുവെള്ളത്തിലിട്ടു പിഴിഞ്ഞെടുത്ത താളികൊണ്ടു തല കഴുകി പച്ചവെള്ളത്തില്‍ കുളിക്കുന്നവരുമുണ്ട്.  

        ഉലുവചോര്‍, ഉള്ളിച്ചോര്‍, പേറ്റുമുക്കിടി, ജീരകക്കോഴി,  പാല്‍, കോഴിമുട്ട  എന്നിവയും കൊടുക്കാം.    രക്തംതെളിയാന്‍ ഉള്ളിക്കോഴി കഴിക്കാം.    ആട്ടിന്‍കുടല്‍, ആട്ടിന്‍കരള്‍, ആട്ടിന്‍തല തുടങ്ങിയവ പാകം ചെയ്ത്കൊടുക്കുന്നതും മുളകും ഉപ്പും മാത്രം ഉപയോഗിച്ച് കോഴി വേവിച്ച് കൊടുക്കുന്നതും  പ്രസവിച്ച സ്ത്രീകള്‍ക്ക്രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.                ഉലുവ തേങ്ങാപാലില്‍ കൂട്ടി ചേര്‍ത്തുണ്ടാക്കുന്ന ഉലുവ കഞ്ഞി,    കുറുന്തോട്ടി വേരിന്‍തൊലി, ജീരകം, പഴുത്തപ്ലാവിലയുടെ ഞെട്ട് തുടങ്ങിയവ ആട്ടിന്‍പാലില്‍ ചേര്‍ത്ത് തിളപ്പിച്ച് ഉണ്ടാക്കുന്ന ജീരകകഞ്ഞി തുടങ്ങിയവ പ്രസവ ശേഷം സ്ത്രീകള്‍ക്കുണ്ടാകുന്ന രോഗങ്ങളെതടയുന്നു.

പ്രസവശേഷം കഴിക്കുന്ന കഷായത്തിന് -  പെരുകിന്റെ വേര്, പാവുട്ട വേര്, വട്ടിയേര്, പുത്തരിച്ചുണ്ട, കരിങ്കുറിഞ്ഞി വേര്, കുറുന്തോട്ടി വേര്, മൂലപ്പെരുക് എന്നിവയാണ് കഷായക്കഞ്ഞിക്ക് ഉപയോഗിക്കുന്നത്.

ലേഹ്യം ഉണ്ടാക്കാന്‍ -  കരിമുരുക്കിന്റെ ഇല, ഞാറ, തെച്ചിയുടെ തൂമ്പില, തെങ്ങിന്‍ പൂക്കുല, ചതകുപ്പ, അയമോദകം, ജീരകം, കടുക്, കൊത്തംപാല എന്നിവയാണ് ഉപയോഗിക്കുന്നത്.


മുക്കിടിക്കഞ്ഞി - ഇടിഞ്ഞിലിന്റെ തോല്‍, കുറുന്തോട്ടി വേര്, പുത്തിരിച്ചുണ്ടയുടെ വേര്, പാടവള്ളി എന്നിവ കൂട്ടിയാണ് മുക്കിടിക്കഞ്ഞി ഉണ്ടാക്കുന്നത്

ലിവര്‍ സിറോസിസ്

പുനരുജ്ജീവന ശേഷിയും സഹനശേഷിയും ഒട്ടേറെയുള്ള ഒരു ആന്തരികാവയവമാണ് കരള്‍. ശുദ്ധീകരണം, സംസ്കരണം, സംഭരണം അടക്കം സങ്കീര്‍ണമായ നിരവധി ധര്‍മങ്ങള്‍ കരളാണ് നിര്‍വഹിക്കുക. ഏറിയ പങ്കോളം നശിച്ച് കഴിഞ്ഞാലും കരള്‍ അതിന്‍െറ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്തി വരാറുണ്ട്. കേട് വന്ന ഭാഗം മുറിച്ച് മാറ്റിയാലും വീണ്ടും വളര്‍ന്ന് വരാനുള്ള കഴിവും കരളിനുണ്ട്. മദ്യപാനം, അമിതവും ഹീനവുമായ ഭക്ഷണങ്ങള്‍, വ്യായാമക്കുറവ് തുടങ്ങിയ ഘടകങ്ങളൊക്കെ കരളിനെ സമ്മര്‍ദത്തിലാക്കുകയും നിരവധി രോഗങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
കരളിനെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ രോഗങ്ങളിലൊന്നാണ് സിറോസിസ്. ‘യകൃദുദരം’ എന്ന പേരിലാണ് ആയുര്‍വേദത്തില്‍ ഇതറിയപ്പെടുക. കരളിലെ കോശങ്ങളൊക്കെ നശിച്ച് വടുക്കള്‍ കെട്ടി കട്ടിപിടിച്ച് പ്രവര്‍ത്തനരഹിതമായിത്തീരുന്ന അതീവ ഗുരുതരമായ രോഗാവസ്ഥയാണിത്. സിറോസിസ് ബാധിക്കുന്നതോടെ സ്വാഭാവിക മൃദുത്വം നഷ്ടമായി കരള്‍ കല്ലുപോലെയാകുന്നു. സ്വയം സുഖപ്പെടുത്താനുള്ള കഴിവും കരളിന് ഇതോടെ നഷ്ടമാകും.
കാരണങ്ങള്‍സിറോസിസിനിടയാക്കുന്ന പ്രധാന കാരണം മദ്യപാനമാണ്. ഹെപ്പറ്റൈറ്റിസ് അടക്കമുള്ള പല കരള്‍ രോഗങ്ങളും നേരത്തെ കണ്ടത്തെി ശ്രദ്ധയോടെ ചികിത്സിച്ചില്ളെങ്കില്‍ ക്രമേണ സിറോസിസിനിടയാക്കാറുണ്ട്. അണുബാധകള്‍, വിക്ഷബാധ, പാരമ്പര്യ രോഗങ്ങള്‍, പിത്തനാളി അടഞ്ഞുപോവുക, ഇവയും സിറോസിസിനിടയാക്കും. ഫാറ്റി ലിവര്‍ യഥാസമയം ചികിത്സിക്കുന്നതും സിറോസിസ് വരാതിരിക്കാന്‍ സഹായകമാകും.
ലക്ഷണങ്ങള്‍തുടക്കത്തില്‍ മറ്റ് കരള്‍രോഗങ്ങള്‍ പോലത്തെന്നെ സിറോസിസിലും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ കാണാറില്ല. പ്രശ്നങ്ങള്‍ ഗുരുതരമായ ശേഷം മാത്രം രോഗം തിരിച്ചറിയുന്നവരും ഉണ്ട്. വിശപ്പില്ലായ്മ, ക്ഷീണം, വയറ്റില്‍ അസ്വസ്ഥത തുടങ്ങിയവ ചിലരില്‍ കാണുന്നു. എന്നാല്‍ രോഗം ശക്തി പ്രാപിക്കുന്നതോടെ വയറില്‍ വെള്ളം കെട്ടിനില്‍ക്കുക, തൊലിപ്പുറത്ത് ചില പ്രത്യേക ആകൃതിയില്‍ രക്തക്കുഴലുകള്‍ തെളിഞ്ഞ് കാണുക, രക്തം ഛര്‍ദിക്കുക, മൂക്കിലൂടെ രക്തം വരിക, മലത്തില്‍ രക്തം കലരുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായിരിക്കും.
മദ്യം സിറോസിസിന് വഴിയൊരുക്കുന്നതെങ്ങനെ?മദ്യത്തെ വിഷകരമായ രാസപദാര്‍ഥങ്ങളായി വിഘടിപ്പിക്കുന്നത് കരളാണ്. അതിനാല്‍ മദ്യത്തിന്‍െറ ദോഷഫലങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നതും കരളിനെയാണ്. മദ്യം ശരീരത്തിലത്തെുന്ന നിമിഷം മുതല്‍ തന്നെ അതിന്‍െറ പ്രവര്‍ത്തനം തുടങ്ങും. ആമാശയത്തിലത്തെുന്ന മദ്യത്തിന്‍െറ 20 ശതമാനത്തോളം അവിടെവെച്ച് തന്നെ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നു. ശേഷിക്കുന്ന 80 ശതമാനം ചെറുകുടലിലെ ത്തി അവിടെനിന്ന് കരളിലേക്ക് സംസ്കരിച്ച് നിര്‍വീര്യമാക്കാനായി എത്തുന്നു. ഉപാപചയത്തത്തെുടര്‍ന്നുണ്ടാകുന്ന രാസ പദാര്‍ഥങ്ങളും ഫ്രീറാഡിക്കലുകളും മദ്യത്തെക്കാള്‍ അപകടകാരികളാണ്. ഇവ കരള്‍കോശങ്ങളുടെ നാശത്തിനും നിര്‍വീക്കത്തിനും ഇടയാക്കുന്നു. തുടര്‍ന്ന് സംയോജിത കലകള്‍ അടിഞ്ഞ് കൂടി വടുക്കള്‍ കെട്ടി കരള്‍ കട്ടിയുള്ളതാകുന്നു. സിറോസിസ് ബാധിക്കുന്നതോടെ കാര്യക്ഷമത കരളിന് നഷ്ടമാകുന്നു.
സിറോസിസ് - സങ്കീര്‍ണതകള്‍കരള്‍ കോശങ്ങള്‍ നശിക്കുന്നതിനെ തുടര്‍ന്ന് പലതരത്തിലുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകാറുണ്ട്.
നീര്‍ക്കെട്ട്സിറോസിസ് ഗുരുതരമാകുന്നതോടെ വയറ്റില്‍ വെള്ളം കെട്ടി നില്‍ക്കുക, കാലുകളില്‍ നീര് കെട്ടി നില്‍ക്കുക തുടങ്ങിയവ ഉണ്ടാകുന്നു.
രക്തസ്രാവംരക്തം കട്ട പിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനുകള്‍ കരളിലാണ് നിര്‍മിക്കുക. കരളിന്‍െറ പ്രവര്‍ത്തനം തകരാറിലാകുന്നതോടെ ഈ പ്രോട്ടീനുകള്‍ ഉണ്ടാകാതെ രക്തസ്രാവത്തിന് വഴിയൊരുക്കും. നിസ്സാര കാരണങ്ങള്‍ കൊണ്ടുപോലും മൂക്കിലൂടെയും കുടലിലൂടെയും രക്തസ്രാവമുണ്ടാകുന്നു.
പിത്താശയക്കല്ലുകള്‍സിറോസിസ് മൂലം പിത്തനീരിന്‍െറ സുഗമമായ ഒഴുക്ക് തടസ്സപ്പെട്ട് പിത്താശയക്കല്ലുകള്‍ രൂപം കൊള്ളുന്നു.
മഞ്ഞപ്പിത്തംകരളിനെ ബാധിക്കുന്ന രോഗങ്ങളെല്ലാം മഞ്ഞപ്പിത്തത്തിനിടയാക്കാറുണ്ട്.
വീര്‍ത്ത് പൊട്ടുന്ന രക്തക്കുഴലുകള്‍സിറോസിസ് ഗുരുതരമാകുമ്പോള്‍ കരളിലേക്കുള്ള പ്രത്യേക രക്തചംക്രമണ സംവിധാനത്തിന് തടസ്സം നേരിടുകയും സിരകള്‍ അമിത മര്‍ദത്തിന് വിധേയരാകുകയും ചെയ്യുന്നു. ഇങ്ങനെയുണ്ടാകുന്ന അമിത മര്‍ദം മറ്റ് രക്തക്കുഴലുകളെയും ബാധിക്കുന്നു. അന്നനാളം, ആമാശയം, മലാശയം എന്നിവിടങ്ങളിലെ രക്തക്കുഴലുകള്‍ വീര്‍ത്ത് പൊട്ടാനിടയാക്കുന്നു. കൂടാതെ പ്ളീഹ വീര്‍ക്കുക, വയറില്‍ വെള്ളം കെട്ടി നില്‍ക്കുക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകുന്നു.
അബോധാവസ്ഥതകരാറ് സംഭവിക്കുന്നതോടെ വിഷവസ്തുക്കളെ നിര്‍വീര്യമാക്കാനുള്ള കഴിവ് കരളിന് ഇല്ലാതാകുന്നു. അതിനാല്‍ പല വിഷ വസ്തുക്കളും മസ്തിഷ്കത്തിലത്തെി രോഗിയെ അബോധാവസ്ഥയിലേക്ക് നയിക്കുന്നു.കൂടാതെ സിറോസിസ് ഗുരുതരമാകുന്നത് കരളിനെ ബാധിക്കുന്ന അര്‍ബുദത്തിനും ഇടയാക്കാറുണ്ട്.
ചികിത്സനിരവധിയിനം സസ്യ ഒൗഷധികളെ കരള്‍ രോഗ ചികിത്സയില്‍ ഉപയോഗപ്പെടുത്താറുണ്ട്. കീഴാര്‍നെല്ലി, കിരിയാത്ത്, ചിറ്റമൃത്, ബ്രഹ്മി, തിപ്പലി, കൊന്ന, തകര, മുത്തങ്ങ, കടുക് രോഹിണി, നെല്ലിക്ക, പര്‍പ്പടകപ്പുല്ല്, മഞ്ചട്ടി, കറ്റാര്‍ വാഴ, കയ്യോന്നി, മഞ്ഞള്‍, വിഴാലരി തുടങ്ങിയവ അവയില്‍ ചിലതാണ്. വിഷാംശങ്ങള്‍ നീക്കി കരള്‍ കോശങ്ങളുടെ പുനരുജ്ജീവനത്തെ സഹായിച്ചും, വൈറസിനെ നിര്‍വീര്യമാക്കിയും, കരള്‍ വീക്കം കുറച്ചും വയറിലെ നീര്‍ക്കെട്ട് ശമിപ്പിച്ചും ഇത്തരം ഒൗഷധങ്ങള്‍ കരളിന് കരുത്തേകുന്നു. അവസ്ഥകള്‍ക്കനുസരിച്ച് വിശേഷ ചികിത്സകളും നല്‍കുന്നു.
സിറോസിസ് ഒഴിവാക്കാന്‍മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കുകപച്ചക്കറികള്‍, ഇലക്കറികള്‍, പച്ചപ്പയര്‍ വര്‍ഗങ്ങള്‍, തവിട് കളയാത്ത ധാന്യങ്ങള്‍, പാട മാറ്റിയ പാല്‍, മലര്, ഓട്സ്, റാഗി, ഓറഞ്ച്, ആപ്പിള്‍, കരിമ്പിന്‍ നീര്, പേരക്ക, നാരങ്ങ ഇവ ഭക്ഷണത്തില്‍ പെടുത്തുന്നത് കരളിന്‍െറ ആരോഗ്യത്തിന് ഗുണകരമാണ്.കടുപ്പമുള്ള കാപ്പി, കോളകള്‍, ഡാല്‍ഡ, വെണ്ണ, നെയ്യ്, കൃത്രിമ മധുരവും നിറവും ചേര്‍ത്ത ഭക്ഷണ പദാര്‍ഥങ്ങള്‍, പേസ്ട്രി, ചുവന്ന മാംസം ഇവ ഒഴിവാക്കുന്നത് കരളിന് ഗുണകരമാണ്.ഫാറ്റി ലിവര്‍ പോലെയുള്ള കരള്‍ രോഗങ്ങള്‍ നിസ്സാരമായി കാണാതെ ചികിത്സ തേടുക.മിതമായി നിത്യവും വ്യായാമം ശീലമാക്കുക.

പിത്താശയക്കല്ലുകള്‍ ഒഴിവാക്കാം

ദഹനത്തിനാവശ്യമായ പിത്തരസ നിര്‍മാണം കരളിന്‍െറ പ്രധാന ധര്‍മങ്ങളിലൊന്നാണ്. ദിവസവും അര ലിറ്ററിലധികം പിത്ത രസം കരള്‍ നിര്‍മിക്കുന്നുണ്ട്. കരളില്‍ രൂപം കൊള്ളുന്ന പിത്തരസം അഥവാ ബൈല്‍ പിത്താശയത്തില്‍ ആണ് സംഭരിക്കുന്നത്. പേരക്കയുടെ ആകൃതിയില്‍ ഏകദേശം 7 സെ.മി നീളവും 3 സെ.മീ വീതിയും ഉള്ള ഒരു സഞ്ചിയാണ് പിത്താശയം. 30-50 ml വരെ സംഭരണ ശേഷി പിത്താശയത്തിനുണ്ട്. കരളിന്‍െറ അടിഭാഗത്ത് വലതു വശത്തായാണ് പിത്താശയത്തിന്‍െറ സ്ഥാനം.
പ്രധാന ധര്‍മങ്ങള്‍ഭക്ഷണത്തിലെ കൊഴുപ്പിനെ വിഘടിപ്പിക്കുകയും ദഹിപ്പിക്കുകയും ചെയ്യുന്നത് പിത്തരസമാണ്. കൊഴുപ്പമ്ളങ്ങളുടെ ആഗിരണത്തെ ത്വരിതപ്പെടുത്താനും കൊഴുപ്പിലലിയുന്ന ജീവകങ്ങളുടെ ആഗിരണത്തിനും പിത്തരസം അനിവാര്യമാണ്. കരളില്‍നിന്ന് മാലിന്യങ്ങളെ പുറന്തള്ളാനും പിത്തരസം സഹായിക്കും.ഭക്ഷണവേളയില്‍ പിത്താശയം സങ്കോചിച്ച് പിത്തനാളി വഴി പിത്തരസം ചെറുകുടലിലത്തെി ഭക്ഷണവുമായി കൂടിച്ചേര്‍ന്ന് ദഹനപ്രക്രിയയില്‍ പങ്കുചേരുന്നു.പിത്താശയത്തില്‍ കല്ല് ബാധിക്കുന്ന രോഗികളുടെ എണ്ണം ഇന്ന് കൂടുതലാണ്. അമിതവണ്ണവും ഉയര്‍ന്ന കൊളസ്ട്രോളും ഇതിനുള്ള സാധ്യത കൂട്ടുന്നു. സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് പിത്താശയക്കല്ലുകള്‍ക്കുള്ള സാധ്യത കൂടുതലാണ്. ആയുര്‍വേദം കല്ലുകളെ ‘അശ്മം’ എന്നാണ് പറയുക.
കല്ലുകള്‍ രൂപപ്പെടുന്നതെങ്ങനെ?പിത്തരസത്തിന്‍െറ 98 ശതമാനവും വെള്ളമാണ്. വെള്ളത്തിന് പുറമെ പിത്തലവണങ്ങള്‍, കൊഴുപ്പ്, ബിലിറൂബിന്‍ എന്ന വര്‍ണകം ഇവയും പിത്തരസത്തില്‍ അടങ്ങിയിട്ടുണ്ട്. പിത്താശയക്കല്ലുകള്‍ രൂപപ്പെടുന്നത് ഈ ഘടകങ്ങളില്‍ നിന്നു തന്നെയാണ്. പ്രധാനമായും കൊഴൂപ്പ്, കാല്‍സ്യം, ബിലിറൂബിന്‍ എന്നിവയില്‍ നിന്നാണ് കല്ലുകള്‍ ഉണ്ടാകുന്നത.് ആദ്യഘട്ടത്തില്‍ വെറും തരികളായി കാണപ്പെടുന്ന കല്ലുകള്‍ എണ്ണത്തില്‍ നൂറിലധികമായും കാണാറുണ്ട്.
കല്ലുകള്‍ പലതരംരാസഘടനക്കനുസരിച്ച് കല്ലുകളുടെ രൂപത്തിലും നിറത്തിലും വ്യത്യാസം വരാം. മൂന്ന് തരം കല്ലുകളാണ് പ്രധാനമായും കാണുക.
1. കൊഴുപ്പ് കല്ലുകള്‍ (കൊളസ്ട്രോള്‍ കല്ലുകള്‍)ഇത്തരം കല്ലുകളില്‍ 70 - 80 ശതമാനം വരെയും കൊഴുപ്പ് കാണാം. വൃത്താകൃതിയിലോ കോഴിമുട്ടയുടെ ആകൃതിയിലോ കാണപ്പെടുന്ന കൊഴുപ്പ് കല്ലുകള്‍ പച്ച നിറത്തിലാണ് കാണപ്പെടുക. അപൂര്‍വമായി മഞ്ഞയോ വെള്ളയോ നിറത്തില്‍ കാണുന്നു.
2. പിഗ്മന്‍റ് സ്റ്റോണ്‍സ്ബിലിറൂബിന്‍ എന്ന വര്‍ണകത്തില്‍നിന്നോ കാല്‍സ്യം ലവണങ്ങളില്‍ നിന്നോ രൂപപ്പെടുന്നവയാണ് പിഗ്മന്‍റ് കല്ലുകള്‍. ഇരുണ്ട (ബ്രൗണോ കറുപ്പോ) നിറത്തിലുള്ള ചെറുതും മൃദുവുമായ കല്ലുകളാണിവ. ഇത്തരം കല്ലുകളില്‍ 20 ശതമാനത്തില്‍ താഴെ മാത്രമേ കൊഴുപ്പുണ്ടാകൂ. രക്തകോശങ്ങളുടെ ഘടനയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മൂലം ഉണ്ടാകുന്ന രോഗങ്ങള്‍, കരള്‍വീക്കം തുടങ്ങിയ രോഗങ്ങള്‍ മൂലവും ഇത്തരം കല്ലുകള്‍ രൂപപ്പെടാം.
3. സമ്മിശ്രക്കല്ലുകള്‍ (Mixed Stones)വിവിധ രാസഘടകങ്ങള്‍ ചേര്‍ന്നുള്ള കല്ലുകളും പിത്താശയത്തില്‍ രൂപപ്പെടാറുണ്ട്.
കല്ലുകള്‍ - പ്രധാന കാരണങ്ങള്‍കരളില്‍ സംസ്കരിക്കുന്ന കൊഴുപ്പിന്‍െറ ഘടകങ്ങള്‍ പിത്തരസവുമായി കൂടിച്ചേര്‍ന്നാണ് പിത്താശയത്തില്‍ ശേഖരിക്കുന്നത്. എന്നാല്‍ ഈ മിശ്രിതത്തില്‍ കൊഴുപ്പിന്‍െറ അളവ് കൂടുതലാണെങ്കില്‍ കല്ലുകള്‍ രൂപപ്പെടാനിടയാക്കും. കൊഴുപ്പിന്‍െറ ഉപഭോഗം കൂടുതലായവരില്‍ ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ പിത്തരസം കൂടലിലേക്കൊഴുകുന്നതില്‍ ഉണ്ടാകുന്ന താല്‍ക്കാലിക തടസ്സങ്ങള്‍, പിത്താശയത്തിന്‍െറ സ്വാഭാവിക ചലനം നഷ്ടപ്പെടുന്നത് മൂലം ഒഴുക്കില്ലാതെ പിത്തരസം കെട്ടിനില്‍ക്കുക ഇവയും പിത്താശയക്കല്ലുകളുടെ രൂപീകരണത്തിന് സഹായകമാകാറുണ്ട്. സിറോസിസ് (യകൃദുദരം) ഉള്ളവരില്‍ കരളില്‍ നിന്ന് പിത്തരസത്തിന് സുഗമമായി ഒഴുകാനാകാതെ വരുന്നതും പിത്താശയക്കല്ലുകള്‍ ഉണ്ടാകാനിടയാകും.
വലതു വശത്തെ ശക്തമായ വേദന -പ്രധാന ലക്ഷണംപൊതുവേ രോഗലക്ഷണങ്ങളൊന്നും തന്നെ പിത്താശയക്കല്ലുകള്‍ പ്രകടമാക്കാറില്ല. കല്ലുകള്‍ ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് നീങ്ങുകയോ പിത്തനാളത്തെ പൂര്‍ണമായും തടസ്സപ്പെടുത്തുകയോ ചെയ്യുമ്പോഴാണ് പൊതുവേ ലക്ഷണങ്ങള്‍ പ്രകടമാകുക. ഉദരത്തിന്‍െറ വലതുഭാഗത്ത് വാരിയെല്ലുകള്‍ക്ക് തൊട്ട്താഴെ അനുഭവപ്പെടുന്ന ശക്തമായ വേദന പിത്താശയക്കല്ലുകളുടെ പ്രധാന ലക്ഷണമാണ്. വലതുവശത്തെ തോളിന് താഴെയോ വയറിന്‍െറ വലതു മധ്യഭാഗത്തോ വേദന വരാം.അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ച് കുറച്ച് കഴിയുമ്പോഴാണ് പലപ്പോഴും വേദന തുടങ്ങുക. ദഹന പ്രക്രിയയെ സഹായിക്കാനായി പിത്തരസം ഒഴുകാന്‍ തുടങ്ങുമ്പോള്‍ കല്ലുകള്‍ തടസ്സം സൃഷ്ടിക്കുന്നതോടെ വേദന ആരംഭിക്കും. പിത്താശയത്തിന്‍െറ ഇടുങ്ങിയ കഴുത്തില്‍ തടഞ്ഞിരിക്കുന്ന കല്ല് കഠിനമായ വേദനക്കും പിത്താശയ വീക്കത്തിനും ഇടയാക്കും. ഓക്കാനം, ഛര്‍ദി, പനി തുടങ്ങിയവ വേദനയോടൊപ്പം ചിലരില്‍ ഉണ്ടാകും.പൊതു പിത്തനാളിയില്‍ കല്ലുകള്‍ തടസ്സം സൃഷ്ടിക്കുന്നതോടൊപ്പം കരളില്‍നിന്നും പിത്താശയത്തില്‍നിന്നും പിത്തരസത്തിന് കുടലിലേക്കൊഴുകാന്‍ കഴിയാത്തത് വിട്ടുവിട്ട് വേദനക്കിടയാക്കും. മഞ്ഞപ്പിത്തവും ഉണ്ടാകാറുണ്ട്.
പിത്താശയക്കല്ലുകള്‍ ആര്‍ക്കൊക്കെ?
  • പൊണ്ണത്തടിയുള്ളവര്‍
  • പ്രമേഹരോഗികള്‍
  • പാരമ്പര്യമായി രോഗം വരാന്‍ ഇടയുള്ളവര്‍
  • കൂടിയതോതില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉള്ളവര്‍
  • ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ളവര്‍
  • കരള്‍ രോഗികള്‍
  • ഭക്ഷണം ഉപേക്ഷിച്ച് ഭാരം കുറക്കാന്‍ ശ്രമിക്കുന്നവര്‍
  • അന്നജം വേണ്ടത്ര അളവില്‍ കഴിക്കാത്തവര്‍
  • കഠിന വ്യായാമങ്ങള്‍ തുടര്‍ച്ചയായി ചെയ്യുന്നവര്‍
തുടങ്ങിയവരില്‍ പിത്താശയക്കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്‍െറ നില ഉയരുന്ന ഘട്ടങ്ങളിലെല്ലാം പിത്താശയക്കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൊഴുപ്പ് കൂടുതലായി ഉപയോഗിക്കുന്ന പൊണ്ണത്തടിയുള്ള സ്ത്രീകളില്‍ പിത്താശയക്കല്ലുകള്‍ കൂടുതലായി കാണുന്നു.
കല്ലും സങ്കീര്‍ണതകളുംപെട്ടെന്ന് ഉണ്ടാകുന്ന കഠിനവേദനക്ക് പുറമെ പിത്തസഞ്ചിയില്‍ തുളകള്‍ വീഴ്ത്തുക, പിത്തസഞ്ചി പൊട്ടി ഉദരം മുഴുവന്‍ പഴുപ്പ് ബാധിക്കാന്‍ ഇടയാക്കുക തുടങ്ങിയ സങ്കീര്‍ണതകള്‍ കല്ലുകള്‍ സൃഷ്ടിക്കാറുണ്ട്. അപൂര്‍വമായി അര്‍ബുദത്തിനും ഇത് വഴിയൊരുക്കാറുണ്ട്.ചികിത്സവേദന ശമിപ്പിച്ചും പിത്താശയത്തില്‍ നിന്നും ചെറുകുടലിലേക്കുള്ള പിത്തരസത്തിന്‍െറ ഒഴുക്കിനെ ത്വരിതപ്പെടുത്തിയും പിത്താശയ വീക്കത്തെ കുറച്ചും കരള്‍ കോശങ്ങളില്‍നിന്നുള്ള പിത്തരസത്തിന്‍െറ ഒഴുക്കിനെ ക്രമപ്പെടുത്തിയും ആണ് ആയുര്‍വേദ ഒൗഷധങ്ങള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. തിപ്പലി, കൈയോന്നി, മഞ്ഞള്‍, ഗുഗ്ഗുലു, തഴുതാമ, മുരിങ്ങപ്പൂവ്, അമൃത്, കടുക് -രോഹിണി, കീഴാര്‍നെല്ലി, ചുക്ക്, നെല്ലിക്ക, കറ്റാര്‍ വാഴ, മുന്തിരി ഇവ നല്ല ഫലം തരും. വിരേചനം, അപതര്‍പ്പണം ഇവ ചികിത്സയുടെ ഭാഗമാണ്.കൊഴുപ്പിന്‍െറ ഉപഭോഗം പരമാവധി കുറച്ചുകൊണ്ടുള്ള ജീവിതശൈലി പിത്താശയക്കല്ലുകളെ ഒഴിവാക്കാന്‍ അനിവാര്യമാണ്. വാഴപ്പിണ്ടി, കൈതച്ചക്ക, നാരങ്ങ, കരിക്ക് ഇവ പിത്താശയക്കല്ല് രൂപപ്പെടുന്നത് തടയും. ലഘു വ്യായാമങ്ങളും അനിവാര്യമാണ്.

ഗൃഹചികിത്സാവിധികള്‍ കുട്ടികള്‍ക്ക്

ഗൃഹചികിത്സാവിധികള്‍കുട്ടികള്‍ക്ക് ഉണ്ടാകുന്ന സാധാരണ രോഗങ്ങളും അവയ്ക്ക് എളുപ്പം ചെയ്യാവുന്ന ഗൃഹ ചികിത്സകളുമാണ് ഇവിടെ വിശദീകരിക്കുന്നത്. കുഞ്ഞിന് മരുന്നു കഴിക്കാന്‍ പ്രയാസമായി വന്നാല്‍ ഔഷധം അമ്മയുടെ മുലകളില്‍ പുരട്ടി കുറേനേരം ഇരുന്ന് പിന്നെ കഴുകി കളഞ്ഞ് ആ മുല കുടിച്ചാല്‍ മതിയാവും.മുലപ്പാല്‍ ഛര്‍ദ്ദിക്കല്‍പാട്ടക്കിഴങ്ങ്, ചുക്ക്, ചിറ്റമൃത്, പുത്തിരിച്ചുണ്ടവേര്, ദേവതാരം, തിപ്പലി, നന്നാറിക്കിഴങ്ങ്, കുടകപാലയരി, പെരും കുരുമ്പവേര്, ഇവ കഷായം വെച്ച് അമ്മ കഴിക്കുക.ജീരകം, അരച്ച് നെല്ലിക്കയോളം നെയ്യും തേനും കൂട്ടി ചാലിച്ച് പലവട്ടമായി നാവിന്മേല്‍ തേച്ചു കൊടുക്കുക.മണ്ണ് തിന്നുന്നതിന്പാടക്കിഴങ്ങ്, വിഴാലരി, മഞ്ഞള്‍, മരമഞ്ഞള്‍, മുത്തങ്ങക്കിഴങ്ങ്, ചെറുതേക്കിന്‍ വേര്, തമിഴാമ വേര്, കൂവളവേര്, ചുക്ക്, തിപ്പലി, തേക്കിടവേര്, ഇവകൊണ്ട് നെയ്യ് കാച്ചി മൂന്നുനേരം രണ്ടുനുള്ള് വീതം നാക്കില്‍ തേച്ച് കൊടുക്കുക.പൊക്കിള്‍ക്കൊടി പഴുത്താല്‍കൊട്ടം ഇട്ട് കാച്ചിയ വെളിച്ചെണ്ണ പുരട്ടുക.മുത്തങ്ങാ, വരട്ടുമഞ്ഞള്‍, നെല്ലിക്കാ, വെളുത്ത കൊട്ടം, ഇവ ചതച്ച് കഷായംവെച്ച് കുറുന്തോട്ടിവേര്, കറുക, ഇരട്ടിമധുരം, ഇവ അരച്ച് കലക്കി വെളിച്ചെണ്ണ ചേര്‍ത്ത് കാച്ചി അതില്‍ പഞ്ഞി മുക്കി വെക്കുക. ഇടക്ക് നനച്ച് കൊടുക്കുക.നാളികേര പാലില്‍ പാവ് അരച്ച് കലക്കി കറുക നീര് ചേര്‍ത്ത് വെളിച്ചെണ്ണയും കൂട്ടി കാച്ചി ചെറിയ മാത്രയില്‍ അകത്തേക്ക് കൊടുക്കാവുന്നതാണ്.ആവണക്കെണ്ണ പുരട്ടുക.മൂക്കടപ്പ്, നീരുവീഴ്ചകുറുന്തോട്ടി വേര്, മുത്തങ്ങക്കിഴങ്ങ്, പുളിഞ്ഞരമ്പ്, അരത്ത എന്നിവ സമം പൊടിച്ച് ശീലപ്പൊടിയാക്കി ആ പൊടി മുലപ്പാലില്‍ കുഴച്ച് ഒരു തുണിയില്‍ പരത്തി കുഞ്ഞിന്റെ നിറുകയില്‍ ഇടുക.ഇതുതന്നെ മുരിങ്ങത്തളിരു പിഴിഞ്ഞ നീരിലും, കൂവളത്തില പിഴിഞ്ഞ നീരിലും ചേര്‍ത്ത് നെറുകയില്‍ ഇടുക.തുളസിനീര് മൂന്നു തുള്ളി വീതം അകത്തേക്ക് രണ്ടു തവണ കൊടുക്കുക.മലബന്ധം മാറാന്‍നെല്ലിക്ക പൊടിച്ച് പഞ്ചസാര ചേര്‍ത്ത് കൊടുക്കുക.ആവണക്കെണ്ണ മുലക്കണ്ണുകളില്‍ തേച്ച് മുലകൊടുക്കുക.കാച്ചിത്തണുത്ത വെള്ളത്തില്‍ കടുക്ക അരച്ച് മുലക്കണ്ണിന്‍മേല്‍ തേച്ച് മുല കുടിപ്പിക്കുക.മൂത്രക്കടച്ചിലിന്ഞെരിഞ്ഞില്‍ പൊടിച്ച് ശീലപ്പൊടിയാക്കി തേന്‍ ചേര്‍ത്ത് കൊടുക്കുക.തമിഴാമ ഇടിച്ച്പിഴിഞ്ഞ നീര് സമം തേന്‍ ചേര്‍ത്ത് കൊടുക്കുക.

മുല കുടിക്കാതിരുന്നാല്‍ഏലത്തിരി, തിപ്പലി, വിഴാലരി, താലീസ്പത്രം, ഇവ പൊടിച്ച് പഞ്ചസാരയും തേനും ചേര്‍ത്ത് കഴിക്കുക. ലന്തക്കുരുവിന്റെ പൊടിക്ക് സമം പഞ്ചസാര ചേര്‍ത്ത് തേനിനൊപ്പം കൊടുക്കുക.പനിക്ക്കടുകു രോഹിണി പൊടിച്ച് മുലപ്പാലില്‍ കഴിക്കുക.പര്‍പ്പടകം ഉണക്കിപ്പൊടിച്ച് മുലപ്പാലില്‍ കഴിക്കുക.പര്‍പ്പടകം, മുത്തങ്ങാ ഇവ ഉണക്കിപ്പൊടിച്ച് മുലപ്പാലില്‍ കഴിക്കുക.തൊട്ടാവാടി ഉണക്കിപ്പൊടിച്ച് പാലില്‍ കഴിക്കുക.പാടക്കിഴങ്ങും കൊത്തമ്പാലരിയും സമം പാലിലരച്ച് സേവിപ്പിക്കുക.തലവേദനക്ക്ചെറുവഴുതിനവേര്, കൂവളവേര്, കൊട്ടം, മുത്തങ്ങാ, ചന്ദനം, ക ന്നാരം, ഇരുവേലി എന്നിവ മുലപ്പാലിലരച്ച് നെറ്റിയില്‍ ഇടുക.

ചുമയ്ക്ക് ആടലോടകത്തിന്റെ ഇല വറുത്തു മലരും സമം കൂട്ടിപൊടിച്ച് ആ പൊടി പഞ്ചസാര കൂട്ടി കഴിക്കുക.ചെറുവഴുതിന വേര് തേനിലരച്ച് കഴിക്കുക.ചെറുവഴുതിനയുടെ ഇല മോരില്‍ തിളപ്പിച്ച് നല്‍കുക.മുക്കാല്‍ പിരിയത്തിന്റെ ഇല പിഴിഞ്ഞ നീരെടുത്തു പഴയ ശര്‍ക്കര ചേര്‍ത്ത് കൊടുക്കുക.ത്രികടു, ഇരട്ടിമധുരം, ചെറുതേക്കിന്‍വേര്, കീഴാനെല്ലി എന്നിവകൊണ്ട് കഷായം വെച്ച് നല്‍കുക.ശ്വാസം മുട്ടിന്കുറുന്തോട്ടി വേര്, ഒമ്പത് അംശം, ജീരകം, ചുക്ക്, പ്ലാവിലഞ്ഞെട്ടി എന്നിവ ഓരോ അംശം എടുത്ത് കഷായംവെച്ച് കഴിക്കുക, മേമ്പൊടി തേന്‍.കരുനെച്ചിവേര്, കരത്ത, വയമ്പ്, പുത്തിരിച്ചുണ്ടവേരിന്‍മേല്‍ത്തൊലി, കിരിയാത്ത് എന്നിവകൊണ്ട് കഷായം വെച്ച് തേന്‍ചേര്‍ത്ത് കഴിക്കുക. ബലാജീരകാദി കഷായം ആട്ടിന്‍പാലില്‍ കുറുക്കി കഴിക്കുക.ഊരകത്തിന്റെ വേര് കഷായംവെച്ച് തേനും പഞ്ചസാരയും മേമ്പൊടി ചേര്‍ത്ത് കഴിക്കുക.കന്നാരം പൊടിച്ച് പാലില്‍ കലക്കി കഴിക്കുക.

