Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Friday, 9 January 2015

എക്സിമ

എക്സിമ
ഡോ. സി.എം. ശ്രീകൃഷ്ണന്‍ എം.ഡി(ആയുര്‍വേദം)
ത്വക് രോഗങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന ഒരു രോഗമാണ് എക്സിമ. ലോകത്താകമാനം എക്സിമരോഗം ജനങ്ങള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യസംബന്ധിയായ പ്രശ്നങ്ങളില്‍ 2~3% എക്സിമ എന്ന ത്വക് രോഗം ആണ് എന്നു കണക്കാക്കുന്നു. 
        എക്സിമ എന്ന വാക്കിനു തിളപ്പിച്ചു പുറത്തുകളയുക എന്നാണ് അര്‍ത്ഥം. ശരീരത്തിലെ വിഷാംശങ്ങള്‍ ത്വക്കിലൂടെ പുറത്തുകളയുകയാണ് ഈ രോഗത്തില്‍ സംഭവിക്കുന്നത്.
        തൊലിയില്‍ കുരുക്കള്‍ ഉണ്ടായി അവ പഴുത്ത് നീരൊലിക്കുന്നതാണ് പ്രധാന ലക്ഷണം. "വിചര്‍ച്ചിക'  എന്നു ആയുര്‍വേദത്തില്‍ ഇതിനു പറയും. ചിലരില്‍ ഇത് നീരും പഴുപ്പും അധികം ഇല്ലാതെ കറുത്തനിറത്തില്‍, ചൊറിച്ചിലോടുകൂടി കാണപ്പെടാറുണ്ട്. എക്സിമ ഒരു പകര്‍ച്ചവ്യാധിയല്ല. ഈ രോഗം കുറച്ചുകാലം നീണ്ട്ുനില്‍ക്കുകയോ യഥാവിധി ചികിത്സചെയ്യാതിരിക്കുകയോ ചെയ്താല്‍ തൊലി കട്ടിയായി കറുത്ത നിറത്തില്‍ ആയിത്തീരും. ഈ അവസ്ഥയില്‍ തൊലി ആനയുടെ ചര്‍മ്മം പോലെ തോന്നും. ഇതിനു "ഗജചര്‍മ്മം' അഥവാ "ചര്‍മ്മകുഷ്ഠം' എന്നു പറയും.
രോഗകാരണങ്ങള്‍:~ 
        വൈവിധ്യങ്ങളുടെ പ്രകടനമാണ് എക്സിമയില്‍ കാണപ്പെടുന്നത്. ഓരോ വ്യക്തിക്കും വ്യത്യസ്തമായ ലക്ഷണങ്ങളും കാരണങ്ങളും കാണപ്പെടാറുണ്ട്. ഓരോ വ്യക്തിയുടെയും ആഹാരരീതികള്‍, തൊഴില്‍, രോഗപ്രതിരോധശക്തി തുടങ്ങിയവ രോഗോല്‍പ്പത്തിക്ക് വ്യത്യസ്തത സൃഷ്ടിക്കുന്നുണ്ട്.
        എല്ലാ പ്രായക്കാര്‍ക്കും ഈ രോഗം ബാധിക്കാം എങ്കിലും കുട്ടികളിലും, പ്രായപൂര്‍ത്തിയാവുന്ന കാലത്തും ആര്‍ത്തവവിരാമസമയത്തും രോഗം കൂടുതലായി പ്രത്യക്ഷപ്പെടാറുണ്ട്. നല്ല ഒരു ശതമാനം രോഗികളിലും പാരമ്പര്യമായി രോഗം ഉണ്ടാകുന്നുണ്ട്. കുടുംബത്തില്‍ ആസ്ത്മ, അലര്‍ജി, എക്സിമ എന്നിവ ഉള്ളവരുടെ കുട്ടികള്‍ക്ക് എക്സിമ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം ദമ്പതികള്‍ ഗര്‍ഭാരംഭത്തില്‍ തന്നെ യുക്തമായ ഔഷധങ്ങള്‍ സേവിച്ചാല്‍ കുട്ടികളില്‍ രോഗോല്‍പ്പത്തി തടയാന്‍ സാധിക്കും.
        പോഷകാഹാരക്കുറവ്, ശരീരത്തിനു രോഗപ്രതിരോധശക്തി കുറയ്ക്കുകയും തന്മൂലം എക്സിമരോഗം കാണപ്പെടുകയും ചെയ്യാറുണ്ട്. അധികം ചൂടും, അധികം തണുപ്പും ഈ രോഗം വര്‍ദ്ധിപ്പിക്കും. മാനസികവിഷമതകളും പിരിമുറുക്കങ്ങളും രോഗാക്രമണം എളുപ്പത്തിലാക്കുന്നു.
        വരണ്ട ചര്‍മ്മം ഉള്ളവര്‍ക്കും രക്തക്കുഴലുകള്‍ തടിച്ച് ചുരുണ്ട് (Varicose vein) കാണപ്പെടുന്നവര്‍ക്കും ഈ രോഗം എളുപ്പത്തില്‍ ബാധിക്കാറുണ്ട്.
