ആറു ഋതുക്കളും - ആഹാര ക്രമങ്ങളും --------------------------------------------------------
ഋതുക്കളായി ഭാഗിക്കുന്നതുകൊണ്ട് ഒരുകൊല്ലം ആറ് അംഗമാണെറിയണം. അതായത് ആറ് ഋതുവാണെറിയണം. ഈ ആറ് ഋതുക്കളിൽ ശിശിരം, വസന്തം, ഗ്രീഷ്മം എന്നീ മൂന്ന് ഋതുക്കൾ ആദിത്യന്റെ ഉത്തരായണ കാലമാകുന്നു. ഇതിന് ആദാനകാലമെും പറയുന്നു. വർഷ, ശരത്, ഹേമന്തം എന്നീ 3 ഋതുക്കൾ സൂര്യന്റെ ദക്ഷിണായന കാലമാകുന്നു. ഇതി് വിസർഗ്ഗകാലമെന്നും പറയുന്നു .
വിസർഗ്ഗത്തിൽ (ദക്ഷിണായന കാലത്തിൽ) വായു അതിരൂക്ഷതയില്ലാതെയും ആദാനത്തിൽ (ഉത്തരായന കാലത്തിൽ) വായു രൂക്ഷതയോടു കൂടിയും വീശുതാകുന്നു. വിസർഗ്ഗകാലത്തിൽ (ദക്ഷിണായനത്തിൽ) ചന്ദ്രനും ബലവാനായി തന്റെ ശീതകരണങ്ങളാൽ ഭൂമിയെ നിറച്ചു ലോകത്തെ നിരന്തരമായി തൃപ്തിപ്പെടുത്തുന്നു. അതിൽ വിസർഗ്ഗകാലം (ദക്ഷിണായനകാലം) സൗമ്യവും ആദാനകാലം (ഉത്തരായനകാലം) അഗ്നേയവുമായിരിക്കും.
സൂര്യനും വായുവും ചന്ദ്രനും കാലസ്വഭാവത്തിനും മാർഗ്ഗത്തിനും അധീനമായി കാലം, ഋതു, രസം, ദോഷം, ദേഹബലം എിവ നിവൃത്തിക്കുവാൻ ഹേതുഭൂതന്മാരായിത്തീരുന്നു.
ഉത്തരായന കാലത്തിൽ സൂര്യൻ തന്റെ കിരണങ്ങളാൽ ജഗത്തിന്റെ സ്നേഹഭാഗത്തെ (ജലഭാഗത്തെ) സ്വീകരിക്കുകയും തീവ്രവും രൂക്ഷവുമായ വായു ജഗത്തിന്റെ സ്നേഹഭാഗത്തെ ശുഷ്കമാക്കുകയും ശിശിരത്തേക്കാൾ വസന്തത്തിലും വസന്തത്തേക്കാൾ ഗ്രീഷ്മത്തിലും യഥാക്രമം രൂക്ഷതയെ വർദ്ധിപ്പിക്കുകയും രൂക്ഷങ്ങളായ കയ്പ്, ചവർപ്പ്, എരിവ് എീ രസങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്തിട്ടു മനുഷ്യർക്ക് ദുർബലതയെ ഉണ്ടാക്കുന്നു.
വർഷ - ശരത് - ഹേമന്ത ഋതുക്കളിൽ സൂര്യൻദക്ഷിണായനം പ്രാപിച്ചിടുമ്പോൾ മേഘവും കാറ്റും വർഷവും കഘമാർഗ്ഗപ്രതാപത്തെ ഹനിക്കും. ചന്ദ്രൻ പൂർണ്ണ ബലവാനാകും. ലോകത്തിന്റെ ചൂട് മഴവെള്ളംകൊണ്ട് ശാന്തമാകും.
രൂക്ഷമല്ലാത്ത അമ്ല - ലവണ - മധുരരസങ്ങൾ യഥാക്രമം വർദ്ധിക്കും. അപ്പോൾ മനുഷ്യർക്ക് ബലം വർദ്ധിക്കുന്നതാകുന്നു.
