Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Friday, 9 January 2015

പ്രമേഹംനിയന്ത്രിക്കാന്‍ ആയുര്‍വേദം

  • പ്രമേഹരോഗത്തെ നിയന്ത്രിക്കാന്‍ ആയുര്‍വേദത്തിലൂടെ ഫലപ്രദമായി സാധിക്കും. ശരിയായ ഔഷധപ്രയോഗത്തോടൊപ്പം പഥ്യാഹാരവും വ്യായാമവും എണ്ണതേച്ചുകുളി തുടങ്ങിയവയും ശീലിക്കണം. മധുരം, പുള്, എരിവ്, പകലുറക്കം അലസത എന്നിവ ഉപേക്ഷിക്കുകയും വേണം.
    പ്രമേഹചികിത്സയില്‍ പ്രഥമവും പ്രധാനവുമായ ഭാഗം ആഹാരക്രമീകരണമാണ്. എന്നാല്‍ ആഹാരത്തെ ഒഴിവാക്കുകയുമരുത്. ഗോതമ്പ്, റാഗി, യവം, പയറുവര്‍ഗങ്ങള്‍, പാവയ്ക്ക, കോവയ്ക്ക, വെണ്ടക്ക, വാഴക്കൂമ്പ്, വാഴപ്പിണ്ടി, ഇലക്കറികള്‍, ചെറു മത്സ്യങ്ങള്‍ ഇവയൊക്കെ മാറിമാറി ഭക്ഷണത്തിലുള്‍പ്പെടുത്താം. ശീതളപാനീയങ്ങളും മറ്റും നിത്യോപയോഗത്തിന് നല്ലതല്ല. മോര്, നാരങ്ങാനീര്, കരിങ്ങാലിയോ വേങ്ങയോ വെന്തവെള്ളം ഇവയൊക്കെ ദാഹശമനത്തിന് ഉപയോഗിക്കാം. കഞ്ഞി, ചോറ്, ഇവ പാകം ചെയ്യുമ്പോള്‍ ചെറൂള, കറുക എന്നിവ ചതച്ച് കിഴികെട്ടിയിടുന്നത് ആഹാരത്തെത്തന്നെ ഔഷധമാക്കി മാറ്റുന്നു. പ്രമേഹരോഗികള്‍ ആഹാരത്തില്‍ കൊഴുപ്പിന്റെ അളവ് വര്‍ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
    ചിട്ടയായ വ്യായാമം പ്രമേഹരോഗനിയന്ത്രണത്തോടൊപ്പം രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും അമിതവണ്ണവും കുറക്കുകയും മാനസിക പിരിമുറുക്കങ്ങള്‍ അകറ്റുകയും ചെയ്യും.
    നാല്പാമരാദികേരം, ഏലാദികേരം, ധന്വന്തരം കുഴമ്പ്, പിണ്ഡതൈലം ഇവയില്‍ ഏതെങ്കിലും ദേഹത്ത് തേച്ചുകുളിക്കുന്നത് നാഡികളെയും പാദങ്ങളെയും ത്വക്കിനെയും കണ്ണുകളെയും ഒരുപോലെ സംരക്ഷിക്കും. പ്രമേഹരോഗി ഔഷധോപയോഗത്തോടൊപ്പം ഉലുവ പൊടിച്ചോ വെള്ളത്തിലിട്ടുവെച്ചോ ഉപയോഗിക്കുന്നത് ഉത്തമമാണ്. ഭക്ഷണത്തില്‍ മഞ്ഞളിന്റെ ഉപയോഗം വര്‍ധിപ്പിക്കാനും ശ്രദ്ധിക്കണം.
    15 മില്ലി നെല്ലിക്കാനീരില്‍ അരടീസ്പൂണ്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ സേവിക്കാം. വാഴപ്പിണ്ടിനീരില്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് ഉപയോഗിക്കുന്നതും കടുക്കാത്തൊണ്ട്, കുമ്പിള്‍വേര്, മുത്തങ്ങ, പാച്ചോറ്റിത്തൊലി ഇവ സമം കഷായംവെച്ചു കുടിക്കുന്നതും പ്രമേഹരോഗികള്‍ക്ക് ഗുണപ്രദമാണ്. നിശാകതകാദി കഷായം പതിവായി സേവിച്ചാല്‍ പ്രമേഹം നിയന്ത്രണവിധേയമാകും.2 hrs · Like ·  2



  • ചികില്‍സാ രീതികള്‍ (PART -- 1)
    ആയൂര്‍വേദം
    പ്രമേഹ ചികിത്സയെ വ്യക്തികള്‍ തോറും വിഭിന്നമായി ചെയ്യേണ്ടതാണ്. ഓരോ വ്യക്തിയുടെയും ജൈവ രാസായനിക ഘടനയില്‍ ഉള്ള വ്യത്യസ്തത കാരണം ഔഷധങ്ങളുടെ ശരീരകോശങ്ങളുമായുള്ള പ്രതിപ്രവര്‍ത്തനം വ്യത്യസ്തമായിരിക്കും. അതിനാല്‍ ഒരു വ്യക്തിക്ക് അനുകൂല ഫലം ചെയ്യുന്നവ മറ്റൊരാളില്‍ വ്യത്യസ്തമോ വിപരീതഫലമോ ഉണ്ടാക്കാം. ചില പൊതു ധാരണകളുടെ അടിസ്ഥാനത്തില്‍ പ്രമേഹചികിത്സയില്‍ ഉപയോഗിക്കാവുന്ന ഔഷധങ്ങളെ വ്യത്യസ്തമായി പറയുന്നുണ്ട്. എങ്കില്‍ വാതപിത്ത കഫ ഭേദേന വേര്‍തിരിച്ച് ഓരോ വ്യക്തിക്കും അവസ്ഥയ്ക്കനുസരിച്ച് ഔഷധങ്ങള്‍ നല്‍കണമെന്നാണ് ശാസ്ത്രനിയമം.
