പ്രകൃതിചികിൽസയിൽപ്രധാന ലേഖനം: പ്രകൃതിചികിൽസഉപവാസം പ്രകൃതിചികിത്സയിലെ മുഖ്യ ഘടകമാണ്. നിരന്തരമായി പ്രവർത്തിക്കുന്ന ആന്തരാവയവങ്ങൾക്ക് വിശ്രമം നൽകുന്നതിനായാണ് ഉപവാസം അനുഷ്ഠിക്കുന്നത്. കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് എന്നീ ശരിരത്തിലെ പഞ്ചേന്ദ്രിയങ്ങൽക്ക് വിശ്രമം നൽകുന്നതിനായി സാധാരണ ഉറങ്ങുക എന്ന പ്രവൃത്തി ചെയ്യുന്നു. ഈ പഞ്ചേന്ദ്രിയങ്ങൾക്ക് വിശ്രമം നൽകാതെ അമിതാധ്വാനം നടത്തുമ്പോൾ രോഗങ്ങൾ ഉണ്ടാകുന്നു. ഉറക്കം എന്ന പ്രതിഭാസം മൂലം പഞ്ചേന്ദ്രിയങ്ങൾക്ക് യഥാവിധി വിശ്രമം ലഭിക്കുന്നുഉപവാസം യഥാവിധി അനുഷ്ഠിക്കുകയാണെങ്കിൽ അത് പ്രധാനമായും ശരീരത്തിലടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങളെ അകറ്റി ശരീരത്തെ രോഗങ്ങളിൽ നിന്നും രക്ഷിക്കുന്നു. കരൾ, ഹൃദയം, വൃക്ക, ശ്വാസകോശം, പാൻക്രിയാസ്, ആമാശയം എന്നീ ആന്തരാവയവങ്ങൾക്ക് ഉപവാസം മൂലം കൂടുതൽ പ്രവർത്തനശേഷി കൈവരുന്നു. കൂടാതെ ശരീരത്തിലടിഞ്ഞിട്ടുള്ള കൊഴുപ്പ്, രോഗങ്ങൾ എന്നിവയെ നശിപ്പിക്കുന്നതിനും ഉപവാസം മൂലം കഴിയുന്നു
ചിട്ടകൾആദ്യ ഉപവാസം-ഉപവാസം ആദ്യമായി തുടങ്ങുകയാണ് എങ്കിൽ കരിക്കിൻ വെള്ളം, പഴങ്ങളുടെ നീര്, പച്ചക്കറികളുടെ നീര് എന്നിവ കുടിച്ച് ഭാഗീകമായി ഉപവസിക്കാവുന്നതാണ്. ഇങ്ങനെ ഉപവാസം പരമാവധി പത്ത് ദിവസം വരെ ചെയ്യാവുന്നതാണ്.ജലപാനം മാത്രം- പച്ചവെള്ളം മാത്രം ആഹാരമാക്കിക്കൊണ്ട് മൂന്ന് ദിവസത്തിൽ കൂടുതൽ ഉപവസിക്കുന്നത് നല്ല പ്രവണതയല്ലരോഗാവസ്ഥയിൽ- രോഗാവസ്ഥയിൽ ഉപവാസം അനുഷ്ഠിക്കുന്നത് രോഗത്തിന്റെ കാഠിന്യം അനുസരിച്ച് ദിവസങ്ങളുടെ എണ്ണം നീട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. എളുപ്പം ദഹിക്കുന്ന പഴച്ചാറുകളോ അതുപോലെയുള്ള പദാർത്ഥങ്ങളോ രോഗാവസ്ഥയിലുള്ള ഉപവാസത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. രോഗമുള്ളപ്പോൾ സാധാരണ കഴിക്കുന്നതുപോലെയുള്ള ആഹാരപദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ രോഗം ശക്തമാകുകയും രോഗി കൂടുതൽ രോഗിയാവുകയും ചെയ്യുന്നു. എങ്കിലും ഒരു പ്രകൃതിചികിത്സകന്റെ മേൽനോട്ടത്തിൽ മാത്രമേ രോഗാവസ്ഥയിൽ ഉപവാസം അനുഷ്ഠിക്കാൻ പാടുള്ളൂ.