ബാലക്ഷയത്തിന്ഓരിലവേര്, മൂവ്വിലവേര്, ചെറുവഴുതിനവേര്, ചെറുപൂളവേര്, ഞെരിഞ്ഞില്‍, കുറുന്തോട്ടി വേര്, തമിഴാമ വേര് എന്നിവകൊണ്ട് കഷായംവെച്ച് തേന്‍ മേമ്പൊടി ചേര്‍ത്ത് കഴിക്കുക.മുന്തിരിങ്ങ, ജീരകം, പുഷ്‌കരമൂലം എന്നിവകൊണ്ട് കഷായംവെച്ച് തേന്‍ മേമ്പൊടിയായി ധാരാളം ചേര്‍ത്ത് കഴിക്കുക.ഏലത്തരി, തിപ്പലി, ഇരട്ടിമധുരം ദശമൂലം, ചിറ്റമൃത്, എന്നിവകൊണ്ട് കഷായംവെച്ച് തിപ്പലി, ജീരകം, തേന്‍, പഞ്ചസാര എന്നിവ മേമ്പൊടി ചേര്‍ത്ത് കഴിക്കുക.ഒച്ചയടപ്പിന്കഞ്ഞുണ്ണി ഇടിച്ചു പിഴിഞ്ഞ നീരില്‍ മുന്തിരിങ്ങാപ്പഴം അരച്ചുകലക്കി നെയ്യോടുസമം പശുവില്‍പാലും ചേര്‍ത്ത് കാച്ചിയരച്ച് കഴിക്കുക.മുതുക്കിന്‍കിഴങ്ങ് ഇടിച്ച് പിഴിഞ്ഞനീരിലും ഈ നെയ്യ് കാച്ചാവുന്നതാണ്.ഏലത്തരി, ഇലവംഗത്തൊലി, പച്ചില എന്നിവ കഷായം വെച്ച് തേനും പഞ്ചസാരയും മേമ്പൊടിചേര്‍ത്ത് കഴിക്കുക.മുന്തിരിങ്ങാപഴം, തിപ്പലി, ആടലോടകത്തിന്‍വേര് ഇവ കഷായംവെച്ച് നെയ്യും പഞ്ചസാരയും ചേര്‍ത്ത് സേവിക്കുക.അരുചിക്ക്തുമ്പപ്പൂ, മാതളനാരങ്ങായല്ലി, ഇഞ്ചി എന്നിവകൊണ്ട് കഷായം വച്ച് പഞ്ചസാര മേമ്പൊടി ചേര്‍ത്ത് കഴിക്കുക.ആട്ടിന്‍പാല്‍ കറന്ന് ആറുന്നതിനുമുമ്പേ പഞ്ചസാര ചേര്‍ത്ത് കഴിക്കുക.ഭക്ഷണം ഇറങ്ങുന്നില്ലെങ്കില്‍തുമ്പപ്പൂവ്, മുത്തങ്ങാക്കിഴങ്ങ്, ഇഞ്ചി എന്നിവ കൊണ്ട് കഷായം വെച്ച് തേന്‍ ചേര്‍ത്ത് കഴിക്കുക.ചുക്ക്, മുത്തങ്ങാക്കിഴങ്ങ്, കുറുന്തോട്ടിവേര് എന്നിവ കഷായം വെച്ച് തേന്‍ അരത്ത, തിപ്പലി എന്നിവ പൊടിച്ച് മേമ്പൊടിയാക്കി കഴിക്കുക.ഊരകത്തിന്‍ വേര്, കോലരക്ക്, കരുമുളക് എന്നിവ കഷായംവെച്ച് തേനും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിക്കുക.

ഛര്‍ദ്ദിക്ക്കൂവളവേര്, തേനിലരച്ച് കഴിക്കുക.മലര്, കൂവളത്തിന്‍ വേര്, ചെറുപയറിന്‍ പരിപ്പ്, കദളിവാഴക്കിഴങ്ങ്, ദേവതാരം, ഞാവല്‍ത്തൊലി, ഏലത്തരി, എന്നിവകൊണ്ട് കഷായംവെച്ച് പഞ്ചസാര മേമ്പൊടി ചേര്‍ത്ത് കഴിക്കുക.മുളക്, അഞ്ജനക്കല്ല്, തിപ്പലി, കാവിമണ്ണ് എന്നിവ പൊടിച്ച് താളിമാതളത്തിന്‍ കായോ തളിരോ പിഴിഞ്ഞ നീരില്‍ ചാലിച്ച് പഞ്ചസാര ചേര്‍ത്ത് കഴിക്കുക. അക്ലാരിത്തേങ്ങ (അര്‍ക്കരാഗം) കാച്ചിത്തണുത്ത വെള്ളത്തില്‍ അരച്ചു കലക്കി കഴിക്കുക.കൃമിശല്യത്തിന്വിഴാലരി, മഞ്ഞള്‍, മരമഞ്ഞള്‍ത്തൊലി, പ്ലാശിന്‍തൊലി കഷായംവെച്ച് കായം മേമ്പൊടി ചേര്‍ത്ത് കഴിക്കുക.നായ്‌ക്കൊരണയുടെ പുറമേയുള്ള തൊണ്ട് ശര്‍ക്കരയുടെ അകത്താക്കി പൊതിഞ്ഞ് കാപ്‌സ്യൂള്‍ രൂപത്തിലാക്കി കഴിക്കുക.കാട്ടുതിപ്പലിവേര്, തിപ്പലി, മുരിങ്ങവേര്, വിഴാലരി, മുളക് എന്നിവ കഷായം വെച്ച് മോര് ഒഴിച്ച് മോര്‍ക്കഞ്ഞി വെച്ച് ചവര്‍ക്കാരം പൊടിച്ചിട്ട് കഴിക്കുക. കുപ്പമഞ്ഞള്‍ മോരില്‍ തിളപ്പിച്ച് കഴിക്കുക.വയറ്റില്‍വേദനദശമൂലമിട്ടു കാച്ചിയ ആട്ടിന്‍പാല്‍ പഞ്ചസാരയിട്ടു കഴിക്കുക.കരുവേപ്പില അരച്ച് പുളിച്ച മോരിലോ ചൂടുവെള്ളത്തിലോ കഴിക്കുക. ചപല്‍ക്കാരവും അയമോദകവും സമംകൂടി പൊട്ടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക. കുമ്പളത്തിന്റെ ഇല, പാലയില, നന്നാറിയില, എന്നിവ വാട്ടിപ്പിഴിഞ്ഞ് നീര് വെവ്വേറെ കഴിക്കുക.മഞ്ഞപ്പിത്തത്തിന്മാവിന്റെ തളിരില ഇളനീര്‍വെള്ളത്തില്‍ കഴിക്കുക. തമിഴാമവേര് അരച്ച് ഇളനീരില്‍ കലക്കി പഞ്ചസാര ചേര്‍ത്ത് കഴിക്കുക.തുമ്പപ്പൂവ് അരച്ച് കറന്ന ചൂടാറാത്ത പാലില്‍ കഴിക്കുക.കരിമുത്തിളിന്റെ ഇല പിഴിഞ്ഞ നീര് പാലുകൂട്ടി കഴിക്കുക.മൂത്രത്തില്‍ ഊറല്‍വെളുത്ത ചെമ്പരത്തിവേരോ, തെച്ചിയുടെ പൂവോ മുരുക്കിന്റെ തൊലിയോ, എരിഞ്ഞിക്കുരുവോ, അത്തിക്കൂമ്പോ അരച്ച് മോരില്‍ കഴിക്കുക.നിറം കൂട്ടാന്‍കൊട്ടം, വയമ്പ്, ബ്രഹ്മി, താമരയല്ലി ഇവ പൊടിച്ച് നെയ്യും തേനും ചേര്‍ത്ത് കുഴച്ച് ശിശുവിന് കൊടുത്താല്‍ നിറം, ആയുസ്സ്, കാന്തി എന്നിവയുണ്ടാകും.കൃഷ്ണതുളസിയില ഇടിച്ച് പിഴിഞ്ഞ നീര് 10 തുള്ളിമുതല്‍ അര ഔണ്‍സ് വരെ പ്രായഭേദമന്യേ കൊടുത്താല്‍ കുട്ടി വെളുത്ത് കാന്തിയുള്ളവനാകും. ഒലീവ് ഓയില്‍ പുരട്ടി കുളിപ്പിക്കുക. ബുദ്ധിയുണ്ടാകാന്‍ബ്രഹ്മി, മഞ്ഞള്‍ എന്നിവ പിഴിഞ്ഞ നീര് ഒന്നിച്ചോ വെവ്വേറെയോ കൊടുക്കുക.സാരസ്വതാരിഷ്ടം കഴിക്കുക. പ്രായമനുസരിച്ച് മാത്രം.ഗോമൂത്രം അരിച്ചെടുത്ത് അതില്‍ സമം തേന്‍ ചേര്‍ത്ത് കൊടുക്കുക.വയമ്പില്‍ സ്വര്‍ണകമ്പി അടിച്ചുകേറ്റി ചാണയില്‍ അരച്ച് ദിവസവും കൊടുക്കുക. ഇരട്ടിമധുരവും ഇപ്രകാരം കൊടുക്കാവുന്നതാണ്.നീരിന്പാലിലോ, ഗോമുത്രത്തിലോ ആവണക്കെണ്ണ ചേര്‍ത്ത് കഴിക്കുക.കുമിഴിന്‍ വേര് കൂവളവേര്, പൂപ്പാതിരി വേര്, പലകപ്പയ്യാനി വേര്, മുഞ്ഞ വേര് എന്നിവ ഓരോ ഭാഗം തമിഴാമവേര്, അഞ്ചു ഭാഗം ചുക്ക് രണ്ടു ഭാഗം, ഇങ്ങനെ ചേര്‍ത്ത് കഷായംവെച്ച് തിപ്പലി, പഞ്ചസാര മേമ്പൊടി ചേര്‍ത്തു കഴിക്കുക.വയല്‍ച്ചുള്ളി വേര്, കടുക്കാ, കൂവളവേര് എന്നിവ കഷായംവെച്ച് പഞ്ചസാര, തിപ്പലി പൊടിച്ചു ചേര്‍ത്ത് കഴിക്കുക.വേപ്പിന്‍ തൊലി, ഞെരിഞ്ഞില്‍, മുത്തങ്ങാക്കിഴങ്ങ് എന്നിവ കഷായംവെച്ച് തേന്‍ ചേര്‍ത്ത് കഴിക്കുക.ഇഞ്ചിയും ശര്‍ക്കരയും കൂടി തേന്‍ ചേര്‍ത്ത് രാവിലെ സൂര്യനു അഭിമുഖമായി നിന്നു കഴിക്കുക.കരിക്കൊടിക്കിഴങ്ങ് ഗോമൂത്രത്തില്‍ അരച്ചുകലക്കി നെയ്യ് ചേര്‍ത്ത് കാച്ചിയരിച്ചു കഴിക്കുക.കരപ്പന്‍ മാറാന്‍നന്നാറിക്കിഴങ്ങോ, വേമ്പാടത്തൊലിയോ തേങ്ങാപ്പാലില്‍ അരച്ച് കൂടെക്കൂടെ പുരട്ടുക.മഞ്ചാടിപ്പൊടി, നന്നാറിക്കിഴങ്ങ്, മുത്തങ്ങാക്കിഴങ്ങ് എന്നിവ തൈര്‍വെള്ളത്തില്‍ അരച്ചു പുരട്ടുക.മയിലെള്ളിന്റെ തൊലി തയിര്‍വെള്ളത്തില്‍അരച്ചുപുരട്ടുക.അപ്പോള്‍ കറന്ന പാലില്‍ ആവണക്കെണ്ണ ചേര്‍ത്തുകൊടുത്ത് വയര്‍ ഇളക്കുക.ത്രീകോല്‍പക്കൊന്ന പൊടിച്ച് തേങ്ങാപ്പാലില്‍ കൊടുക്കുക.നെല്ലിക്ക, ഇരട്ടിമധുരം, മഞ്ചട്ടിപ്പൊടി, ചന്ദനം എന്നിവ പൊടിച്ച് നെയ്യില്‍ ചാലിച്ച് തലയില്‍ കുഴമ്പ് ഇടുക.ചെന്നിനായകം, കന്നാരം, ഇരുവേലി, രാമച്ചം, ചന്ദനം, മുത്തങ്ങാക്കിഴങ്ങ് എന്നിവ പൊടിച്ച് മുലപ്പാല്‍ ചേര്‍ത്ത് അരച്ച് നെറ്റിയില്‍ ഇടുക.പാലുണ്ണിഇരട്ടിമധുരം തേനിലരച്ച് പുരട്ടുക. പാലുണ്ണി പഴുത്തുപൊട്ടിപ്പോകും.താമരയിലനീരില്‍ ഇരട്ടിമധുരം അരച്ചുകലക്കി വെളിച്ചെണ്ണയും വെളിച്ചെണ്ണയ്ക്കു സമം പശുവിന്‍ പാലും ചേര്‍ത്ത് കാച്ചിയരച്ച് പുരട്ടുക.വെള്ളുള്ളിനീര് പുരട്ടുക.മുഖക്കുരുവിന്കൊത്തമ്പാലരി, വയമ്പ്, പാച്ചോറ്റിത്തൊലി എന്നിവ തൈര്‍ വെള്ളത്തില്‍ അരച്ചുപുരട്ടുക.പേരാലിന്‍ത്തളിര്, മഞ്ചട്ടിപ്പൊടി, പാച്ചോറ്റിത്തൊലി എന്നിവ തൈര്‍ വെള്ളത്തില്‍ അരച്ചുപുരട്ടുക.ഒരു മാസക്കാലം 'നവനീതമധുസ്‌നുഹീ' കഴിക്കുക. ഭക്ഷണം ഉടനെ പാകം ചെയ്ത് ചൂടോടെ കഴിക്കണം. ചുണങ്ങ് മാറാന്‍പൊങ്കാരം തീയ്യില്‍ കാച്ചി ചെറുനാരങ്ങാ നീരില്‍ഇട്ട് ചന്ദനമുട്ടികൊണ്ട് അരച്ചുചേര്‍ത്ത് ആ ചന്ദനത്തോടുകൂടി ചുണങ്ങിന്മേല്‍ പുരട്ടി വലിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ കഴുകിക്കളയുക. പുളിച്ച മോരുകൊണ്ട് ആ മരുന്നു പുരട്ടിയ സ്ഥലത്ത് ധാരകോരുക.ചന്ദനം, വയമ്പ് ഇവ മോരിലരച്ച് ലേപനം ചെയ്യുക.ചെറുനാരങ്ങാനീരില്‍ ശംഖുപാഷാണം, ചന്ദനം എന്നിവ അരച്ചുപുരട്ടുക.കാലിലെ വിള്ളലിന്വരട്ടുമഞ്ഞള്‍, മാവിന്റെ പശ, വെളുത്ത മെഴു എന്നിവ അരയാലിന്റെ പാലില്‍ അരച്ചുപുരട്ടുക.കൃഷ്ണാജിനത്തിന്റെ ഭസ്മം വെണ്ണ ചേര്‍ത്ത് പുരട്ടുക.നാഗദന്തി വേര്, താന്നിക്കാക്കുരു, വരട്ടു മഞ്ഞള്‍, ഇന്തുപ്പ് എന്നിവ ഗോമൂത്രത്തില്‍ അരച്ചുപുരട്ടുക.അരിമ്പാറ മാറാന്‍പൊന്നാരന്തകരക്കുരു കള്ളിയാലനീരില്‍ അരച്ച് പുരട്ടുക.അട്ടക്കരി ചെറുനാരങ്ങനീരില്‍ അരച്ചു പുരട്ടുക.കള്ളിപ്പാലില്‍ കൊടുവേലിക്കിഴങ്ങ് അരച്ചുപുരട്ടുക.കള്ളിപ്പാലില്‍ കടുക്ക കുരുവോടുകൂടി അരച്ചു പുരട്ടുക.അക്ലാരി തേങ്ങാ കടലാവണക്കിന്റെ പാലില്‍ അരച്ചുപുരട്ടുക.മെലിയുവാന്‍കരിങ്ങാലിക്കാതല്‍, വേങ്ങാക്കാതല്‍ എന്നിവയുടെ കഷായത്തില്‍ രാത്രി മുഴുവനിട്ട് പകല്‍ മുഴുവനും ഇണക്കി ഏഴു തവണ ഭാവനചെയ്ത ത്രിഫല പൊടിച്ച് തേനില്‍ കഴിക്കുക.കന്മദം പൊടിച്ചു മുഞ്ഞയില നീരിലോ തേനിലോ കഴിക്കുക.തണുത്ത പച്ചവെള്ളവും തേനും സമമായി ചേര്‍ത്തുകഴിക്കുക.തടി വെക്കാന്‍അമുക്കുരത്തിന്റെ പൊടി നെയ്യില്‍ കഴിക്കുക. എത്ര ചടച്ചവര്‍ ആയാല്‍ പോലും 15 ദിവസംകൊണ്ട് തടിക്കും.അന്നന്നു കടഞ്ഞെടുത്ത വെണ്ണയും ഇന്തുപ്പുംകൂട്ടി രാത്രിയില്‍ നവരച്ചോരില്‍ ചേര്‍ത്ത് ഭക്ഷിക്കുക. താമസം വിനാ തടിക്കും.നെല്ലിക്ക, അടപതിയന്‍ കിഴങ്ങ്, പുണ്ഡരീക കരമ്പ് എന്നിവയുടെ നീരില്‍ എള്ള് അരച്ചുകലക്കി നെയ്യും ചേര്‍ത്ത് കാച്ചിയരിച്ച് കഴിക്കുക.