വിസർഗ്ഗ കാലത്തിന്റെ ആദിയിലും (വർഷഋതുവിലും) ആദാന കാലത്തിന്റെ അന്ത്യത്തിലും (ഗ്രീഷ്മഋതുവിലും) മനുഷ്യന്മാർക്ക് ദുർബലതയുണ്ടാകും. വിസർഗ്ഗത്തിലും ആദാനത്തിലും മദ്ധ്യത്തിൽ (ശരത്തിലും വസന്തത്തിലും)
മനുഷ്യന്മാർക്ക് ബലം മദ്ധ്യമായിരിക്കും. വിസർഗ്ഗകാലത്തിന്റെ അന്തത്തിലും (ഹേമന്തത്തിലും) ആദാനകാലത്തിന്റെ ആദിയിലും (ശിശിരത്തിലും) മനുഷ്യർക്ക് ബലം ശ്രേഷ്ഠമായിരിക്കും.
ആറു ഋതുക്കള്‍ ----------------------------
വസന്തം - (Spring) (ഫെബ്രുവരി ഉത്തരാർധം, മാർച്, ഏപ്രിൽ പൂർവാർധം)
ഗ്രീഷ്മം - (Summer) (ഏപ്രിൽ ഉത്തരാർധം, മേയ്, ജൂൺ പൂർവാർധം)
വർഷം - (Rainy)(ജൂൺ ഉത്തരാർധം, ജുലൈ, ഓഗസ്റ്റ് പൂർവാർധം)
ശരദ് - (Autumn) (ഓഗസ്റ്റ് ഉത്തരാർധം, സെപ്റ്റംബർ, ഒക്ടോബർ പൂർവാർധം)
ഹേമന്തം - (Pre-Winter)(ഒക്ടോബർ ഉത്തരാർധം, നവംബർ, ഡിസംബർ പൂർവാർധം)
ശിശിരം-(Winter)(ഡിസംബർ ഉത്തരാർധം, ജനുവരി, ഫെബ്രുവരി പൂർവാർധം)
ശീതളമായ ഹേമന്തത്തില്‍ ശീതക്കാറ്റേറ്റു ചൂട് പുറമെ തടയപ്പെടുകയാല് ബലവാന്മാര്ക്ക് ഉള്ളില്‍ ബലപ്പെടുന്നതാകുന്നു. അപ്പോള്‍ മാത്ര കൂടുതലായാലും ഗുരുദ്രവ്യമായാലും ആഹാരം ദഹിക്കപ്പെടുന്നതാകുന്നു.
ശീതകാലത്ത് ഉള്ളില്‍ ബലപ്പെടുന്നതായ ആ ജഠരാഗ്നിക്ക് യുക്തമായ ഭക്ഷണം ലഭിക്കാതിരുന്നാല്‍ അപ്പോള്‍ ശരീരത്തിലുള്ള ധാതുവെ ശോഷിപ്പിക്കുന്നതാകുന്നു. അത് ഹേതുവായി ശരീരം രൂക്ഷമാവുകയും ശീതഗുണമുള്ളതായ വായു ശീതകാലത്ത് കോപിക്കുകയും ചെയ്യുന്നു.
അതിനാല്‍ ശീതകാലത്ത് നെയ്യും അമ്ല-ലവണരസങ്ങളും കൊഴുപ്പുള്ള മത്സ്യങ്ങളും ആനുപജീവികളുടെ മാംസങ്ങളും ഉപയോഗിക്കണം. മുള്ളന്‍പന്നി മുതലായ ഗുഹയില്‍ വസിക്കുന്ന ജീവികളുടെ മാംസവും കോഴി മുതലായ
പ്രസഹജീവികളുടെ മാംസവും വറുത്തുതിന്നുകയും മദിരാമദ്യം, സീധുമദ്യം, മധുമദ്യം മുതലായവ അനുപാനമായി കഴിക്കുകയും വേണം.
