Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Friday, 9 January 2015

പ്രമേഹം വൃക്കയെ ബാധിക്കുമ്പോള്‍

സങ്കീര്‍ണമായ നിരവധി ധര്‍മങ്ങള്‍ ശരീരത്തില്‍ നിര്‍വഹിക്കുന്ന ആന്തരികാവയവമാണ് വൃക്കകള്‍. സൂക്ഷ്മ രക്തക്കുഴലുകളുടെ ഒരു കൂട്ടമാണ് വൃക്കകള്‍ എന്നുപറയാം. നട്ടെല്ലിന്റെ ഇരുവശത്തുമായാണ് ഇവയുടെ സ്ഥാനം. ഏകദേശം 140 ഗ്രാം ഭാരമുണ്ടാകും ഓരോ വൃക്കകള്‍ക്കും. രക്തത്തിലെ മാലിന്യങ്ങളെ നിരന്തരം വേര്‍തിരിച്ചെടുത്ത് ശുദ്ധീകരിക്കുന്നതോടൊപ്പം ആവശ്യമുള്ള വെള്ളവും ലവണങ്ങളും ആഗിരണം ചെയ്യുകയും അനാവശ്യമായവയെ മൂത്രമായി പുറന്തള്ളുകയും ചെയ്യുന്നത് വൃക്കകളാണ്. രക്തസമ്മര്‍ദം നിയന്ത്രിക്കുക, ചില ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുക, എല്ലുകളുടെ വളര്‍ച്ചയെ നിയന്ത്രിക്കുക തുടങ്ങിയ സുപ്രധാന ധര്‍മങ്ങളും വൃക്കകള്‍ ചെയ്യുന്നു. വൃക്കകളും രോഗങ്ങളുംപാരമ്പര്യരോഗങ്ങള്‍, ജന്മനാ ഉള്ള മൂത്രനാളിയിലെ വൈകല്യങ്ങള്‍, കല്ലുകള്‍, വൃക്കയിലെ നീര്‍ക്കെട്ട്, വിവിധതരം അണുബാധകള്‍, അര്‍ബുദം ഇവ വൃക്കയുമായി ബന്ധപ്പെട്ട രോഗങ്ങളില്‍ ചിലതാണ്. പ്രമേഹം, രക്തസമ്മര്‍ദം, അര്‍ബുദം തുടങ്ങിയ രോഗങ്ങളും വൃക്കരോഗങ്ങള്‍ക്കിടയാക്കാറുണ്ട്. ചില രോഗങ്ങള്‍ കാലക്രമേണയോ ചിലത് നേരിട്ട്തന്നെയോ വൃക്കരോഗങ്ങള്‍ക്കിടയാക്കുന്നതായി ആയുര്‍വേദം പറയുന്നു. മൂത്രം ധാരാളമായി സ്രവിച്ച് പോകുന്ന പ്രമേഹം പോലെയുള്ള രോഗങ്ങള്‍ കാലക്രമേണ വൃക്കരോഗങ്ങള്‍ക്കിടയാക്കും. എന്നാല്‍, മൂത്രപ്രവര്‍ത്തനത്തിന് തടസ്സമാകുന്ന മൂത്രഘാതരോഗങ്ങള്‍ വൃക്കയെ നേരിട്ട് ബാധിച്ച് വൃക്കരോഗങ്ങള്‍ക്കിടയാക്കുന്നു. നമ്മുടെ ഇടയില്‍ വൃക്കപരാജയത്തിനുള്ള ഏറ്റവും പ്രധാന കാരണം പ്രമേഹമാണ്.പ്രമേഹരോഗിയില്‍ വൃക്ക പരാജയസാധ്യത കൂട്ടുന്ന ഘടകങ്ങള്‍ ഏതൊക്കെ?വൃക്കപരാജയം എല്ലാ പ്രമേഹരോഗിക്കുമുണ്ടാകാറില്ല. പ്രമേഹരോഗിയില്‍ വൃക്കപരാജയസാധ്യത കൂട്ടുന്ന നിരവധി ഘടകങ്ങളുണ്ട്.* കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും വൃക്കപരാജയം ഉണ്ടായിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും സാധ്യത ഏറും.* അനിയന്ത്രിതമായ പ്രമേഹം വൃക്കപരാജയത്തിലേക്ക് നയിക്കും.* പ്രമേഹരോഗിക്ക് രക്തസമ്മര്‍ദമുണ്ടെങ്കില്‍ വൃക്ക പരാജയപ്പെടാന്‍ സാധ്യത കൂടും.* പ്രമേഹത്തിന്റെ പഴക്കവും വൃക്കയുടെ ആരോഗ്യവുമായി ബന്ധമുണ്ട്.* പ്രമേഹരോഗി പുകവലിക്കാരനാണെങ്കില്‍ വൃക്കപരാജയ സാധ്യത ഏറും.പ്രമേഹം വൃക്കയെ എങ്ങനെ ബാധിക്കും ?ചെറിയ പ്രശ്‌നങ്ങളും പ്രയാസങ്ങളും വൃക്കകള്‍ കാര്യമാക്കാറില്ല. എന്നാല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ വൃക്കയെ ബാധിച്ചാല്‍ പലപ്പോഴും അത് മരണകാരണമാവാറുണ്ട്. മലിനരക്തം വൃക്കയിലെത്തിയാല്‍ അവയെ ശുദ്ധീകരിക്കുന്നത് ഓരോ വൃക്കയിലെയും പത്ത് ലക്ഷത്തോളം വരുന്ന നെഫ്രോണുകളാണ്. നെഫ്രോണുകള്‍ക്കുള്ളിലെ രക്തക്കുഴലുകളുടെ കൂട്ടമാണ് ഗ്ലോമറുലസ്. രക്തം ഗ്ലോമറുലസിലൂടെ കടന്നുപോകുമ്പോഴാണ് അരിച്ചെടുക്കല്‍ പ്രക്രിയ നടക്കുന്നത്. മണിക്കൂറില്‍ ഏകദേശം എഴുപത് ലിറ്റര്‍ രക്തമാണ് വൃക്കകളിലൂടെ കടന്നുപോകുന്നത്. മാലിന്യങ്ങളെല്ലാം ഗ്ലോമറുലസിലൂടെ കിനിഞ്ഞിറങ്ങി മൂത്രത്തില്‍ ചേരും. രക്തത്തിലെ മാംസ്യം (ആല്‍ബുമിന്‍) തന്മാത്രകള്‍ വലുതായതിനാല്‍ കിനിഞ്ഞിറങ്ങാതെ രക്തത്തില്‍ത്തന്നെ നിലനില്‍ക്കും. എന്നാല്‍, പ്രമേഹരോഗിയില്‍ ഇതില്‍ നിന്ന് വ്യത്യസ്തമായാണ് അരിച്ചെടുക്കല്‍ നടക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുതലായതിനാല്‍ പ്രമേഹരോഗിയില്‍ പൊതുവെ വൃക്കകളുടെ ജോലിഭാരം കൂടുതലാണ്. ധാരാളം ഗ്ലൂക്കോസ് അടങ്ങിയ രക്തം അരിച്ചെടുത്ത് വൃക്കകള്‍ ക്ഷീണിക്കും. വര്‍ഷങ്ങള്‍ ഈ പ്രക്രിയ തുടരുമ്പോള്‍ ഗ്ലോമറുലസില്‍ ചോര്‍ച്ച വരും. ശരീരത്തിനാവശ്യമായ മാംസ്യവും ഇങ്ങനെ ചോര്‍ന്നു പോകാന്‍ ഇടയാകും.