        തൊലിയുടെ രോഗപ്രതിരോധശക്തി കുറയുന്നതാണ് ഈ രോഗത്തില്‍ പ്രധാനമായി സംഭവിക്കുന്നത്. ശരിയല്ലാത്ത ആഹാരരീതികള്‍, ജീവിതശൈലി, കൃത്രിമവസ്തുക്കളുടെ ഉപയോഗം എന്നിവ ഇതിനു കാരണമാണ്. തുടര്‍ന്നു രാസവസ്തുക്കള്‍, പെയ്ന്റ്, സിന്തറ്റിക് വസ്ത്രങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ ഉപയോഗിച്ചാല്‍ ത്വക്കില്‍ അലര്‍ജിയുടെ രൂപത്തില്‍ രോഗം പ്രത്യക്ഷപ്പെടുന്നു. ചിലരില്‍ തണുത്തവെള്ളം, സൂര്യപ്രകാശം എന്നിവ രോഗകാരണമാകാറുണ്ട്.
        ഇന്നു ധാരാളമായി ഉപയോഗിക്കപ്പെടുന്ന ബേക്കറി സാധനങ്ങള്‍, കോഴിയിറച്ചി, മത്സ്യം വറുത്തത്, കാലാവസ്ഥയ്ക്കിണങ്ങുന്നതല്ലാത്ത വസ്ത്രങ്ങള്‍, കൃത്രിമസൗന്ദര്യ വസ്തുക്കളുടെ ഉപയോഗം, ചില ഔഷധങ്ങള്‍ എന്നിവ എക്സിമ രോഗങ്ങളുടെ വര്‍ദ്ധനവിനു കാരണമായിക്കാണുന്നു.
        പാരമ്പര്യമായി എക്സിമ രോഗം ഉള്ളവര്‍ക്ക് ശക്തിയുള്ള ഔഷധസേവകൊണ്ട് എക്സിമ രോഗം പെട്ടെന്നു ശമിച്ച് ആസ്ത്മ വരുന്നതായി കാണാറുണ്ട്. ഇത് വളരെ അപകടകരമായ അവസ്ഥയാണ്. ആന്തരിക വിഷവസ്തുക്കള്‍ തൊലിയില്‍ നിന്നും ശ്വാസകോശത്തില്‍ എത്തുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. എക്സിമക്കും, ആസ്ത്മയ്ക്കും കൂടിയുള്ള ശക്തിയായ ഔഷധങ്ങള്‍ സേവിച്ചാല്‍ രണ്ടുരോഗവും പെട്ടെന്നു ശമിക്കുകയും തുടര്‍ന്ന് വിഷവസ്തുക്കള്‍ വൃക്കയിലെത്തി വൃക്കകള്‍ക്ക് തകരാറുകള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
ചികിത്സ:~
         ചികിത്സയില്‍ പ്രധാനമായും ശരീരത്തിലുള്ള ആന്തരിക വിഷവസ്തുക്കളെ നീക്കം ചെയ്യണം. അതോടൊപ്പം തൊലിയുടെ രോഗപ്രതിരോധശേഷി കൂട്ടുകയും വേണം. രോഗത്തിന്റെ ആദ്യവസ്ഥയില്‍ പഴുപ്പും നീരും കുറയാനുള്ള ഔഷധങ്ങളാണ് ആയുര്‍വേദത്തില്‍ വിധിക്കുന്നത്. പിന്നീട് വിഷശമനമായ ഔഷധങ്ങള്‍ സേവിക്കണം. രോഗപ്രതിരോധശക്തി കൂട്ടുന്ന രസായനങ്ങള്‍ സേവിക്കുകയും തൊലിയുടെ സ്ഥിരതയ്ക്കുവേണ്ടി യുക്തമായ വെളിച്ചെണ്ണ തേച്ചുകുളിക്കുകയും ചെയ്താല്‍ രോഗം പൂര്‍ണ്ണമായും ശമിക്കുന്നതാണ്. മഹാതിക്തകം, നിംബാദി, പടവലാദി എന്നീ കഷായങ്ങളും വില്വാദിഗുളിക, കൈശോരഗുഗ്ഗുലു എന്നിവയും മഞ്ഞള്‍, ചന്ദനം, വേപ്പില, കൂവളത്തില തുടങ്ങിയവയും അവസ്ഥാനുസാരേണ പ്രയോഗിക്കാന്‍ വിധിക്കുന്നുണ്ട്. 
         ആഹാരത്തില്‍ എരിവ്, പുളി, ഉപ്പ്, മത്സ്യമാംസാദികള്‍ എന്നിവ ഒഴിവാക്കണം. കൃത്രിമമായ ലേപനങ്ങളും, സൗന്ദര്യവര്‍ദ്ധകവസ്തുക്കളും പൂര്‍ണ്ണമായും ഒഴിവാക്കുന്നത് നന്ന്.
         ത്വക് രോഗങ്ങളുടെ പരാമര്‍ശത്തില്‍ ഒരു മൊഴിയുണ്ട്. "എക്സിമ എന്ന ഒരു രോഗമില്ല. എന്നാല്‍ എക്സിമ രോഗികള്‍ ധാരാളമുണ്ട്.' പ്രകൃതിക്കനുസരിച്ച ജീവിതശൈലി സ്വീകരിച്ചാല്‍ എക്സിമാരോഗികളുടെ എണ്ണം നിയന്ത്രിക്കാം. രോഗികള്‍ ഇതോര്‍ക്കുന്നത് നന്ന്.

No comments:

Post a Comment