    ഔഷധങ്ങള്‍മൂത്രാധിക്യം പ്രധാന ലക്ഷണമാകുമ്പോള്‍-ഞ്ഞാവല്‍ത്തൊലി, പ്ലാശിന്‍തൊലി, താതിരിപ്പൂ, വിളംകായ, കരിങ്ങാലി, അത്തിത്തൊലി, പേരാല്‍വേര്, ഇവ കൊണ്ടുള്ള കഷായം.
    മൂത്രത്തിന് കലക്കം കൂടുമ്പോള്‍പതിമുകം, ചെങ്ങഴിനീര്‍കിഴങ്ങ്, താമരവളയം, ഞാവല്‍പൂ, ഇലിപ്പിക്കാതല്‍ താതിരിപ്പൂ ഇവ കൊണ്ടുള്ള കഷായം.തേറ്റാമ്പരല്‍ കഷായം.
    മൂത്രത്തിന്റെ പുകച്ചിലിന്ശതാവരിപാല്‍കഷായംനെല്ലിയ്ക്കാനീരും മഞ്ഞള്‍പൊടിയും വാഴപ്പിണ്ടിനീരും ചേര്‍ത്ത് ചിറ്റമൃതും മഞ്ഞള്‍പൊടിയും ചേര്‍ത്ത് കയ്പക്കനീര്, മഞ്ഞള്‍പൊടി ഇവ ശുദ്ധമായ തേന്‍ അല്‍പം ചേര്‍ത്ത് വേങ്ങ, കരിങ്ങാലി, കൂവ്വളത്തില പതിമുകം ഇവ ചതച്ചിട്ട് തിളപ്പിച്ച വെള്ളം കുടിക്കാന്‍.
    ദാഹത്തിന്തേറ്റാമ്പരല്‍ ചൂര്‍ണം കന്മദം ചേര്‍ത്ത് സേവിക്കുകത്രിഫലാദിചൂര്‍ണം, കാല്‍ഭാഗം, മഞ്ഞള്‍പൊടി ചേര്‍ത്ത്.അശ്വഗന്ധചൂര്‍ണം (അമുക്കുരം പാലില്‍ വേവിച്ച് ഉണക്കി പൊടിച്ചത്)
    ഇന്‍സുലിന്‍ കുറയ്ക്കാന്‍ഇന്‍സുലിന് പകരം വെക്കാവുന്ന ഒരു ആയുര്‍വേദമരുന്ന് ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ ചില സന്ദര്‍ങ്ങളില്‍ ഇന്‍സുലിന്റെ ഉപയോഗം ക്രമത്തില്‍ കുറച്ചുകൊണ്ടുവരാന്‍ ആയുര്‍വേദ ചികിത്സ സഹായിച്ചുകാണുന്നു. ഇതിന് ഔഷധസേവ, ആഹാരക്രമീകരണം, വ്യായാമം അടക്കമുള്ള ചികിത്സ ആവശ്യമാണ്.
    ഇന്‍സുലിന്‍ കുത്തിവെപ്പ് കൊണ്ട് മാത്രം പ്രമേഹം നിയന്ത്രിച്ചുപോരുന്ന രോഗികള്‍ക്ക് മധുരവും കൊഴുപ്പും ചേര്‍ക്കാതെ തയ്യാറാക്കുന്ന (ചൂര്‍ണരൂപത്തില്‍) ച്യവനപ്രാശം, കരിങ്ങാലി കഷായത്തില്‍ ഭാവന ചെയ്ത കന്മദം എന്നീ മരുന്നുകള്‍ ഗുണപ്രദമായി കാണുന്നു.തലയില്‍ ചെയ്യുന്ന തക്രധാര എന്ന വിശേഷചികിത്സ പ്രമേഹരോഗികള്‍ക്ക് രണ്ട് വിധത്തില്‍ ഫലം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. തക്രധാരചികിത്സ ചെയ്യുന്ന കാലത്ത് ഇന്‍സുലിന്‍ കുത്തിവെപ്പിന്റെ അളവ് പരിമിതപ്പെടുത്താനാകുന്നു. പ്രമേഹത്തിന്റെ ഭാഗമായി കാണുന്ന ക്ഷീണം, ചുട്ടുപുകച്ചില്‍, ചൊറിച്ചില്‍ ഇവ കുറയ്ക്കാനും കഴിയുന്നു.