പാല്, കരിമ്പിന് നീര് ഇവ കൊണ്ടുണ്ടാക്കുന്നവ, വസ, തൈലം, പുന്നെല്ലരിച്ചോറ്, ചൂടുവെള്ളം എന്നിവ ഹേമന്തത്തില്‍ ശീലിക്കുന്നവര്‍ക്ക് ആയുസ്സ് ക്ഷയിക്കുകയില്ല. കൂടാതെ ശരീരത്തില്‍ എണ്ണതേക്കുക, എണ്ണയിട്ടു തിരുമ്മുക,
തലയില്‍ എണ്ണ തേക്കുക, വെയില് കൊള്ളുക എന്നിവ ശീലിക്കുകയും ചൂടുള്ള ഗുഹയിലോ ഉള്ളറയിലോ താമസിക്കുകയും വേണം.
ശീതകാലത്തില്‍ യാത്രചെയ്യുന്ന വാഹനം, ഉറങ്ങുന്ന സ്ഥലം, ഇരിക്കുന്ന സ്ഥലം, എന്നിവിടങ്ങളില്‍ നല്ലവണ്ണം മറയ്ക്കണം. കിടക്കവിരി മുതലായതിന്ന് കമ്പിളി, മാന്‍ മുതലായ മൃഗങ്ങളുടെ തോല്, പട്ടുവസ്ത്രം, തടിച്ച വസ്ത്രം കഥകം
(ചിത്രകമ്പിളി) മുതലായ ചൂടുള്ളവ ഉപയോഗിക്കണം.
ശീതകാലത്തില്‍ തടിച്ചതും ചൂടുള്ളതുമായ വസ്ത്രം ധരിക്കണം. നല്ല കനത്തില്‍ അകില്, ചന്ദനം അരച്ചു എപ്പോഴും ദേഹത്തില്‍ പൂശണം. ശയനത്തില്‍ അകില് പൂശിയതുമായ സ്ത്രീയെ (ഭാര്യയെ) ആശ്ലേഷിച്ചുകൊണ്ടുറങ്ങണം.
ശീതകാലത്തില്‍ മൈഥുനം കുറച്ചു കൂടുതലാവുകയും വേണം.
ശീതകാലത്തില്‍ ലഘുവായിട്ടുള്ളതും വാതത്തെ വര്ദ്ധി പ്പിക്കുന്നതുമായ അന്നപാനങ്ങളും കാറ്റു കൊള്ളുന്നതും അല്പാഹാരം കഴിക്കുന്നതും മലര്‍പ്പൊടി വെള്ളത്തില്‍ കലക്കി കുടിക്കുന്നതും വര്‍ജ്ജിക്കണം.
ശിശിരഋതുവില്‍ ഹേമന്തഋതുവിന് തുല്യമാണ്. എന്നാല്‍ ശിശിരത്തില്‍ അല്പം ചില വിശേഷതയുണ്ട്. ആദാനകാലജന്യമായ രൂക്ഷതയും മേഘ-മാരുത-വര്ഷയജന്യമായ ശീതവും ഉണ്ടാകും. അതിനാല്‍ ഹേമന്തവിധികളെല്ലാം
ശിശിരത്തില്‍ ശീലിക്കുന്നത് നല്ലതാകുന്നു. വിശേഷിച്ച് ശിശിരത്തില്‍ കൂടുതല്‍ കാറ്റേല്ക്കാത്തതും കൂടുതല്‍ ചൂടുള്ളതുമായ വീട്ടില്‍ താമസിക്കുകയും വേണം.
എരിവ്, കയ്പ്, ചവര്‍പ്പ് എന്നി രസങ്ങളുള്ളതും വാതത്തെ വര്‍ദ്ധിപ്പിക്കുന്നതും ലഘുവായിട്ടുള്ളതും ശീതളവുമായ അന്നപാനങ്ങള്‍ ശിശിരത്തില്‍ വര്‍ജ്ജിക്കണം.