മൂത്രത്തിലൂടെ മാംസ്യം പുറത്തുപോകുന്നത് തുടര്‍ന്നുകൊണ്ടേയിരുന്നാല്‍ ഗ്ലോമറുലസിന്റെ നാശത്തിനും ഒടുവില്‍ വൃക്കപരാജയത്തിനും ഇടയാകും. വൃക്കരോഗം വരുന്നവരില്‍ ഭൂരിഭാഗവും പ്രമേഹരോഗികളാണ്. പ്രമേഹം തിരിച്ചറിയാന്‍ വൈകുന്നത് വൃക്കകളുടെ നാശത്തെ ത്വരപ്പെടുത്തും. കൃത്യമായ പ്രമേഹപരിശോധനകളും നിയന്ത്രണവും കൊണ്ട് വൃക്കപരാജയത്തെ നേരിടാവുന്നതേയുള്ളൂ.ലക്ഷണങ്ങള്‍ചെറിയ തകരാറുകള്‍ പരിഹരിക്കാന്‍ വൃക്കകള്‍ കഠിനശ്രമം നടത്തും. അതിനാല്‍ തുടക്കത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ കാണാറില്ല. രോഗം പുരോഗമിക്കുമ്പോള്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. ശരീരത്തിലെ രാസപ്രവര്‍ത്തനത്തിന് ആവശ്യമുള്ള വെള്ളം എടുത്ത് ബാക്കി പുറന്തള്ളുകയാണ് വൃക്കകള്‍ ചെയ്യാറുള്ളത്. വൃക്കകള്‍ക്ക് പ്രവര്‍ത്തനമാന്ദ്യം ഉണ്ടാകുമ്പോള്‍ ശരീരത്തില്‍ വെള്ളം അളവില്‍ കൂടുതലാകുന്നു. ഇതുമൂലം കണ്‍പോളകളിലും കണങ്കാലുകളിലും ദേഹത്ത് പല ഭാഗങ്ങളിലും നീര്‍ക്കെട്ടുണ്ടാകും. ചിലരില്‍ ഓക്കാനം, ഛര്‍ദി, ക്ഷീണം, ഭക്ഷണത്തോട് വിരക്തി, ഉറക്കക്കുറവ്, ദേഹത്ത് ചൊറിച്ചില്‍, മൂത്രം പതയുക തുടങ്ങിയവ കാണാറുണ്ട്.ചികിത്സവൃക്കരോഗ ചികിത്സയുടെ വിജയം എത്രയും നേരത്തേ രോഗം തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ടതാണ്. പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കുന്നത് ചികിത്സയില്‍ പരമപ്രധാനമാണ്. രക്തസമ്മര്‍ദമുണ്ടെങ്കില്‍ അതും നിയന്ത്രണവിധേയമാക്കണം. ഏകനായകം, കൊന്നത്തൊലി, കോവല്‍വേര്, വയല്‍ച്ചുള്ളി, മുരിക്കിന്‍തൊലി, ചെറൂളം, പാച്ചോറ്റി, തെറ്റാമ്പരല്‍, ത്രിഫല, ആവീരക്കുരു, തെച്ചിവേര്, താമരക്കുരു, ഞെരിഞ്ഞില്‍, നീര്‍മരുത്, നീര്‍മാതളവേര്, മീനങ്ങാണി, അമൃത്, കരിങ്ങാലി ഇവ വൃക്കകള്‍ക്ക് കരുത്തേകുന്ന ഔഷധികളില്‍ ചിലതാണ്. സ്‌നേഹപാനം, അവഗാഹം, പിണ്ഡസ്വേദം, ഉപനാഹം തുടങ്ങിയ വിശേഷ ചികിത്സകളും നല്‍കാറുണ്ട്. കൃത്യമായ പ്രമേഹ പരിശോധനകളും നിയന്ത്രണവും കൊണ്ട് ഓരോ പ്രമേഹരോഗിയും വൃക്കപരാജയത്തെ ഒഴിവാക്കുന്നതാണ് ഉചിതം.

No comments:

Post a Comment