    ഗുണങ്ങളും ദോഷങ്ങളുംആയുര്‍വേദ മരുന്നുകള്‍ രക്തത്തിലെയും മൂത്രത്തിലെയും പഞ്ചസാരയുടെ അളവ് ക്രമത്തില്‍ മാത്രമേ കുറച്ചു കൊണ്ടുവരൂ. അതിനാല്‍ പഞ്ചസാരയുടെ അളവ് അത്യധികം വര്‍ധിച്ചു കാണുന്ന അവസ്ഥയിലും; പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറച്ചു കൊണ്ടുവരേണ്ട സന്ദര്‍ഭങ്ങളിലും ആയുര്‍വേദ മരുന്നുകള്‍ മാത്രം പര്യാപ്തമാകുന്നില്ല.1 hr · Edited · Like ·  1



  • ചികില്‍സാ രീതികള്‍ (PART -- 2)
    ആയൂര്‍വേദം പ്രമേഹ ചികിത്സയില്‍ ഉപയോഗിക്കുന്ന ആയുര്‍വേദ മരുന്നുകള്‍ രോഗം കാരണം ഉണ്ടാകുന്ന ശരീരകോശങ്ങളുടെ ജീര്‍ണതയെക്കൂടി ഇല്ലായ്മ ചെയ്യാന്‍ പര്യാപ്തമാണ്. ഇവയുടെ ദീര്‍ഘകാല ഉപയോഗം വൃക്ക, യകൃത് എന്നീ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നില്ല.
    തേന്‍ പ്രമേഹചികിത്സയില്‍പമേഹ ചികിത്സയില്‍ തേന്‍ ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഊര്‍ജദായക വസ്തുക്കള്‍ ശരീരത്തില്‍ നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ കോശങ്ങളുടെ പോഷണത്തിനും കോശ നിര്‍മിതിക്കും സഹായകമാവുന്ന ഒരു ഔഷധവും ആഹാരവുമാണ് തേന്‍. മാത്രമല്ല ആയുര്‍വേദസിദ്ധാന്തമനുസരിച്ച് ഒരു ഉള്‍പ്രേരകം പോലെയാണ് പ്രവര്‍ത്തിക്കുന്നത്.
    ഏതൊരു ഔഷധത്തോടാണോ തേന്‍ ചേര്‍ക്കുന്നത് ആ ഔഷധത്തിന്റെ ഗുണം ശരീരത്തിന് കൂടുതല്‍ ലഭ്യമാക്കാന്‍ തേന്‍ സഹായിക്കുന്നു.പഞ്ചസാര, ശര്‍ക്കര എന്നിവയ്ക്ക് പകരം തേന്‍ ഉപയോഗിക്കുന്ന പ്രവണത ശരിയല്ല. രോഗാവസ്ഥ അനുവദിക്കുന്നെങ്കില്‍ മാത്രമേ തേന്‍ ഉപയോഗിക്കാവൂ. അതും വൈദ്യനിര്‍ദേശപ്രകാരമുള്ള അളവിലും രീതിയിലും മാത്രം.
    ശോധന ചികിത്സആരോഗ്യ സംരക്ഷണത്തിനും രോഗശാന്തിക്കും ശോധന ചികിത്സ അനിവാര്യമാണെന്നാണ് ആയുര്‍വേദ സിദ്ധാന്തം. ശരീര കോശങ്ങളില്‍ വിവിധ കാരണങ്ങളാല്‍ അടിഞ്ഞു കൂടുന്ന വിഷസ്വഭാവമുള്ള മലിനപദാര്‍ത്ഥങ്ങളെ യുക്തമായ മാര്‍ഗങ്ങളിലൂടെ പുറത്തു കളയുക എന്നതാണ് ഇതിന്റെ ഉദ്ദേശം. താരതമ്യേന ക്ലേശകരവും കൂടുതല്‍ സമയമെടുക്കുന്നതുമാണ് ഇത്തരം ചികിത്സ. ജീവിതരീതിയിലും ചികിത്സാമാര്‍ഗങ്ങളിലും ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ കാരണം ഏറിയ കൂറും ശോധന ചികിത്സയ്ക്ക് പകരം ശമന ചികിത്സ എന്ന കുറുക്കുവഴിയാണ് ആശ്രയിക്കുന്നത്. ചികിത്സയിലെ ഈ വ്യതിയാനം പ്രമേഹരോഗികളുടെ വര്‍ധനവിന് കാരണമാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്.
