കേശസംരക്ഷണം ;::കേശത്തില്‍ മാത്രം ശ്രദ്ധിച്ചും ശരീരത്തിന് പോഷണം നല്‍കിയും മനസ്സിന് സ്വാസ്ഥ്യം നല്‍കിയും നടത്താറുണ്ട്. കേശശാതം (മുടികൊഴിച്ചില്‍) തടയുക, വളരാന്‍ സഹായിക്കുക, നര തടയുക, കേശബലം നിലനിര്‍ത്തുക തുടങ്ങിയ രീതികളാണ് ചികിത്സയിലുള്ളത്. ഇവയില്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത് തൈലങ്ങളാണ്.
കറ്റാര്‍വാഴ, കഞ്ഞുണ്ണി, മൈലാഞ്ചി, ചെമ്പരത്തിപ്പൂ, ചെമ്പരത്തിയില, കറിവേപ്പില, പ്രസാരിണി തുടങ്ങിയവയുടെ നീരും (സ്വരസം) നെല്ലിക്കത്തൊണ്ട്, താന്നിക്കത്തൊണ്ട്, പുരാണകിട്ടം തുടങ്ങിയവ കല്‍ക്കമായും ചേര്‍ക്കുന്ന പതിവുണ്ട്. ഇങ്ങനെയുണ്ടാക്കുന്ന തൈലങ്ങള്‍ കര്‍പ്പൂരം, അഗരു, ചന്ദനം തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ കൊണ്ട് പാത്രപാകം ചെയ്ത് ഉപയോഗിച്ചുവരാറുണ്ട്.
മുടിയുടെ മൂലത്തില്‍ പുരട്ടി ചെറിയ രീതിയില്‍ മസാജ് ചെയ്ത് കുളത്തിലോ നല്ല വെള്ളത്തിലോ കഴുകുകയും പാഠത്താളി, കുറുന്തോട്ടിത്താളി, വേപ്പിന്‍താളി, നെന്മേനിവാകപ്പൊടി തുടങ്ങിയവ കൊണ്ട് കഴുകുകയും ചെയ്യേണ്ടതാണ്. പിന്നീട് അകില്‍, വയമ്പ് എന്നീ സുഗന്ധദ്രവ്യങ്ങളിട്ട് പുകച്ചു കെട്ടിവെക്കുന്നതും നല്ലതാണ്. നീലിഭൃംഗാദി, കഞ്ഞുണ്യാദി, ഭൃംഗാമലകാദി, കുന്തളകാന്തി, കാര്‍കൂന്തല്‍ തുടങ്ങിയ അനേകതരം എണ്ണകള്‍ യോജ്യമായ ശരീരപ്രകൃതിയനുസരിച്ച് ഉപയോഗിക്കുന്നത് നല്ലതായിരിക്കും. അല്ലെങ്കില്‍ ജലദോഷം, തുമ്മല്‍, കണ്ണുചൊറിച്ചില്‍ എന്നിങ്ങനെ നീരിറക്കം എന്നു പറയാറുള്ള രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ സാധ്യതയുണ്ട്.
കേശത്തിന് വണ്ടിന്റെ നിറവും അഴകും പ്രദാനം ചെയ്യുന്ന ഔഷധങ്ങള്‍ രസായന ചികിത്സയില്‍ (ൃലഷൗ്ശിമശേ്‌ല വേലൃമു്യ) അകത്തേക്കു കഴിക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. നെല്ലിക്ക കൊണ്ടുള്ള പ്രത്യേക രസായന പ്രയോഗം തന്നെയുണ്ട്. ദൈനംദിന ജീവിതത്തിലേല്‍ക്കുന്ന പരിണാമങ്ങള്‍, മനസ്സംഘര്‍ഷങ്ങള്‍ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവ സ്‌കൂള്‍ ജീവിതം മുതല്‍ തന്നെ അനുഭവിക്കുന്നവരാണ് നമ്മള്‍. സ്വാഭാവികമായും ശരീരത്തില്‍ ജരാനരകള്‍ക്ക് ആക്കം കൂട്ടുന്നതും ഇതുകൊണ്ടായിരിക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ രസായന ചികിത്സയിലെ 'സൗര്യ മാരുതിക' വിധിയില്‍ പറയുന്ന പല ഔഷധങ്ങളും രക്ഷയ്ക്കായി ഉപയോഗിക്കാവുന്നതാണ്.
No comments:
Post a Comment