വായില്‍ പുണ്ണ്മച്ചിങ്ങാമുഖം നന്നായി തേനിലരച്ച് പുരട്ടുക.കാവിമണ്ണ് ശുദ്ധദ്ദുര്‍വാദി വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക.തിപ്പലി, വേപ്പില എന്നിവ വെണ്ണയില്‍ അരച്ചുകൊടുക്കുക.

ആവണക്ക് എണ്ണ

  • സിദ്ധ വൈദ്യത്തില്‍ ആവണക്ക് കുരുവിനെ മുത്ത് എന്ന് വിളിക്കുന്നു .നിരവധി ഔഷധങ്ങളുടെ കൂടെഉപയോഗിക്കുമ്പോള്‍ അതിന്റെ പ്രഭാവം പറഞ്ഞു അറിയിക്കാന്‍ പറ്റില്ല. എല്ലാംഒന്നുംഇവിടെ പറയുന്നില്ല സിനസ് കമ്മ്യൂണിസ് (Ricinus Communis Linn) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ആവണക്കിനെ ഇംഗ്ലീഷില്‍ കാസ്റ്റര്‍ ഓയില്‍ പ്ലാന്റ് (Castor Oil Plant) എന്നാണ് പറയുന്നത്. എണ്ണക്കുരു എന്ന നിലയില്‍ വ്യാപകമായി ഇന്ത്യയില്‍ പലസ്ഥലത്തും കൃഷിചെയ്തുവരുന്ന ഇത് 2-4 മീറ്റര്‍ വരെ ഉയരം വെയ്ക്കുന്ന കുറ്റിച്ചെടിയാണ്. ഇലകള്‍ വിസ്തൃതവും ഹസ്താകാരത്തില്‍ പാളിതവുമാണ്. ഇലഞരമ്പുകള്‍ എഴുന്നു നില്‍ക്കും. മുള്ളുള്ള പുറം തോടിനുള്ളിലെ വിത്താണ് എണ്ണക്കുരുവായും നടാനും ഉപയോഗിക്കുന്നത്. വിത്തില്‍ നിന്ന് 35-40% എണ്ണ ലഭിക്കും. റിസിനോളിക് - ലിനോലിക്ക് ആസിഡുകള്‍ ഈ എണ്ണയില്‍ ധാരാളമുണ്ട്. ആയുര്‍വേദ വിധിപ്രകാരം കയ്പുരസവും ഉഷ്ണവീര്യവുമുള്ളതാണ് ഈ സസ്യം.

    വളരെ പണ്ടുമുതലേ നമ്മുടെ നാട്ടില്‍ ഔഷധയെണ്ണ ഉല്പാദനത്തിനായി പ്രയോജനപ്പെടുത്തുന്ന സസ്യമാണ് ആവണക്ക്. വാതരോഗങ്ങള്‍ക്കുള്ള ഉത്തമഔഷധം എന്ന നിലയില്‍ സംസ്കൃതത്തില്‍ വാതാരി എന്ന പേരുണ്ട് ഈ സസ്യത്തിന്. ഇതിന്റെ എണ്ണ, വേര്, ഇല എന്നിവയാണ് ഔഷധമായി ഉപയോഗിക്കുന്നത്. വിഷമയമായതിനാല്‍ പിണ്ണാക്ക് വളമായി മാത്രമേ ഉപയോഗിക്കുകയുള്ളൂ. സോപ്പ്, പെയിന്റ്, മഷി എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. എണ്ണയും വേരും ഇലയും ഔഷധയോഗ്യമാണ്.
    പിത്തശൂലയ്ക്ക് പരിഹാരമായി ഇളനീര്‍ ചേര്‍ത്ത് ആവണക്ക സേവിച്ചാല്‍ മതി. സന്ധിവാതത്തിന് വളരെഫലപ്രദമായ ലേപനമാണ് ആവണക്കെണ്ണ. ദഹനസംബന്ധമായ അസുഖങ്ങള്‍ക്കും ഭക്ഷ്യവിഷത്തിനും പരിഹാരമായി ശുദ്ധമായ ആവണക്കെണ്ണ സേവിച്ച് വയറിളക്കി അസുഖം മാറ്റാം. ആവണക്കിന്‍ വേര് കഷായത്തില്‍ വെണ്ണ ചേര്‍ത്ത് സേവിച്ചാല്‍ ശോധന ലഭിക്കും. ആവണക്കിന്റെ വേര് കഷായം വെച്ച് അതില്‍ ചൂടു പാലൊഴിച്ച് കുടിച്ചാല്‍ വയറു വേദന ശമിക്കും. തളിരില നെയ്യില്‍ വറുത്ത് തിന്നാല്‍ നിശാന്ധത മാറിക്കിട്ടും. അര ഔണ്‍സ് മുതല്‍ 1 ഔണ്‍സ് വരെ ആവണക്കെണ്ണ ചൂടുവെള്ളത്തിലോ ചൂടുപാലിലോ ഒഴിച്ച് പതിവായി രാത്രി ഉറങ്ങുന്നതിനു മുമ്പ് കഴിച്ചാല്‍ മലബന്ധം, വയറു വേദന, സന്ധിവാതം, നീര് ഇവ ശമിക്കുന്നതാണ്. ആവണക്കെണ്ണ ചേര്‍ത്തുണ്ടാക്കിയ സുകുമാരഘ്യതം ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. കരിനൊച്ചിലയുടെ നീരില്‍ ആവണക്കെണ്ണ ഒഴിച്ച് ഉപയോഗിച്ചാല്‍ നട്ടെല്ല് സംബന്ധമായ അസുഖങ്ങള്‍മാറിക്കിട്ടും. സന്ധികളിലെ നീരും വേദനയും മാറുന്നതിനായി ആവണക്കില ചൂടാക്കി സന്ധികളില്‍ വെച്ചു കെട്ടിയാല്‍ മതി. ഭക്ഷ്യവിഷബാധയേറ്റാല്‍ ആവണക്കെണ്ണ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിച്ച് വയറിളക്കിയാല്‍ മതി. ആവണക്കെണ്ണ പാലിലൊഴിച്ച് രാത്രി കിടക്കുന്നതിനു മുമ്പ് സേവിക്കുന്നത് വാതനീരിന് നല്ലതാണ്. ശരീരത്തിലുണ്ടാകുന്ന പരുക്കള്‍ പഴുത്ത് പൊട്ടുവാന്‍ ആവണക്കിന്റെ വിത്ത് പരുവില്‍ അരച്ചിട്ടാല്‍ മതി. ആവണക്കിന്‍ വേരരച്ച് കവിളത്ത് പുരട്ടിയാല്‍ പല്ലുവേദനക്കും നീരിനും നല്ലതാണ്.
  • Daniel Babu 1. അര ഔണ്‍സ്‌ ആവണക്കെണ്ണ ചൂടുവെള്ളത്തിലോ ചൂടുള്ള പശുവിന്‍ പാലിലോ ഒഴിച്ച്‌ പതിവായി രാത്രിയില്‍ കഴിച്ചാല്‍ വയറുവേദന, നടുവേദന, നീര്‌ ഇവ ശമിക്കും. 2. വിഷാംശം കലര്‍ന്ന ആഹാരം അകത്തു ചെന്നുവെന്നു മനസ്സിലായാല്‍ ഒന്നര ഔണ്‍സ്‌ ആവണക്കെണ്ണ കഴിച്ച്‌ വയറിളക്കണം. 3. രണ്ടു ചെറിയ സ്‌പൂണ്‍ ആവണക്കെണ്ണ ചൂടുവെള്ളത്തിലൊഴിച്ച്‌ അഞ്ചാംപനിയുടെ തുടക്കത്തില്‍ കുട്ടികള്‍ക്കു നല്‍കുന്നത്‌ ഫലപ്രദമാണ്‌. 4. ചുമ ശമിക്കാന്‍ തൊണ്ടക്കുഴിയില്‍ അല്‍പ്പം ആവണക്കെണ്ണ പുരട്ടിയാല്‍ മതിയാകും. 5. ആവണക്കെണ്ണയും കയ്യുണ്ണിനീരും യോജിപ്പിച്ചു കഴിച്ചാല്‍ വിരയുടെ ശല്യം മാറും. 6. അഞ്ചു മുതല്‍ ഇരുപതു മില്ലി വരെ ശുദ്ധമായ ആവണക്കെണ്ണ കഴിച്ചാല്‍ നാടവിരശല്യം മാറും. 7. ആവണക്കില പിഴിഞ്ഞ നീര്‌ എണ്ണ ചേര്‍ത്തു കഴിച്ചാല്‍ വയറുവേദന ശമിക്കുന്നതാണ്‌. 8. ആവണക്കിന്റെ തളിരില അരച്ചത്‌ പത്തു ഗ്രാം എടുത്ത്‌ കരിക്കിന്‍ വെള്ളത്തില കലക്കി ഏഴു ദിവസം കുടിച്ചാല്‍ മഞ്ഞപ്പിത്തം മാറും. 9. ഉഴിഞ്ഞയില ആവണക്കെണ്ണയില്‍ വേവിച്ച്‌ അരച്ചു പുരട്ടിയാല്‍ സന്ധികളിലുണ്ടാകുന്ന വേദനയോടു കൂടിയ നീര്‌, വാതം ഇവ ശമിക്കും. 10. കാല്‍തുടം ആവണക്കെണ്ണ കരിക്കിന്‍ വെള്ളത്തിലൊഴിച്ച്‌ കഴിച്ചാല്‍ മൂത്രതടസ്സം മാറും. 11. കീഴാര്‍നെല്ലിയും കയ്യുണ്ണയും സമൂലം എടുത്ത്‌ ആവണക്കിന്റെ കുരുന്നിലയും, ജീരകവും ചേര്‍ത്ത്‌ നന്നായി അരച്ചെടുക്കുക. ഇത്‌ പശുവിന്‍ പാലില്‍ കലക്കി കഴിച്ചാല്‍ മഞ്ഞപ്പിത്തം ശമിക്കുന്നതാണ്‌. 12. ഉപ്പൂറ്റി വിണ്ടു കീറുന്നത്‌ മാറാന്‍ രാത്രി കിടക്കുന്നതിനു മുമ്പ്‌ പാദങ്ങള്‍ വൃത്തിയാക്കിയതിനുശേഷം ആവണക്കെണ്ണ പുരട്ടുക.