    ചികിത്സ തരം തിരിച്ച്വിവിധ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് പ്രമേഹങ്ങളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തരംതിരിച്ചാണ് ആയുര്‍വേദ ചികിത്സ ഏറ്റവും ശാസ്ത്രീയമായി ചെയ്യേണ്ടത്.ജനിതക കാരണങ്ങളാല്‍ പ്രമേഹരോഗിയാകുന്നയാള്‍ജീവിതചര്യയുടെ പ്രത്യേകതകളാല്‍ പ്രമേഹരോഗിയാകുന്നയാള്‍തടിച്ച പ്രമേഹ രോഗികൃശനായ (ശോഷിച്ച) പ്രമേഹ രോഗിസത്വബലം ഉള്ള രോഗിദുര്‍ബലനായ രോഗിരോഗം വിവിധ അവയവങ്ങളെ ബാധിച്ച രോഗിസങ്കീര്‍ണതകള്‍ കുറഞ്ഞ രോഗിമറ്റ് രോഗങ്ങളുടെ അനുബന്ധമായി പ്രമേഹം ഉണ്ടായ രോഗിമറ്റ് കാരണങ്ങളില്ലാതെ പ്രമേഹം ഉണ്ടായ രോഗി.
    എരിവും പുളിയും വൃക്കകളെ നശിപ്പിക്കുംപ്രമേഹം വൃക്കകളെ ബാധിക്കാനുള്ള സാധ്യതകള്‍ രോഗാരംഭം മുതലേ ഉണ്ട്. വര്‍ധിച്ചുവരുന്ന ഡയബറ്റിക്ക് നെഫ്രോപതി കേസുകള്‍ ഈ നിഗമനത്തെ ശരിവെക്കുന്നു. വൃക്കകളുടെ തകരാറ് വര്‍ധിച്ചു വരുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. മധുരം നിഷേധിക്കപ്പെടുമ്പോള്‍ പ്രമേഹ രോഗികള്‍ ആഹാരത്തിന്റെ സ്വാദ് നിലനിര്‍ത്താന്‍ ഉപ്പ്, എരിവ്, പുളി എന്നീ രസങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നു. എരിവ്, പുളി, ഉപ്പ് എന്നിവയുടെ അമിതോപയോഗം രക്തദുഷ്ടി ഉണ്ടാക്കും. അതിനാല്‍ വൃക്കകള്‍ക്ക് ഹാനി ഉണ്ടാകും.
    പ്രമേഹരോഗികള്‍ ഈ വസ്തുത മുന്‍കൂട്ടി മനസ്സിലാക്കണം. മൈക്രോ ആല്‍ബുമീനൂറിയ നേരത്തേ കണ്ടെത്താനുള്ള ആധുനിക രീതി ഇതിന് അവലംബിക്കാം. രാവിലെ നടക്കുന്നതാണ് നല്ലത്. പ്രഭാതം 'കഫകാലം' ആണ്. ഈ സമയത്തെ വ്യായാമം കഫവും മേദസ്സും കുറയ്ക്കും. പത്മാസനം, വാസനം മുതലായവ ഒരു യോഗാചാര്യന്റെ കീഴില്‍ അഭ്യസിച്ച് ശീലിക്കുക. സുഖാസനത്തില്‍ ഇരുന്നുകൊണ്ടുള്ള ശ്വാസോച്ഛാസ വ്യായാമവും നല്ലതാണ്.59 mins · Edited · Like ·  1


  • (PART -- 3)
    നാട്ടുചികില്‍ത്സ ഫലപ്രദം
    പ്രമേഹത്തെ പ്രതിരോധിക്കാന്‍ നാട്ടുചെടികള്‍
    പാവയ്ക്ക, നെല്ലിക്ക, കുമ്പളങ്ങ, കോവയ്ക്ക തുടങ്ങി എളുപ്പം കിട്ടുന്ന നിരവധി പച്ചക്കറികളും നാട്ടുചെടികളും പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്
    അനുകൂലമായ ജനിതകവും അനുയോജ്യമല്ലാത്ത ഭക്ഷണക്രമവും പ്രമേഹത്തെ ഇന്ത്യയില്‍ സര്‍വസാധാരണമാക്കിത്തീര്‍ത്തിട്ടുണ്ട്. മൂത്രം അധികമായി പോകുന്ന അസുഖം എന്ന് പൗരാണിക വൈദ്യശാസ്ത്രം സൂചിപ്പിക്കുന്ന പ്രമേഹത്തിന് പ്രകൃതിയില്‍ തന്നെ നിരവധി ഔഷധങ്ങളുണ്ട്. കയ്പുരസം ഈ 'മേഹ'ത്തിന് ഒരു പ്രതിവിധിയായി വരും എന്ന വിശ്വാസത്തില്‍ തന്നെ പല ഔഷധികളും ഉടലെടുത്തിട്ടുണ്ട്. 'കയ്ച്ചിട്ട് ഇറക്കാന്‍' ബുദ്ധിമുട്ടിയിട്ടും പാവക്കാനീരും ഉലുവക്കഞ്ഞിയും നാം പ്രമേഹത്തെ പുറന്തള്ളാന്‍ കഴിച്ചുവരുന്നു. വളരെക്കാലങ്ങള്‍ക്കു ശേഷം അടുത്തിടെ നടന്ന പരീക്ഷണങ്ങളെല്ലാം തന്നെ നമ്മുടെ നാട്ടുവൈദ്യത്തെയും പാരമ്പര്യവൈദ്യത്തെയും ശാസ്ത്രീയമായി അംഗീകരിക്കുകയും ശരിവെക്കുകയുമാണു ചെയ്തിട്ടുള്ളത്. പച്ചക്കറികള്‍ ആഹാരത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്താം. ചികിത്സക്ക് ഔഷധങ്ങളായി സസ്യങ്ങളെ ഉപയോഗിക്കുന്നതിനു മുന്‍പ് വിദഗേ്ധാപദേശം തേടിയിരിക്കണം. പാവയ്ക്കകാരവേലം ഹിമം ഭേദീ ലഘുതിക്തം ചവാതളംജാര പിത്ത കഫാ സ്രഘ്‌നം പാണ്ഡു മേഹ കൃമീന്‍ ഹരാല്‍'-ഭാവപ്രകാശം (15, AD)ഭാവപ്രകാശത്തിനു പുറമെ രാജനിഘണ്ടു, നിഘണ്ടു രത്‌നാകരം, ഖൈമദേവ നിഘണ്ടു എന്നിവയിലും പാവയ്ക്ക പ്രമേഹത്തിന് ഔഷധമായി പറയുന്നുണ്ട്. നാട്ടുവൈദ്യവും പ്രമേഹത്തിന് പാവയ്ക്കനീര് നിര്‍ദ്ദേശിക്കുന്നു. നാട്ടിന്‍പുറങ്ങളില്‍ നല്ലൊരു പങ്ക് പ്രമേഹരോഗികളും ഇതിന്റെ ജ്യോൂസ് ഉപയോഗിക്കുന്നുണ്ട്. കയ്പുരസമുള്ള പാവയ്ക്കക്ക് ശരീരത്തിലെ മധുരത്തിനെ കുറയ്ക്കാനുള്ള കഴിവുണ്ടോ? പരീക്ഷണങ്ങള്‍ കാണിക്കുന്നത് ഉണ്ട് എന്നാണ്. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ 1989ല്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം പാവയ്ക്കാനീരിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സാധിക്കും എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ഫൈറ്റോതെറാപിയ ജേണല്‍ (1991), പ്ലാന്റ മെഡ് ജേണല്‍ (1993), എതേ്‌നാഫാം ജേണല്‍ (1994) എന്നിവയിലും ഇതിന്റെ ഗുണത്തെ ശരിവെക്കുന്ന പഠനങ്ങള്‍ വന്നിട്ടുണ്ട്.
    ഉലുവഉലുവക്കഞ്ഞി കുടിക്കാത്ത പ്രമേഹരോഗികള്‍ കുറവായിരിക്കും. നാട്ടിന്‍പുറങ്ങളില്‍ സര്‍വസാധാരണമാണ് ഈ ഔഷധം. ഭാവപ്രകാശ നിഘണ്ടുവില്‍ പ്രമേഹ(മധുമേഹ)ഹരം എന്ന പരാമര്‍ശം ഉലുവയ്ക്ക് നല്‍കിയിട്ടുണ്ട്. എലികളില്‍ നടത്തിയ വിവിധ പരീക്ഷണങ്ങളില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിന് ഉലുവക്ക് കഴിയും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.ദിവസവും 25-100 ഗ്രാം ഉലുവ ഉപയോഗിക്കുന്നത് പ്രമേഹത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ബയോമെഡിസിന്‍ (1990), ഓറിയന്റല്‍ (1990), ഫൈറ്റോതര്‍ (1994), പ്ലാന്റ മെഡ് (1995) എന്നീ ജേണലുകളില്‍ ഉലുവയുടെ പ്രമേഹഹര സ്വഭാവത്തെ കുറിച്ചുള്ള പഠനങ്ങള്‍ വന്നിട്ടുണ്ട്. പൊടിച്ച് പൊടിയായി ഉപയോഗിക്കുകയോ കഞ്ഞിവച്ച് കുടിക്കുകയോ ചെയ്യുന്നതാണ് അത്യുത്തമം.1 hr · Like ·  2




  • (PART -- 4)
    ചക്കരക്കൊല്ലിചക്കരക്കൊല്ലി ചവച്ചശേഷം കുറച്ചുനേരത്തേക്ക് മധുരരസം അറിയാനാവുന്നില്ല. അതിനാലാവാം ഈ പേര് ലഭിച്ചത്. പൗരാണിക ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഭാവപ്രകാശം ഇതിനെ പ്രമേഹത്തിനുള്ള ഔഷധമായി പരാമര്‍ശിക്കുന്നു. അടുത്തിടെ നടന്ന ശാസ്ത്രീയ പഠനങ്ങള്‍ ഇത് ശരിവെക്കുന്നു. ഇതിന്റെ ഇല ഉണക്കിപ്പൊടിച്ച് ദിവസം 10 ഗ്രാം വീതം ഏഴുദിവസം തുടര്‍ച്ചയായി നല്‍കിക്കൊണ്ട് പ്രമേഹരോഗികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ പഞ്ചസാരയുടെ അളവ് കുറയുന്നതായി കാണാന്‍ കഴിഞ്ഞുവെന്ന് നാച്വറല്‍ സയന്‍സ് ജേണല്‍ (1992) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എലികളില്‍ നടത്തിയ പരീക്ഷണങ്ങളും ഈ പഠനത്തിനു പിന്‍ബലമായിട്ടുണ്ട്. എങ്കിലും ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും എന്ന ഒരഭിപ്രായവും വിദഗ്ധര്‍ക്കിടയിലുണ്ട്. കൂടുതല്‍ പഠനങ്ങള്‍ ഈ സസ്യത്തില്‍ നടന്നുവരുന്നു.
