മോണസംബന്ധമായ അസുഖങ്ങളാലും മറ്റും പല്ലുകള്‍ ഇളകിയാടാറുണ്ട്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പല്ലുകള്‍ ഇളകിപ്പോകാനും സാദ്ധ്യതയുണ്ട്. അങ്ങാടിക്കടയില്‍ കിട്ടുന്ന താഴെപ്പറയുന്ന ഔഷധങ്ങള്‍ വാങ്ങി കഷായം ഉണ്ടാക്കി കവിള്‍കൊണ്ടാല്‍ ഇളകിയ പല്ലുകളും ഉറച്ച് പഴയ സ്ഥിതിയിലാകും.
കരുവേലപ്പട്ട, കരിങ്ങാലിക്കാതല്‍, വേങ്ങക്കാതല്‍, പുരാണകിട്ടം, ത്രിഫലത്തൊണ്ട്, നീര്‍മ്മാതളത്തിന്‍ തൊലി ഇവ സമം എടുത്ത് ഇടിച്ച് കഷായം വെച്ച് അഞ്ചിലൊന്നായി വറ്റിക്കഴിയുമ്പോള്‍ പിഴിഞ്ഞരിച്ച്, കുറേശ്ശെ എടുത്ത് കുറച്ച് എണ്ണയും ചേര്‍ത്ത് കവിള്‍കൊള്ളുക.
No comments:
Post a Comment