  • മൂത്രാശയ രോഗങ്ങള്‍

    മൂത്രാശയം, ഹൃദയം, ശിരസ്സ് എന്നിവയാണ് മനുഷ്യശരീരത്തിലെ പ്രധാന മര്‍മ്മങ്ങള്‍. ഇവ മൂന്നിനെയും കൂടി മഹാമര്‍മ്മങ്ങള്‍ എന്ന് പറയുന്നു. ഇവയെ ബാധിക്കുന്ന രോഗങ്ങള്‍ പൊതുവെ കഷ്ടസാധ്യങ്ങളെന്നു പറയാം.ആധുനിക കാലഘട്ടത്തിന്റെ രോഗങ്ങളായി മാറിയ പ്രമേഹം, മൂത്രാഘാതം മുതലായ രോഗങ്ങള്‍ ഇതിന് ഉത്തമ ദൃഷ്ടാന്തങ്ങളാണ്. ഈ പറഞ്ഞ കാര്യങ്ങള്‍ക്ക് മുഖ്യമായ അടിസ്ഥാനം മൂത്രാശയം ആണ്. 'സര്‍വ്വേഷാം പുനഃ മൂത്രാരോഗാണാം അധിഷ്ഠാനം വസ്തിഃ' എന്നാണ് ആചാര്യമതം.കുപിതങ്ങളായ ദോഷങ്ങള്‍ മൂത്രത്തോട് ചേര്‍ന്ന് മൂത്രാശയത്തിലെത്തി അവിടെ വിവിധ തരത്തിലുള്ള പ്രക്രിയകളിലൂടെ മൂത്രാശയരോഗങ്ങള്‍ക്ക് ഇടയാക്കുന്നു.ആയുര്‍വേദത്തില്‍ മൂത്രാശയരോഗങ്ങളെ പ്രധാനമായും കാരണഭേദേന മൂന്നായി തരംതിരിച്ചിരിക്കുന്നു. 1. മൂത്രകൃച്ഛ്‌റം (മൂത്രാല്പത), 2. മൂത്രാഘാതം (മൂത്രതടസ്സം) 3. മൂത്രാശ്മരി ( മൂത്രാശയകല്ല്) എന്നിവയാണ്.

    1. മൂത്രകൃച്ഛ്‌റം (മൂത്രാല്പത)വളരെ ബുദ്ധിമുട്ടോടുകൂടിയോ അതിവേദനയോടുകൂടിയോ കുറഞ്ഞ മാത്രയില്‍ മൂത്രം പോകുന്ന അവസ്ഥയാണ് മൂത്രകൃച്ഛ്‌റം.

    കാരണം തെറ്റായ ആഹാര വിഹാരാദികളാല്‍ വാതാദിദോഷങ്ങള്‍ അസന്തുലിതാവസ്ഥ പ്രാപിച്ച് മൂത്രത്തോടു കൂടിച്ചേര്‍ന്ന്് മൂത്രാശയത്തില്‍ എത്തി മൂത്രനാളികളെ സങ്കോചിപ്പിച്ച് അല്പമൂത്രതയ്ക്ക് കാരണമാകുന്നു.

    സാമാന്യചികിത്സാതത്വംമൂത്ര കൃച്ഛ്‌റത്തിനും വാത കഫങ്ങള്‍ക്കുമാണ് പ്രധാനമായും ദുഷ്ടി സംഭവിക്കുന്നത്. ഇതിന് സ്‌നേഹനം, സ്വേദനം, വിരേചനം എന്നിവയാണ് പ്രധാനമായും ശാസ്ത്രം അനുശാസിക്കുന്ന കര്‍മ്മങ്ങള്‍. രോഗബലവും രോഗിബലവും മനസ്സിലാക്കി വസ്തികര്‍മ്മങ്ങളും വിശിഷ്യ ഉത്തരവസ്തിയും ഫലപ്രദമാണ്.

    2. മൂത്രാഘാതം (മൂത്രതടസ്സം)

    അല്പമാത്രയില്‍ മൂത്രം പോകുന്ന അവസ്ഥയാണ് മൂത്രകൃച്ഛ്‌റമെങ്കില്‍ അപാന വായുവിന് ദുഷ്ടി സംഭവിച്ച് മൂത്രത്തെ പൂര്‍ണ്ണമായും തടസ്സപ്പെടുത്തുന്ന അവസ്ഥയാണ് മൂത്രാഘാതം.'മൂത്രാഘാതോ മൂത്രാവരോധഃ' എന്ന ആചാര്യവചനം ഇത് കൂടുതല്‍ സ്പഷ്ടമാക്കുന്നു. മൂത്രവേഗം നടക്കുന്നതിനാലും മൂത്രാശയത്തില്‍ തങ്ങിനില്‍ക്കുന്ന മൂത്രത്തിനാലുമാണ് അപാനവായുവിന് വൈഗുണ്യം സംഭവിക്കുന്നത്.

    ചികിത്സാ തത്വംഈ അവസ്ഥയില്‍ മൂത്ര പ്രവൃത്തിയെ സുഗമമാക്കുവാനായി മൂത്ര വൈരേചനീയ ഔഷധങ്ങളും മൂമ്പു പ്രതിപാദിച്ച ക്രിയാവിധികളും സമന്വയിപ്പിച്ചുള്ള ചികിത്സാരീതിയാണ് ഉത്തമം.

    3. മൂത്രാശ്മരി (മൂത്രാശയക്കല്ല്)

    മേല്‍പറഞ്ഞ രോഗങ്ങള്‍ യഥാവിധി ചികിത്സിക്കാത്തതുകൊണ്ടും മിസ്യാഹാര വിഹാരങ്ങള്‍ കൊണ്ടും കഫപ്രധാനമായ ത്രിദോഷങ്ങള്‍ കോപിച്ച് മൂത്രത്തോട് ചേര്‍ന്ന് മൂത്രാശയത്തില്‍ എത്തിച്ചേരുന്നു. മൂത്രാശയത്തിലെ അപാനമായു വൈഗുണ്യം മൂത്രത്തെ തനിച്ചോ പിത്തം, കഫം, ശുക്ലം എന്നിവയോടുകൂടിയോ ശോഷിപ്പിക്കുന്നു. അങ്ങനെ ജലത്തില്‍ ചെളി അടിയുന്നതുപോലെ മൂത്രാശയകല്ലുകള്‍ ഉണ്ടാകുന്നു. ഈ കല്ലുകള്‍ മൂത്രാശയത്തിലോ വൃക്കകളിലോ മൂത്രനാളികളിലോ ഉണ്ടാകും.

    ചികിത്സഈ രോഗം പ്രായേണ കഷ്ടസാധ്യമാണ്. ആരംഭാവസ്ഥയില്‍ ഇത് ഔഷധസാധ്യവും ക്രമേണ ശാസ്ത്രസാധ്യവും ആകുന്നു. ജ്വരം, നാഭിപ്രദേശത്തും പാര്‍ശ്വഭാഗങ്ങളിലും വേദന, മൂത്രാശയത്തിന്റെ വീര്‍പ്പ്, മൂത്രമൊഴിക്കുമ്പോള്‍ വേദനയും തടസ്സവും അനുഭവപ്പെടുക എന്നിവ പ്രാരംഭാവസ്ഥയുടെ സൂചനകളാണ്. ഈ അവസ്ഥയില്‍ തന്നെ സ്‌നേഹനം, സ്വേദനം, വിരേചനം, വസ്തി, ഉത്തരവസ്തി ഇത്യാദി ക്രിയകള്‍ യഥാവിധി ചെയ്താല്‍ ഈ രോഗം പരിപൂര്‍ണ്ണമായും സുഖപ്പെടുത്താവുന്നതാണ്.
    മൂത്രാശയ രോഗങ്ങളില്‍ സാമാന്യമായി ഉപയോഗിക്കാവുന്ന ഔഷധങ്ങള്‍

    * പുനര്‍ണവാദി കഷായം, അര്‍ദ്ധവില്വം, ബൃഹത്യാദി കഷായം, സുകുമാരം കഷായം, ത്രായന്ത്യാദി കഷായം, വീരതരാദി കഷായം

    * ചന്ദ്രപ്രഭ, ഗോക്ഷുരാദി ഗുളിക* ചന്ദനാസവം, പൂതികരഞ്ജാസവം, പുനര്‍ണവാസവം, കുമാര്യാസവം

    * ബൃഹത്യാദിഘൃതം, വസ്ത്യാമയാന്തക ഘൃതം

    * ധാത്രി ലോഹം

    ഒറ്റമൂലികള്‍* ഞെരിഞ്ഞില്‍ പിടി ചതച്ച് കരിക്കില്‍ ഒരു രാത്രി ഇട്ടുവെച്ച് രാവിലെ പിഴിഞ്ഞ് അരിച്ച് കുടിക്കുക.* പച്ച കൊത്തമല്ലി ഒരു ടേബിള്‍സ്പൂണ്‍ വെട്ടിത്തിളയ്ക്കുന്ന ഒരു ലിറ്റര്‍ വെള്ളത്തിലിട്ട് 10 മിനിറ്റ് അടച്ചുവയ്ക്കുക. ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ധന്വന്തരം ഗുളിക ചേര്‍ത്ത് കഴിക്കുക.*തഴുതാമ കഴുകി വൃത്തിയാക്കി അരച്ച് നെല്ലിക്കാ വലുപ്പത്തിലാക്കി കഴിയ്ക്കുന്നത് വളരെ ഉത്തമമാണ്.