    കൊത്തമല്ലിഅരക്കപ്പ് കൊത്തമല്ലിയുടെ ഇലകളുപയോഗിച്ചുണ്ടാക്കിയ ജ്യൂസ്‌ എന്നും രാവിലെ കഴിക്കുന്നത് പ്രമേഹത്തിന് വളരെ നല്ലതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 20-30 ദിവസത്തിനുള്ളില്‍ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം കുറയുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
    കറിവേപ്പിലകറിവേപ്പില യുടെ ഇലകള്‍ വെറുതെ ചവയ്ക്കുന്നതോ ഇല പിഴിഞ്ഞെടുത്ത നീര് ഉപയോഗിക്കുന്നതോ പ്രമേഹത്തിന് ഉത്തമമാണെന്ന പാരമ്പര്യ അറിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ജേണല്‍ ഓഫ് ബയോകെമിസ്ട്രിയില്‍ 1995ല്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എലികളില്‍ നടത്തിയ പഠനം കറിവേപ്പിലക്ക് പ്രമേഹത്തെ ചെറുക്കാന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
    മഞ്ഞള്‍അഷ്ടാംഗഹൃദയം, മദനപാല നിഘണ്ടു, രാജനിഘണ്ടു, ഭാവപ്രകാശം തുടങ്ങിയ ആയുര്‍വേദ ഗ്രന്ഥങ്ങളിലെല്ലാം പ്രമേഹത്തിന് മഞ്ഞള്‍ ഔഷധിയാണെന്ന് പറയുന്നുണ്ട്. ഇന്ത്യന്‍ ഡ്രഗ്‌സില്‍ (1990) വന്ന പഠനം സൂചിപ്പിക്കുന്നത് മഞ്ഞളിന് രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കുന്നതിനുള്ള കഴിവുണ്ട് എന്നാണ്. പൊടിച്ച മഞ്ഞളിനോടൊപ്പം അല്‍പം ഉപ്പുചേര്‍ത്ത് സേവിക്കുവാനാണ് നാട്ടുവൈദ്യം പറയുന്നത്.
    കൂവള ഇലമുമ്പ് തൊടികളില്‍ ധാരാളമായി ഉണ്ടായിരുന്ന കൂവളത്തിന്റെ ഇല പിഴിഞ്ഞെടുത്ത നീര് പ്രമേഹശമനത്തിന് നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായി ഉപയോഗിച്ചിരുന്നു. ഇതിന് ഇന്‍സുലിന് തുല്യമായ കഴിവുണ്ട് എന്ന് ശാസ്ത്രീയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ ജേണല്‍ ഓഫ്എക്‌സപരിമെന്റല്‍ ബയോളജി (1993), ആംല ബുള്ളറ്റിന്‍ (1993) എന്നിവയിലെല്ലാം ഈ സസ്യത്തിന്റെ പ്രമേഹഹര സ്വഭാവത്തെ കുറിച്ചുള്ള പഠനങ്ങള്‍ വന്നിട്ടുണ്ട്.
    ഞാവല്‍ഞാവല്‍ വ്യാപകമായി പ്രമേഹത്തിന് ഉപയോഗിച്ചിരുന്നു. കായയും വിത്തുമാണ് രോഗശമനത്തിനു സ്വീകരിച്ചിരുന്നത്. വിത്ത് ഉണക്കിപ്പൊടിച്ചത് രണ്ടോ മൂന്നോ ഗ്രാം വീതം ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി ദിവസം മൂന്നോ നാലോ പ്രാവശ്യം ഉപയോഗിക്കുന്നത് പ്രമേഹത്തിന് ഗുണം ചെയ്യുമെന്ന് നാട്ടുവൈദ്യം പറയുന്നു. കൂടാതെ ഇതിന്റെ പഴത്തിനും പ്രമേഹനാശനത്തിന് സാധിക്കുമെന്ന് കരുതിപ്പോരുന്നു. ഇതിന്റെ വിത്ത് പൊടിച്ചതിനും ഇലകള്‍ക്കും പ്രമേഹത്തെ ചെറുക്കാന്‍ കഴിവുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വന്നിട്ടുണ്ട്.