ഉപവാസം ഒരിക്കലും ഖരാഹാരം കഴിച്ചുകൊണ്ട് അവസാനിപ്പിക്കരുത്. ഉപവാസം നിർത്തുന്ന ദിവസം ലഘുവായി പഴച്ചാറുകളോ പഴങ്ങളോ എളുപ്പത്തിൽ ദഹിക്കുന്ന ആഹാരം കഴിക്കുക. രണ്ടാം ദിവസം മുതൽ പഴം-പച്ചക്കറി എന്നിവ ആഹാരത്തിൽ ഒരുപോലെ ഉൾപ്പെടുത്താവുന്നതാണ്. മൂന്നാം ദിവസം ആഹാരത്തിൽ ധാന്യം ഉപയോഗിച്ചുള്ള ആഹാരം ഉൾപ്പെടുത്താം. അതുപോലെ ഉപവാസം ആരംഭിക്കുന്നതിന് ഒരു ദിവസം മുൻപ് പഴങ്ങൾ മാത്രം ഭക്ഷിച്ചതിനുശേഷം ഉപവസിക്കുന്നതാണ് ഉത്തമം
ഉപവാസം അനുഷ്ഠിക്കുമ്പോൾ സ്വന്തം താത്പര്യവും സമ്മതവും പൂർണ്ണമനസ്സും ഉണ്ടായിരിക്കണം. ഗർഭിണികൾ മുലയൂട്ടുന്ന അമ്മമാർ എന്നിവർ പൂർണ്ണോപവാസം എന്ന ജലം മാത്രം ആഹാരമാക്കിയുള്ള ഉപവാസം ചെയ്യാൻ പാടില്ല. പ്രമേഹരോഗികൾ അർബുദ രോഗികൾ എന്നിവർ ഉപവാസം പരിചയസമ്പന്നനായ പ്രകൃതി ചിത്സകന്റെ നിരീക്ഷണത്തിൽ മാത്രം അനുഷ്ഠിക്കുക. ഇത്തരം രോഗമുള്ളവർ രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ ഉപവസിക്കാതിരിക്കുന്നതാണ് നന്ന്
മിക്കവാറും എല്ലാ രോഗങ്ങൾക്കും ഉപവാസചികിത്സ വളരെ ഫലപ്രദവും ഗുണകരവുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.പല പുരാണങ്ങളും ഉപവാസത്തിന്റെ ശക്തിയെക്കുറിച്ച് എടുത്തു പറഞ്ഞിട്ടുണ്ട്. പല മുനിവര്യന്മാരും ഉപവാസം കൊണ്ട് ഇന്ദ്രിയങ്ങളെയും മനസിനെയും കീഴടക്കിയവരുമാണ്. പല മതാനുഷ്ഠാനങ്ങളുടേയും പ്രധാന ചടങ്ങുമാണ് ഉപവാസം. ആരോഗ്യമായും ഉപവാസത്തിന് ബന്ധമുണ്ടെന്നതാണ് സത്യം.രോഗങ്ങളെ വരെ ചികിത്സിച്ച് മാറ്റുവാനുള്ള കഴിവ് വ്രതത്തിനുണ്ട്. ഉപവാസം വഴി ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെല്ലാം പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. ശരിയായ ജീവിതചര്യകളുടെ അഭാവത്താലും ഭക്ഷണക്രമത്തിലെ പ്രശ്‌നങ്ങളാലും ശരീരത്തില്‍ ധാരാളം വിഷവസ്തുക്കള്‍ അടിഞ്ഞുകൂടുന്നുണ്ട്. ഒരു ദിവസം ഭക്ഷണം ഉപേക്ഷിച്ചോ കുറച്ചോ വ്രതമെടുക്കുമ്പോള്‍ ഇവയെ പുറന്തള്ളാനുള്ള സാവകാശം ശാരീരിക അവയവങ്ങള്‍ക്ക് ലഭിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ രോഗങ്ങള്‍ വരാതിരിക്കുകയും ചെയ്യുന്നു. ദഹനേന്ദ്രിയത്തിന് വിശ്രമവും അതുവഴി അള്‍സര്‍, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ രോഗങ്ങളില്‍ നിന്ന് വിടുതലും ലഭിക്കുന്നു. ദഹനപ്രക്രിയ സാധാരണ ഗതിയിലാക്കാന്‍ ഉപവാസം സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനുള്ള കഴിവ് ഉപവാസം കൊണ്ട് ലഭിക്കും. ദഹനവ്യവസ്ഥ ശരിയാകുന്നതോടൊപ്പം പാന്‍ക്രിയാസിന് ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനുള്ള കഴിവ് ഉപവാസം കൊണ്ട് ലഭിക്കും. ഇന്‍സുലിന് പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സാധിക്കും. പ്രമേഹരോഗികള്‍ ഉപവസിക്കുന്നത് നല്ലതാണെന്നര്‍ത്ഥം. വ്രതത്തിലൂടെ ശരീരഭാരവും ഗണ്യമായി കുറയും. മറ്റു ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് ഊര്‍ജമായി മാറുകയാണ് ചെയ്യുന്നത്. ഇത് വണ്ണം കുറയ്ക്കും. ഉപവാസത്തിന്റെ ഭാഗമായി ധ്യാനവും പ്രാര്‍ത്ഥനകളും ഉണ്ടാകാറുണ്ട്. മനസിന്റെ ശാന്തമാക്കാന്‍ ഇത് ഏറെ നല്ലതാണ്. ഉപവാസം ചെയ്യുന്നയാള്‍ ഭക്ഷണത്തില്‍ മാത്രമല്ല. മനസിന്‍റെ സഞ്ചാരത്തേയും നിയന്ത്രിക്കണം. വിനോദങ്ങളില്‍ നിന്നും മനസിനെ ബോധപൂര്‍വ്വം പിന്‍തിരിപ്പിക്കുക. പൂചൂടുക, ആഭരണം അണിയുക, വിശിഷ്ടവസ്ത്രങ്ങള്‍ അണിയുക, സുഗന്ധദ്രവ്യങ്ങള്‍ പുരട്ടുക, കണ്ണെഴുതുക തുടങ്ങിയവ വര്‍ജ്ജിക്കണം.
ആയുര്‍വേദ വിധിപ്രകാരം ഉപവാസം ശരീരശുദ്ധിക്കും ശരീരത്തിന്റെ ഭാരം കുറക്കുന്നതിനും ചില രോഗങ്ങള്‍ മാറ്റുന്നതിനും ഉപയോഗപ്പെടുത്തുന്നു. ഉപവാസം രക്തത്തിലെ ഗ്ലൂക്കോസ്, ബ്ലഡ്പ്രഷര്‍, കൊളസ്‌ട്രോള്‍, ശരീരഭാരം എന്നിവയെ നിയന്ത്രിച്ച് ആരോഗ്യം നിലനിര്‍ത്തുന്നു. ഉപവാസവേളയില്‍ ശരീരത്തിലെ മൃതകോശങ്ങളും രോഗബാധിത കോശങ്ങളും അമിത കൊഴുപ്പും പുറന്തള്ളപ്പെടുന്നു. ഇതു മുഖേന വ്യക്തിക്ക് ഉണര്‍വും ഊര്‍ജസ്വലതയും ആത്മീയതയും മനശ്ശുദ്ധിയും കൈവരുന്നു.
No comments:
Post a Comment