    ഡോ. കെ.പി. നമ്പൂതിരി-
    1. സ്ഖലനത്തിന് മുമ്പ് സംയോഗത്തില്‍ നിന്ന് വിരമിക്കുക.2. സ്ഖലനത്തിന് ശേഷം കഴുകാതിരിക്കുക.3. കാഷ്ടിക്കാനും മൂത്രിക്കാനും മുട്ടിയിട്ട് അത് പിടിച്ച് നിര്‍ത്തുക.

    മൂത്രാശ്‌മരി (കല്ല്‌ )അകറ്റാന്‍ ആയുര്‍വേദം

    മഹാരോഗം എന്നാണ്‌ ആയുര്‍വേദത്തില്‍ കിഡ്‌നി സ്‌റ്റോണിനെ പ്രതിപാദിക്കുന്നതെങ്കിലും ശ്രദ്ധയോടെയുള്ള ചികിത്സകൊണ്ട്‌ രോഗമുക്‌തി നേടാം.
    വാതവ്യാധ്യാശ്‌മരീ ഷ്‌ട്മഹോദര ഭഗന്ദരാ- ആര്‍ശാംസിഗ്രഹണീത്യഷ്‌ടമഹാരോഗ സുദൃസ്‌തര'
    ആയുര്‍വേദത്തില്‍ മൂത്രാശയ കല്ല്‌ അഥവാ മൂത്രാശ്‌മരിയെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌ ഇങ്ങനെയാണ്‌. മഹാരോഗം എന്നാണ്‌ ആയുര്‍വേദത്തില്‍ മൂത്രാശ്‌മരിയെക്കുറിച്ച്‌ പറയുന്നതെങ്കിലുംശ്രദ്ധയോടെയുള്ള ചികിത്സകൊണ്ട്‌ രോഗമുക്‌തി നേടാം എന്നും സൂചിപ്പിക്കുന്നുണ്ട്‌. നട്ടെല്ലിന്റെ വശങ്ങളില്‍ നിന്നും തുടങ്ങി അടിവയര്‍ വരെ വ്യാപിക്കുന്ന വേദന. അമര്‍ത്തി തടവിയാലോ, ചൂടു പിടിച്ചതു കൊണ്ടോ കുറയാത്ത വേദന. ചിലപ്പോള്‍ ശക്‌തമായ വേദനയ്‌ക്കൊപ്പം ഛര്‍ദി, നെഞ്ചിടിപ്പ്‌, രക്‌തസമ്മര്‍ദം തുടങ്ങിയവയും അനുഭവപ്പെടാം. ഇതിനൊക്കെ പുറമേ ഇടയ്‌ക്കിടെ മൂത്രം ഒഴിക്കാനുള്ള തോന്നലും, മൂത്രം ഒഴിക്കുമ്പോള്‍ വേദനയും, മൂത്രതടസവും. മൂത്രാശയക്കല്ല്‌ അഥവാ മൂത്രാശ്‌മരി എന്ന രോഗത്തിന്റെ ലക്ഷണങ്ങളാണ്‌ ഇതൊക്കെ. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഈ രോഗം കണ്ടുവരുന്നു. ആയിരത്തില്‍ ഒരാള്‍ക്ക്‌ വീതം രോഗം ഉണ്ടാകുന്നതായാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. കേരളത്തില്‍ പുരുഷന്മാരിലാണ്‌ ഈ രോഗം കൂടുതലായി കണ്ടുവരുന്നത്‌. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയില്‍ അതാതിന്റെ കോപകാരണങ്ങളാലോ മൂന്നും കൂടി ഒന്നിച്ച്‌ കോപിച്ചതു കൊണ്ടോ വിവിധ ലക്ഷണങ്ങളുള്ള അശ്‌മരികള്‍ മൂത്രാശയങ്ങളാല്‍ ബന്ധപ്പെട്ട്‌ ഉണ്ടാകുന്നുവെന്ന്‌ ആയുര്‍വേദം വിശദീകരിക്കുന്നു. ചിട്ടയായ സ്‌നേഹ, സ്വേദ, ഔഷധ ചികിത്സയിലൂടെ രോഗശമനം ഉറപ്പാക്കാം.
    രോഗ കാരണങ്ങള്‍
    കുടുംബപാരമ്പര്യം, ജന്മനാലുള്ള തകരാറുകള്‍, ജോലിചെയ്യുന്ന സാഹചര്യം, ആഹാരശീലങ്ങള്‍, വൃക്ക, വൃക്കനാളി, മൂത്രാശയം എന്നിവയിലെ രോഗബാധ തുടങ്ങി നിരവധി കാര്യങ്ങള്‍ മൂത്രാശ്‌മരിക്ക്‌ കാരണമാകാം. സമയത്ത്‌ മൂത്രവിസര്‍ജ്‌ജനം നടത്താതിരിക്കുക, കുറഞ്ഞ അളവില്‍ മാത്രം വെള്ളം കുടിക്കുക തുടങ്ങിയവയും മൂത്രാശ്‌മരിക്ക്‌ കാരണമാണ്‌. മൂത്രവേഗം തടയുന്ന സ്വഭാവമുള്ളവരില്‍ വൃക്കകള്‍, മൂത്രവസ്‌തി എന്നിവയില്‍ മൂത്രം കെട്ടിനിന്ന്‌ ഖരപദാര്‍ഥങ്ങള്‍ വളരെക്കാലം കൊണ്ട്‌ അടിഞ്ഞു കൂടി കല്ലുണ്ടാകുന്നു. കാത്സ്യം, ജീവകം ഡി ഇവ ധാരാളമടങ്ങിയ ഭഷ്യവസ്‌തുക്കള്‍, ക്ഷാരഗുണത്തോടു കൂടിയ ഔഷധങ്ങളുടെ ഉപയോഗം എന്നിവയും രോഗ കാരണമാണ്‌. മൂത്രത്തില്‍ ലയിച്ചു പോകാനാകാത്ത വിധം മൂത്രത്തിലെ പരലുകള്‍ക്ക്‌ സാന്ദ്രതയുണ്ടാകുമ്പോഴാണ്‌ അവ കല്ലുകളായി രൂപപ്പെടുന്നത്‌. ഇത്‌ ഫോസ്‌ഫേറ്റ്‌ ക്രിസ്‌റ്റല്‍, കാത്സ്യം ഓക്‌സ്ലേറ്റ്‌, അമോര്‍ഫ്‌സ് യൂറൈറ്റസ്‌ എന്നീ മൂന്നു തരത്തില്‍ കാണപ്പെടുന്നു. നമ്മുടെ നാട്ടിലെ രോഗികളില്‍ കൂടുതലായി കണ്ടുവരുന്നത്‌ കാത്സ്യം ഓക്‌സൈറ്റ്‌ കല്ലുകളാണ്‌. കുമ്മായ നിറത്തില്‍ കാണപ്പെടുന്ന ഇത്തരം കല്ലുകള്‍ രക്‌താണുക്കളുമായി കൂടികലര്‍ന്ന്‌ കാലക്രമേണ കറുത്ത നിറത്തിലാകും. പിന്നീട്‌ കാഠിന്യമുള്ള കല്ലുകളായി മാറുന്നു. ചെറു തരികളായിരിക്കുമ്പോള്‍ ഇവ മൂത്രത്തിലൂടെ പുറം തള്ളപ്പെടും. ചിലപ്പോള്‍ മൂത്രാശയസഞ്ചിക്കുള്ളില്‍ തന്നെ കല്ലുകള്‍ രൂപം കൊള്ളുന്നു, മറ്റു ചിലപ്പോള്‍ വൃക്കകളില്‍ ഉണ്ടാകുന്ന കല്ലുകള്‍ മൂത്രാശയത്തില്‍ എത്തിച്ചേരുന്നു.മൂത്രത്തില്‍ പഴുപ്പുണ്ടെങ്കില്‍ കല്ലുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്‌. കല്ലുണ്ടെങ്കില്‍ പഴുപ്പുണ്ടാവാനുള്ള സാധ്യതയും ഏറെയാണ്‌. കല്ലുകള്‍ ദീര്‍ഘകാലം മൂത്രസഞ്ചിക്കുള്ളില്‍ ഇരിക്കുന്നത്‌ മൂത്രാശയഭിത്തിക്ക്‌ കേടുപാടുകള്‍ സംഭവിക്കുന്നതിനും പിന്നീട്‌ അര്‍ബുദത്തിനും വഴിവയ്‌ക്കുന്നു.
    രോഗലക്ഷണങ്ങള്‍
    കല്ലിന്റെ വലിപ്പം, സ്‌ഥാനം, ചലനം, അനുബന്ധരോഗങ്ങള്‍ എന്നിവ അനുസരിച്ച്‌ രോഗലക്ഷണങ്ങളില്‍ വ്യത്യാസം ഉണ്ടാകുന്നതായി കാണപ്പെടുന്നു. കഠിനമായ മൂത്രാശ്‌മരി ബാധിച്ചിട്ടുണ്ടെങ്കില്‍ തന്നെ വളരെക്കാലം ഒരു ലക്ഷണവും കാണിച്ചില്ലെന്നും വരാം. ചെറിയ കല്ലുകള്‍ പോലും അസഹനീയമായ വേദന ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്‌. വൃക്കയിലോ, മൂത്രസഞ്ചിയിലോ ഉള്ള കല്ലുകള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ ശക്‌തിയേറിയ വേദന വൃക്കനാളിയിലെ ചെറിയ കല്ലുകള്‍ മൂലം ഉണ്ടാകുന്നു. മൂത്രനാളിയില്‍ കല്ല്‌ പൂര്‍ണ്ണമായും തടഞ്ഞാല്‍ മൂത്രവിസര്‍ജ്‌ജന അളവ്‌ തീരെ കുറയും. ഗുരുതരമായ മൂത്രാശ്‌മരിയില്‍ രക്‌തം കലര്‍ന്ന മൂത്രം വിസര്‍ജ്‌ജിക്കും. വൃക്കകള്‍ക്ക്‌ പ്രവര്‍ത്തനമാന്ദ്യം, കല്ലിന്റെ മൂര്‍ച്ചയുള്ള ഭാഗങ്ങള്‍ തട്ടി അവയവങ്ങള്‍ക്ക്‌ മുറിവ്‌, കാന്‍സര്‍ തുടങ്ങിയവ ഉണ്ടാകാം. ചില സന്ദര്‍ഭങ്ങളില്‍ വൃക്കനാളിയിലുണ്ടാകുന്ന മുറിവുകള്‍ വൃക്കനാളിയുടെ ദ്രവീകരണത്തിനു പോലും കാരണമായി തീരാറുണ്ട്‌. സാധാരണ അവസ്‌ഥയില്‍ അറുപത്‌ ശതമാനം കല്ലുകളും തനിയേ മൂത്രത്തിലൂടെ പുറത്തേക്കു പോകുന്നു. ഒരിക്കല്‍ കല്ലുകള്‍ രൂപപ്പെട്ടാല്‍ അതു ചികിത്സിച്ചു മാറ്റിയാലും പിന്നീട്‌ രോഗം വരാനുള്ള സാധ്യത നിലനില്‌ക്കുന്നതിനാല്‍, ചികിത്സകന്റെ നിര്‍ദ്ദേശാനുസരണം ഭക്ഷണം നിയന്ത്രിച്ചും, ക്രമമായ ജീവിതനിഷ്‌ഠകള്‍ വച്ചു പുലര്‍ത്തിയും രോഗം തടഞ്ഞു നിര്‍ത്താന്‍ കഴിയും.
    ചികിത്സ