    മാന്തളിര്‍മാവിന്റെ തളിരിലകള്‍ പ്രമേഹത്തെ ചെറുക്കുന്നതിന് സഹായിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിരാവിലെ തളിരിലയുടെ നീര് സേവിക്കുകയോ ഉണക്കിപ്പൊടിച്ച് സൂക്ഷിച്ചതില്‍നിന്ന് പകുതി ടീസ്പൂണ്‍ വീതം ദിവസം രണ്ടുനേരം ഉപയോഗിക്കുകയോ ചെയ്യുന്നത് അത്യുത്തമമായി കണക്കാക്കുന്നു.1 hr · Like ·  2




  • (PART -- 5)നാട്ടുചികില്‍ത്സ ഫലപ്രദം
    കുമ്പളംരാജനിഘണ്ടു, നിഘണ്ടു രത്‌നാകരം എന്നിവയില്‍ കുമ്പളം പ്രമേഹനാശനത്തിന് ഉത്തമമാണെന്ന് പറയുന്നു. ശാസ്ത്രീയ വിവരങ്ങള്‍ ലഭ്യമല്ല. (ദുര്‍ാമേദസ്സ് ഒഴിവാക്കി ശരീരത്തെ ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നതിനാല്‍ ഇത് പ്രമേഹത്തെ പ്രതിരോധിക്കും എന്നതില്‍ തര്‍ക്കമില്ല. ഇതിന്റെ നിത്യോപയോഗം തടി കുറയ്ക്കുന്നതിനാല്‍ നല്ല ആരോഗ്യമുള്ളവര്‍ക്കു മാത്രമേ ഇത് ആയുര്‍വേദ ആചാര്യന്മാര്‍ നിര്‍ദേശിക്കാറുള്ളൂ.
    നെല്ലിക്ക'മേഹേഷു ധാത്രീ നിശാ...' നെല്ലിക്കയെപ്പറ്റി അഷ്ടാംഗഹൃദയത്തില്‍ അഗ്രൗഷധങ്ങളുടെ ഗണത്തില്‍ പറയുന്നു. കൂടാതെ രാജനിഘണ്ടു, ചരകം, നിഘണ്ടു രത്‌നാകരം, ചികിത്സാമഞ്ജരി മുതലായ ഗ്രന്ഥങ്ങളിലും നെല്ലിക്ക പ്രമേഹത്തിന് ഉത്തമമാണെന്ന് പറയുന്നുണ്ട്. ഒരു ടേബിള്‍ സ്പൂണ്‍ നെല്ലിക്ക ജ്യൂസ്‌ ദിവസവും രണ്ടുനേരം പതിവായി കഴിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് അനുഭവങ്ങളില്‍ നിന്ന് ആചാര്യന്മാര്‍ പറയുന്നു. നെല്ലിക്ക ഉപയോഗിച്ചുള്ള ഔഷധങ്ങള്‍, ലേഹ്യങ്ങള്‍, ചമ്മന്തി തുടങ്ങിയവയും ഉത്തമം തന്നെ. പച്ചയ്ക്കു തിന്നുന്നതും വളരെ നന്ന്.
    വെള്ളുള്ളിവെള്ളുള്ളി പതിവായി ഉപയോഗിക്കുന്നവര്‍ക്ക് പ്രമേഹത്തെ ചെറുക്കാന്‍ സാധിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇവയ്ക്ക് പരിധി ഉള്ളതിനാലും സൂചനകള്‍ കുറവായതിനാലും ഇത് ഒരു ചികിത്സാമാര്‍ഗമായി സ്വീകരിക്കുന്നത് ആശാവഹമായിരിക്കുകയില്ല.
    കോവയ്ക്കകോവയ്ക്ക പതിവായി ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കും. എലികളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ ഇത് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ട്. കോവയ്ക്ക പ്രമേഹരോഗികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. നാട്ടില്‍ സുലഭമായി ലഭിക്കുന്ന കോവയ്ക്ക കറികളുടെ ഭാഗമായും തോരന്‍ വെച്ചും കഴിക്കാം. കോവയ്ക്ക പച്ചയ്ക്കു തിന്നുന്നത് വിറ്റാമിന്‍ സി. പോലുള്ള പല ജീവകങ്ങളും നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.
    കീഴാര്‍നെല്ലികീഴാര്‍നെല്ലി യുടെ ഇലകള്‍ക്ക് പ്രമേഹത്തെ ചെറുക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു ഗ്രാം വീതം ദിവസത്തില്‍ മൂന്നുപ്രാവശ്യം മൂന്നുമാസം വരെ പ്രമേഹരോഗികള്‍ക്ക് നല്‍കിയതില്‍ നിന്നും ആശാവഹമായ ഫലമാണ് ലഭിച്ചതെന്ന് 1995ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ആയുര്‍വേദ സിദ്ധ സെമിനാറില്‍ അവതരിപ്പിച്ച ഒരു പ്രബന്ധം വെളിപ്പെടുത്തുന്നുണ്ട്. എങ്കിലും നാട്ടുവൈദ്യം ഈ സസ്യത്തെ പ്രമേഹത്തിനെതിരായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല.58 mins · Like ·  2




  • (PART -- 6)
    തുളസിതുളസി നീര് രക്തത്തിലെ അധികമുള്ള പഞ്ചസാരയെ ഇല്ലാതാക്കുമെന്ന് പഠനങ്ങള്‍ വഴി തെളിയിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിന് നിരവധി ഗുണം ചെയ്യുന്ന തുളസിനീര് പ്രമേഹത്തിനുള്ള പ്രതിവിധിയായി മാത്രം ഉപയോഗിക്കുന്നത് പൂര്‍ണമായ ആശ്വാസത്തിന് ഉപയോഗപ്പെടണമെന്നില്ല.