ഹേമന്തത്തില്‍ ശരീരത്തില്‍ അടിഞ്ഞുകൂടിയ കഫം വസന്തത്തില്‍ സൂര്യന്റെ രശ്മികൊണ്ടുരുകി കായാഗ്നിയെ ദുഷിപ്പിച്ചു അതിനുശേഷം അനേകവിധത്തിലുള്ള രോഗങ്ങളെ ഉണ്ടാക്കുന്നതാകുന്നു. അതിനാല്‍ കഫശോധനാര്ത്ഥം
വമനാദി കര്മ്മുങ്ങള്‍ ചെയ്യണം. ഗുരുത്വമുള്ളതും പുളിരസമുള്ളതും സ്നിഗ്ദ്ധതയുള്ളതും മധുരമുള്ളതുമായ അന്നപാനാദികളും പകലുറങ്ങുന്നതും വര്‍ജ്ജിക്കണം.
വസന്തത്തില്‍ വ്യായാമം, ശരീരം, തിരുമ്മല്‍, ധൂമപാനം, കവിള്ക്രി യ, അഞ്ജനം എന്നിവയും ഇളംചൂടുള്ള വെള്ളം കൊണ്ട് സ്നാനാദി ശൗചക്രിയയും ശീലിക്കണം.
വസന്തത്തില്‍ ചന്ദനവും അകിലും അരച്ചു ദേഹത്തില്‍ പൂശണം. യവം കൊണ്ടും ഗോതമ്പുംകൊണ്ടും ആഹാരമുണ്ടാക്കി കഴിക്കണം. ശാരഭം (മാന്‍), മുയല്, ഏണം, ലാവപ്പക്ഷി, ചീവല്‍ പക്ഷി എന്നിവയുടെ മാംസം തിന്നണം.
നിഗദമദ്യമോ സീധുമദ്യമോ മാദ്ധ്വീകമദ്യമോ കുടിക്കണം.
ഗ്രീഷ്മത്തില്‍ ജഗത്തിന്റെ സാരഭാഗത്തെ (സ്നിഗ്ദ്ധഭാഗത്തെ ജലാംശത്തെ സൂര്യന് തന്റെ രശ്മിയാല്‍ പാനം ചെയ്യപ്പെടുന്നു. അപ്പോള്‍ മധുര-ശീത-ദ്രവ സ്നിഗ്ദ്ധപ്രധാനമായ അന്നപാനങ്ങള്‍ ശീലിക്കുന്നത് നല്ലതാകുന്നു.
ശര്‍ക്കരയും മലര്പ്പൊ ടിയും ചേര്ത്താ ശീതജലവും ജാംഗലദേശത്ത് വസിക്കുന്ന മൃഗങ്ങളുടേയും മാംസവും നെയ്യും പാലും ചെന്നെല്ലരിച്ചോറും ഗ്രീഷ്മത്തില്‍ ശീലിക്കുന്നവന് ചൂട്കൊണ്ട് തളരുന്നതല്ല.
ഗ്രീഷ്മകാലത്തില്‍ മദ്യം കുടിക്കരുത്. അഥവാ കുടിക്കുകയാണെങ്കില്‍ ധാരാളം വെള്ളം ചേര്‍ത്തു അല്പം കുടിക്കണം. ഉപ്പ്, പുളി, എരിവ് എന്നീ രസപ്രധാനമായ ദ്രവ്യങ്ങളും ഉഷ്ണദ്രവ്യങ്ങളും വ്യായാമവും വര്ജ്ജിസക്കുകയും വേണം.
പകല്‍ ശീതഗൃഹത്തിലും രാത്രി നിലാവ്കൊണ്ട് ശീതളമായ മാളികമുകളിലും ശരീരത്തില്‍ ചന്ദനലേപം ചെയ്തിട്ടുറങ്ങണം
മുത്ത്, മണി മുതലായവകൊണ്ടുള്ള മാലധരിച്ചു ഒരു ദിക്കില്‍ സുഖമായിരുന്നു ചന്ദനോകങ്ങളാല് ശീതളമാക്കപ്പെട്ട വിശറികൊണ്ട് വീശിപ്പിക്കുകയും ചന്ദനച്ചാറില്‍ മുക്കിയ കൈകൊണ്ട് ശരീരത്തില്‍ സ്പര്ശിിക്കുകയും വേണം.