    ആയുര്‍വേദത്തില്‍ മൂത്രാശ്‌മരിക്ക്‌ ഇഞ്ചി ലേപനം ഫലപ്രദമായി കണ്ടുവരുന്നു. ഇഞ്ചി നന്നായി അരച്ച്‌ നട്ടെല്ലിന്റെ വശങ്ങളില്‍ നിന്നും അടിവയര്‍ വരെ ലേപനം ചെയ്‌ത് അരമണിക്കൂറിനുശേഷം ധാന്വന്തരം കുഴമ്പ്‌ ദേഹം മുഴുവന്‍ തടവുക. കുറച്ചു സമയം കഴിയുമ്പോള്‍ ശരീരം വിയര്‍ത്തു തുടങ്ങും. അപ്പോള്‍ ശരീരത്തിന്റെ അരഭാഗം മുഴുവന്‍ മുങ്ങുന്ന രീതിയില്‍, സഹിക്കാവുന്ന ചൂടുള്ള വെള്ളത്തില്‍ ഇറങ്ങിയിരിക്കുക. ദേഹം വിയര്‍ക്കുന്നതു വരെ ഇപ്രകാരം തുടരാം. ഈ ചികിത്സാരീതിയാണ്‌ അവഗാഹസ്വേദം എന്നറിയപ്പെടുന്നത്‌. ഇത്‌ ഒരാഴ്‌ച നിത്യവും ചെയ്യണം. ഒപ്പം വൈദ്യ നിര്‍ദ്ദേശാനുസരണം മരുന്നു സേവിക്കുക, അശ്‌മരി ശമിം. തീക്ഷ്‌ണോഷ്‌ണ ഭക്ഷണങ്ങള്‍ എന്നറിയപ്പെടുന്ന മസാല ചേര്‍ത്ത ആഹാര സാധനങ്ങള്‍, എരിവ്‌, പുളി എന്നിവ, ലഹരികള്‍, കോളകള്‍ ഇവ ഉപേക്ഷിക്കേണ്ടതാണ്‌. ചികിത്സാ സമയത്ത്‌ തീക്ഷ്‌്ണ സ്വഭാവമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതു ഒഴിവാക്കണമെന്ന്‌ ചികിത്സകന്‍ നിര്‍ദ്ദേശിക്കുന്നതിനു കാരണം, ഇത്തരം ആഹാരസാധനങ്ങള്‍ മൂലം അസിഡിറ്റി ഉണ്ടാകുകയും, മരുന്നുകള്‍ ഫലിക്കുന്നതിന്‌ കാലതാമസം നേരിടുകയും ചെയ്യും.
    ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
    ഓക്‌സലേറ്റുകളും, യൂറിക്കാസിഡുകളും ധാരാളമായി അടങ്ങിയിരിക്കുന്ന പാല്‍, ഐസ്‌ക്രീം, ചോക്കലേറ്റ്‌, ചുവന്ന ചീര, ചേന, കപ്പലണ്ടി, അണ്ടിപ്പരിപ്പ്‌, കാപ്പി, ചായ, കടല, സോഫ്‌റ്റ് ഡ്രിംഗ്‌സ്, കോളകള്‍, മദ്യം എന്നിവ ഉപേക്ഷിക്കണം. ചുവന്ന നിറമുള്ള മത്സ്യങ്ങള്‍, ചാള മത്സ്യം, പന്നിയിറച്ചി, കോഴിയിറച്ചി, കരള്‍, ടിന്ന്‌ ഫുഡ്‌ എന്നിവ തീര്‍ത്തും ഒഴിവാക്കണം. ദിവസവും മൂന്നു ലിറ്ററോളം വെള്ളം കുടിക്കുക. ഭക്ഷണത്തില്‍ ഉപ്പ്‌, മാംസാഹാരങ്ങള്‍,പാലുത്‌പന്നങ്ങള്‍ എന്നിവ കുറയ്‌ക്കുക. അമിതഭാരം നിയന്ത്രിക്കുക എന്നിവയിലൂടെ മൂത്രാശ്‌മരി തടഞ്ഞു നിര്‍ത്താം.ഉഷ്‌ണകാലത്ത്‌ വെള്ളം ധാരാളമായി കുടിക്കുക. വിയര്‍പ്പ്‌ കൂടുതല്‍ അനുഭവപ്പെടുമ്പോള്‍ നിര്‍ജ്‌ജലീകരണം സംഭവിക്കാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
    അഭവ ചികിത്സകള്‍
    1. തൊട്ടാവാടി സമൂലം കഷായം വച്ച്‌ ഞെരിഞ്ഞില്‍ പൊടിച്ചിട്ട്‌ തിളപ്പിച്ച്‌ അരിച്ചെടുത്തതിനുശേഷം കഴിക്കുകയും, തൊട്ടാവാടി സമൂലം ഇടിച്ചു പിഴിഞ്ഞ നീര്‌ 15 എം. എല്‍ വീതം ദിവസവും കഴിക്കുകയും ചെയ്‌താല്‍ അശ്‌മരിക്ക്‌ ആശ്വാസം കിട്ടും.2. തഴുതാമ സമൂലം ഇട്ടു തിളപ്പിച്ച വെള്ളം ധാരാളമായി കുടിക്കുക.3. മുരിങ്ങയുടെ തൊലി മൊരി കളഞ്ഞ്‌ ചതച്ച്‌ 60 ഗ്രാം എടുത്ത്‌ വെള്ളത്തില്‍ തിളപ്പിച്ച്‌ കഷായം വച്ച്‌ നാലിലൊന്നായി വറ്റിച്ച്‌ ചെറു ചൂടോടെ രാവിലേയും വൈകുന്നേരവും കുടിക്കുന്നത്‌ ഫലപ്രദം.4. മുരിങ്ങയുടെ വേര്‌ 60 ഗ്രാം എടുത്ത്‌ നാലിരട്ടി വെള്ളത്തില്‍ തിളപ്പിച്ച്‌ നാലിലൊന്നായി വറ്റിച്ച്‌ രാവിലേയും വൈകുന്നേരവും ചെറുചൂടോടെ കഴിക്കുക.5. ഞെരിഞ്ഞില്‍ ചതച്ച്‌ 60 ഗ്രാം എടുത്ത്‌ 1300 എം.എല്‍ കഷായം വയ്‌ച്ച് വറ്റിച്ച്‌ 300 എം.എല്‍ ആക്കി അതില്‍ അഞ്ചു ഗ്രാം ചവര്‍ക്കാരം ചേര്‍ത്ത്‌ കൊടുക്കുന്നത്‌ അശ്‌മരിക്ക്‌ നന്ന്‌.6. ഞെരിഞ്ഞില്‍ ചതച്ചിട്ട്‌ വെള്ളം തിളപ്പിച്ചതിനു ശേഷം തുണിയില്‍ അരിച്ചു മാത്രമേ വെള്ളം കുടിക്കാവൂ. കാരണം ഞെരിഞ്ഞിലില്‍ ചെറിയ മുള്ളുകള്‍ ധാരാളമായുണ്ട്‌.7. വാഴപ്പിണ്ടിനീര്‌ (പാളയംകോടന്‍ വാഴയുടെ) ഒരു ഗ്ലാസ്‌ കുടിക്കുക.8. ചെറൂളയിട്ട്‌ വെന്ത വെള്ളം കുടിക്കുക9. നീര്‍മാതളത്തൊലി കഷായത്തില്‍ അതു തന്നെ അരച്ചു കലക്കി കുടിക്കുക.10. ഒരു കഴഞ്ച്‌ ഇരട്ടി മധുരം പൊടിച്ച്‌ കാടിയില്‍ സേവിക്കുക.11. ചവര്‍ക്കാരം പൊടിച്ചു ഭസ്‌മം ചേര്‍ത്തു കഴിക്കുക.12. കരിനൊച്ചിവേര്‌, തിപ്പലി എന്നിവ സമം ഇളനീര്‍ വെള്ളത്തില്‍ അരച്ചു കലക്കി കഴിക്കുക.13. കല്ലുക്കി പച്ചില ഒരു നെല്ലിക്കാ വലിപ്പത്തില്‍ അരച്ചുരുട്ടി പശുവിന്‍പാലില്‍ വെറും വയറ്റില്‍ കഴിക്കുക.14. ബാര്‍ലി അരി ഇട്ടു തിളപ്പിച്ച വെള്ളം ധാരാളമായി കുടിക്കുന്നത്‌ നല്ലതാണ്‌.15. ബൃഹത്യാധിഗണം എന്നറിയപ്പെടുന്ന ഓരില, മൂന്നില, ചെറുവഴുതന, ചെറൂള എന്നിവ ഓരോന്നും 10 ഗ്രാം വീതവും, ഞെരിഞ്ഞില്‍ 20 ഗ്രാമും എടുത്ത്‌ തിളപ്പിച്ച്‌ പലവട്ടമായി ചെറു ചൂടോടെ കുടിക്കുക.16. ബൃഹത്യാധിഗണം തന്നെ പാല്‍ കഷായമാക്കിയും കുടിക്കാവുന്നതാണ്‌. ഒരു ലിറ്റര്‍ വെള്ളത്തില്‍ മുകളില്‍ പറഞ്ഞ ചേരുവകള്‍ ചേര്‍ത്ത്‌ തിളപ്പിച്ച്‌ ഒരു ഗ്ലാസ്‌ ആക്കി വറ്റിച്ച്‌ തുണിയില്‍ അരിച്ചെടുത്തതിനു ശേഷം, ഒരു ഗ്ലാസ്‌ പാല്‍ കൂടി ചേര്‍ത്ത്‌ പകുതിയാക്കി വറ്റിച്ച്‌ രാത്രി കിടക്കുന്നതിനു മുന്‍പ്‌ കുടിക്കുക. മൂത്രാശ്‌മരിക്ക്‌ ഫലപ്രദം.17. ചെറു ചൂടുവെള്ളം ധാരാളമായി കുടിക്കുക. ഇളനീര്‍ കുടിക്കുന്നതും നല്ലതാണ്‌.18. പരമ്പരാഗത ഔഷധയോഗങ്ങളായ ധാന്വന്തരം കഷായം വീരതരാധിഗണ കഷായം, ചന്ദ്രപ്രഭ ഗുളിക, ദശമൂല ഹരിതകി ലേഹ്യം എന്നിവ രോഗാവസ്‌ഥയുടെ വിവിധ ഘട്ടങ്ങളില്‍ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. ചികിത്സകന്റെ നിര്‍ദ്ദേശാനുസരണം മാത്രമേ മരുന്നുകള്‍ സേവിക്കുവാന്‍ പാടുള്ളൂ.
    നീര്‍മാതളം : നീര്‍മാതളത്തിന്റെ വേരിന്മേല്‍ തൊലി കഷായം വച്ച്‌ 25 എം എല്‍ രണ്ടു നേരം കഴിച്ചാല്‍ മൂത്രാശയക്കല്ല്‌ പൊടിഞ്ഞു പോം.
    നെല്ലിക്ക : പച്ച നെല്ലിക്ക അരച്ച്‌ പൊക്കിളി ചുറ്റും പുരട്ടിയാല്‍ മൂത്രതടസ്സം മാറും.
    കസ്‌തൂരിവെണ്ട: വിത്തും, ഇലയും, വേം കഷായം വച്ചു കഴിന്നത്‌ നന്ന്‌.
    മുതിര : മുതിര മുളപ്പിച്ച്‌ കഴിന്നത്‌ വളരെ ഫലപ്രദമാണ്‌.
    കാലാവസ്‌ഥയനുസരിച്ച്‌ ജീവിതശൈലി
    ആയുര്‍വേദത്തില്‍ കാലാവസ്‌ഥയ്‌ക്ക് മുഖ്യസ്‌ഥാനമാണുള്ളത്‌. കാലാവസ്‌ഥയനുസരിച്ച്‌ ജീവിതശൈലിയിലും മാറ്റം വരുത്തണം. കിഡ്‌നി സ്‌റ്റോണ്‍ ഒഴിവാക്കുന്നതിനും ഇത്തരം ശീലങ്ങള്‍ പ്രയോജനപ്പെടും. ഓരോ ഋതുക്കള്‍ക്ക്‌ അനുസൃതമായി ശരീരത്തിന്‌ യോജിച്ച ഔഷധങ്ങള്‍ ചേര്‍ത്ത്‌ തിളപ്പിച്ച വെള്ളം കുടിക്കണമെന്നാണ്‌ ആയുര്‍വേദം പറയുന്നത്‌. കൊത്തമല്ലി, ചുക്ക്‌ എന്നീ രണ്ട്‌ ഔഷധങ്ങള്‍ പാനചൂര്‍ണങ്ങളായി ഉപയോഗിക്കണം. കൊത്തമല്ലി ഉഷ്‌ണകാലത്തും ചുക്ക്‌ ശീതകാലത്തും വെള്ളം തിളപ്പിക്കാന്‍ ഉപയോഗിക്കാം. കരിങ്ങാലിക്കാതലും പതിമുഖവുമെല്ലാം വിവിധ രോഗങ്ങള്‍ക്കുള്ള ഔഷധമായി ആയുര്‍വേദം പറയുന്നു. ശരീരത്തിന്‌ ആവശ്യമായ അളവില്‍ വെള്ളം കുടിക്കുക. ഉഷ്‌ണകാലത്ത്‌ ശരീരത്തിലെ ജലാംശം കുറയുമ്പോള്‍ കൂടുതല്‍ ജലാംശം അടങ്ങിയ വെള്ളരിക്ക, പടവലങ്ങ, തണ്ണിമത്തന്‍ തുടങ്ങിയവ ധാരാളമായി കഴിക്കാം. വെള്ളരിക്കയിലേയും മറ്റും മാംസളഭാഗം കഴിക്കുന്നത്‌ വൃക്കയില്‍ കല്ല്‌ രൂപപ്പെടുന്നത്‌ തടയും.