    കടലകളും ഉള്ളിവര്‍ഗങ്ങളുംമുകളില്‍ വിശദമായി വിവരിച്ച സസ്യങ്ങള്‍ക്കു പുറമെ താമര , കറുപ്പ് , മാതളം , ചായ , കണിക്കൊന്നവേര് , കിരിയാത്ത് , കറ്റാര്‍വാഴ , കരുവേലന്‍ , അനാട്ടോ , ആര്യവേപ്പ് , ബോഗന്‍വില്ലയുടെ ഇലകള്‍ , മുള്ള്‌വേങ്ങ , ജമന്തി , കറുവപ്പട്ട , ജീരകം , പ്ലാശ് , കടല , നിലക്കടല , സോയാബീന്‍ , ഉഴുന്ന് ,ഉള്ളിവര്‍ഗങ്ങള്‍ , കൊത്തവര തുടങ്ങിയവക്കെല്ലാം പ്രമേഹത്തിനെതിരായി പ്രവര്‍ത്തിക്കുന്നതിന് കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
    വിവിധതരം പ്രമേഹങ്ങള്‍ ഉള്ളതിനാലും ഓരോ ശരീരത്തിനകത്തും അത് ചെലുത്തുന്ന രോഗാവസ്ഥ വ്യത്യസ്തമായതിനാലും ഒരു വിദഗ്ധ ഡോക്ടറുടെ നിരീക്ഷണത്തിലും നിര്‍ദേശപ്രകാരവും മാത്രമേ ഏതു മരുന്നും ഉപയോഗിക്കാന്‍ പാടുള്ളൂ. ഇത്തരം ലഘുവിദ്യകള്‍ സ്വീകരിച്ച് അതുകൊണ്ടുതന്നെ പ്രമേഹത്തെ നിയന്ത്രിക്കാനാവും എന്നു കരുതുന്നതും ശരിയല്ല. ചികിത്സകളുടെയും ജീവിതരീതിയുടെയും ഭാഗമായി ഇവയെ ഉള്‍പ്പെടുത്തുന്നത് രോഗനിയന്ത്രണത്തില്‍ ഏറെ ഗുണകരമാവുമെന്നേയുള്ളൂ.
    അവലംബം: : മാതൃഭൂമി ആരോഗ്യമാസിക
പ്രമേഹത്തിനു സിദ്ധൗഷധങ്ങള്‍


 * അത്തിമരത്തിലുണ്ടാകുന്ന ഇത്തിള്‍ക്കണ്ണി അരച്ചു മോരില്‍ കലക്കി സേവിക്കുക. * ആവീരക്കുരു, തെറ്റാമ്പരല്‍, ആമ്പല്‍ക്കുരു, കുന്നിക്കുരു ഇവ സമം പൊടിച്ചു അതില്‍ ഞവണിക്ക (ഞമഞ്ഞി) മാംസവും തേനും ചേര്‍ത്തു സേവിക്കുക. * നെല്ലിക്കാ കഷായത്തില്‍ വരട്ടുമഞ്ഞള്‍ അരച്ചുകലക്കി തേന്‍ ചേര്‍ത്തു സേവിക്കുക. * ചെമ്പകമൊട്ടരച്ചു തേനും പഞ്ചസാരയും ചേര്‍ത്തു സേവിക്കുക. * ചെറുകടലാടി വേരരച്ച് ഇലനീരില്‍ കലക്കി സേവിക്കുക. * പ്ളാശിന്‍പൂവ് അരച്ച് തേനും നെയ്യും ചേര്‍ത്തു സേവിക്കുക. * കുന്നിയുടെ വേരരച്ച് തേനും, മോരും ചേര്‍ത്തു സേവിക്കുക.  * പുളിംകുരുവിന്‍റെ തൊലി പൊടിച്ച പൊടിയും ഞവരയരിപ്പൊടിയും പഞ്ചസാരയും ചേര്‍ത്തു സേവിക്കുക. * പാടക്കിഴങ്ങ് കാടിവെള്ളത്തിലരച്ചു സേവിക്കുക. * അത്തിപ്പാലില്‍ പുളിങ്കുരുത്തൊലി അരച്ചു കലക്കി സേവിക്കുക. * ഏകനായകത്തിന്‍ വേരിന്‍റെ തൊലി മോരില്‍ അരച്ചു കലക്കി സേവിക്കുക. അത്തിത്തൊലിയിട്ടു വെച്ച വെള്ളവും കുടിക്കുക.

No comments:

Post a Comment