ഗ്രീഷ്മകാലത്തില്‍ മനുഷ്യന് ശീതളമായ വനത്തില്‍ വസിക്കുകയും ശീതളമായ വെള്ളങ്ങളും പുഷ്പങ്ങളും ഉപയോഗിക്കുകയും മൈഥുനം ഉപേക്ഷിക്കുകയും വേണം.
ആദാനകാലത്തില്‍ സ്നേഹഭാഗം കുറഞ്ഞതുകൊണ്ട് ദുര്‍ബലമായ ദേഹത്തില്‍ ജഠരാഗ്നികൂടി ദുര്‍ബലമാകും. ആ ദുര്‍ബലമായ ജഠരാഗ്നി വര്‍ഷത്തില്‍ വീണ്ടും വാതാദികളാല് ദുഷിപ്പിക്കപ്പെടുന്നു.
വര്‍ഷഋതുവില്‍ ഭൂമിയില്‍ നിന്നു നീരാവി ഉണ്ടാവുകയാലും മഴച്ചാറല്കൊലണ്ടും വെള്ളത്തിന്റെ അമ്ലപാകതകൊണ്ടും അഗ്നിബലത്തിന് ക്ഷീണം സംഭവിക്കകയാല് വാതാദിദോഷങ്ങള്‍ കോപിക്കുന്നു. അതിനാല്‍ വര്‍ഷത്തില്‍ ത്രിദോഷശമനവും അഗ്നിദീപനവുമായിട്ടുള്ള സാധാരണ വിധികളെല്ലാം നല്ലതാകുന്നു. മലര്‍പ്പൊടി ഇട്ട വെള്ളം, പകലുറങ്ങല്‍, മഞ്ഞ്, നദീജലം, വ്യായാമം, വെയില്കൊളള്ളല്, മൈഥുനം എന്നിവ വര്‍ഷത്തില്‍ വര്‍ജ്ജിക്കണം.
മിക്കവാറും അന്നപാനങ്ങള്‍ തേന്‍ ചേര്‍ത്തു സംസ്കരിച്ചുപയോഗിക്കുകയും വേണം.
വര്‍ഷഋതുവില്‍ കാറ്റും മഴയും കാരണം വിശേഷിച്ച് തണുപ്പ് കൂടുതലുള്ള ദിവസം വാതശമനത്തിന്നായി പുളിയും ഉപ്പും നെയ്യും നല്ലവണ്ണം ചേര്‍ത്ത ആഹാരം കഴിക്കണം.
അഗ്നിയെ സംരക്ഷിച്ചുകൊണ്ട് പഴകിയ യവം, ഗോതമ്പ്, ചെന്നെല്ലരി എന്നിവകൊണ്ടുണ്ടാക്കിയ ആഹാരം അമ്ല-ലവണ-സ്നേഹങ്ങള്‍ ചേര്‍ത്തു സംസ്കരിച്ച ജാംഗല മാംസരസവും കൂട്ടി കഴിക്കണം.
വര്‍ഷഋതുവില്‍ തേന്‍ ചേര്‍ത്തു അല്പം മാധ്വീകാരിഷ്ടമോ അഥവാ കാച്ചിത്തണുത്ത മഴവെള്ളമോ കിണറ്റിലെ വെള്ളമോ പൊയ്കയിലെ വെള്ളമോ കുടിക്കണം.
വര്‍ഷത്തില്‍ മേല്തി്രുമ്മല്, മേല്തേ്പ്പ്, കുളി, ഗന്ധമാല്യധാരണം, നേരിയ ശുദ്ധവസ്ത്രധാരണം എന്നിവ ശീലിക്കുകയും നനവില്ലാത്ത സ്ഥലത്ത് വസിക്കുകയും വേണം.
വര്ഷ്ത്തിലെ തണുപ്പേറ്റവര്ക്ക് അപ്പോള്‍ ഉള്ളില്‍ സഞ്ചിതമായ പിത്തം ശരത്ഋതുവില്‍ പെട്ടന്ന് സൂര്യരശ്മി തട്ടി ചൂടാവുകയാല് ശരത്ഋതുവില്‍ മിക്കവാറും പിത്തം കോപിക്കുന്നു.
ശരത്ഋതുവില്‍ മധുരമുള്ളതും ലഘുവും ശീതളവുമായ അന്നപാനങ്ങള്‍ നല്ല വണ്ണം വിശന്നു ഭക്ഷണത്തിനാഗ്രഹമുണ്ടായാല് മാത്രക്കൊത്തുപയോഗിക്കണം.
വര്ഷരഋതു കഴിഞ്ഞു ശരല്ക്കാ ലമായാല്‍ ലാവപ്പക്ഷി, തിത്തിരിപ്പക്ഷി, മാന്‍, ആട്, മലമാന്‍, മുയല് എന്നിവയുടെ മാംസവും ചെന്നെല്ലരി, യവം, ഗോതമ്പം എന്നിവകൊണ്ടുണ്ടാക്കിയ ആഹാരവും ശീലിക്കണം.
മേഘം ഒഴിഞ്ഞു ശരല്ക്കാലമായാല് തിക്തകം നെയ്യ് സേവിക്കണം. വിരേചിപ്പിക്കണം. രക്തദോഷം കൂടുതലായുണ്ടെങ്കില്‍ രക്തമോക്ഷണം ചെയ്യണം. വെയില് കൊള്ളുന്നത് വര്‍ജിക്കുക ക്കുകയും വേണം. കൂടാതെ വസ, തൈലം, മഞ്ഞ്, മത്സ്യം, അനൂപ മാംസം, ക്ഷാരദ്രവ്യങ്ങള്‍, തൈര്, പകലുറങ്ങല്‍, കിഴക്കന്‍ കാറ്റ്, എന്നിവയും വര്ജ്ജി ക്കേണ്ടതാണ്.
പകല്‍ സൂര്യരശ്മിയാല് ചൂടാകുന്നതും കാലംകൊണ്ട് പക്വമാകുന്നതും നിര്ദ്ദോഷമായിട്ടുള്ളതും അഗസ്ത്യനക്ഷത്രോദയത്താല് വിഷരഹിതമാകുന്നതും ഹംസജലമെന്ന് വിഖ്യാതമവുമായ ശരത്ഋതുവിലെ ശുദ്ധജലം, സ്നാനം, പാനം, മുക്കിയിരുത്തല്‍ എന്നിവയ്ക്ക് അമൃത്പോലെ വിശേഷമാകുന്നു.
ശരല്ക്കാലത്തുണ്ടാകുന്ന പുഷ്പങ്ങളുടെ മാല ധരിക്കുന്നതും സന്ധ്യാസമയത്ത് ചന്ദ്രരശ്മി ഏല്‍ക്കുന്നതും ശരദ്ഋതുവില്‍ നല്ലതാകുന്നു.
ഇപ്രകാരം ഇഷ്ടാഹാര വീഹാരങ്ങളെ സംബന്ധിച്ചുള്ള ഋതുസാത്മ്യത്തെ വിവരിക്കപ്പെട്ടു. നിരന്തരാഭ്യാസത്താല്‍ സുഖത്തെ ചെയ്യുന്നതേതോ അതിന്ന് ഓകസാത്മ്യം എന്നു പറയുന്നു. അതായത് ശരീരത്തിന്ന് ഹാനികരമായിട്ടുള്ളതായാല് തന്നെ നിരന്തരമായ അഭ്യാസം കൊണ്ട് ശരീരസുഖത്തെ ചെയ്യുന്നതായിരിക്കും.